നയനം: ഭാഗം 22

നയനം: ഭാഗം 22

A Story by സുധീ മുട്ടം

മൃദുല സ്കൂട്ടർ സൈഡിലേക്ക് മാറ്റി നിർത്തി.. ” നമുക്ക് ഗായുവിന്റെ വീട്ടിലേക്ക് പോകാം ” ഞാൻ പറഞ്ഞതോടെ അവൾ ഡിയോ ഗായത്രിയുടെ വീട്ടിലേക്ക് വിട്ടു.വഴിയൊക്കെ ഞാൻ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു… ഗായത്രിയുടെ വീടിന്റെ മുറ്റത്ത് വണ്ടി നിന്നതോടെ ഞങ്ങൾ ഇറങ്ങി.അറിയാതെ എന്റെ കണ്ണുകൾ വിശാഖിന്റെ വീട്ടിലേക്ക് നീണ്ടു… ഉളളാകെയൊന്ന് ഉലഞ്ഞു പോയി.ഹൃദയമൊന്ന് പിടച്ചു… “വേണ്ടാ എല്ലാമൊരു ഓർമ്മയായിരിക്കട്ടെ.പുസ്തകത്താളിലൊളിപ്പിച്ച് മറന്നുപോയ മയിൽപ്പീലിയെ തണ്ടുപോലെ അതങ്ങനെയിരിക്കട്ടെ…”

ഞാൻ കോളിങ്ങ് ബെൽ അമർത്തി കുറച്ചു നേരം നിന്നു.കുറച്ചു കഴിഞ്ഞു ഗായത്രി വന്നു വാതിൽ തുറന്നു… അഴിഞ്ഞുലഞ്ഞ് കിടക്കുന്ന ഗായത്രിയുടെ വാർമുടിയിലെന്റെ കണ്ണെത്തി..ഒപ്പം കണ്ണിണകളും കരഞ്ഞു കലങ്ങി കിടക്കുന്നു… “എന്തുപറ്റി ഗായൂ” ഞാനവളുടെ താടി ഉയർത്തിപ്പിടിച്ച് ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി… ആ ചുണ്ടുകൾ വിങ്ങിപ്പൊട്ടുന്നത് ഞാനറിഞ്ഞു.. ഗായത്രിക്ക് കാര്യമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി..എപ്പോഴും സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഗായത്രി ഇങ്ങനെയാകില്ല… “എന്താടീ ഗായൂ നിനക്ക് എന്താ പറ്റീത്..” അവളുടെ ക്ക്ക് മനസ്സിന്റെ ഉളളറകളിലേക്കൊന്ന് സഞ്ചരിക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു…

“ഇന്നലെ രാത്രിൽ ഏട്ടനുമായിട്ട് വഴക്കിട്ടെടീ അല്ലാതൊന്നുമില്ല” ഗായത്രി അങ്ങനെ പറഞ്ഞൊഴിഞ്ഞെങ്കിലും അതല്ല കാരണമെന്ന് എനിക്ക് തോന്നി.കാര്യാമായിട്ടെന്തൊ ആൾക്ക് പറ്റീട്ടുണ്ട്..മനസൊന്ന് തണുക്കുമ്പോൾ അവൾ പറയുമായിരിക്കും… “ഞങ്ങൾ പിന്നീടൊരു ദിവസം വരാമെടീ…ഇറങ്ങട്ടെ” “എന്റെ മൂഡ് നിങ്ങൾ കാര്യമാക്കണ്ട ആദ്യമായിട്ട് വീട്ടിൽ വന്നതല്ലേ മൃദുല..കയറിയിരിക്ക്” ഗായത്രി ഉത്സാഹവതിയാകാൻ ശ്രമിച്ചു… മൃദുല വന്ന ദിവസം ഞാൻ ഗായത്രിയെ വിളിച്ചു കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു.. അതുകൊണ്ട് ഗായുവിനു മൃദുവിനെ പെട്ടെന്ന് മനസ്സിലായി… “സാരമില്ലെടീ.നീയൊന്ന് റെസ്റ്റെടുക്ക്…”

ഗായത്രിയോട് യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നിറങ്ങി.. ഈ പ്രാവശ്യം മനപ്പൂർവം ഞാൻ വിശാഖിന്റെ വീട്ടിലേക്ക് നോക്കിയില്ല… വീട്ടിലേക്കുള്ള മടക്കയാത്രയിൽ എന്റെ മനസാകെ അസ്വസ്ഥമായിരുന്നു.അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നതു പോലെ… “മൃദൂ നമുക്ക് ഹരിപ്പാട് വരെ പോകാം” “ശരി ചേച്ചി” ഞങ്ങൾ നേരെ ഹരിപ്പാട്ടേക്ക് പോയി.അവിടെ മൊബൈൽ ഷോപ്പിൽ ചെന്ന് വില കുറഞ്ഞൊരു സ്മാർട്ട് ഫോൺ വാങ്ങി പുതിയ സിം കണക്ഷനുമെടുത്തു.അവിടെ വെച്ചുതന്നെ പുതിയ മൊബൈലിൽ വീഡിയോ കയറ്റി.എന്നിട്ട് ആ മൊബൈൽ പായ്ക്കറ്റിലാക്കി സ്കൂട്ടറിന്റെ സീറ്റ് പൊക്കി അതിനു താഴെയുള്ള അറയിൽ ഭദ്രമായി വെച്ചു.വീഡിയോ ഒരുവിധത്തിലും നഷ്ടപ്പെടരുത്…

