കൃഷ്ണ: ഭാഗം 6

കൃഷ്ണ: ഭാഗം 6

എഴുത്തുകാരി: Crazy Girl

ഷാൾ കുടുങ്ങി അവിടെ നിന്നത് അതിൽ ഒരു സ്ത്രീ എന്നെ വീണ്ടും വലിക്കാൻ തുടങ്ങിയപ്പോൾ.. ഞാൻ ഷാൾ ഷാൾ എന്ന് പറഞ്ഞു തിരിഞ്ഞു… അപ്പോഴാണ് എന്റെ ഷാളിൽ പിടിച്ചു നില്കുന്ന ഋഷിയെട്ടനെ കണ്ടത്….. പെട്ടന്ന് അവരിൽ നിന്ന് കുതറി മാറി ഞാൻ ഋഷിയെട്ടന്റെ പുറകിൽ പേടിയോടെ നിന്നു… ഋഷിയെട്ടനെ കണ്ടപ്പോൾ അവര് ഒന്ന് പരുങ്ങി പെട്ടെന്ന് ഓരോഭാഗത്തായിട്ട് അവര് നീങ്ങി…. ഋഷിയെട്ടൻ എനിക്ക് നേരെ നീണ്ടു… നിറഞ്ഞ കണ്ണോടെ ഞാൻ അങ്ങേരെ നോക്കി… “ഹോ എവിടെ ചെന്നാലും ഈ കണ്ണീരും കൊണ്ട് വന്നോളണം… നീ എന്ത് പെണ്ണാടി..”ദേഷ്യം കൊണ്ട് ഋഷിയെട്ടൻ എന്നോട് പറഞ്ഞു…

“എന്നെ ഒറ്റക്കാക്കി പോയിട്ടല്ലേ ” “നീ എന്നെ നോക്കി ആണ് നടക്കേണ്ടത് അല്ലാതെ കണ്ട ആൾക്കാരെയും നോക്കി പോയ ഇത് പോലെ ഉണ്ടാകും… ഒരുകണക്കിന് നിന്നെ അവരുടെ ഒപ്പരം വിട്ടാൽ മതിയെന്നു രണ്ടും ഒരേ വർഗമല്ലേ “ഒരു മനസ്സാക്ഷിയില്ലാതെ ആണ് അയാൾ അത് പറഞ്ഞത്… ഒരു പെണ്ണിനെ നേരെ ഇത്രയും പറഞ്ഞിട്ടും എനിക്ക് ഒന്നും പറയാൻ പറ്റണില്ലല്ലോ ദേവിയെ… ഇത്രയൊക്കെ ഇയാൾ പറയുമ്പോളും ഇങ്ങനെ കടിച് തൂങ്ങി നില്കുന്നത് വേറെ മാ ർഖമില്ലാത്തത് കൊണ്ടാണ്.. അയാൾക്ക് നേരെ ആദ്യമായിട്ടാണ് ഞാൻ കടുപ്പിച്ചു നോക്കിയത് അത് കണ്ടപ്പോൾ ഋഷിയെട്ടൻ ഒന്ന് ഞെട്ടി തിരിച്ചു പറയാൻ വന്നതും പെട്ടെന്ന് ഋഷിയെട്ടന്റെ പുറകിലൂടെ ഒരുത്തൻ മെത്തേക്ക് ചാടി…

“ടാ മൊയലാളി ” “ആഹ് വന്നോ ദാമു നിന്നെ എവിടെയൊക്ക നോക്കിയടോ ” “സോറി ടോ നല്ല ബ്ലോക്ക്‌ ആയിരുന്നു അതാ… “പെട്ടെന്ന് അവന് എനിക്ക് നേരെ നീണ്ടു.. “കൃഷ്ണ അല്ലെ ” “ഹ്മ്മ് “പുഞ്ചിരിയാലെ മറുപടി നൽകി… “കൊള്ളാല്ലോ മോനെ.. നീ പറഞ്ഞ പോലെ ശാലീന സുന്ദരിയെ തന്നെ കിട്ടിയല്ലോ നിനക്ക് “അവന് അത് പറഞ്ഞു കഴിഞ്ഞത് ഋഷിയെട്ടൻ എനിക്ക് നേരെ നോക്കി “നീ വാ പോകാം “എന്നും പറഞ്ഞു നടന്നു.. പുറകെ ഞാനും… അവന്റെ പേര് അർജുൻ എന്നാണ് എന്ന് പറഞ്ഞു… അർജുനെ കാണാൻ ഒരു ഫ്രീക്കൻ ജന്റിൽമാൻ ലുക്ക്‌ ആണ്.. ഋഷിയെട്ടനും അർജുനും നല്ല കൂട്ടാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി അത് പോലെ അർജുൻ നല്ല വായാടി ആയിരുന്നു… ഞങ്ങൾ പെട്ടെന്ന് അടുത്തു…

