അൻപ്: ഭാഗം 44

anp

എഴുത്തുകാരി: അനു അരുന്ധതി

കനി ആദിയുടെ അടുത്തേക്ക്‌ ചെല്ലുമ്പോൾ ജിനിയും പപ്പയും എതിരെ വരുന്നത് കണ്ടു..കനിയെ കണ്ടപ്പോൾ ജിനി പപ്പ കാണാതെ അവിടെ തന്നെ നിന്നു...പപ്പ ഇതൊന്നു അറിയാതെ മുൻപോട്ടു നടന്നു പോയി.. ജിനി പതുക്കെ കനിയുടെ അടുത്തേക്ക് നടന്നു ചെന്നു..കനിയുടെ വരവ് കണ്ടാൽ അറിയാം എന്തോ സന്തോഷം പറയാൻ ഉള്ള വരവ് ആണെന്ന്,,മുഖത്ത് അത്ര സന്തോഷം ഉണ്ടായിരുന്നു.. കണ്ടപ്പോൾ ജിനിക്ക് സഹിക്കാൻ പറ്റിയില്ല.. കനി, ജിനിയെ നോക്കിയപ്പോൾ കണ്ണുകൾ കരഞ്ഞുവിങ്ങി ഇരിക്കുന്നപോലെ തോന്നി.. കവിളുകളിൽ നീര് വന്നു വീർത്തു ഇരിക്കുന്നതു കണ്ടു.. വേഗം ജിനിയെ കടന്നു പോകാൻ നോക്കിയപ്പോൾ ജിനി വേഗം കനിയുടെ കയ്യിൽ കയറി പിടിച്ചു... എങ്ങോട്ട് ആടി.ഇത്ര വേഗത്തിൽ ഹോ ആദി ഏട്ടന്റെ അടുത്തേക്ക് ആകും... ഒരു ആദി ഏട്ടൻ.. നാണം ഉണ്ടോടി നിനക്ക് .. എവിടെയോ അലഞ്ഞു തിരിഞ്ഞു നടന്നവൾ ഇപ്പോ ആദിത്യൻ സാറിന്റെ ഭാര്യ..അവളുടെ ഒരു ഭാവം കണ്ടില്ലേ.. ജിനി.. ഇതൊക്കെ നീ മൂന്നാടി സോന്നത് താനെ.. അതിനു എന്താ... ഇപ്പൊ പറഞ്ഞാൽ നീ എന്നെ എന്തു ചെയ്യും... ജിനി കൈ എടുക്ക്.. എനിക്ക് നിന്നോട്‌ വഴക്ക് ഇടാൻ നേരം ഇല്ല.. ഓ... ആ തള്ളയെ കാണാൻ പോകണം ആയിരിക്കും അല്ലേ.. പോടി പോയി കാണു.. എന്നിട്ട് എല്ലാരും ഹാപ്പി ആയി ഇരിക്ക്..എനിക്ക് ഒരു അബദ്ധം പറ്റിയതാ ഇല്ലെങ്കിൽ പണ്ടേ അവർ പോയേനെ..

