ഉറവിടം : ഭാഗം 39

ഉറവിടം : ഭാഗം 39

മീനാക്ഷിയ്ക്ക് വല്ലാത്ത വിഷമം തോന്നി.. സഞ്ജയ് സാറിന് പോകാതിരുന്നുടേ… ഇത്രയും ദൂരെ പേകേണ്ട കാര്യമെന്താ.. ഒന്നൂല്ലേലുo ഇടയ്ക്ക് കാണുകയെങ്കിലും ചെയ്യാരുന്നു… തനിയെ നിന്നു ചിന്തയിൽ മുഴുകി നിൽക്കുന്നവളുടെ മുഖഭാവമൊക്കെ കണ്ട് സഞ്ജയ്ക്ക് ചിരി വന്നു… അന്നത്തെ ദിവസം സഞ്ജയ് മീനാക്ഷിയുടെ അരികിലേക്ക് പോയത് പോലും ഇല്ല… അവൾ അരികിരിൽ വരുമ്പോൾ എല്ലാം അവഗണിച്ചു കൊണ്ടിരുന്നു .. അവൻ അവഗണിക്കും തോറും അവൾക്ക് അവനിലേക്ക് അടുക്കാൻ തോന്നി .. മനസ്സിനെ സ്വയം നിയന്ത്രിച്ചു.. എന്തുകൊണ്ടാണ് ലണ്ടനിലേക്ക് പോകുന്നത് എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ചോദിക്കാനുള്ള ധൈര്യം കിട്ടിയില്ല . ചിലപ്പോൾ ഞാൻ കാരണമാണെന്ന് പറഞ്ഞാലോ എന്നവൾ ഭയന്നു. അവൾക്ക് അവിടെ നിൽക്കണം തോന്നിയില്ല.. എത്രയും വേഗം തിരിച്ചു പോകണം എന്ന് ആഗ്രഹിച്ചു.. ഇവിടെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും ഹൃദയത്തിലായിരം മുള്ളുകൾ കുത്തി ഇറങ്ങുന്നത് പോലെ വേദനയാ അനുഭവിക്കുന്നത് .. അറിയില്ല കുറ്റബോധം ആണോ വിരഹമാണോ, സ്നേഹമാണോ എന്നൊന്നും.. മനസ്സ് ആ വേദനയ്ക്ക് കാരണം കണ്ടെത്താൻ പോലും ഉള്ള അവസ്ഥയിലും അല്ല .. സിന്ധ്യയുടെയും മഹിയുടെയും വിവാഹം തീരുമാനിച്ച സന്തോഷമുണ്ടെങ്കിലും വശത്ത് എന്തോ ഒരു വേദന .. ഉ

ച്ചയ്ക്ക് ഊണ് ശരിയാക്കാൻ കറിക്ക് അരിയാനും എല്ലാം മീനാക്ഷിയും മേഘയും അവരുടെ ഒപ്പം ചേർന്നു … ജോലികൾക്കിടയിലും അവളുടെ മിഴികൾ സഞ്ജയിയെ തിരയുകയായിരുന്നു… എല്ലാവരും കൂടി ഉച്ചയ്ക്കത്തെ ഭക്ഷണം റെഡിയാക്കി .. ഭക്ഷണം കഴിക്കാൻ നേരം മീനാക്ഷിയെ സഞ്ജയിയുടെ അടുത്തിരുത്തി… മീനാക്ഷിയ്ക്ക് അതു വരെ തോന്നാത്ത വിറയലും പരിഭ്രമവും തോന്നി.. പരിഭ്രമത്തിൻ്റെ അടയാളമായി വിയർപ്പ് തുള്ളികൾ ചെന്നിയിലും കഴുത്തിലും തെളിഞ്ഞു… പരിഭ്രമത്തോടെ തൻ്റെയരികിൽ ഇരുന്ന് വാഴയിലയിൽ വിളമ്പിയ ചോറിൽ വിരലുകൾ കൊണ്ടു ചിത്രം വരയ്ക്കുന്നവളെ അവൻ കൗതുകത്തോടെ നോക്കി… ” മീനാക്ഷിയ്ക്ക് വയലിൻ വായിക്കാൻ മാത്രമല്ല വിരലുകൾ കൊണ്ട് ചിത്രം വയ്ക്കാനും അറിയാം… ചില പ്രത്യേക സാഹചര്യത്തിലെ കഴിവുകൾ എല്ലാം തെളിഞ്ഞു വരു” സഞ്ജയ് കളിയാക്കി പറഞ്ഞപ്പോൾ അവനെ നോക്കി അവൾ കണ്ണുരുട്ടി… മറ്റുള്ളവർ ചിരിയിൽ ഒത്തുചേർന്നപ്പോൾ എല്ലാർക്കും അത് ഒരു തമാശയായി മാറിയിരുന്നു… അവൾ കഴിച്ചൂന്ന് വരുത്തി തീർത്തിട്ട് വേഗം എഴുന്നേൽക്കാൻ ഭാവിച്ചതും സഞ്ജയുടെ കൈകൾ സാരി തുമ്പിൽ പിടിമുറിക്കിയിരുന്നു… എഴുന്നേറ്റാൽ സാരിയഴിയും എന്നതിനാൽ അവിടെ തന്നെയിരുന്നു… ഒന്നും സംഭവിക്കാത്തതുപോലെയിരുന്നു കഴിക്കുന്നവനെ അവൾ രൂക്ഷമായി നോക്കിയെങ്കിലും അവൻ മുഖമുയർത്തി നോക്കിയതേയില്ല… മറ്റുവഴിയില്ലാതെ ഇലയിൽ വിളമ്പിയ മുഴുവൻ ചോറും കഴിച്ചു കഴിഞ്ഞതും സാരി തുമ്പിലെ പിടി വിടുന്നതവളറിഞ്ഞു…

അവൾ എഴുന്നേൽക്കും മുന്നേ അവൻ എഴുന്നേറ്റു പോയിരുന്നു.. ഊണ് കഴിച്ച ശേഷം എല്ലാരും പോകാനിറങ്ങി.. മീനാക്ഷിക്കും അവരുടെ ഒപ്പം പോയാൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു . പക്ഷേ അച്ഛൻ പറഞ്ഞത് ഓർത്തപ്പോൾ അവൾ നിരാശയോടെ ആ വരാന്തയിൽ ചാരിനിന്നു .. മഹിയും മേഘയും ആദ്യമേ മുറ്റത്തിറങ്ങി .. കൃഷ്ണനദ്ദേഹം അവളുടെ മുഖത്തേക്ക് നോക്കിയതേയില്ല … തിരിച്ചിറങ്ങുമ്പോൾ പോയിട്ട് വരാം മാത്രം പറഞ്ഞു . അവൾക്ക് ഞാനും കൂടെ വരട്ടെ അച്ഛാ എന്ന് ഉറക്കെ ചോദിക്കണമെന്ന് തോന്നി.. പക്ഷേ എല്ലാവരുടെയും മുന്നിൽ അച്ഛൻ വീണ്ടും വിഷമിക്കും എന്നോർത്തപ്പോൾ മനസ്സിൽ തോന്നിയ അഗ്രഹത്തെ സ്വയം നിയന്ത്രിച്ച് നിർത്തിക്കൊണ്ട് വരാന്തയിൽ തന്നെ ചാരി നിന്നു .. മഹിയോടൊപ്പം മേഘയും അച്ഛനും വണ്ടിയിൽ കയറി പോകുന്നത് വേദനയോടെ നോക്കി നിന്നു.. മനസ്സ് ശൂന്യമായി… വീണ്ടും ഒറ്റയ്ക്കായത് പോലെ.. എന്താണ് അച്ഛൻ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്… അതോ എൻ്റെ തീരുമാനങ്ങളെ അച്ഛൻ നേരത്തെ അറിഞ്ഞു കാണുമോ.. എല്ലാം വിധി പോലെ നടക്കട്ടെ . അവർ പോയി കഴിഞ്ഞിട്ടും മീനാക്ഷി അകത്തേക്ക് കയറാതെ വരാന്തയിൽ തന്നെ നിന്നു.. പതിയെ താഴേക്കൂർന്നിരുന്നു.. സഞ്ജയിക്ക് അവളുടെ ഇരിപ്പ് കണ്ടിട്ട് വിഷമം തോന്നിയെങ്കിലും ശല്യപ്പെടുത്താൻ പോയില്ല.. സഞ്ജയുടെ അമ്മയും അത് ശ്രദ്ധിച്ചെങ്കിലും കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കട്ടെ എന്ന് കരുതി അവർ ശല്യപ്പെടുത്തിയില്ല .. ദാമോധറിന് വല്ലാത്ത വിഷമം തോന്നി .. മീനാക്ഷീ സഞ്ജയുടെ ജീവിതത്തിൽ നിന്ന് പോകാൻ തയ്യാറായത് തനിക്ക് തന്ന വാക്ക് കാരണമാണ്… പക്ഷേ അവൾ പോയി കഴിഞ്ഞ് തൻ്റെ മകൻ ഒരു ഭ്രാന്തനായി മാറുന്ന അവസ്ഥയിലേക്ക് പോകുന്നത് കണ്ട് നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് അവനെ ബാംഗ്ലൂർക്ക് പറഞ്ഞ് വിട്ടത്..

