സിദ്ധവേണി: ഭാഗം 48

സിദ്ധവേണി: ഭാഗം 48

എഴുത്തുകാരി: ധ്വനി

തന്നോടുള്ള സിദ്ധുവിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞത് മുതൽ അവനെ കാണാനായി അവളുടെ ഉള്ളു തുടിച്ചു ഇനിയുള്ള തന്റെ ചോദ്യത്തിന്റെ ഉത്തരം തരാൻ അവന് മാത്രമേ കഴിയു എന്നവൾക്ക് അറിയാമായിരുന്നു താൻ സ്നേഹിച്ചിരുന്നതിന്റെ നൂറിരട്ടി സിദ്ധു തന്നെ സ്നേഹിച്ചിരുന്നു എന്നുള്ളത് അത്രയേറെ വേണിയെ സന്തോഷിപ്പിച്ചു അതോടൊപ്പം അവനില്ലാതെ ഇനി ഒരു നിമിഷം തനിക്ക് കഴിയില്ലെന്നുള്ള തിരിച്ചറിവ് കൂടിയായിരുന്നു കഴിഞ്ഞു പോയ നിമിഷങ്ങൾ വേണിക്ക് സമ്മാനിച്ചത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഡയറി വായിച്ചെന്ന് അറിഞ്ഞാൽ സിദ്ധു എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ട് പിന്നീടെപ്പോഴെങ്കിലും അവനോട് എല്ലാം ചോദിക്കാമെന്ന് തീരുമാനിച്ചു ഡയറി സേഫ് ആയി മറ്റൊരു മുറിയിൽ എടുത്തു വെച്ചു

അവർ വരുന്നതിനു മുന്നേ റൂം മുഴുവനും ക്ലീൻ ആക്കി ബെഡ്ഷീറ്റ് മാറ്റിക്കൊണ്ട് നിന്നപ്പോഴാണ് താഴെ കാറിന്റെ സൗണ്ട് കേട്ടത് ഓടി താഴേക്ക് ചെന്നതും സിദ്ധുവും ബാക്കിയുള്ളവരും ഹാളിൽ ഇരിക്കുന്നത് കണ്ടു അടുക്കളയിൽ പോയി ചായ എടുക്കാൻ തുടങ്ങിയതും ശ്രീദേവിയും അങ്ങോട്ടേക്ക് വന്നു “അമ്മേ സിദ്ധു ഏട്ടൻ നല്ല വേദന ഉണ്ടാവും ഹോസ്പിറ്റലിൽ ആയതിന്റെ ക്ഷീണവും മുറിയിൽ പോയി റസ്റ്റ്‌ എടുക്കാൻ പറയാമോ ഒരുപാട് സ്‌ട്രെയിൻ ചെയ്യേണ്ടെന്ന് ഇന്ന് രാവിലെ dr. പറഞ്ഞിരുന്നു ” ഇതുവരെ കടുവ എന്ന് മാത്രം അഭിസംബോധന ചെയ്തുകൊണ്ടിരുന്ന വേണി പെട്ടെന്ന് സിദ്ധു ഏട്ടൻ എന്ന് മാറ്റി വിളിച്ചതിലുള്ള അമ്പരപ്പിലായിരുന്നു ശ്രീദേവി ഞാൻ പറയാം

എന്നു പറഞ്ഞു കൊണ്ട് അവർ രണ്ടുപേരും വന്നു എല്ലാവർക്കും ചായ കൊടുത്തു കൊടുത്തു ശേഷം എല്ലാരോടും യാത്ര പറഞ്ഞു അപ്പുവും ആദിയും ഇറങ്ങി “മോനെ നിനക്കിപ്പോൾ വേദന തോന്നുന്നുണ്ടോ?? തലക്ക് മുറിവ് ഉള്ളത്കൊണ്ട് രണ്ട് ദിവസത്തേക്ക് നല്ല ശ്രദ്ധ വേണമെന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് വാ നമുക്ക് കുറച്ച് നേരം പുറത്തിരിക്കാം mind ഒന്ന് ഫ്രഷ് ആവും ” “വേണ്ടാ ഏട്ടാ…. ” “അതെന്താ ദേവി.. അവൻ കുറച്ചുനേരം പുറത്തിരിക്കട്ടെ ഇന്നലെ മുതൽ ഹോസ്പിറ്റലിന്റെ ആ atmosphere ൽ അല്ലെ ” “അവനെ ഒരുപാട് സ്‌ട്രെയിൻ ചെയ്യിക്കണ്ട റൂമിൽ പോയി കിടക്കാൻ പറയണം എന്നൊരാൾ എന്നേ ചട്ടം കെട്ടിയേക്കുവാ

