കൃഷ്ണ: ഭാഗം 9

കൃഷ്ണ: ഭാഗം 9

എഴുത്തുകാരി: Crazy Girl

കാർ വന്നു മുന്നിൽ നിന്നു… അവള് അതിൽ കയറി കാറിന്റെ വിന്ഡോ താഴ്ത്തി… “ടാ ദാമു “ഞെട്ടലോടെ ആണ് ഞാൻ അവനെ വിളിച്ചത്… ” സോറി മൊയലാളി നിന്റെ അച്ഛന് എന്റേം അച്ഛനെ പോലെ അല്ലേടാ… മൂപര് പറഞ്ഞാൽ മ്മൾക്ക് കണ്ണും അടച്ചു കെട്ടല്ലെ പറ്റൂ… ആം തെ സോറി അളിയാ “എന്നും പറഞ്ഞു ഇളിച്ചു തന്നിട്ട് പോയി… നീ ഇന്ന് കമ്പനിയിൽ വാടാ നിനക്കുള്ളത് ഞാൻ തന്നോളം ബ്ലഡി ഫൂൾ 😬

************* ” അർജു പണിയാകൊ “ഞാൻ അമ്പരപ്പോടെയാണ് ചോദിച്ചത്… “ഏയ്… ഇതൊന്നും കൊഴപ്പില്ല… അവന് എന്നെ അറിയാം… “അവന് ഒരു കൂസലും ഇല്ലാതെ പറഞ്ഞു നിർത്തി… ” അല്ലാ അവനെന്തിനാ നിന്നെ ദാമു എന്ന് വിളിക്കുന്നെ ” ” അത് പിന്നെ പെങ്ങളെ.. ഞങ്ങൾ ബോയ്സിനു പണ്ടേ അച്ഛന്റെ പേരാണ് വിളിക്കാറ്.. എന്റെ അച്ഛന്റെ പേര് ധര്മേന്ദ്രൻ എന്ന… അത് ലവൻ ദാമു ആക്കി എനിക്കിട്ട് വിളിച്ചു… ഇപ്പൊ അച്ഛന്റെ മുന്നിൽ ചെന്നാൽ ദാമു എവിടെ എന്നാണ് ഓൻ ചോദിക്കുന്നെ… എന്റെ ഒറിജിനൽ പേര് പോലും മറന്ന് പോയി തോന്നുന്നു… പാവം അച്ഛന്റെ മുന്നിൽ നിന്ന് ഒരുപാട് നാറിയതാ “അവന് ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു…

“ആ നഗരത്തിൽ ഞാൻ ഓരോന്ന് നോക്കി നിന്നു അവസാനം ഒരു വലിയ കെട്ടിടത്തിന് മുന്നിൽ കാർ നിർത്തി… ഞാനും അർജുനും കാറിൽ നിന്ന് ഇറങ്ങി… “ശ്രീനഗർ കോച്ചിംഗ് സെന്റർ ” എന്ന വലിയ ബോർഡ്‌ കണ്ടു… ഞാനും അർജുനും അതിനുള്ളിൽ കയറി… അവിടെ അറ്റത്തായി ഒരു ഓഫീസ് അർജുൻ അതിനുള്ളിൽ കയറി പുറകെ ഞാനും… “ആ അർജുൻ… ദേവൻ സർ വരുമെന്ന് പറഞ്ഞിരുന്നു.. “അവിടെയുള്ള സീറ്റിൽ നിന്നു ഒരു സ്ത്രീ കണ്ടാൽ 40 വയസ്സ് തോന്നിക്കും ഞങ്ങളെ കണ്ടപ്പോൾ പറഞ്ഞു… ” ആ ആന്റി… ഇതാണ് ഞങ്ങൾ പറഞ്ഞ ഋഷിയുടെ വൈഫ്‌ കൃഷ്ണ” അവന് എന്നെ പരിചയപ്പെടുത്തി കൊടുത്തു…

