കൃഷ്ണ: ഭാഗം 10

കൃഷ്ണ: ഭാഗം 10

എഴുത്തുകാരി: Crazy Girl

ഞാൻ നേരെത്തെ അടുക്കളയിൽ ഉഴുന്ന് ദോശ ചുടാനുള്ള മാവ്വ് ആക്കി വെച്ചിരുന്നു…… വെറുതെ ഋഷിയെട്ടനെ ചൂടാക്കാൻ ആണ് മൂപ്പർക്ക് ഫുഡ്‌ ആകില്ല എന്ന് പറഞ്ഞത്…. മസാലദോശ മൂപ്പരുടെ ഫേവറിറ്റ് ആണെന്ന് അമ്മ പറയുമായിരുന്നു… അത് കൊണ്ട് തന്നെ പെട്ടെന്ന് മസാല ദോശയും ചട്ണിയും ആക്കി ടേബിളിൽ കൊണ്ട് വെച്ചപ്പോൾ ആണ്… മൂപര് പോറാട്ട വാങ്ങിയത് കണ്ടത്… എന്നോടുള്ള ദേഷ്യം തീർക്കാനാണോ വാങ്ങിയത്.. പക്ഷെ വിട്ട് കൊടുക്കാൻ ഞാനും നിന്നില്ല… കയ്യ് കഴുകി…

കാസറോളിൽ നിന്ന് നല്ല ആവിയുടെ ഒരു മസാലദോശ എടുത്ത് പാത്രത്തിൽ വെച്ചു… ലേശം ചട്ണിയും എടുത്ത്… വെറുതെ വായിൽ വെള്ളമൂറുന്ന പോലെ ശബ്ദവും ആക്കി… ഓരോന്ന് മുറിച് കഴിക്കാൻ തുടങ്ങി… ഒളികണ്ണിട്ടു മൂപ്പരെ നോക്കിയപ്പോ അങ്ങേർക്ക് ഇരിക്കപ്പൊറുതിയില്ല…പൊറോട്ടയിൽ കയ്യ് ഞെരിക്കുന്നുണ്ട്… അത് എന്നിൽ ഒന്നുടെ ആവേശം കൂട്ടി… “ഹരേവഹ്ഹ “അമ്മായിയമ്മയുടെ ചേരുവകൾ ശെരിക്കും സൂപ്പെർ ടേസ്റ്റ് ആണുട്ടോ… ഞാൻ എന്നോട് തന്നെ ആയിട്ട് പറഞ്ഞു.. ” എന്താ അമ്മയുടേയോ.. “ഋഷിയെട്ടൻ തുറിച്ചു നോക്കി “ആഹ്ന്ന്… ഇങ്ങളെ അമ്മ പറഞ്ഞായിരുന്നു റിഷിമോൻ മസാല ദോശ ഇഷ്ടമാണ്… അവന് എരുവ് വേണം എന്നൊക്കെ… അങ്ങനെ അമ്മ പറഞ്ഞ പോലെയാ ആക്കിയത്….

പക്ഷെ നല്ല ടേസ്റ്റ് ആട്ടോ… രണ്ടെണ്ണം ഉണ്ട്… എന്തായാലും ഇയ്യ് പൊറോട്ട വാങ്ങിയ സ്ഥിതിക്ക് ആൻ ചേച്ചിക്ക് കൊണ്ട് കൊടുക്കാം “ഞാൻ വീണ്ടും ഭക്ഷണത്തിൽ മുഴുകി… അമ്മേടെ മസാലദോശ എന്റെ ഫേവറിറ്റ് ആണ്… ഈ പൊറോട്ട കഴിക്കാനും തോന്നണില്ല… മസാല ദോശ എടുക്കാനും പറ്റണില്ല… അവളൊന്നും എടുത്തോ പറഞ്ഞിരുന്നെങ്കിൽ…. “ഹേക് ഹെക് “ഉഫ് കൊതി വന്നിട്ട് വിക്ക് വരുവാ… പാവോ ഋഷിയെട്ടൻ… മൂപ്പർക്ക് വിക്ക് വരുവാ.. കൊതിയൻ… 😂😂 “എന്താണ് പൊറോട്ട കണ്ടിട്ട് കൊതി വരുവാണോ എടുത്ത് കഴികൂന്ന്… ദേ കുറച്ചു വെള്ളം കുടിച്… “തമാശയുടെ മൂപ്പർക്ക് വെള്ളം നീട്ടി…. ഋഷിയെട്ടൻ നല്ല ദേഷ്യം വരുന്നുണ്ടെന്ന് ആ മുഖം വിളിച്ചു പറഞ്ഞായിരുന്നു… ഞാൻ വെള്ളം നീട്ടിയ ജഗ് എടുത്ത് മാറ്റി എന്റെ കാസറോൾ തട്ടി എടുത്ത് അതിൽ നിന്ന് മസാലദോശയും ചട്ണിയും എടുത്ത് എന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കി ആർത്തിയോടെ കഴിച്ചു…