ഋഷിയെട്ടനെ പേടിയുള്ളത് കൊണ്ട് ഞാൻ അധികം ഒന്നും മിണ്ടാൻ നിന്നില്ല അങ്ങനെ കാറിൽ നിന്ന് ഒരു വലിയ കെട്ടിടത്തിന്റെ പുറത്താണ് ഇറങ്ങിയത്… ആ ബില്ഡിങ്ങിന്റെ നീളം നോക്കി തല ഉയർത്തി പെട്ടെന്ന് മുഖത്ത് നേരെ വിരൽ ഞൊട്ടി കൊണ്ട് അർജുൻ ചിരിയലെ പറഞ്ഞു… വാ പെങ്ങളെ പോകാം അവനും ഒരു ചിരി കൊടുത്ത് ഞാനും അവർക്ക് പിന്നാലെ നടന്നു… ലിഫ്റ്റിൽ കേറി ഋഷിയെട്ടൻ 7 ആം നമ്പർ അമർത്തി… ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ… ഓരോന്ന് അത്ഭുദത്തോടെ ഞാൻ നോക്കി നിന്നു… അങ്ങനെ 7 ആം നിലയിൽ എത്തി… അവിടെ മൊത്തം 8 റൂമുകളാണ് … ഇതിനു മേലേ ഒരു നിലയും കൂടിയേ ഉള്ളൂ…. ഞങ്ങൾടെ റൂം നമ്പർ 56 ആയിരുന്നു…. റൂം തുറന്നു കയറി… വിചാരിച്ചത് പോലെ അല്ലായിരുന്നു നല്ല വല്ല്യ റൂം ആണ്… കാണാനും നല്ല ഭംഗി ഉണ്ട്…

ഓരോ ഭാഗവും കണ്ണോടിച്ചു…പക്ഷെ അവിടെ സോഫയിൽ ആരുടെയോ ഷർട്ട്‌ ഒക്കെ ഉണ്ട്.. അവിടെ ആരോ യൂസ് ചെയ്യുന്ന പോലെ.. ഞാൻ ആ ഷർട്ട്‌ എടുത്ത് അവരിലേക്ക് നോക്കി… “പെങ്ങളെ ഇവിടെ ഇവന് മാത്രമല്ല വേറെ ഒരാളും നിൽകുന്നുണ്ട് അവന്റെയാണ് ആണ്..” എന്റെ സംശയം അർജുൻ മാറ്റി തന്നു… “പിന്നെ പെങ്ങളെ ആ ഷർട്ട്‌ തോട്ടേക്കല്ല വൈറസ് പിടിക്കും വൈറസ് 😂😂” “ഈഈഈ “പെട്ടെന്ന് അവന് അത് പറഞ്ഞപ്പോ പെട്ടെന്ന് അത് അവിടേക്ക് തന്നെ എറിഞ്ഞു ഞാൻ വേഗം കുളിച് വന്നു അപ്പോഴേക്കും ഋഷിയെട്ടനും അർജുനും കൂടി ഓരോന്ന് പറയുന്നുണ്ടായിരുന്നു… അത് കഴിഞ്ഞ് ഋഷിയെട്ടൻ ബാത്റൂമിലേക്ക് കയറി…

അവിടെ ആകെ ഒരു ബാത്റൂമിലെ ഉണ്ടായിരുന്നുള്ളു… “കൃഷ്ണ ഇങ് വാ കിച്ചൺ പരിചയപ്പെടുത്താം “അർജുൻ അതും പറഞ്ഞു നടന്നു ഞാൻ പുറകെയും… നല്ല സൗകര്യമുള്ള അടുക്കള തന്നെയായിരുന്നു… അവന് ഓരോന്ന് കാണിച് തന്നു സാധനങ്ങൾ എല്ലാം കൊറവാണ് എന്നാലും ഒരു ദിവസത്തേക്ക് ഉള്ളതുണ്ട്… ഞാൻ ചായപ്പൊടി എടുത്ത് എല്ലാർക്കും ഓരോ ചായ ഇടാൻ തുടങ്ങി… “പെങ്ങളെ “ഇത്രേം നേരം തമാശയുടെ വിളിച്ച അവന് ഇപ്പോൾ ലേശം ഗൗരവത്തിൽ വിളിച്ചപ്പോ ഞാൻ അവനു നേരെ നോക്കി “എന്നോട് ഋഷി എല്ലാം പറഞ്ഞിരുന്നു എനിക്കറിയാം ഇയാൾക്ക് വളരെ സങ്കടമുണ്ടെന്ന്… ആ വിഷാദംകെട്ടിയ കണ്ണുകൾ കാണിക്കുന്നുണ്ട് എല്ലാം… അവന് ഒരു പാവം ആണ് പക്ഷെ അവനു പാവപ്പെട്ടവരെയൊന്നും അധികം വില വെക്കാറില്ല…

