ഉറവിടം: ഭാഗം 43

ഉറവിടം: ഭാഗം 43

എഴുത്തുകാരി: ശക്തി കല ജി

“ശരി” എന്ന് മാത്രം പറഞ്ഞു . ഫോൺ കട്ടായതും ഫോണിലേക്ക് വെറുതെ നോക്കിയിരുന്നു .. ബെഡ്ഡിനടിയിൽ നിന്നും ഫോമും എടിഎം കാർഡും എടുത്തു.. സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞു…. ഒരിക്കൽ പഠിക്കാൻ സ്വപ്നം കണ്ടിരുന്ന യുണിവേഴ്സിറ്റി…. ആരുമറിയാത്ത തൻ്റെ ആഗ്രഹങ്ങൾ സഞ്ജയ് സാർ എങ്ങനെ അറിഞ്ഞു അവൾക്കത്ഭുതം തോന്നി..കയ്യിലെ ആപ്ലിക്കേഷൻ ഫോമിലേക്ക് അവൾ ഒന്നുകൂടി നോക്കി .. വിഷമങ്ങൾ എങ്ങോപോയി മാറയുന്നതുപോലെ.. പുതു പ്രതീക്ഷകൾ മനസ്സിൽ നിറഞ്ഞു…

എന്നോ എന്നന്നേക്കുമായി ഉപേക്ഷിച്ച ലക്ഷ്യങ്ങളും ആഗ്രഹങ്ങളും മനസ്സിൽ തളിരിട്ടു.. സാർ തിരികെ വരുന്നത് വരെയുള്ള അഞ്ചു വർഷം എന്തു ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു …. സംഗീത ലോകത്ത് മുഴുകി ജീവിക്കണം.. അച്ഛൻ്റെ മകൾ എന്ന് സംഗീത ലോകത്തും പ്രശസ്തയാവണം.. അതിന് രാപകലില്ലാതെ കഠിനാധ്വാനം ചെയ്യണം… അവൾ അപ്പോൾ തന്നെ പേന എടുത്തു കൊണ്ടുവന്നു ഫോം പൂരിപ്പിച്ച് തുടങ്ങി .. അച്ഛൻ്റെ പേര് എഴുതാനുള്ള കോളം കണ്ട് അവൾ കുറച്ച് നേരം നോക്കിയിരുന്നു.. ഇതുവരെ ആ കോളം അച്ഛൻ്റെ പേര് അമ്മ പറയാത്തത് കൊണ്ട് എഴുതി ചേർത്തിട്ടില്ല .. ആ ഒരു കാരണം കൊണ്ട് ഒരുപാട് വിഷമങ്ങളും കളിയാക്കലുകളും അനുഭവിച്ചിട്ടുണ്ട് ..

അച്ഛനില്ലാത്ത കുട്ടി എന്നവർ ഒളിഞ്ഞു തെളിഞ്ഞുo കളിയാക്കിയ നിമിഷങ്ങൾ ഓർത്തു . എനിക്കിപ്പോഴും ഹൃദയഠ വേദനിക്കുന്നത് പോലെ. എല്ലാം കഴിഞ്ഞ് ഇങ്ങനെ ഒരു കാലം സ്വപ്നങ്ങളിൽ മാത്രം ആയിരുന്നു.. അച്ഛൻ്റെ മകൾ എന്നറിയപ്പെടാൻ ഒരു അവസരം കിട്ടുമെന്നോ .മകളായി സ്വീകരിക്കാൻ അച്ഛനെന്നയാൾ തയ്യാറാകുമെന്നോ ഒരിക്കലും കരുതിയിട്ടില്ല. അതിന് ശരിക്കും നന്ദി പറയേണ്ടത് മഹിയോടും സഞ്ജയ് സാറിനോടും ആണ്. തീരാത്തത്ര കടപ്പാട് ഉണ്ട്.. മനസ്സറിഞ്ഞത് പോലെ ഇങ്ങനെയൊരു യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ ഏർപ്പാടാക്കിയ സാറിനോട് എങ്ങനെ നന്ദി പറയുമെന്ന് ഒന്നുമറിയില്ല.. അവൾ പെട്ടെന്ന് ഫോൺ എടുത്തു ഡയൽ ചെയ്തെങ്കിലും സ്വിച്ച്ഓഫ് എന്നായിരുന്നു മറുപടി ..