“ok ഇന്നലെ സർ വന്നു ഇവളുടെ ഫീസ് എല്ലാം അടച്ചിരുന്നു…. കൃഷ്ണ ഏത് കോഴ്സിലാണ് ചേരേണ്ടത് എന്ന് പറഞ്ഞാൽ ഇപ്പൊ തന്നെ ജോയിൻ ചെയ്യാം “അവർ എനിക്ക് നേരെ തിരിഞ്ഞു… “എനിക്ക് മാർക്കറ്റിംഗ് മാനേജ്മെന്റ് കുറിച്ചാണ് പഠിക്കാൻ താല്പര്യം… ഞാൻ പിജി ചെയ്തതും അത് സംബന്ധിച്ചാണ്… “ഞാൻ ആ സ്ത്രീയോട് പറഞ്ഞു നിർത്തി.. ” ok… മാർക്കറ്റിംഗ് മാനേജ്മെന്റ് പഠിക്കാൻ 6മാസമാണ്… ഇയാൾ പിജി കഴിഞ്ഞ സ്ഥിതിക്ക് 3 മാസം പഠിച്ചാൽ മതി… ബട്ട്‌ ആ 3 മാസവും കുറച്ചു കഷ്ടപെടണം… നല്ല മാർക്കോടെ പാസ്സ് ആയാൽ ഞങ്ങൾ തന്നെ ഒരു കമ്പനിയിൽ ജോബ് കണ്ടെത്തി തരുന്നതാണ്…” ആ സ്ത്രീയുടെ വാക്ക് എന്നിൽ ഒരുപാട് സന്തോഷം കൊള്ളിച്ചു…

അതെ എനിക്ക് എനിയും പഠിക്കാം…. ” താങ്ക് യു മാഡം ” ” ok നിങ്ങള് വന്നോളൂ ഞാൻ ക്ലാസ്സിൽ കൊണ്ടാകാം ” മാഡം എനിക്ക് നേരെ തിരിഞ്ഞു…. “എന്ന ഞാൻ അങ്ങോട്ട് ” അർജുനായിരുന്നു “താങ്ക് യു അർജുൻ… താൻ പൊയ്ക്കോളൂ… എന്റെ കൂടെ ഇത്രേം നേരം ഉണ്ടായതിൽ ഒരു പാട് താങ്ക്സ് “സന്തോഷപൂർവം ഞാൻ അവനെ നോക്കി “തന്കസൊന്നും വേണ്ട.. അതെനിക്ക് പോക്കറ്റിൽ വരെ ഇടാൻ കഴിയില്ല.. ജോലി കിട്ടിയ എനിക്ക് നല്ലൊരു ട്രീറ്റ്‌… ” ” അങ്ങ് പറഞ്ഞത് പോലെ ” അവനെ തമാശയിൽ കൈ കൂപ്പി നിന്നു… ” ഹഹഹ…എന്ന ശെരി പെങ്ങളെ… തിരിച്ചു പോകാൻ ഞാൻ കൂട്ടാൻ വരണോ “അവന് പോകാൻ നേരം ചോദിച്ചു…

” വേണ്ടടോ നീ പറഞ്ഞെതെല്ലാം ഓർമ ഉണ്ട്… എനി ഞാൻ നോക്കിക്കോളാം ” അവനോട് അതും പറഞ്ഞു കൊണ്ട് ഞാൻ മാഡത്തിന്റെ കൂടെ നടന്നു… അവർ എന്നോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. അതിനെല്ലാം ഞാനും മറുപടി കൊടുത്തു… അവസാനം ഒരു ക്ലാസ്സ്‌ മുറിയുടെ ഉള്ളിലേക്ക് അവർ കയറി ഞാനും പുറകെ നടന്നു… അതിനുള്ളിൽ തന്നെ കമ്പ്യൂട്ടർ എല്ലാം ഉണ്ടായിരുന്നു… പഠിപ്പിക്കാനായി വേറെയും സ്ഥലം… ഞാൻ കേറിയപ്പോൾ കണ്ടു… എല്ലാം കോളേജ് വിദ്യാർത്ഥികാളാണ്… എല്ലാരേയും നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു… ആ മാഡം എന്നോട് അവിടെ ഇരുന്നോളു എന്നും പറഞ്ഞു തിരിച്ചു നടന്നു… ഞാൻ അവിടെ ബാക്കിലുള്ള സീറ്റിൽ സ്ഥാനം ഉറപ്പിച്ചു… “hi ഞാൻ അശ്വതി ” എന്റെ അടുത്തിരിക്കുന്ന ഒരു കുട്ടി ആയിരുന്നു…