ഞാനും മൂപ്പരുടെ പ്രവർത്തി കണ്ട് മിഴിച്ചു നിന്നു പോയി… ” എന്റെ അമ്മ പറഞ്ഞുതന്ന റെസിപ്പി നീ ഒറ്റക്ക് ആക്കി കഴിക്കണ്ട… ” കഴിച്ചോണ്ടിരിക്കുമ്പോ മൂപര് അതും പറഞ്ഞു വീണ്ടും വാരി വലിച്ചു കഴിക്കാൻ തുടങ്ങി… എനിക്കാണേൽ ചിരിക്കണോ കരയണോ എന്നായിപ്പോയി… ഇത്രയും ആക്രാന്തം പിടിച്ച മനുഷ്യൻ വേറെ ഉണ്ടോ എന്തോ 😂😂 കഴിച്ചു കഴിഞ്ഞ്.. പാത്രമെല്ലാം എടുത്ത് ഞാൻ കഴുകി വെച്ചു… പൊറോട്ട കണ്ടപ്പോ എന്തോ ചിരി വന്നു… ഞാൻ അതെടുത്തു ഫ്രിഡ്ജിൽ വെച്ചു… കിടക്കാനായി മുറിയിൽ കേറി… ഞങ്ങൾടെ രണ്ടുപേരുടെയും മുറിയുടെ നേരെയുള്ള ഓപ്പോസിറ്റ് ആണ് രണ്ട് സ്റ്റെപ് നേരെ നടന്നാൽ എനിക്ക് മൂപ്പരുടെ മുറിയിൽ കേറാം … ഞാൻ എന്റെ മുറിയിൽ കേറിയപ്പോളാണ് ഋഷിയെട്ടൻ ഡോർ അടക്കാനായി വന്നത്… “ഋഷിയെട്ടാ ഗുട്ന്യ്റ്റ് “ഋഷിയെട്ടനെ കണ്ടപ്പോൾ ഞാൻ ചിരിയോടെ പറഞ്ഞു…

“പോടീ പുല്ലേ ” ” പോടാ പുല്ലേ ” ഞാനും തിരിച്ചു വിളിച്ചു മൂപ്പരുടെ മുഖം നോക്കാതെ ഡോർ അടച്ച്…. ഹോ ഒരാളെ പുല്ലേ എന്ന് വിളിച്ചപ്പോ എന്ത് സമാധാനം…… പിറ്റേന്ന് രാവിലെ എണീറ്റു കുളിച് വേഗം ബ്രേക്ക്‌ ഫാസ്റ്റും ആക്കിവെച്ച് മുറിയിൽ കയറി ഡ്രസ്സ്‌ മാറ്റി…. ഒരു വൈറ്റ് ആൻഡ് ബ്ലൂ ചുരിദാർ ആണ് ഇട്ടത് അപ്പോഴേക്കും ഋഷിയെട്ടൻ കുളിച്ചൊരുങ്ങി ഫുഡ്‌ കഴിക്കാൻ ഇരുന്നിരുന്നു… ഞാനും വേഗം കഴിച്ചു പ്ലേറ്റ് കഴുകി റിഷിയേട്ടനൊപ്പം തന്നെ ഇറങ്ങി…. “ഇത്ര രാവിലെ കെട്ടിയൊരുങ്ങി ആരെ മയക്കാൻ പോകുവാ ” ഡോർ ലോക്ക് ചെയ്യുമ്പോൾ ആണ് ചോദ്യം വന്നത് ” ഹോ മയക്കാൻ പോകുവാണെന്നു മനസ്സിലായല്ലോ…. എനി മയക്കി വന്ന് ആളെ കാണിക്കുന്നത് അല്ലെ ബുദ്ധി… എന്തായാലും 6 മാസം അതിനുള്ളിൽ കേറി നിൽക്കാൻ എനിക്കും വേണ്ടേ സ്ഥലം ” അയാളെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

“അപ്പൊ ഞാൻ വിചാരിച്ചതിലും തെറ്റില്ല… എന്തായാലും ഇറങ്ങി തിരിച്ച സ്ഥിതിക്ക് നീ നല്ല കൊമ്പൻ ടീമിനെയെ പോക്കു എന്നറിയാം… ” “കൊമ്പൻ ടീം ആയാലും തന്നെപോലെ ചീപ്പ്‌ ക്യാരക്ടർ ഉള്ളരുത്തൻ ആകില്ല… “അറപ്പോടെ ഞാൻ പറഞ്ഞു “ഡീ മോളേ നീ അധികം നെഗളിക്കൊന്നും വേണ്ടാ…. നിന്നെ ഞാൻ എന്റെ കാല് ചുവട്ടിൽ കിടത്തും “എനിക്ക് നേരെ പാഞ്ഞു കയ്യില് കേറി പിടിച്ചായിരുന്നു അയാൾ പറഞ്ഞത് “നമ്മക്ക് കാണാം ആര് ആരുടെ കാല് ചുവ്വട്ടിൽ ആണെന്ന് ” കയ്യ് വീടുവെച്ചു കൊണ്ട് ഞാനും പറഞ്ഞു നിർത്തി…. “കിച്ചേച്ചി “പെട്ടെന്നാണ് കാതുകളിൽ ആ കിളിശബ്ദം കേട്ടത്… പൊന്നു.. “ആഹാ പൊന്നുമോളെ… വാവാച്ചികുട്ടീനെ എത്രനാളായി കണ്ടിട്ട് “അവളെ കോരിയെടുത്തു നെറ്റിയിൽ ഉമ്മകൊടുത്തു കൊണ്ട് പറഞ്ഞു…

“ഞങ്ങൾ ഇവിടെയൊക്കെ ഉണ്ട് നീ അല്ലെ ബിസി ആയിപോയെ”ആൻ ചേച്ചിയായിരുന്നു… “ഹാ ചേച്ചി ഞാൻ പറഞ്ഞില്ലേ… കോഴ്സ് ചേരുന്നു എന്ന്… “ഹാഡോ എനിക്ക് ഓർമ്മ ഉണ്ട്… ഞാൻ വെറുതെ പറഞ്ഞതാ… ” പിന്നെ ഇന്ന് പൊന്നൂസിന്റെ birthday ആണ്… നിങ്ങള് വരണം… ഇവിടെയുള്ള ബീച്ചിൽ വെച്ചാണ്.. “ചേച്ചി ഞങ്ങളോടായി പറഞ്ഞു… “ചേച്ചി ഞാൻ “എനിക്ക് പോകാൻ എന്തോ പോലെയായിരുന്നു… “നീ ഒന്നും പറയണ്ട… ഋഷി ഇവളെയും കൂട്ടി നീയും വരണം കേട്ടല്ലോ… “ഋഷിയോടായി ചേച്ചിയും പറഞ്ഞു… ഋഷിയെട്ടൻ തലയാട്ടി നടന്നു കൂടെ ഞാനും പൊന്നുവിനെ കൊടുത്ത് റിഷിയേട്ടന് പുറകെ നടന്നു… പാർടിക്ക് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല… അവരൊക്കെ നല്ല rich ടീം ആണ്… ഞാൻ അവരുടെ കൂടെ ചെന്നാൽ അത് അവർക്ക് നാണക്കേടാകും… മനസ്സ് ആകെ അസ്വസ്ഥമായിരുന്നു… ലിഫ്റ്റിൽ നിന്ന് ഇറങ്ങി റിഷിയേട്ടനെ പോലും ഞാൻ മറന്ന് പോയി… നേരെ അവിടുന്ന് ഒരു ബസ്സിൽ കേറി ശ്രീനഗർ സ്ട്രീറ്റിലേക്ക് ടിക്കറ്റ് എടുത്തു…