ഇനിയിപ്പോ സാർ ഇങ്ങോട്ട് വിളിക്കുന്നത് വരെ കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ അവൾക്ക് കുറച്ച് വിഷമം തോന്നി. മനസ്സിൽ തോന്നിയ സന്തോഷം അപ്പോൾ തന്നെ സാറിനെ അറിയിക്കണം വെറുതെ കൊതിച്ചു… ബാക്കി കാര്യങ്ങളെല്ലാം ഫോം പൂരിപ്പിച്ചു എന്നിട്ട് എഴുന്നേറ്റ് സഞ്ജയ് സാറിൻ്റെ അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞപ്പോൾ അവർ ചിരിച്ചതേയുള്ളൂ.. അപ്പോഴേ കാര്യം മനസ്സിലായി എല്ലാവർക്കും കാര്യങ്ങൾ അറിയാമായിരുന്നു.. എനിക്ക് മാത്രമേ ഉള്ളൂ അറിയാത്തതായിട്ടുള്ളത് എന്ന്.. എല്ലാവരും മറച്ച് വച്ചതാണ് .ആരെങ്കിലും ഒരാൾ നേരത്തെ പറഞ്ഞിരുന്നെങ്കിലുo മനസ്സിൽ ഉള്ള സന്തോഷം അതുപോലെതന്നെ സഞ്ജയ് സാറിനോട് പ്രകടമാക്കിയേനെ.. പക്ഷേ അതിനുള്ള അവസരം കിട്ടിയില്ലല്ലോ.

സഞ്ജയ് സാറിനെ മനസ് കൊണ്ട് സ്നേഹിച്ചു തുടങ്ങിയെങ്കിലും മൊത്തമായി ഉൾകൊള്ളാൻ കുറച്ചുകൂടി സമയം വേണം എന്ന് തോന്നിയിരുന്നു.. അത് മനസ്സിലാക്കിയതുകൊണ്ടാണ് സഞ്ജയ് സാർ തന്നിൽ നിന്നുo ഒന്നും പ്രതീക്ഷിക്കാത്തത്.. ഒന്നും നിർബന്ധിക്കാത്തതും.. ആ കാര്യമൊക്കെ ഓർക്കുമ്പോൾ സാറിനെ ഓർക്കുമ്പോൾ അഭിമാനം ഉണ്ട് ..കൂടെ അടങ്ങാത്ത പ്രണയവും ഇങ്ങനെ മനസ്സിലാക്കി പെരുമാറുന്ന ഒരാളെ തന്നെ കിട്ടിയത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് .. ” ചേച്ചി.. ഞങ്ങൾ ഇറങ്ങുകയാണ് “..അച്ഛനും ഞാനും നാളെ രാവിലെ കൂടെ വരും… താമസ സൗകര്യം ഏർപ്പാക്കണ്ടേ “.. മഹി പറഞ്ഞു.. ” അപ്പോൾ എല്ലാരും കൂടി അറിഞ്ഞിട്ടാണ് അല്ലേ..എന്താ നേരത്തെ പറയാഞ്ഞത്.. ” അവൾ പരിഭവത്തോടെ മഹിയോട് ചോദിച്ചു… “സഞ്ജയേട്ടൻ പറഞ്ഞത് കൊണ്ടാണ്…” മഹി ചിരിച്ച് കൊണ്ട് പറഞ്ഞു.. ” ഇപ്പോൾ വിഷമമൊക്കെ കുറഞ്ഞില്ലേ…

