അൻപ്: ഭാഗം 46

anp

എഴുത്തുകാരി: അനു അരുന്ധതി

വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ ചന്തു ആദിയെ ഇടക്ക് ഇടക്ക് നോക്കും.ചന്തുവും അഭിയും മുൻപിലും ആദി പുറകിലും ആണ് ഇരിക്കുന്നതു.. പുറകിൽ ഇരിക്കുന്ന ആദി ആണെങ്കിൽ ആരോടോ വാശി തിർക്കുന്ന പോലെ കുപ്പി വായിലേക്ക് കമഴ്ത്തി പുറത്തേക്ക് നോക്കി കൊണ്ടിരിക്കുന്നു... കുറച്ചു ദൂരം ചെന്നപ്പോൾ ആദി ചന്തുനെ വിളിച്ചു... ടാ.. ചന്തു വണ്ടി ഒന്നു നിർത്തിക്കെ എന്താടാ... ടാ.. വണ്ടി ഒന്നു നിർത്താൻ.. എന്താ ഏട്ടാ..എന്തു പറ്റി.. അഭി അവനോടു വണ്ടി ഒന്നു നിർത്താൻ പറ.. ചന്തു ചേട്ടാ വണ്ടി നിർത്താൻ.. ആ... ചന്തു വേഗം റോഡിന്റ അരികിൽ ആയി വണ്ടി നിർത്തി.. ആദി വണ്ടിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോകുന്നതു കണ്ടു..അഭിയും ചന്തുവും കൂടെ ഇറങ്ങി.. എന്താടാ അഭി... ഓ.. ഏട്ടത്തിയോടുള്ള ദേഷ്യം കുപ്പിയിലാക്കി വയിലേക്ക് തള്ളി.. ഇപ്പൊ അതു പുറത്തേക്ക് വാളായി പോകുന്നു.. ഞാൻ ഇതു പ്രതീക്ഷിച്ചു.. എപ്പോ തൊട്ട് തുടങ്ങിയതാ...ആദ്യം കനിയെ കാണാൻ ഇല്ലെന്നു പറഞ്ഞു ആയിരുന്നു കുടിച്ചത്.. ഇപ്പൊ ദേ കണ്ടു കിട്ടിയെന്ന് പറഞ്ഞു കുടിക്കുന്നു...

കുടിക്കാൻ ഓരോരുത്തരും ഓരോ കാരണം കണ്ടു പിടിക്കുന്നു.. അതെ.. ടാ അഭി.. അവൻ എന്തായാലും അവിടെ ഇരുന്നു വാള് വെക്കട്ടെ.. നമുക്ക് ദാ അവിടെ അടുത്തു ഒരു ചായ കടയിൽ നിന്നും ഒരു ചായ കുടിക്കാം.. അപ്പോ ഏട്ടൻ.. അവൻ അവിടെ ഇരുന്നു വിശ്രമിച്ചു പതുക്കെ വരും... നീ വാ.. ഉം.... അഭിയും ചന്തുവും റോഡ് ക്രോസ്സ് ചെയ്തു ചായ കടലിലേക്ക് നടന്നു. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഉണ്ണി അങ്കിൾ വന്നു ഗീതുനെ അമ്മ വിളിക്കുന്നു എന്നു പറഞ്ഞതു... ഗീതു വേഗം വായിച്ചു കൊണ്ടിരുന്ന ബുക്ക് അടച്ചു വച്ചു നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നു... അവിടെ എത്തിയപ്പോൾ അമ്മ എവിടേക്കോ പോകാൻ തയ്യാറായി നിൽക്കുന്നതു കണ്ടു... ഗീതു വേഗം ഡോറിൽ ഒന്നു മൂട്ടി.. ഹാ.. വരു ഗീതു.. അമ്മ എവിടെക്കോ പോകാൻ തയ്യാറായി നിക്കുവാണല്ലോ.. എവിടേക്ക് ആണ്... അതൊക്കെ പറയാം... നിയ് വേഗം തയ്യാറായി വാ.. നമ്മൾ ഒരുമിച്ച് ആണ് പോകുന്നതു.. എവിടേക്ക്... വാ.. പെണ്ണേ പറയാം.. ഉണ്ണി റെഡി ആയി ഇപ്പോ വരും.. ഉണ്ണി അങ്കിളും ഉണ്ടോ... ഉം.. അപ്പോ എന്തോ കാര്യമായി ആണല്ലോ.. ഉം.. പറ അമ്മേ നമ്മൾ എവിടേക്ക് ആണ് പോകുന്നതു എന്ന്‌.. ഉം.. അതു നമ്മൾ ഇന്ന് ജിനിയെ കൂട്ടി കൊണ്ടു വരാൻ പോകുന്നു... ആരെ ജിനി ചേച്ചിനെയോ...