—– “മൊയലാളി… ” കമ്പനിയിലെ ക്യാബിനുള്ളിൽ… ലാപ്പിൽ പുതിയ ഓർഡർ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ്… ഡോർ തുറന്ന് തലമാത്രം ക്യാബിനുള്ളിൽ കയറ്റി ദാമു വിളിച്ചത്…. “ആഹ്ഹ… ഇതാര് ” മനസ്സിലുള്ള ദേഷ്യം മറച്ചു വെച്ച് അവനെ ഉള്ളിലേക്ക് വിളിച്ചു… “എന്തെല്ലാണ് മൊയലാളി… സുഖല്ലേ… മ്മളെ പെങ്ങൾ എന്ത് പറയുന്നു “എനിക്ക് എട്ടിന്റെ പണി തന്നിട്ട് യാതൊരു ഭാവം മാറ്റമില്ലാതെ അവന്റെ പറച്ചിൽ തല ചൊറിഞ്ഞു വന്നു… “പിന്നാ നല്ല സുഖല്ലേ… കുട്ടൻ ഇങ്ങോട്ട് വാ … ഞാൻ ഒന്ന് കാണിച് തരാം ” അവനെ മാടി വിളിച്ചപ്പോഴേക്കും അവന് എന്റെ അടുത്തേക്ക് വന്ന് ലാപ്പിൽ നോക്കി… “എടാ കള്ള പന്നി… നീ എന്റെ ഫ്രണ്ട് ആണോ… അതോ ആ വേലക്കാരിയുടെയോ…. ” അവന്റെ തല ടാബിൽ കുത്തി ചോദിച്ചു..

. “അയ്യോ രക്ഷിക്കണേ മൊയലാളി കൊല്ലുന്നേ ” അവന് കിടന്ന് അലറാൻ തൊടങ്ങി അവന്റെ ശബ്ദം കേട്ട് ക്യാബിനുള്ളിൽ സാന്ദ്ര വന്നു… “whats സർ… what happened? ” “nothing സാന്ദ്ര… ഗോ ഔട്ട്‌ “അവന്റെ തലയിൽ നിന്ന് കയ്യളക്കി അവളോടായി പറഞ്ഞു… “എന്തവാടാ… എന്റെ തല… “അവന് തലയും തിരുമ്മി പറയാൻ തൊടങ്ങി ” നിന്നേ ഒക്കെ ഉണ്ടല്ലോ… നീയെവിടെ ആ വേലക്കാരിയെ കൊണ്ട് പോയെ.. അവൾക്കിപ്പോ നീയൊക്കെ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു ഒടുക്കത്ത അഹങ്കാരമാണ്… അവള് എങ്ങനാ ഉണ്ടായിരുന്നവാളെന്ന അറിയുമോ മിണ്ടാപ്പൂച്ച.. 24 മണിക്കൂറും കരയാൻ മാത്രം അറിയുന്നവൾ… എന്നാൽ ഇപ്പൊ അവള് എന്നെ കരയിക്കാൻ നോക്കുവാ ബ്ലഡി bitch “ടേബിളിൽ ആഞ്ഞു ഇടിച്ച് കൊണ്ട് പറഞ്ഞു നിർത്തി…

“കൂൾ മാൻ കൂൾ “ദാമു തോളിൽ തട്ടി പറഞ്ഞു… “എന്തോന്ന് കൂൾ… പറ അവളെവിടെ ആണ്.. ഇപ്പൊ പോകുന്നത്.. എപ്പോഴും രാവിലെ കെട്ടിയൊരുങ്ങി പോകുന്നുണ്ടല്ലോ” അവന്റെ കയ്യ് തള്ളിമാറ്റി സംശയത്തോടെ ചോദിച്ചു… “നിന്റെ അച്ഛന് അവളെ ശ്രീനഗർ കോഴ്സ് സെന്ററിൽ… അഡ്മിഷൻ വാങ്ങി കൊടുത്തിട്ടുണ്ട്… അവൾ മാർക്കറ്റിംഗ് മാനേജ്മെന്റ് പഠിക്കാൻ പോകുന്നതാ…. നിനക്ക് അത് അവളോട് ചോദിച്ച പോരായിരുന്നു… ” “പിന്നെ അവളെവിടെ പോയാലും എനിക്കൊന്നുമില്ല പിന്ന ഞാൻ എന്തിന് ചോദിക്കണം ” “ഓഹോ പിന്നെ നീയെന്തിനാ എന്നോട് ചോദിച്ചേ.. പറ മോനെ… ” ദാമു കളിയാക്കി ചോദിച്ചപ്പോ ഞാൻ ഒന്ന് ചമ്മി… പക്ഷെ പുറത്ത് കാണിച്ചില്ല… “നീ മിണ്ടരുത്… നിനക്കെന്ന അവളോട് ഇത്ര സഹതാപം.. ഞാൻ കാണുന്നുണ്ട് പെങ്ങളെ പെങ്ങളെ വിളിച്ചു പുറകെ നടക്കുന്നത്.. അവന്റെ ഒരു പെങ്ങൾ ”