പണത്തിനു വേണ്ടി എന്തും കാണിക്കുന്ന ചിലർ എന്നാണ് അവന്റെ വിചാരം… അവന് അങ്ങനെ ജനിച്ചു വളർന്നത് കൊണ്ടാകാം…. പക്ഷെ അറിയുന്നവർക്ക് അവന് നല്ലവനാണ്… എനിക്ക് അറിയാം ഒരു 6 മാസം അതിൽ കൂടുതൽ അവന് നിന്നെ ഇവിടെ പൊറുപ്പിക്കില്ല എന്ന്… ഇയാൾ എല്ലാം സഹിക്കണം.. അവനെ ദേഷ്യംപിടിപ്പിക്കാതെ പരമാവധി ശ്രദ്ധിക്കുക… തന്നെ കാണുമ്പോ ഒരു പാവം പോലെ ഉണ്ട് അതാ ഞാൻ ഇത്രയൊക്കെ പറഞ്ഞത് “എന്നും പറഞ്ഞു അവന് എന്നിലേക്ക് നോക്കി “സന്ദോശമുണ്ട്… ഒരു കൂട്ടുകാരിയെ പോലെ ഇത്രയും പറഞ്ഞതിന്… ഞാൻ അടങ്ങി ഒതുങ്ങി ഇവിടെ നിന്നോളാം.”ഒരു പുഞ്ചിരിയാലെ ഞാൻ അവനോട് പറഞ്ഞു…

“അപ്പൊ പെങ്ങൾ ok ആണ് പിന്നെ എനിക്കെന്താണ്” അവന് വീണ്ടും പഴേ പോലെ കുസൃതിയോടെ ഓരോന്ന് പറഞ്ഞു… ഞാൻ ചായ ഇട്ടു അവർക്ക് കൊടുത്തു… ഋഷിയെട്ടൻ ലാപ്ടോപ്പിൽ ഓരോന്ന് ചെയ്യാൻ തുടങ്ങി കുറച്ചു നേരം അർജുൻ അവിടെ നിന്നു ഇറങ്ങാനൊരുങ്ങി… അവന് ഇറങ്ങാൻ നേരം ഡോർ അടക്കാൻ ഞാനും പുറകെ നടന്നു “പിന്നെ ഒരുത്തൻ കുറച്ചു കഴിഞ്ഞാൽ എൻട്രി ആകും എന്നെ പോലെ ജെന്റിൽമാൻ ആണേലും… എന്റെ അത്ര നല്ല വെടിപ്പല്ലാട്ടോ ഒന്ന് സൂക്ഷിക്കാം” എന്നും പറഞ്ഞു കണ്ണിറുക്കി പോയി അവന് പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല അതോണ്ട് തല പുണ്ണാക്കാനും നിന്നില്ല…

ഋഷിയെട്ടൻ ലാപ്പിൽ തന്നെ ആയിരുന്നു ഞാൻ അവിടെയുള്ള ബാൽക്കണിയുടെ ഡോർ തുറന്ന് പുറത്തേക്ക് നോക്കി….. അവിടെ ആകെ പച്ചപ്പ് പോലെ ആയിരുന്നു നാടിനെ തോന്നിച്ചു ആ ഭാഗം.. അവിടെ നിന്നാൽ പുഴ കാണാം.. അത് പോലെ ഒരുപാട് മരങ്ങളും… അധികം ആൾക്കാർ ഇല്ലായിരുന്നു ആ ഭാഗത്തു… നല്ല കാറ്റ് വന്ന് തലോടി കൊണ്ടിരുന്നു…. ഞാൻ ഒരു ചെയർ എടുത്ത് അവിടെയിരുന്നു.. എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയത് എപ്പോഴാ അവിടെയിരുന്നു ഉറങ്ങിയിരുന്നു നേരം ഒരുപാട് ഇരുട്ടി… ഞാൻ ബാൽക്കണിയിൽ നിന്ന് ഹാളിലേക്ക് നടന്നു അപ്പോഴാണ് ഋഷിയെട്ടന്റെ കൂടെ വേറെ ഒരാൾ ഇരിക്കുന്നത് കണ്ടത്….