അതുകൊണ്ടിപ്പോൾ അവൻ റൂമിൽ പോയി റസ്റ്റ്‌ എടുക്കട്ടെ ” ആരെന്ന രീതിയിൽ ശ്രീദേവിയെ നോക്കിയതും അവർ വേണിയെ കണ്ണുകാണിച്ചു അത് കണ്ടതും ഒരു ചിരിയോടെ അയാൾ തലയനക്കി “എങ്കിൽ വാ മോനെ നിന്നെ ഞാൻ റൂമിലാക്കാം ” “എന്റെ ഏട്ടാ നിങ്ങൾക്ക് ഇതെന്താ അവന്റെ കാര്യങ്ങൾ നോക്കാനും അവനെ ശുശ്രൂഷിക്കാനും അവന്റെ ഭാര്യ ഉണ്ടല്ലോ ഇവിടെ അവൾ ചെയ്തോളും ” അതോടെ എല്ലാവരുടെയും നോട്ടം വേണിയിലേക്കായി അവൾ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ശേഷം ശ്രീദേവിയെ കണ്ണുരുട്ടി നോക്കി എന്നിട്ട് സിദ്ധുവിന്റെ അടുത്തേക്ക് ചെന്ന് പതിയെ സിദ്ധുവിന്റെ കയ്യെടുത്ത് തോളിൽ വെച്ച് ചേർത്തു പിടിച്ചു അവർക്ക് പിന്നിലായി ബാഗും ആയി ശ്രീദേവിയും നടന്നു

“അമ്മേ കാലിന് മുറിവ് ഉള്ളത്കൊണ്ട് എനിക്കെപ്പോഴും step കയറി ഇറങ്ങാൻ വയ്യ ഞാൻ താഴത്തെ റൂമിൽ കിടന്നോളാം ” അത് കേട്ടതും കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി വേണിയുടെ മുഖം ☹ കഷ്ടപ്പെട്ട് റൂം വൃത്തിയാക്കിയ ഞാൻ ഇപ്പോൾ ആരായി – ആത്മ “മോനെ ആ റൂം ക്ലീൻ ചെയ്തിട്ടില്ലലോ ” ആഹ് ദേ ഒരു പിടിവള്ളി ഇതിൽ പിടിച്ചകേറാം -ആത്മ “ആഹ് അതേ dust Allergic അല്ലെ അപ്പോൾ വൃത്തി ആക്കാത്ത റൂമിൽ കിടന്നാൽ എങ്ങനാ ” വേണി ചോദിച്ചു കഴിഞ്ഞതും സിദ്ധു അവളെ നോക്കി “അഹ് ശെരിയ സിദ്ധു നിനക്ക് dust അടിച്ചാൽ ശരിയാവില്ല ” “അത് just ഒന്ന് ക്ലീൻ ആക്കിയാൽ പോരെ അമ്മേ ഞാൻ ഇവിടെ ഇരുന്നോളാം അതുവരെ അല്ലെങ്കിൽ food കഴിക്കാൻ ഒക്കെ താഴേക്ക് എപ്പോഴും വരേണ്ടി വരില്ലെ ” “ഹേയ് അതൊന്നും വേണ്ടാ food ഒക്കെ ഞാൻ എടുത്തുകൊണ്ട് വന്നോളാം ” “അഹ് മോൾ എടുത്തുകൊണ്ട് വരും സിദ്ധു ”

