രുദ്രവീണ: ഭാഗം 36

രുദ്രവീണ: ഭാഗം 36

എഴുത്തുകാരി: മിഴിമോഹന

അകത്തു കയറി രണ്ടിനെയും തൂക്കി എടുത്ത് കൊണ്ടു വാടോ… അയാൾ ഒലിച്ചു വന്ന മുറുക്കാൻ പുറം കൈ കൊണ്ടു തുടച്ചു…. ഇവിടെ… ഇവിടെ ആരും ഇല്ല ഞാനും എന്റെ ഭർത്താവ് ഉള്ളൂ ആളു പുറത്തോട്ടു പോയി…. എടി കൊച്ചേ ഇവിടെ ആരൊക്കെ ഉണ്ടെന്നു വ്യക്തമായും അറിഞ്ഞിട്ടാണ് ഈ ധര്മേന്ദ്രൻ ഇങ്ങോട്ടു വന്നത്…. ഒന്നും കാണാതെ ഞാൻ ഒന്നിനും ഇറങ്ങി തിരിക്കാറില്ല…. അണ്ണാ ഇവിടെ വേറെ ആരും ഇല്ല…. അകത്തേക്കു പോയവർ തിരിച്ചു വന്നു… ങ്‌ഹേ… ആരും ഇല്ലന്നോ നീ ഒക്കെ ശരിക്കും നോക്കിയോ തിന്നു മുടിപികാൻ അല്ലാതെ ഒന്നിനും കൊള്ളാത്ത പൊങ്ങാമാർ… അയാൾ ഓടി അകത്തേക്കു കയറി…. കട്ടിലിന്റെ അടിയിലും അലമാരിയിലും വരെ അയാൾ അവരെ തപ്പി…. ദേഷ്യം കൊണ്ടു ചുവന്ന അയാൾ സോനയോട് ആക്രോശിച്ചു കൊണ്ടു പുറത്തേക്കു ഇറങ്ങി…. എടി കൊച്ചേ നീ ആരോടാണ് കളിക്കുന്നത്…. അയാൾ ഒന്ന് നിർത്തി… മുറ്റത്തേക്കു നോക്കി അടി കൊണ്ടു പതം വന്നു കിടക്കുന്ന തന്റെ വളർത്തു നായ്ക്കൾ……. അവരെ തല്ലി തോൽപിച്ചു കൈ കുടഞ്ഞു നിൽക്കുന്ന “”””രുദ്രൻ “””കൂടെ അജിത്തും… അയാൾ ഒന്ന് ഞെട്ടി തിരിയാൻ സമയം കൊടുക്കും മുൻപ് രുദ്രന്റെ ബലിഷ്ഠമായ കൈ അയാളുടെ മുഖത്തു പതിഞ്ഞു കഴിഞ്ഞിരുന്നു….

