സിദ്ധവേണി: ഭാഗം 51

സിദ്ധവേണി: ഭാഗം 51

എഴുത്തുകാരി: ധ്വനി

കയ്യിലുണ്ടായിരുന്ന ബോക്സിൽ നിന്നും റിങ് എടുത്തു അവളുടെ കയ്യിലേക്ക് ഇട്ടു കൊടുത്തു “Happy birthday wifey 😘😘and…. ” അവളുടെ ചെവിയിൽ ആർദ്രമായി പറഞ്ഞതും അവൾ അവനഭിമുഖമായി തിരിഞ്ഞു “And…..?? ” അവനോടായി അവൾ ചോദിച്ചു “I LOVE YOU 😘😘😘” അത്ഭുതം നിറഞ്ഞ കണ്ണുകളോടെ വേണി തന്റെ മുന്നിൽ നിൽക്കുന്നവനെ നോക്കി ലോകം കീഴടക്കിയ സന്തോഷം ഉണ്ടായിരുന്നു അവൾക്ക്… അത്രയേറെ മോഹിച്ചിരുന്നു സിദ്ധുവിൽ നിന്നും ഇങ്ങനെയൊന്ന് കേൾക്കാൻ എങ്കിലും ഉള്ളിലെ സന്തോഷം മറച്ചുവെച്ചു അവൾ അവനു നേരെ കണ്ണുരുട്ടി “ഇപ്പോൾ നിങ്ങൾക്ക് എന്നേ ഡിവോഴ്സ് ചെയ്യണ്ടേ??? ”

“എനിക്കറിയാം ഈ വായിൽ നിന്നും ഇതുപോലെ കൊനിഷ്ട് ചോദ്യമേ വരൂ എന്ന്.. എന്തായാലും നീ എന്റെ ഡയറി കട്ടെടുത്ത് വായിച്ചതെല്ലെടി കള്ളി ” “കള്ളി നിങ്ങളുടെ…. ” “കെട്ടിയോൾ… 😆😆😆 ആ ഡയറി നീ വായിച്ചതല്ലേ വേണി അതിൽ എഴുതിയത് കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ വിട്ട് കളയുമെന്ന് അതിനാണോ അന്വേഷിച്ചു കണ്ടുപിടിച്ചു നിന്റെ അടുത്തേക്ക് ഞാൻ വന്നത്… വേറാർക്കും വിട്ട് കൊടുക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാ നിന്റെ അടുത്തേക്ക് വന്നത് പക്ഷെ എനിക്ക് അത് മറക്കേണ്ടി വന്നത് അച്ഛന്റെ തീരുമാനത്തിന് മുന്നിലാ പക്ഷെ കൃത്യമായി മോൾ അത് പൊളിച്ചടുക്കിയില്ലേ ആകെ എന്റെ മുന്നിലുള്ള തടസം അതായിരുന്നു നിയായിട്ട് തന്നെ അത് തകർത്തു തരിപ്പണം ആക്കിയ സ്ഥിതിക്ക് കിട്ടിയ ചാൻസിൽ ഞാൻ നിന്നെ കെട്ടിക്കോളാമെന്ന് സമ്മതിച്ചു

അന്ന് നടന്നില്ലെങ്കിൽ പിന്നെ നമ്മുടെ കല്യാണം നടക്കാൻ ഒരുപാട് നാൾ പിന്നെയും വേണ്ടി വന്നേനെ ആകെയുള്ള ടെൻഷൻ നി വേണ്ടെന്ന് പറയുമോന്ന് ആയിരുന്നു പക്ഷെ അത് സംഭവിച്ചില്ല ” ഇതെല്ലാം കേട്ട് കണ്ണും തള്ളി നിൽക്കുന്ന വേണിയുടെ തലക്കിട്ടു സിദ്ധു ഒരു കൊട്ട് കൊടുത്തു പോയി പോയി കുട്ടിയുടെ തലയിൽ ആകെ മിച്ചം ഉണ്ടായിരുന്ന കിളികളും പാകിസ്ഥാൻ കടന്ന് പോയി ബാൽക്കണിയിലെ കൗചിലേക്ക് ഇരുന്ന് വേണിയെ സിദ്ധു മടിയിലേക്കിരുത്തി “പിന്നെ ഡിവോഴ്സ്ന്റെ കാര്യം അന്ന് നി ശല്യം ആണെന്നൊക്കെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വിഷമം തോന്നി പക്ഷെ നിന്നോട് ദേഷ്യം കാണിച്ചതൊക്കെ എന്റെ അടവ് ആയിരുന്നു ”

