അൻപ്: ഭാഗം 11

അൻപ്: ഭാഗം 11

എഴുത്തുകാരി: അനു അരുന്ധതി

കനിയെ ഷോപ്പിൽ ആക്കി ചന്തു തിരികെ വരുമ്പോഴും ആദി ആ റൂമിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു… ആദി ടാ.. വാതിൽ തുറക്ക്.. ഞാനാ… ചന്തു വിളിക്കുന്ന കേട്ട് ആണ് ആദി വാതിൽ തുറന്നത്.. നീ എന്താ ഇതിൽ കേറി തപസ് ഇരിക്കുവാണോ… ഞാൻ ചുമ്മാ.. നീ അവളെ ആക്കിയോ… എന്താ മോനെ പതിവില്ലാതെ ഒരു ചോദ്യം.. എന്ത് … ഞാൻ ചുമ്മാ ചോദിച്ചതാ.. ഉം…ആട്ടെ നീ വല്ലതും കഴിച്ചോ.. ഇല്ല… എങ്കിൽ വാ ഞാൻ എടുത്തു തരാം… വേണ്ട വിശപ്പില്ല… നീ വാടാ ആദി… ഒന്നും ഇല്ലെങ്കിലും നിന്റെ ഭാര്യ എന്താ ഉണ്ടാക്കി വച്ചിരിക്കുന്നതെന്നു നോക്കാം.. ചന്തു വേണ്ട.. ഒരു ഭാര്യ… നി വാ മാമ… എന്തു മാമനോ… അതേ… തമിൾ നാട്ടിൽ കെട്ടിയവനെ മാമൻ എന്നാ വിളിക്കുന്നത്… അതു വച്ചു നോക്കിയാൽ നിയും ഒരു മാമൻ ആണ്..

മലയാളി മാമൻ.. ഒന്നു പോടാ..എന്നെ അതു പോലെ വിളിച്ചാൽ അവളുടെ അണപല്ല് അടിച്ചു ഞാൻ താഴെ ഇടും..കൂടെ നിന്റെയും.. അയ്യോ ഞാൻ ഇല്ലേ..മാമ അയ്യോ സോറി ആദിമോനെ… ഉം..ഇല്ലെങ്കിൽ നിനക്കു നല്ലതു.. ആദി കൈ നനച്ചു വന്നു.. ചന്തു എല്ലാം വിളമ്പി കൊടുത്തു…പിന്നെ ചന്തുവും കഴിക്കാൻ ഇരുന്നു… ടാ ആദി എല്ലാത്തിനും ഒരു തമിഴ് ടച്ച് അല്ലേ.. അതേ കുറേ മല്ലി ഇല വാരി ഇട്ടിട്ടുണ്ട്.. ശരിക്കും ഇവൾ തമിഴ് നാട്ടുകാരി ആണോ അതോ നോർത്ത് ഇന്ത്യൻ ആണോ.. ഇനിയും ഇതു പോലെ ഉണ്ടാക്കിയാൽ ഏതെല്ലാം എടുത്തു ഞാൻ അവളൂടെ തലയിൽ ഒഴിക്കും.. പറഞ്ഞു കൊടുത്തോ നിന്റെ അനിയത്തി അല്ലേ… ആദി.. എന്താടാ… ഒന്നും ഇല്ല.. പിന്നെ അപ്പൻ ഇപ്പോൾ വിളിച്ചു വച്ചതേ ഉള്ളു.. എന്താടാ.. മാറിയത്തിന്റെ എൻഗേജ്മെന്റ് ആയി എന്നോട് അവിടെ എത്തണം എന്നു..

