അൻപ്: ഭാഗം 43

anp

എഴുത്തുകാരി: അനു അരുന്ധതി

ആദി നോക്കുമ്പോൾ കനി കണ്ണുകൾ അടച്ചു ചെയറിൽ ഇരിക്കുന്നതു കണ്ടു..ആദി അവളുടെ അടുത്തേക്ക് നടന്നു ചെന്നു കനിയെ വിളിച്ചു...എന്തോ ആലോചിച്ചു ഇരിക്കുന്ന കനി ആദിയുടെ സൗണ്ട് കേട്ട് ഞെട്ടി പോയി... എന്ന... എന്താ ആദി ഏട്ടാ.. കനി ഒരു കാര്യം ചോദിക്കട്ടെ.. എന്ന.. ഞാൻ പോയ ശേഷം അമ്മക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ..വയ്യായ്ക എന്തെലും.. ഇല്ല.. ഒന്നും ഉണ്ടായില്ല...അമ്മ ഒരുപാട് ഹാപ്പി ആയിരുന്നു.. ഉച്ചയ്ക്ക് എല്ലാരും കൂടി ആണ് കഴിക്കാൻ ഇരുന്നതു... ഉച്ചക്ക് അമ്മയ്ക്ക് ആരാണ് ഗുളിക കൊടുത്തതു .. അതു ഞാൻ.. ഞാൻ ആണ് കൊടുത്തത്തു ..എന്താ ആദി ഏട്ടാ ഒന്നും ഇല്ല... ഉം...ജിനി...... ജിനി അവിടെ ഉണ്ടായിരുന്നില്ലേ. ഉണ്ടായിരുന്നു..എന്താ ആദി ഏട്ടാ.. ഒന്നും ഇല്ല... ചോദിച്ചെന്നെ ഉള്ളൂ.. ഇപ്പൊ വരാം കനി... ഞാൻ അഭിയെ ഒന്നു കാണട്ടെ.. കനി എന്തോ പറയാൻ തുടങ്ങും മുൻപേ ആദി അഭിയുടെ അടുത്തേക്ക് നടക്കുന്നത് കണ്ടു..അഭിയുടെ അടുത്തു എത്തിയ ആദി അഭിയേയും കൊണ്ട് മാറി നിന്നു സംസാരിക്കുന്നത് കണ്ടു കൊണ്ടാണ് ചന്തു അവിടേക്ക് വന്നത്.. എന്താ കനി രണ്ടു പേരും കൂടി അവിടെ നിന്നും സംസാരിക്കുന്നത്... തെരിയാത് ചന്തു അണ്ണാ.. ഉം... പിന്നെ കനി.... ഈ സംഭവം എല്ലാം നടക്കുമ്പോൾ ജിനി അവിടെ ഉണ്ടായിരുന്നോ.. ഉണ്ടായിരുന്നു.. അണ്ണാ എന്താ.. അല്ല ഇതു അവളുടെ പണി ആണൊന്നു ഒരു സംശയം.. അതു കൊണ്ടു ചോദിച്ചതാ..ഇത്ര നേരം ആയിട്ട് ഒന്നു വിളിച്ചു പോലും ഇല്ല.. ഉം.... പിന്നെ ദാ കനിടെ ടെസ്റ്റ് result അമ്മയുടെ ബില്ല് അടക്കാൻ പോയപ്പോൾ ഇതും കൂടി മേടിച്ചു.. കനി വേഗം result വാങ്ങി അടുത്തുള്ള ചെയറിൽ വച്ചു.. ഹാ..കനി അതു അവിടെ വച്ചോ. അതും കൊണ്ട് ഡോക്ടറെ കാണാൻ പറഞ്ഞു..വാ ഞാൻ ആദിയെ വിളിക്കാം... പിന്നെ മതി അണ്ണാ.. അതൊന്നും പറ്റില്ല വന്നേ.. ആദി ഇപ്പൊ ആകെ ടെന്ഷനിൽ ആണ് ഞാൻ വരാം.. വേണ്ട അണ്ണാ... ഞാൻ തനിയെ പൊക്കോളം... അണ്ണൻ ഇവിടെ വേണം.. ശരി എങ്കിൽ പോയിട്ട് വാ.. ഉം... ചന്തു കനി ചെയറിൽ വച്ച result എടുത്തു കനിയുടെ കയ്യിൽ കൊടുത്തു.. കനി അതു മേടിച്ചു ചന്തുവിനെ നോക്കി ഒന്നു ചിരിച്ചു പിന്നെ ഡോക്ടറെ കാണാൻ ആയി നടന്നു... 🦋🦋🦋🦋