അവനതു പറഞ്ഞു തീർന്നതും വേണി സിദ്ധുവിനെ നോക്കി കണ്ണുരുട്ടി അത് കണ്ടതും ഒന്ന് ഇളിച്ചു കാണിച്ചു അവൻ തുടർന്നു “അന്ന് ആക്‌സിഡന്റ് ആയപ്പോൾ തൊട്ട് നിന്റെ ഉള്ളിൽ എന്നോടുണ്ടായിരുന്ന ചെറിയ ദേഷ്യം പോലും ഇല്ലാതായെന്ന് എനിക്ക് മനസിലായതാ നിന്റെ ഉള്ളിലെ ഫീലിംഗ്സ് ഒന്ന് പെട്ടെന്ന് പുറത്ത് വരാനാ അന്ന് ഡിവോഴ്സ് ന്റെ കാര്യം പറഞ്ഞത് പക്ഷെ വെള്ളമടിച്ചിട്ട് നി അങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് ഞാൻ കരുതിയില്ല അതുകൊണ്ട് എന്താ ദേ ഈ മനസിൽ ഞാൻ മാത്രേ ഉള്ളു എന്ന് മനസിലായി ” “എന്നിട്ടെന്താ അപ്പോൾ എന്നോട് ഒന്നും പറയാത്തത് ” “ഒന്നാമതെ നിനക്ക് അപ്പോൾ ലവലേശം വെളിവ് ഇല്ലായിരുന്നു ബോധം വന്നിട്ട് എല്ലാം പറയാമെന്നു കരുതി.. അതുകൊണ്ടാ അന്ന് തന്നെ എല്ലാവരെയും വിളിച്ചു ഇങ്ങനെയൊരു സർപ്രൈസ് bday പാർട്ടി അറേഞ്ച് ചെയ്തത് ”

“രണ്ട് മൂന്ന് ദിവസം എന്നേ തീ തീറ്റിച്ചില്ലേ കള്ള കടുവ 😠” “കടുവ നിന്റെ ” “കെട്ടിയോൻ….ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ എന്താ എന്നോട് ഒന്നും നേരത്തെ പറയാത്തത്?? വന്ന അന്ന് മുതൽ എന്നേ അകറ്റി നിർത്തിയത് എന്തിനാ ” “ആര് പറഞ്ഞു അകറ്റി നിർത്തി എന്ന്…” “ഓഹ് പിന്നെ വന്നപ്പോൾ മുതൽ എന്നേ സ്നേഹിച്ചു കൊല്ലുവാരുന്നല്ലോ ” “അതല്ല… പക്ഷെ എന്നെക്കണ്ടാൽ ചെകുത്താൻ കുരിശു കാണുന്നപോലെ മാറിനടന്നത് ആരാ… നിന്നെ അന്ന് പെട്ടെന്ന് കണ്ടപ്പോൾ അവിയും ധ്രുവും കൂടി നിന്റെ തൊട്ട് അടുത്താ എന്നേ കൊണ്ടെത്തിച്ചത് എന്ന ഞെട്ടലിൽ ആയിരുന്നു ഞാൻ ” “അപ്പോൾ പിന്നീട് എന്നോട് വഴക്ക് പിടിച്ചതും എന്നേ അകറ്റി നിർത്തിയതുമൊക്കെയൊ?? ”