എന്തുപറ്റി പെട്ടെന്ന്.. സാം ലീവു കിട്ടി വന്നിട്ടുണ്ട്.. ഈ വരവിനു അതു നടത്താം എന്നു വിചാരിക്കുന്നു.. ഉം. നി പോയിട്ടു വാ.. എപ്പോ പോകും.. വൈകിട്ടു .. അപ്പൊ ട്രാഫിക് ബ്ലോക്ക് കുറവായിരിക്കും… ശരി… പിന്നെ ആദി ഒരു കാര്യം കൂടി ഉണ്ട്.. എന്താ.. നാളെ കഴിഞ്ഞു നിനക്കു പിന്നെയും ജോലിക്ക് കയറാം.. എന്താ.. ശരി ആണോടാ.. അതേടാ… ആ വട്ട് ജിനി പരാതി പിൻവലിച്ചു.. ആണോ.. അതേ മാധവൻ മാഷ് നിന്നെ വിളിച്ചിട്ട് കിട്ടിയില്ല. അതു കൊണ്ടു എന്നെ വിളിച്ചു പറഞ്ഞു.. അവൾക്കു എന്തു പറ്റി പോലും… ആവോ.. എന്തോ കാരണം ഉണ്ട് അല്ലെങ്കിൽ ഇതുപോലെ ചെയ്യില്ല..ആദി.. ശരിയാ..കഴിഞ്ഞ ദിവസം ഇവിടെ വന്നു എന്തൊക്കെയോ പറഞ്ഞു.. ഞാൻ അറിഞ്ഞു.. അവൾ എന്താണോ മനസ്സിൽ കണ്ടിരിക്കുന്നതു.. ശരിക്കും അവൾക്കു നി എന്നു വച്ചാൽ വട്ട് ആണ് ആദി എത്ര പറഞ്ഞു.. എന്നിട്ടും പുറകിൽ നടക്കുന്നു.. അവൾ പരാതി പിൻവലിച്ചു എങ്കിൽ എന്തോ ഉണ്ട് ചന്തു… 🦋🦋🦋🦋🦋

ബുക്ക് ഷോപ്പിലെ ജോലികൾ എല്ലാം കനി പെട്ടെന്ന് പഠിച്ചു.. കാറ്റലോഗ് നോക്കി ബുക്ക് എടുത്തു കൊടുത്താൽ മതി..മനേജർ മേഡം രാവിലെ വന്നാൽ ഉച്ച ആകുമ്പോൾ പോകും.. പിന്നെ പിറ്റേന്ന് രാവിലെ വരൂ… അവിടെ രണ്ട് കുട്ടികൾ ഉണ്ട്.. മഞ്ജുവും പവിയും..കനി അവരോടു പെട്ടെന്ന് കൂട്ടായി.. ഊണ് കഴിക്കാൻ ഇരുന്നപ്പോൾ ആണ് പരസ്പരം പരിചയപ്പെട്ടതു… ചേച്ചിയെ ഇന്ന് കോണ്ടാക്കിയത് ചേച്ചിടെ ഹസ്സ്ബന്റ് ആണോ അല്ല.. അണ്ണൻ ആണ് ആണോ.. ആള് സിഗിൽ ആണോ അതേ.. ടി.. മഞ്ജു ഒന്നു നിർത്തൂ.. ഒന്നു പോ.. പവി നമ്മൾ ഒരേ സ്ഥാപനത്തിലെ ജീവനക്കാർ അല്ലെ അപ്പോൾ എല്ലാം പരസ്പരം അറിയണം അല്ലേ ചേച്ചി… അതേ… പിന്നെ ചേച്ചി… നാളെ നമുക്കു ഒരിടം വരെ പോകണം.. എവിടെ ആ മഞ്ജു … അതൊക്കെ പറയാം.. ഉം… വൈകിട്ട് കനിയെ കൂട്ടാനും ചന്തു ചെന്നിരുന്നു.

പോരുന്ന നേരം എല്ലാ വഴികളും കാട്ടി കൊടുത്തു…കനിക്ക് എല്ലാം ഒന്നും മനസിലായില്ല..എങ്കിലും ഏതൊക്കെയോ നോക്കി വച്ചു.. പോരുന്ന നേരം ചായ കുടിക്കാൻ നിർത്താം എന്നു ചന്തു പറഞ്ഞു.. പക്ഷേ കനി സമ്മതിച്ചില്ല… ഫ്ളാറ്റിൽ എത്തിയപ്പോൾ കനി ചുറ്റും നോക്കി.. കനി നോക്കുന്ന കണ്ടപ്പോൾ ചന്തു. കനിയോട് പറഞ്ഞു കനി.. നോക്കുന്ന ആള് ഇവിടെ ഇല്ല പുറത്തു പോയെക്കുവ അയ്യോ അണ്ണാ ഞാൻ ആദി സാറിനെ നോക്കിയതല്ല.. അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ കനി.. കനി ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുന്നതു നോക്കി ചന്തു നിന്നു.. 🦋🦋🦋🦋🦋

