സിന്ദൂരരേഖയിൽ: ഭാഗം 22

സിന്ദൂരരേഖയിൽ: ഭാഗം 22

എഴുത്തുകാരി: സിദ്ധവേണി

പൊട്ടിച്ചിരിയോടെ അയാൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.. അതിന് ആർക്കാ നിന്റെ ജീവിതം തകർക്കാൻ ആഗ്രഹം.. എന്തായാലും എനിക്ക് നിങ്ങളെ പിരിക്കണം എന്നോ കൊല്ലണം എന്നോ ഇല്ല.. പക്ഷെ… അത് നിർത്തി അവന്റെ മുഖത്തേക്ക് അഗ്നി ഒരു വല്ലാത്ത ഭാവത്തോടെ നോക്കി.. ആ ഒരൊറ്റ പക്ഷെ…😏 അതിലുണ്ട് വസു… നിങ്ങൾക്ക് എന്താ വേണ്ടത്? എന്ത് തന്നാൽ ഈ ഉപദ്രവം നിങ്ങൾ നിർത്തും… അത് ഒരുപാട് ഒന്നും വേണ്ട വസു… ഒരു ഒപ്പ് മതി ഒരൊറ്റ ഒപ്പ്… ഏട്ടൻ എന്താ ഉദ്ദേശിക്കുന്നെ? നീ ഉദേശിച്ചത് തന്നെ…😏

മോന്റെ പേരിൽ ഉള്ള എല്ലാ സ്വത്തുക്കളും എന്റെ പേരിലേക്ക് മാറ്റി എഴുതണം.. ആ നിമിഷം ഞാൻ നിങ്ങളെ ഉപദ്രവിക്കുന്നത് നിർത്തും..🤷‍ സ്വത്തിനാണോ ഏട്ടാ ഇത്രയും വേദനിപ്പിച്ചത് ഞാൻ നിങ്ങളുടെ അനിയൻ അല്ലെ എന്നിട്ടും എന്നേ നിങ്ങൾ? ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഞാൻ തരില്ലായിരുന്നോ? ഹ്മ്മ്…😏 എവിടെയാ എവിടെയാ ഞാൻ ഒപ്പിടെണ്ടത്… ഞാൻ ഇടാം… അതോടെ ഏട്ടന്റെ വാശി ജയിക്കും എങ്കിൽ അങ്ങനെ ഞാൻ ചെയ്യാം… അതും പറഞ്ഞു എഴുന്നേറ്റ വസുവിന്റെ കൈയിൽ ഒരു പിടി വീണു… വേണ്ട ഏട്ടാ ചതിയനാ ഇയാൾ… വിശ്വസിക്കല്ലേ ഏട്ടാ.. വിടമ്മു… എന്റെ സ്വത്തും പണവും ആണ് ഏട്ടനെ ഇങ്ങനൊരു ദുഷ്ടൻ ആകിയതെങ്കിൽ എനിക്ക് വേണ്ട അതിനി…

എല്ലാം ഏട്ടന്റെ പേരിലേക്ക് പോട്ടെ.. ഏട്ടാ… കൊല്ലും ഏട്ടാ ഇയാൾ നമ്മളെ… വീണ്ടും പോകാനായി തിരിഞ്ഞ വസു വിനെ പിടിച്ചു അമ്മു അത് പറഞ്ഞതും വസു അവളുടെ കൈ തട്ടി ദൂരേക്ക് എറിഞ്ഞു… എനിക്ക് വാക്ക് ഒന്നേ ഉള്ളു…😠 അവന്റെ കണ്ണിലെ ദേഷ്യം കാൺകെ അവൾ കൂടുതൽ ഒന്നും പറയാൻ നിന്നില്ല… എല്ലാം കണ്ടുകൊണ്ട് നിന്ന അഗ്നിയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു… അതിനിടയിൽ തന്നെ പോക്കറ്റിൽ മടക്കി വച്ചിരുന്ന ഒരു പേപ്പർ വസുവിനു നേരെ അയാൾ നീട്ടി.. അത് വാങ്ങി ഒപ്പിടാൻ തുടങ്ങിയപ്പോഴാണ് അമ്മു വീണ്ടും. അവന്റെ കൈയിൽ പിടിച്ചത്..

