മഴപോൽ: ഭാഗം 3

മഴപോൽ: ഭാഗം 3

എഴുത്തുകാരി: മഞ്ചാടി

ജനാലയിലൂടെ വെറുതെ പുറത്തേക്കൊന്ന് നോക്കി… പൂട്ടി ഇട്ടിരുന്ന കാറിലിരുന്ന് നഖം വായിലിട്ട് കടിച്ചു കൊണ്ട് ചുറ്റും അമ്പരപ്പോടെ നോക്കുന്നുണ്ട്….. അവളുടെ കല്യാണ ചെക്കൻ…. നീണ്ട മുടിയും താടിയും വെട്ടി ഒതുക്കി വെച്ചിട്ടുണ്ട്… കാണാൻ അശ്വര്യം ഒത്തിരിയുള്ള മുഖമായിരുന്നു ആ ഭ്രാന്തന്റേത്…. “””മൂഹൂർത്തമായി….. പെണ്ണിനെ വിളിച്ചോളൂ…. ക്ഷേത്രത്തിലേക്ക് പോകാം….. പുതുപെണ്ണിനെ അണിയിചൊരുക്കിയിരുന്ന സ്ത്രീകളോരോന്നും മുറി വിട്ടിറങ്ങി… ഹൃദയം വല്ലാതെ പിടക്കുന്നു…. നിമിഷങ്ങൾക്കുള്ളിൽ അവൾ സുമംഗലിയാകും….

താലി മാലയും സിന്ദൂരവും അണിഞ്ഞ് മറ്റൊരു വീട്ടിലേക്ക് വലതു കാൽ വെച്ചു കയറേണ്ടവൾ… വെറുതെ ചിരിച്ചെന്ന് വരുത്തി… മാതാപിതാക്കളുടെ സാന്നിധ്യം ആ അനാഥ പെണ്ണ് ഏറെ കൊതിക്കുന്നുണ്ട്… ചുറ്റും അവരുടെ സംരക്ഷണ കരങ്ങൾ ഉള്ളത് പോലെ… അച്ഛനും അമ്മയുമൊത്തുള്ള ഫോട്ടോ കയ്യിലെടുത്തു കുറെ നേരം അതിലേക്ക് നോക്കിയിരുന്നു… പിന്നേ ആ കറുത്തിരുണ്ട വെള്ളികൊലുസ്സും ചേർത്ത് കയ്യിലെ കർച്ചീഫിൽ പൊതിഞ്ഞെടുത്തു… ഈ വീട്ടിൽ തന്റെ സ്വന്തമാണെന്ന് പറയാൻ ഇത് മാത്രമേ ഉള്ളു… പുറത്തേക്കൊഴുകാൻ ശാഡ്യം പിടിക്കുന്ന കണ്ണുനീരിനെ അടക്കി നിർത്തി…

അപ്പച്ചിക്കടുത്ത് ചെന്ന് കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി… എത്ര ഉപദ്രവിച്ചിട്ടുണ്ടെങ്കിലും ആ സ്ത്രീയോട് അവളേറെ കടപ്പെട്ടിരിക്കുന്നു…. ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോൾ കൂടെ കൂട്ടിയതാണ്…. പട്ടിണി മാറ്റാൻ അന്നവും തല ചായ്ക്കാൻ ഒരിടിവും കിട്ടിയത് അവരുടെ കാരുണ്യം കൊണ്ടല്ലേ… “””ഞാനും വരും അമ്പിളി ചേച്ചീടെ കൂടെ മനക്കലെ തറവാട്ടിലേക്ക്…. അപ്പു മോൻ ചിണുങ്ങിയതും അപ്പച്ചി കണ്ണുരുട്ടി അവനെ അടക്കി നിർത്തി…. പിണങ്ങി നിന്നിരുന്ന ആ കൊച്ചു പയ്യനെ അവൾ മാറോടു അടക്കി പിടിച്ചു…. കുഞ്ഞു നെറ്റിയിൽ തേനൂറും ഉമ്മ നൽകി…. “””അപ്പു മോൻ ന്റെ കൂടെ പോന്നാൽ അമ്മ തനിച്ചാവില്ലേ…. രണ്ടു ദിവസം കഴിഞ്ഞിട്ട് അപ്പച്ചിയും അപ്പൂസും കൂടി അങ്ങോട്ട് വരണം ട്ടോ…