താഴെ പപ്പ വന്നു നിൽക്കുന്നു എന്നറിഞു ജിനി ഓടിയാണ് താഴെക്ക് എത്തിയത്..പപ്പയെ കണ്ടതും ഓടി ചെന്നു വട്ടമിട്ടു പിടിച്ചു... പപ്പ... എത്ര ദിവസം ആയി കണ്ടിട്ട്.. ഇപ്പൊ ആണോ പപ്പക്ക് എന്നെ ഓർമ്മ വന്നത്.. പപ്പ വേഗം തന്നെ ജിനിയെ പിടിച്ചു മാറ്റി..ജിനി നോക്കുമ്പോൾ പപ്പയുടെ മുഖത്ത് വല്ലാത്തൊരു ഭാവം... എന്താ പപ്പാ.. ജിനി.. പപ്പ ....വാ അകത്തേക്ക് കേറിവാ ജിനി പപ്പയുടെ കയ്യിൽ പിടിച്ചു ...പപ്പ പെട്ടെന്ന് ആ കൈ വിടുവിച്ചു..ജിനി ചോദ്യഭാവത്തിൽ പപ്പയെ നോക്കി.. എന്താ പപ്പ.. മുഖം വല്ലാതെ ഇരിക്കുന്നത്... ജിനി..അഭിടെ അമ്മയ്ക്ക് എന്താ സംഭവിച്ചത്.. ആവോ.. എനിക്കു അറിയില്ല.. ജിനി.. ഞാൻ നിന്റെ പപ്പയാണ്.. അതു കൂടി ഓർത്തിട്ട് പറയണം ,,അഭിടെ അമ്മയ്ക്ക് എന്താ സംഭവിച്ചത് എന്നു... പപ്പ എന്താ ഇതുപോലെ ഒക്കെ ചോദിക്കുന്നത്.. ഞാൻ ചോദിച്ചതിനു മറുപടി പറയൂ ജിനി.. ആവോ എനിക്ക് അറിയില്ല.. എന്തോ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നൊക്കെ പറഞ്ഞു കേട്ടു... നീ അന്നെഷിചില്ലേ... ഇല്ല.. ഞാൻ എന്തിനാ അതോ‌ക്കെ അറിയുന്നത്.. അവര് ചത്താൽ പോലും എനിക്കു ഒന്നും ഇല്ല... അത്രയും പറഞ്ഞു തീരും മുൻപേ ഇടത്തെ കവിളിൽ ഒരടി വീണു.. ജിനി കവിളും പൊത്തി പിടിച്ചു പപ്പയെ നോക്കി... മുഖം ആകെ വലിഞു മുറുകി ഇരിക്കുന്നു..ഇതുവരെ ഞാൻ പപ്പയെ ഇതുപോലെ കണ്ടിട്ടില്ല.. അല്ല ഇതു വരെ പപ്പ എന്റെ നേരെ ഇതുപോലെ കൈ ഉയർത്തിയിട്ടില്ല... പപ്പ.. പപ്പ എന്തിനാ എന്നെ ... എന്നെ തല്ലിയത്.. ഇതു ഞാൻ നിനക്ക് നേരത്തെ തരണമായിരുന്നു ജിനി വൈകി പോയി.. ഇനി പറ അഭിയുടെ അമ്മയ്ക്ക് എന്താ സംഭവിച്ചത്.. എനിക്ക് അറിയില്ലെന്ന് പറഞ്ഞില്ലേ... പിന്നെ എന്താണ് എന്നോട് ഇങ്ങനെ ചോദിക്കുന്നത്.. ജിനി പറഞ്ഞു നിർത്തിയതും പിന്നെയും അടി വീണു...