എന്താണെന്ന അർത്ഥത്തിൽ നോക്കിയ വസു കണ്ടത് നിറഞ്ഞു തുളുമ്പാറായ കണ്ണുകളോടെ അവനെ തന്നെ നോക്കി നിൽക്കുന്ന അമ്മുവിനെ ആണ്..ഇടയ്ക്കിടെ വേണ്ട എന്നർത്ഥത്തിൽ അവളുടെ തലയും ചലിക്കുന്നുണ്ടായിരിന്നു.. അത് ശ്രെദ്ധിക്കാതെ ഒപ്പിടാൻ വസു വീണ്ടും പോയി… കൊന്നതാ… ഏട്ടാ… അച്ഛനെ ഇയാൾ കൊന്നതാ… അതുപോലെ ഏട്ടനെയും കൊല്ലും… നിക്ക്… നിക്ക് പേടിയാ വിച്ചേട്ടാ… അമ്മുവിന്റെ വായിൽ നിന്ന് വീണത് കേട്ട് ഒരു മരവിപ്പോടെ നിൽക്കാനെ വസുവിനു കഴിഞ്ഞുള്ളു… പിന്നെ പയ്യെ അവൾ പിടിച്ചിരുന്ന അവന്റെ കൈ അവൻ മാറ്റി അവളുടെ മുഖത്തേക്കും അഗ്നിയുടെ മുഖത്തേക്കും മാറി മാറി നോക്കി..

അവളുടെ മുഖത്ത് പേടി ആണെങ്കിൽ അഗ്നിയുടെ മുഖത്ത് അവൻ കണ്ടത് ഒരു പരിങ്ങൽ ആണ്… അ… അമ്മു നി എന്താ പറഞ്ഞത് എന്ന് വല്ല നിശ്ചയവും ഉണ്ടോ?? ഏട്ടാ… ഞാൻ… സത്യാ പറഞ്ഞെ… കുറച്ച് മുന്നേ എന്നോട് പറഞ്ഞതാ ഇയാൾ… മതി നിർത്തിക്കോ… പിന്നെ ഒന്നും നോക്കാൻ നിന്നില്ല വസു അവിടെ ഒപ്പിട്ടു… അത് ഒപ്പിട്ട് കഴിഞ്ഞതും അഗ്നിയുടെ മുഖം മാറാൻ തുടങ്ങി… കുഞ്ഞേവിടെ ആണ്? കുഞ്ഞോ? ഏത് കുഞ്ഞു?? ഏട്ടാ കളിക്കരുത് എനിക്കെന്റെ മോളെ വേണം.. നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടല്ലോ ഇനിയെങ്കിലും വെറുതെ വിടണം… ഹാ… ഹാ.. കൊള്ളാല്ലോ വസു.. ഇതുവരെ കൊണ്ട് എത്തിച്ചിട്ട് നിങ്ങളെ വെറുതെ വിടാൻ ഞാൻ അത്ര വല്യ വിശാല മനസ്സിന് ഉടമയൊന്നുമല്ല…

ഏട്ടാ… ഏട്ടനോ ആരുടെ ഏട്ടൻ?😏 തമാശ കളിക്കാതെ എന്റെ കുഞ്ഞിനെ താ.. ഞങ്ങൾ എവിടേക്കെങ്കിലും പൊക്കോളാം… അങ്ങനെ വെറുതെവിടാൻ ആണോ വസു നിങ്ങളെ ഞാൻ ഇവിടെ കൊണ്ട് വന്നത് എന്ന് തോന്നുന്നുണ്ടോ??? ഞാൻ… ഞാൻ പറഞ്ഞെ അല്ലെ വിച്ചേട്ടാ… ഇയാളെ വിശ്വസിക്കരുതെന്ന്… കൊല്ലാൻ പോലും മടിയില്ലാത്ത ആളാണ്… അമ്മു.. വേണ്ട നി പറയണ്ട, കഥ ഞാൻ പറയാം…😏 വസുവിനെ നോക്കി അഗ്നി ഒന്നാക്കി പറഞ്ഞു… അപ്പോഴേക്കും അടുത്തെവിടെയോ നിന്ന് കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിൽ മുഴങ്ങി കേട്ടു… ഏട്ടാ… മോള്..🥺 വസുവിന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു…