അയ്യോ അതു വേണോ അമ്മേ.. വേണം.. ഒന്നുടെ ആലോചിച്ചു പോരെ ആ ചേച്ചി ഇവിടെ ഉണ്ടാക്കിയ കോലാഹലം അമ്മയ്ക്ക് അറിയാലോ..കനി ചേച്ചി ഇവിടെ നിന്നും പോകാൻ വരെ ജിനി ചേച്ചി ഒരു തരത്തിൽ കാരണം അല്ലേ.. പിന്നെ എന്താ.. മോളെ.. ഞാൻ ഒരു നൂർ വട്ടം ആലോചിച്ചു ആണ് ഈ തീരുമാനം എടുത്തത്.. അതു കൊണ്ടു എനിക്ക് ഇനിയും ചിന്തിക്കേണ്ട കാര്യം ഇല്ല... ഗീതു കുറച്ചു നേരം ആലോചിച്ചു നിന്നു.. ഉം... ഞാൻ വരാം അമ്മേ.. ഗീതുവും അമ്മയും മുറിയിൽ നിന്നും ഇറങ്ങി വണ്ടിയുടെ അടുത്ത് എത്തുമ്പോൾ ഉണ്ണി അങ്കിൾ അവരെ കാത്തു നിൽക്കുന്നതു കണ്ടു.. ഗീതു വേഗം തന്നെ പുറകിലെ ഡോർ അമ്മയ്‌ക്ക് വേണ്ടി തുറന്നു കൊടുത്തു.. അമ്മ അകത്തു കയറി കൂടെ ഗീതുവും.. ഉണ്ണി അങ്കിൾ പതിയെ വണ്ടി എടുത്തു.. വണ്ടിയിൽ ഇരിക്കുമ്പോൾ ഗീതു അമ്മ ചെയ്യാൻ പോകുന്ന കാര്യത്തെ പറ്റിയാണ് ആലോചിച്ചതു.. സ്വന്തം ജീവൻ എടുക്കാൻ പോലും ശ്രമിച്ച ജിനി ചേച്ചിയെ എന്തിനാ അമ്മ കൂട്ടി കൊണ്ടു വരുന്നത്.. ഇനിയും ജിനി ചേച്ചി ഇങ്ങനെ ചെയ്യില്ല എന്നു എങ്ങനെ പറയാൻ പറ്റും..ശോ... എന്താ ഗീതു.. നിയ് ശോ എന്നു പറഞ്ഞതു.. അയ്യോ ഒന്നും ഇല്ല അമ്മേ.. അമ്മയ്ക്ക് അറിയാം മോളെ.. ജിനിയെ പറ്റി അല്ലേ.. അതു.. ഉം.. ജിനി കഴിഞ്ഞ ദിവസം എന്നെ വിളിച്ചു..