“കൃഷ്ണ ” ഞാനും തിരിച്ചു മറുപടി കൊടുത്തു… “താൻ ഇവിടെ settled ആണോ നാട്ടിൽ എവിടെയാ “അശ്വതി എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി പക്ഷെ എനിക്ക് അതിനു മറുപടി കൊടുക്കാൻ തലപര്യമില്ലായിരുന്നു… അതുകൊണ്ടാണ് താലിയും സിന്ദൂരവും ഞാൻ മറച്ചു വെച്ച് വന്നത്… ഋഷിയെട്ടൻ ഇവിടെ വലിയ ബിസിനസ്‌ക്കാരൻ ആണ് ഞാൻ കാരണം അദ്ദേഹത്തിന് ഒരു പോറലും സംഭവിക്കരുത്.. അത് കൊണ്ട് തന്നെ ഞാൻ അവളോട് girls ഹോസ്റ്റലിൽ താമസിക്കുന്നു എന്നാണ് പറഞ്ഞു നിർത്തിയത്… പെട്ടെന്നാണ് ക്ലാസ്സിലേക്ക് ഒരു സർ കടന്നു വന്നത്… ഒരു സ്‌പെൿസും ഇന്ചെയ്ത ഷർട്ടും ഒരു പെർഫെക്ട് ലുക്കിൽ… കണ്ടാൽ തന്നെ മനസ്സിലാകും…

അയാളാണ് ഞങ്ങൾടെ സർ എന്ന്… ക്ലാസ്സിൽ കയറി കണ്ണിലെ സ്പെക്സ് അയാൾ ഊരി ടേബിളിൽ വെച്ചപ്പോഴാണ് ഞാൻ ഒന്ന് ഞെട്ടിയതേ….”റാം “എന്റെ നെഞ്ഞോന്നു പിടച്ചു…. അയാളെ കണ്ടപ്പോൾ ഒരുനിമിഷം എന്റെ കണ്ണൊന്നു നിറഞ്ഞു… ആ ബാക്ക് സീറ്റിൽ നിന്നും ഓടിയൊളിക്കാൻ ആഗ്രഹിച്ചു… പക്ഷെ എല്ലാം തെറ്റിച്ചു കൊണ്ടാണ് ആ ക്ലാസ്സിൽ ഒരു ശബ്ദം ഉയർന്നത്… “സർ ഞങ്ങളുടെ ക്ലാസ്സിൽ പുതിയ അഡ്മിഷൻ ഉണ്ട് “ഒരു പയ്യനായിരുന്നു… അവന് അത് പറഞ്ഞു കഴിഞ്ഞതും എല്ലാരും എനിക്ക് നേരെ ഒരു ചിരിയാലെ തിരിഞ്ഞു… കൂടെ റാം എന്ന സാറും ….. അയാളുടെ മുഖത്തെ ഭാവമറിയാൻ ഞാൻ അങ്ങേരെ തന്നെ നോക്കി നിന്നു…

ഒരുനിമിഷം അയാളൊന്ന് ഞെട്ടുന്നത് ഞാൻ അറിഞ്ഞു… അയാൾക്ക് പാകം ഞാൻ ഒരു ചിരി സമ്മാനിച്ചു… അത് അയാളെ ഉരുക്കുന്നുണ്ടെന്ന് അയാളുടെ മുഖത്ത് വ്യക്തമായിരുന്നു…. “what is your name? “അയാൾ ഭയം പുറത്ത് കാണിക്കാതെ എനിക്ക് നേരെ തിരിഞ്ഞു .. ഞൻ ബെഞ്ചിൽ നിന്നു എണീറ്റു “കൃഷ്ണ “അയാൾക്കു നേരെ പറഞ്ഞു… എന്നിട്ട് ബെഞ്ചിൽ വീടും ഇരുന്നു… ” ok lets സ്റ്റാർട്ട്‌ the ക്ലാസ്സ്‌.. ബാക്കി നമ്മക്ക് പിന്നെ പരിചയപ്പെടാം എല്ലാം ക്ലാസ്സിലോട്ട് ശ്രെദ്ധിക്കു “അയാൾ ഒന്ന് പറഞ്ഞു എല്ലാരേയും നേരെ ഇരുത്തി… “ബിസിനസ്‌ മാർക്കറ്റിംഗ് “അയാൾ പാഠത്തിലേക്ക് കടന്നു…പക്ഷെ അയാൾ എന്നിലേക്ക് ശ്രെദ്ധിക്കുന്നത് ഞാൻ അറിഞ്ഞു പക്ഷെ ഞാൻ നോക്കുന്നുണ്ട് എന്ന് കാണുമ്പോൾ അശ്വതിയിലേക്ക് കണ്ണ് പായിക്കും..