അതിന് വേണ്ടി തന്നെയാണ് സർപ്രൈസ് ആയിട്ട് തരണം എന്നായിരുന്നു ഏട്ടൻ്റെ ആഗ്രഹം ” സിന്ധ്യ പറഞ്ഞു.. ” എന്നാലും ഒരു സൂചനയെങ്കിലും തരാരുന്നു” മീനാക്ഷി പറഞ്ഞു.. “നാളെ രാവിലെ വണ്ടിയുമായി മഹിയൊടൊപ്പം ഞാനും ഇങ്ങോട്ടേക്ക് വന്ന് വിളിച്ചോളാം” അച്ഛൻ പറഞ്ഞു.. യാത്ര പറഞ്ഞിറങ്ങുമ്പോഴും ആ അച്ഛൻ്റെ മിഴികൾ മകളിലായിരുന്നു.. രാത്രി അത്താഴം അച്ഛനും അമ്മയും കൂടെ ഇരുന്ന് കഴിച്ചു .. “ഞാൻ പോയാൽ ഇവിടെ അച്ഛനും അമ്മയും തനിച്ചാകില്ലേ.. യുണിവേഴ്സിറ്റി എന്ന് പറഞ്ഞാൽ അവിടെ ഹോസ്റ്റലിൽ താമസിക്കേണ്ടിവരും. ഇവിടെ നിന്നും നല്ല ദൂരം ഉണ്ട് “എന്ന് മീനാക്ഷി പറഞ്ഞു “അതൊന്നും സാരമില്ല നാളെ തന്നെ പോയി അഡ്മിഷൻ കൊടുക്കണം .. ഞങ്ങൾ ഇടയ്ക്ക് വന്നോളം അവിടെ..

അല്ലെങ്കിൽ മീനാക്ഷിയുടെ അച്ഛൻ.. ഉണ്ടല്ലോ അച്ഛൻ ഇടയ്ക്ക് വന്നോളും അല്ലോ . ഹോസ്റ്റൽ അല്ലെൽ അവിടെ ഏതെങ്കിലും വീട് റെൻ്റിന് കിട്ടുമോ എന്ന് നോക്കിയാൽ മതി ” അല്ലെങ്കിൽ ഏതെങ്കിലും ഫ്ലാറ്റ് കിട്ടുമോ “സാറിൻ്റെ അച്ഛൻ പറഞ്ഞു “ഹോസ്റ്റലിലോ വാടക വീട് നോക്കേണ്ട കാര്യമില്ല.. കാരണം ഞങ്ങളുടെ വീട് അവിടെ നിന്നും രണ്ടു മണിക്കൂർ യാത്രയെ ഉള്ളു.. ഇപ്പോൾ പൂട്ടിക്കിടക്കുകയാണ് ..ഇടയ്ക്ക് വിൽക്കണം എന്ന് പരസ്യം കൊടുത്തു എങ്കിലും ആരും വാങ്ങാൻ വന്നില്ല.. എനിക്ക് അവിടെ താമസിച്ചുകൊണ്ട് പോയി വരാനുള്ള ദൂരമേയുള്ളൂ “മീനാക്ഷി പറഞ്ഞു “പക്ഷേ മോളെ അവിടെ ഒറ്റയ്ക്ക് താമസിക്കുന്നത് “സഞ്ജയുടെ അമ്മ സംശയത്തോടെ പറഞ്ഞു നിർത്തി “മറ്റൊന്നുമല്ല എൻ്റെ അമ്മ ഉണ്ടാവും കൂടെ എനിക്ക് ഉറപ്പുണ്ട് ..

