Mr. Rowdy : ഭാഗം 2

Mr. Rowdy : ഭാഗം 2

എഴുത്തുകാരി: കുറുമ്പി

“ഇവളെ ഞാൻ കല്യാണം കഴിക്കും “ഇടിവെട്ടിയപോലെ അർജുന്റെ വാക്കുകൾ അമ്പിളിയുടെ ചെവിയിലേക്ക് തുളച്ചു കയറി. ഒരു നിമിഷം സതസ്സ് നിശബ്ദമായി. പിന്നെ അത് കൂട്ടകയ്യടിയിലേക്ക് വഴിമാറി. “മോനെ….”വേണു അർജുനെ നോക്കി ആ നോട്ടത്തിൽ ഒരു നന്ദിവാചകം ഒളിഞ്ഞു കിടക്കുന്നതായി അർജുന് തോനി. “എന്റെ മുന്നിൽ വെച്ച് എന്റെ ഡാഡിയുടെ കണ്ണ് നിറയാൻ പാടില്ല “അർജുൻ ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞ് മണ്ഡപത്തിൽ കേറി ഇരുന്നു. അമ്പിളി അപ്പോഴും സ്തംഭിച്ചു നിന്നു. “ഇരിക്കെടി “അർജുൻ അലറിയതും അമ്പിളി നേരെ ഇരുന്നു. ഇടക്ക് ഒളികണ്ണാലേ അവനെ നോക്കും.

“കാണാൻ ഒക്കെ കൊള്ളാം താടി കുറച്ച് കൂടുതലാണ് സാരോല്ല പരിഹരിക്കാം ദേഷ്യം കുറച്ചു കൂടുതലാണ് ഹാ ഒപ്പിക്കാം. എന്റെ സൗന്തര്യം വെച്ച് നോക്കുമ്പോ അത്ര പോര “അമ്പിളിസ് “ഹോ നീ വല്യ സുന്ദരി നിന്നെ പോലെത്തെ കേട്ടചരക്കിനെ കല്യാണം കഴിക്കുന്നതും പോര അവളുടെ ഒരു സൗന്തര്യം തുഫ്”അമ്പിളിസ് മനസ്സ്. “കേട്ടചരക്ക് നിന്റെ അച്ഛൻ “അമ്പിളി പറഞ്ഞത് കുറച്ച് ഉറക്കെ ആയി പോയി അർജു അവളെ ആകെത്തുക ഒന്ന് നോക്കി. അവൾ നന്നായി ഒന്ന് ഇളിച്ചുകൊടുത്തു. അവൻ അതിനെ പാടെ തള്ളി. “ഹോ പുച്ഛം മാറ്റാം “അമ്പിളി. “താലി എടുത്ത് കെട്ടിക്കോളൂ “പൂജാരി പറഞ്ഞതും അർജു താലി കയ്യിൽ എടുത്തു അമ്പിളിക്ക് നേരെ പിടിച്ചു എന്നിട്ട് അവളുടെ മുഖത്തു പോലും നോക്കാതെ കഴുത്തിലേക്ക് കെട്ടി.

“ഇയാൾ വല്ല കഞ്ചാവും ആണെന്ന് തോനുന്നു സാധാരണ സിനിമയിലെ കല്യാണത്തിനെല്ലാം താലി കെട്ടുമ്പോൾ പെണ്ണിന്റെ മുഖത്തേക്ക് നോക്കുമല്ലോ ഇയാൾ നോക്കുന്നെ ഇല്ലല്ലോ ഞാൻ മിണ്ടൂല “അമ്പിളി കെർവോടെ മുഖം തിരിച്ചു. “ഹാ ചിലപ്പം ഇങ്ങേർക്ക് നാണം ആയിരിക്കും അതുമല്ല എന്നെ പോലെ ഒരു സുന്ദരി പെണ്ണിനെ അല്ലേ കല്യാണം കഴിച്ചേ പിന്നെങ്ങനെ നാണം വരാതിരിക്കും ശോ എനിച്ചു വയ്യ. എന്റെ അമ്പിളി നിന്റെ കൂതറ സ്വഭാവം പുറത്തെടുക്കല്ലേ ഡിസെൻഡ് ഡിസെൻഡ് “അമ്പിളി സ്വയം പിറുപിറുത്തു. “എനി കുങ്കുമം തൊട്ടോളൂ “അർജു ഒരു നുള്ള് കുങ്കുമം അമ്പിളിയുടെ നെറ്റിയിൽ ചാർത്തി.അമ്പിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ എന്തിനോ ഒഴുകി.

