പവിത്രയുടെ മാത്രം: ഭാഗം 19

പവിത്രയുടെ മാത്രം: ഭാഗം 19

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അപ്പോൾ അതാണ് കാരണം….. സ്ത്രീസഹജമായ അസൂയ….. ചിരിയോട് ആനന്ദ് ഓർത്തു….. ആനന്ദ് കുറെ നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…… നിഷ്കളങ്കമായ അവളുടെ മറുപടിയും കരഞ്ഞു വീർത്ത അവളുടെ കൺപോളകളും കണ്ടപ്പോൾ ആനന്ദിന് അവളോട് സ്നേഹമാണ് തോന്നിയത്…. താൻ ഒരു പെൺകുട്ടിയുമായി ഒരുപാട് സംസാരിക്കുന്നത് അവൾക്ക് ഇഷ്ടമല്ല…. അവൾക്ക് താങ്ങാൻ കഴിയുന്നില്ല അത്‌…. കഴുത്തിൽ താലി ചാർത്തിയവനോട് ഉള്ള പ്രണയം അവളുടെ മനസ്സിൽ അലയടിച്ചു തുടഗിയിരിക്കുന്നു…. അത്രമേൽ അവൾ തന്നെ സ്നേഹിക്കുന്നു…. ആ ചിന്ത അവന്റെ ചുണ്ടിലൊരു ചിരി ഉണർത്തി…..

പെട്ടന്ന് തന്നെ ആ ചിരി ഗൗരവം ആക്കി മാറ്റി കൊണ്ട് ആനന്ദ് പറഞ്ഞു….. ” ഞാൻ പ്രിയയോട് കൂടുതൽ അടുപ്പം കാണിച്ചാൽ തനിക്ക് എന്താണ് കുഴപ്പം….? അതിന് എന്താണ് താൻ മറുപടി പറയേണ്ടത് എന്ന് പവിത്രയ്ക്ക് അറിയുമായിരുന്നില്ല….. അവൾ ഒന്നും മനസ്സിലാകാതെ നിഷ്കളങ്കമായ മുഖത്തോടെ അവനെ നോക്കി…. ” എനിക്ക് കുഴപ്പമൊന്നുമില്ല…. അവൾ വിക്കി വിക്കി പറഞ്ഞു…. ” പിന്നെന്തിനാ താൻ എന്നോട് മുഖം വീർപ്പിച്ചു നടന്നത്….. അവളുടെ കണ്ണുകളിൽ നോക്കി കുസൃതിയോടെ അവൻ ചോദിച്ചു…. ” അത് അവളോട് കൂടുതൽ അടുപ്പം കാണിക്കുമ്പോൾ…. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ എനിക്ക് എന്തോ പോലെ…

അവളുടെ മനസ്സിൽ സാറിനെ കുറിച്ച് വേറെ ഒരിഷ്ടം ഉണ്ട് അത്‌ എന്നോട് പറഞ്ഞു അതുകൊണ്ട് ആയിരിക്കും…. “ഓഹോ അങ്ങനെ ഒരു സംഭവം ഉണ്ടോ….? ആനന്ദ് ചോദിച്ചു… “അതെ…. അതുകൊണ്ട് ഞാൻ അറിയാതെ കരഞ്ഞു പോകുന്നു എന്ന് തോന്നുവാ…. ഇന്നലെ ഞാൻ എന്ത് കഷ്ടപ്പെട്ടു എന്നറിയാമോ ബസ്സിലിരുന്ന് കരയാതിരിക്കാൻ…. അവൾ വാചാല ആയി…. ആനന്ദ് ചിരിയോടെ അവളെ നോക്കി…. പെട്ടന്ന് ആണ് അവൾ ഓർത്തത്… താൻ അറിയാതെ മനസ്സിൽ ഉള്ളത് മുഴുവൻ സാറിനോട് പറഞ്ഞു…. നാണക്കേട് ആയി പോയി…. സാർ എന്ത് കരുതും…. അവൾ പെട്ടന്ന് നിർത്തി…. “ബാക്കി പറ…. വേറെ എന്തൊക്കെ തോന്നി….

