Mr. Rowdy : ഭാഗം 7

Mr. Rowdy : ഭാഗം 7

എഴുത്തുകാരി: കുറുമ്പി

“എന്താ ഡാഡി ഒരു മുഖവര കാര്യം പറ “അർജു രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് ചോദിച്ചു. “അത് ഇന്നൊരു ഫങ്ക്ഷൻ ഉണ്ട്…. അപ്പോൾ അതിന് നീ വൈകുന്നേരം അവിടെ ഉണ്ടാവണം “വേണു മടിച്ചോണ്ട് പറഞ്ഞു. “എന്ത് ഫങ്ക്ഷൻ “അർജു ഒന്നും അറിയാത്തപോലെ ചോദിച്ചു. “അത് അർജു നമ്മുടെ കമ്പനി ഫങ്ക്ഷൻ ആണ്…. കൂടാതെ നിന്റെഴും അമ്പിളിടെയും കല്യാണകാര്യം ആരും അറിയില്ലല്ലോ അപ്പോൾ അതും കൂടി… “No……”വേണു പറഞ്ഞു തീരും മുൻപ് അർജുന്റെ ശബ്‌ദം അവിടമാകെ മുഴങ്ങി കേട്ടു.

“അന്ന് ഡാഡിടെ ഇമേജ് കാക്കാൻ വേണ്ടി മാത്രമാ ഞാൻ അങ്ങനെ ചെയ്തത് അല്ലാതെ കല്യാണം കഴിക്കാനുള്ള പൂതി കൊണ്ടല്ല കേട്ടോ ഒന്നാമത് ഞാൻ അവളെക്കൊണ്ട് പൊറുതി മുട്ടി നിക്ക അതിന്റെ കൂടെ ഇതും കൂടി എല്ലാം ഡാഡിക്ക് അറിയാവുന്നതല്ലേ…. എന്നിട്ടും… എന്തിനാ…. എന്തിന് വേണ്ടിയാ ഹേ അവരുടെയെല്ലാം മുന്നിൽ ഞാൻ തലകുനിച്ചു നിൽക്കുന്നത് കാണാനാണോ പറ്റില്ല ഡാഡി മറ്റുള്ളവരെ ഫേസ് ചെയ്യേണ്ട ബുദ്ധിമുട്ട് കൊണ്ട ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുന്നത് അവരുടെയൊക്കെ മുന്നിൽ ഞാൻ ഒരു കൊലയാളിയ കൂടാതെ ഒരു മാനസിക രോഗിയും അവരൊക്കെ എന്നെ ആ കണ്ണിലെ ട്രീറ്റ്‌ ചെയ്യൂ കൂടാതെ എല്ലാവരുടെയും കുത്ത് വാക്കും അതൊക്കെ ഞാൻ സഹിക്കാം ഡാഡി ബട്ട്‌ ഞാൻ കാരണം

എന്റെ ഡാഡി തലകുനിച്ചു നിൽക്കാൻ പാടില്ല അതുകൊണ്ട് ഞാൻ ഇല്ല ഡാഡി ലീവ് me ” അർജു ഇടറിയ ശബ്ദത്തോടെ അത്രയും പറഞ്ഞ് തലത്തായ്ത്തി നിന്നു. “മോനെ ഡാഡിക്ക് അറിയാം നിന്നെ നിന്റെ മാനസികാവസ്ഥയെ നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഡാഡിക്ക് അറിയാം മാറ്റാരേക്കാളും കൂടുതൽ ഒരുപക്ഷെ നിന്നെക്കാളും കൂടുതൽ.ഈ ലോകം മുഴുവൻ പറഞ്ഞാലും ഞാൻ അതിനൊന്നും ചെവി കൊടുക്കില്ല എന്റെ വിജയം എന്റെ മക്കളാണ് നിന്നെ എനിക്കറിയാം മോനെ. നിന്നോട് ഞാൻ എന്താ പറഞ്ഞത് നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടേൽ ആരെയും നീ പേടിക്കേണ്ട ആവശ്യം ഇല്ല നിന്റെ കൂടെ ഞാൻ ഉണ്ട് നിന്റെ കുടുംബം ഉണ്ട്.