ന്നിട്ട് നമ്മക്ക് കൊറേ തോണി ഉണ്ടാക്കി കളിക്കാം ട്ടോ… മേഘയോടും കൂടി യാത്ര പറഞ്ഞവൾ കാറിൽ കയറി… ഏകദേശം അവളുടെ പ്രായമുള്ള ഒരു പെൺകുട്ടിയായിരുന്നു കാറിൽ പുതു പെണ്ണിന്റെ കൂടെ ഉണ്ടായിരുന്നത്…. ആ സുന്ദരി പെണ്ണ് അമ്പിളിയെ നോക്കി പുഞ്ചിരിച്ചു…. “””ഹയ്‌ ചേച്ചി കുട്ടി സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ… ആരും കണ്ണ് വെക്കാതിരിക്കട്ടെ… ചേച്ചി ഇങ്ങനെ പേടിച്ച് ഇരിക്കണ്ടാട്ടൊ…. ന്ത്‌ വേണേലും ന്നോട് പറഞ്ഞ മതി…. ട്ടോ…. ന്റെ പേര് ഗായത്രി ന്നാ…. ഗായു ന്ന് വിളിച്ചാ മതീ… അതാ നിക്കിഷ്ട്ടം….ഞാൻ ഉണ്ണിയേട്ടന്റെ ചെറിയച്ഛന്റെ മോളാ…. കുലുങ്ങി ചിരിച്ചികൊണ്ടവൾ പറയുമ്പോൾ കാതിൽ കിടന്നിരുന്ന ജിമിക്കികൾ അതെ താളത്തിലാടുന്നുണ്ട്…. അമ്പിളി വശ്യമായൊന്ന് ചിരിച്ചു…. തുടുത്ത കവിളിൽ നുണകുഴികൾ തെളിഞ്ഞു വന്നു….

“””ആരാ ഉണ്ണിയേട്ടൻ…. “” മടിച്ചു മടിച്ചാണവളത് ചോദിച്ചത്…. .””ഹൈസ് ഇത് നല്ല കഥ… ചേച്ചീടെ ചെക്കന് കാർത്തിക വർമ്മ ഇല്ലേ അങ്ങേരുടെ ചെല്ല പേരാ ഉണ്ണി…. നിക്കറിയാം ചേച്ചിക്ക് നല്ല പേടിയുണ്ടെന്ന്…. ഉണ്ണിയേട്ടൻ ഉപദ്രവികൊന്നുല്ല…. പിച്ചും മാന്തും ന്നൊക്കെ ആൾക്കാര് വെറുതെ ഓരോന്ന് പറയുന്നതാ…. അതൊരു പാവാ ചേച്ചി…. എന്തെങ്കിലും വികൃതി കാട്ടിയാൽ ന്റെ അച്ഛനും വല്യച്ചനും കൂടി അതിനെ പൊതിരെ തല്ലും….. അതിനെ വെറുക്കരുത് ട്ടോ…. ചേച്ചി വന്നിട്ട് വേണം ഒക്കെ മാറ്റി എടുക്കാൻ.. …. അവസാനമെത്തിയതും ആ ജിമിക്കിക്കാരി പെണ്ണിന്റെ കണ്ണൊന്നു നിറഞ്ഞു കണ്ഠമൊന്നിടറി…. അമ്പിളിക്കെന്തോ ആ ഭ്രാന്തനോട് ഒരലിവ് തോന്നി…. അവൾ മൗനമായിരുന്നു…..ഉള്ളിലെ പേടി ചെറുതായൊന്ന് കുറഞ്ഞ പോലെ…….