കരയാൻ പിന്നെ ഇറങ്ങി ഓടാൻ തോന്നിയോ….? ആനന്ദ് ചോദിച്ചപ്പോൾ അവൾ തല കുനിച്ചു ഇരുന്നു…. “ഇങ്ങോട്ട് നോക്ക്…. ആനന്ദ് അവളോട് പറഞ്ഞു…. ” താൻ ഇത്രയ്ക്ക് തൊട്ടാവാടി ആണോ …..? അവളുടെ നിഷ്കളങ്കമായ മറുപടി കേട്ടപ്പോൾ ആനന്ദിന് അങ്ങനെ ചോദിക്കാൻ തോന്നിയത്….. അവളുടെ അടുത്തേക്ക് ആനന്ദ് ഇരുന്നു… അവൾക്ക് തൻറെ ഹൃദയതാളം മുറുകുന്നതായി തോന്നി…. ആദ്യമായാണ് ആനന്ദ് ഇത്രയും തന്റെ അടുത്ത് ഇരിക്കുന്നത്… അവൾ ഇരിക്കുന്ന ബെഞ്ചിന്റെ ഡസ്കിൽ ആണ് ആനന്ദ് ഇരുന്നത്…. ആനന്ദ് പതിയെ അവളുടെ താടിയിൽ പിടിച്ച് ഉയർത്തി…. അവൾക്ക് ശരീരത്തിലൂടെ ഒരു വിറയൽ കയറുന്നതായി അവളറിഞ്ഞു….

താടിയിൽ പിടിച്ചു കൊണ്ട് തന്നെ ആനന്ദ് ചോദിച്ചു….. ” തന്നെ ഞാൻ പരിഗണിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ…..? കണ്ണുനീർ നിറഞ്ഞ അവളുടെ മുഖത്ത് ആ ചോദ്യത്തിനുള്ള മറുപടി ഉണ്ടായിരുന്നില്ല…. അവൾ മുഖം താഴ്ത്തി….. ” അങ്ങനെ വാശി പിടിക്കാനും മാത്രമുള്ള അവകാശം ഒന്നും എനിക്കില്ലല്ലോ സാർ…. എൻറെ ഭാഗ്യമല്ലേ സാർ ഈ നൽകിയത് തന്നെ….. അതിൽ കൂടുതൽ ഒക്കെ വേണം എന്ന് ഞാൻ വാശി പിടിക്കാൻ പാടുണ്ടോ….? ആനന്ദ് അവളുടെ കൈകളിൽ പിടിച്ച് ആ കൈകൾ തൻറെ നെഞ്ചോട് ചേർത്തു വച്ച് പറഞ്ഞു…. ” എത്രവട്ടം ഞാൻ പറഞ്ഞു എന്റെ കാര്യത്തിൽ തനിക്ക് അവകാശമുണ്ടെന്ന്….

വീണ്ടും വീണ്ടും എന്തിനാ ഇങ്ങനെ സ്വയം ചെറുതാവുന്നത്….. ആത്മാർത്ഥമായി ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ച തന്നെയാണ് താലി കെട്ടിയത്….. കൂടുതൽ അടുപ്പം കാണിക്കാത്തത് സ്നേഹ കുറവുകൊണ്ടല്ല സ്നേഹക്കൂടുതൽ കൊണ്ടാണ് ….. അത് ഒരിക്കൽ തനിക്ക് മനസ്സിലാകും…… നിന്നെക്കാളും അടുപ്പവും അവകാശവും ഒന്നും മറ്റാർക്കും ഇല്ല…… ആരൊക്കെ എന്നോട് അടുപ്പം കാണിച്ചാലും എൻറെ മനസ്സിൽ നിനക്കുള്ള സ്ഥാനം പോലെ മറ്റാർക്കെങ്കിലും ഉണ്ടാകുമോ…..? എന്റെ മേൽ നിന്റെ അവകാശത്തിന് മേൽ വരുമോ? ഈശ്വരൻ സാക്ഷിയായി ഞാൻ താലികെട്ടിയ എൻറെ ഭാര്യയാണ് നീ…. എൻറെ പെണ്ണ്….. എന്റെ മാത്രം പെണ്ണ്…. ആനന്ദ് അങ്ങനെ പറഞ്ഞതും താൻ സ്വപ്നത്തിൽ ആണോ നിൽക്കുന്നത് എന്ന് പോലും അവൾക്ക് സംശയം തോന്നി…….

