അല്ലിയാമ്പൽ: ഭാഗം 3

alliyambal anvy new

എഴുത്തുകാരി: ആൻവി

"എന്നാലും നീ എന്തിനാടി...അവനോട് ഇഷ്ടാ എന്നൊക്ക പറഞ്ഞേ... " ക്യാന്റീനിൽ പോകുന്ന വഴി നിവി നന്ദയോട് ചോദിച്ചു.. "അതിന് ഞാൻ അവനെ ഇഷ്ടാണെന്ന് പറഞ്ഞില്ലല്ലോ കുറിയിട്ടത് ഇഷ്ടായി എന്നാ പറഞ്ഞേ...." നന്ദ അതും മുന്നിൽ നടന്നു.... "എനിക്ക് മനസ്സിലാവുന്നില്ല നിന്നെ..." നിവി പറയുന്നത് കേട്ട് നന്ദ നടത്തം നിർത്തി അവളെ നോക്കി ചിരിച്ചു... അവളുടെ അടുത്തേക്ക് ചെന്നു തോളിൽ കൂടെ കയ്യിട്ട് നന്ദയുടെ ഒപ്പം നടത്തിച്ചു... "എന്റെ നിവി....എനിക്കും അറിയില്ലടി എന്താന്ന് ...നിനക്ക് തോന്നുന്നുണ്ടാവും ഇത്രപെട്ടെന്ന് ഒരാളോട് ഇഷ്ടം ഉണ്ടാവുമോന്ന്....എനിക്ക് എന്തോ അവനോട് ഒരു.. ഒരു .. എന്താ പറ.."

നന്ദ അവളുടെ വികാരത്തെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാതെ നിവിയെ നോക്കി... "ഈ luv at first sight എന്നൊക്കെ പറയില്ലേ.....ആരോടും ഇതുവരെ തോന്നാത്ത ഒരിഷ്ടം...അവനെ കണ്ട നേരം ഞാൻ പോലും അറിയാതെ...പ്രണയം എന്നാ വികാരം എന്നേ കീഴ്പെടുത്തുന്ന പോലെ....." നന്ദ നിവിയോട് അത് പറയുമ്പോ അവളുടെ ഉള്ള ജെറിയെ കാണാൻ തുടിക്കുന്നുണ്ടായിരുന്നു.... ഫുഡ്‌ കഴിക്കാൻ ക്യാന്റീനിന്റെ മുന്നിൽ എത്തിയപ്പോൾ...നന്ദ പതിയെ കാലെത്ത്.. ഒരു കുഞ്ഞു മതിലിനപ്പുറം ഉള്ള വിശാലമായ ഗ്രൗണ്ടിലേക്ക് എത്തി നോക്കി..... അവിടെ വിയർത്തോലിച്ഛ് മരത്തണലിൽ ഇരുരിക്കുന്ന ജെറി അവൾ കണ്ട്..

ദേഹത്തേ ചൂടിനെ തണുപ്പിക്കാൻ മുഖത്തേക്ക് കുപ്പിയിലെ തണുത്ത വെള്ളം ഒഴിക്കുന്ന അവനെ കണ്ടപ്പോൾ അവൾ മനസ്സിൽ ഓർത്തു.... ഒരു മഴ പെയ്തിരുന്നു എങ്കിൽ..... ഫുഡ്‌ കഴിച്ചു ക്യാന്റീനിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ടത് ബുള്ളറ്റ് എടുത്തു പോകുന്ന അവനെയാണ്... അവളുടെ മുഖം വാടുന്നത് കണ്ട് നിവിക്ക് ചിരി വന്നു... അന്നമ്മ വീട്ടിൽ ഉള്ളത് കൊണ്ട് തങ്കിയെ അവരുടെ അടുത്ത് ആക്കിയാണ് ജെറി പോയത്...ട്രെയിനിങ് ഹാഫ് ഡേ മാത്രം ഉള്ളത് കൊണ്ട് അവൻ ഉച്ചക്ക് തന്നെ വീട്ടിൽ എത്തി... അവന്റെ വരവ് കത്ത് തങ്കിമോൾ കളിപ്പാട്ടവും പിടിച്ചു ഉമ്മറ പടിയിൽ ഇരുന്നു... കയ്യിൽ ചോറുമായി അന്നമ്മ അടുത്ത് തന്നെ ഇരുന്നു... "വേന്ത...ഇച് വേന്ത... "