അവൾ കുറെ എന്നോട് സംസാരിച്ചു.. ആ സംസാരത്തിൽ അതിൽ അവളുടെ മനസു അമ്മ കണ്ടു.. ചെയ്ത് തെറ്റ് ഏറ്റു പറഞ്ഞു അവൾ കുറെ കരഞ്ഞു ..ആ കണ്ണുനീരിൽ എല്ലാം ഉണ്ടായിരുന്നു മോളെ.. അതിൽ അവളുടെ മനസ്സ് ഞാൻ കണ്ടു... തെറ്റ് തിരുത്താൻ അവൾക്ക് ഒരു അവസരം ഞാൻ കൊടുക്കും.. അമ്മയുടെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ... ഉം... എനിക്ക് ഇപ്പൊ നൂറ് ശതമാനം ഉറപ്പ് ഉണ്ട് ഗീതു... ജിനിയെ എനിക്ക് നന്നാക്കി എടുക്കാൻ പറ്റും എന്ന്.. അമ്മ പറഞ്ഞതു കേട്ടപ്പോൾ ഗീതു അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അമ്മ തിരിച്ചും.. അതെ.. ഈ ഞാൻ കൂടി ഈ വണ്ടിയിൽ ഉണ്ടേ..എന്നെ കൂടി ഒന്നു പരിഗണിച്ചാൽ കൊള്ളാം.. എന്താ ഉണ്ണി.. അതെ എനിക്ക് അവിടേക്ക് പോകാൻ വഴി അറിയില്ല ...അതും കൂടി ഒന്നു പറഞ്ഞു തന്നാൽ നന്നായിരിക്കും.. അതാ.. ന്നാ ഗീതു ഈ ഫോണിൽ ജിനിയുടെ പപ്പയുടെ നമ്പർ ഉണ്ട്.. വിളിച്ചു ഒന്നു വഴി പറഞ്ഞു തരാൻ പറയു.. അമ്മ തന്ന ഫോൺ എടുത്തു ഗീതു ജിനിയുടെ പപ്പയുടെ നമ്പർ ഡയല് ചെയ്തു ചെവിയിലേക്ക് വച്ചു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചായയും കുടിച്ചു അഭിയും ചന്തുവും തിരിച്ചു വരുമ്പോൾ ആദി വണ്ടിയിൽ കിടന്നു ഉറങ്ങുന്നതു കണ്ടു.. ചന്തു ചേട്ടാ ഏട്ടൻ ഉറങ്ങി.. ആ.. കണ്ടു.. കിടപ്പ് കണ്ടിട്ടു നമ്മൾ പോയപ്പോൾ ഇവൻ extra രണ്ടെണ്ണം തട്ടിയോ എന്നു സംശയം.. അതിനു ഇവിടെ ബാർ ഒന്നും ഇല്ലല്ലോ.. അയ്യോ ടാ അഭി ...അതൊക്കെ അവൻ വണ്ടിയിൽ സ്റ്റോക്ക് ആക്കിട്ടുണ്ട്...

എപ്പോ.. ഞാൻ കണ്ടില്ല.. ദേ. ആ ബാഗിൽ ഉണ്ട്.. ഇനി പോകുന്ന വഴി എക്സൈസ് കാരു പിടിക്കാതെ ഇരുന്നാൽ മതിയായിരുന്നു.. പിടിച്ചാൽ എന്താ...ബില്ല് ഇല്ലേ.. അതോ‌ക്കെ ഉണ്ടാകും.. എന്നാലും ഈ എക്സൈസ് കാരു പിടിച്ചാൽ പോലിസ് പിടിക്കുന്നതിലും കഷ്ടം ആണ്.. അതെന്താ.. അഭി.. ഈ എക്സൈസ് കാരു പിടിച്ചാൽ രാവും പകലും നല്ല ഇടി ആയിരിക്കും...പോലീസ്കാര് ആണ് കുറച്ചു കൂടി ബേദം...അതായത് ഇടിക്ക് ഒരു മയം ഉണ്ടാകും... ആണോ എങ്കിൽ എക്സൈസ് പിടിക്കല്ലേ... പോലീസ് പിടിച്ചാൽ മതി.. ഫ..പുല്ലേ... ഇവിടെ മനുഷ്യൻ എങ്ങനെ എങ്കിലും നല്ല രീതിയിൽ പോയി വരാം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ഒരുത്തൻ പറയുവ പോലീസ് പിടിച്ചോ എന്ന്.. അതു ഞാൻ.. ഒരു ആവേശത്തിൽ പറഞ്ഞുപോയതാ.. സോറി. .. ഉം... കേറ് സമയം പോകുന്നു.. മുരുകൻ അണ്ണൻ നമ്മളെ കാത്തു നിൽക്കുന്നു... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഉണ്ണി അങ്കിൾ വണ്ടി ഒരു വലിയ വീടിന്റെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്തു.. അങ്കിളും ഗീതുവും അമ്മയും ഇറങ്ങി..വാതിക്കൽ തന്നെ ജിനിയുടെ പപ്പ നിൽക്കുന്നുണ്ടായിരുന്നു..എല്ലാരും അകത്തേക്ക്‌ കയറി.. ജിനി എവിടെ... മുകളിൽ ആണ് ഞാൻ ഇപ്പൊ വിളിക്കാം... നിങ്ങൾ വരുന്ന കാര്യം ഞാൻ പറഞ്ഞില്ല..