പിന്നെ ഞാൻ ജനിച്ചു വളർന്ന സ്ഥലമല്ലേ. എന്നെ എല്ലാവർക്കുമറിയാം.. ഇപ്പോൾ ഒന്നുകൂടി എല്ലാവർക്കും മനസ്സിലായി കാണും അച്ഛൻ്റെ മകളാണ് എന്നുള്ളത്.. എനിക്ക് അതുകൊണ്ട് അവിടെ നിന്ന് പോകണം എന്നുള്ള വിചാരം വരില്ല. ധൈര്യത്തോടെ എല്ലാവരുടെയും മുമ്പിൽ തലയുയർത്തി ജീവിക്കാനുള്ള ഒരു അവസരം കിട്ടിയത് തന്നെ ഭാഗ്യം എന്ന് കരുതുകയാണ്. ഒരിക്കൽ മുഖംമറച്ച് അവരുടെ കുത്തുവാക്കുകളും കളിയാക്കുകയും കേട്ട് മനസ്സു നീറി നടന്നിട്ടുണ്ട് പക്ഷേ ഇന്ന് എനിക്ക് തലയുയർത്തി അവരുടെ മുൻപിൽ കൂടി നടക്കാൻ ഒരു അവസരം കിട്ടുമ്പോൾ പാഴാക്കരുത് ” എനിക്ക് ഒറ്റക്ക് താമസിക്കാൻ പേടിയൊന്നുമില്ല . മേഘയുടെ വിവാഹം എന്തായാലും രണ്ടു മൂന്നു മാസം കഴിയുമ്പോൾ നടത്തണം. മേഘയുടെ വിവാഹം കഴിഞ്ഞാൽ അച്ഛനെ ഞാൻ ഒപ്പം കൂട്ടും. ആഴ്ചയിൽ ഒന്ന് ഇങ്ങോട്ട് വരാം ”

പിന്നെ സിന്ധ്യയും മഹിയുമൊക്കെ ഉണ്ടല്ലോ ഇവിടെ ” മീനാക്ഷി പറഞ്ഞു . “ശരിയാണ് മേഘയുടെ വിവാഹം ഉടനെ നടത്താൻ താൽപര്യമുണ്ടെന്ന് മനോയുടെ വീട്ടുകാർ പറഞ്ഞിരുന്നു . പക്ഷേ മേഘയ്ക്ക് എന്താണ് ഒരു മടി പോലെ. എന്തായാലും മീനാക്ഷി മേഘയോട് സംസാരിക്കണം. എന്തുകൊണ്ടാണ് ഉടനെ വേണ്ട എന്ന് പറയുന്നത് എന്ന് .ചിലപ്പോൾ അച്ഛനെ വിട്ട് പോകണമല്ലോ ഒരു വിഷമം കാണും. മഹി ഉണ്ടല്ലോ സിന്ധ്യയുo ഉണ്ട് പിന്നെന്താ .. അച്ഛനോട് കുറച്ചൂടെ അടുപ്പo കൂടുതലാണ് മേഘയ്ക്ക് അതുകൊണ്ടാവും വിഷമവും . പിന്നെ നല്ല ബന്ധം ഒത്തുവരുമ്പോൾ കല്യാണം കഴിച്ചു വിടുന്നതല്ലേ നല്ലത് ” സഞ്ജയുടെ അമ്മ പറഞ്ഞു.. ‘ ഞാൻ സംസാരിക്കാo മേഘയോട്. എന്തായാലും ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചതുകൊണ്ട് നാളെ അച്ഛനും കൂട്ടി അപേക്ഷ കൊടുക്കാൻ പോകുമ്പോൾ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാം” മീനാക്ഷി പറഞ്ഞു ..

ഭക്ഷണം കഴിച്ചു കഴിഞ്ഞു മുറിയിലേക്ക് പോയി.. നാളെ കൊണ്ടു പോകേണ്ടതൊക്കെ ഫയലിലാക്കി വച്ചു… ഇന്നലെ സഞ്ജയ് സാർ തൻ്റെ ഒപ്പമുണ്ടായിരുന്നു .. ആ നെഞ്ചോരം ചേർന്നാണ് കിടന്നത്… കഥകൾ പറഞ്ഞ് രാവ് വെളുപ്പിച്ചത്… ഫോൺ എടുത്ത് വെറുതെ നോക്കി മെസ്സേജോ കോളോ ഒന്നും വരില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു പ്രതീക്ഷ … കാത്തിരിപ്പിൻ്റെ വേദനയ്ക്കും ഒരു സുഖമുണ്ട്.. ഫോൺ അരികിൽ തന്നെ വച്ചു.. ഉറക്കം വന്നിലെങ്കിലും വെറുതെ കണ്ണടച്ചു കിടന്നു….. നിറമുള്ള പ്രണയ നിമിഷങ്ങളുടെ ഓർമ്മകൾ സ്വപ്ന ലോകത്തെത്തിച്ചിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤ ❤❤❤ രാവിലെ തന്നെ മഹിയും അച്ഛനും വന്നു… ” ഇന്ന് അവിടെ പോയിട്ട് വരുമ്പോൾ താമസിക്കും.. ഞാൻ അച്ഛൻ്റെയൊപ്പം നിന്നിട്ട് നാളെ രാവിലെ വരാം… ” അമ്മയെ നോക്കി.