പിന്നെ ഈ പാർട്ടി അത് ആവശ്യമാണ് മോനെ അമ്പിളി ഇവിടുള്ളത് കുറച്ച് പേർക്ക് മാത്രേ അറിയൂ അവൾ നിന്റെ ഭാര്യ ആണെന്ന് എല്ലാരേയും അറിയിക്കാൻ ഇങ്ങനൊരു ചടങ്ങ് ആവശ്യമാണ്. പിന്നെ അവൾ ഒരു പെണ്ണല്ലേ ഭാര്യ അല്ലേ ഒരു പെണ്ണിന് അവളുടെ വിവാഹത്തെ പറ്റിയും ജീവിതത്തെ പറ്റിയും ഒരുപാട് സ്വപ്നം ഉണ്ടാവും അത് കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് പറ്റില്ല. നീ അവളെ ഭാര്യ ആയി കണുന്നുണ്ടാവില്ല ബട്ട്‌ ഞങ്ങൾക്ക് അവളിപ്പോൾ മകൾ തന്നെയാ എന്റെ മകൻ ആയിട്ട് അവളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത് “അർജുന്റെ മുഖം തലോടിക്കൊണ്ട് വേണു പറഞ്ഞു. “ഞാൻ വരാം ഡാഡി ഞാൻ ആയിട്ട് ആരുടേയും സന്തോഷം കേടുത്തില്ല “അർജു അതും പറഞ്ഞ് റൂമിലേക്ക് പോയി.

“പാവം എന്റെ മോൻ ഇനിയെങ്കിലും ഒരു നല്ല ജീവിതം അവന് കിട്ടിയാൽ മതിയായിരുന്നു “പറയുമ്പോൾ വേണുവിന്റെ കണ്ണുകൾ നിറഞ്ഞു. “ഡാഡി ഞാൻ ഒരു കാര്യം പറയാം അവിടെ വെച്ച് ആരെങ്കിലും അവന്റെ past പറഞ്ഞ് അവനെ വേദനിപ്പിച്ചാൽ അവർ ഈ ആദി വേണുഗോപാൽ ആരാന്ന് അറിയും “ആദി ദേഷ്യത്തോടെ പറഞ്ഞുപോയി. “വേണുവേട്ടാ എന്തായി “ശാമള വേണുവിന്റെ അടുത്തേക്ക് വന്നുക്കൊണ്ട് ചോദിച്ചു. “എന്താവാൻ സമ്മതിച്ചു അവൻ.അവിടെ വെച്ച് ആരും എന്റെ കുഞ്ഞിനെ വേദനിപ്പിക്കാതിരുന്നാൽ മതി പുറത്ത് എത്ര ദേഷ്യം പ്രകടിപ്പിച്ചാലും ഉള്ളുകൊണ്ട് അവനൊരു പാവ “അത്രയും പറഞ്ഞ് നിറഞ്ഞു വന്ന മിഴി തുടച്ചുകൊണ്ട് വേണു ശാമളയെ നോക്കി ഒന്ന് ചിരിച്ചു.

“ഈ വീട്ടിൽ എല്ലാവരും എത്രയൊക്കെ പുറത്ത് സന്തോഷം പ്രകടിപ്പിച്ചാലും ഉള്ളൂക്കൊണ്ട് ഒരുപാട് നിറുന്നുണ്ട് അർജുന്റെ കാര്യം ആലോചിച് അവൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും അവന് ഇങ്ങനൊരു വിധി എന്തിനാ ദൈവം കൊടുത്തേ “ശാമളയുടെ കണ്ണുകൾ നിറഞ്ഞു. “നീ സങ്കടപെടാതിരിക്ക് എത്ര കാലം കഴിഞ്ഞാലും സത്യം ഒരിക്കൽ പുറത്ത് വരും യഥാർത്ഥ കുറ്റവാളി എവിടെയോ ഒളിഞ്ഞിരിക്ക എന്റെ മോനെ ഈ അവസ്ഥയിൽ ആക്കിയിട്ട് ഒരുപക്ഷെ അവനെ കയ്യിൽ കിട്ടിയാൽ അവന്റെ അന്ദ്യം എന്റെ കയ്കൊണ്ട എന്റെ കുഞ്ഞിനെ ഇത്രയേറെ സമൂഹത്തിന് മുന്നിൽ അബഹാസ്യനാക്കിയതിന് പിന്നെ അവനെ ഈ അവസ്ഥ ആക്കിയതിനും വിടില്ല ഒന്നിനെയും പ്രത്യക്ഷത്തിലല്ലേലും പരോക്ഷമായി ഞാൻ അനേഷിക്കുന്നുണ്ട് കരണം ഒരു മുള്ള് കൊണ്ട് പോലും ഇനി എന്റെ കുഞ്ഞിന്റെ മനസ്സ് നോവാൻ ഞാൻ സമ്മതിക്കില്ല “വേണു ദേഷ്യത്തോടെ പറഞ്ഞ്.