ഇങ്ങനെയൊക്കെ ആനന്ദ് സാർ തന്നോട് പറയുന്നത് താൻ ഒരിക്കലും മനസ്സിൽ പോലും വിചാരിച്ചിട്ടില്ല…. അവൾക്ക് നൂറ് സൂര്യചന്ദ്രന്മാരെ ഒരുമിച്ച് കണ്ട സന്തോഷമായിരുന്നു….. ആ നിമിഷം അവൻ ഒരിക്കൽ കൂടി അവൻറെ കൈക്കുള്ളിൽ ഇരിക്കുന്ന അവളുടെ കൈകളിൽ മുറുക്കിപ്പിടിച്ചു…. ” എൻറെ ഇനിയുള്ള ജീവിതം നിനക്ക് വേണ്ടി കൂടെ ആണ് …. ഈ ജീവൻ എന്നിൽ അവശേഷിക്കുന്ന കാലംവരെ നിന്നോടൊപ്പം ഞാനുണ്ടാകും…. ഇനി വിഷമിക്കരുത്…. ” ഇല്ല സർ ഇത്രയും മതി….. ഇത്രയും മാത്രം കേട്ടാൽ മതി….. ഈ ജന്മം മുഴുവൻ എനിക്ക് സമാധാനമായി സന്തോഷത്തോടെ ജീവിക്കാൻ സാറിൻറെ ഈ വാക്കുകൾ തന്നെ ധാരാളമാണ്….. ” അപ്പോ ഇനി ഇതുവച്ച് വിഷമിച്ച് ഇരിക്കുവോ….

” ഇല്ല സർ ” എനിക്കറിയാം പ്രിയ പറയുമ്പോൾ അല്ലെങ്കിൽ പ്രിയയുടെ പ്രവർത്തികൾ കാണുമ്പോൾ ഒക്കെ തനിക്ക് വേദന തോന്നും….. ആത്മാർത്ഥമായി ഒരു പുരുഷനെ സ്നേഹിക്കുന്ന ഏതൊരു പെൺകുട്ടിക്കും വേദനയുണ്ടാകും…. പക്ഷേ ഈ കോളേജിൽ ഉള്ള ഒരാൾക്കും അതിനോടൊപ്പം തന്നെ പ്രിയയ്ക്കും ഒന്നുമറിയാത്ത ഒരു കാര്യമാണ് ഞാൻ തൻറെ കഴുത്തിൽ താലിചാർത്തി എന്നുള്ളത്….. എനിക്കും തനിക്കും മേഘക്കും അല്ലാതെ മറ്റൊരാൾക്കും അറിയില്ല…. അത് അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഒരിക്കലും പ്രിയ അങ്ങനെ കാണിക്കും ആയിരുന്നില്ല…. ഞാൻ ഒരു അധ്യാപകനാണ് അപ്പോൾ എൻറെ സ്റ്റുഡൻസ് എന്നോട് അടുപ്പം കാണിക്കും……

അതിന് ഒരു പരിധിവരെ ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കാറുണ്ട്….. എൻറെ ഭാഗത്തുനിന്ന് തനിക്ക് ദേഷ്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അതിന് മാപ്പ് ചോദിക്കുന്നു….. അവൻ അങ്ങനെ പറഞ്ഞതു പവിത്ര അവൻറെ ചുണ്ടിന് മേൽ കൈവെച്ചു…. ” ഒരിക്കലും സാർ എന്നോട് മാപ്പ് പറയരുത്….. എൻറെ മനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞു എന്നെ ഉള്ളൂ….. ഒരിക്കലും സാർ മോശമായി പെരുമാറി എന്ന് ഞാൻ പറഞ്ഞില്ല…. “തൻറെ പ്രശ്നം എനിക്ക് മനസ്സിലാകും…. ഒരു പക്ഷെ എനിക്ക് മാത്രമേ അത് മനസ്സിലാകു…. താലികെട്ടിയ അല്ലെങ്കിൽ സ്വന്തമെന്ന് കരുതുന്ന പുരുഷൻ മറ്റൊരു പെൺകുട്ടി നോക്കുന്നത് ലോകത്ത് ഒരു പെണ്ണിനും സഹിക്കാൻ കഴിയുന്ന കാര്യമല്ല….