ഞാൻ അതൊന്നും കാര്യത്തിൽ എടുത്തില്ല കാരണം ഇപ്പൊ പഠിച്ച ജോലി വാങ്ങേണ്ടത് എനിക്ക് അത്യാവശ്യമാണ്… എനി പുറകിലേക്ക് ഒരു എത്തി നോട്ടം അതെനിക് വേണ്ടാ എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ അയാൾ പറയുന്നത് കെട്ടും.. important ആയിട്ടുള്ളത് നോട്ടിൽ പകർത്തിയും ഇരുന്നു…. അന്ന് ഈവെനിംഗ് വരെ എങ്ങനെയൊക്കെയോ ഇരുന്നു… എന്നിട്ട് അവസാനം ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാരും പോകാൻ ഇറങ്ങി ആയാൽ ക്ലാസ്സിൽ നിന്ന് ചുറ്റിത്തിരിയുന്നത് കണ്ടെങ്കിലും അയാൾക് പിടികൊടുക്കാതെ ഞാൻ വേഗം ക്ലാസ്സിൽ നിന്ന് ഇറങ്ങി…. ആദ്യമായത് കൊണ്ട് തന്നെ അന്ന് ഓട്ടോയിൽ ആണ് പോയത്…അച്ഛന് കുറച്ചു ക്യാഷ് കയ്യില് ഏൽപ്പിച്ചിരുന്നു അതുകൊണ്ട് തന്നെ അത്യാവശ്യം എനിക്ക് ആവിശ്യമുള്ള നോട്സ് എല്ലാം വാങ്ങി വെച്ചു നേരെ റൂമിലേക്ക് ചെന്ന്….

ഒന്ന് കുളിചൊരുങ്ങിയപ്പോഴേക്കും ഋഷിയെട്ടൻ എത്തിയിരുന്നു… എന്തോ ഇന്ന് വല്ലാതെ ഷീണം ഇവിടുത്തെ ക്ലൈമറ്റ് പിടിച്ചില്ല എന്ന് തോന്നുന്നു… അതുകൊണ്ട് ബാൽക്കണിയിൽ ഒരു ചെയർ ഇട്ടു അവിടെ ഇരുന്നു കാറ്റ് കൊണ്ടു… “ഡീ “പെട്ടെന്നായിരുന്നു ചെവി പൊട്ടിക്കും പോലെ അയാൾ കിടന്ന് അലറിയത്.. ” എന്താടോ കിടന്ന് ഒച്ചവെക്കണെ എന്റെ ചെവി പൊട്ടീട്ടൊന്നുമില്ല “ഞാനും വിട്ട് കൊടുത്തില്ല… “ഹോ… രാവിലെ കെട്ടി ചമഞ്ഞു ഇറങ്ങിയതാണല്ലോ… ഇവിടെ കഴിക്കാൻ ഒന്നുമില്ലേ…? “അയാൾ ഒന്ന് കനപ്പിച്ചു ചോദിച്ചു “താങ്കൾക് അൽസ്‌ഹിമേർസ് ഉണ്ടെന്ന് തോന്നുന്നു… രാവിലെ പറഞ്ഞത് മറന്നു പോയോ… എനിക്ക് നിന്റെ ഫുടൊന്നും വേണ്ടന്ന്… എന്റെ ഫുഡ്‌ വേണ്ടാത്തവർക്ക് ഞാൻ എന്തിന് ഫുഡ്‌ ആകണം… ”

അയാളെ നോക്കി ഞാൻ പറഞ്ഞു നിർത്തി ” ഓഹോ നീ എന്താടി വിചാരിച്ചിരിക്കുന്നെ… വേലക്കാരി വേലക്കാരിയുടെ സ്ഥാനത് നിൽക്കുക… പോയി വല്ലതും ആകടി “അയാൾക് വിശപ്പ് കൊണ്ട് കണ്ണു കാണുന്നില്ല എന്ന് മനസ്സിലായി ” അയ്യോടാ മോനെ.. ഞാൻ നിങ്ങള്ടെ ഭാര്യ ആണ്… വേലക്കാരി ആയിരുന്നു പണ്ട് ഇപ്പൊ ഞാൻ ഈ ഋഷി ദേവിന്റെ ഭാര്യ ആണ്… കേട്ടോടാ ” ” ഡീ ” ” ഒന്ന് പോടാ… ഞാൻ ഇയാളുടെ ഭാര്യ ആണെന്ന് സമ്മതിച്ചാൽ ഞാൻ വല്ലതും ആക്കി തരാം അല്ലേൽ മോന് ഇന്ന് പട്ടിണി കിടക്കേണ്ടി വരും “കയ്യും കെട്ടി നിന്നു ഞാൻ ചോദിച്ചു.. ” ഒന്ന് പോടീ നിന്നെ ഭാര്യ ആയി കാണാൻ ഈ എന്നെ കൊണ്ട് പറ്റില്ല… അതിനു ഞാൻ മരിക്കണം.”