“എല്ലാം ശെരിയാവുന്ന ഒരു കാലം വരും വേണുവേട്ടാ ഏട്ടൻ പോയി ഫ്രഷ് ആവും ഞാൻ ചായ എടുക്കാം “ശാമള. ____ “അയ്യോ… രണ്ട് കുരുക്കളോ ഭഗവാനെ ഇതെപ്പോഴും ഇങ്ങനെയാ എവിടേലും പോവാൻ ഉള്ളപ്പോൾ മാത്രം വന്ന് പ്രത്യക്ഷപ്പെടും “അമ്പിളി കണ്ണാടിയിൽ മുഖത്തുണ്ടായ കുരുവിന്റെ ഭംഗി ആസ്വദിക്കുകയാണ്. “കുരുക്കളെ സഹി ഒന്ദ്രുവിട്ട് കുരു വന്ത് വിട്ടാൽ കുരു വന്തു വിട്ടാൽ…… എന്റെ കുരുവേ നിന്നെക്കുറിച്ചു ആര് ഉണ്ടാക്കും ഇങ്ങനൊരു കവിത ഞാൻ ഉണ്ടാക്കില്ലേ ഇനിയെങ്കിലും ഒന്ന് പോയ്ക്കൂടെ…… പിന്നെ അമ്പിളി ഇങ്ങനെപോയാൽ നീ ഒരു കവിയത്രി ആവും ഒന്ന് ശ്രെമിച്ചു നോക്ക്…… അയ്യോ വേണ്ട എനിക്ക് ഫേമസ് ആവാൻ താല്പര്യം ഇല്ല. എഴുതിയാൽ ഫാൻസ് ആവും ന്യൂസ്‌ ആവും അതിന്റെ വയ്യേ പോയാൽ എന്റെ സൗന്ദര്യം ആരു നോക്കും

“അമ്പിളി കണ്ണാടിയിൽ നോക്കി തിരിഞ്ഞതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന അർജുനെ ആണ് കാണുന്നത്. “നിന്നോട് ഞാൻ ഇന്നലെ എന്താ പറഞ്ഞത് ഈ റൂമിൽ നിന്ന് ഒഴിഞ്ഞു പൊണം എന്നല്ലേ “അർജു അമ്പിളിയെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു. “ഈ റൂമിൽനിന്ന് ഒഴിഞ്ഞു പോവാൻ ഞാൻ ഭാതയോ മറ്റോ ആണോ ഹും “അമ്പിളി കെർവോടെ മുഖം കൊട്ടി. “എന്താടി ആലോചിച്ചു നിൽക്കുന്നെ ഇന്ന് പോട്ടെ രാത്രി ഞാൻ ഇവിടെ വരുമ്പോൾ നീ ഈ റൂമിൽ ഉണ്ടാവരുത് കേട്ടല്ലോ “അമ്പിളിയെ ഒന്ന് നോക്കി ടവ്വലും എടുത്ത് അർജു ബാത്റൂമിലേക്ക് പോയി. “ഞ… ഞഞ്ഞാ…. ഞാൻ പോവൂല നോക്കിക്കോ “അമ്പിളി ദേഷ്യത്തോടെ മുഖം തിരിച്ചു നിന്നു. “ഇപ്പോൾ ശെരിക്കും സങ്കടം വരുന്നുണ്ട് കണ്ണാ എനിക്ക് ഇങ്ങനൊരു മുരടൻ ഭർത്താവ് ആണല്ലോ