പക്ഷേ ഞാൻ ഒരിക്കലും നിന്നെ മനപൂർവം അവഗണിക്കുന്നത് അല്ല… ഒക്കെ തന്റെ നല്ലതിനു തന്നെ ആണ്…. എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് എനിക്കറിയില്ല…. ” എനിക്കറിയാം സാർ…. ” ഇനി ഒരിക്കലും ഇങ്ങനെ ഒരു സംഭവം ഉണ്ടാവാൻ പാടില്ല…. എൻറെ ക്ലാസ്സിൽ ഒരിക്കലും ഇങ്ങനെ വിഷമിച്ച മുഖമായി ഇരിക്കാൻ പാടില്ല…. പിന്നെ അലക്ഷ്യം ആയിട്ടും…. ഈ വിവാഹം കൊണ്ട് തന്റെ ഭാവി നശിച്ചു എന്ന് എനിക്ക് ഒരിക്കലും തോന്നാൻ പാടില്ല…. നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി വേണം വിജയിക്കാൻ….. അതിൽ വേണം എനിക്ക് അഭിമാനിക്കാൻ…. എനിക്ക് വാക്ക് താ….. അവൻ അവൾക്കു മുൻപിൽ കൈകൾ നീട്ടി…..

അവൾ അവന് വാക്കുകൊടുത്തു…. അവൾ വാക്ക് കൊടുത്ത കയ്യിൽ അവൻ ഒന്നുകൂടി മുറുക്കിപ്പിടിച്ചു… അവളെ തന്നിലേക്ക് അടുപ്പിച്ചു….. അവൾക്ക് ശ്വാസഗതികൾ ഉയർന്നു താഴാൻ തുടങ്ങിയിരുന്നു….. ” ഒരുപക്ഷേ ഞാൻ സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങിയാൽ അത് നിനക്ക് താങ്ങാൻ കഴിയില്ല….. അവളുടെ കാതോരം കുസൃതിയായി അവൻ അത് പറയുമ്പോൾ അവളുടെ മുഖം സൂര്യൻ ഉദിച്ചത് പോലെ തെളിയുകയായിരുന്നു…. അവളുടെ കൈവിട്ട് അവൻ ചോദിച്ചു…. ” വല്ലതും കഴിച്ചോ…? മെസ്സിൽ പോകേണ്ട സമയം കഴിഞ്ഞല്ലോ…. ” ഞാൻ കഴിച്ചില്ല ഇനി എനിക്ക് ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല…. അതുപോലെ മനസ്സ് നിറഞ്ഞിരിക്കുകയാണ്…. ചിരിയോടെ അവൾ പറഞ്ഞു….

“അങ്ങനെ പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ…. ഭക്ഷണം ഒരുമിച്ചിരുന്ന് കഴിച്ചില്ല എന്നുള്ള പരാതിയും തീരും…. നമുക്കൊരുമിച്ച് കഴിക്കാം… ” ആരെങ്കിലും കണ്ടാൽ മോശമാണ്… ” കണ്ടാലും എനിക്ക് ഒന്നുമില്ല…. പിന്നെ ഇത് കഴിയുന്നതുവരെ ആരും അറിയേണ്ട എന്ന് ഞാൻ തന്റെ ഭാവിയെ കരുതിയാണ് വിചാരിച്ചത്…. ഇന്നിപ്പോൾ എന്ത് വന്നാലും ഒരുമിച്ച് ഇരുന്ന് കഴിക്കാം…. ” വേണ്ട സാർ ഞാൻ വൈകുന്നേരം കഴിച്ചോളാം….. ” അത് പറ്റില്ല താൻ കഴിച്ചില്ലെങ്കിൽ ഇനി ഞാനും കഴിക്കില്ല…. അതുകൂടി കേട്ടപ്പോൾ പവിത്രക്ക് അവനോടൊപ്പം പോകാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല…. അവൾ അവനോടൊപ്പം ഇടനാഴിയിലൂടെ നടക്കുമ്പോൾ ആരും കാണാതെ ആനന്ദ് കൈ അവളുടെ കയ്യിൽ കോർത്ത് പിടിച്ചിരുന്നു…. “കാന്റീനിലേക്ക് പോയിരിക്ക്…. ഞാൻ അവിടേക്ക് വരാം….