മീനാക്ഷിയോടൊപ്പം മാത്രമേ മടങ്ങി വരാവു എന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു.. സഞ്ജയ് ഒരിക്കലും മീനാക്ഷിയെ പിരിഞ്ഞ് ജീവിക്കാൻ കഴിയില്ല തനിക്ക് മനസ്സിലായത് സഞ്ജയ് ലണ്ടനിലേക്ക് പോകാൻ തീരുമാനം എടുത്ത് കഴിഞ്ഞപ്പോഴാണ്.. രണ്ടുപേരുടെയും പ്രശ്നം പറഞ്ഞു തീർത്തില്ലെങ്കിൽ ചിലപ്പോൾ അവരുടെ ജീവിതം തന്നെ തനിക്ക് തന്ന ഒരു വാക്കുകൊണ്ട് നഷ്ടമായി പോയേക്കാം . മീനാക്ഷിയെ മുറിയിലേക്ക് വരാൻ സിന്ധ്യയോട് പറഞ്ഞു.. സിന്ധ്യ മീനാക്ഷിയെ അന്വഷിച്ച് വന്നപ്പോൾ വരാന്തയിൽ തനിയെ ഏതോ ചിന്തയിൽ മുഴുകിയിരിക്കുന്നത് കണ്ടു.. “ഏടത്തിയെ അച്ഛൻ വിളിക്കുന്നു.. അച്ഛൻ മുറിയിലുണ്ട്” സിന്ധ്യ പറഞ്ഞു.. അവൾ വരാന്തയിൽ നിന്നും പതിയെ എഴുന്നേറ്റു… തൻ്റെ ഇവിടത്തെ ജീവിതം തീരാൻ പോകുന്നു… എന്താണ് തിരിച്ച് വന്നത് എന്നറിയാനായിരിക്കാം വിളിക്കുന്നത്.. ” ഞാൻ സാറിനെ കണ്ടിട്ട് വരാം ” എന്ന് പറഞ്ഞവൾ അകത്തേക്ക് നടന്നു.. ദാമോധർ സാറിൻ്റെ മുറിയടുക്കും തോറും അവൾക്ക് വല്ലാത്ത ഭയം തോന്നി.. എങ്കിലും മനസ്സിൽ ഉള്ളത് ആദ്യമേ ധൈര്യത്തോടെ പറയണം എന്ന് തീരുമാനിച്ചിരുന്നു… ദാമോധർ സാറിൻ്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു… മീനാക്ഷി അകത്തേക്ക് കയറി.. “തന്ന വാക്ക് ഞാൻ പാലിച്ചിരിക്കും…ഉടനെ തന്നെ തിരിച്ചു പൊയ്ക്കോളാം .. എന്നെ കൊണ്ടു കിട്ടുന്ന കാര്യം പോലും ഞാനറിഞ്ഞിരുന്നില്ല …പെട്ടെന്നാണ് എല്ലാം സംഭവിച്ചത് ..ഇവിടെ വന്നശേഷമാണ് ഞാനറിയുന്നത് അച്ഛൻ ഇങ്ങനെയൊക്കെ തീരുമാനിച്ചിരുന്നു എന്ന് ..അല്ലെങ്കിൽ ഞാൻ ബാംഗ്ലൂർക്ക് പോകണം എന്ന് കരുതി തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് ” ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് കരുതിയതല്ല ”