എന്നോപോലൊരു സുന്ദരിയും പാവവും ആയ ഒരു ഭാര്യയെ കിട്ടിയതിൽ സന്തോഷിക്കല്ലേ വേണ്ടത് “അമ്പിളി ബെഡിൽ ഇരുന്ന് വിരൽ ഉയിഞ്ഞു. “എന്താണ് അമ്പു ഒരാലോചന “മാളു റൂമിലേക്ക് കടന്ന് കൊണ്ട് ചോദിച്ചു. “ഏയ്യ് ഒന്നുല്ല “അമ്പിളി “എന്നാൽ വാ റെഡി ആവണ്ടേ 10 മണി ആവുമ്പോയേക്കും ഇറങ്ങണം ബ്യുട്ടീഷൻ വന്നിട്ട് കുറച്ച് നേരായി “മാളു അമ്പിളിയെയും കൂട്ടി റൂമിലേക്ക് പോയി. _____ “അർജു ഇറങ്ങാറായി “വേണു വിളിച്ചതും അർജു തായേക്ക് ഇറങ്ങി വന്നു. ഒരു വൈറ്റ് കളർ ഷർട്ടും അതിനുമേൽ ഒരു ബ്ലാക്ക് കളർ കോട്ടുഉം അതെ ബ്ലാക് കളർ പാന്റ്സും ആയിരുന്നു അർജുന്റെ വേഷം. “അർജു ഫുൾ ജെൻഡിൽ മാൻ ലുക്ക്‌ ആണല്ലോ “ആദി വേണുന്റെ ചെവിയിൽ പറഞ്ഞു. “അമ്പിളി ഒരുങ്ങിയില്ലേ”

ശാമള സാരി റെഡി ആക്കിക്കൊണ്ട് ചോദിച്ചു. “ഞങ്ങൾ എത്തി “മാളു. ഒരു ബ്ലാക്ക് and വൈറ്റ് കോമ്പനിഷനിൽ സ്റ്റോൺ വർക്ക്‌ ചെയ്ത ഫ്രോക് ആണ് അമ്പിളിടെ വേഷം. ഒരുനിമിഷം എല്ലാരും അമ്പിളിനെ തന്നെ നോക്കി. “ഇപ്പോയാണ് നീ ശെരിക്കും അമ്പിളി ആയത് “ആദിടെ വകയായിരുന്ന കമന്റ്‌.ശാമള കർമഷി എടുത്ത് അമ്പിളിയുടെ ചെവിയുടെ പുറകിൽ കുത്തി. അവൾ അർജുനെ ഒന്ന് നോക്കി പുച്ഛിച്ചു അവൻ തിരിച്ചു അവളെയും. “ഇനി നമ്മുടെ ഇടയ ബാലനെവിടെ ഭവതി “വേണു ശാമളയെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു. “നാം ആഗമനാസ്തനായി ശേ… ആകമനായി ഡാഡി “എല്ലാരും നോക്കുമ്പോ ഒരു മെറുൺ കളർ ഷർട്ടും ബ്ലാക്ക് കളർ പാന്റ്സും. “എല്ലാരും ബ്ലാക്ക് and വൈറ്റ് അല്ലേ അതുക്കൊണ്ട് ഞാൻ ഒരു ചെഞ്ചിന് വേണ്ടി ഇതിട്ട് “അല്ലു ചിരിച്ചോണ്ട് പറഞ്ഞു. “ചെഞ്ചിന് വേണ്ടി ജട്ടി എടുത്ത് പെന്റിനു പുറത്ത് ഇടാത്തത് ഭാഗ്യം “ആദി അല്ലുനെ പുച്ഛിച്ചോണ്ട് പറഞ്ഞു.

“ഹെയ് അത് വേണ്ട അത് വേണ്ട “അല്ലു ആദിയെ നോക്കി പറഞ്ഞു.  “വാ പോവാം “അർജു “എന്താ അമ്പു നീ ഒന്നും മിണ്ടാത്തെ അർജുവേട്ടൻ എന്തേലും പറഞ്ഞോ “അമ്പിളിയെ തോണ്ടിക്കൊണ്ട് അല്ലു ചോദിച്ചു. “പിന്നെ അയാൾ പറയുന്നത് കേട്ട് മോങ്ങാൻ ഇരിക്കല്ലേ ഞാൻ എന്റെ ചുണ്ടുമ്മിലെ ലിപ്സ്റ്റിക് കണ്ടില്ലെടാ മരക്കഴുതെ “അമ്പിളി ചുണ്ട് പുറത്തേക്കിട്ട് അല്ലുനെ രൂക്ഷമായി നോക്കി. “ഓ ഈ മേക്കപ്പ് കണ്ട് പിടിച്ചവൻ ആരാണാവോ ആവോ “അല്ലു അമ്പിളിയെ ഒന്ന് നോക്കി കാറിന്റെ അടുത്തേക്ക് നടന്നു. കാർ ഒരു വലിയ ഓഡിറ്ററിയത്തിന്റെ മുന്നിൽ നിർത്തി. എല്ലാരും ഹാളിലേക്ക് കേറി. “നീ എന്താടി സ്‌ലോ മോഷൻ ഇട്ടേ “അമ്പിളി മെല്ലെ നടക്കുന്നതുകണ്ട് അല്ലു ചോദിച്ചു. “ഇത് വലിച്ചു നടക്കാൻ പറ്റണ്ടെ “അമ്പിളി ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞു. “അച്ചുടാ…. ഇത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെയാ ഞാൻ സഹായിക്കാണോ അല്ലേൽ വേണ്ട നീ സ്‌ലോ മോഷൻ പിടിച്ചോ ”