ഒന്നല്ല മാറിമാറി ഇരു കവിളിലും .. അവസാനം വേദന സഹിക്കാൻ പറ്റാതെ വന്നപ്പോൾ ജിനി പപ്പയുടെ കയ്യിൽ കേറി പിടിച്ചു.. ജിനി.. ഇനിയും എന്റെ കയ്യിൽ നിന്നും മേടിച്ചു കൂട്ടരുത് സത്യം പറയുന്നത് ആണ് നല്ലത്... ഇത്ര നാളും നീ കണ്ട പപ്പ അല്ല ഇപ്പൊ ഞാൻ... പിന്നെ ഇന്ന് നീ ഒരു ജീവനും കൊണ്ടാണ് കളിച്ചത് അതു സഹിച്ചു തരാൻ ഒന്നും എന്നെ കിട്ടില്ല.. പറഞ്ഞൊ... പപ്പ.. ഞാൻ.. ജിനി.. ഇനി എന്നെക്കൊണ്ട് അറ്റകൈ നീ പ്രായോഗിക്കരുത്. പപ്പ.. അതു പറ്റിപോയി... എന്നോട്... മതി.. വണ്ടിയിൽ കയറു... ഉം.. പറഞ്ഞതു കേട്ടില്ലേ വണ്ടിയിൽ കയറാൻ.. പപ്പ പറഞ്ഞപ്പോൾ ജിനി വണ്ടിയിൽ കയറി ഇരുന്നു.. ഇവിടേക്ക് ആണ് പോകുന്നതു എന്നു പപ്പ പറഞ്ഞു ഇല്ല അവൾ ചോദിച്ചതും ഇല്ല.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 അഭി... ഏട്ടാ... നീ വേണമെങ്കിൽ ഉണ്ണി അങ്കിളിനെയും കൂട്ടി വീട്ടിലേക്ക്‌ പൊക്കോ അവിടെ ജിനി മാത്രമല്ലേ ഉള്ളത്... ഞാൻ ഇവിടെ നിക്കാം ഏട്ടാ..അവിടെ സുധ ചേച്ചി ഒക്കെ ഉണ്ടല്ലോ... ഉം... അഭി അമ്മയുടെ കാര്യ ചോദിച്ചു ജിനി വിളിച്ചോ.. ഇല്ല.. ഏട്ടാ.. ഉം.. എന്താ ഏട്ടാ.. ഒന്നും ഇല്ല... ചോദിച്ചു എന്നെ ഉള്ളൂ..ഇപ്പൊ വരാം എനിക്കു ഒരു കോൾ വരുന്നു.. ആദി ഫോണും പിടിച്ചു ഹോസ്പിറ്റലിന്റെ ആളോഴീഞ ഭാഗത്തേക്ക് പോകുന്നതു അഭി കണ്ടു... എന്നാലും ഏട്ടൻ എന്തിനാകും ജിനിയെ പറ്റി എടുത്തു ചോദിച്ചതു.... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 പപ്പയും ജിനിയും കയറിയ വണ്ടി നേരെ ഹോസ്പിറ്റലിലേക്കു ആണ് പോയത്...ജിനി വണ്ടിയിൽ നിന്നും ഇറങ്ങാതെ കുറച്ചു നേരം ഇരുന്നു.. ജിനി.. ഇറങ്ങി വരൂ... പപ്പ... ഞാൻ.. നിന്നോട്‌ ഇറങ്ങി വരാൻ ആണ് പറഞ്ഞതു.. ഉം.. ജിനി വേഗം ഡോർ തുറന്നു പതുക്കെ പുറത്തു ഇറങ്ങി.. പിന്നെ പപ്പയുടെ കൂടെ ഹോസ്പിറ്റലിലേക്ക് നടന്നു...ദൈവമേ അഭി അറിയുമ്പോൾ എന്നെ കൊല്ലും പിന്നെ ആദി സാർ...ഒന്നും വേണ്ടായിരുന്നു.. അപ്പോൾ അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്...