മനക്കലെ തറവാട്ടിലെ വണ്ടികളോരോന്നും ക്ഷേത്ര മുറ്റത് വന്നു നിന്നു…..കല്യാണ പെണ്ണ് ഗായത്രിയുടെ കൈ പിടിച്ചിറങ്ങുമ്പോൾ കല്യാണ ചെക്കന് മനക്കലെ മുത്തശ്ശിയുടെ കൂടെ ആയിരുന്നു…. വലിയ കരയുള്ള പട്ടു ചേല ചുറ്റി നെറ്റിയിൽ ചുവന്നൊരു വട്ടപ്പൊട്ടുമുള്ള അവരെ കാണാൻ ഒരു രാജകീയ ഭാവമായിരുന്നു… “””ഉണ്ണിയേട്ടാ ഇതാരാന്ന് മനസ്സിലായോ… ഞാൻ ഇന്നലെ പറഞ്ഞില്ലേ…. ഉണ്ണിയേട്ടന് കളിക്കാൻ പുതിയ കൂട്ട് കാരി വരുമെന്ന്…. ദേ ആ കുട്ടിയാണ് ഈ കുട്ടി… ഇനി മുതൽ കണ്ണേട്ടനെ മാമൂട്ടുന്നതും കുളിപ്പിക്കുന്നതും മുടി ചീകുന്നതും രാത്രി പാട്ട് പാടി തരുന്നതും ഒക്കെ ഈ അമ്പിളി കുട്ടി ആയിരിക്കും…. ചേച്ചി ഉണ്ണിയേട്ടന് കഥകൊളൊക്കെ പറഞ്ഞു കൊടുക്കണേ… പിന്നേ ഉണ്ണിയേട്ടാ അമ്പിളി ചേച്ചിയോട് വികൃതി കൂടരുത്…. ട്ടോ…””‘

അമ്പിളി പെണ്ണിനെ ആ ഭ്രാന്തന്റെ അടുത്ത് ചേർത്ത് നിർത്തുമ്പോൾ ഗായത്രി കൊഞ്ചലോടെ പറഞ്ഞു….അവന്റെ മുഖത്തപ്പോൾ പുതിയ കളിക്കൂട്ടുകാരിയെ കിട്ടിയ സന്തോഷമായിരുന്നു…. “””അമ്പിളി കുട്ടിയെ ഞാൻ അമ്പൂട്ടീന്ന് വിളിച്ചോട്ടെ….. “”” മിഴികളൂന്നി നിന്നിരുന്നവൾ ഒരു നിമിഷം ആ ഭ്രാന്തന്റെ മുഖത്തേക്കൊന്ന് നോക്കി…..നെറ്റിയിലും കഴുത്തിലും ചന്ദനക്കുറി വരച്ചിട്ടുണ്ട്…. കവിളിൽ തെളിഞ്ഞു നിൽക്കുന്ന നുണക്കുഴികളും കണ്ണെടുക്കാൻ തോന്നിയില്ല.. “”ഹയ്‌ മയ്ലാഞ്ചി….. എന്ത് രസാ കാണാൻ…. ആരാ അമ്പൂട്ടിക്ക് മയ്ലാഞ്ചി ഇട്ടുതന്നെ…. നിക്ക് നല്ലഷ്ട്ടായി…. പൊൻവള ഇട്ട് മൂടിയിരുന്ന അവളുടെ കൈകളവൻ ചുണ്ടോട് ചേർത്ത് വെച്ചു മണത്തു നോക്കി….. ആ ഭ്രാന്തന്റെ കൊച്ചു കളികൾ കണ്ട് ചുറ്റുമുണ്ടായിരുന്ന അതിഥികളുടെ മുഖത്തൊക്കെയും ഒരു ചിരി വിരിഞ്ഞെങ്കിലും അവൾ അസ്വസ്ഥയായിരുന്നു…..

കല്യാണ പെണ്ണ് അണിഞ്ഞിരുന്ന സ്വർണ മാലകളും കാതിലെ വലിയ ജിമ്മിക്കിയും അവൻ ഒരു കൊച്ചു കുട്ടിയുടെ അത്ഭുതത്തോടെ പിടിച്ചു നോക്കുന്നുണ്ട്….. ഒരു കോമാളി വേഷം കെട്ടിയത് പോലെ തോന്നി അമ്പിളിക്ക് ….എതിർപ്പുകളൊന്നും പറയാതെ ഒരു പാവാ കണക്കെ ആ പെണ്ണവന് മുന്നിൽ വിധേയപ്പെട്ടു… “””ഞാൻ കണ്ടിട്ടുണ്ടല്ലോ….പഴയ ആൽബത്തില് ഇത് പോലെ കൊറേ പൊന്നും പണ്ടവും ഇട്ടു നിൽക്കുന്ന ന്റെ അമ്മേടെ കല്യാണ ഫോട്ടോ…… കുട്ടീടെ കല്യാണാണോ…. “”””മ്മ്മ്….. വെറുതെ മൂളിയെന്ന് വരുത്തി…. കണ്ണുനീർ തളം കെട്ടി കാഴ്ച മങ്ങി തുടങ്ങിയിരുന്നു…. അവളുടെ മറുപടി കേട്ട ആ ഭ്രാന്തൻ വീണ്ടുമവളെ അത്ഭുതത്തോടെ നോക്കി…. “””ആണോ…. ന്നാ… അമ്പൂട്ടി…. നിക്ക് ചെക്കനെ കാണിച്ചു തര്വോ…..””