“അതൊക്കെ പിന്നീട് എല്ലാർക്കും ബുദ്ധിമുട്ട് ആവും ആർക്കും ശല്യം ആവുന്നതെനിക്ക് ഇഷ്ടല്ല അമ്മ വേഗം ആ റൂം ശരിയാക്കി താ ” സിദ്ധുവിന്റെ വാക്കുകൾ എന്തുകൊണ്ടോ വേണിയെ നോവിച്ചു താൻ അന്ന് ദേഷ്യത്തിൽ പറഞ്ഞു പോയ വാക്കുകൾ ഒന്നും അവൻ മറന്നിട്ടില്ല എന്നവൾക്ക് മനസിലായി ശ്രീദേവിയോടൊപ്പം പോയി വേഗം റൂം എല്ലാം ശരിയാക്കി സിദ്ധുവിനെ അവിടെയാക്കി കട്ടിലേക്കിരുന്നതും അവൻ പതിയെ കിടന്നു ശ്രീദേവി റൂം വിട്ട് പോയപ്പോഴും വേണി അവിടെ തന്നെയിരുന്നു പക്ഷെ സിദ്ധു തന്നെ ശ്രദ്ധിക്കാതെ കണ്ണുകളടച്ചു കിടക്കുന്നത് കണ്ടതും അവൾ പുറത്തേക്ക് ഇറങ്ങി “ഹും എന്നേ ഒന്ന് നോക്കിയാൽ എന്താ 5 അടി 5 ഇഞ്ചിൽ ഞാൻ അവിടെ നിന്നിട്ടും അങ്ങേരുടെ കണ്ണിൽ എന്നേ പിടിച്ചില്ലേ.. ”

റൂമിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ മുതൽ മോന്ത കേറ്റിപിടിച്ചു എന്തോ പരിഭവം പറഞ്ഞു നിൽക്കുന്ന വേണിയെ നോക്കി ചെറിയ ചിരിയോടെ ഓരോന്ന് ചെയ്യുകയാണ് ശ്രീദേവി “എന്ത് പറ്റി എന്റെ ചട്ടമ്പിക്ക് ” “അമ്മയുടെ മോൻ ഇല്ലേ ആ കടുവ അങ്ങേര് വീണ്ടും മൊരട്ട് സ്വഭാവം കാണിക്കുവാ ” വേണിയുടെ വിളി മാറിയപ്പോഴേ അവർ തമ്മിൽ വീണ്ടും എന്തിനോ പിണങ്ങിയെന്ന് ശ്രീദേവിക്ക് മനസിലായി അവർ അവളെ നോക്കി പുഞ്ചിരിച്ചു “ഓഹോ അപ്പോൾ അമ്മയും ആ സൈഡ് ആണല്ലേ അല്ലേലും അമ്മക്ക് മോനോടാ ഇഷ്ടക്കൂടുതൽ എന്നെനിക്ക് അറിയാം” “മോനോട് ഇഷ്ടക്കൂടുതൽ ഉണ്ടായിട്ട് ഒന്നുവല്ല ഒന്നുവല്ലെങ്കിലും എന്റെ ചെക്കൻ വയ്യാതിരിക്കുവല്ലേ അതുകൊണ്ടാ ” “അല്ലേലും ആർക്കും നമ്മളെ വേണ്ടാ ” ചെറിയൊരു പരിഭവത്തോടെ വേണി റൂമിലേക്ക് പോയി