രാത്രിയിലത്തെക്കു കഴിക്കാൻ ഉണ്ടാക്കാൻ അടുക്കളയിൽ കയറിയതാണ് കനി.. അപ്പോൾ ആണ് ചന്തു യാത്ര പറയാൻ അവിടേക്ക് വന്നത്.. ചന്തു പോകുന്നു എന്ന് പറഞ്ഞപ്പോൾ കനിയുടെ മുഖത്തു സങ്കടം വന്നു നിറഞ്ഞതു കണ്ടു… അണ്ണാ.. ഇനി നമ്മൾ കാണുമോ.. എന്താ അങ്ങനെ ചോദിച്ചത്.. അണ്ണൻ ഇനി വരുമ്പോൾ ഞാൻ ഇവിടെ കാണുമോ എന്ന് അറിയില്ല.. കാണും.. പിന്നെ ഇതുപോലെ പാവം ആയി നിന്നാൽ അവൻ ഇങ്ങനെ പെരുമാറൂ..മുട്ടി മുട്ടി നിൽക്കണം.. അല്ലെങ്കിൽ ഇതുപോലെ തന്നെ ആകൂ… ഉം.. അണ്ണൻ വേഗം വരുമോ… വരും… സപ്പാട് കഴിചിട്ടു.. വേണ്ട ഇനിയും നിന്നാൽ വൈകും. ആദി എന്നെ നോക്കി താഴെ നിൽക്കുന്നു പോയിട്ട് വേഗം വരാം… പിന്നെ ഇതാ ഏതു പിടിച്ചോ.. ചന്തു ഒരു ചെറിയ പേപ്പറും കുറച്ചു രൂപയും അവൾക്കു കൊടുത്തു.. എന്താ അണ്ണാ…കാശു എനക്ക് വേണ്ട.. പിന്നെ എങ്ങനെ ഷോപ്പിൽ പോകും… വച്ചോ എന്തെലും അവശ്യത്തിനു എടുക്കാം..

പിന്നെ വഴിയും എന്റെ ഫോൺ നമ്പറും ഞാൻ എഴുതിയിട്ടുണ്ട്… ഇവിടെ ലാൻഡ് കട്ട് ആയി കിടക്കുവാ.. ആദി കട്ട് ആക്കിയിരിക്കുവാ.. ഞാൻ അവൻ്റെ ഫോണിലേക്ക് വിളിക്കാം.. ശരി.. ചന്തു പോകുന്നതു ലിഫ്റ്റിൽ കയറുന്നതും നോക്കി കനി നിന്നു.. ലിഫ്റ്റ് വാതിൽ അടയുന്ന വരെ അവൾ ചന്തുനെ നോക്കി നിന്നും ചന്തു അവളെ നോക്കി കൈ വീശി അവളും.. വാതിൽ അടഞ്ഞപ്പോൾ കനി വേഗം അവിടെ നിന്നും ബാൽക്കണിയിലേക്ക് പോയി.. അവിടെ നിന്നാൽ ചന്തു പോകുന്നതു കാണാം.. വേഗം ഓടി എത്തി നോക്കിയപ്പോൾ താഴെ ആദി വണ്ടിയിൽ ചാരി .. ഫോണിൽ എന്തോ ചെയ്തു കൊണ്ട് നിൽക്കുന്നതു കണ്ടു..കനി കുറച്ചു നേരം നിന്നപ്പോൾ ചന്തു അവിടേക്ക് നടന്നു വരുന്നത് കണ്ടു..