” എന്ന ഋഷിയെട്ടാ ഇങ്ങള് പട്ടിണി കിടന്ന് മരിച്ചോ… നല്ല ഷീണം ഞാൻ ഒന്ന് പോയി കിടക്കട്ടെ “അയാൾക് നേരം പുച്ഛം വാരി വിതറി മുറിയിൽ കേറി കണ്ണടച്ച് കിടന്നു… പെട്ടെന്നാണ് പത്രങ്ങളുടെ ശബ്ദം ചെവിയിൽ ഇടിച്ചു കേറിയത്.. മെല്ലെ ഡോർ തുറന്ന് കിച്ചണിലേക്ക് കയറി അവിടെയുള്ള ചുമരിൽ ചാരി നിന്നു…ഒരു ഷോർട്സും കയ്യ് ഇല്ലാത്ത ഒരു കറുത്ത ബെന്യനും മൈദയിൽ കുളിച്ചിരിക്കുന്ന ഋഷിയെട്ടനെ കണ്ടപ്പോൾ ചിരി വന്നു… പാവം ആ താടിയിലും നെറ്റിയിലുമൊക്കെ മൈദയാണ്… കയ്യിലാണേൽ ചപ്പാത്തിക്ക് കുഴക്കുന്ന മൈദ കയ്യില് പറ്റി “ഇതെന്തുവാ glue ആണോ “എന്നും പിറുപിറുക്കുന്നുണ്ട്…

കൂടെ മൊബൈലിൽ യൂട്യൂബിൽ നോക്കിയാണ് ഈ അഭ്യാസം ഇതൊക്കെ കണ്ടപ്പോൾ തന്നെ എന്റെ ചിരി പൊട്ടി…. വയറിൽ കയ്യ് വെച്ച് ചിരിച്ചു…പെട്ടെന്നാണ് മൈദയിൽ കയ്യ് ഇട്ടു കുത്തുന്ന ശബ്ദം കേട്ടത്… മുഖത്ത് ദേഷ്യം വരിഞ്ഞു മുറുകി എന്നെ തന്നെ നോക്കി മൈദയിൽ കുത്തുന്ന ഋഷിയെട്ടനെ… എന്നോടുള്ള ദേഷ്യം മുഴുവൻ അതിൽ തീർക്കുന്നുണ്ട്…. ” മാർ ഞാൻ വല്ലതും ആക്കി തരാം… തന്റെ ഭാര്യ ഒന്നും ആകേണ്ട എന്നെ “ഞാൻ മുന്നോട്ട് നടന്നു പറഞ്ഞു “വേണ്ട എനിക്ക് നിന്റെ ഒരു സഹായവും വേണ്ട… എനിക്ക് വേണ്ടത് ഞാൻ ആക്കിക്കോളാം ” എന്നോട് തൊറ്റ് തരാൻ അയാൾക് നല്ല മടിയാണ്… തൊരപ്പൻ… മനസ്സിൽ വിചാരിച്ചു..

“ഇയാൾ ഇതും വെച്ച് നിന്നാൽ ഈ അടുത്തൊന്നും ഒന്നും ആവില്ല.. മാർ ഞാൻ ആകാം എന്നും പറഞ്ഞു അയാളുടെ അടുത്തേക്ക് നിന്നു ” ” നീ പോടീ പുല്ലേ… എനിക്ക് കഴിക്കേണ്ടത് ഞാൻ വാങ്ങിക്കോളാം” എന്നും പറഞ്ഞു നടക്കാൻ പോയതും.. നിലത്തു വീണ വെള്ളത്തിൽ ചവിട്ടി മൂപര് വീഴാൻ പോയി… ഞാൻ അദ്ദേഹത്തെ കേറി പിടിച്ചു… വീഴാൻ പോകുന്ന പേടിയിൽ മൂപര് എന്റെ കഴുത്തിലൂടെ കയ്യിട്ടു… താടിയിലും മുടിയിലും പറ്റിയ മൈദയിലും അയാളുടെ മുഖം എന്തിലോ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു….ഋഷിയെട്ടനും എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.. “എന്താ വെയിറ്റ് “ഞാൻ മൂപ്പരെ നോക്കി പറഞ്ഞതും മൂപര് ഒന്ന് ഞെട്ടി… “വിടെടി പുല്ലേ ” ഋഷിയെട്ടൻ എനിക്ക് നേരെ ചാടി… അപ്പൊ തന്നെ ഞാൻ കയ്യ് വിട്ടു ദേ നടുവും കുത്തി വീഴുന്നു… “ഡീ “അയാൾ എനിക്ക് നേരെ വീണ്ടും അലറി “വിടാൻ പറഞ്ഞു വിട്ടു….that’s all ” എന്നും പറഞ്ഞു മ്മള് മുറിയിലേക്ക് നടന്നു…. മുറിയിൽ കയറി കണ്ണാടിക്ക് മുന്നിൽ നോക്കിയപ്പോൾ എനിക്കെന്നെ അത്ഭുദമായിരുന്നു…