അല്ലു അമ്പിളിനെ പുച്ഛിച്ചു മുന്നിൽ നടന്നു. ഹാളിലേക്ക് കേറിയതും മുന്നിൽ തന്നെ അമ്പിളിയെയും അർജുനെയും വേണു പിടിച്ചുനിർത്തി. “മാളു ഈ സാരി നിനക്ക് നന്നായി ചേരുന്നുണ്ട് “മാളൂനെ അടിമുടി നോക്കി ആദി പറഞ്ഞു. “എന്താ മോനെ ഒരു ആട്ടം “മാളു ചോദിച്ചതും ആദി ഒന്ന് ചിരിച്ചു കൊടുത്തു. “അല്ലു എവിടെ…”ശാമള ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.നോക്കുമ്പോ എങ്ങോട്ടോ നോക്കി നഖം കടിച്ചോണ്ട് നിക്കാണ്. “എന്താടാ എന്ത് പറ്റി “ആദി അല്ലുനെ നോക്കി ചോദിച്ചു അല്ലു അപ്പോഴും മുന്നോട്ട് ലുക്ക്‌ വിട്ട് നിക്ക ആദിയും അങ്ങോട്ടേക്ക് നോക്കി.  ആദിക്ക് ചിരിപൊട്ടി ആദി ചിരി കടിച്ചുപിടിക്കുന്നത് കണ്ടതും മാളു അവനോട് കാര്യം തിരക്കി. ” അയ്യോ എടി…ഇവന്റെ ഡ്രെസ്സും കാറ്ററിങ് ഡെസ്സും ഒന്ന് നോക്ക് “ആദി പറഞ്ഞതും മാളു നോക്കി കാറ്ററിങ് ഡ്രെസ്സും അല്ലുന്റെ ഡ്രെസ്സും ഓരെ പോലെ ആണ് ഉള്ളത് .

“അവന് ചേഞ്ച്‌ വേണത്രെ ചേഞ്ച്‌ “ആദി ചിരിച്ചോണ്ട് പറഞ്ഞു. “നീ പോടാ വലിയ ഏട്ടാ എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു “അല്ലു ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞു. “ആക്ച്വലി ഈ കാറ്ററിങ് ആൾക്കാർ ബ്ലാക്ക് and വൈറ്റ് ആയിരുന്നു നമ്മൾ എല്ലാരും ബ്ലാക്ക് and വൈറ്റ് അല്ലേ അതുകൊണ്ട് ഞാനാ അവരോട് ചേഞ്ച്‌ ആക്കാൻ പറഞ്ഞെ “ആദി ഇളിച്ചോണ്ട് പറഞ്ഞു. “എടാ മഹാപാവി എന്നോട് ഈ ചതി വേണ്ടായിരുന്നു “അല്ലു മൂക്കള പിഴിഞ്ഞോണ്ട് പറഞ്ഞു. “ഹ ഹ ഹ നിനക്ക് അത് തന്നെ വേണം “അമ്പിളി അല്ലുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “നീ പോടി എലികുട്ടി ഇനി ഞാൻ ഇവിടുള്ള പെൺപിള്ളേരുടെ മുഖത്ത് എങ്ങനെ നോക്കും “അല്ലു മുഖം പൊത്തിക്കൊണ്ട് പറഞ്ഞു. അർജു മുഷിപ്പിൽ എങ്ങോട്ടോ നോക്കി നിന്നു. അവൻ അമ്പിളിയെ ഒന്ന് നോക്കി പുച്ഛിച്ചു മുന്നിലേക്ക് നോക്കി. ദൂരെ നിന്നും നടന്നു വരുന്ന ആൾക്കാരെ കണ്ടതും അർജുന് ഒരു നിമിഷം ഹാർട് നിക്കുന്നതായി തോനി. അവൻ വിളറി വിയർത്തു. കണ്ണുകളിൽ ഭയം നിയലിച്ചു………..തുടരും………

Mr. Rowdy : ഭാഗം 6

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story