“ആര് ആരെയാ അകറ്റി നിർത്തിയതെന്ന് മോൾ ഒന്ന് ശരിക്ക് ആലോചിച്ചു നോക്ക് അച്ചുവിനോടും ഒരു ദിവസം പരിജയം ഉള്ള കിച്ചുനോട് കാണിക്കുന്ന അടുപ്പം പോലും നി എന്നോട് കാണിച്ചിരുന്നില്ല എന്നേ കാണുമ്പോൾ വഴക്കുണ്ടാക്കുക ആയിരുന്നു നിന്റെ പ്രധാന വിനോദം ” അവൻ പറയുന്നത് കേട്ട് ഒരു ചിരിയോടെ വേണി ആലോചിച്ചു ശരിയാണ് ആദ്യം ഒക്കെ അവനെ കാണുമ്പോൾ തല്ലു പിടിക്കുക അല്ലാതെ മറ്റൊരു ചിന്തയും ഇല്ലായിരുന്നു അതിനിടയിൽ എപ്പോഴോ ആണ് ഈ മുഖം അത്രയേറെ എന്റെ ഉള്ളിൽ പതിഞ്ഞു പോയത് “വാ നമുക്ക് താഴേക്ക് പോവാം ” “എനിക്ക് ഇനിയും doubts ഉണ്ട് അതൊക്കെ പിന്നാര് ക്ലിയർ ആക്കും ” “അതൊക്കെ ക്ലിയർ ആക്കാൻ ഇനിയും സമയം ഉണ്ട് താഴെ പോര് കോഴികളെ പോലെ രണ്ടെണ്ണം നിൽപ്പുണ്ട്..

അശ്വിൻ ആണേൽ പോവാതെ ഇവിടെ നിന്നത് അതുവിനോട് സംസാരിച്ചു എല്ലാം കോംപ്രമൈസ് ചെയ്യാനാ അവൾ ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നുമില്ല ആദ്യം അവരുടെ കാര്യം ഒന്ന് ok ആക്കിയിട്ടു ബാക്കി സംശയങ്ങൾ തീർത്തുതരാം ” 🌺🌺🌺🌺🌺🌺🌺 താഴെ ചെന്നപ്പോൾ അതു ഹാൾ മുഴുവനും ക്ലീൻ ചെയുന്ന തിരക്കിലായിരുന്നു അശ്വിൻ മിണ്ടാനായി അടുത്തേക്ക് വരും തോറും കയ്യിലുള്ള നീഡിൽ കൊണ്ട് അറേഞ്ച് ചെയ്തിരുന്ന ബലൂൺസ് ആർക് എല്ലാം കുത്തിപ്പൊട്ടിക്കും അവനോടുള്ള ദേഷ്യം മുഴുവനും അവളതിൽ തീർത്തുകൊണ്ട് ഇരുന്നു താഴേക്ക് ഇറങ്ങി വന്ന വേണിയും സിദ്ധുവും അവർക്ക് രണ്ടുപേർക്കും അരികിലേക്ക് ചെന്നു അതോടെ അദു അവിടുന്ന് പതിയെ പോവാൻ തുടങ്ങി “ആ നിക്ക് നിക്ക് മുങ്ങല്ലേ..

ആദ്യം അശ്വിൻ പറയാൻ ഉള്ളത് നീ കേൾക്കണം ” വേണി “ഓഹോ അപ്പോ നീയും ഇപ്പോൾ ഓപ്പോസിറ്റ് സൈഡ് ആയോ ” “ഞാൻ ആരുടെയും സൈഡ് നിന്നതല്ല കേൾക്കാൻ ഉള്ളത് കേൾക്കണം എന്ന് പറഞ്ഞെന്നെ ഉള്ളു ” “എനിക്ക് ഇനി ഒന്നും കേൾക്കണ്ട വേണി… അന്ന് കേട്ടിടത്തോളം കൊണ്ട് തന്നെ മതിയായി ” “അദു പ്ലീസ് ഞാൻ ഒന്ന് പറയട്ടെ ” “അശ്വിൻ വേണ്ട…” കയ്യുയർത്തി അവനെ തടഞ്ഞുകൊണ്ട് അദു ടെറസിന്റെ ഡോർ വഴി പുറത്തേക്ക് പോയി “ഡാ നീ പറഞ്ഞതൊക്കെ മനസിൽ കിടക്കുന്നത് കൊണ്ടാ അവൾ അങ്ങനെ പറയുന്നത് നീ ചെന്ന് സംസാരിക്ക് ” 🌺🌺🌺🌺🌺🌺 “അദു പ്ലീസ് നീ എന്താ എന്റെ സിറ്റുവേഷൻ മനസിലാക്കാത്തത് അന്നത്തെ എന്റെ സാഹചര്യം നിനക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു ” “അശ്വിൻ നിന്റെ സാഹചര്യം മനസിലാക്കാത്തതുകൊണ്ടല്ല…