അവളോട് അത്രയും പറഞ്ഞ് ആനന്ദ് സ്റ്റാഫ് റൂമിലേക്ക് നടന്നു… അവൾ ക്യാന്റീനിൽ ചെന്ന് ഒരു ഓരത്ത് ഇരുന്നു…. ഇപ്പോൾ നടന്നതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു പവിത്ര…. സാർ ഇങ്ങനെയൊക്കെ തന്നോടു സംസാരിക്കുന്നത് ആദ്യമായാണ്…. ഓർമ്മകളിൽ അവൾ ഒന്നുകൂടി തരളിതയായി….. അപ്പോഴേക്കും ഒരു കവറുമായി ആനന്ദ് അവിടേക്ക് വരുന്നുണ്ടായിരുന്നു…. ആനന്ദ് അവളുടെ അരികിലായി ഒരു കസേര എടുത്ത് ഇരുന്നു…. അവൾക്ക് അത്ഭുതം തോന്നി…. അവൻ കവറിൽ നിന്നും ഒരു ഇലപ്പൊതി എടുത്ത് അരികിലേക്ക് വെച്ചു…. ” ഒരു കൂട്ടുകാരൻ ഇവിടെ വരേണ്ട ആവശ്യം ഉണ്ടായിരുന്നു….

അവൻറെ കയ്യിൽ അമ്മ രാവിലെ കൊടുത്തുവിട്ടതാണ്….. വീട്ടിൽ ഉണ്ടാക്കിയതാണ്…. ആനന്ദ് അവളോടായി പറഞ്ഞു… അവൻ അത്‌ തുറക്കുമ്പോൾ വാട്ടിയ വാഴയിലയുടെ മണവും അതിൽ നിന്നും വരുന്ന കൂട്ടാൻ രുചികളും അവളുടെ നാസിക തുമ്പിലേക്ക് അടിച്ചു… ” കഴിക്ക് ആനന്ദ് പറഞ്ഞു… ” ഇതിൽനിന്നുമോ? പവിത്ര അത്ഭുതത്തോടെ ചോദിച്ചു… ” അതെ എന്തേ? തനിക്ക് സെപ്പറേറ്റ് വേറെ പ്ലേറ്റ് വേണോ….? ” ഇതിൽ നിന്നും ഞാൻ കഴിക്കുന്നത് മോശം ആണ്…. ” ഒരു ഇലയിൽ നിന്നും നമ്മൾ ഒരുമിച്ച് കഴിക്കുന്നതുകൊണ്ട് ഒരു മോശവും ഇല്ല…. ആരും കാണാൻ ഒന്നും പോകുന്നില്ല…. ” ആരെങ്കിലും കണ്ടാൽ മോശമല്ലേ സാർ….. ” ആരും കാണാൻ ഒന്നും പോകുന്നില്ല…