ആണോ.. എങ്കിൽ ഞാൻ മുകളിൽ പോയി കണ്ടോളം.. വാ ഗീതു ഉം... ഗീതുവും അമ്മയും കൂടി ജിനിയെ കാണാൻ മുകളിലുള്ള മുറിയിലേക്ക്‌ പോയി.ഉണ്ണി അങ്കിളും പപ്പയും താഴെ ഹാളിൽ ഇരുന്നു. അമ്മ മുകളിൽ എത്തുമ്പോൾ ജിനി ബെഡിൽ കമന്നു കിടക്കുന്നതാണ് കണ്ടത്....അമ്മയും ഗീതവും അകത്തേക്ക്‌ കയറി,,ബെഡിൽ ഇരുന്ന അമ്മ പതിയെ കൈ എടുത്തു ജിനിയുടെ തലയിൽ പതുക്കെ തലോടി..ആരോ തന്റെ മുടിയിൽ പിടിക്കുന്ന പോലെ തോന്നിയ ജിനി പെട്ടെന്ന് മുഖമുയർത്തി നോക്കി.. നോക്കിയപ്പോൾ അഭിടെ അമ്മ തന്റെ മുൻപിൽ ഇരിക്കുന്നു.. ജിനി വേഗംവ തന്നെ എണീറ്റ് അമ്മയെ കെട്ടി പിടിച്ചു അമ്മയുടെ തോളിൽ തന്റെ മുഖം വച്ചു.. ജിനി കരയുകയാണെന്നു അമ്മയ്ക്ക് മനസിലായി...തന്റെ നെഞ്ചിലൂടെ അവളുടെ കണ്ണുനീർ ഒലിച്ചു ഇറങ്ങുന്നത് അമ്മ അറിഞ്ഞു...അമ്മ അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്തു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. അതും കൂടി ആയപ്പോൾ ജിനി പൊട്ടി കരഞ്ഞു കൊണ്ട് അമ്മയുടെ നെഞ്ചിലേക്ക് മുഖം താഴ്ത്തി ... രണ്ടു പേരും ഒന്നും സംസാരിചില്ല...കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അമ്മ ജിനിയെ വിളിച്ചു.. ജിനി... മോളെ.. മതി എണീറ്റുവാ..