അമ്മേ… “”””അയാൾ ഒന്ന് കറങ്ങി താഴേക്കു വീണു….. താഴെ വീണ അയാളെ രുദ്രൻ ഒരു കൈകൊണ്ട് പൊക്കി ഭിത്തിയിലേക്കു ചേർത്തു… ഒരിക്കലും നിന്നെ ഞാൻ വെറുതെ വിട്ടതാണ് ഞാൻ ചെയ്ത വലിയ തെറ്റു…. നീ തിരഞ്ഞു വന്ന ആൾകാർ ഇവിടെ തന്നെ ഉണ്ടായിരുന്നു….. നീ എത്തും മുൻപ് ഞാൻ അവരെ മാറ്റി…. നിമിഷങ്ങൾക്കകം രുദ്രൻ അയാളുടെ വാരി എല്ലിന് ഒരു പിടിത്തം ഇട്ടു… ആാാ… അയ്യോ അയാൾ ഉറക്കെ നിലവിളിച്ചു……. ഇനി മൂന്നു മാസത്തേക്ക് ഇവന്റെ ശല്യം ഉണ്ടാകില്ല…. എടുത്തോണ്ട് പോടോ ഇയാളെ ഇനി ഈ ജില്ലയിൽ കണ്ടാൽ ഒന്നിനും കഴുത്തിനു മേലെ തല കാണില്ല…. രുദ്രൻ ആ ഗുണ്ടകളോട് ആക്രോശിച്ചു…. വീണു കിടന്നിടത്തും നിന്നും ഉരുണ്ട് പിരണ്ട എല്ലാം എഴുനേറ്റു അണ്ണനെ വണ്ടിയിലേക്കു കയറ്റി.. എല്ലാത്തിന്റെയും വെപ്രാളം കണ്ടു സോനാ നിന്നു ചിരിച്ചു…… അധികം ചിരിക്കണ്ട സോനാ മൂന്ന് മാസം കഴിഞ്ഞു ആ പോയത് പിന്നേം വരും കൈക്കു പണി ഉണ്ടാകാൻ….. എനിക്ക് പേടി ഇല്ല ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആണ്….മൂന്നുമാസം… അപ്പോഴേക്കും ഡെലിവറി കഴിയും അവൻ എന്റെ അടുത്ത് കളിക്കില്ല…. ആഹാ അത് ഒരു പുതിയ അറിവാണല്ലോ മിടുക്കി …. രുദ്രൻ സോനയെ നോക്കി… അത്യാവശ്യം പ്രതിരോധിക്കാൻ ഒക്കെ അറിയാം എന്റെ അനുഭവം ആണേ…

അജിത് കള്ള ചിരിയോടെ അവളെ നോക്കി… ശോ… ഒന്ന് പോ… അവൾ മെല്ല അവന്റെ കയ്യിൽ നുള്ളി…. രുദ്രൻ അർത്ഥം മനസ്സിൽ ആയ മട്ടിൽ പുറത്തേക്കു നോക്കി ചിരിച്ചു….. പിന്നെ അജി നിങ്ങൾ എങ്ങനാ അറിഞ്ഞത് അയാൾ വരും എന്ന്….. അതോ സർ രാവിലെ എനിക്ക് ഇൻഫർമേഷൻ തന്നാരുന്നു…. എങ്ങനെ അവൾ സംശയത്തോടെ നോക്കി….. രാവിലെ ബലിതർപ്പണം കഴിഞ്ഞപ്പോൾ തൊട്ടു ആ പൊട്ടൻ എന്റെ പുറകെ ഉണ്ട്… എന്റെ പുറകിലൂടെ അവരെ കണ്ടെത്തുകയാണ് അവന്റെ ലക്ഷ്യം അത് കൊണ്ടു രാവിലെ തനെ ഞാൻ അജിത്തിനോട് പറഞ്ഞു… ഞങ്ങൾ ഇറങ്ങിയാൽ ഉടനെ അവൻ ഇവിടെ വരും എന്ന് ഞാൻ ഉറപ്പുച്ചു….. അത് ശരി അതാണല്ലേ നിങ്ങളുടെ പുറകെ അജിത് അവരെ കൊണ്ടു പോയത് അല്ലെ…. Exactly…. “”” അപ്പോ അവർ എവിടെ…? അവരെ ഇനി ഇവിടെ നിർത്തില്ലേ…. അവളുടെ മുഖത്തു സങ്കടം നിഴലിച്ചു…. തത്കാലം ഇവിടെ തന്നെ നിർത്തുകയാണ് അവന്റെ ശല്യം കുറച്ചു നാളത്തേക്ക് ഉണ്ടാകില്ല അത് ഉറപ്പാണ്…. എനിക്ക് അവരെ വല്യൊത്തേക്കു ഇപ്പോ കൊണ്ടു പോകാനും പറ്റില്ല….. സോനയുടെ മുഖത്തു ചിരി പടർന്നു….