. ഇനി കാണുന്നേൽ കാണട്ടെ… താൻ കഴിക്കാൻ നോക്ക്…. വീണ്ടും കഴിക്കാൻ മടിച്ചിരുന്ന പവിത്രയെ നോക്കി അവളുടെ കാതോരം കുസൃതിയായി ആനന്ദ് പറഞ്ഞു… “എന്താണ് വാരി തന്നാലേ കഴിക്കൂ എന്നുണ്ടോ? അവന്റെ ചോദ്യം കേട്ടപ്പോൾ പവിത്ര പേടിച്ചു കുറച്ച് കഴിക്കാൻ തുടങ്ങി…. അത് കണ്ട് ആനന്ദിന് ചിരിയാണ് വന്നത്… ഓരോ ഭക്ഷണവും വായിലേക്ക് വയ്ക്കും തോറും അവളുടെ മനസ്സിൽ ജാനകിയുടെ മുഖം തെളിഞ്ഞുവന്നു….. അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി…. പെട്ടെന്ന് അവളുടെ കണ്ണിൽ കണ്ണുനീർ ഒഴുകി തുടങ്ങി…. ആനന്ദ് അത് കണ്ടു…. ” എന്തുപറ്റി ? വേവലാതിയോടെ ആനന്ദ് ചോദിച്ചു… ” ഒന്നുമില്ല പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു….. അവൾ പറഞ്ഞു…. ” സാരമില്ല അടുത്ത ആഴ്ച നമുക്ക് അമ്മയെ പോയി കാണാം…. അല്ലെങ്കിലും അമ്മയുടെ പറയണ്ടേ വിശേഷം…. ” അമ്മയ്ക്ക് ഒരുപാട് സന്തോഷമാകും….

അമ്മ ഒരുപാട് ആഗ്രഹിച്ചതാണ് എൻറെ വിവാഹം… ” അതുകൊണ്ടാണ് ഞാനിപ്പോൾ അമ്മയെ കാണണ്ട എന്ന് സത്യത്തിൽ കരുതിയിരുന്നത്… തന്നെ ലീഗിൽ ആയി വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം അമ്മയെ പോയി കാണുന്നതാണ് നല്ലത് എന്ന് തോന്നി…. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടവും നിൻറെ വിവാഹം കാണാൻ വേണ്ടി….. മാത്രമല്ല നീ സുരക്ഷിതമായ കൈകളിലെത്തി എന്നറിയുമ്പോൾ ആ മനസ്സ് നിറയും…. നിനക്ക് വേണ്ടി അവർ ചെയ്തത് വെറുതെ ആയില്ല എന്ന് അവർക്ക് തോന്നുന്നു…. ഒരു നിയമ പരിരക്ഷയുടെ അവകാശത്തോടെ അധികാരത്തോടെ ഇതാണ് എൻറെ ഭർത്താവ് എന്ന് പറഞ്ഞു എന്നെ അമ്മയുടെ മുൻപിൽ കൊണ്ട് നിർത്തി നിനക്ക് സംസാരിക്കാം….. അതുകൊണ്ടാണ് ഞാൻ അന്ന് നിന്റെ അമ്മയെ കാണാൻ കൊണ്ട് പോകാഞ്ഞത്…..

” എങ്കിൽ അങ്ങനെ മതി…. ഇനി രണ്ട് മാസം കൂടിയല്ലേ ഉള്ളൂ…. എനിക്ക് 18 വയസ്സ് പൂർത്തിയായിട്ട് കഴിഞ്ഞ അമ്മയെ പോയി കണ്ടാൽ മതി….. അത്‌ തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നത്…. ” തനിക്ക് വിഷമം ഉണ്ടെങ്കിൽ നമുക്ക് പോയി കാണാം…. ” ഞാൻ ഒറ്റയ്ക്ക് പോയി കണ്ടോളാം… ” സാര് വെളിയിൽ നിന്നാ മതി…. ” അതാണ് തൻറെ ആഗ്രഹം എങ്കിൽ അങ്ങനെ…. വേഗം കഴിക്ക് എനിക്ക് ഉച്ചകഴിഞ്ഞ് ക്ലാസ്സ് ഉള്ളത് ആണ്…. തനിക്കും ക്ലാസിൽ കയറേണ്ട….? പവിത്ര വേഗം ആഹാരം കഴിച്ചു അന്നത്തെ ഭക്ഷണത്തിന് അവൾ ജീവിതത്തിൽ കഴിച്ചിട്ടുള്ള ഭക്ഷണങ്ങളിൽ വച്ച് രുചിയേറിയതായി അവൾക്ക് തോന്നി…. ആനന്ദിന് ഒപ്പമിരുന്ന് ആഹാരം കഴിച്ചപ്പോൾ സ്വർഗം നേടിയ സന്തോഷമായിരുന്നു പവിത്രയ്ക്ക്….. തിരിച്ചു പോകും മുൻപ് ഒരിക്കൽ കൂടി ആനന്ദ അവളോട് പറഞ്ഞു….