ചേച്ചിയുടെ പ്രശ്നം നിന്നെ അലട്ടാൻ തുടങ്ങിയിട്ട് എത്രയോ ദിവസങ്ങൾ ആയിരുന്നു എന്നെ അവോയ്ഡ് ചെയ്യുന്നതിന് പകരം നിനക്ക് അതെന്നോട് തുറന്ന് പറയാമായിരുന്നല്ലോ ” “അദു എല്ലാവരോടും ഷെയർ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണോ അത്… എന്റെ ചേച്ചിയുടെ ഇനിയുള്ള ജീവിതം എങ്ങനെ ആവുമെന്ന് തീരുമാനിക്കുന്ന അത്രക്കും പ്രധാനപെട്ട ഒന്ന് തന്നെയാ എന്നെ സംബന്ധിച്ചു അത് നിന്നെ അറിയിച്ചു അതെല്ലാവരും അറിഞ്ഞാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നതും എന്റെ ചേച്ചിയെ ആണ് ” “അശ്വിൻ അറിയുന്ന കാര്യത്തിന്റെ സീരിയസ്നെസ്സ് മനസിലാക്കാൻ ഉള്ള പ്രാപ്തി ഒക്കെ എനിക്കുണ്ട് ഒരാളോട് ഷെയർ ചെയ്യണ്ടതും ചെയ്യാൻ പാടില്ലാത്തതും എന്താണെന്ന് എനിക്ക് നന്നായറിയാം ഇത്രയും വർഷത്തിനിടയിൽ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനുള്ള വിശ്വാസം ആ ഒരു ബോണ്ട്‌ പോലും നമുക്കിടയിൽ ഇല്ലെങ്കിൽ നമ്മുടെ സ്നേഹത്തിനു പിന്നെ എന്ത് അർത്ഥമാ ഉള്ളത് ”

“അദു നീ പറഞ്ഞു വഷളാക്കുന്നതെന്തിനാ ” “ഇല്ല അശ്വിൻ കുറച്ചു ദിവസം കൊണ്ട് ഞാൻ മനസിലാക്കിയ കാര്യങ്ങൾ തന്നെയാ ഇത് അശ്വിന്റെ ലൈഫ് ലെ പ്രധാനപെട്ട കാര്യങ്ങൾ ഒന്നും തുറന്ന് പറയാനുള്ളത്ര ബന്ധം നമ്മൾ തമ്മിൽ ഇല്ല അതുകൊണ്ടല്ലേ എന്നോടൊന്നും പറയാത്തത് അശ്വിന്റെ പ്രശ്നങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും കല്യാണത്തിന്റെ കാര്യം പറഞ്ഞു ഞാൻ ബുദ്ധിമുട്ടിക്കില്ലായിരുന്നു ” “അദു പ്ലീസ് എന്റെ ഭാഗത്ത് തന്നെയാ മിസ്റ്റേക്ക്…. നിന്നോട് എല്ലാം തുറന്ന് പറയാമായിരുന്നു ഞാൻ സമ്മതിക്കുന്നു I’m sorry ” ഒരുപാട് നേരം വഴക്കടിച്ചിട്ടും അദു അടുക്കുന്ന ലക്ഷണം ഒന്നുമുണ്ടായില്ല കുറെ നേരമായിട്ടും അനക്കം ഒന്നും കേൾക്കാതെ വേണിയും സിദ്ധുവും കൂടി അങ്ങോട്ടേക്ക് ചെന്നു ടെറസിന്റെ ഡോറിൽ നിന്നും പുറത്തേക്ക് ഇറങ്ങി അശ്വിൻ വന്നതും സിദ്ധു അവനോടൊപ്പം താഴെക്കിറങ്ങി പോയി