“എടാ പൊട്ടാ ഞാൻ അവള്ടെ കൂടെ പോയോണ്ടല്ലേ എനിക്ക് ഇതൊക്കെ നിന്നോട് പറയാൻ പറ്റിയെ… അവള്ടെ ഓരോ നീക്കവും അവള്ടെ കൂടെ നിന്ന് അറിഞ്ഞു നിന്നെ അറിയിക്കാം എന്ന് വിചാരിച്ചു അത് വെല്ല്യ തെറ്റാണെൽ എനി ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല പോരെ “അവന് പറഞ്ഞു നിർത്തിയപ്പോൾ ആണ് എനിക്കും അത് തോന്നിയത്.. ശെരിയാ അവള്ടെ നീക്കങ്ങൾ അറിയാൻ ഒരാൾ വേണം അത് ദാമു തന്നെയാണ് നല്ലത്… അവനൊരിക്കലും എനിക്ക് മോശം വരാൻ ആഗ്രഹിക്കില്ല… “സോറി അളിയാ നീ പറഞ്ഞതാ ശെരി… അവളെ ഇട്ടു വട്ടം കറക്കണേൽ എനിക്ക് അവളുട ഓരോ ചലനവും അറിയണം അതിന് നീ തന്നെ വേണം ” “അപ്പൊ ഈ അർജുൻ ധര്മേന്ദ്രൻ തന്നെ വേണം എന്ന് മനസ്സിലായല്ലോ… തെണ്ടി ന്റെ പെടലി ഉഫ്… ” ” സോറി ദാമു ഒരബദ്ധം “അവന്റെ കഴുത്തിൽ തൊട്ടു സോയ്പ്പിട്ടു…. മോനെ മൊയലാളി നിന്നേം ആ കൃഷ്ണായേം ഒന്നിപ്പിക്കാൻ ഈ എനിക്ക് അറിയാ…

അവള് വേലക്കാരിയാണെന്നും.. നീ വെല്ല്യ റിച്ച് ആണെന്ന ഈഗോ ഒന്ന് മാറ്റിയാൽ നീ അവളെ സ്നേഹിച്ചു കൊല്ലും എന്നെനിക് അറിയാ.. നിനക്ക് ചേർന്നതും അവളാണ്… രണ്ടിനേം ഞാൻ ഒരു പ്രണയപ്രാവുകൾ ആകിയില്ലെങ്കിൽ എന്റെ തല ഞാൻ മൊട്ടയടിക്കും… ദാമു മനസ്സിൽ ഓരോന്ന് ഉറപ്പിച്ചു അവന്റെ കുരുട്ടു ബുദ്ധിയിൽ അടുത്ത നീക്കത്തിനായി തപ്പി കൊണ്ടിരുന്നു…. ************* ക്ലാസിലിരുന്ന് അശ്വതിയുടെ തള്ള് കേൾക്കാൻ തുടങ്ങി… ആള് കൊച്ചു സുന്ദരിയാണേലും… തള്ള് ഒടുക്കത്തെ തള്ളായിരുന്നു… ആകെ പേടി പഴേ ബിൽഡിങ് ആണ്.. അത് ഇവള് പൊളിച്ചിടുവോ എന്നാണ്… “കൃഷ്ണ തനിക് ഇൻസ്റ്റാഗ്രാം ഉണ്ടോ ” “ഇല്ലെടോ.. എനിക്ക് മൊബൈൽ തന്നെയില്ല… ” “എന്താ മൊബൈൽ ഇല്ലന്നോ… അപ്പോൾ ഇതുവരെ തനിക്ക് മൊബൈൽ കിട്ടീട്ടേ ഇല്ലേ?