പറഞ്ഞു.. “ശരി.. എല്ലാം നന്നായി നടക്കട്ടെ.. പോകുന്ന വഴി അമ്പലത്തിൽ കയറി തൊഴണം” സഞ്ജയ് സാറിൻ്റെ അമ്മ പറഞ്ഞു.. “ശരി” രണ്ടു പേരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.. “കുറച്ച് കഴിഞ്ഞ് മേഘ കേളേജിൽ പോകും.. അത് കഴിഞ്ഞ് സിന്ധ്യ ഇങ്ങോട്ടേക്ക് വരും… “മഹി അവരോട് പറഞ്ഞു. മുൻപോട്ടു യാത്ര ശരിക്കുമൊരു സുന്ദര സ്വപ്നമാണെന്ന് തോന്നി….. പോകുന്ന വഴി അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു.. രാവിലെ കഴിക്കാനുള്ളത് സഞ്ജയുടെ അമ്മ പൊതി കെട്ടി തന്നിരുന്നത് കൊണ്ട് ഇടയ്ക്ക് വണ്ടി നിർത്തി കഴിച്ചു.. വീണ്ടും യാത്ര തുടങ്ങി. റോഡിന് ഇരുവശങ്ങളിലുo നിരന്നു നിൽക്കുന്ന വാകമരങ്ങൾ കണ്ടപ്പോഴേ മനസ്സിലായി സ്ഥലം എത്താറായി എന്ന്… യുണിവേഴ്സിറ്റി കോളേജിൽ ചെന്ന് അപേക്ഷ കൊടുക്കുന്നത് വരെ മനസ്സ് വല്ലാതെ പിടയ്ക്കുകയായിരുന്നു..

ഒരിക്കൽ അഡ്മിഷൻ്റെ വിവരങ്ങൾ അറിയാൻ ഇവിടെ വന്നിട്ടുണ്ട്.. കെട്ടിവയ്ക്കേണ്ട തുക കണ്ട് മനസ്സിലെ ആഗ്രഹങ്ങൾ മൂടിവച്ച് നിരാശയോടെ മടങ്ങിയ ദിവസം ഓർമ്മ വന്നു.. അന്ന് തന്നോടൊപ്പം നിർമ്മൽ ഉണ്ടായിരുന്നു… ജീവിതം എത്ര വേഗമാണ് മാറി പോയത്… ഇനിയും ജീവിച്ച് തീർക്കാൻ ബാക്കി.. ഇനിയുള്ള ജീവിതം അച്ഛൻ്റെ തണലിൽ ജീവിച്ച് തീർക്കണമെന്ന് തീരുമാനിച്ചിരുന്നതാണ്… പക്ഷേ സാർ സ്നേഹം കൊണ്ട് തോൽപ്പിച്ചു… നിർമ്മലിനെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വേദന തന്നെയാണ് . ആദ്യമായി തൻ്റെ കഴുത്തിൽ താലിയണിഞ്ഞു തന്നപ്പോൾ അവൻ്റെ വിരലുകൾക്ക് വിറയലുണ്ടായിരുന്നു.. എന്നെ നോക്കി ഇടയ്ക്കിടെ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