മീനാക്ഷി ഒറ്റ ശ്വാസത്തിൽ പറഞ്ഞു “മീനാക്ഷി പോകണം എന്ന് പറയാനല്ല ഞാൻ വിളിച്ചത് ..ഇനിയൊരിക്കലും തന്നെ എൻ്റെ മകനെ വിട്ടുപോകരുത് എന്നാണ് ആഗ്രഹം .. മീനാക്ഷിയില്ലാതെ മറ്റൊരു ജീവിതം അവന് ഇല്ല.. അവൻ ആഗ്രഹിക്കുന്ന ജീവിതം ഒരിക്കലും എനിക്ക് നേടി കൊടുക്കാൻ കഴിയുകയുമില്ല.. അവൻ്റെ വിഷമം എനിക്ക് നേരിട്ട് മനസ്സിൽ ആയതാണ്. അതുകൊണ്ട് മീനാക്ഷി ഒരിക്കലും ഇവിടെ വിട്ടു പോകരുത്.. ഇവിടുത്തെ മരുമകളായി എൻ്റെ മകൻ്റെ ഭാര്യയായി എന്നും ഈ വീട്ടിൽ ഉണ്ടാവണം . മീനാക്ഷി ആണ് ഇവിടെ ഉള്ള പ്രശ്നങ്ങൾ എല്ലാം തീർത്തത്.. സ്വന്തം കുടുംബം ആയി കരുതി തന്നെ സിന്ധ്യയുടെ വിഷമം മനസ്സിലാക്കി മഹിയുമായുള്ള വിവാഹക്കാര്യം സംസാരിച്ച് തീരുമാനിച്ചു. ഇഷ്ടപ്പെടുന്നവർ തമ്മിൽ ഒന്നിക്കാൻ ഞാനൊരു തടസ്സം ആകില്ല.. ശരിക്കും എൻ്റെ പണത്തോടുള്ള ആർത്തിയാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണം . എനിക്കിനി പണവും സ്വത്തും ഒന്നുo വേണ്ട.. എൻ്റെ മക്കൾ സന്തോഷമായിരുന്നു മതി.. എനിക്ക് അതു മാത്രം മതി . എൻ്റെ അപേക്ഷയാണ് മീനാക്ഷി എൻ്റെ മകനെ വിട്ടുപോകരുത് .. ഇതിൽ കൂടുതൽ പറയാൻ എനിക്കറിയില്ല: “ഇത്രയും മാത്രം പറഞ്ഞുകൊണ്ട് അദ്ദേഹം മുറിയിൽ നിന്ന് ഇറങ്ങി പോയി എനിക്ക് അതിശയം തോന്നി ദാമോധർ സാറിന് എന്തു പറ്റി ..ഇത്ര പെട്ടെന്ന് മനസ്സു മാറാൻ. തന്നോട് ഭീഷണി സ്വരത്തിലാണ് അന്ന് പറഞ്ഞത് .. ഇനി ഒരിക്കലും സഞ്ജയ് സാറിനെ ജീവിതത്തിലേക്ക് മടങ്ങി വരരുത് എന്ന് താക്കീത് നൽകിയാണ് പറഞ്ഞു വിട്ടത് . ഇതിപ്പോൾ എന്തുപറ്റിയതാകും.. മനസ്സിൽ ഇത്രയും മാറ്റം വരുത്തണമെങ്കിൽ അതുപോലെ കാരണം ഉണ്ടാവും .

