അൻപ്: ഭാഗം 47

anp

എഴുത്തുകാരി: അനു അരുന്ധതി

ആദിയും ചന്തുവും അഭിയും മീനാക്ഷി അമ്മൻ കോവിലിനു മുൻപിൽ മുരുകൻനേയും രാജുവിനേയും കാത്തു നിൽക്കുകയാണ്.. ചന്തു ചേട്ടാ കുറെ നേരം ആയല്ലോ നമ്മൾ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ടു അവർ വരില്ലേ... വരും എന്ന് ആണ് പറഞ്ഞതു.. ഞാൻ ഒന്നുടെ മുരുകൻ അണ്ണനെ വിളിച്ചു നോക്കട്ടെ.. ഉം.. ചന്തു മുരുകൻ അണ്ണനെ ഫോൺ ചെയ്യാൻ വേണ്ടി ഫോൺ എടുത്തു പുറത്തു ഇറങ്ങി നടക്കുമ്പോൾ ആദിയെ ഒന്നു നോക്കി... ആദി ഫോണിൽ എന്തോ നോക്കി ഇരിക്കുന്നതു കണ്ടു.. ഹോ.. ഇന്നലെ ഹോട്ടലിൽ കിടന്നു എന്തൊക്കെ ആയിരുന്നു ആദി കാട്ടി കൂട്ടി വെച്ചത്... മദ്യം ചോദിച്ചു മാനേജരെ തല്ലാൻ പോയി..പിന്നെ മുറിയിൽ ഇരുന്നു മുഷിഞ്ഞ നേരം ഒന്നു പുറത്തു ഇറങ്ങിയപ്പോൾ ഏതോ ഒരു പൂക്കാരി പൂ വേണോന്നു ചോദിച്ചതിനു അവളെ പറയാത്ത ചീത്ത ഇല്ല.. അവസാനം ആളുകൾ കൂടിയപ്പോൾ മാപ്പ് പറഞ്ഞു തടി തപ്പിയത് ഞാൻ അല്ലേ...അവർ തല്ലാതെ വിട്ടത് ഭാഗ്യം..നാട്ടിൽ എത്തിയിട്ടു വേണം എല്ലാം ചേർത്തു ഇവനിട്ടു കൊടുക്കാൻ.. ചന്തു തന്നെ നോക്കി നിൽക്കുന്നതു കണ്ടു ആദി ചോദ്യഭാവത്തിൽ ചന്തുവിനെ നോക്കി.. ചന്തു ഒന്നും ഇല്ലെന്ന് തല വെട്ടിച്ചു കാണിച്ചു.. ആദി നോക്കുമ്പോൾ ചന്തു ഫോണും പിടിച്ചു പോകുന്നതു കണ്ടു..

ചന്തു പോയ ശേഷംL ആദി തന്റെ ഫോണിൽ ഉള്ള കനിയുടെ ഫോട്ടോ എടുത്തു അതിലേക്ക്‌ നോക്കി .. എവിടെയാടി നീ.. കുറെ ആയി എന്നെ ഇട്ടു വട്ടു കളിപ്പിക്കാൻ തുടങ്ങിയിട്ടു.... അവസാനം ഞാൻ നിന്റെ അടുത്ത് എത്താറായി കനി... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഇതേ സമയം മധുരൈ മീനാക്ഷി അമ്മൻ കോവിലിന് മുൻപിൽ ഉള്ള റോഡിൽ പൂക്കുടയും കൊണ്ട് വെറുതെ നിൽക്കുകയാണ് കനി.... മീനാക്ഷി അമ്മൻ .. ഇപ്പൊ തനിക്ക് അമ്മൻ ആണ് തുണ..പണ്ടൊക്കെ ഇവിടെ ചിത്തിര തിരുവിഴ നടക്കുമ്പോൾ താൻ വേലു അണ്ണന്റെയും കൂടെ എത്ര തവണ ഇവിടെ വന്നിരിക്കുന്നു.. മനസ് ഉരുകിയാണ് ഓരോ നിമിഷവും ഇപ്പൊ ഞാൻ ഇവിടെ നിൽക്കുന്നതു.. അണ്ണനും ഞാനും തിരുവിഴ നടക്കുമ്പോൾ ഇവിടെ വരും പിന്നെ കണ്ണിൽ കണ്ടതു എല്ലാം അണ്ണനെ കൊണ്ട് മേടിപ്പിക്കും.. താൻ പറയുന്നത് എല്ലാം അണ്ണൻ വാങ്ങി തരും... പാട്ടിയാണ് ഈ കോവിലിനെ പറ്റി തനിക്ക് പറഞ്ഞു തന്നത്.. പേര് മീനാക്ഷി അമ്മൻ കോവിൽ എന്നാനെങ്കിലും ഞങ്ങൾ പണ്ടു സുന്ദരേശ്വര കോവിൽ എന്നാണ് വിളിച്ചിരുന്നതു ഇപ്പൊ അതു മധുര മീനാക്ഷി ക്ഷേത്രം എന്നു പറയുന്നു... മീനാക്ഷി... മത്സക്കണ്ണുള്ളവൾ എന്നാണ് ഈ പേരിന്റെ അർത്ഥം..