ആശ്വസിപ്പിക്കും പോലെ വസുവും അവന്റെ കൈ അവളുടെ കൈക്ക് മീതെ മുറുക്കി പിടിചു… ഏയ് കുഞ്ഞിനെ ഒന്നും ചെയ്തിട്ടില്ല… അതിൽ നിങ്ങളാരും പേടിക്കണ്ട അവൾ ജീവിക്കും അഗ്നി വാസുദേവിന്റെയും നിഷാ അഗ്നി വാസുദേവിന്റെയും മകളായിട്ട്… എന്താണ് എന്ന് മനസിലാകാതെ വസു അഗ്നിയെ വല്ലാത്തൊരു ഭാവത്തോടെ നോക്കി… നിന്റെ അമ്പരപ്പ് എന്റെ പേരിന്റെ കൂടെയുള്ള വസുദേവ് കണ്ടിട്ടാണോ അതോ നിന്റെ കുഞ്ഞിന്റെ അവകാശം കെട്ടിട്ടാണോ???😏 നിങ്ങൾ എന്ത് ഭ്രാന്താണ് വിളിച്ചു പറയുന്നത്??? അഗ്നിയുടെ അടുത്തേക്ക് ചെന്ന് അവന്റെ കോളറിൽ പിടി മുറുക്കി വസു അലറി…

ഏയ്‌ cool man… Be cool… പറ… താൻ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നേ…തനിക്ക് ഇതിൽ നിന്നൊക്കെ എന്ത് സന്തോഷമാ കിട്ടുന്നെ??? കഥ പറയാൻ തുടങ്ങിയാൽ ഒരു 22 വർഷം പിന്നിലേക്ക് പോണം.. നിനക്കൊന്നും ഓർമ്മ കാണില്ല വസു കാരണം നീയന്ന് 3 വയസ്സ് മാത്രമുള്ള ഒരു കുഞ്ഞായിരുന്നു… ഏട്ടാ??? വിളിക്കരുത്… ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല… നി ഏട്ടാന്ന് വിളിക്കുന്ന കേൾക്കുമ്പോ ഉണ്ടെല്ലോ എന്നിക്ക് എന്നേ തന്നെ നഷ്ടപ്പെടും… ഒരു വല്ലാത്ത തരം ഭാവത്തോടെ കൈകൊണ്ട് മുടിയിലേക്ക് കോർത്തു വലിച്ചു കൊണ്ട് അഗ്നി അലറി… നിനക്ക് അവകാശമില്ല എന്നേ അങ്ങനെ വിളിക്കാൻ… അങ്ങനെ വിളിക്കാൻ അവകാശം ഉണ്ടായിരുന്നത് എന്റെ കിച്ചനാ…

അവനെ കൊന്നു കളഞ്ഞില്ലേ എല്ലാരും കൂടെ… എന്താണെന്ന് മനസിലാവാതെ നിൽക്കാൻ മാത്രമേ വസുവിനും അമ്മുവിനും കഴിഞ്ഞുള്ളു… അപ്പോഴേക്കും അഗ്നി പറഞ്ഞു തുടങ്ങി… അനന്തപത്മനാഭൻ അല്ല വസു എന്റെ അച്ഛൻ… വസുദേവ്…. അതാണ്… എനിക്ക് നാല് വയസ്സുള്ളപ്പോ കുഞ്ഞു കിച്ചനെ എന്റെ കൈയിൽ തന്നിട്ട് അമ്മ എന്നെയും അച്ഛനെയും വിട്ട് പോയി… ഒന്നും അറിയാൻ പാടില്ലാത്ത പ്രായം ആയതുകൊണ്ട് എന്നേ അത് അത്രക്ക് ബാധിച്ചില്ല… പിന്നെ എനിക്ക് എല്ലാം എന്റെ അച്ഛനും കിച്ചനും ഒക്കെ ആയിരുന്നു… ആഗ്നേയ് വസുദേവ്… എന്റെ കിച്ചൻ… ഞാനാ… ഞാനാ…