നേരെ icu വിന്റെ മുൻപിലേക്ക് ആണ് ജിനിയും പപ്പയും ചെന്നത്.. അവിടെ ചെല്ലുമ്പോൾ ആദിയും അഭിയും ചന്തുവും ഉണ്ണി അങ്കിളും ഉണ്ടായിരുന്നു.. ജിനിയും പപ്പയും വരുന്ന കണ്ടു അഭി വേഗം എണീറ്റ് ചെന്നു.. പപ്പ... അഭി .. പപ്പ വരുമെന്ന് ഞാൻ ഓർത്തില്ല.. വന്നല്ലേ പറ്റു അഭി.. അഭി വിളിച്ചപ്പോൾ ഒന്നും നോക്കിയില്ല വേഗം തിരിച്ചു..പിന്നെ അമ്മയ്ക്ക് എങ്ങനെ ഉണ്ട്.. അതു ഒന്നും പറയാൻ ആയില്ല.. ആദി.. ഹാ... ജിനി വരുന്നതു കണ്ടു ചന്തു ആദിയെ തോണ്ടി വിളിച്ചു... ആദി ഈ ജിനി ഇപ്പൊ എന്താ ഇവിടെ... എനിക്ക് അറിയില്ല ചന്തു... ഉണ്ണി അങ്കിൾ...അങ്കിൾ ആണോ ജിനിയുടെ പപ്പയെ അറിയിച്ചത്.. ഞാൻ അല്ല ചന്തു...പറഞ്ഞതു കേട്ടില്ലേ അഭി പറഞ്ഞു എന്നു. ആണോ.. ഉം... എല്ലാരും നോക്കി നിൽക്കുമ്പോൾ ജിനിയുടെ പപ്പ വേഗം ആദിയുടെ അടുത്തേക്ക്‌ ചെന്നു.. ആദി... അഭി വിളിച്ചു പറഞ്ഞു അമ്മയ്‌ക്ക് വയ്യെന്ന്.. ഉം.. അമ്മയ്ക്ക് എന്താ സംഭവിച്ചത് എന്നു അറിയാമോ..ആദി അറിയില്ല... ഡോക്ടർ ഒന്നും പറഞ്ഞില്ലേ... ഇല്ല.. പപ്പ പിന്നീട് അഭിയുടെ നേരെ തിരിഞ്ഞു ...അഭി,,, ജിനിക്ക് നിന്നോട്‌ ഒരു കാര്യം പറയാൻ ഉണ്ട്.. എന്താ പപ്പ.. അതു ജിനി പറയും..ജിനി ഇവിടെ വരൂ... എല്ലാരും നോക്കിയപ്പോൾ ജിനി പതിയെ നടന്നു വരുന്നത് കണ്ടു... ജിനി വീട്ടിൽ വച്ചു പറഞ്ഞ എല്ലാം കാര്യങ്ങളും എന്നോട് പറഞ്ഞപോലെ എല്ലാരോടും പറഞ്ഞോളു.. അഭിയും ആദിയും ജിനിയെ നോക്കി.. അഭി നോക്കുമ്പോൾ.. തല താഴ്ത്തി നിൽക്കുന്ന ജിനിയുടെ മുഖത്തേക്ക്‌ ഇരു കവിളിലും അടിച്ച പാട്‌ കണ്ടു..അഭി പെട്ടെന്ന് നടന്നു അവളുടെ അടുത്തേക്ക് ചെന്നു.. എന്താ ജിനി.. എന്താ കാര്യം.. അഭി.. അഭി എന്നോട്‌ പൊറുക്കണം.. എന്തിനു.. അതു അമ്മ.. അമ്മയുടെ ഈ അവസ്ഥക്ക് കാരണം ഞാൻ ആണ്..