നമുക്ക് നമ്മുടെ വീട്ടിൽ പോകാം... വേണ്ട അമ്മേ.. ഞാൻ വരില്ല വരില്ലേ നീ.. ഞാൻ വിളിച്ചാൽ നിയ് വരില്ലേ... വേണ്ട അമ്മേ... ഞാൻ അവിടെ വേണ്ട.. ഇവിടേക്ക് വരുമ്പോൾ എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു..നിയ് ഞാൻ പറഞ്ഞാൽ അതു കേൾക്കും എന്ന്.. ഇപ്പോ മനസിലായി.. ഞാൻ നിനക്ക് ആരും അല്ലെന്ന്... അമ്മേ.. ഞാൻ ... എന്നോട് പൊറുക്ക് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതു ഞാൻ ചെയ്തു.. അറിയാം.. അമ്മയ്‌ക്ക് എല്ലാം അറിയാം.. അതൊന്നും എനിക്ക് ഇനി അറിയേണ്ട.. ഇവിടെ നിന്നും നിയ് എന്റെ കൂടെ വന്നില്ലെങ്കിൽ എന്നെ പിന്നെ ആരും തിരക്കേണ്ട.. കേട്ടോ. അമ്മേ... ഉം.. അതെ... ആരും എന്നെ ഇനി നോക്കേണ്ട..ഞാൻ പോകുവാ ഇനി നിന്നെ കാണാൻ വരില്ല.. അമ്മ വേഗം ജിനിയെ തന്നിൽ നിന്നും അടർത്തി മാറ്റി..പിന്നെ അടുത്തു നിൽക്കുന്ന ഗീതുവിനെ നോക്കി പറഞ്ഞു.. ഗീതു നമുക്ക് പോകാം.. വാ... ഉം.. ജിനി നോക്കുബോൾ അമ്മയും ഗീതുവും വാതിൽ തുറന്നു പോകുന്നതു കണ്ടു...ജിനി വേഗം ബെഡിൽ നിന്നും എണീറ്റ്‌ വേഗം അമ്മയുടെ അടുത്തേക്ക് നടന്നു ചെന്നു.. അമ്മേ... ജിനി പുറകിൽ നിന്നും വിളിക്കുന്ന കേട്ടു.. അമ്മയും ഗീതുവും അവിടെ നിന്നു..ജിനി വേഗം അമ്മയുടെ മുൻപിലേക്ക് വന്നു നിന്നു.. അമ്മയ്‌ക്ക് എന്നെ എപ്പോഴും ഇഷ്ടം ഉണ്ടോ..

ജിനി.. മോളെ ഞാൻ ഇവിടെ വരെ നിന്നെ തേടി വന്നെങ്കിൽ..നിന്നോട് ഇതുപോലെ ഇങ്ങനെ സംസാരിച്ചെങ്കിൽ നിനക്ക് അറിഞ്ഞൂടെ മോളെ.. നിയും എനിക്ക് പ്രിയപ്പെട്ടവൾ തന്നെ ആണെന്നു..ഉം.. ജിനി വേഗം അമ്മയുടെ അടുത്തേക്ക്‌ നീങ്ങി നിന്നു അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തു... ഉമ്മ കൊടുത്തു ജിനി തിരിയുമ്പോൾ പപ്പയും ഉണ്ണി അങ്കിളും ഗീതുവും തന്നെ,, തന്നെ നോക്കി നിൽക്കുന്നതു കണ്ടു...നോക്കുമ്പോൾ ഉണ്ണി അങ്കിൾ അടുത്തേക്ക്‌ വരുന്നതു കണ്ടു.. അടുത്ത് എത്തിയ ഉണ്ണി അങ്കിൾ ചിരിച്ചു കൊണ്ട് ജിനിയുടെ കയ്യിൽ പിടിച്ചു.. എങ്കിൽ നമുക്ക് പോയാലോ മോളെ.. അങ്കിൾ പറഞ്ഞപ്പോൾ ജിനി അങ്കിളിനെ നോക്കി ചിരിച്ചു. ജിനിടെ പപ്പ ഞങ്ങൾ ഇറങ്ങുവാ... പിന്നെ കാണാം.. അയ്യോ.. ഇത്ര ദൂരം വനിട്ടൊന്നു ചായ പോലും കുടിക്കാതെ പോകുവാണോ... ഞാൻ ചായ എടുക്കാം... പപ്പ ചായ എടുക്കാൻ പോയപ്പോൾ അമ്മ ജിനിയുടെ പപ്പയെ വിളിച്ചു.. ജിനിടെ പപ്പ നിക്ക്..മോളെ ജിനി പോയി എല്ലാർക്കും ചായ എടുക്ക്.. അമ്മ ജിനിയോട് പറഞ്ഞപ്പോൾ ജിനി തന്റെ കണ്ണുകൾ തുടച്ചു ചിരിച്ചു കൊണ്ട് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി.. കൂടെ ഗീതുവും.....…തുടരും…….

അൻപ്: ഭാഗം 45

Share this story