“അവള് അത്ഭുതത്തോടെ തൊടങ്ങി… “ഇല്ലാ.. എനിക്ക് അതിനോട് വെല്ല്യ ആഗ്രഹവും ഇല്ലാ ” “തനിക്കറിയോ ഞാൻ 5ആം ക്ലാസ്സുമുതൽ മൊബൈൽ യൂസ് ചെയ്യാൻ തുടങ്ങിയതാ… പലതരം കമ്പനി മൊബൈൽ ഞാൻ യൂസ് ചെയ്തിട്ടുണ്ട്… ബെറുതെ ഒന്ന് വീണാൽ ഞാൻ ആ മൊബൈൽ മാറ്റും… ഇപ്പോൾ ഐഫോൺ 7 ആണ് നോക്കിയേ പോളിയല്ല “അവള് അവള്ടെ ബാഗ് തുറന്ന് തള്ളി മറിക്കാൻ തുടങ്ങി.. എല്ലാത്തിനും ഞാൻ തലയാട്ടി… പക്ഷെ കൊറേ നേരേയാമായി ഞാൻ ശ്രേധിക്കുന്നു… ബോയ്സിന്റെ സൈഡിൽ ഇരിക്കുന്ന ഒരുത്തനുമായി എന്റെ കണ്ണ് ഉടക്കുന്നു ഞാൻ നോക്കുമ്പോൾ എല്ലാം അവന് എന്നെ നോക്കുന്നത് പോലെ… അല്ലേൽ ആരേലും ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടെന്ന് തോന്നിയാൽ നമ്മക്കും അങ്ങോട്ട് തന്നെ കണ്ണ് അറിയാതെ പാഞ്ഞു പോകും…

പക്ഷെ മനസ്സിനെ കണ്ട്രോൾ ചെയ്ത് ഞാൻ പിന്നെ അങ്ങോട്ട് നോക്കിയേ ഇല്ലാ… “ഗുഡ്മോർണിംഗ് “പെട്ടെന്നായിരുന്നു ആ ശബ്ദം കാതിൽ പതിഞ്ഞത്… ഞങ്ങൾ രണ്ട് പേരും സംസാരം നിർത്തി ക്ലാസ്സിലേക്ക് ശ്രേധിച്ചിരുന്നു… റാം ബുക്കിലേക്ക് നോക്കി ഓരോന്ന് പറഞ്ഞു തരാൻ തുടങ്ങി കുറച്ചു കഴിഞ്ഞ് ബോർഡിൽ സ്കെച്ച് കൊണ്ട് മാനേജിങ് മാർകെറ്റിംഗിന്റെ ഒരു structure വരച്ചു നോറ്റിലേക്ക് പകർത്താൻ പറഞ്ഞു… “ഷൂ ഷൂ കൃഷ്ണ ” പെട്ടെന്നാണ് ആരോ വിളിക്കുന്നത് പോലെ തോന്നിയത്… ചുറ്റും ഒന്ന് കണ്ണോടിച്ചു… ഹോ ഇവനാണോ നേരത്തെ നേരത്തെ ഉണ്ട് ഇവന്റെ നോട്ടം ഇനിയെന്താണാവോ… ഞാൻ അവനിലേക്ക് നോക്കി എന്താണെന്ന് ചോദിച്ചു… “പെൻ ഉണ്ടോ ” കയ്യ് കൊണ്ട് ആംഗ്യത്തോടെ അവൻ ചോദിച്ചു… എന്റെ കയ്യിലാണേൽ ഒരു പെൻ മാത്രമേ ഉണ്ടായിരുന്നുള്ളു…