“എനി എഴുനേറ്റ് 3 വട്ടം മണ്ഡപം ചുറ്റിക്കോളൂ അതിന് മുൻപ് പെണ്ണിനെ ചെക്കന് ഏൽപ്പിച്ചു കൊടുക്കാൻ ആരാ ഉള്ളെ “പൂജാരി പറഞ്ഞതും വേണു മുമ്പോട്ട് വന്നു. എന്നിട്ട് അമ്പിളിയുടെ കയ്യ് അർജുന്റെ കയ്യിൽ ഏൽപ്പിച്ചു.എന്നുട്ട് അമ്പിളിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി അതിനവളൊന്ന് ചിരിച്ചു. അർജുന്റെ കയ്യിൽ അമ്പിളിയുടെ കയ്യ് ഒതുങ്ങി. അവൻ അവളെയും കൊണ്ട് മണ്ഡപം ചുറ്റാൻ തുടങ്ങി. “എന്റമ്മോ ഈ പന്നിടെ കയ്യ്ക്ക് എന്ത് തഴമ്പ പാണ്ടി ലോറിക്കടിയിൽപ്പെട്ട തവളെടാ അവസ്ഥയാവോ എന്റെ കയ്യ്ക്ക് എന്റെ മഹാദേവ ഇങ്ങളെന്നെ കാത്തോളി “അമ്പിളി കയ്യ് നോക്കി മനസ്സിൽ പറഞ്ഞു.3 വട്ടം മണ്ഡപം ചുറ്റിയ ശേഷം അവൻ അവളുടെ കയ്യേ മോചിപ്പിച്ചു. “ഹമ്മോ ഈ പന്ന എന്നോട് പ്രതികാരം ചെയ്തതാണ് എന്ന് തോനുന്നു

“കയ്യ് ഒന്ന് കുടഞ്ഞു അമ്പിളി അർജുനെ നോക്കി അവൻ റൂഫിന്റെ ഭംഗി നോക്കി നിക്കാണ്. “റൂഫിൽ ഇങ്ങേരുടെ ഭാര്യ പെറ്റു കിടക്കുന്നുണ്ടോ…. അയ്യോ അമ്പിളി ഡോണ്ടു ഇയാളുടെ ഭാര്യ നിയാണ് മറക്കരുത്……. എന്നാലും എന്ത് പണിയ ഈ പന്ന മോൻ കാണിച്ചേ “ചുവന്നു കിടക്കുന്ന കയ്യ് നോക്കി അമ്പിളി പിറുപിറുത്തു. “നീ ഇനിയും അനുഭവിക്കാൻ കിടക്കുന്നെ ഉള്ളു ഒരു കല്യാണം ഈ ജന്മത്തിൽ ഉണ്ടാവില്ല എന്ന് പറഞ്ഞു നടന്നിട്ടിപ്പോ ഫ്രീ ആയിട്ട് ഒരു ഭാര്യയെ കിട്ടി എനി അവന്മാരുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും എന്റെ ഇമേജ് അതോർക്കുമ്പോ ചവിട്ടി കൂട്ടാൻ തോന്ന “അമ്പിളിയെ നോക്കി അർജു പിറുപിറുത്തു. “ഇങ്ങരുടെ നോട്ടം കണ്ടിട്ട് എനിക്ക് പണി കിട്ടാൻ ചാൻസ് ഉണ്ട് ബട്ട്‌ ഞാൻ തളരൂല മോനെ കള്ളന് കഞ്ഞി വെച്ച് കൊടുത്ത എന്നോടാ അവന്റെ കളി ഇനി കുറച്ച് പുച്ഛം വാരി വിതറു അമ്പിളി “അമ്പിളി അർജുനെ നോക്കി മുഖം കൊട്ടി.