സർ ന് അറിയുമോ ഞങ്ങളുടെ കല്യാണം കഴിഞ്ഞ നാൾ മുതൽ ഇവൾ കരയാത്ത ദിവസം ഇല്ല… അപ്പനെയും അമ്മച്ചിയേയും ഓർത്തു.. മീനു വന്നതിൽ പിന്നെ എന്ത് മാറ്റം ഉണ്ടെന്നോ… മീനു എന്റെ സഹോദരി തന്നെ ആണ്… ഇപ്പോൾ ഒരു അച്ഛനെയും കിട്ടി…. സോനയുടെ വാക്കുകളിൽ ഉത്സാഹം നിറഞ്ഞു… രുദ്രന് ആ വാക്കുകൾ വലിയ ആശ്വാസവും ആയിരുന്നു….. അജിത്തേ സോനയുടെ ഡേറ്റ് എന്നാണ്…. അത് അടുത്ത മാസം… പകുതിക്കു… അജിത്തിന്റെ വാക്കുകളിൽ നിരാശ കലർന്നു…. താൻ എന്തിനാടോ വിഷമിക്കുന്നത് നിങ്ങളക് ഞങ്ങൾ ഇല്ലേ വല്യൊതെ തറവാട് എപ്പോഴും നിങ്ങൾക് ആയി തുറന്നിട്ടിരിക്കും…..പറഞ്ഞു തീർന്നപ്പോഴേക്കും ചന്തു കാറുമായി വന്നു…. പേടിച്ചരണ്ട മീനാക്ഷി ഉള്പടെ എല്ലാവരും അതിൽ നിന്നും ഇറങ്ങി…… നിന്റെ സംശയം തെറ്റി ഇല്ലല്ലോടാ… ദേ ഇവള് ആകെ പേടിച്ചു ഇരികുവാണ്… ചന്തു അവന്റെ അടുത്തേക് വന്നു….. ഇനി മീനു കുറച്ചു നാളത്തേക് പേടിക്കണ്ട സ്വസ്ഥം ആയിട്ടു ഇരുന്നോ അവനു ഇനി ഒന്ന് നേരെ നിൽക്കണം എങ്കിൽ മിനിമം രണ്ട് മാസം പിടിക്കും…. രുദ്രൻ ചിരിച്ചു കൊണ്ടു രണ്ടു കയ്യും കൂട്ടി തിരുമ്മി… രുദ്ര ഇവരെ ഇവിടെ നിർത്തുന്നത്….. ചന്തു ഒന്ന് നിർത്തി… പേടിക്കണ്ട അവന്റെ ശല്യം ഉണ്ടാവില്ലട ഉടനെ… ഇവർ ഇവിടെ നില്കുന്നത് തന്നെ ആണ് നല്ലത്….