ഞാൻ അശ്വതിയോട് പറഞ്ഞു “ടി ലവന് പെൻ വേണം പോലും നിന്റെ അടുത്തുണ്ടോ..? ” “പിന്നെ എന്റെ കയ്യില് സ്റ്റോക്ക് പെൻ ഉണ്ട് ” ” ഒരു പെൻ മതി ഒന്ന് തായോ കുഞ്ഞേ ” അവള് ഒരു പെൻ എടുത്ത് ഞാൻ അവനു എറിഞ്ഞു കൊടുത്തു… വീണ്ടും എഴുതാൻ തിരിഞ്ഞപ്പോൾ ആണ് ഇതെല്ലാം നോക്കി റാം നോക്കി നിൽക്കുന്നുണ്ടായിരുന്നു… ഞാൻ നോക്കുന്നത് കണ്ടിട്ടും അവന് എന്നിൽ നിന്ന് ദൃഷ്ടി മാറ്റിയില്ല പണ്ടേ ഇങ്ങനെ ആണ്… അവന്റെ നോട്ടത്തിനു മുന്നിൽ പലതവണ എന്റെ തല നാണത്താൽ കുനിഞ്ഞിട്ടുണ്ട്… പക്ഷെ എനി എനിക്ക് തല ഉയർത്തി നടക്കണം….റാമിനെ ശ്രെദ്ധിക്കാതെ ഞാൻ വീണ്ടും നോറ്റിലേക്ക് പകർത്താൻ തുടങ്ങി…വൈകുന്നേരം വരെ ആ ക്ലാസ്സിലുരുന്നു… എന്തോ ക്ലാസ്സ്‌ കുറച്ചു ടഫ് ആണേലും.. കണ്ണും തുറന്നിരുന്നു ശ്രേദ്ധിച്ചു…

അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ ബാഗിൽ എല്ലാം എടുത്തു വെച്ചു… “ഡീ അച്ചു മതി ഉറങ്ങിയത് ബാക്കി വീട്ടിൽ ചെന്ന് ഉറങ്ങിക്കോ “ഉച്ച തൊട്ട് ഉറങ്ങുന്ന അവളെ തട്ടി വിളിച്ചു.. “ക്ലാസ്സ്‌ കഴിഞ്ഞോ “ഉറക്ക പിച്ചോടെ അവള് കണ്ണും തിരുമ്മി നോക്കി… ” ആ കഴിഞ്ഞു കഴിഞ്ഞു വാ എണീക്ക് ” ഇന്ന് നമ്മള് രണ്ട് പേരും സ്റ്റെപ് ഇറങ്ങുമ്പോൾ ആണ് ആ നേരെത്തെ പെൻ ചോദിച്ച പയ്യനും അവന്റെ ശിങ്കിടികളും പടിയിൽ വരിവരിയായി നില്കുന്നത് അവരെ മറികടന്നു വേണം ഞങ്ങൾക്ക് നടക്കാൻ… “ടാ എന്റെ പെൻ എവിടെ “അശ്വതി അവനെ കണ്ടപ്പോൾ കേറി ചോദിച്ചു.. “അയ്യോ ആ പെൻ ഞാൻ ക്ലാസ്സിൽ വെച്ച് മറന്നു “അവന് തലയിൽ കൊട്ടി പറഞ്ഞു..”സാരില്ല എന്റെ കയ്യില് എനിയും കൊറേ പെൻ ഉണ്ട് ” അവള് വീണ്ടും തള്ളാൻ തുടങ്ങി “അതെന്താ നിന്റെ അച്ഛന് pen ബിസിനസ്‌ ആണോ “അതിലൊരുത്തൻ കേറി ഗോൾ അടിച്ചു “ആണെങ്കിൽ തനിക്കെന്ന ” അവളും വിട്ട് കൊടുത്തില്ല മതി മതി വാ നമ്മക്ക് പോകാം…