” ഞാൻ പറഞ്ഞല്ലോ ഒന്നും ആലോചിച്ച് വിഷമിക്കേണ്ട കേട്ടോ…. പിന്നെ ക്ലാസ്സിൽ ഞാൻ തന്റെ സാർ ആണെന്ന് ഒരിക്കൽ കൂടി പറയുകയാണ്….. ” ഇടയ്ക്കിടയ്ക്ക് ഇങ്ങനെ എപ്പോഴെങ്കിലുമൊക്കെ എന്നോട് സ്നേഹത്തോടെ സംസാരിച്ചാൽ മതി…. ഗൗരവത്തോടെ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നും എന്നെ ഇഷ്ടമല്ല എന്ന്…. “ഞാൻ ഇനി തന്നോട് ഗൗരവം കാണിക്കില്ല പോരെ…. ചിരിയോടെ അവളെ നോക്കി കുസൃതി നിറഞ്ഞ മുഖത്തോടെ അവൻ അത് പറഞ്ഞതും…. അവൾക്ക് നാണം തോന്നി തിരികെ ക്ലാസിലേക്ക് ഒരുപാട് സന്തോഷവതിയായാണ് പവിത്ര ചെന്നത്…… അവളെ കണ്ടത് മേഘ ചോദിച്ചു…. ” എന്തായിരുന്നു ഇത്ര സമയം സംസാരിക്കാൻ….

ഞാൻ ഇടയ്ക്ക് സ്റ്റാഫ് റൂമിൽ വന്നിരുന്നു…. അപ്പോൾ നിങ്ങളെ കണ്ടില്ല ഞാൻ കുറെ നേരം നിന്നെ നോക്കി…. പിന്നെ സാറും നീയും കൂടെ പോകുന്നത് കണ്ടു… നീ ഭക്ഷണം കഴിക്കും എന്ന് മനസ്സിലായി….. അതുകൊണ്ട് ഞാൻ ഭക്ഷണം കഴിച്ചു…. “ഞാൻ ഭക്ഷണം കഴിച്ചു…. ചിരിയോടെ പവിത്ര പറഞ്ഞു…. അവളുടെ മുഖത്തെ തെളിമ മേഘത്തെ ശ്രദ്ധിച്ചിരുന്നു…. ” അങ്ങോട്ട് പോയ ആൾ അല്ലല്ലോ തിരിച്ചു വന്നിരിക്കുന്നത്…. ഒന്ന് പൂത്തുലഞ്ഞ ലക്ഷണം ഉണ്ടല്ലോ….. ” പോടി…. പവിത്ര അവളെ കളിയാക്കി ” എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് കേട്ടോ…. രണ്ടുപേരും കൂടെ കയ്യും കോർടത്ത് പിടിച്ചു പോകുന്നത് ഒക്കെ ഞാൻ കണ്ടിരുന്നു….