അവനെ എന്റെ കൈയിൽ ഇട്ട് വളർത്തിയത്… നാല് വയസ്സ് വരെ ഒരു ഉറുമ്പിനെ കൊണ്ട് പോലും അവനെ ഞാൻ തൊടാൻ സമ്മതിച്ചിട്ടില്ല… അതൊക്കെ പറയുമ്പോഴും അഗ്നിയുടെ മുഖത്തെ ഭാവങ്ങൾ കണ്ട് അമ്മു വല്ലാതെ പേടിച്ചു.. അതിനനുസരിച്ചു അവളുടെ കൈ വസുവിന്റെ കൈയിൽ മുറുകി… ഒരൂസം school വിട്ട് വന്ന എട്ടു വയസ്സുകാരൻ കണ്ടത് വീടിന്റെ മുന്നിലൊരു ആൾകൂട്ടം ആണ്… ഓരോരുത്തരെയും വകഞ്ഞുമാറ്റി അകത്തേക്ക് കേറുമ്പോഴും അവൻ അറിഞ്ഞില്ല തന്റെ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടം അവൻ അറിയാൻ പോകുവാ എന്ന്… അകത്തേക്ക് കേറിയതും ഞാൻ കണ്ടു വെള്ള പുതച്ച രണ്ട് ശരീരങ്ങൾ…

എന്റെ കിച്ചനെ ഒരു നോക്ക് മാത്രമേ ഞാൻ കണ്ടുള്ളു… പിന്നെ കാണാനുള്ള ത്രാണി എന്റെ കുഞ്ഞ് മനസ്സിൽ ഇല്ലായിരുന്നു… എന്നേ ഒറ്റക്കാക്കി രണ്ടുപേരും പോയി… നിനക്കറിയോ വസു… അവനെ കൊണ്ട് പോകാൻ ഞാൻ അനുവദിച്ചില്ല… അവന് നോവില്ലേ… കത്തിക്കുമ്പോ?? അവനെ കൊണ്ട് പോകാൻ സമ്മതിക്കാതെ നിന്ന എന്നേ വന്ന് ഒരാൾ അവരുടെ അടുത്തെന്ന് മാറ്റി കുറച്ച് ദൂരയായി കൊണ്ട് നിർത്തി… അന്നാ ഞാൻ അയാളെ ആദ്യമായി കാണുന്നത്… പത്മനാഭൻ… നിന്റെ… നിന്റെ അച്ഛൻ… അതും പറഞ്ഞു അഗ്നി അടുത്തു കണ്ട ചുമരിൽ കൈ ആഞ്ഞു ഇടിച്ചു…. ആാാാാ…. വി… വിച്ചേട്ടാ…

അഗ്നിയുടെ മാറ്റം കണ്ട് ഭയന്ന അമ്മു അവനെ വിളിച്ചു… അത് കേൾക്കെ വസു ഒന്നുമില്ല എന്നാ രീതിയിൽ അവളെ നോക്കി കണ്ണടച്ചു കാട്ടി… പിന്നെ അന്നത്തെ ദിവസത്തിന് ശേഷം ഞാൻ വേറൊരാളായിരുന്നു… എപ്പോഴും കിച്ചന്റെ കൂടെ കളിച്ചു നടന്ന ഞാൻ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങി കൂടി… ആ ഒറ്റപെട്ട ദിവസങ്ങൾ എന്റെ ഒരു ഭ്രാന്തൻ ആക്കി മാറ്റി… ഒരു വർഷങ്ങൾക്ക് ഇപ്പുറം എന്നേ പഴയ രീതിയിൽ കൊണ്ട് വന്നത് അയാളാ… നിന്റെ അച്ഛൻ.. എന്റെ വട്ട് ചികിൽസിക്കാൻ വേണ്ടി പൈസ ചിലവാക്കിയതും ഒക്കെ അയാൾ ആണ്… അന്നൊക്കെ നിന്റെ അച്ഛൻ എനിക്കൊരു അത്ഭുതം ആയിരുന്നു…