മുടിയും താടിയും നീട്ടി വളർത്തി ഒരു കാണ്ടാമൃഗം കോലം… ഷോർട്സ് ആണ് ഇട്ടേക്കുന്നെ കൂടെ അവിടെ ഇവിടേം കീറിയ ബെന്യനും ഇതെന്ത് കൊലമാ ഛർദിക്കാൻ വരുന്നു… “ഓഹ് ഇതാണല്ലേ ബ്രോ നിന്റെ വേലക്കാരി “അയാൾ എന്നെ കണ്ടതും ഋഷിയെട്ടനോട് പറഞ്ഞു… വെല്ല്യ സങ്കടമൊന്നും തോനീലാ… ഋഷിയെട്ടൻ ഇങ്ങനെയൊക്കെ പറയൂ എന്നെനിക്ക് അറിയാമായിരുന്നു പക്ഷെ അയാളുടെ ശരീരം മൊത്തമുള്ള ഉഴിഞ്ഞു നോട്ടം വെറുപ്പിച്ചു ഞാൻ നേരെ അടുക്കളയിൽ കേറി… ചോറും കറിയും ആകാൻ തുടങ്ങി.. ഉള്ളിയും തക്കാളിയും അരിയുമ്പോൾ ആണ് ആരുടെയോ ശ്വാസം ദേഹത്തു തട്ടുന്നെന്ന് തോന്നിയത്.. പെട്ടെന്ന് തിരിഞ്ഞതും അയാളുടെ താടിയിൽ മുഖമുരസി.. പെട്ടെന്ന് തന്നെ ഒരു പടി ബാക്കോട്ട് നീങ്ങി വെറുപ്പോടെ നോക്കി…

“കുറച്ചു വെള്ളവേണമല്ലോ മോളേ” ഒരുമാതിരി ആക്കിയ ചിരിയുമായി അയാൾ പറഞ്ഞു… പെട്ടെന്ന് തന്നെ ഒരു ജഗ്ഗിൽ വെള്ളമെടുത്ത് കൊടുത്തു അയാൾ പോയി ഞാൻ ഒന്ന് ദീർഘശ്വാസം വിട്ടു വീണ്ടു പണിയിലേക്ക് മുഴുകി… ടേബിളിൽ ഭക്ഷണം വെക്കുമ്പോളും ഹാൾ ആകെ കള്ളിന്റെയും സിഗെരെറ്റിന്റെയും ദുഷിച്ച മണമായിരുന്നു… അവിടുത്തെ സോഫയിലേക്ക് കണ്ണു പായിച്ചപ്പോൾ കണ്ടു ഋഷിയെട്ടനും ആയാലും കൂടെ കൂത്താടുകയാണ്… അതിന്റെ മണം കാരണം ഓക്കാനം വന്നു ഞാൻ വേഗം മുറിയിൽ കയറി ഇരുന്നു… ദേവിയെ ഋഷിയെട്ടൻ മദ്യപാനിയാണോ.. നാട്ടിൽ ഉള്ളപ്പോ ഇങ്ങനെയൊന്നും കണ്ടില്ലല്ലോ…

ഇവരുടെ കൂടെ എങ്ങനാ വിശ്വസിച്ചു ഞാൻ നില്കും… ആ മുടിയൻ ആണേൽ ശരീരം അറപ്പ് തോന്നിക്കുന്ന പോലെയാണ് നോക്കുന്നെ എന്താ ഇപ്പൊ ചെയ്യാ… ഓരോന്ന് ആലോചിരിച്ചിരുന്നപ്പോൾ ആണ് ഡോർ തുറന്ന് മുറിയിലേക്ക് ആടി കൊണ്ട് ഋഷിയെട്ടൻ വന്നത് ഞാൻ ബെഡിൽ നിന്ന് ഞെട്ടിയെണീറ്റു വേഗം ചുമരിൽ ചാരി നിന്നു.. പക്ഷെ അയാളുടെ നീക്കം എനിക്ക് നേരെ യാണെന്ന് മനസ്സിലായി… പെട്ടെന്ന് മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോഴേക്കും രണ്ട് കയ്യും എന്റെ രണ്ട് ഭാഗത്തും ചുമരിൽ വെച്ചിരുന്നു… അയാളുടെ മദ്യത്തിന്റെ മണം മൂക്കിലേക്ക് തിരിച്ചു കയറി… അയാൾക്കാനേൽ കണ്ണ് പോലും നേരെ തുറക്കാൻ പറ്റുന്നില്ല…