ചിരിയോടെ മേഘ പറഞ്ഞു അന്ന് രാത്രിയിൽ ആനന്ദ് പവിത്രയെ വിളിച്ചിരുന്നു…. പഠിക്കുന്ന കാര്യങ്ങൾ ആണെങ്കിലും കുറെനേരം അവളോട് സംസാരിച്ചു…. ഭക്ഷണം കഴിച്ചിരുന്നോ അന്ന് ആദ്യമായി പവിത്ര അവകാശ പൂർവ്വം ആനന്ദിനോട് ചോദിച്ചു…. ” ഇപ്പോ കഴിച്ചത് ഉള്ളൂ… “പിന്നെ നെക്സ്റ്റ് തിങ്കൾ നമ്മുക്ക് അമ്മയെ കാണാൻ പോകാം… ഉച്ച കഴിഞ്ഞ്… “ഓക്കേ സാർ… അവൾക്ക് സന്തോഷം തോന്നി “ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ജാമ്യം എടുക്കുന്ന കാര്യങ്ങൾ തിരക്കുണ്ട്… താൻ അമ്മയുടെ കാര്യം ഓർത്തു വിഷമിക്കണ്ട നമ്മുക്ക് പരിഹാരം ഉണ്ടാക്കാം… അവന്റെ ആ മറുപടി കേട്ടപ്പോൾ അവൾക്ക് മനസ്സ് നിറഞ്ഞു…. “ഭയങ്കര തലവേദന തന്നെ വിളിച്ചിട്ട് ഉറങ്ങാം എന്ന് വിചാരിച്ചു…. ” അയ്യോ എന്തുപറ്റി…. വേവലാതി നിറഞ്ഞ പവിത്രയുടെ സ്വരം അവൻ കേട്ടു….

” ഒന്നുമില്ല ഇന്നലെ മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്നതല്ലേ…. പിന്നെ വെയിലും കൊണ്ടല്ലേ…. അതുകൊണ്ടാവും…. ” എങ്കിൽ ഉറങ്ങിക്കോ….. ” ശരി നാളെ കോളേജ് കാണാം…. പോയിരുന്നു പഠിക്കാൻ നോക്ക്…. പിറ്റേന്ന് കോളേജിൽ വന്നപ്പോൾ അവൾ രാവിലെ മുതൽ ആനന്ദിനെ തിരയുകയായിരുന്നു….. പക്ഷേ ആനന്തിനെ കാണാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല…. അവസാനം അവൾ മേഘയെ വിട്ട് ആനന്ദിനെ തിരക്കുപിച്ചു…. അപ്പോളാണ് ആനന്ദ് ലീവ് ആണെന്ന് അറിയുന്നത്…. പവിത്രയുടെ മനസ്സിൽ ചെറിയ ഒരു നൊമ്പരം ഉടലെടുത്തു…. തന്നോട് ഒന്നു പറഞ്ഞില്ലല്ലോ ലീവ് ആണെന്ന്…. അവൾ മനസ്സിൽ ഓർത്തു….

അവൾ ഫോൺ എടുത്ത് അപ്പോൾ തന്നെ അവന്റെ നമ്പറിലേക്ക് വിളിച്ചു….. സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി…. അവൾക്ക് വല്ലാത്ത വേദന തോന്നി…. കുറേനേരം ക്ലാസിലിരുന്ന് എങ്കിലും അവൾക്കൊന്നും പഠിക്കാൻ തോന്നിയില്ല……. ” ഞാൻ തിരിച്ച് ഹോസ്റ്റലിലേക്ക് പോവാ മേഘ എനിക്ക് എന്തോ ഒരു തളർച്ച പോലെ…. അവൾ പറഞ്ഞു “നിന്റെ തളർച്ചയുടെ കാരണം ഒക്കെ എനിക്ക് മനസ്സിലായി…. ആനന്ദ് സാർ ലീവ് ആയതുകൊണ്ടല്ലേ… അവൾ ചിരിയോടെ പറഞ്ഞു…. അവൾ മേഘയെ നോക്കി ചിരിച്ചു… ഹോസ്റ്റലിലേക്ക് നടക്കുമ്പോഴാണ് ആനന്ദിന്റെ വീട് വരെ പോയി നോക്കിയാലോ എന്ന് അവൾ ഓർത്തത്…. ഇന്നലെ തലവേദനയാണെന്ന് പറഞ്ഞ് വെച്ചത് ആണ്… ഇനി വല്ല പനിയോ മറ്റോ ആണെങ്കിലോ…? അവൾ ആനന്ദിന്റെ വീട് ലക്ഷ്യമാക്കി നടന്നു. …………………………… (തുടരും)…. ഒത്തിരി സ്നേഹത്തോടെ ❤ ✍റിൻസി.

പവിത്രയുടെ മാത്രം: ഭാഗം 18

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story