ആരാണ് എന്ന് പോലും അറിയാത്ത ഇരു മനുഷ്യൻ… എന്റെ കാര്യത്തിൽ ഇത്രക്ക് ഇടപെടുന്നതിൽ… അറിയാതെ ആണെങ്കിലും സ്നേഹിച്ചുപോയി… നിന്റെ അച്ഛനെ എന്റെ അച്ഛനായി കണ്ടു… വീട്ടുകാർ കൈയൊഴിഞ്ഞ ആ 9 വയസ്സുകാരനെ സ്വന്തം മോനെ പോലെ കണ്ട്… അല്ല…. സ്വന്തം മോനായി തന്നെ കണ്ട് വീട്ടിലേക്ക് കൂട്ടി.. ഒരച്ഛൻ മാത്രം അല്ലായിരുന്നു അമ്മയെയും ഒരു അനിയനായി നിന്നെയും ആണ് എനിക്ക് കിട്ടിയത്… അതൊക്കെ ഒരു പരിധി വരെ എന്റെ ഉള്ളിലെ കഴിഞ്ഞ കാലത്തിനെ മറക്കാൻ സഹായിച്ചു.. ആ മനുഷ്യനെ ആണോ നിങ്ങൾ കൊന്നത്…😡

കേട്ട് കൊണ്ട് നിന്ന അമ്മുവിന് ദേഷ്യം വന്ന് എടുത്തടിച്ച പോലെ അഗ്നിയോട് ചീറി… ഹാ… അതേടി ഞാൻ കൊന്നു… നിനക്കൊന്നും അറിയില്ല അയാളെ… ഞാൻ അറിഞ്ഞത് പോലെ അയാളെ മനസിലാക്കാൻ നിങ്ങൾക്ക് ആർക്കും പറ്റില്ല… അയാൾ എനിക്ക് വച്ചു നീട്ടിയത് എന്റെ കിച്ചനെയും അച്ഛനെയും കൊന്ന സ്നേഹം ആയിരുന്നു… കൊന്നതാ അയാൾ…😠 അഗ്നിയേട്ടാ… അതേയ് വസു… സ്കൂളിൽ നിന്ന് കിച്ചനെ വിളിച്ചോണ്ട് വരുന്ന വഴിക്ക് കള്ള് കുടിച്ചു ലേക്കും ലെവലും ഇല്ലാതെ വന്ന നിന്റെ അച്ഛൻ ഇടിച്ചു തെറുപിച്ചതാ… പിന്നെ പൈസയുടെയും അധികാരത്തിന്റെയും ഉപകാരം കൊണ്ടാണ് അതൊരു കൊലപാതകം ആകാതിരുന്നത്.. ഞാൻ കേട്ടതാ… നിന്റെ നിന്റെ അച്ഛൻ പറയുന്നത് ആരോടോ…

അന്ന് മുതൽ അയാൾ എനിക്ക് ശത്രു ആയി… 16 വയസ്സൊക്കെ ആയ എനിക്ക് ഒറ്റക്ക് എന്ത് ചെയ്യാൻ കഴിയും?? The great പത്മനാഭനെ?? അതുകൊണ്ട് അങ്ങേരുടെ വിശ്വസ്ഥൻ ആയി… ഒരു വളർത്തു മകനേക്കാൾ നല്ലൊരു കൂട്ടുകാരാനും ഉപദേശിയും ഒക്കെ ആയി… തരം കിട്ടുമ്പോൾ പിറകിൽ നിന്ന് കുത്താൻ ഉള്ള ഒരുക്കവും എന്റെ മനസ്സിൽ നടന്നുകൊണ്ടിരുന്നു… നിന്നെ അയാളിൽ നിന്ന് അകറ്റി… പക്ഷെ എത്രയൊക്കെ പറഞ്ഞാലും blood is thicker than water എന്നാണല്ലോ… രക്തം രക്തത്തിന്റെ ഗുണം കാണിക്കുമല്ലോ… നിന്റെ മുന്നിൽ കർകശകാരൻ ആയ അച്ഛൻ ആയിരുന്നെങ്കിലും നിന്നെ വല്യ ഇഷ്ടമായിരുന്നു… അതുകൊണ്ടല്ലേ ഓഫീസിൽ നടക്കുന്ന തിരുമറി എന്നെപോലും അറിയിക്കാതെ നിന്നെ അറിയിച്ചത്???