സഞ്ജയ് സാർ അപ്പോൾ അത്രയധികം പ്രണയിക്കുന്നുണ്ടോ… ഇഷ്ടം മനസ്സിലാക്കാൻ വൈകി പോയിരിക്കുന്നുവോ.. ഞാൻ സ്വീകരിക്കില്ല എന്ന് കരുതിയാവും ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ചത് .. അവൾക്ക് വല്ലാത്ത വിഷമം തോന്നി .. പക്ഷേ എന്ത് സംസാരിക്കണം എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നൊന്നും അവൾക്കൊരു രൂപവുമില്ലായിരുന്നു .. ഇനി സംസാരിച്ചാൽ തന്നെ ലണ്ടനിലേക്ക് പോകുന്നതെന്നും പിന്തിരിപ്പിക്കാൻ കഴിയില്ല അദ്ദേഹത്തിൻ്റെ ആഗ്രഹവും സന്തോഷത്തിനും തടസ്സമായി നിൽക്കുന്നത് പോലെ ആകില്ലേ .. അവൾ മുറിയിൽ നിന്നിറങ്ങി… വീട്ടിനകത്തേക്ക് കയറിയെങ്കിലും ഏതു മുറിയിൽ പോയിരിക്കണം എന്ന് അവൾക്ക് ആശങ്ക തോന്നി . അവൾ നേരത്തെ താമസിച്ചിരുന്ന മുറിയുടെ വാതിൽ തള്ളി നോക്കിയെങ്കിലും അത് പൂട്ടിയിരുന്നു.. എല്ലാരും എവിടെ പോയി അവൾ ചുറ്റും നോക്കി… സിന്ധ്യയുടെ മുറിയിൽ ഫോൺ വിളി ശബ്ദം കേട്ടു… മഹിയാവും… സിന്ധ്യ ആദ്യം ദേഷ്യപ്പെടുകയും പിന്നീടത് പരിഭവത്തിലേക്കും ചെറിയ ഏങ്ങലടിയിലേക്കു്o വഴിമാറുന്നത് അറിഞ്ഞു… അവർ തമ്മിലുള്ള വിഷമങ്ങൾ പറഞ്ഞു തീർക്കട്ടെ… അടുക്കളയിൽ അമ്മ എന്തൊക്കെയോ ജോലി ചെയ്യുന്നതിൻ്റെ ശബ്ദം കേൾക്കാം… സഞ്ജയ് സാർ ചിലപ്പോ മുറിയിലാവും… ഒരു ആശ്വാസം തോന്നി… വല്ലാത്ത ക്ഷീണവും തോന്നി .. രാത്രി മുഴുവൻ ഉറങ്ങിയതല്ല… വെളുപ്പിനെ കുളിച്ച് ഒരുങ്ങി ഇങ്ങോട്ടേക്കും വന്നു…. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്ന് തോന്നി…. ഹാളിൽ സെറ്റിയിലേക്ക് ചാരിയിരുന്നു…

ഒരു വശത്തേക്ക് കിടന്നതേ ഓർമ്മയുള്ളു.. ഉറങ്ങിപ്പോയി … സന്ധ്യയായപ്പോഴാണ് സിന്ധ്യ വിളിച്ചുണർത്തിയത്… സഞ്ജയ് സാർ തൊട്ടടുത്ത സെറ്റിയിൽ ഇരുന്ന് ലാപ്പ്ടോപ്പിൽ എന്തോ ചെയ്യുകയാണ്… ഇടയ്ക്കിടെ ലാപ്പ്ടോപ്പിലേക്ക് നോക്കി തനിയേ ചിരിക്കുന്നുണ്ട്…. മീനാക്ഷി എഴുന്നേറ്റിരുന്നു… ” ഞാനൊന്ന് വേഷം മാറിയിട്ട് വരാം ” എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റ് മുറിയിലേക്ക് പോകും വഴി ലാപ്പ്ടോപ്പിലേക്ക് എത്തി നോക്കി.. അതിൽ സ്വീറ്റിയുടെ ചിരിച്ച