പെട്ടെന്നാണ് അയാളുടെ കരങ്ങൾ എന്റെ കഴുത്തിലേക്കും അരയിലേക്കും ചുറ്റിയത്… ബോധമില്ലാത്ത പ്രവർത്തിയും അയാളുടെ കരങ്ങൾ എന്റെ ശരീരത്തെ ചുട്ടു പൊള്ളിച്ചു… ഒരുനിമിഷം പേടിച്ചു കണ്ണടച്ച് നിന്നു പക്ഷെ കഴുത്തിലേക്ക് നീണ്ട കയ്യ് താഴേക്ക് ഇഴയുന്നത് കണ്ടപ്പോൾ എനിക്ക് സമനില തെറ്റുമ്പോലെ തോന്നി… ഉള്ള ശക്തി ഉപയോഗിച്ച് അയാൾ ആഞ്ഞു തള്ളി… അയാൾ ബെഡിലേക്ക് വീണു… പക്ഷെ ബോധമില്ലായിരുന്നു.. കള്ളിന്റെ ലഹരിയിലാണ് അയാൾ ഉള്ളതെന്ന് ബോധ്യമാണ്… എത്ര നാൾ ഞാൻ ഇവിടെ ഇങ്ങനെ കഴിയും ഈശ്വര… ഇവിടെയെങ്കിലും വേദനയുണ്ടെങ്കിലും സമാധാനത്തോടെ ജീവിക്കാം എന്നുണ്ടായിരുന്നു ..

ഇപ്പൊ അതിനും ഉറപ്പില്ലാത്ത രണ്ടു മനുഷ്യമൃഗങ്ങളുടെ കൂടെ എങ്ങനെ ഞാൻ കഴിച്ചു കൂട്ടും… മനസ്സിലേക്ക് ഓരോന്ന് തികട്ടി വന്നപ്പോൾ കണ്ണീരിനെ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല… ************* പിറ്റേന്ന് രാവിലെ എണീറ്റു ഒന്നും ചായ മാത്രം ആക്കി വെച്ച് ഫുഡ്‌ ആകാൻ ഒന്നും തന്നെ ഇല്ലായിരുന്നു കിച്ചണിൽ… അതുകൊണ്ട് ഋഷിയെട്ടൻ എണീറ്റപ്പോ അയാളോട് പറഞ്ഞു… വരുമ്പോ സാദനം കൊണ്ട് വരാം എന്ന് പറഞ്ഞു… ഇന്നലെ നടന്നതൊന്നും ബോധത്തിലല്ല എന്ന് മനസ്സിലായത് ഇന്ന് രാവിലെ ഒന്നും അറിയാത്ത പെരുമാറ്റമായിരുന്നു… ഋഷിയെട്ടൻ ഓഫീസിൽ പോയി കഴിഞ്ഞപ്പോ ഞാൻ മുറിയിൽ നിന്ന് ഇറങ്ങീലെ…

പെട്ടെന്ന് പുറത്തെ ഡോറും അടഞ്ഞപ്പോൾ മനസ്സിലായി ആ മുടിയനും പോയി എന്ന്… ഞാൻ മെല്ലെ പുറത്തിറങ്ങി… പ്രതേകിച്ചൊന്നും പണിയില്ലായിരുന്നു അതുകൊണ്ട് തന്നെ ഹാളിൽ ഇരുന്ന് ടീവി കണ്ടു കൊറച്ചു നേരം… പുറത്തു നിന്നു ഒരു കുട്ടിയുടെ ശബ്ദം കേട്ടപ്പോ വെറുതെ ഡോറിന്റെ പുറത്തേക്ക് നോക്കാനുള്ള ഒരു സംവിദാനം ഉണ്ടായിരുന്നു അതിലേക്കൂടി പുറത്തേക്ക് നോക്കിയപ്പോ ഒരു കുഞ്ഞി വാവ കണ്ടാൽ ഒന്നര വയസ്സ് തോന്നിക്കും ബോളും എടുത്ത് കളിക്കായിരുന്നു… അവളെ കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ പുഞ്ചിരി വന്നു.. ഞാൻ പതിയെ ഡോർ തുറന്നതും ….

ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവള് എന്നേ നോക്കി എന്നിട്ട് ചിരിയലെ കൊലുസ്സും കൊണ്ട് പിച്ചവെച്ചു എന്നിലേക്ക് നടന്നു വന്നു അവളെ ഞാൻ കോരിയെടുത്തു…. അവളുടെ കുണുങ്ങി ചിരി എന്നേം കൂടി ചിരിപ്പിച്ചു.. പെട്ടെന്നാണ് ഒരു സ്ത്രീ കണ്ടാൽ 27, 26 വയസ്സ് തോന്നിക്കും.. ചുരിദാറാണ് വേഷം എന്റെ അടുത്തേക്ക് വന്നു… “വാ മോളേ കളിച്ചതു മതി” എനിക്കൊരു പുഞ്ചിരി തന്നു എന്റെ കയ്യില് നിന്നു കുഞ്ഞിനെ വിളിച്ചു… പക്ഷെ അവള് എന്റെ കഴുത്തിനെ വട്ടം ചുറ്റി പിടിച്ചു… “ഹഹ കൊച്ചുകളി ചേച്ചിയേം കെട്ടിപ്പിടിച്ചിരുന്നോ മമ്മി പോകുവാ” “പോ… മമ്മ.. പോ ” അവള് ഒരു കൊഞ്ചലോടെ പറഞ്ഞു വീണ്ടും എന്നിലേക്ക് ചേരുന്നു..

“കൊറേ നാളായി പുറത്തിറങ്ങീട്ട് അതിന്റെ പരിഭവം ആണ് റൂമിലിരുന്ന് മടുത്തു കാണും എന്റെ പോന്നുനു “ചേച്ചി എന്നോടായി പറഞ്ഞു ഞാനൊന്ന് പുഞ്ചിരിച്ചു “നിന്നെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ ഇവിടെ പുതിയതാണോ “സംശയഭാവത്തോടെ ചേച്ചി ചോദിക്കാൻ തുടങ്ങി “ആഹ് ഞാൻ ഇവിടെ താമസിക്കുന്ന ഋഷിയുടെ വൈഫ്‌ ആണ് ” “ഓഹ്… എന്താ പേര് ” “കൃഷ്ണ ചേച്ചിയുടെയോ ” “ആൻ ” “അപ്പൊ ചോട്ടയുടെയോ “എന്നെ നോക്കിയിരിക്കുന്ന കുഞ്ഞേനെയും നോക്കി ചോദിച്ചു “പൊഞ്ഞു “ആ കുറുമ്പിയാണ് പറഞ്ഞത് “പൊന്നുന്ന വിളിക്കുന്നെ… angel എന്നാണ് പേര് “ചേച്ചിയാണ് പറഞ്ഞെ…

“വാ മോളേ പപ്പാ വരും ഇപ്പോൾ ടാറ്റാ പോണ്ടേ “ചേച്ചി ടാറ്റാ എന്ന് പറഞ്ഞിട്ടാണെന്ന് തോന്നുന്നു പൊന്നു അങ്ങോട്ടേക്ക് ചാഞ്ഞു എനിക്ക് ടാറ്റ തന്ന് അവർ പോയി അവള്ടെ കുറുമ്പ് ആയിരുന്നു മനസ്സ് മൊത്തം.. കൊർച് നേരം ഇവിടെയാക്കായിരുന്നു എന്നൊക്കെ തോന്നി..വീണ്ടും കൊറച്ചു സമയം ടീവി കണ്ട് ഞാൻ അവിടെയൊക്കെ തുടച് വൃത്തിയാക്കി കുളിചൊരുങ്ങിയപ്പോഴേക്കും ഋഷിയെട്ടൻ വന്നായിരുന്നു….ചായയും ആക്കി കൊടുത്ത് ഞാൻ രാത്രിയിലെ ഫുഡും ആക്കി കഴിച്ചു കിടന്നു… ************* രണ്ട് ദിവസം ഇത് പോലെ തന്നേ ആയിരുന്നു…. പക്ഷെ എനിക്ക് സമയം പോയത് പൊന്നുവും ആൻ ചേച്ചിയും കൂടെ ഉള്ളത് കൊണ്ടായിരുന്നു ഞാൻ അവരടെ മുറിയിൽ അല്ലെങ്കിൽ അവർ എന്റെ റൂമിൽ വരുമായിരുന്നു ചേച്ചിയും നല്ല കൂട്ടായിരുന്നു…