അന്നമ്മ കൊടുക്കുന്ന ഓരോ ഉരുളക്കും അവൾ മുഖം തിരിച്ചു... ജെറിയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും മോൾ എണീറ്റ് മുറ്റത്തേക്ക് ഇറങ്ങി.... ജെറിയെ കണ്ടതും അവൾ തുള്ളി ചാടുന്നുണ്ട്.... ജെറി അവളെ കൈകളിൽ വാരി എടുത്തു... "ആഹ് അപ്പ വന്നല്ലോ... ഇനി നി തന്നെ വാരി കൊടുത്തോ... എന്നേ ഒരിടത്ത് ഇരുത്തിയിട്ടില്ല ഈ തങ്കിപെണ്ണ്... " അന്നമ്മ പ്ലേറ്റ് ജെറിയുടെ കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു... "എന്താടാ ചക്കരെ ഒന്നും കഴിച്ചില്ലേ...??." എന്നാ ജെറിയുടെ ചോദ്യത്തിനു...അവൾ പൊളിച്ചു അവനെ നോക്കി... ജെറി ചിരിച്ചു കൊണ്ട് ഒരു കുഞ്ഞുരുള ചോറ് അവളുടെ വായിൽ വെച്ചു കൊടുത്തു...

ഉച്ചക്ക് അവൾക്ക് ഒരു ഉറക്കം ഉള്ളതാണ്....ജെറി ഉറക്കിയാലേ അവൾ ഉറങ്ങൂ.... അവന്റെ നെഞ്ചിൽ കിടക്കണം....അവൾക് കണ്ണിൽ ഉറക്കം പിടിക്കാൻ.... "നെഞ്ചിൽ സൂചി കൊണ്ടപോലെ....ഇത് എന്താവോ... പിന്നേ തേൻ കിനിഞ്ഞപോലെ ഇതെന്താവോ.... കാണാത്ത ലോകത്ത് ചെന്ന പോലെ.... കൈവിട്ടു താഴത്ത്‌ വീണപോലെ...." പതിവില്ലാതെ പാട്ടും മൂളി കൊണ്ട് വീട്ടിലേക്ക് കയറി വരുന്ന നന്ദുനെ കണ്ടപ്പോൾ ഉമ്മറത്ത് ഇരുന്ന സേതു അറിയാതെ എണീറ്റ് നിന്ന് പോയി.... അവൾ അയാളെ നോക്കി കണ്ണിറുക്കി കൊണ്ട് അകത്തേക്ക് കയറി.... ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ ആണ് ബെഡിൽ ഉണ്ടായിരുന്ന ബുക്കിന്റെ മുകളിൽ ഇരിക്കുന്ന മയിൽ‌പീലി തുണ്ട് അവളുടെ കണ്ണിൽ പെട്ടത്...

അവൾ അതും കയ്യിൽ എടുത്തു തലോലിച്ചു കൊണ്ട് ബെഡിലേക്ക് വീണു.. പണ്ടാരോ പറഞ്ഞ കള്ള കഥ പോലെ... മയിൽപീലിയെ പുസ്തകതാളുകളിൽ സൂക്ഷിച്ചു വെച്ചു കൊണ്ട് അവൾ എന്തൊക്കെയോ ഓർമകളിൽ ചിരിച്ചു പോയി.... പുസ്തകത്തേ നെഞ്ചോട് ചേർത്ത് വെച്ചു... "ഒരിക്കൽ നിന്നെ ഞാൻ വെളിച്ചം കാണിക്കും..... അന്ന് നീ എന്റെ പ്രണയത്തിന്റെ വെളിച്ചം വീശുന്ന സ്മാരകം ആവണം... " അവൾ ബെഡിൽ കിടന്നു മറിഞ്ഞും എണീറ്റ് ഇരുന്നു ഓരോ കോപ്രായങ്ങൾ കാണിക്കുന്നത് സേതുവും ഗീതയും വാതിൽക്കൽ നിന്ന് കാണുന്നുണ്ട്... "ഈ പെണ്ണിന് കാര്യായി എന്തൊക്കെയോ പറ്റിയിട്ടുണ്ട്..." ഗീത സേതുവിനെ നോക്കി പറഞ്ഞു..