എന്താ.. എന്താ ജിനി നിയ് പറയുന്നത് ജിനി നടന്ന കാര്യം എല്ലാം പറഞ്ഞു.. പറഞ്ഞു തിരുമ്പോൾ അഭിയുടെ നേരെ നോക്കാൻ ഉള്ള ദ്യര്യം പോലും ജിനിക്ക് ഉണ്ടായില്ല..എന്നിട്ടും എല്ലാം പറഞ്ഞു.. പറഞ്ഞു കഴിഞ്ഞതും ജിനി അഭിയുടെ നേരെ നോക്കിയതും കരണം പൊട്ടുന്ന ഒരു അടിയാണ് ജിനിക്ക് കിട്ടിയതു... അഭി. മിണ്ടിയാൽ കൊല്ലും ഞാൻ... അഭി.. ജിനി.... ഞാൻ പറഞ്ഞതു നീ കേട്ടില്ലേ.. മിണ്ടിയാൽ ചിലപ്പോൾ ഞാൻ നിന്നെ കൊല്ലും... ജിനി അഭിയുടെ നേരെ നോക്കി.. തന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന അഭി.. ഇപ്പൊ അവന്റെ നേരെ നോക്കാൻ പോലും തനിക്ക് സാദിക്കുന്നില്ല... അഭി വേഗം ജിനിയുടെ കൈ പിടിച്ചു വലിച്ചു എടുത്തു എന്നിട്ടു അവളെ പപ്പയുടെ നേരെ ഒറ്റ തള്ളായിരുന്നു... പപ്പ.. ഇവളെ നിങ്ങൾക്ക് വേണമെങ്കിൽ ഇപ്പൊ ഇവിടെ നിന്നും കൊണ്ടു പൊക്കോ.. ഇല്ലെങ്കിൽ നിങ്ങളുടെ മോളെ ഞാൻ എന്തൊക്ക ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല.. അഭി... മോനെ നിന്റെ അവസ്‌ഥ പപ്പയ്ക്ക് അറിയാം മോനെ...ഇവള് കാരണം എത്ര നാണം കേട്ടു ഞാൻ.. എനിക്കും മടുത്തു... എന്നു തൊട്ടു തുടങ്ങിയ പ്രശ്നങ്ങൾ ആണെന്നോ.. ഇനി വയ്യ...ഇവള് ഇനി ഒരിക്കലും നന്നാവില്ല.. പപ്പ എനിക്ക് നിങ്ങളോടു ഒരു ദേഷ്യവും ഇല്ല.. ഇവളെ ഒന്നു ഇവിടെ നിന്നും കൊണ്ടു പോകാമോ.. ഇല്ലെങ്കിൽ നിങ്ങളെ പോലും ഞാൻ വെറുത്തു പോകും... സോറി മോനെ.. ഇവളെ ഞാൻ കൊണ്ടു പൊക്കോളാം...ഇനി ആരുടെയും ജീവിതം ഇവൾ കാരണം ഇല്ലാതാകരുത്.. പപ്പ പറഞ്ഞതു കേട്ടു അഭി ഒന്നു നിന്നും പിന്നെ ജിനിയോടായി പറഞ്ഞു.. ഇത്ര ഒ‌ക്കെ ചെയ്‌തിട്ടും.. നിന്നെ ഞാൻ വെറുതെ വിടുന്നത് ജിനി... ദാ ഈ നിൽക്കുന്ന നിന്റെ പപ്പയെ ഓർത്തിട്ട് ആണ്... പൊക്കോ എന്റെ മുൻപിൽ നിന്നും.. അകത്തു കിടക്കുന്ന എന്റെ അമ്മ തിരികെ വരുമ്പോൾ നിയ് ഇവിടെ ഉണ്ടാകാരുത്... പോ... അഭി പറഞ്ഞതു ജിനി തല താഴ്ത്തിനിന്നു എല്ലാം കേട്ടു.. പിന്നെ പപ്പ വിളിച്ചപ്പോൾ പപ്പയുടെ കൂടെ പോയി... അഭി നോക്കുമ്പോൾ പപ്പയുടെ കൂടെ നടന്നു പോകുന്ന ജിനിയെ കണ്ടു അഭി തളർന്നു അടുത്തു കണ്ട ചെയറിൽ ഇരുന്നു... എല്ലാം കേട്ടുകൊണ്ടും കണ്ടുകൊണ്ടും ആദിയും ഉണ്ണി അങ്കിളും ചന്തുവും അവിടെ നിന്നു.. 🦋🦋🦋🦋🦋

ഇതേ സമയം ഒന്നും അറിയാതെ കനി ഡോക്ടറെ കാണാൻ ഇരിക്കുകയായിരുന്നു കാൻഗ്രാജുലേഷൻസ് mrs. ആദിത്യൻ നിങ്ങൾ ഒരു അമ്മയാകാൻ പോകുന്നു.. ഡോക്ടർ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ കനിക്ക് സന്തോഷം കൊണ്ട് എന്തു ചെയ്യണം എന്ന് അറിയാൻ പറ്റിയില്ല..ഡോക്ടർ പറഞ്ഞതു കേട്ടു ആദിയുടെ അടുത്തേക്ക് ഓടി ചെല്ലാൻ ആണ് തോണിയത്‌...താൻ ഒരു അമ്മ ആകാൻ പോകുന്നു ...ആദി ഏട്ടൻ ഒരു അച്ഛൻ...കടവുളെ നാൻ ...എനക്ക് റൊമ്പ സന്തോഷം ആച്.. ഇപ്പൊ എന്ന സെയ്യണം എന്നു പുരിയലെ... ഡോക്ടരുടെ അടുത്തു നിന്നും കനി വേഗം icu വിന്റെ മുൻപിലേക്ക് നടന്നു അവിടെ ചെല്ലുമ്പോൾ ആരൊക്കെയോ നിൽക്കുന്നതു കണ്ടു.. കുറച്ചു കൂടി മുൻപോട്ടു ചെന്നുനോക്കിയപ്പോൾ ആദി അവിടെ നിൽക്കുന്നതു കണ്ടു...വേഗം അവിടേക്ക് നടന്നു... ……തുടരും…….

അൻപ്: ഭാഗം 42

Share this story