എല്ലാം തുറന്ന് പറയാൻ പറ്റിയ ഒരു കൂട്ട്… ഏകദേശം ചേച്ചി എന്നെ കുറിച് മനസ്സിലാക്കിയെങ്കിലും ഋഷിയെട്ടന്റെ പെരുമാറ്റമൊന്നും ഞാൻ പറഞ്ഞില്ലായിരുന്നു… ചേച്ചിയുടെ ഭർത്താവ് തോംസൺ ഓഫീസിൽ പോയാൽ വരാൻ 5 മണി ആകും അതുവരെ ഞാൻ അവിടെ പോയി ഇരിക്കും ഒറ്റപ്പെടലിൽ നിന്ന് അതൊരു ആശ്വാസമായിരുന്നു… പക്ഷെ ഞാനും ഋഷിയെട്ടന്റെയും അകൽച്ചയും ഋഷിയെട്ടൻ എന്നോടുള്ള വെറുപ്പെല്ലാം അയാൾ ആ മുടിയനു മനസിലായിരുന്നു പിന്നീട് അവന്റെ പെരുമാറ്റം ആകെ മോശമാകാൻ തുടങ്ങി എന്നാലും ഞാൻ മുന്നിൽ പെടാതെ ഇരിക്കാൻ ശ്രേമിച്ചു *************

ഞായറാഴ്ച ആയത് കൊണ്ട് തന്നെ റൂമിൽ നിന്ന് എവിടെയും പോകാൻ ഉണ്ടായിരുന്നില്ല.. രാഹുൽ അവനാണേൽ എവിടെയോ പുറത്ത് പോയിരിക്ക കുറച്ചു കഴിഞ്ഞ് വരാം എന്നും പറഞ്ഞു… ചില ബിസിനസ്‌ ആവശ്യമായി ലാപ് എടുത്തു അവിടെ ഇരുന്നു… പെട്ടെന്നാണ് അവള് ഒരു പത്രത്തിൽ ഫുഡും എടുത്ത് ഡോറിനടുത്തേക്ക് നടന്നത് “ഡീ ” ഞാൻ വിളിച്ചപ്പോ അവള് ഞെട്ടി കൊണ്ട് തിരിഞ്ഞു… “എവിടെ പോകുവാ ” ” ഞാൻ അപ്പുറത് മുറിയിലേക്ക് “വിക്കി വിക്കി പറഞ്ഞു… “നീ ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ… എന്നോട് ഒന്ന് പറഞ്ഞിട്ട് പോയൽ എന്താ നിനക്ക് തോന്നുമ്പോ ഇറങ്ങി പോകാനും കയറി വരാനും ഇത് നിന്റെ തന്തേടെ തറവാടല്ല… ”

” ഞാൻ ചേച്ചിക്ക് ഫുഡ്‌ കൊടുക്കാൻ “ആരാന്ന് പോലും അറിയാത്ത അച്ഛനെ പറഞ്ഞപ്പോ എനിക്ക് വിഷമമായി “അല്ലാ ഈ ഫുടൊക്കെ എടുത്ത് എങ്ങോട്ടാ “അവളുടെ കയ്യിലെ പത്രം നോക്കികൊണ്ട് പറഞ്ഞു ” ആൻ ചേച്ചിക്ക് പനിയാ രാവിലെ ഒന്നും ഉണ്ടാക്കിയിട്ട് ഉണ്ടാകില്ല….ഇവിടെ ഫുഡ്‌ ബാക്കിയല്ലേ കൊടുക്കാം എന്ന് വിചാരിച്ചു ” “ഹ്മ്മ്മ് ” അവള് ഇറങ്ങി പോയി..അവള് ഇവിടെ വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ അവള് എന്റെ കൂടെ ഉള്ളപ്പോൾ ഒന്ന് ശ്വാസം വിടുന്നത് വരെ കണ്ടിട്ടില്ല പക്ഷേ എത്ര പെട്ടെന്ന അയൽവാസികളോടൊക്കെ കൂട്ടായത്… അല്ലേലും ee മിണ്ടാപ്പൂച്ച കലമുടക്കും ആർക്കറിയാം… ഓരോന്ന് ഓർത്തിരുന്നപ്പോൾ ആണ് അവള് ഡോറും തുറന്ന് വന്നത്…