വേണി ടെറസിലേക്ക് ചെന്നപ്പോൾ റെയിൽസിൽ പിടിച്ചു സ്വപ്നലോകത്തെന്ന പോലെ ഇരിക്കുന്ന അദുവിനെയാണ് കാണുന്നത് “ഡീ അദു ” ഒന്ന് രണ്ട് തവണ തട്ടി വിളിച്ചപ്പോൾ ആണ് അദു ബോധത്തിലേക്ക് വന്നത് “എന്താടി അവൻ നിന്നെ അടിച്ചോ.. നിന്റെ എന്താ കിളി പറന്നു പോയപോലെ ഇരിക്കുന്നത് ” “ഡി അതെ ഇത്രയും ദിവസം എന്നെ വിഷമിപ്പിച്ചതിനു പകരമായി ഞാൻ കുറച്ചു ജാട ഇട്ട് നിന്ന് അവസാനം ദേഷ്യം വന്നപ്പോൾ എന്നെ പിടിച്ചുവെച്ചു ഒരു ഉമ്മ വെച്ചെഡി ഒരൊന്നൊന്നര ഉമ്മ ആയിരുന്നു ആൺപിള്ളേരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് പറഞ്ഞു ഒരു വാണിംഗ് ഉം ” “എന്നിട്ട് നിന്റെ കീഴടങ്ങിയോ ” “അത് പിന്നെ 😌😌😌😌” “എന്തൊക്കെ ആയിരുന്നു എന്നെ കുറെ കരയിച്ചതല്ലേ… എന്നെ വേണ്ടായിരുന്നല്ലോ ഇനി കുറച്ചനാൾ എന്റെ പുറകെ നടക്കട്ടെ എന്നിട്ട് ഒന്ന് ഉമ്മിച്ചപ്പോ എല്ലാ വാശിയും നീ കാറ്റിൽ പറത്തി അല്ലെ ”

“അത് പിന്നെ ഞാൻ ലോല ഹൃദയ അല്ലേടി ഒരു കിസ്സ്ൽ എന്റെ ദേഷ്യമൊക്കെ അലിഞ്ഞുപോയി ” “മുതലാളി മുതലാളി ഒരു ചെറ്റയാണ് ” “ഹോ അങ്ങേരോരു സർപ്രൈസ് തന്നപ്പോൾ ഇതുവരെ ഉള്ള ദേഷ്യം മുഴുവനും നീയും മറന്ന് കളഞ്ഞില്ലേ ” “എന്തോ എന്നേ വിളിച്ചോ.. ദാ വരുന്നു സിദ്ധു ഏട്ടാ… ” അതുവിൽ നിന്നും രക്ഷപെട്ടു വേണി താഴേക്കിറങ്ങിപോയി എന്തൊക്കെ ആയിരുന്നു കടുവ കാർക്കോടകൻ വന്നു വന്നു സിദ്ധു ഏട്ടൻ വരെ ആയി 😆😆 – അദു ആത്മ 🌺🌺🌺🌺🌺🌺🌺 രാത്രി ബാൽക്കണിയിലെ സോപാനത്തിണ്ണയിൽ സിദ്ധുവിന്റെ മടിയിലിരുന്ന് അവന്റെ ഹൃദയതാളവും ശ്രവിച്ചു വീണിരുന്നു രണ്ടുകൈകൊണ്ടും അവളെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് സിദ്ധുവും ഇടിയും മിന്നലും കഴിഞ്ഞു കാർമേഘങ്ങൾ ഒഴിഞ്ഞ ആകാശം പോലെ ഉള്ളിലെ സങ്കർഷങ്ങളെല്ലാം പെയ്തൊഴിഞ്ഞിരുന്നു ഇരുവരുടെയും മനസിൽ “സിദ്ധു ഏട്ടാ …ഉച്ചക്ക് ഞാൻ ചോദിക്കാൻ വന്നില്ലേ അത് ”