സിന്ദൂരരേഖയിൽ സിന്ദൂരമണിഞ്ഞ് തരുമ്പോ എൻ്റെ മുഖത്തേക്കല്ല അമ്മയുടെ മുഖത്തെ സന്തോഷമാണ് അവൻ നോക്കി നിന്നത്…ഒരുപക്ഷേ തന്നെ വിവാഹം ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെ. എന്നെ വിവാഹം ചെയ്ത ഒറ്റ കാരണം കൊണ്ട് ജീവൻ കളയേണ്ടി വന്നു . എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അന്ന് അവനോടൊപ്പം നിരാശയോടെ ഈ യൂണിവേഴ്സിറ്റിയിൽ നിന്നും പടിയിറങ്ങുമ്പോൾ എനിക്ക് വാക്ക് തന്നിരുന്നു എത്ര കഷ്ടപ്പെട്ട് ജോലി ചെയ്താലും യൂണിവേഴ്സിറ്റിയിൽ തന്നെ എന്നെ പഠിപ്പിക്കുo എന്ന്. പക്ഷേ അതിനുള്ള അവസരം ക്രൂരമാരായാ മനുഷ്യർ കൊടുത്തില്ല . അവൻ്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ എൻ്റെ ആഗ്രഹങ്ങൾ പൂർത്തിയാകാണം. ചിലപ്പോൾ അവൻ എൻ്റെ അടുത്ത് നിന്ന് ദുഃഖിക്കുന്നുണ്ടാവും ..

സഞ്ജയ് സാറിനെ വിവാഹം കഴിച്ചപ്പോൾ അവന് വേദനിച്ചിരിക്കുമോ…. എന്തായാലും കിട്ടിയ അവസരം പാഴാക്കാൻ പാടില്ല . കഠിനാധ്വാനം ചെയ്തു തന്നെ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം . എൻ്റെ ജീവിതത്തിൽ ഞാൻ ഒന്നുമില്ലാതിരുന്ന അവസ്ഥയിലും സ്വീകരിച്ചവനാണ് നിർമ്മൽ. സഞ്ജയ് സാർ എല്ലാമറിഞ്ഞിട്ടും സ്വീകരിച്ച ആളും.. ആരുടെ സ്നേഹമാണ് മുന്നിട്ടുനിൽക്കുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയില്ല രണ്ടുപേരും ഒരുപോലെയാണോ എന്നറിയില്ല.. .. നിർമ്മൽ എൻ്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി ശ്രമിക്കും എന്ന് പറഞ്ഞു എങ്കിലും പറ്റാതെ തന്നെ ഈ ലോകം വിട്ട് പോയി.. സഞ്ജയ് സാർ എൻ്റെ ആഗ്രഹങ്ങൾ തേടിപ്പിടിച്ച് ഓരോന്നായി സാധിച്ചു തരാൻ ആഗ്രഹിക്കുന്നു …

ഒരിക്കലും രണ്ടുപേരും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല …രണ്ടുപേരും രണ്ടു തരത്തിലുള്ള സ്നേഹമാണ് . തനിയെ എന്തോ ഓർത്തു കൊണ്ടിരിക്കുന്നു അച്ഛൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ”മോളെ ഫോം കൊടുത്തു ഫീസും അടച്ചു..ഇനി നമ്മുക്ക് എവിടെയാണ് താമസം ശരിയാക്കേണ്ടത്. എന്തായാലും ഇവിടെ അടുത്തുള്ള ഹോസ്റ്റലുകളിൽ വേണ്ട എന്നാണ് പറഞ്ഞത് .വീട് റെൻറിന് കിട്ടുമോ എന്ന് നോക്കാൻ സഞ്ജയുടെ അച്ഛൻ പറഞ്ഞിരുന്നു” അച്ഛൻ പറഞ്ഞു അവൾ അച്ഛനെ നോക്കി . “ഞാൻ വീട്ടിൽ നിന്ന് പോയി വന്നോളാം . അവിടെ എന്തായാലും വെറുതെ പൂട്ടി കിടക്കുകയല്ലേ .അതുകൊണ്ട് വീട്ടിൽ നിന്ന് വന്നു പോയി കൊള്ളാമെന്ന് സാറിൻ്റെ അമ്മയോടും അച്ഛനോടും പറഞ്ഞിട്ടുണ്ട് .. സാഹചര്യമനുസരിച്ച് എങ്ങനെയാണെന്ന് വച്ചാൽ അങ്ങനെ ചെയ്യാൻ പറഞ്ഞു .. എനിക്കൊരു വണ്ടി എടുത്ത് തന്നാൽ മതി.. ഞാൻ വണ്ടിയിൽ പോയി വന്നു കൊള്ളാം .