പക്ഷെ അവള്ടെ കയ്യില് ഒരു കൊച്ചു സുന്ദരി ഉണ്ടായിരുന്നു… “ഇതേതാ കുട്ടി നീ എവിടുന്നാ കൊണ്ട് വന്നേ ” “ചേച്ചിടെ കുട്ടിയ ചേച്ചിക് പനിയായുണ്ട് ഞാൻ കൂട്ടി കൊണ്ട് വന്നു… വീണ്ടും ഞാൻ പണിയിൽ മുഴുകി… പെട്ടെന്നാണ് അവളുടെ ചിരികൾ എന്റെ കാതിൽ കേട്ടത്… ആദ്യമായിട്ടാണ് അവളുടെ ചിരികൾ കേള്ക്കുന്നെ… ലാപ്പിൽ നിന്ന് തല പൊന്തിച്ചു അവൾക്ക് നേരെ കണ്ണു പായിച്ചതും ആ കുഞ്ഞി ചുന്ദരിയുടെ കളി കണ്ട് അതും നോക്കി ചിരിക്കുന്ന കൃഷ്ണയെ ആണ് കണ്ടത്… ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്… ആ ചെറിയ കുട്ടിയുടെ കളി നോക്കുന്നതിനു പകരം കൃഷ്ണയിലേക്കാണ് ഞാൻ നോക്കി നിന്നത്…

ഇത് വരെ ഇല്ലാത്ത തിളക്കമുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ… ചിരിക്കുമ്പോൾ മാത്രം തെളിഞ്ഞു വരുന്ന നുണകുഴികൾ.. ആ നുണക്കുഴി അവള്ടെ ചിരിയുടെ സൗന്ദര്യം കൂട്ടി കൊണ്ടേയിരുന്നു… അവള്ടെ കണ്ണുകൾ അടച്ചു തുറക്കുമ്പോൾ ആ കൺപീലികളിൽ എന്തോ മന്ത്രികം ഉള്ളത് പോലെ… അവളിൽ ഞാൻ പോലും അറിയാതെ ലയിച്ചിരുന്നു .. ************** “എന്റെ മാലാഖക്കുട്ടി നീ ഇങ്ങനെ കളിക്കുമ്പോൾ ചേച്ചിക്ക് ചിരി നിർത്താൻ പറ്റണില്ല… എനി കുറച്ചു നേരം ബോളിൽ കളിക്ക്ട്ടാ “ഇന്നെന്തോ മനസ്സ് മൊത്തം ശാന്തമായിരുന്നു… ഒരുപാട് ചിരിച്ചു പൊന്നൂസ് ആണ് കാരണം അവളുടെ കുസൃതി മനസ്സ് നിറച്ചു..  “ചെച്ചേ ബോ… ബോ “പൊന്നു അടുത്ത് വന്ന് തട്ടി വിളിച്ചു അവിടെയുള്ള ഷോക്കേയ്‌സിന്റെ മേലേ ചൂണ്ടി ബോ ബോ എന്ന് പറഞ്ഞപ്പോൾ ആണ് നോക്കിയേ അവള്ടെ ബോളു അവിടെ മേലേ എത്തി…

“ഹാഹാ ബോൾ അങ്ങ് പറപ്പിച്ചല്ലോ നീ… അവിടിരിക്ക് ചേച്ചി എടുത്ത് തരാം ” ഒരു ചെയർ എടുത്ത് അതിനു മേലേ കേറി ബോൾ എടുക്കാൻ പക്ഷെ അതിനു നല്ല ഹെയ്റ്റ് ഉണ്ടായത് കൊണ്ട് ഞാൻ കാല് കൊറച്ചൂടെ പൊന്തിച്ചു ഏന്തി വലിഞ്ഞു എടുക്കാൻ നിന്നത് ബോൾ കിട്ടിയ സന്തോഷത്തിൽ പൊന്നു ചെയറിൽ പിടിച്ചു വലിച്ചു… പൊന്തിച്ചു വെച്ച കാല് ചെയറിൽ നിന്ന് വലിഞ്ഞു നിലത്തേക്ക് ആഞ്ഞടിച്ചു വീണു… പക്ഷെ അതിന്റെ കൂടെ എന്റെ മേലേക്കും എന്തോ വീണത് ഞാനറിഞ്ഞു.. അടച്ച് പിടിച്ച കണ്ണ് പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ടു എന്നെയും നോക്കി നിൽക്കുന്ന ഋഷിയെട്ടനെ… അത് കണ്ട് കയ്‌ക്കോട്ടി ചിരികുകയായിരുന്നു പൊന്നു… അയാൾ എന്റെ മേലെന്ന് എണീക്കാൻ തുനിഞ്ഞതും ആരോ ഡോർ തുറന്ന് വന്നു………………തുടരും………..

കൃഷ്ണ: ഭാഗം 5

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story