രുദ്രൻ സ്വാമിനാഥനെ പതുക്കെ പുറത്തേക്കു എടുത്തു…. അതേ കൊച്ചച്ചൻ എന്നും തോളിൽ കയറി സഞ്ചരിക്കാം എന്ന് വിചാരിക്കണ്ട പതുക്കെ നടന്നു തുടങ്ങണം…. പോടാ… കൊച്ച് ***അയാൾ കളി ആയി അവന്റെ തോളിൽ തല്ലി…. ഞങ്ങൾ പതുക്കെ അച്ഛനെ നടത്തിക്കൊള്ളാം സോനാ ഇടയിൽ കയറി… ആദ്യം മോളു നേരെ ചൊവ്വേ നടക്കാൻ തുടങ്ങു എന്നിട്ട് ആകാം … രുദ്രൻ അതും പറഞ്ഞു അയാളെ കൊണ്ടു അകത്തേക്കു പോയി… സോനാ നാണത്തോട് അജിത്തിനെ നോക്കി… അപ്പൊ ഞങ്ങൾ ഇറങ്ങുവാ അജിത് വാ വണ്ടി എടുക്കണ്ടെ… അവിടെ ഇറക്കാം….അവർ ഒരുമിച്ചു മുന്നോട്ടു പോയി….. അജിത്തിനെ ഇറക്കി വല്യൊത്തേക്കുള്ള യാത്രയിൽ മുഴുവൻ രുദ്രന്റെ മനസ്‌ അസ്വസ്ഥം ആയിരുന്നു…….രുക്കു, കണ്ണൻ, ചന്തു, മീനു…. അച്ഛൻ ഒരിക്കലും അത് അംഗീകരിക്കില്ല വീണ്ടും ഒരു ദുരന്തം വല്യൊത്തു ഉണ്ടകും…… അവന്റെ കൺകോണിൽ ചെറിയ നനവ് പടർന്നു…..  ദിവസങ്ങൾ പിന്നെയും കടന്നുപോയി….ചന്തു പാലക്കാടേക് തിരിച്ചു പോയി… രുദ്രനും ലീവ് കഴിഞ്ഞു തിരിച്ചു ഡ്യൂട്ടിയിൽ കയറി കഴിഞ്ഞിരുന്നു.. രാവിലെ മൂളിപ്പാട്ടൊക്കെ പാടി സ്റ്റേഷനിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ആണ് പുറകിൽ ഒരു മുരടനക്കം…. രുദ്രൻ തിരിഞ്ഞു നോക്കി രുക്കുവും വീണയും നിന്നു പരുങ്ങുന്നു…. ഓഓഓ…. ഇന്ന് റിസൾട്ട്‌ വരും അതിന്റെ പരുങ്ങൽ ആണ്….. അത് ശരി…

എന്താടി രുക്കു മാർകെറ്റിൽ നിന്നു ന്നു പുതിയ കൊട്ട മേടിക്കണോ….?? എന്തിനു….? അവൾ സംശയത്തോടെ അവനെ നോക്കി… അല്ല നിന്റെ മാർക്ക്‌ ഇട്ട്‌ വക്കാൻ ഇവിടെ സ്ഥലം തികയാതെ വരും അത് കൊണ്ടു ചോദിച്ചതാ…. രുദ്രേട്ട കളിയാക്കാതെ ഞാൻ ജയിക്കുവോക്കെ ചെയ്യും… പിന്നെ എന്താന്ന് വച്ചാൽ നിങ്ങള് പ്രതീക്ഷിക്കുന്ന പോലെ മാർക്കൊന്നും കാണില്ല… അയ്യോ എന്റെ പൊന്നു മോളെ ഈ ഏട്ടന് ആ പ്രതീക്ഷയയെ ഇല്ല നീ ജയികും എന്ന് തെന്നെ ഉറപ്പില്ല പിന്നെ അല്ലെ മാർക്ക്‌… രുദ്രേട്ട രുക്കു ജയികും….. ആ വന്നല്ലോ വാദ്യാരു നീ ആണല്ലോ പഠിപ്പിച്ചത്…. ഇപ്പോ എന്താ രണ്ടിനും പ്രശ്നം…. അത് ഉച്ചക്ക് റിസൾട്ട്‌ വരും ഒരു ധൈര്യത്തിന് ഇവളെ ഇവിടെ നിർത്തുവോ…. ഇവൾക് സ്കൂളിൽ പോകണ്ടേ….. അവൻ പുരികം ഉയർത്തി…… അത് ഞാൻ ഇന്ന് പോകുന്നില്ല രുക്കുന് കൂട്ട്.. വീണ പാതിയിൽ നിർത്തി…. പൊക്കോണം എണിറ്റു എത്ര ദിവസത്തോളം നീ സ്കൂളിൽ പോയിട്ടില്ല മിസ്സ്‌ ആയ ക്ലാസിനെ പറ്റി വല്ല വിവരോം ഉണ്ടോ…. പ്രേമിച്ചു നടന്നാൽ മതിയാലോ… അവന്റെ മുഖത്തു ഗൗരവം നിറഞ്ഞു… വീണ കണ്ണ് തള്ളി അവനെ നോക്കി… ദേവി ഈ യൂണിഫോമിന് വല്ല ബാധ ഉണ്ടോ….