സിദ്ധു പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്തുകൊണ്ടോ അവൾക്ക് അത് ഉൾക്കൊളളാൻ ആയില്ല രാത്രി വരെ സിദ്ധു കിടക്കുന്ന റൂമിന്റെ അതിലെ തെക്ക് വടക്ക് നടക്കുകയായിരുന്നു വേണിയുടെ മെയിൻ ഡ്യൂട്ടി സിദ്ധുവിനുള്ള food കൊടുക്കാൻ ശ്രീദേവി ചെന്നപ്പോൾ അത് അവരുടെ കയ്യിൽ നിന്നും വാങ്ങി വേണി മുറിയിലേക്ക് ചെന്നു കുറച്ച്നേരം സിദ്ധുവിന്റെ അടുത്തിരിക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആ പോക്ക് പക്ഷെ വേണിയുടെ പ്രതീക്ഷയേ തകിടം മറിച്ചുകൊണ്ട് സിദ്ധു അതവളുടെ കയ്യിൽ നിന്നും വാങ്ങി തനിയെ കഴിച്ചു തുടങ്ങി അവൾ എടുത്ത് തരാമെന്ന് നിർബന്ധിച്ചെങ്കിലും സിദ്ധു അതിന് കൂട്ടാക്കിയില്ല വേറെ വഴി ഇല്ലാതെ വേണി അവിടെ തന്നെ നിന്ന് സിദ്ധുവിനെ തന്നെ നോക്കി ഇരുന്നു

“ഞാൻ കഴിച്ചു കഴിയുമ്പോൾ വിളിക്കാം പൊക്കോ ഇവിടെ നോക്കി നിക്കണമെന്നില്ല ” എന്ന് പറഞ്ഞു വേണിയെ അവൻ റൂമിൽ നിന്ന് പുറത്താക്കി ഇവിടെ നിന്ന് നോക്കി ഇനി എന്റെ വയറ് ചീത്തയാക്കിയാലേ അടങ്ങൂ എന്ന തിലകൻ ചേട്ടന്റെ ഡയലോഗ് tv യിൽ നിന്ന് കേട്ടതും വേണിക്ക് വീണ്ടും ഹാലിളകി ഓഹോ അപ്പോൾ ഇതാണ് കടുവ പറയാതെ പറഞ്ഞത് ദുഷ്ടൻ എന്നേ കണ്ടോണ്ട് കഴിച്ചാൽ എന്താ ഞാൻ അവിടെ ഒരു ശല്യവുമില്ലാതെ ഇരുന്ന് വായിനോക്കുവല്ലാരുന്നോ Food കഴിച്ചു കഴിഞ്ഞതും ശ്രീദേവി ടാബ്‌ലെറ്റ്സ് കൊടുത്തു അത് കഴിച്ചു കഴിഞ്ഞപ്പോഴാണ് വേണി മുകളിലേക്ക് കേറി പോയത് റൂമിൽ ചെന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി അവളെ കടാക്ഷിച്ചില്ല

കുറിഞ്ഞിയെയും teddy bear നെയും ഒക്കെ കെട്ടിപിടിച്ചു കിടന്നെങ്കിലും നോ രക്ഷ എത്രനേരം കിടന്നിട്ടും വേണിക്ക് ഉറക്കം വരില്ലെന്ന് മനസ്സിലായതും പതിയെ ബെഡ്ഷീറ്റും തലയിണയും മൊബൈൽ ഫോണും കയ്യിലെടുത്തു വേണി സിദ്ധു കിടക്കുന്ന മുറിയിലേക്ക് ചെന്നു ഹാളിലൊന്നും ലൈറ്റ് ഇല്ലാത്തതുകൊണ്ട് ഫോണിന്റെ flshlight ഉം on ആക്കി ഒരുവിധം തപ്പി തടഞ്ഞാണ് വേണി റൂമിന്റെ ഡോർ വരെ എത്തിയത് അവിടെ ചെന്നതും കൊച്ചു കുഞ്ഞുങ്ങളെ പോലെ ഉറങ്ങുന്ന സിദ്ധുവിനെ കണ്ടതും അവൾക്ക് സന്തോഷമായി പതിയെ കട്ടിലിലേക്ക് കേറി അവന്റെ കൈകൾക്കിടയിലൂടെ നുഴഞ്ഞുകേറി അവന്റെ നെഞ്ചിൽ തല വെച്ചു അവനെ നോക്കി അവൾ കിടന്നു