“ഹാ മോനെ മോളെ വാ ഇനി വീട്ടിൽ എത്തിയാൽ അറിയാം എന്താവുന്ന് “വേണു പറഞ്ഞതും അമ്പിളി മതറിനെയും പാറുനെയും നോക്കി ഒരു ടാറ്റ കൊടുത്തു. “ഇവള് പെണ്ണ് തന്നെ ആണോ ഈ ഇമോഷൻസ് പോലുള്ള ഫിലിംഗ് ഒന്നും ഇവൾക്കില്ലേ കണ്ടാൽ ഒരു പാവത്തിനെ പോലെ ഉണ്ട് എനി കയ്യിലിരുപ്പ് എന്താവോ എന്തോ “അർജു അമ്പിളിയെ ഒന്ന് പുച്ഛിച്ച ശേഷം കാറിലേക്ക് കേറി കൂടെ അമ്പിളിയും മുന്നിൽ വേണുവും കേറി. ആ യാത്ര ശെരിക്കും അമ്പിളിക്ക് വീർപ്പുമുട്ടൽ ആയിരുന്നു. വായ അടച്ചിരിക്കുന്ന ശീലം അവൾക്ക് ഇല്ല അതുക്കൊണ്ട് തന്നെ. ആ കാർ ഒരു വലിയ വീടിന്റെ മുന്നിൽ വന്ന് നിന്നു. മുന്നാളും കാറിൽ നിന്നും ഇറങ്ങി.

അമ്പിളിക്ക് നല്ല പേടിയുണ്ടായിരുന്നു.മാളുവും ശാമളയും പുറത്തേക്ക് വന്നു. മാളു അമ്പിളിയെ നോക്കി ഒന്ന് ചിരിച്ചു. അവർ എല്ലാം അറിഞ്ഞെന്ന് അമ്പിളി മനസിലാക്കി. അവൾ ശാമളയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവർ അവളെയും അവനെയും ഒന്ന് നോക്കി അകത്തേക്ക് പോയി. “അമ്പിളി ഓടാൻ റെഡി ആയി നിന്നോ വല്ല കോടാലിയും അരിവളും കൊണ്ട വരുന്നതെങ്കിൽ നിന്റെ കാര്യം ഗോവിന്ദ “അമ്പിളി സാരിയൊക്കെ ഒന്ന് പിടിച്ചു നിന്നു. അത് കണ്ട് അർജു ഒന്നും മനസിലാവാതെ നിന്നു. “ഇനി ഇത് വല്ല ഭ്രാന്താശുപത്രിയിൽ നിന്നും ഓടി വന്നതാണോ “അർജു അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു. ശാമള കയ്യിൽ ഒരു നിലവിളക്കും ആയി വന്നു ഒരു നിറ പുഞ്ചിരി തൂകി ആ നിലവിളക്ക് അമ്പിളിയുടെ കയ്യിൽ കൊടുത്തു. ” കേറി വാ രണ്ടാളും “ശാമള രണ്ടാളെയും നോക്കി പറഞ്ഞു.

“ഇവളെ സൽക്കരിച്ചങ് കേറ്റിയാൽ മതി എനിക്ക് വേറെ പണി ഉണ്ട് “അർജു എല്ലാരേയും പുച്ഛിച്ചുകൊണ്ട് ബുള്ളറ്റിൽ കേറി. “അർജു എന്താ ഈ ചെയ്യുന്നേ നീ ഇവളുടെ കയ്യ് പിടിച്ച അകത്തേക്ക് കേറേണ്ടത് “വേണു ഒരു താക്കിത് പോലെ പറഞ്ഞതും അർജു അത് mind ആക്കാതെ വണ്ടിയും എടുത്ത് മുന്നോട്ട് കുതിച്ചിരുന്നു. “മോള് അത് കാര്യം ആക്കണ്ട കേറി വാ “ശാമള അവളെ അശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.അമ്പിളി വളതുകാൽ വച്ചു തന്നെ ആ വീട്ടിലേക്ക് കേറി. അപ്പോയെക്കും ആദി ഓഫീസിൽ നിന്നും വന്നിരുന്നു. ശാമള അമ്പിളിയെ സോഫയിൽ ഇരുത്തി. “മോള് സങ്കടപെടേണ്ട അവൻ അങ്ങനെയാ ഞാൻ കുടിക്കാൻ ന്തേലും എടുക്കാം

“ശാമള അടുക്കളയിലേക്ക് കേറി. “ഹാ ഇതാണോ നമ്മുടെ കല്യാണ പെണ്ണ് “ആദി അമ്പിളിയുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. അമ്പിളി അവനെ സംശയത്തോടെ നോക്കി. “മനസിലായില്ല അല്ലേ ഞാൻ ആണ് ആദി വേണുഗോപാൽ അതായത് അർജുന്റെ മൂത്ത ചേട്ടൻ പിന്നെ ഇവൾ എന്റെ ഭാര്യ മാളവിക. ഇപ്പോൾ അകത്തേക്ക് പോയത് ഞങ്ങളുടെ അമ്മ ശാമള പിന്നെ ഞങ്ങൾക്ക് ഒരനിയൻ കൂടി ഉണ്ട് അല്ലു വേണുഗോപാൽ. ഡിഗ്രിക്ക് പഠിക്ക “ആദി എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും അമ്പിളി കിളി പോയി നിക്കാണ്. “അതെ ഞാൻ ഒരു ഡൗട്ട് ചോദിക്കട്ടെ ഈ അർജുൻ ആരാ ”