പരമ്പരാഗതമായി പാർവതി ദേവിയെ മീനാക്ഷിയായും ഭാഗവാൻ ശിവശങ്കരനെ സുന്ദരേശ്വരൻ ആയും ഇവിടെ ആരാധിച്ചു വരുന്നു... ഇവിടത്തെ ദേവിയുടെ മറ്റൊരു പേരാണ് തടാതകി എന്നു... അതു കേട്ടപ്പോൾ വേലു അണ്ണൻ എന്നെ തടാതകി എന്നു വിളിച്ചു കളിയാക്കി.. അന്ന് അണ്ണനോട് ഞാൻ പിണങ്ങി മിണ്ടാതെ നടന്നു...കുറച്ചു നിമിഷം മിണ്ടാതെ നടന്നപ്പോൾ തനിക്ക് സഹിക്കാൻ പറ്റിയില്ല... ഇപ്പൊ എത്ര നാളുകൾ ആയി അണ്ണനെ കണ്ടിട്ടു.. ആ സ്വരം ഒന്നു കേട്ടിട്ട് എത്ര ആയി.. അന്ന് രഥത്തിൽ സുന്ദരേശ്വര വിഗ്രഹം കൊണ്ട് വന്നപ്പോൾ അണ്ണന്റെ ആടുത്തു നിന്നും അതിലേക്ക് നോക്കി ഒന്നേ ഒന്നേ പ്രാർത്ഥിച്ചുള്ളൂ ..അണ്ണനെ ഒരിക്കലും പിരിയരുത് എന്ന പ്രാർത്ഥന.. എന്നിട്ടോ ആരൊക്കെയോ ചേർന്നു അണ്ണനെ ഇവിടെ നിന്നും പറഞ്ഞു വിട്ടു.. അമ്മാ... പിച്ചി ഇറുക്കാ... ആരോ പൂ മേടിക്കാൻ വന്നപ്പോൾ ആണ് കനി ഓർമ്മയിൽ നിന്നും ഉണർന്നതു.. എന്ന.. പിച്ചി..കൊട് അമ്മാ.. കനി വേഗം കൂടയിൽ നിന്നും പിച്ചി പൂ എടുത്തു കൊടുത്തു.. എവ്വളോ... 20 രൂപ... അവർ പൂ മേടിച്ചു കൊണ്ടു പോകുന്നതു നോക്കി കനി നിന്നു...കൂടനിറയെ പൂക്കൾ ഉണ്ടായിട്ടും ഒന്നും വിൽക്കാൻ തോന്നുന്നില്ല..പണ്ടൊക്കെ ആണെങ്കിൽ താൻ എത്രത്തോളം ആളുകളുടെ പുറകിൽ പോകും..

പൂ മേടിക്കാത്തവരെ കൊണ്ടു പോലും പുറകെ നടന്നു താൻ പൂ മേടിപ്പിക്കും...ഇപ്പൊ ഒന്നിനും മനസ് വരുന്നില്ല.. അറിയാതെ ആണെങ്കിലും മനസ് എവിടെക്കോ ഓടി പോകുന്നു.. എത്ര കടിഞാൻ ഇട്ടാലും താൻ പോലും അറിയാതെ എന്തെണ്ട ഇടത്തു അതു എത്തി നിൽക്കുന്നു.. അന്ന് ആദി ഏട്ടന്റെ അടുത്തു നിന്നും പോരുമ്പോൾ അറിയില്ലായിരുന്നു എവിടേക്ക് പോകണമെന്ന്..നേരെ നടന്നു റെയിൽവേ സ്റ്റേഷനിൽ ആണ് എയത്തിയതു എന്തൊക്കെയോ ട്രെയിൻ കയറി ചെന്നൈയിൽ എത്തി.. അറിയാമായിരുന്നു തന്നെ കണ്ടിലെങ്കിൽ ആദി ഏട്ടൻ ഇവിടെ ആകും ആദ്യം അന്നെഷിച്ചു വരുമെന്നു.. അതു കൊണ്ടു പരമകുടിയിൽ ഉള്ള പാട്ടിയുടെ അകന്ന ബന്ധുവിന്റെ വീട്ടിൽ കുറച്ചു നാൾ താമസിച്ചു... അവർക്ക് ശല്യം ആയി തോന്നിയപ്പോൾ അവിടെ നിന്നും ഇറങ്ങി.. പിന്നെ ഇപ്പോ ഇവിടെ എത്തി.. ഇനി എങ്ങോട്ട് ആണെന്ന് അറിയില്ല...എന്നെങ്കിലും ആദി ഏട്ടൻ ഇവിടെ വരും.. അന്ന് തന്നെ കൊല്ലാതെ ഇരുന്നാൽ മതിയായിരുന്നു..ഇത്ര നാളത്തെ ദേഷ്യം ഉണ്ടാകും...