സ്കൂട്ടി ഓടിക്കാൻ അറിയാമല്ലോ…. ബാംഗ്ലൂരിലെ ഫ്ലാറ്റിലെ വണ്ടി എനിക്ക് ഇവിടെ എത്തിച്ചു തന്നാലും മതി ട്രെയിനിൽ കയറ്റി വിട്ടാൽ മതിയല്ലോ ‘. ക്ലാസ്സു തുടങ്ങാൻ ഇനി ഒരാഴ്ച ഉണ്ടല്ലോ… അതിനുള്ളിൽ കൊണ്ടുവരാൻ ഉള്ളതല്ലേയുള്ളു”‘മീനാക്ഷി ചോദിച്ചു.. “പക്ഷേ മോളെ നീ അവിടെ തനിച്ചെങ്ങനെയാ ” അച്ഛൻ്റെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു.. “അമ്മയുണ്ടാവും” എന്ന് മാത്രം പറഞ്ഞു.. അദ്ദേഹം കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല… തിരികെയുള്ള യാത്രയിൽ അവൾ ക്ഷീണം കൊണ്ട് മയങ്ങി പോയിരുന്നു…. അവൾ സ്വപ്നം കണ്ടു… സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ അമ്മയുടെ മുഖം.. വീട്ടിൽ എത്തിയപ്പോൾ രാത്രിയായിരുന്നു.. മേഘയും സിന്ധ്യയും ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു… വീട്ടിൽ വന്നതും മീനാക്ഷി സഞ്ജയുടെ അമ്മയെ വീട്ടിലെത്തിയ വിവരം വിളിച്ചു പറഞ്ഞു…. അന്ന് മേഘയോടൊപ്പമാണ് കിടന്നത്..

മനസ്സിനെ വിഷമങ്ങളെല്ലാം സംസാരിച്ച് തീർത്തു.. അമ്മ ജയിലിൽ പോയവരായത് കൊണ്ട് അവളുടെ മനസ്സിൽ ഭയം… അമ്മയുടെ കാര്യം പറഞ്ഞ് മനോയുടെ വീട്ടുകാർ കുറ്റപ്പെടുത്തുമോ എന്ന്…. രാത്രിയേറെ സമയം സംസാരിച്ചു… മനോയുമായുള്ള വിവാഹം വേഗം നടത്താനുള്ള സമ്മതവും വാങ്ങി… പിറ്റേ ദിവസം സഞ്ജയ് വിളിച്ചുവെങ്കിലും അധികം സംസാരിക്കാനുള്ള സാഹചര്യം കിട്ടിയില്ല… സുഖവിവരം അന്വഷിച്ച് വേഗം വയ്ക്കും.. ഒരാഴ്ച രണ്ടു വീട്ടിലുമായി മാറി മാറി നിന്നു… മഹി മീനാക്ഷിയുടെ സ്കൂട്ടി ബാംഗ്ലൂരിൽ നിന്ന് വീട്ടിൽ എത്തിച്ചിരുന്നു…. കോളേജിൽ പോയി തുടങ്ങുന്നതിന് ഒരു ദിവസം മുന്നേ എല്ലാരുടെയും അനുഗ്രഹം വാങ്ങിയിറങ്ങി… സ്കൂട്ടിയിലായിരുന്നു യാത്ര…. മണിക്കൂറുകൾ യാത്ര ചെയ്ത് പൂട്ടി കിടക്കുന്ന വീട്ടുമുറ്റത്തെത്തി… അയൽക്കാർ എത്തി നോക്കുന്നുണ്ട്… അവൾ കതക് തുറന്ന് അകത്തേക്ക് കയറി.. അമ്മയുടെ മണം…. മുൻപോട്ടുള്ള യാത്രയ്ക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം… അവളുടെ മനസ്സ് മന്ത്രിച്ചു………………………………………… ” തുടരും…………..

ഉറവിടം: ഭാഗം 42

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story