എന്താടി നോക്കുന്നെ പോയി ഒരുങ്ങാൻ നോക്ക് ഞാൻ പോകുന്ന വഴി സ്കൂളിൽ വിടാം.. ഒരുപാട് നാളുകൾക്കു ശേഷം രുദ്രനിൽ നിന്നും ഉണ്ടായ മാറ്റം അവളുടെ കണ്ണ് നിറച്ചു… അത് കണ്ടിട്ടും അവൻ കണ്ടില്ല എന്ന് നടിച്ചു…… രുദ്രന്റെ കൂടെ വണ്ടിയിൽ ഇരിക്കുമ്പോഴും അവൾ അവനെ തന്നെ ശ്രദ്ധിച്ചു… എത്ര പെട്ടന്ന് ആണ് രുദ്രേട്ടനിൽ മാറ്റം ഉണ്ടായത് ഇനി ഈ യൂണിഫോംന്റെ ആണോ…. അവൾ ഒന്ന് കൂടെ അവനെ ശ്രദ്ധിച്ചു…. കൈയിൽ നിവർത്തി വച്ചിരിക്കുന്ന ലാപ്ടോപിൽ മാത്രം ആണ് അവന്റെ ശ്രദ്ധ…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി……. സ്കൂളിന്റെ മുൻപിൽ അവളെ ഇറക്കിയതും അവൾ യാത്ര പറയാൻ അവന്റെ അടുത്തേക് നീങ്ങുന്നതിനു മുൻപ് തന്നെ ഡ്രൈവറോട് വണ്ടി എടുക്കാൻ അവൻ ആവശ്യപ്പെട്ടിരുന്നു… ഒരുനിമിഷം അവൾക് ചുറ്റും ശൂന്യത അനുഭവപെട്ടു…. മ്മ്ഹ….. പഠിക്കാതെ പ്രണയിച്ചു നടക്കുവാനെന്നു….. ഞാൻ ആണോ അങ്ങോട്ടു ചെന്നത് എന്നെ രുദ്രേട്ടൻ തന്നെ അല്ലെ ഇതിലേക്ക് വലിച്ചിഴച്ചത്… കാണിച്ചു കൊടുകാം ഞാൻ ഇനി വീണക്ക് പ്രണയം ഇല്ല… പഠിത്തം മാത്രം ഉള്ളൂ… വലിയ ips ആണെന്ന ഭാവം…. ഇനി ഇങ്ങു വരട്ടെ…… പതം പറഞ്ഞു അവൾ ഗേറ്റ് കടന്നു അകത്തേക്കു പോയി…..

ക്ലാസിൽ ഇരിന്നിട്ടും അവൾക്കു ഒരു ഉഷാർ തോന്നിയില്ല രുദ്രേന്റെ പെരുമാറ്റം അവളെ ഒരുപാട് വേദനിപ്പിച്ചിരുന്നു….. ഉച്ച ആയപ്പോഴേക്കും അവളുടെ ആധി കൂടി…. ഇനി രുക്കു ജയിച്ചില്ലെങ്കിൽ രുദ്രേട്ടൻ എന്നെ വഴക് പറയുവോ ഞാൻ കാരണം ആണ് അവള് പഠിക്കാത്തത് എന്ന് പറയുവോ… അത് എന്റെ തലയിൽ ആകുവോ………. അന്നതെ ദിവസം അവൾ ആരോടും ക്ലാസിൽ സംസാരിക്കാൻ നിന്നില്ല…. കുറെ ദിവസം ചെല്ലാതിരുന്നതിനു പല ചോദ്യങ്ങൾ വന്നു പക്ഷേ ഒന്നിനും മറുപടി കൊടുത്തില്ല……. എത്രയും പെട്ടന്നു വീട്ടിൽ വരാൻ ആയിരുന്നു അവളുടെ ഹൃദയം ഇടിച്ചത്… വൈകിട്ടു വിട്ടപ്പോൾ തിരക്കുള്ള ബസ് ആണെങ്കിലും അവൾ അതിൽ അള്ളിപ്പിടിച്ചു കയറി…. സ്റ്റോപ്പിൽ ഇറങ്ങിയതും അവൾ വീട്ടിലേക്കു ഓടി…. രുദ്രന്റെ ജീപ്പ് വാതുക്കൽ തന്നെ ഉണ്ട്…… ഓ… വന്നിട്ടുണ്ട് കമ്മീഷ്ണർ… മ്മ്ഹ്…. അവൾ മുഖം കോട്ടി അകത്തേക്കു ഓടി…… എല്ലാവരും ഹാളിൽ ഉണ്ട്……. വാവേ അവളെ കണ്ടതും രുക്കു ഓടി ചെന്നു കെട്ടി പിടിച്ചു……

അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… ഞാൻ ജയിച്ചെട നല്ല മാർക്ക്‌ ഉണ്ട്…. നീ പഠിപ്പിച്ചത് കൊണ്ടാണ്…. വീണയുടെ കണ്ണ് നിറഞ്ഞു അവൾ സന്തഃഷം കൊണ്ടു അവളെ മുറുകെ ഒന്ന് പിടിച്ചു… പിന്നെ എനിക്ക് രുദ്രേട്ടൻ ഫോൺ ഗിഫ്റ്റ് ആയിട്ട് തന്നു…… ഓ… വലിയ കാര്യം നീ എടുത്തു വച്ചോ…. വീണ മുഖം ഒന്ന് കോട്ടി….മുകളിലേക്കു കയറാൻ ഒരുങ്ങിയതും … അവൾ കണ്ടു രുദ്രൻ താഴേക്കു വരുന്നത്… അവൾ മുഖം തിരിച്ചു നിന്നു…… എന്താടാ എന്ത് പറ്റി നീ രുദ്രേട്ടനോട് പിണങ്ങിയോ… രുക്കു പുറകെ ഓടി വന്നു….. ഓ…. എനിക്ക് ആരോടും പിണക്കം ഇല്ല…നമ്മളെ വെറുതെ വിട്ടേര് പ്രേമിച്ചു നടക്കാൻ ഒന്നും സമയം ഇല്ല എനിക്ക് പഠിക്കാൻ ഉണ്ട്… അവൻ കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ടു വീണ മുകളിലേക്കു ഓടി….. ഇവൾക്കിതെന്താ പറ്റിയത് രുക്കു രുദ്രനെ നോക്കി…. ആ… എനിക്ക് അറിയില്ല നിനക്ക് ഫോൺ ഇഷ്ടപ്പെട്ടോ….. മ്മ്മ്…. ഇഷ്ടപ്പെട്ടു….. കണ്ണനെ വിളിച്ചോ ബട്ട് എല്ലാത്തിനും ഒരു ലിമിറ്റു വേണം… അവന്റെ ശബ്ദത്തിൽ ഗൗരവം കലർന്നു… അത്താഴം കഴിക്കാൻ നേരം രുദ്രൻ വീണയുടെ അടുത്തേക് ഇരിക്കാൻ ഒരുങ്ങിയതും അവൾ അവിടെ നിന്നും എഴുനേറ്റു പോയി…..