അറിയില്ല ഇനിയും ഒളിച്ചു നടക്കണോ എന്ന്... പെട്ടെന്ന് കനിയുടെ മുൻപിലേക്ക് ഒരു ലോറി വന്നു നിന്നു... കനി ഞെട്ടി ഒന്ന് പുറകിലേക്ക് നീങ്ങി നിന്നു.. അപ്പോൾ ആരോ വണ്ടിയിൽ നിന്നും പുറത്തേക്ക് തലയിട്ടുകൊണ്ടു കനിയെ എന്തോ പറഞ്ഞു.. എന്നമ്മ ഇതു.. സാകറ്തിക്ക് ഇന്ത വണ്ടിതാ കേടച്ചതു.... കനി ആകെ പേടിച്ചു പോയി.. കണ്ണു ഒന്നു തെറ്റി ഇപ്പൊ വണ്ടിയുടെ അടിയിൽ പോയേനെ.. കനി ഒരു നിമിഷം അവിടെ തന്നെ നിന്നു.. പിന്നെ അവരോടായി പറഞ്ഞു അതു ...വന്ത്.. മന്നിച്ചിട് അണ്ണാ.. തെരിയാമലെ പാത്തുപൊമ... സുമ്മ...അതു ഇതുന്നു സോല്ലാതെ. അയാൾ എന്തോ പറഞ്ഞു പിറുപിറുത്തു കൊണ്ടു വണ്ടി മുൻപോട്ടു എടുക്കുന്നതു കനി കണ്ടു...കനി വേഗം തെക്കേ നടയിയിലേക്ക് പൂ കൂടയും കൊണ്ടു നടന്നു... കനി കടന്നു പോയ ശേഷം ആണ് വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവരുടെ സഹായിക്കു ഒരു സംശയം തോന്നിയതു അണ്ണാ എനക്ക് ഒരു സന്ദേഹം.. എന്നട തമ്പി.. അല്ല അന്ത പൊണ്ണു താനെ ഇന്ത പൊണ്ണു... എന്നട കൊഞ്ചം തെളിവാസോല്ല്.. അതു മുരുക അണ്ണാ..

കേരളാവിലെ ചന്തു അണ്ണൻ സോന്ന പൊണ്ണു ഇതു താനെന്നു എനക്ക് തോന്നിടിച്ചു.. അപ്പടിയ... ആമാ..ദേ ഫോട്ടോ പാർ.. ഏൻടാ മുട്ടാള ഇതു മുന്നാടി സൊല്ലലേ... മറന്നു പോച്ചേ..അണ്ണാ.. പരവായില്ലേ പാക്കലാം നമ്മ ഊര് താനെ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി നേരെ നടന്നു വൈഗ നദിയുടെ അടുത്തേക്ക്‌ ആണ് പോയത്.. കൂട പടിയിൽ വച്ചു നേരെ നദിയിൽ ഒന്നു കാലു നനച്ചു.. കുനിഞ്ഞു നിന്നു രണ്ടു കൈ കൊണ്ടും ഒരു കുമ്പിൾ വെള്ളം കോരി എടുത്തു മുഖത്തെക്ക് ഒഴിച്ചു മുഖം നനച്ചു എന്നിട്ട് സാരി തലപ്പ് കൊണ്ടു മുഖവും കഴുത്തും തുടച്ചു..വെയിൽ ആയി വരുന്നേ ഉള്ളു എന്നിട്ടു നല്ല ചൂട് ഉണ്ട്.. കൈ നനച്ചു വന്ന കനി കൂടയിൽ നിന്നും ഒരു പൊതി എടുത്തു തുറന്നു ... അതിൽ നിന്നും വെൺ പൊങ്കൽ എടുത്തു വായിലേക്ക് വച്ചു... വേലു അണ്ണനു ഏറ്റവു ഇഷ്ടപ്പെട്ട പൊങ്കൽ.. അറിയില്ല ഇന്ന് അതു ഉണ്ടാക്കാൻ തോന്നി...എനിക്ക് സക്കര പൊങ്കൽ ആണ് ഇഷ്ടം ...അതു ഉണ്ടാക്കിയാൽ ഞാൻ ആർക്കും കൊടുക്കില്ല മുഴുവനും കഴിക്കും..കനി കണ്ണുകൾ അടച്ചു പഴയ ഓർമയിലേക്ക് ഒന്നു പോയി..