ആദി അവന്റെ ബാഗ് എല്ലാം വാങ്ങി വണ്ടിയിൽ വെക്കുന്നത് കണ്ടു.. വണ്ടിയിൽ കയറാൻ നേരം ആണ് ചന്തു കനി നിൽക്കുന്നതു കണ്ടത്.. അവൻ അവളെ നോക്കി നിന്നും.. ചന്തു മുകളിലേക്ക് നോക്കുന്നതു കണ്ടപ്പോൾ ആണ് ആദി കനി അവിടെ നിൽക്കുന്നതു കണ്ടത്.. അവൻ നോക്കിയപ്പോൾ കനി വേഗം അകത്തേക്ക് പോയി.. ആദി… എന്താ.. ചന്തു.. ടാ.. ഞാൻ വരുന്നത് വരെ അവൾ ഇവിടെ ഉണ്ടാകണം.. ഇല്ലെങ്കിൽ… ഇല്ലെങ്കിൽ നീ….ഇല്ല അവൾ ഇവിടെ ഉണ്ടാകും ആദി എനിക്കു അതു ഉറപ്പാണ്.. കെട്ടലോ.. എന്താ ചന്തു ഭീഷണി ആണോ.. ആണെന്ന് വച്ചോ.. ഉം. കയറു. 🦋🦋🦋🦋🦋🦋

ചന്തുവിനെ യാത്രആക്കി ഒരു മണിക്കൂറിനു ശേഷം ആദി തിരിച്ചു വന്നു.. ഡോർ ബെൽ അടിച്ചപ്പോൾ കനി വാതിൽ തുറന്നു ആദി അകത്തു കയറി.. സാർ കഴിക്കാൻ എടുക്കട്ടെ… അവളുടെ ചോദ്യം കേട്ട് ആദി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി… കനി കുറച്ചു നേരം അവിടെ നിന്നു പിന്നെ പതിയെ ഡൈനിങ് ടേബിളിൽ വന്നിരുന്നു.. കൈകൾ രണ്ടും കൂട്ടി വച്ചു തല അതിലേക്ക്‌ താഴ്ത്തി ഇരുന്നു.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേരെ ഓപ്പോസിറ് ഉള്ള ചെയറിൽ ആരോ വന്നിരിക്കുന്നു പോലെ തോന്നി തല ഉയർത്തി നോക്കിയപ്പോൾ ആദി … കനി വേഗം എണീറ്റു ചെന്നു ഒരു പ്ലേറ്റ് എടുത്തു ആദിടെ മുൻപിൽ വച്ചു..പതിയെ ആദിയെ നോക്കിയപ്പോൾ ദേഷ്യത്തിൽ നോക്കുന്ന കണ്ടു.. വേഗം ആ പ്ലേറ്റ് തിരികെ എടുത്തു.. ആദി ഒരു പ്ലേറ്റ് എടുത്തു തനിയെ വിളമ്പി കഴിക്കുന്നത് കണ്ടു…

കഴിച്ച ശേഷം ആദി കൈ കഴുകി പോകുന്നതു കണ്ടു..കനി പതിയെ നടന്നു ആദി കഴിച്ച പ്ലേറ്റ് എടുക്കാൻ തുടങ്ങിയ പോയപ്പോൾ ആദി അവളെ വിളിച്ചു… ടി.. നീ കഴിച്ചോ.. കനി ഇല്ലെന്നു തല ആട്ടി.. നിന്നോട് ഞാൻ പല പ്രാവശ്യം ആയി പറയുന്നു.. എന്തെങ്കിലും ചോദിച്ചാൽ വായ തുറന്നു മറുപടി പറയണം എന്ന്.. ഇല്ല സാർ നാൻ ഇന്നു സാപ്പിടലേ… എന്തേ… അതു സാറ് കഴിക്കാതെ.. ഞാൻ കഴിച്ച ശേഷം നീ കഴിക്കാൻ നീ എന്റെ ആരാ ടി.. വേണ്ടാത്ത ശീലം ഒന്നു വേണ്ട… പിന്നെ എന്നെ നോക്കി ആരും ഇരിക്കേണ്ട കേട്ടോ.. കേട്ടു.. ഒരു കാര്യം കൂടി.. നീ എന്തിനാണ് ഉള്ള മല്ലി ഇല മുഴുവനും എല്ലാത്തിലും വാരി ഇടുന്നതു..എന്തു സ്‌മെൽ ആടി… ഞാൻ എന്താ വല്ല ആട് ആണോ.. ഇതൊക്കെ ചവച്ചു തിന്നാൻ.. അതു.. നാൻ പാക്കിരേന് സാർ.. നോക്കിയാൽ നിനക്കു നല്ലതു… അതും പറഞ്ഞു ആദി അവിടെ നിന്നും പോയി..