സേതു നന്ദയുടെ കോപ്രായങ്ങൾ നോക്കുന്ന തിരക്കിൽ ആണ്... നന്ദ കോളജിൽ നിന്ന് എടുത്ത ജെറിയുടെ ഫോട്ടോ കണ്ട പഴയ മാഗസിൻ നോക്കുകയാണ്... രണ്ട് വർഷം മുന്നേ സെയിം കോളേജിൽ നിന്ന് കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഇറങ്ങിയതാണ് ജെറി... അവന്റെ ഫോട്ടോയുള്ള പേജിലേ താഴെ കുറിച്ച വരികളിലൂടെ അവൾ കണ്ണോടിച്ചു... *ഭ്രാന്തി എന്ന് നിന്നെ മുദ്രകുത്തി.. ഇന്നീ ധരണിയിൽ ഭ്രാന്തിന്റെ ചങ്ങലയിൽ ബന്ധിച്ച പൂവു നീ.... അത്രമേൽ ഭ്രാന്തമായി ആരെ പ്രണയിച്ചു നീ.... ലോകം നിന്നെ ഇത്രമേൽ ഭ്രാന്തിയെന്ന് പഴിക്കുവാൻ.... പ്രിയ ചെമ്പരത്തി പൂവേ.....❤* അത് വായിച്ചപ്പോൾ അവൾക്ക് അവനോട് വല്ലാത്തൊരു ഇഷ്ടം തോന്നി....

പഠിക്കുന്ന കാലത്ത് ജെറി കോളേജിലേ യൂണിയൻ ചെയർമാൻ ആയിരുന്നു..... ഫുട്ബോളിനേയും പുസ്തകത്തെയും ഒരുപോലെ പ്രണയിച്ച പാട്ടുകാരൻ....അതായിരുന്നു ജെറിൻ കുരിശിങ്കൽ എന്നാ എല്ലാവരുടെയും പ്രിയപ്പെട്ട ജെകെ....കൂടുതൽ അടുപ്പമുള്ളവർ അച്ചായൻ എന്ന് വിശേഷിപ്പിക്കുന്നു.... ഒരു പുഞ്ചിരി കൊണ്ട് കോളേജ് മുഴുവൻ കയ്യിൽ എടുത്തവൻ..... നന്ദക്ക് അവനെ കുറിച്ചുള്ള അറിവുകൾ എല്ലാം അവനിലേക്ക് ഉള്ള പ്രണയത്തിന്റെ ചുവട് വെപ്പുകൾ ആയിരുന്നു..... അവൾ അവന്റെ ഫോട്ടോ എത്രനേരം നോക്കി ഇരുന്നെന്ന് അവൾക്ക് അറിയില്ല... ഫോട്ടോയിൽ അവന്റെ മുകത്ത് ആ ചിരി ഇല്ലാത്തത് കൊണ്ട് അവൾ അവന്റെ കണ്ണുകൾ മാത്രം വെട്ടി എടുത്തു സൂക്ഷിച്ചു.... 

കടലിലിന്റെ ആഴങ്ങളെ ചെഞ്ചായം പൂശികൊണ്ട് മറയുന്ന അസ്തമയ സൂര്യനെ നോക്കി.... ജെറി ഇരുന്നു.... അവന്റെ മടിയിൽ ഇരിക്കുന്ന തങ്കിമോള് ഒരു കൈകൊണ്ട് ചോക്ലേറ്റ് ചപ്പി മുകത്ത് തേച്ചും മറു കൈ കൊണ്ട് കൈ എത്തി മണൽ വാരി കയ്യിൽ ഒതുക്കാനും ശ്രമിക്കുന്നുണ്ട്... പിന്നെ എപ്പോഴേ ജെറിയുടെ നെഞ്ചിൽ ചേർന്ന് കിടന്നു... അവളുടെ അനക്കം ഇല്ലാതെ വന്നു ജെറി മുഖം താഴ്ത്തി നോക്കി.. കുറുമ്പി എങ്ങോ നോക്കി ഇരിക്കുകയാണ്...ആ കുഞ്ഞിചുണ്ടിൽ ഒരിളം പുഞ്ചിരിയുണ്ട്... അവനും അവളുടെ ദൃഷ്ടി പതിച്ച ഭാഗത്തേക്ക് നോക്കിയപ്പോൾ അവന്റെ നെഞ്ചകം ഒന്ന് വിങ്ങി... അവളുടെ പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനെ തോളിൽ ഇട്ട് താലോലിക്കുന്ന ഒരു സ്ത്രീ...