ഇവൾക്കിതെന്താ പറ്റിയത്…. രുക്കു സംശയത്തോടെ നോക്കി…… അവൾ ഉണ്ണിയുടെ മുറിയിലേക്കാണ് പോയത് അവിടെ ആവണി ഉണ്ണിക്കു കഞ്ഞി വാരി കൊടുക്കുന്നുണ്ട്……. എന്താ മോളെ എന്ത് പറ്റി നീ കഴിച്ചിലെ… ആവണി അവളുടെ മുഖത്തേക്കു നോക്കി…. വിശപ്പില്ല ചേച്ചി….. ചേച്ചി കഞ്ഞി ഇങ്ങു താ ഞാൻ ഉണ്ണിയേട്ടന് കൊടുകാം ചേച്ചി ഭക്ഷണം കഴിക്കു…. അവളിലേ പക്വത നിറഞ്ഞ പെണ്ണിന്റെ സംസാരം ഉണ്ണി നോക്കിയിരുന്നു… എന്ത് പറ്റി രുദ്രേട്ടൻ മോളെ വഴക്കു പറഞ്ഞോ….. ഉണ്ണി അവളുടെ കൈയിൽ പിടിച്ചു … എന്നോട് ആരും വഴക്കിട്ടില്ല…. അത് പറഞ്ഞതും അവൾ ചുണ്ട് പിളർത്തി കരഞ്ഞു കൊണ്ടു ആവണിയുടെ ദേഹത്തേക്ക് വീണു…… അയ്യേ എന്റെ കുട്ടി കരയുവാണോ….. ആവണി അവളുടെ മുഖം കൈയിൽ എടുത്തു…. ഡീ…… നിനക്ക് എന്താ ആഹാരം വേണ്ടേ….. വന്നു കഴിക്കാൻ നോക്ക്….. രുദ്രൻ വാതുക്കൽ വന്നു നിന്നു….. എന്തിനാ രുദ്രേട്ട ഇനി അതിനെ സങ്കടപെടുത്തുന്നത് ഞാൻ ആയിട്ടു കുറെ വേദനിപ്പിച്ചത് ആണ് അതിന്റെ കരച്ചിൽ കണ്ടിട്ടു സഹിക്കാൻ കഴിയണില്ല… ഉണ്ണി അവളുടെ മുഖത്തേക്കു നോക്കി… അയ്യേ ഞാൻ അവളെ കരയിച്ചില്ല….. വാവേ എടി… രുദ്രൻ അകത്തേക്കു കയറി അവളുടെ തോളിലൂടെ കൈ ഇട്ടു……. അവൾ ആ കൈ തട്ടി മാറ്റി…

രുദ്രൻ ഒന്നുകൂടെ പിടി മുറുക്കി നീ ഇപ്പോൾ പ്ലസ് ടു ആണ് അത് ഓർമ്മ ഉണ്ടോ… മ്മ്മ്… ഉണ്ട്….. അവൾ മുഖം തിരിച്ചു…..ഇവിടുത്തെ പലപ്രശ്നം കാരണം നിനക്ക് ക്ലാസിൽ പോകാൻ പറ്റിയോ…. എന്നിട്ട് നീ പഠിക്കാൻ തുടങ്ങിയോ അതും ഇല്ല… ഇപ്പോൾ നിന്റെ തലയിൽ ഞാൻ എന്ന ചിന്ത മാത്രം ഉള്ളൂ ….. അല്ലെ…. മ്മ്മ്…. അവൾ തലയാട്ടി….. അത് കൊണ്ടാണ് എനിക്ക് ദേഷ്യം വന്നത്….. എത്ര ആയാലും നീ പഠിക്കണം നിന്റെ ആഗ്രഹം പോലെ ഡോക്ടർ ആകണ്ടേ….നീ ഇപ്പോൾ അതിനു വേണ്ടി എന്തെങ്കിലും ചെയുനുണ്ടോ……. രുദ്രേട്ടൻ പറഞ്ഞത് ശരി അല്ലെ മോളെ… മോളു കുഞ്ഞാണ് ഇപ്പോൾ പഠിത്തത്തിൽ ആണ് ശ്രദ്ധിക്കേണ്ടത്….. കണ്ടോ അവനു വിവരം വച്ചു …. ഞാൻ പടിച്ചോളാം…… അവൾ ഏങ്ങലോടെ പറഞ്ഞു……. എന്നാൽ കഴിച്ചിട്ടു വാ ഞാൻ പടിപികാം…… ഇനി കുറച്ചു സീരിയസ് ആകണം… നീ… മ്മ്മ്……അവൾ തലയാട്ടി….. കഴിച്ചു കഴിഞ്ഞു ബാൽക്കണിയിൽ അവൻ അവളെ നോക്കി ഇരുന്നു…… വാ… വന്നു ബുക്സ് എടുക്…. ഡൌട്ട് ഉള്ളത് ചോദിച്ചാൽ മതി…… ഏറെ നേരത്തോളം അവൾക്കു ഒരു അധ്യാപകൻ ആയി മാറുകയായിരുന്നു രുദ്രൻ…… ഇപ്പോൾ ഡൌട്ട് ഒക്കെ തീർന്നിലെ….ഇപ്പോൾ കണ്ടോ ഉഴപ്പിയതിന്റെ ഫലം… എല്ലാം കൈയിൽ നിന്നു പോയില്ലേ…… ഇനി ഉഴപ്പുവോ …. ഇല്ല……… “”അവൾ തലയാട്ടി…… എന്നാൽ എന്നെ കെട്ടി പിടിച്ചു ഒരു ഉമ്മ താ… ഇല്ല തരില്ല…. അവൾ പതുക്കെ എഴുനേറ്റു തിരിഞ്ഞു…..