“നിന്റെ കാര്യങ്ങൾ തന്നെയല്ലേ ആ ഡയറിയിൽ എഴുതിയത് പിന്നെന്തിനാ അന്ന് അത് എടുത്തതിന് വഴക്ക് പറഞ്ഞത് എന്നല്ലേ നീ ചോദിക്കാൻ വന്നത് ” “അതെങ്ങനെ മനസിലായി ??” “ഈ കളിമണ്ണിന്റെ ഉള്ളിൽ ഉണ്ടാവാൻ സാധ്യത ഉള്ള ചോദ്യങ്ങളെ പറ്റി എനിക്ക് ഏകദേശ ധാരണ ഉണ്ട് ” “😒😒” “ഹാ പിണങ്ങാതെ … എന്റെ പെണ്ണെ എന്റെ ഉള്ളിൽ നിന്നോട് ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞിട്ട് ആവരുത് നിനക്ക് എന്നോട് ഇഷ്ടം തോന്നുന്നത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു നിനക്ക് ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴും ആദി പറഞ്ഞപ്പോഴും അത്രയേറെ ഞാൻ സന്തോഷിച്ചിരുന്നു പക്ഷെ അച്ഛൻ കൊടുത്ത വാക്കിന് മേലേയാ നിന്നെ നഷ്ടപെടുത്തേണ്ടി വന്നത് ” അവന്റെ ഓരോ വാക്കുകളും അത്രയേറെ ശ്രദ്ധയോടെ വേണി കേട്ടിരുന്നു അറിയുകയായിരുന്നു

അവന്റെ ഉള്ളിലെ താൻ എന്ന പ്രണയത്തെ “ഇനി ആർക്കു വേണ്ടിയും ഒന്നിന് വേണ്ടിയും നിന്നെ ഞാൻ നഷ്ടപെടുത്തില്ല ഒത്തിരി ഇഷ്ടമാ പെണ്ണെ നിന്നെ പ്രണയമാണെന്നോ ജീവൻ ആണെന്നോ പോലും തിരിച്ചറിയാനാവുന്നില്ലെനിക്ക് നിന്റെ കുറുമ്പിനെയും നിന്റെ ദേഷ്യത്തിനെയും അഹങ്കാരത്തിനെയും അങ്ങനെ പലതിനെയും എനിക്ക് വേണം നിന്നെ ഇനിയങ്ങോട്ടെന്നും ആർക്കും വിട്ട് കൊടുക്കില്ല നിന്നെ ഞാൻ ” സിദ്ധുവിൽ നിന്ന കേട്ട വാക്കുകൾ തന്നെ വേണിക്ക് ധാരാളം ആയിരുന്നു അവനിലെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞതുമുതൽ പലപ്പോഴും ആ കണ്ണുകളിൽ കുരുങ്ങി പോവുന്നതായി വേണിക്ക് തോന്നിയിട്ടുണ്ട് കണ്ണിമ വിട്ടാതെ അവനെ തന്നെ വേണി നോക്കി ഇരുന്നു സിദ്ധുവിന്റെ കൈകൾ സ്ഥാനം മാറികിടന്ന സാരീക്ക് ഇടയിലൂടെ വയറിൽ സ്പർശിച്ചത് വേണി തിരിച്ചറിഞ്ഞിരുന്നു സിദ്ധുവിനെ നോക്കുന്നതിനിടയിലും അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്നൊരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു ……….. തുടരും………..

സിദ്ധവേണി: ഭാഗം 50

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story