ജിനി നീ .... നീ ആണോ അമ്മയെ... ആ ഞാൻ തന്നെ...എന്റെ മുൻപിൽ കിടന്നു എല്ലാരും സന്തോഷിക്കുന്നതു കാണാൻ സഹിക്കാൻ വയ്യാതെ ഞാൻ ചെയ്തു... ജിനി... നീ..എന്തിനാ ഇതു ചെയ്‌തതു... ആ... ചെയ്തു ആരെയും ഞാൻ വെറുതെ വിടില്ല നോക്കിക്കോ. കോളേജിൽ വച്ചും പിന്നെ പലയിടത്തും വച്ചു ആദി സർ എന്നെ നാണം കെടുത്തി..അന്നു ഞാൻ വേദനിച്ചു... അയാൾ ഇപ്പൊ അമ്മയും ഭാര്യയും ആയി സന്തോഷത്തോടെ ജീവിക്കുന്നു..അയാൾക്ക് വേദനിക്കണമെങ്കിൽ നിനക്കോ അല്ലെങ്കിൽ അയാളുടെ അമ്മയ്ക്കോ വേദനിക്കണം എന്നു എനിക്ക് മനസിലായി..അതു കൊണ്ടു ഞാൻ ചെയ്തു... പിന്നെ നീ ഇതു അവിടെ പോയി പറഞ്ഞാലും ഒരു കാര്യവും ഇല്ല.. ഞാൻ തന്നെ എല്ലാം പറഞ്ഞു..അതിനു ശിക്ഷയും കിട്ടി.. ദാ നോക്ക് .. ആരെയും ഞാൻ വെറുതെ വിടില്ല.. ജിനി തന്റെ കവിൾ കാണിച്ചു കൊടുത്തു.കനി അതിലേക്ക് നോക്കി പിന്നെ ജിനിയെയും.. അപ്പോൾ ആണ് ജിനി,, കനിയുടെ കയ്യിൽ എന്തോ ഇരിക്കുന്നതു കണ്ടത്.. ഇതു എന്താ നിന്റെ കയ്യിൽ.. ജിനി പെട്ടെന്ന് കനിയുടെ കയ്യിൽ ഇരുന്ന റിപ്പോർട്ട് പിടിച്ചു മേടിച്ചു അതിലേക്ക്‌ നോക്കി.. ഹോ.. കൊള്ളാലോടി ഇനി നിനക്ക് ഒന്നും നോക്കേണ്ട.. അല്ല ഇതു ആദിസാറിന്റെ തന്നെ ആണോ... അതോ കണ്ട തമിഴൻമാരുടെ കൊച്ചിനെ ആണോ നീ അങ്ങേർക്ക് കൊടുക്കാൻ പോകുന്നതു.. ജിനി അത്രയും പറഞ്ഞു നിർത്തി ഉള്ളൂ കനി കൈ നീട്ടി അവൾക്ക് ഒന്നു കൊടുത്തു..ജിനി ആദ്യം ഒന്നു തരിച്ചു നിന്നു പിന്നെ പതിയെ കനിയെ നോക്കി ചിരിച്ചു.. ടി... ഇത്ര രോഷം ഉണ്ടെങ്കിൽ ഈ അടി നിന്റെ ആദി ഏട്ടന് ആണ് കൊടുക്കേണ്ടത്‌...എന്തിനു ആണെന്നോ നിന്റെ ചേട്ടനെ കൊന്നവനെ അറിഞ്ഞുകൊണ്ട് സംരക്ഷണം കൊടുക്കുന്നതിനു...

ജിനി പറഞ്ഞതു കനിക്ക് മനസിലായില്ല എന്നാ.. നീ എന്ന സോന്നത് ജിനി.. നിന്റെ ചേട്ടനെ കൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.. ഇല്ല പോയ്‌.. ഹും... വേണ്ട നീ വിശ്വാസിക്കേണ്ട.. ചെന്നു ചോദിക്ക് നിന്റെ ആദി എട്ടനോട് ആ കേസിനെ പറ്റി..അയാൾ പറയും.. ആ കേസ് നടത്താൻ പണം മുടക്കിയതും കേസ് നടത്തിയതും നിന്റെ ആദി ഏട്ടൻ ആണെന്ന്.. ജിനി പറയുന്ന കേട്ടപ്പോൾ കനിക്ക് ആകെ തളർന്നു പോകുന്ന പോലെ തോന്നി.. ഇല്ല ആദി ഏട്ടൻ ഇല്ല... ഇവൾ നുണ പറയുന്നത് ആണ്‌.. ഇനി ഒരു കാര്യം കൂടി കേട്ടോ.. ആരാണ് നിന്റെ ഏട്ടനെ കൊന്നതെന്നു അറിയാമോ..അഭിജിത്ത് മേനോൻ.. അഭി..എന്ന അഭിജിത്ത് മേനോൻ.. ഇതു അയാക്ക് അറിയാം എന്നിട്ടും ഇത്ര ദിവസം നിന്റെ കൂടെ ഉണ്ടിട്ടും ഉറങ്ങിയിട്ടും കൂടെ കിടന്നിട്ടും അയാൾ പറഞ്ഞൊ ...ഇല്ല അയാൾ പറയില്ല... പറഞ്ഞാൽ അനിയൻ ചീത്ത ആകില്ലേ..അതാ.. ജിനി പറഞ്ഞതു കേട്ട് കനി തളർന്നു അടുത്ത് കണ്ട ചെയറിൽ ഇരുന്നു.. ഇനി ചെന്ന് ചോദിച്ചു നോക്ക് ... അതും പറഞ്ഞു ജിനി തിരിഞ്ഞു നടന്നു.ഹും എല്ലാം ഇതോടെ കുളം ആകും.. എനിക് അതു മതി അവസാനം ഞാൻ തന്നെ ജയിച്ചു.. ജിനി പതിയെ തന്റെ ഇടത്തെ കവിളിൽ ഒന്നു തൊട്ട് നോക്കി.. ഹോ നല്ല വേദന ഉണ്ട്.. അഭി നിയും എന്നെ തല്ലി അല്ലേ.. ജിനി താഴെ വണ്ടി പാർക്ക് ചെയ്ത ഇടത്തു എത്തുമ്പോൾ പപ്പ അവിടെ കാത്തു നിൽക്കുന്നതു കണ്ടു..രണ്ടു പേരും ഒന്നും സംസാരിച്ചില്ല.. ജിനി വന്നു വണ്ടിയിൽ കയറി പപ്പ അവളെ ഒന്നു നോക്കി പിന്നെ വണ്ടി എടുത്തു... 🦋🦋🦋🦋🦋