. ആ…… വിട് രുദ്രേട്ട…… “”””പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അവൾ അവന്റെ മടിയിലേക്കു വീണിരുന്നു……… നീ എവിടെ പോകാനാ ഞാൻ ചോദിച്ചത് തന്നിട്ട് പോയാൽ മതി….. വീണ മുഖം തരിച്ചു…… വാവേ നീ എന്താ പറഞ്ഞാൽ മനസ്സിൽ ആകാത്തത് നീ ഒരുപാട് ഉഴപ്പുന്നുണ്ട് അത് കൊണ്ടു അല്ലെ ഞാൻ കുറച്ചു ഗൗരവം കാണിച്ചത്… നീ പഠിത്തത്തിൽ ഉഴപ്പിയാൽ പിന്നെ അത് എനിക്ക് ഒരു നോവ് ആകും ഞാൻ കാരണം നിന്റെ ഭാവി പോകും എന്നുള്ള ഭയവും….. ഇല്ല ഞാൻ ഇനി പഠിച്ചോളാം പക്ഷേ എന്നെ ഏട്ടൻ അകറ്റി നിർത്തരുത് പ്ലീസ്… അവന്റെ നെറ്റിയിൽ ചുണ്ട് അമർത്തി… രുദ്രന്റെ കൈ അവളുടെ അരക്കെട്ടിൽ മുറുക്കി… വിഷമം ആയോ എന്റെ കുട്ടിക്ക്…. മ്മ്മ് ആരുന്നു.. ഇപ്പോൾ മാറി… അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി നാലുപാടും പായുന്ന ആ കണ്ണുകളിലേക്കു അധരങ്ങൾ ചേർത്തു….. എനിക്ക് നിന്നെ അകറ്റി നിർത്താൻ പറ്റില്ല വാവേ ഞാൻ.. ഞാൻ അത് പോലെ നിന്നിലേക്കു ചേർന്നു കഴിഞ്ഞു.. എത്ര വേദന കടിച്ചു അമർത്തി ആണ് നിന്നോട് ഞാൻ ഇന്ന് അങ്ങനെ പെരുമാറിയത് എന്ന് അറിയുമോ… നീ വരുന്നതും കാത്തു ബാൽക്കണിയിൽ ഞാൻ നോക്കി നില്പുണ്ടായിരുന്നു… നീയോ എന്നെ മനസ്സിൽ ആകാതെ പോയിലെ…. അവൻ അവളുടെ അധരത്തിൽ ചുണ്ട് അമർത്തി… അവളുടെ കൈകൾ അവന്റെ കഴുത്തിലൂടെ അമർന്നു വീണ രുദ്രനിലേക്കു ഒന്ന് കൂടെ ചേർന്നു…………………….. (തുടരും )……..

രുദ്രവീണ: ഭാഗം 35

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story