അത് കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു നോവ്... ജെറി മോളേ എടുത്ത് അവന്റെ മടിയിൽ നിർത്തി... അവളുടെ കണ്ണുകൾ അപ്പോഴും അങ്ങോട്ട് ആണ്.. "തങ്കി മോളേ.. ദേ ഇങ്ങോട്ട് നോക്കിയെ....ഐകീമ് വേണ്ടേ ചക്കരെ... " ജെറി അവളെ ഉയർത്തി പിടിച്ചു വയറിൽ മുഖം കൊണ്ട് ഇക്കിളിയാക്കി... അവൾ ചിരിക്കുന്നുണ്ട്.... "ബാ... എന്റെ കുഞ്ഞിക്ക് ജെറി കൊറേ പാപ്പം വാങ്ങി താരം...." അവൻ മോളെയും എടുത്തു എണീറ്റു... മോൾക്ക് വേണ്ടി കുറച്ച് ഡ്രസ്സും കളിപ്പാട്ടങ്ങളും വാങ്ങിയാണ്...വീട്ടിലേക്ക് തിരിച്ചത്... രാത്രി മോൾക്ക് വല്ലാത്ത വാശി ആയിരുന്നു ഭയകര കരച്ചിൽ.... ജെറി അവളെ എടുത്തു മുറ്റത്തെക്ക് ഇറങ്ങി കൊഞ്ചിച്ചു കൊണ്ടേ ഇരുന്നു...പക്ഷേ മോളുടെ കരച്ചിൽ കൂടിയതെ ഒള്ളൂ..

"നീ കുഞ്ഞിനെ ഇങ്ങ് താ ഞാൻ ഉറക്കാം... " അന്നമ്മ അവളെ വാങ്ങാൻ നോക്കി എങ്കിലും ജെറി കൊടുത്തില്ല.. "ഞാൻ ഉറക്കികോളാം പൊന്നമ്മേ...ഇടക്ക് പെണ്ണ് ഇങ്ങനെയാണ്...ആരുടെയും കൂടെ പോവില്ല..., " ജെറി അതും പറഞ്ഞു കുഞ്ഞിനേയും എടുത്തു നിലാവ് വിരിയിച്ച പരവധാനിയുടെ കീഴിൽ നടന്നു... "കുഞ്ഞി കരയല്ലേ.. വാവേ... ഓ... ഓ....ദേ മേലെ നോക്കിയെ....നക്ഷത്രം.. " ജെറി മേലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.. കരച്ചിലിനിടയിൽ അവൾ മാനത്തേക്ക് നോക്കി... "മ്മാ... മ്മാ... " അവൾ കരച്ചിലിന്റെ ഇടയിൽ പറയുന്നുണ്ട്... ജെറി അവളെ അടക്കി പിടിച്ചു കൊണ്ട് നടന്നു.. ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയാ ശേഷം ആണ് അവൻ അകത്തേക്ക് കയറിയത്...

റൂമിൽ അവളെ കിടത്തി.. നെറ്റിൽ ഒരുമ്മ കൊടുക്കുമ്പോൾ അന്നമ്മ അങ്ങോട്ട്‌ വന്നു.. "നിന്റെൽ കാശ് വല്ലതും ഉണ്ടോ അച്ചു...?? മോൾക്ക്‌ ഒരുപാട് സാധങ്ങൾ വാങ്ങിയതല്ലേ... " അന്നമ്മ അവനോട് ചോദിച്ചു.. ജെറി മോൾക്ക്‌ പുതച്ചു കൊടുത്തു ഫാൻ ഇട്ടതിന് ശേഷം അന്നമ്മക്ക് നേരെ തിരിഞ്ഞു.. "ഇല്ല... " അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അന്നമ്മക്ക് ചിരി വന്നു.. "ഹം എനിക്ക് തോന്നി...സാലറി കിട്ടാൻ ആവുന്നതല്ലേ ഒള്ളൂ...ന്നാ.." അന്നമ്മ പണം അവന്റെ കയ്യിൽ വെച്ചു കൊടുത്തു.. "ഇങ്ങോട്ട് വരുമ്പോൾ നിന്റെ അപ്പച്ചൻ തന്നതാ.. എനിക്ക് എന്നാ പറഞ്ഞത്.. പക്ഷേ അത് നിനക്ക് ഞാൻ തരാൻ വേണ്ടിയാണെന്ന് എനിക്ക് അറിയാം.... " അവർ ജെറിയുടെ തലയിൽ തലോടി..