കാരണം ആ വീഡിയോയിക്ക് ശലഭയുടെ മാത്രമല്ല എന്റെയും മൃദുവിന്റെയും ജീവനോളം വിലയുണ്ട്… എന്റെ മൊബൈലിൽ നിന്നും മൃദുവിന്റെ ഫോണിൽ നിന്ന് വീഡിയോ ഞങ്ങൾ ഡിലീറ്റ് ചെയ്തു… “ഒരുതരത്തിലും ദൃശ്യങ്ങൾ ആദിക്ക് കിട്ടരുത് മൃദു” ഞാൻ മൃദുവിനോടായി പറഞ്ഞു.. “ശലഭ ചേച്ചിക്ക് എന്തെങ്കിലും പറ്റിക്കാണുമോ ചേച്ചി” മൃദുലയുടെ സ്വരത്തിൽ ആശങ്ക നിഴലിച്ചിരുന്നു… “ഹേയ് നമ്മൾ കണ്ട സ്ഥിതിക്ക്,വീഡിയോ കൈവശമുളളതിനാൽ ശലഭക്കൊന്നും സംഭവിക്കില്ല” ഞാൻ മൃദുവിനു ധൈര്യം പകർന്നു… പക്ഷേ പകരം തങ്ങളുടെ ജീവനാണു ഭീക്ഷണിയെന്ന് ഞാനവളോട് പറഞ്ഞില്ല..കാരണം പാവം ഒന്നുകൂടി ഭയക്കും…

“ചേച്ചി നമുക്ക് പോലീസ് സ്റ്റേഷനിൽ കൂടിയൊന്ന് പോകാം. കണ്ട കാര്യവും വീഡിയോയും പോലീസിനെ ഏൽപ്പിച്ചു നമുക്ക് പരാതി നൽകാം. അതാണ് നല്ലത്” മൃദുവിന്റെ ആ സംസാരം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.എനിക്ക് പോലും ആ ബുദ്ധി തോന്നിയില്ല” “ശരിയാ മോളേ അതാ നല്ലത്” ഞങ്ങളുടെ തീരുമാനം ശരിവെക്കുന്നത് പോലെയായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. പോലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങിയതും മൊബൈൽ ചിലച്ചു.എടുത്തു നോക്കുമ്പോൾ ലച്ചു കോളിങ്ങ്… “മോളേ പെട്ടെന്ന് വീട്ടിലേക്ക് വാ…ആദിയും ഋഷിയും ഗായത്രിയും നിനക്കായിട്ട് ഇവിടെ കാത്തുരിക്കുവാ” അതുകേട്ടപ്പോൾ എന്നിലൊരു മരവിപ്പ് പടർന്നു. എവിടെയൊക്കയോ ചേരുംപടികൾ ചേരാതെ കിടക്കുന്നു….

മനസ്സാകെ കലങ്ങി മറിഞ്ഞു.എന്നിൽ ഒരുപാട് സംശയങ്ങൾ ഉടലെടുത്തു.. ഗായത്രിയുടെ മാറ്റങ്ങളൊക്കെ വിശ്വസിക്കാൻ കഴിയുന്നില്ല.. തലയാകെ പെരുത്ത് കയറിയതോടെ ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് പോയി… അവിടെ ചെന്ന് ഒരുപോലീസുകാരനോട് സംഭവങ്ങളെല്ലാം വിശദമായി പറഞ്ഞു… “ക്യാബിനിൽ എസ്‌ ഐ സർ ഉണ്ട്.. അദ്ദേഹത്തിനെ കണ്ടു കാര്യങ്ങൾ സംസാരിക്കൂ” അയാൾ ചൂണ്ടി കാണിച്ച ക്യാബിനിലേക്ക് ഞാനും മൃദുവും കയറി.. ഇൻസ്പെക്ടറുടെ ചെയറിൽ ഇരിക്കുന്ന ആളുടെ മുഖം കണ്ടതും എന്റെ കണ്ണുകളിൽ വിസ്മയം നിറഞ്ഞു… “വിശാഖ്” എന്റെ ചുണ്ടുകൾ പിറുപിറുത്തു… എന്റെ കണ്ണുകൾ വിശാഖിന്റെ മുഖത്ത് ആയിരുന്നു..അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.. “വെറും വിശാഖല്ല..സബ് ഇൻസ്പെക്ടർ വിശാഖ്”…………..,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 21

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story