കനി വേഗം ഒരു പ്ലേറ്റിൽ കുറച്ചു ചോറും കറിയും എടുത്തു നേരെ അടുക്കളയിലേക്ക് പോയി..അവിടെ ചെന്ന് ഇരുന്നു ആ സ്ലാബിൽ പ്ലേറ്റ് വച്ചു കഴിച്ചു കൊണ്ടിരുന്നു.. സിഗരറ്റിന്റെ അസഹൃമായാ മണം വരുന്നു തിരിഞ്ഞു നോക്കിയപ്പോൾ ആദി പുറകിൽ നിൽക്കുന്നു.. കയ്യിൽ ഉള്ള സിഗരറ്റിൽ നിന്നാണ് മണം വരുന്നത്.. ടി നിന്നോട് അവിടെ ഇരുന്നു കഴിക്കേണ്ടെന്നു ഞാൻ പറഞ്ഞൊ… ഇല്ല… പിന്നെ എന്തിനാണ് നി ഇവിടെ വന്നിരുന്നു കഴിക്കുന്നത്.. അതു സാറിനു പുടിക്കില്ല എന്നു വിചാരിച്ചു. ഞാൻ ഇനി പുടിക്കാനും വലിക്കാനും ഒന്നും ഇല്ല… അവൻ വേഗം ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു അവിടെ നിന്നും പോയി… കിടന്നിട്ടു കനിക്കു ഉറക്കം വന്നില്ല.. ചന്തു അണ്ണൻ പോയി.. ഞാൻ ഇവിടെയും ഒറ്റയ്ക്ക് ആയി.. ഇഷ്ടപ്പെട്ട എല്ലാരും എന്നെ വിട്ടു പോകുന്നു..സ്നേഹിക്കാൻ ആരും ഇല്ല എവിടെ ചെന്നാലും വഴക്ക് കേൾക്കുക .. ഇതാണ് എന്റെ ജീവിതം..ഇതിൽ ഒരു മാറ്റവും ഉണ്ടാകില്ല.. ചന്തു അണ്ണനെ ഒന്നു വിളിക്കാൻ കൂടി ഇനി പറ്റുവോ.. ആദി സാർ എനിക്ക് ഫോൺ തരില്ല … കനി പതിയെ തലയിണയിൽ മുഖം ചേർത്തു വച്ചു കരഞ്ഞു… 🦋🦋🦋🦋

കനി രാവിലെ എണീറ്റു കഴിക്കാൻ ഉള്ളത് ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.. ചായ ഉണ്ടാക്കി വച്ചിട്ടുണ്ട് ആദിക്കു കൊടുക്കണോ എന്നു സംശയിച്ചു നിന്നു… പിന്നെ രണ്ടും വിചാരിച്ചു ചായയും കൊണ്ടു ആദി കിടക്കുന്ന മുറിയിലേക്ക് പോയി… വാതിൽ മുട്ടി കുറച്ചു നേരം കാത്തു നിന്നും പിന്നെയും മുട്ടാൻ നോക്കിയപ്പോൾ വാതിൽ തുറന്നു.. വാതിൽ ചാരിയിട്ടേ ഉള്ളൂ.. കനി അകത്തു കയറി അകത്തു ആരും ഉള്ള ലക്ഷണം ഇല്ല.. ചായയും കൊണ്ട് തിരിച്ചു പോരാൻ വേണ്ടി കനി കതകു തുറന്നു അപ്പോൾ ആണ് ആദി അകത്തേക്ക് കയറി വന്നത്.. രണ്ടു പേരും കൂട്ടി ഇടിച്ചു.. കനിയുടെ കയ്യിൽ ഇരുന്ന ചായ ആദിടെ ദേഹത്തു വീണു.. ടി… രാവിലെ തന്നെ തിളച്ച വെള്ളം ഒഴിച്ച് കൊല്ലാൻ നോക്കുവാണോ നിയ്.. അയ്യോ സാർ ചായ.. ചായ.. പോടി ഇവിടെന്നു.. കനി നോക്കിപ്പോ ആദി ഇട്ടിരുക്കുന്നു ട്രാക്ക് സൂട്ട് നീട്ടി പിടിച്ചു കുടയുന്നത് കണ്ടു.. കനി വേഗം അവിടെ നിന്നും പോരാൻ തുടങ്ങി..