"വാ ഞാൻ ചോറ് എടുത്തു വെക്കാം..." "എനിക്ക് വേണ്ട പൊന്നമ്മേ... ഞാൻ മോൾക്ക്‌ കൊടുക്കുമ്പോൾ കുറച്ചു കഴിച്ചു.. നല്ല ക്ഷീണം ഞാനൊന്ന് ഉറങ്ങട്ടെ... " അവൻ T ഷർട്ട്‌ ഊരി സോഫയിൽ ഇട്ട് കൊണ്ട് തങ്കിമോളുടെ അടുത്ത് കിടന്നു...അവന്റെ കൈകൾ കൊണ്ട് അവളെ ഒരു സുരക്ഷിത വലയത്തിൽ ആക്കി കൊണ്ട് അവൻ കണ്ണുകൾ അടച്ചു.... അന്നമ്മ ചിരിച്ചു കൊണ്ട് അവന്റെ മേൽ പുതപ്പ് ഇട്ട് കൊടുത്തു....  "ഈ മെസിയും നെയ്മറും ഒക്കെ പൊളിയാണല്ലേ....." ബസ്സിലെ യാത്രക്ക് ഇടയിൽ നന്ദു പറയുന്നത് കേട്ട് നിവി സംശയത്തോടെ അവളെ നോക്കി... "എന്റെ മോളേ ഈ ഫുട്ബോൾ എന്നൊക്കേ പറഞ്ഞാലേ ഒരു സംഭവം ആണ്...

ഈ മെസ്സിയും നെയ്മറും..റൊണാൾഡോ... സിൽവാ..ഡേവിഡ് ലൂയിസ് ... അങ്ങനെ എത്ര കളിക്കാർ...ന്റെ മോളേ..എന്താ കളി... " നന്ദ തലേന്ന് കുത്തിയിരുന്ന് കണ്ട ഫുട്ബോളിനെയും...കാണാതെ പഠിച്ച കളിക്കരുടെയും പേരുകൾ നിവിക്ക് മുന്നിൽ നിരത്തി... "ഓഹ് ഒന്ന് നിർത്തടി..എന്താപ്പോ ഒരു ഫുട്ബോൾ പ്രാന്തു... നമ്മക്ക് നെയ്മറും മെസ്സിയും റൊണാൾഡോയും ഒക്കെ മതി... ഹും... " നിവി മുഖം കോട്ടി പുറത്തേക്ക് നോക്കി നിന്നു... അത് എന്തേലും ആകട്ടെ എന്ന ഭാവത്തിൽ നന്ദയും... കോളജിലേക്ക് കാലെടുത്തു വെച്ചില്ല...അവൾ ആദ്യം കണ്ടത് ജെറിയായിരുന്നു....

അവൻ അവളെ നോക്കി ചിരിച്ചു കൈ ഉയർത്തി കാണിച്ചു....വഴിയൊരത്തെ ആ കണ്ടു മുട്ടലിൽ അവളുടെ ഹൃദയാന്തരം അവനോടുള്ള പ്രണയം മന്ത്രിച്ചു കൊണ്ടിരുന്നു... നിർവചിക്കാൻ കഴിയാത്ത എന്തോ ഒന്ന് അവളുടെ ഹൃദയത്തെ വലിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു... "എന്തായിരുന്നഡോ തന്റെ പേര്.. അല്ലിയോ നന്ദയോ... " അവൻ നെറ്റി ചൊറിഞ്ഞു കൊണ്ട് ഓർക്കാൻ ശ്രമിച്ചു... "അളകനന്ദ.. " ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞു... "വലിയ പേരാണല്ലോ....ഞാൻ അല്ലിയെന്നെ വിളിക്കൂ..അതാവുമ്പോ എളുപ്പം ആണല്ലോ..?? " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... അല്ലി.... അവളുടെ മനസ്സ് മന്ത്രിച്ചു...

നടന്നു നീങ്ങുന്ന അവനെ അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു... ഞായറാഴ്ച അമ്പലത്തിൽ പോകുമ്പോൾ നന്ദക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു ജെറി കാണാൻ കഴിയുമെന്ന്... അവന് വേണ്ടി അവളുടെ കണ്ണുകൾ പരതി നടന്നു... പക്ഷേ കണ്ടില്ല.... ആമ്പൽ കുളത്തിലേക്ക് നടക്കുമ്പോൾ ആണ്... ആ കുഞ്ഞു ശബ്ദം അവളുടെ കാതിനെ വന്നു പൊതിഞ്ഞത്.... "ആമ്പലേ...... "........തുടരും………

 അല്ലിയാമ്പൽ : ഭാഗം 2

Share this story