അമ്പിളിയുടെ ചോദ്യവും നിഷ്കളങ്ക ഭാവവും കണ്ടതും മാളുവും ആദിയും ചിരിക്കാൻ തുടങ്ങി. “എന്തിനാ ചിരിക്കൂന്നേ “അമ്പിളി രണ്ടാളെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു. “അയ്യോ എന്റെ പൊന്നോ…നിന്നെ കെട്ടിയില്ലേ അവന്റെ പേരാണ് അർജുൻ. സ്വന്തം ഭർത്താവിന്റെ പേരറിയാത്ത ആദ്യത്തെ ഭാര്യ നീ ആയിരിക്കും “മാളു അവളുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. “കെട്ടാൻ വന്നപ്പോൾ പേരും നാളും ഒന്നും ചോദിക്കാൻ പറ്റിയില്ല പിന്നെ എന്റെ പേര് പൊന്നുന്നല്ല അമ്പിളിന്ന “അമ്പിളി ചിരിച്ചോണ്ട് പറഞ്ഞതും മാളുവും ആദിയും മുഖത്തോട് മുഖം നോക്കിപ്പോയി. കുറഞ്ഞ സമയം കൊണ്ട് അമ്പിളി ആ വീടിന്റെ എല്ലാം എല്ലാം ആയി മാറി. _____ “അമ്മേ…. അമ്മേ… ഇന്നെന്താ സ്പെഷ്യൽ ”

അല്ലു ബാഗ് സോഫയിൽ എറിഞ്ഞു അടുക്കളയിലേക്ക് നടന്നു. “സ്പെഷ്യൽ ആയി നിനക്കൊരു ഏട്ടത്തിയമ്മ ഉണ്ട് “ശാമള അല്ലുനെ നോക്കിക്കൊണ്ട് പറഞ്ഞു. “What……..”അല്ലു അദിശയത്തോടെ ചോദിച്ചു. “അതേടാ നിനക്ക് ഒരു ഏട്ടത്തിയമ്മ കൂടി വന്നു പിന്നെ എനിക്കൊരു അനിയത്തി കുട്ടിയും “ആദി അല്ലുന്റെ തോളിൽ കയ്യിട്ടുക്കൊണ്ട് പറഞ്ഞു. “ഇതെങ്ങനെ “അല്ലു ചോദിച്ചതും ആദി എല്ലാ കാര്യവും അവനോട് പറഞ്ഞു. “അയ്യേ ഇതറിയുമായിരുന്നെങ്കിൽ ഞാനിന്ന് കോളേജിൽ പോവില്ലായിരുന്നു ഫ്രീ ആയിട്ട് ഒരു ഭാര്യയെയും കിട്ടുമായിരുന്നു. ഹാ കുഴപ്പം ഇല്ല അടുത്തവണ ഒപ്പിക്കാം “അല്ലു ആദിയെ ഒളിക്കണ്ണിട്ടുക്കൊണ്ട് പറഞ്ഞു. “നീ കണ്ടില്ലല്ലോ നല്ല കൊച്ച കാണാൻ നല്ല ചേലുണ്ട് പിന്നെ ഒരു കാന്താരി കൂടി ആണ് എന്നെ ഉള്ളു.”അല്ലുനെ നോക്കി ശാമള പറഞ്ഞു. “എനിക്കും കാണണം “അല്ലു നേരെ മുകളിലേക്ക് കേറി.