ജിനി പോയ ശേഷം ഉണ്ണി അങ്കിൾ ആദിയെ വിളിച്ചു... ആദി... നീ അഭിയുടെ അടുത്തേക്ക്‌ ഒന്നു ചെല്ലു.. അവൻ ആകെ തളർന്നു ഇരിക്കുന്നതു കണ്ടില്ലേ... ശരിയാ ആദി.. നീ ചെല്ലു ഞാനും ഉണ്ണി അങ്കിളും ഇവിടെ ഉണ്ടാകും.. അവൻ ദേ മാറി ഇരിക്കുന്നതു കണ്ടില്ലേ.. ചന്തു പറഞ്ഞതു കേട്ട് ആദി,, അഭി ഇരിക്കുന്ന ഇടത്തേക്ക് നോക്കി..മിണ്ടാതെ കണ്ണുകൾ തുറന്നു ദൂരേക്ക് നോക്കി അഭി ഇരിക്കുന്നു... ആദി..എന്തോ ചിന്തയിൽ ആണ് അഭി എന്നു തോന്നുന്നു..ചെല്ലേടാ.. ഉം.. ചന്തു.. കനി കനി ഇപ്പൊ വരും.. ഉം.... ആദി അഭിയുടെ അടുത്തേക്ക് ചെന്നു ...ആദി നോക്കുമ്പോൾ അഭി കണ്ണുകൾ തുറന്നു വെറുതെ ഇരിക്കുന്നത് കണ്ടു.. ആദി അവന്റെ അടുത്ത് പോയി ഇരുന്നു പിന്നെ അവനെ പതിയെ വിളിച്ചു.. അഭി..എന്ത് ഇരിപ്പ് ആണ് അഭി. ഏട്ടാ.. ഞാൻ കാരണമല്ലേ അമ്മ.. അമ്മക്ക് ഇങ്ങനെ വന്നത്‌... പോട്ടെ അഭി.. ജിനിയെ പറ്റി നിൻക്ക് നേരത്തെ അറിയാമല്ലോ ..എന്നോട് ഉള്ള ദേഷ്യം തീർത്തതു ആണ് അവൾ.. അതു നിന്നിലൂടെ ആയി അത്രേ ഉള്ളു.. ഏട്ടാ... അമ്മ.. അമ്മയ്‌ക്ക് ഒന്നും ഇല്ല.. അഭി അമ്മ സുഗമമായി വരും.. ഉം.. അഭി വേഗം ആദിയുടെ മടിയിലേക്ക് ചാരി കിടന്നു... ആദിത്യൻ.. ആരോ വിളിക്കുന്ന കേട്ട് അഭിയും ആദിയും നോക്കി...നഴ്സ് ആണ് വിളിച്ചതു... Mr. ആദിത്യൻ അമ്മ കണ്ണു തുറന്നു ..