മുഖം കണ്ടതും അവൾക്ക് ദേഷ്യം വന്നു… സഞ്ജയ് സാർ ചിരിച്ച് കൊണ്ട് അവളെ നോക്കി സംസാരിക്കുന്നുണ്ട്.. “താലികെട്ടിയ ഭാര്യ അടുത്തുള്ളപ്പോൾ മറ്റു പെണ്ണുങ്ങളോട് ഇങ്ങനെ ചിരിച്ച് സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു ” അവൾ ലാപ്പ്ടോപ്പ് ഓഫാക്കി അടച്ചു വച്ചു.. സഞ്ജയ് ചാടിയെഴുന്നേറ്റു… സിന്ധ്യ പകച്ചു നിൽക്കുന്നത് കണ്ടു സ്വയം നിയന്ത്രിച്ചു… അവൻ ദേഷ്യപ്പെട്ട് ലാപ്പ്ടോപ്പുമെടുത്ത് മുറിയിലേക്ക് പോയി… ” പോയി സമാധാനിപ്പിക്ക് ഏടത്തി”.. വേഗം വരണം ട്ടോ എല്ലാർക്കും കൂടി അമ്പലത്തിൽ പോകണമെന്ന് അമ്മ പറഞ്ഞു.. ഏട്ടനോടും പറഞ്ഞേക്കണേ ഒരുങ്ങി വരാൻ.. ” എന്ന് പറഞ്ഞ് സിന്ധ്യ പുറത്തേക്ക് പോയി.. അവൾ സഞ്ജയുടെ മുറിയിലേക്ക് പോയി.. അവിടെയും കട്ടിലിൽ ഇരുന്ന് ലാപ്പ്ടോപ്പിൽ നോക്കി ചിരിച്ച് കൊണ്ട് കാര്യം പറയുന്നവനെ കണ്ട് അവൾക്ക് ദേഷ്യവും വിഷമവും തോന്നി… അവൾ ഒന്നും മിണ്ടാതെ കബോഡ് തുറന്ന് കുളിച്ച് മാറാനുള്ള വസ്ത്രം എടുത്ത് കട്ടിലിൽ വച്ചു.. “ഈ മുറിയിൽ നിന്നും പുറത്ത് പോയ്ക്കേ… എനിക്ക് കുളിച്ച് ഡ്രസ്സ് മാറ്റണം” അവൾ അവനെ നോക്കി പറഞ്ഞു..

” നിന്നോടാരാ പറഞ്ഞത് കണ്ട പെണ്ണുങ്ങളോടാണ് സംസാരിക്കുന്നത് എന്ന് ” സഞ്ജയ് ചോദിച്ചു.. “ഞാൻ കണ്ടല്ലോ… സ്വീറ്റിയെ ” അവൾ മുഖം തിരിച്ചു.. “ഓ അതോ.. ഞാൻ അവളൊടൊപ്പമാണ് ലണ്ടനിൽ പോകുന്നത്… ഒരുമിച്ചു പോകാനുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടി വിളിച്ചതാണ് “. പിന്നെ ഇതെൻ്റെ മുറിയാണ്… എന്നെ ഇറങ്ങി പോകാൻ പറയാൻ നീയാരാ ” സഞ്ജയ് പറഞ്ഞു… ” ഞാൻ…. ഞാൻ ആരുമല്ല “… സോറി ” അവൾ കരഞ്ഞു തുടങ്ങിയിരുന്നു.. പിന്നെന്തോ തീരുമാനമെടുത്തതുപോലെ മുറിയുടെ വാതിൽ പൂട്ടി… കട്ടിലിൽ എടുത്തു വച്ചിരുന്ന മഞ്ഞ നിറത്തിലുള്ള സാരിയും കുളിക്കാനുള്ള വസ്ത്രമെടുത്ത് അവൾ കുളിമുറിയിൽ കയറി….. കുളിച്ചു… സാരി എങ്ങനെയൊക്കെയോ ചുറ്റി പുറത്തിറങ്ങിയപ്പോൾ സഞ്ജയ് സാറിനെ കട്ടിലിൽ കണ്ടില്ല… ബാൽക്കണിയുടെ വാതിൽ തുറന്ന് കിടക്കുന്നുണ്ട്.. അങ്ങോട്ടേക്ക് എത്തി നോക്കി.. സഞ്ജയ് സാർ പുറം തിരിഞ്ഞ് നിൽക്കുകയാണ്… ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്… അവൾ സാരി ഒന്നൂടി അഴിച്ചു നേരെയുടുത്തു… അവൾ കുളിമുറിയിൽ നിന്നിറങ്ങിയത് അവനറിഞ്ഞിരുന്നു.. അവൾക്ക് ബുദ്ധിമുട്ടാകണ്ട എന്ന് കരുതിയാണ് ബാൽക്കണിയിൽ തന്നെ നിന്നത്… എന്നാലും എന്തൊരു വാശിയാണ്… ആരുമല്ലത്രേ… ഭാര്യയെന്ന് പറയാൻ എന്തൊരു മടിയാണ്… അവൾ സാരി ചുറ്റി കഴിഞ്ഞ് ഒരുങ്ങാൻ തുടങ്ങി… ഒരുങ്ങി കഴിഞ്ഞ് ബാൽക്കണിയിൽ നിൽക്കുന്ന സഞ്ജയ് സാറിൻ്റെ അരികിലേക്ക് ചെന്നു… ”

അമ്മ പറഞ്ഞു അമ്പലത്തിൽ പോകണമെന്ന് ദീപാരാധന തൊഴാൻ ” അവൾ മടിച്ച് കൊണ്ട് പറഞ്ഞു… അവൻ തിരിഞ്ഞു നോക്കി… സാരി നല്ല ഭംഗിയായി ഉടുത്തിരിക്കുന്നു… ഒരുങ്ങിയിട്ടുണ്ട് പക്ഷേ നെറുകയിൽ സിന്ദൂരo അണിഞ്ഞിട്ടില്ല…മറന്നതാവും.. ” ഞാൻ വന്നേക്കാം” എന്നവൻ പറഞ്ഞു.. “എന്തിനാണ് എന്നോട് ഇത്ര ദേഷ്യം… ഒരു സുഹൃത്തായിട്ടെങ്കിലും സംസാരിച്ചു കൂടെ ” മീനാക്ഷി ചോദിച്ചു… ” അത് കണ്ണാടിയിൽ പോയി സ്വയം നോക്ക്.. എന്തുകൊണ്ടാണ് നിന്നോട് ദേഷ്യം എന്ന് മനസ്സിലാകും.. ഇടയ്ക്ക് കണ്ണാടി നോക്കുന്നത് നല്ലതാണ്.. സ്വയം മറന്ന് പോയത് ഓർമ്മപ്പെടുത്തും ” എന്ന് പറഞ്ഞവൻ അവളെ കടന്നു പോയി…. അവൻ പോയി കഴിഞ്ഞ് അവൾ മുറിയിലെ കണ്ണാടിയുടെ മുൻപിൽ പോയി നിന്നു.. വലതു കവിളിലെ വല്യ കറുത്ത മറുക് ആദ്യമായി അഭംഗിയായി തോന്നി.. വലത് കരം ആ മറുകിനെ തലോടി… ആകെയുള്ള അമ്മയുടെ ഓർമ്മ.. അത് ഇപ്പോൾ ഒരു ബാധ്യതയായി.. ഒരിക്കൽ കവിളിലെ കറുപ്പാണ് ഭംഗി എന്ന് പറയാതെ പറഞ്ഞവൻ തന്നെ ഇന്ന് അത് വിരൂപമാണ് എന്ന് പറയാതെ പറഞ്ഞു.. അവൾ കൈയ്യിലെ നഖം കൊണ്ട് ചുരണ്ടി മാറ്റാൻ പാഴ്ശ്രമം നടത്തി പരാജയപ്പെട്ടു.. അവൾ വീണ്ടുo വീണ്ടുo കൈനഖം കൊണ്ട് ആ കറുത്ത പാട് ഇളക്കി മാറ്റാൻ ശ്രമിച്ചു.. അവസാനം മുഖമാകെ നഖം കൊണ്ട് കോറിയ പാട് വീണു ചോര പൊടിഞ്ഞു തുടങ്ങി.. കുറച്ച് നേരം മുഖം കുനിച്ചിരുന്നു കരഞ്ഞു. ഓർമ്മ വച്ച നാൾ മുതൽ കേട്ട പരിഹാസങ്ങളും കളിയാക്കലുകളും അവളുടെ ചെവികളിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.. അവൾ ഇരുചെവികളും പൊത്തി…… ” തുടരും…………..

ഉറവിടം: ഭാഗം 38

Share this story