അല്ലെ വസു??😏 അത് കേട്ടതും വസുവിനു അന്നത്തെ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു… നിങ്ങൾ… നിങ്ങളല്ലേ??? അവിടെ മയക്കുമരുന്നും പണവും ഒക്കെ… എന്തൊക്കെ ഓർത്തെടുക്കാൻ ശ്രേമിച്ചുകൊണ്ട് തലയിൽ കൈ വച്ചു വസു പറഞ്ഞു… അതെല്ലോ… അയാൾ അത് അറിയും എന്ന് ഞാൻ കരുതിയില്ല… കൂടെ നിന്ന് ഒരുത്തൻ ഒറ്റിയതാ വസു… അല്ലെങ്കിൽ ഇന്നും അതൊക്കെ നടന്നേനെ… അതുകൊണ്ട് തന്നെ ആണ് വസു നിന്റെ അച്ഛൻ വേഗം പരലോകത്തു പോയത്.. ഹാ.. ഹാ… ഹാ… ഒരു അട്ടഹാസത്തോടെ അവൻ അതും പറഞ്ഞു വസുവിനു നേരെ തിരിഞ്ഞു… Yes… It’s a clean murder…

അന്ന് അയാളെ കൊല്ലാൻ മാത്രമേ പ്ലാൻ ഉണ്ടായിരുന്നുള്ളു അമ്മയും നീയും സേവിയും ഒക്കെ അവിചാരിതമായി വന്ന് പെട്ടതാ… ടോ… ചതിയാ… ദേഷ്യത്തോടെ വസു അഗ്നിയുടെ ഷിർട്ടിൽ കുത്തി പിടിച്ചു പിറകിലെ ചുമരിലേക്ക് ചേർത്തു… നില് ബാക്കി കൂടെ അറിയണ്ടേ… എല്ലാം കേട്ട് കഴിഞ്ഞിട്ട് തുടങ്ങാം fight സീൻ… അതല്ലേ നല്ലത്‌..വസു?? നിനക്ക് അറിയോ??? നിന്നെ ഞാൻ ഒന്നും ചെയ്യില്ലായിരുന്നു… പക്ഷെ അയാൾ അവിടെയും എന്നേ കൊണ്ട് ചെയ്യിച്ചു… സ്വത്തുക്കൾ അത്രയും നിന്റെ പേരിലേക്ക് എഴുതിയാ ആ കിളവൻ ചത്തത്.. അതോണ്ടാ നിന്നെയും ഇതിലേക്ക് വലിച്ചു ഇപ്പൊ ഇടേണ്ടി വന്നത്.. നിമിഷയുമായി പറഞ്ഞുറപ്പിച്ച വിവാഹം മുടക്കി അല്ലെ നീ ആരുമറിയാതെ ഈ പെണ്ണിന്നെ കെട്ടിയത് ഇത്രയൊക്കെ എന്നോട് ചെയ്തവരെ എനിക്ക് വെറുതെ വിടാൻ തോന്നിയില്ല വസു…

എന്നേ കുറ്റം പറയാൻ നിനക്ക് പറ്റുമോ??? നിങ്ങളായി ചെയ്യ്പ്പിച്ചത് അല്ലെ??? ഇപ്പൊ അച്ഛന്റെ കൂടെ മകനെയും മരുമകളെയും പറഞ്ഞയക്കണം… അപ്പോഴേ എന്റെ കിച്ചന്റെ ആത്മാവിന് ശാന്തി കിട്ടു… പ്ലീസ്… നിങ്ങളുടെ ഓരോ വട്ടിന്റെ പേരിൽ എന്റെ ജീവിതം നശിപ്പിക്കരുത്… സ്വത്തും പണവും ഒക്കെ നിങ്ങൾക്ക് തന്നല്ലോ… വെറുതെ വിട്ടേരെ.. കണ്ണ്മുന്നിൽ പോലും വരാതെ എങ്ങോട്ടെങ്കിലും പൊക്കോളാം ഞങ്ങൾ… അഗ്നിയുടെ നേരെ കൈ കൂപ്പി കൊണ്ട് അമ്മു പറഞ്ഞു… സോറി… ഈ ഏട്ടന് ഇത് ചെയ്തെ പറ്റു മോളെ.. എതിർക്കരുത്… അപ്പോഴാണ് വീണ്ടും കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു കേട്ടത്.. എൻ്റെ മോൾ.. അതും പറഞ്ഞു അങ്ങോട്ടേക്ക് പോകാൻ പോയ അമ്മുവിന്റെ കൈ പിടിച്ചു അഗ്നി നിർത്തി..