ഇത്രയും ദിവസം ഈ കടുവ പുറത്ത് കിടന്ന് ഉറങ്ങിയിട്ട് പെട്ടെന്ന് ഇവിടെ കിടക്കാതെ ആയപ്പോൾ ഉറക്കം വരുന്നില്ല അവനോടായി പറഞ്ഞു അവന്റെ മുറിവിനുമേലെ അവനെ നോവിക്കാതെ മൃദുവായി ചുംബിച്ചു അവനെ ഇറുകെ പുണർന്നു അവൾ ഉറക്കത്തിലേക്ക് വീണു മരുന്നിന്റെ ക്ഷീണത്തിൽ ഉറങ്ങുന്ന സിദ്ധുവിന്റെ കൈകളും ഉറക്കത്തിനിടയിൽ എപ്പോഴോ അവളെ കെട്ടിപിടിച്ചിരുന്നു സിദ്ധുവിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോൾ ഈ കിടപ്പ് കണ്ട് നടുവിന് ചവിട്ടി പുറത്താക്കിയാലോന്ന് പേടിച്ചു രാവിലെ തന്നെ വേണി അവിടെ നിന്നും എണീറ്റ് പോയിരുന്നു അന്നത്തെ ദിവസവും സിദ്ധുവിന്റെ മുറിയുടെ പുറത്ത് കൂടി ഉലാത്തുകയായിരുന്നു വേണിയുടെ മെയിൻ ഹോബി

ഇടക്കിടക്ക് ചെന്ന് വെള്ളം വേണോ food കഴിക്കാറായോ പുറത്ത് പോയി ഇരിക്കണോ മരുന്ന് കഴിച്ചോ എന്തെങ്കിലും വേണോ എന്നിങ്ങനെ സിദ്ധുവിനോട് ചോദിച്ചുകൊണ്ടേയിരുന്നു അവസാനം അവനിത്തിരി മനസമാധാനം തരുവോ ?? എന്ന് ചോദിച്ചപ്പോൾ നല്ല കുട്ടിയായി ഒരു മൂലയിൽ ഒതുങ്ങിയിരുന്നു എങ്കിലും സിദ്ധുവിന്റെ എല്ലാ കാര്യങ്ങളും അവൻ എതിർപ്പുകളെ എല്ലാം അവഗണിച്ചു വേണി കൃത്യമായി ചെയ്തു കൊടുത്തിരുന്നു അന്നത്തെ ദിവസവും പതിവ് പോലെ എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോൾ പുതപ്പുമിട്ട് വേണി താഴേക്കിറങ്ങി വന്നു ഡൈനിങ്ങ് ടേബിളിൽ വന്നു വെള്ളം കുടിച്ചു തിരിഞ്ഞ അച്ചു അവളെ കണ്ട് പേടിക്കാൻ തുടങ്ങിയെങ്കിലും അവൻ അലറി തുടങ്ങിയപ്പോഴേ അവൾ അവന്റെ വാ പൊത്തി പിടിച്ചിരുന്നു

“അലാറതെടാ ഞാനാ ” “വേണിയേച്ചി ഇതെങ്ങോട്ടാ ?? അതും തലവഴി പുതപ്പുമിട്ട് കള്ളന്മാരെ പോലെ .. ഒരുനിമിഷം മതിൽ ചാടി രാത്രിയിൽ ഇതുപോലെ വന്ന കാര്യം ഞാൻ ഓർത്തുപോയി ” “എന്ത് ചെയ്യാനാ സ്വന്തം കെട്ടിയോന്റെ അടുത്ത് കിടക്കാൻ ഇങ്ങനെ പോവണ്ട അവസ്ഥയാ എനിക്ക് ” “അപ്പോൾ ചേച്ചിയുടെ മനസിൽ ഏട്ടൻ ഉണ്ടല്ലേ ” “അങ്ങനെ ചോദിച്ചാൽ എന്റെ ഹൃദയത്തിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാററ്റത്ത് എവിടെയോ നിന്റെ ഏട്ടൻ ഉണ്ട് ” “Aaha ഉണ്ടല്ലോ അത് കേട്ടാൽ മതി ” അച്ചുവിനോട് സംസാരിച്ചു കഴിഞ്ഞു പതിയെ റൂമിലേക്ക് കേറി ചെന്ന് വാതിൽ ലോക്ക് ആക്കിയതും വേണി ഞെട്ടിപ്പോയി “ജാങ്കോ ണി അറിഞ്ഞോ ഞാൻ പെട്ട് 🏃‍♀️