ഹോ അതൊക്കെ ഒരു കാലം അതായിരുന്നു ജീവിതത്തിലെ നല്ല കാലം.. എല്ലാം കഴിയുമ്പോൾ ആണ് അറിയുന്നത് കഴിഞ്ഞു പോയ നിമിഷങ്ങൾ ആയിരുന്നു ഏറ്റവും നല്ലതെന്ന്.. കനി കണ്ണുകൾ തുറക്കുമ്പോൾ രണ്ടു ചെറിയ കുട്ടികൾ തന്നെ തന്നെ നോക്കി നിൽക്കുന്നതു കണ്ടു.. കനി വേഗം തന്റെ കയ്യിൽ ഉണ്ടായിരുന്ന വെൺ പൊങ്കൽ അവരുടെ നേരെ നീട്ടി.. ആദ്യം ഒന്നു മടിച്ചെങ്കിലും ഒന്നുടെ നീട്ടിയപ്പോൾ ഓടി വന്നു മേടിച്ചു കൊണ്ടു പോകുന്നതു കണ്ടു...കനി അവർ പോകുന്നതു നോക്കി അവിടെ ഇരുന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തു ചേട്ടാ ഇതിപ്പോ കുറെ ആയല്ലോ ഈ നിപ്പു തുടങ്ങിയിട്ടു.. ആദി ഏട്ടൻ പുറത്തു ഇറങ്ങി വന്നാൽ നമുക്ക് രണ്ടു പേർക്കും കിട്ടും.. അഭി.. ദേ അവർ വന്നു കൊണ്ടു ഇരിക്കുവാ എന്നു പറഞ്ഞു.. ഇപ്പൊ വിളിച്ചെ ഉള്ളൂ.. ഉം.. ചന്തു പറഞ്ഞു നിന്നതും ഒരു ലോറി വന്നു ബ്രേക്ക് ഇട്ടു നിരത്തി..അതിൽ നിന്നും മുരുകൻ അണ്ണനും സഹായിയും രാജുവും പുറത്തു ഇറങ്ങി.. ആദി നോക്കുമ്പോൾ വന്നവർ ചന്തുവിനോടും അഭിയോടും സംസാരിക്കുന്നതു കണ്ടു...

ആദി വേഗം വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. ചുറ്റും നല്ല തിരക്ക് ഉണ്ട്..ആദി കുറച്ചു മുൻപോട്ടു നടന്നു..ആളുകളുടെ തിക്കും തിരക്കുംആണ് എല്ലായിടത്തും.. എല്ലാരും എന്തിനോ വേണ്ടി ഓടുന്നു..ആളുകളെ വകഞ്ഞു മാറ്റി ആദി മുൻപിലേക്ക് നടന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി പൂകൂടയും കൊണ്ട് റോഡിലേക്ക് വരുമ്പോൾ ആണ് പരിയചയം ഉള്ള ആരോ അമ്പലത്തിലേക്ക് നടന്നു പോകുന്ന കണ്ടതു ..കനി സംശയത്തിൽ ആളെ ഒന്നു നോക്കി... പെട്ടെന്ന് ആരോ വിളിച്ച പോലെ ആള് ഒന്നു തിരിഞ്ഞു നോക്കി ... ആദി ഏട്ടൻ.. ആദിയെ അവിടെ കണ്ട കനി പെട്ടെന്ന് ഞെട്ടി പോയി..ആദി ഏട്ടൻ ഇവിടെ.. കടവുളെ ആദി ഏട്ടൻ... ഇപ്പൊ എന്ന സെയ്യും... അയ്യോ ഇവിടേക്ക് നോക്കുന്നു.. കനി പെട്ടെന്ന് ആദി കാണാതെ അടുത്തു കണ്ട കടയിലേക്ക് മറഞ്ഞുനിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി അമ്പലത്തിലേക്കാണ് നടന്നു ചെന്നത്‌..ചെരുപ്പ് ഊരി ഇട്ടു അമ്പലത്തിൽ കയറുമ്പോൾ ആണ് ആരോ തന്നെ നോക്കുന്ന പോലെ തോന്നിയതു ...ആദി ഒന്ന് തിരിഞ്ഞു നോക്കിതും അവിടെ കടയുടെ മറവിൽ ആരോ മറയുന്നതു കണ്ടു......…തുടരും…….

അൻപ്: ഭാഗം 46

Share this story