വേണ്ട… അതെന്റെ മോളാ ഇന്ന് മുതൽ.. ആർക്കും… ആർക്കും അവകാശമില്ല അവളിൽ… അത് താനാണോ പറയേണ്ടത്??? അവന്റെ കൈതട്ടി എറിഞ്ഞു ഓടാൻ ശ്രേമിച്ച അമ്മുവിനെ ബലമായി അവൻ പിടിച്ചു പിറകിലേക്ക് തള്ളി… അവൾ നേരെ വന്ന് വീണതോ വസുവിന്റെ നെഞ്ചിലും… അഗ്നി…. മതി… എല്ലാം ഞാൻ സഹിച്ചു ഇനി നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല.. അങ്ങനെ നോക്കി നിൽക്കുന്നവൻ അല്ല പത്മനാഭന്റെ മകൻ… അതും പറഞ്ഞു വസു അവനെ പിടിച്ചു പിറകിലേക്ക് തള്ളി… ചുമരിൽ ചെന്ന് തട്ടി നിന്ന അഗ്നി അവന്റെ ഷിർട്ടിന്റെ സ്ലീവ് മേലേക്ക് കേറ്റിവച്ചു കണ്ണട ഊരി അപ്പുറത്തേക്ക് എറിഞ്ഞു വസുവിന്റെ നേരെ പാഞ്ഞടുത്തു… ഇത്രയും നാളും നിങ്ങൾ പറഞ്ഞത് ഞൻ അനുസരിച്ചു കാരണം എന്റെ ഏട്ടൻ ആയിരുന്നല്ലോ ഇനി അതില്ല.. നീ വേറേ ഞാൻ വേറേ..

അതും പറഞ്ഞു വസു അഗ്നിയുടെ കൈ പിറകിലേക്ക് മടക്കി നെഞ്ചിൽ മുട്ട് വച്ചു ഒരു ഇടി കൊടുത്തു… പിറകിലേക്ക് വെച്ചു പോയ അഗ്നി വസുവിന്റെ നേരെ പാഞ്ഞടുത്തു അവനെ പിറകിലേക്ക് തള്ളി ടെറസിന്റെ കൈവരിയിൽ നിന്ന് താഴേക്ക് തള്ളാൻ ശ്രേമിച്ചുകൊണ്ട് നിന്നു… അഗ്നിയുടെ കൈകരുതിന് മുന്നിൽ വസുവിനു ഒന്നും ചെയ്യാൻ പറ്റുന്നില്ലായിരുന്നു… കഴുത്തിൽ മുറുകിയ അഗ്നിയുടെ കൈ അവന്റെ ശ്വാസം പോലും എടുക്കാൻ പറ്റാതെ മുറുകികൊണ്ട് ഇരുന്നു… അമ്മുവിന് ആണെങ്കിൽ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയിലും…

അഗ്നിയുടെ അടുത്തേക്ക് ചെന്ന് അവനെ അവൾ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടർ ഇരുന്നു പക്ഷെ അഗ്നിയാണെങ്കിൽ അവളെ പിറകിലേക്ക് പിടിച്ചു തള്ളിയതും അവൾ പിറകിലേക്ക് വെച്ചു പോയി… വീണ്ടും അവന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോഴാണ് അവളുടെ തോളിൽ ഒരു കര സ്പർശം വീണത്.. പിറകിൽ നിൽക്കുന്ന ആളെ കണ്ട് അവളൊന്ന് ഞെട്ടി…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 21

Share this story