പെട്ടെന്ന് ആദി അവളെ വിളിച്ചു.. ടി.. നിക്ക്.. ആദി വേഗം ഇട്ടിരുന്ന ട്രാക്ക് സൂട്ട് ഊരി അവളുടെ കയ്യിൽ കൊടുത്തു.. ഇത്‌ കഴുകി വൃത്തിയാക്കിയിട്ടു പോയാൽ മതി.. കനി വേഗം അതു മേടിച്ചു.. അവിടെ നിന്നും പൊന്നു.. ട്രാക്ക് സൂട്ട് കഴുകി വൃത്തിയാക്കിയിട്ടു അതിനു ശേഷം.. കഴിക്കാൻ ഉള്ളതെല്ലാം ടേബിളിൽ അടച്ചു വച്ചിട്ട് കനി ഇറങ്ങി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 പരിചയം ഇല്ലാത്ത ഇടം ആയതു കൊണ്ട് കുറെ വഴി അലഞ്ഞു എങ്കിലും കനി ബുക്ക് ഷോപ്പിൽ എത്തി… ഇന്നും പോകുന്നു എന്ന് പറഞ്ഞപ്പോൾ ആദി സാർ ഒന്നും മിണ്ടിയില്ല.. അതിൽ ഒരു വിഷയം ഇല്ല .എന്നെ പോലെ ഒരു പെണ്ണ് ഒരു ദിവസം ജീവിതത്തിൽ വന്നു കയറിയതിന്റെ ദേഷ്യം ആണ്.. അതിൽ ഞാൻ എന്താ ചെയ്തത് ഇതൊന്നും ഇതു പോലെ ആകും എന്നു ഞാനും ഓർത്തില്ല.. ചേച്ചി… എന്താ ആലോചിച്ചു ഇരിക്കുന്നത്.. ഒന്നും ഇല്ല. മഞ്ജു ഹും എങ്കിൽ വാ നമുക്ക് ഒന്നു പുറത്തു ഇറങ്ങിട്ടു വരാം..

അയ്യോ എവിടെ. ആരെങ്കിലും ഇവിടേക്ക് വന്നലോ അതിനു പവി ഉണ്ടല്ലോ.. വാ ചേച്ചി… എവിടെയാ പോകുന്നതു.. ഇന്നലെ പറഞ്ഞില്ലേ ഇതിന്റെ മുകളിൽ ഒരു ബ്യൂട്ടിപാർലർ ഉണ്ട് അവിടേക്ക്.. അയ്യോ ഞാൻ ഇല്ല.. വേണ്ട..മഞ്ജു പറ്റില്ല ചേച്ചി വന്നേ പറ്റു.. ഒടുവിൽ അവളുടെ നിർബന്ധംകൊണ്ട് അവിടെ പോയി.. അവൾ എന്തൊക്കെയോ ചെയ്യുന്നതും നോക്കി ഞാൻ നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നെ പിടിച്ചു കസേരയിൽ ഇരുത്തി..എന്നിട്ടു എന്തൊക്കെയോ പറഞ്ഞു അവരെ കൊണ്ട് ചെയ്യിപ്പിച്ചു.. എല്ലാം തിർന്നു ഞാൻ കണ്ണാടി നോക്കിയപ്പോൾ ഞാൻ തന്നെ അതിശയിച്ചു പോയി… എങ്ങനെ ഉണ്ട് ചേച്ചീ… അയ്യോ മഞ്ജു ആരെങ്കിലും എന്തെലും പറയും.. എന്തു പറയാൻ.. ഈ മുടി കുറച്ചു വെട്ടി പുരികം ഒന്നു എടുത്തതിനു എന്തു പറയാണ് ആണ് ചേച്ചി… എന്തോ പോലെ.. അയ്യോ അതിനു നമ്മൾ പ്ലാസ്റ്റിക് സർജറി ഒന്നും അലല്ലോ ചെയ്തത്.. ചേച്ചി വാ… പുറത്തു ഇറങ്ങി നടക്കുമ്പോൾ എല്ലാരും കനിയെ നോക്കുന്ന പോലെ അവൾക്കു തോന്നി……തുടരും…….

അൻപ്: ഭാഗം 10

Share this story