ഞാൻ ഒരുപ്പാട് മാറിയോ… ഒന്ന് ശ്വാസം വിടാൻ പോലും എനിക്ക് പേടി ആയിരുന്നു എന്നാൽ ഇപ്പോൾ മനസ്സ് മൊത്തം എന്തിനു തയ്യാറായി നിൽക്കുന്ന ഒരുതരം ദൈര്യമാണ്… അച്ഛനാണ് പുതിയ കൃഷ്ണയാണ് മാറ്റിയത്…എന്റെ ദൈവമാണ് അച്ഛന് ************ എന്റെ നടു എന്റമ്മേ… ആ തെണ്ടി എന്നെ നിലത്തിടും എന്ന് വിചാരിച്ചില്ല… അവൾക്ക് കുറച്ചല്ല കൂടുതൽ അഹങ്കാരം കൂടുന്നുണ്ട്… ഉഫ് ഇങ്ങനെ പോയാൽ അവള്ടെ കയ്യ് കൊണ്ടായിരിക്കും എന്റെ അന്ത്യം… ഇന്ന് നടു… നാളെ ഏത് ഭാഗമാണോ ചമ്മന്തിയാവുന്നത്…ഓരോന്ന് ഓർത്തു നടുവും തടവി വെച്ച് വെച്ച് ഞാൻ ഹാളിലേക്ക് നടന്നു… മൊബൈൽ എടുത്ത് ഉഡുപ്പി റെസ്റ്ററന്റിലേക്ക് വിളിച്ചു മൂന്നു പൊറോട്ടയും ചിക്കൻ കറിയും ഓർഡർ ചെയ്തു എടി മോളേ നീയെന്ത് കഴിക്കുമെന്ന് എനിക്ക് കാണണം….

ഓരോന്ന് ഓർത്തു ഞാൻ മൊബൈൽ നോക്കി ഇരുന്നു.. അവള് അടുക്കളയിൽ കേറുന്നത് അറിഞ്ഞെങ്കിലും അനങ്ങാതെ ഇരുന്നു… എനി അവള് വല്ലതും ആക്കുമ്പോളേക്കും സമയം 11 ആവും…. ഞാൻ ഫുഡും കഴിച്ചു കിടക്കുമ്പോ… നീ വിശന്നു കരിഞ്ഞു ചാവുമെടി…. അവൾകിട്ട് പണി കൊടുത്തതിന്റെ സന്തോഷത്തിൽ ഞാൻ ഇരുന്നു… ഫുഡും കൊണ്ട് ആള് വന്നു …. ഞാൻ കയ്യും കഴുകി ഫുഡ്‌ തുറന്ന് കഴിക്കാൻ ഇരുന്നു… പക്ഷെ പൊറോട്ടയുടെ ചൂടൊക്കെ പോയിരുന്നു… പൊറോട്ടയോട് ഒരുതരം മടുപ്പാണ് എനിക്ക്… പണ്ടേ കഴിച്ചു മടുത്തു… പക്ഷെ വിശപ്പാണല്ലോ ഇപ്പൊ വലുത് എന്ന് വിചാരിച്ചു അതൊരു പിടി വായിൽ ഇട്ടു… അപ്പോഴാണ് ചൂടോടെ എന്റെ ഫേവറിന്റെ മസാലദോശയുടെ മണം മൂക്കിലേക്ക് ഇരിച്ചു കയറിയത് കൂടെ മുളക് ചമ്മന്തിയുടെയും…………………….തുടരും………..

കൃഷ്ണ: ഭാഗം 8

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story