അർജുന്റെ മുറിടെ മുന്നിൽ എത്തിയതും അവൻ ഒന്ന് സ്റ്റെക്ക് ആയി. “എന്റെ മുറിയിൽ നീ കാല് കുതിയെന്ന് ഞാൻ അറിഞ്ഞാൽ പിന്നെ ആ കാല് അവിടെ വീണ്ടും കുത്താത്ത വിധം ഞാൻ ഓടിക്കും കേട്ടല്ലോ “അർജു പറഞ്ഞ വാക്കുകൾ ഓർത്ത് അല്ലു ഒന്ന് ആ മുറിയിലേക്ക് എത്തി നോക്കി. “ഡാ ആ മുറിയല്ല ഞങ്ങളുടെ മുറിയില ഉള്ളെ “ആദി പുറകിൽ നിന്നും വിളിച്ചുപറഞ്ഞതും അല്ലു നേരെ ആദിടെ മുറിയിലേക്ക് കേറി. അല്ലുനെ കണ്ടതും അമ്പിളി മനസിലാവാത്തെ മാളൂനെ നോക്കി. “ഇതാണ് അല്ലു “മാളു പറഞ്ഞതും അമ്പിളി അല്ലുനെ നോക്കി. “ഹോ ഇതാണല്ലേ റൗഡിയുടെ വൈഫ് “അല്ലു അമ്പിളിയെ നോക്കി പറഞ്ഞു. “റൗഡിയോ “അമ്പിളി സംശയത്തോടെ അല്ലുനെ നോക്കി പിന്നെ അങ്ങോട്ട് അല്ലു അർജുന്റെ ചരിത്രവും ഭൂമിശാസ്ത്രവും അമ്പിളിക്ക് വിളമ്പി കൊടുത്തു.

“ഹോ അപ്പോൾ അത് mr. അർജുൻ അല്ല 💕Mr. Rowdy💕ആണല്ലേ “അമ്പിളി എന്തോ ആലോചിച്ചോണ്ട് പറഞ്ഞു. ______ “അളിയാ കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾക്ക് ചിലവില്ലേ “വിജയ് അവന്റെ തോളിൽ കയ്യ് ഇട്ടുക്കൊണ്ട് ചോദിച്ചു. “പ്പാ…. പന്ന ഡാശിന്റെ മോനെ അവളെ കെട്ടിയതിന്റെ ചിലവ് താരനല്ല ഞാൻ ഇങ്ങോട്ട് വന്നത് അവളെ എങ്ങനെ ഒഴിവാക്കും അത് പറ നിങ്ങൾ “അർജു രണ്ടാളെയും കലിപ്പിൽ നോക്കിക്കൊണ്ട് ചോദിച്ചു. “അതിന് വഴി ഉണ്ടാക്കാം ഇപ്പോൾ നീ ചെല്ല് ഇന്ന് കല്യാണം കഴിഞ്ഞതല്ലേ ഉള്ളു നമുക്ക് അത് നാളെ ശെരിയാക്കാം “കാർത്തി അവനെ സമദാനിപ്പിച്ചു. “ഹും ഞാൻ പോവാ “അർജു അവരുടെ മുഖത്തേക്ക് നോക്കാതെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് പോയി. “ആ പെങ്കൊച്ചിന്റെ കാര്യം എന്താവോ എന്തോ “കാർത്തി മേലോട്ട് നോക്കി പറഞ്ഞു.

_____ “ഇതിപ്പോൾ അതികം ആരും അറിയില്ലല്ലോ ഒരു ഫങ്ക്ഷൻ വെക്കാം എന്താ വേണുവേട്ടന്റെ അഭിപ്രായം “ശാമള വേണുവിനോടായി ചോദിച്ചു. “ഹാ നാളത്തേക്ക് വേണ്ട മാറ്റാനാളത്തേക്ക് വെക്കാം പിന്നെ എനിക്കൊരു പേടി അവൻ ഇതിനെല്ലാം നിന്നു തരുമോ “വേണു മുഖം ചുളിച്ചു. “നിങ്ങളൊന്നു വിരട്ടിയാൽ മതി അവനോട് നാളെ പറയാം ഇത് സമയം ഇത്രയും ആയി അവൻ ഇത് എവിടെ പോയി കിടക്ക “ശാമള പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. “എപ്പോഴും ഇങ്ങനല്ലേ നീ വാ നമുക്ക് കിടക്കാം അമ്പിളിടെ കാര്യം ആലോചിച്ചാണെങ്കിൽ പേടിക്കണ്ട അവൾ ബോൾഡ് ആയ കുട്ടിയ കുറച്ച് കുട്ടിത്തം ഉണ്ടെന്നേ ഉള്ളു “വേണു പറഞ്ഞത് കേട്ട് ശാമള ആശ്വസിച്ചു. അർജുൻ ബുള്ളെറ്റ് പാർക്ക്‌ ചെയ്ത് അകത്തേക്ക് കേറി കതകടച്ചു.നേരെ റൂം ലക്ഷ്യമാക്കി നടന്നു. റൂമിലേക്ക് കേറിയതും അവിടെ കണ്ട കയ്ച്ച കണ്ട് അർജുന് അടി മുടി തരിച് കേറി………..തുടരും………

Mr. Rowdy : ഭാഗം 1

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story