ഞാൻ ഡോക്ടറെ ഒന്നു അറിയിക്കട്ടെ.. ആദിയും അഭിയും വേഗത്തിൽ icu വിന്റെ മുൻപിലേക്ക് നടന്നു..എല്ലാരുടെയും മുഖത്ത് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ആരും പരസ്പരം സംസാരിച്ചില്ല.. എന്നാലും ഒരേ മനസോടെ ഒരേ ഒരു പ്രാർത്ഥന അമ്മ തിരിച്ചു വരണം എന്നായിരിക്കും. ആദി വേഗം കണ്ണുകൾ അടച്ചു ..ദൈവമേ എനിക്ക് അമ്മയെ തിരിച്ചു തരണേ.. ആമി പോയതിൽ പിന്നെ ഒന്നും പ്രാർത്ഥിചിട്ടില്ല, ഒന്നും ചോദിച്ചിട്ടില്ല, എല്ലാത്തിനോടും വെറുപ്പ് ആയിരുന്നു.. ഈ എന്നോട് പോലും..അന്ന് അണിഞ്ഞതു ആണ് ഈ പരിക്കൻ വേഷം.. പിന്നീട് ഞാൻ പോലും അറിയാതെ പലതും എന്റെ ജീവിതത്തിൽ കടന്നു വന്നു.. ഇനി അതൊന്നു നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ... ആദി നോക്കുമ്പോൾ ഡോക്ടർ വന്നു അകത്തേക്ക്‌ പോകുന്നതു കണ്ടു..കൂടെ ആദ്യം പോയ നഴ്സും ഉണ്ടായിരുന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ജിനി പറഞ്ഞതു പോയതും ഓർത്തു കനി അവിടെ തന്നെ നിന്നു ..എന്നാലും താൻ തോറ്റു പോയി.. അണ്ണനെ കൊന്നവരെ ഒന്നും ചെയ്യാൻ പറ്റിയില്ല... അവർ തന്റെ കണ്മുന്നിൽ തന്നെ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ല...അറിയാവുന്ന ആള് പറഞ്ഞതും ഇല്ല... ആദി ഏട്ടന് എല്ലാം അറിയാമായിരുന്നു..എന്നിട്ടും ഒന്നും പറഞ്ഞില്ല... അണ്ണൻ പോയ ശേഷം ആണ് ഞങ്ങളുടെ ജീവിതം ഇങ്ങനെ ആയി പോയത്. എന്തൊക്ക കഷ്ടപ്പാടുകൾ ആയിരുന്നു..അരുടേക്കോ കാരുണ്യത്തിൽ ജീവിച്ചു..

എല്ലാരും ഞങ്ങളെ ഇട്ടിട്ട് പോയി.. എല്ലാം പ്രതീക്ഷയും കൊണ്ടു അണ്ണൻ പോയി.. ആ ശൂന്യതതീരും മുൻപേ അപ്പയും പോയി.. .എത്രയോ രാത്രികളിൽ ഉറങ്ങാതെ ഇരുന്നു കരഞ്ഞ അപ്പയെ ഞാൻ കണ്ടു...ചോദിച്ചാലും ചോദിച്ചാലും അപ്പ ഒന്നും പറയില്ല ഇരുന്നു കരയും... അവസാനം മനസ് കൈ വിട്ടാണ് അപ്പ പോയതു,.... പിന്നെ അമ്മ, പാട്ടി.. എല്ലാരും പോയി.. ഒരു ദിവസം നേരം ഇരുട്ടി പുലർന്നപ്പോൾ താൻ ആരും ഇല്ലാത്തവളായി തിർന്നു.. പിന്നെ മാമനും അണ്ണിയുടെയും കൂടെ ആയി ജീവിതം..അവിടെ അനുഭവിച്ച കഷ്ടപ്പാട് ഓർത്താൽ താൻ ഇന്നും കരയും..അവർക്ക് തന്നെ കാണുന്നത് പോലും കലി ആയിരുന്നു കഴിക്കാൻ പോലും ഒന്നും തരില്ല.. അവസാനം കാശിനു വേണ്ടി.. ഭാര്യയും മക്കളും ഉള്ള അഴകപ്പൻ മാമനും ആയി തന്റെ തിരുമണം ഉറപ്പിച്ചു...പിന്നെ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു ..ഇപ്പോ ആദി സാറിന്റെ കൂടെ എത്തി... എന്നിട്ടോ ഇന്നാണ് അറിയുന്നത് അണ്ണന്റെ കൊലപാതകിയുടെ കൂടെ ആയിരുന്നു താനും എന്നു.. കേസ് നടത്താനും പണം മുടക്കാനും കൂടെ വരാനും തനിക്ക് ആരും ഉണ്ടായില്ല.. അവർ എല്ലാം വലിയ ആളുകൾ.. തനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.കടവുളെ എന്ന കൊടുമെ ഇതു.. എ എങ്കിട്ടെ എല്ലാം ഇപ്പടി ... കനി അവിടെ ഇരുന്നു കുറെ കരഞ്ഞു പിന്നെ എന്തോ ഓർത്തിട്ട് കയ്യിൽ ഉണ്ടായിരുന്ന result കീറിമുറിച്ചു കളഞ്ഞു....…തുടരും…….

അൻപ്: ഭാഗം 43

Share this story