“””ഉണ്ണിയേട്ടനാ ന്റെ കല്യാണ ചെക്കൻ…. “”” “””ആണോ…. അപ്പൊ കല്യാണം കഴിഞ്ഞാ നമ്മക്ക് വാവ ഉണ്ടാവൂല്ലേ…. നാളെ രാവിലെ നിക്ക് വാവേനെ തര്വോ… “”” അത്തരം പക്വത ഇല്ലാത്ത ആ ഭ്രാന്തന്റെ ചോദ്യങ്ങൾക്ക് മുന്നിൽ എന്ത് മറുപടി പറയണെമെന്നറിയാതെ കുഴങ്ങി നിന്നവൾ…. ആ ഭ്രാന്തനപ്പോൾ ചുറ്റുമുള്ളതൊക്കെ നോക്കി കാണുകയായിരുന്നു…. തള്ള വിരൽ വായിലിട്ട് നുണയുന്നുണ്ട്….. കതിർ മണ്ഡപവും നില വിളക്കും നിറപറയുമെല്ലാം അവന് പുതിയ കാഴ്ചകളായിരുന്നു…. “””ശേ…. എന്തായിത് ഉണ്ണിയേട്ടാ…. ഞാൻ പറഞ്ഞിട്ടില്ലേ വിരല് വായക്കകത്ത് ഇടരുതെന്ന്….. ഗായു കെറുവിച്ച് കൊണ്ടവന്റെ തുപ്പൽ പറ്റിയിരുന്ന വിരൽ തൂവാല കൊണ്ട് തുടച്ചു കൊടുത്തു….

മുഹൂർത്തമായതും വധു വരന്മാരെ കതിർ മണ്ഡപത്തിലേക്ക് ക്ഷണിച്ചിരുത്തി….. അമ്പിളി ആകെ തളർന്നിരുന്നു….. കൈകാലുകൾ വിറ കൊണ്ടു…. തല പെരുക്കുന്നത് പോലെ…. “””അടുത്ത് വരാൻ പോലും സമ്മതിക്കില്ല…. മാന്തും അല്ലെങ്കി കടിക്കും…. “””” ചെവിക്കുള്ളിൽ അത് മാത്രമായിരുന്നു…. എങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ വിജാരിച്ച് ആ ഭ്രാന്തന്റെ താലിക്കു വേണ്ടി കഴുത്ത് നീട്ടി…. കണ്ണുകളടച്ച് കൈകൂപ്പി നിന്നു…. കുറച്ച് കഴിഞ്ഞിട്ടും താലി മാല കഴുത്തിൽ വീണില്ല എന്നവൾ അറിഞ്ഞതും…. ഇറുകെ പൂട്ടിയിരുന്ന മിഴികൾ തുറന്ന് നോക്കിയപ്പോൾ കണ്ടത് താലി മാലയും പിടിച്ച് കുറുമ്പോടെ നിൽക്കുന്ന ഉണ്ണി ഏട്ടൻ…. “””മുഹൂർത്തം കഴിയാറായി കുട്ടീ…. ആ മാല കെട്ടി കൊടുക്കൂ….. “”” “”മ്മ്ഹ്ഹ്.. മ്മ്ഹ്ഹ്… നിക്ക് ചുവപ്പ് നിറം ഇഷ്ട്ടല്ല…. ഈ കുട്ടി ചുവന്ന ഡ്രെസ്സാ ഇട്ടിരിക്കുന്നെ…. പച്ച നിക്ക് നല്ലഷ്ട്ടാ…. പച്ച ഡ്രസ്സ്‌ ഇട്ടാല് ഞാൻ മാല കെട്ടികൊടുക്കാ…. അല്ലെങ്കി ഉണ്ണി കുട്ടൻ കെട്ടൂല്ല………………….. തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 2

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story