അവനു ഒരു നോട്ടം പായിച്ച് ഞങ്ങൾ പടികൾ ഇറങ്ങി…. “ഉഫ് ഉറങ്ങി മതിയായില്ല… ഞാൻ അപ്പോഴേ പപ്പയോടു പറഞ്ഞതാ ഇതൊന്നും വേണ്ടന്ന് ” “പിന്ന നീഎന്തിനാ കഷ്ടപ്പെട്ട് വരുന്നേ ” “അതേടി എനിക്കും അച്ഛന്റെ കമ്പനിയിൽ കേറിയാൽ ശടേന്ന് ജോബ് കിട്ടും… പക്ഷെ അച്ഛന് പറയാ നിനക്ക് ബുദ്ധിയില്ല… അതുകൊണ്ടാണ് ഈ കോഴ്സ് പഠിപ്പിക്കാൻ ഇവിടെ ചേർത്തത് ” അവള്ടെ ചിണുങ്ങി കൊണ്ടുള്ള പൊട്ടത്തരം കേട്ട് എനിക്കും ചിരി വന്നു…. ബിൽഡിങ്ങിന് പുറത്ത് എത്തിയപ്പോൾ ആണ് അവിടെ കാത്തു നിൽക്കുന്ന അർജുനെ കണ്ടത്… “ആ അർജുൻ നീയെന്താ ഇവിടെ “ഞാൻ അവന്റെ അടുത്ത് ചെന്ന് ചോദിച്ചു.. ” ഞാൻ പെങ്ങളെ കൂട്ടാൻ വന്നതാ” അവനും പറഞ്ഞു പെട്ടെന്ന് സംശയഭാവത്തോടു കൂടി അവന് അശ്വതിയെ നോക്കി “ഇത് അശ്വതി എന്റെ കൂടെ ക്ലാസ്സിലുള്ളതാ ” ഞാൻ അവനു പരിചയപ്പെടുത്തി കൊടുത്തു…

“എന്റെ പപ്പയെ അറിയുമായിരിക്കും രാമകൃഷ്ണൻ ഇവിടുത്തെ മാനുഫാക്ചട്യൂറിങ് കമ്പനിയിലെ വലിയ ബിസിനസ്‌ മാൻ ആണ് ” ദേവിയെ അവള് വീണ്ടും ” ഓഹ് ഐ നോ… നമ്മടെ അമ്പനീടെ കൂടെ പഠിച്ച… ആ ഞാൻ ഓർക്കുന്നു “അവനും പെട്ടെന്ന് ക്ലോസ് ആയി അവളോട് പറഞ്ഞു.. “എനിക്ക് അപ്പഴേ തോന്നിയതാ എന്റെ പപ്പാ അംബാനിയുടെ ഫ്രണ്ട് ആണെന്ന്…എന്നിട്ടും പപ്പാ പറഞ്ഞില്ലല്ലോ… “അവളും തലചൊറിഞ്ഞു പറഞ്ഞു “ആഹ് തന്റെ പപ്പാ അംബാനിയേക്കാൾ വല്ല്യ പണക്കാരന് അല്ലെ.. എത്ര ആഹ് മൂന്ന് റിസേർവ് ബാങ്കല്ലേ തന്റെ പപ്പക്ക്… ആ മനുഷ്യനെ ഞങ്ങൾ അറിയാതെ പോകുമോ… ” അവന് പറഞ്ഞു നിർത്തിയപ്പോൾ ആണ് അർജു അവളെ വാരിയതാണെന്ന് മനസ്സിലായത്… അവള്ടെ മുഖം കണ്ടപ്പോൾ ഞാനും അർജുവും ചിരിച്ചു…

” ഓഹ് താൻ ആകിയതാണല്ലേ… ബ്ലഡി ഫൂൾ ” ” അല്ല വെച്ചതാ ” അർജുനും പറഞ്ഞു അവള് എനിക്ക് മാത്രം ബൈ പറഞ്ഞു അവനെ നോക്കി കൊഞ്ഞനം കുത്തി പോയി.. ഞാനും അവന്റെ കൂടെ കാറിൽ കയറി ” പാവം ആണ്.. കൊറച്ചു പൊട്ടത്തരവും തള്ളും അത്രേ ഉള്ളൂ… അത് പുന്നാര അച്ഛന്റെ ഒറ്റമോളായതിന്റെയ… “അർജുനോടായി ഞാൻ പറഞ്ഞു ” ചുമ്മാതല്ലേ പെങ്ങളെ… ” എന്നും പറഞ്ഞു അവന് കാർ എടുത്തു.. ബില്ഡിങ്ങിന്റെ 3 ഫ്ലോറിൽ ജനലിന്റെ ഭാഗത്തു നിന്ന് ഇതെല്ലാം നോക്കി റാം ഉണ്ടായിരുന്നു……………………….തുടരും………..

കൃഷ്ണ: ഭാഗം 9

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story