അവിടെ ചെന്നപ്പോൾ bedlight ഇട്ട് ഇരുന്ന് ബുക്ക്‌ വായിക്കുന്ന സിദ്ധുവിനെയാണ് അവൾ കാണുന്നത് ഇങ്ങേർക്കെന്താ നാളെ പരീക്ഷ ആണോ ഈ നട്ടപാതിരാക്ക് ഇരുന്ന് ഇത് വായിച്ചു പഠിക്കാൻ -ആത്മ നീ എന്താ ഇവിടെ ?? ഗൗരവത്തോടെ സിദ്ധു ചോദിച്ചു “അത് പിന്നേ എന്തെങ്കിലും ആവശ്യം ഉണ്ടോന്ന് ചോദിക്കാൻ ” “ഇന്നലെ രാത്രി അപ്പോൾ ഇവിടെ വന്നു കിടന്നതോ ” അതെങ്ങനറിഞ്ഞു 🤔 – ആത്മ (ഈ doubt നിങ്ങൾക്കും വന്നില്ലേ .. ബാ പറഞ്ഞു തരാം ) വേണി അത്ഭുതത്തോടെ നോക്കുന്നത് കണ്ടതും രാത്രി സമയത്ത് വേണി തലയിൽ കെട്ടുന്ന ബാൻഡ് അവൻ കാണിച്ചു കൊടുത്തു “ചോദിച്ചത് കേട്ടില്ലേ ” ഇനി ഇതിനെന്ത്‌ പറയും -ആത്മ “അത് പിന്നെ ഇന്നലെ രാത്രിയിൽ വല്ല ആവശ്യവും ഉണ്ടായാലോന്ന് ഓർത്താ ” “വേണി don’t try to be oversmart ” വന്നു english വന്നു ഇങ്ങേർക്കെന്താ ചാൾസ് ഡിക്കൻസ് ന്റെ ബാധ കേറിയോ – ആത്മ

” ഇപ്പോൾ ഉള്ള ഈ സ്നേഹം പ്രകടിപ്പിക്കൽ ഈ ഡയറി വായിച്ചതിൽ നിന്ന് ഉണ്ടായതല്ലേ എങ്കിൽ എനിക്കാ സ്നേഹം വേണ്ടാ നിനക്ക് ഞാൻ ശല്യം ആണെന്നല്ലേ നീ പറഞ്ഞത് … പിന്നെന്തിനാ ഈ നാടകം നിന്റെ ലൈഫിൽ ഒരു ശല്യം ആയി നിൽക്കാൻ എനിക്ക് താല്പര്യമില്ല mutual divorce നെ പറ്റി ചിന്തിക്കാം ഞാൻ ആയിട്ട് തന്നെ ഈ ബന്ധത്തിൽ നിന്ന് നിന്നെ മോചിപ്പിക്കാം ” അവനോട് ശല്യം ചെയ്യരുതെന്ന് പറഞ്ഞപ്പോൾ അവൻ അതിൽ എത്രത്തോളം വേദനിച്ചിരുന്നു എന്ന് വേണിക്ക് ഇതിനോടകം മനസ്സിലായിരുന്നു ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞുപോയ വാക്കുകൾ ഓർത്ത് അവൾ നീറിക്കൊണ്ടേയിരുന്നു പക്ഷെ അവനിപ്പോൾ പറഞ്ഞത് അവളെ പൂർണമായും തളർത്തു കളഞ്ഞു ഒപ്പം അവനോട് ചെറുതായൊരു ദേഷ്യവും വേണിക്ക് തോന്നി എന്തോ തീരുമാനിച്ചുറപ്പിച്ചെന്ന പോലെ ഒഴുകി വന്ന കണ്ണുനീരിനെ വാശിയോടെ തുടച്ചു………… തുടരും………..

സിദ്ധവേണി: ഭാഗം 47

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story