അൻപ്: ഭാഗം 13

അൻപ്: ഭാഗം 13

എഴുത്തുകാരി: അനു അരുന്ധതി

രാവിലെ എല്ലാം ഒരുക്കി വച്ചിട്ട് കനി വേഗം തയ്യാറായി.. ആദിക്കു ഉച്ചക്ക് കഴിക്കാൻ വേണ്ടത് കൊണ്ട് പോകുമോ എന്നു അറിയില്ലായിരുന്നു.. അതു കൊണ്ടു മടിച്ചു ആണ് ആദിയോട് ചോദിച്ചത്. അതിനു കനിയെ കൊല്ലാൻ വന്ന പോലെ എന്തൊക്കെയോ പറഞ്ഞു… അവസാനം കാന്റീനിൽ നിന്നും കഴിച്ചു കൊള്ളാം എന്നു പറഞ്ഞു… എല്ലാം കഴിഞ്ഞു ആദിയോട് പറഞ്ഞു കനി ഇറങ്ങി …കനി പോയപ്പോൾ തന്നെ ആദി ഫ്ലാറ്റും പൂട്ടി ഇറങ്ങി…. താഴത്തിയപ്പോൾ ആദിടെ വണ്ടി ഗേറ്റ് കടന്നു പോകുന്നത് കണ്ടു… ഇതൊക്കെ ഇതു പോലെ ആകൂ അതു കൊണ്ട് ഒന്നും തോന്നിയില്ല…!! ആരോടെക്കെയോ ചോദിച്ചു അവസനം ഷോപ്പിൽ എത്തി… അവിടെ എത്തിയാൽ പിന്നെ വേറെ ലോകം.. മഞ്ജുവും പവിയും ഓരോന്നും ചോദിച്ചു കൂടെ നടക്കും.. കൂടുതലും ആദിയെ കുറിച്ചാണ് ചോദിക്കുന്നതു…അവരോട് നുണ പറയാൻ തോന്നുന്നില്ല.. ഓരോന്നും ചോദിച്ചപ്പോൾ വിഷയം മാറ്റാൻ പലതും പറഞ്ഞു… 🦋🦋🦋🦋

രാവിലത്തെ പീരിയഡ് LLM ക്ലാസ് ആയിരുന്നു… അവർക്ക് ഓരോ ടോപിക്‌ സെമിനാർ കൊടുത്തു.. എല്ലാവർക്കും ആദി സാർ വന്നു എന്നറിഞു സന്തോഷവും അതിലേറെ ആകാംക്ഷയും ആയിരുന്നു… അടുത്ത പീരിയഡ് LLB ക്ലാസ് ആണ്.. ക്ലാസ്സിൽ ചെന്നു കുട്ടികൾ എല്ലാം ആദി യെ നോക്കുന്നത് കണ്ടു… ആദി ജിനിയെ നോക്കിയപ്പോൾ കണ്ടില്ല.. എവിടെ എങ്കിലും പുറത്തു നിൽക്കുന്നുണ്ടാവും അടറ്റെണ്ടെന്സ് എടുക്കുമ്പോൾ കേറി വരും.. ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ആണ് മാധവൻ സർ പറഞ്ഞു ആണ് ആദി അറിയുന്നത് ജിനി പോയ കാര്യം… കേട്ടപ്പോൾ ആദിക്കു ഒരു ചെറിയ വിഷമം തോന്നി ചെറിയ വാശി തീർക്കാൻ വേണ്ടി സ്വന്തം കരിയർ ആണ് അവൾ വേണ്ടെന്ന് വെയ്ക്കുന്നതു… ഈ കുട്ടി എന്താ ഇതുപോലെ .. ഞാൻ ഇതു വരെ എന്റെ സ്റ്റുഡന്റ് ആയിട്ടെ അവളെ കണ്ടിട്ടുള്ളു… അവളോടു ഉള്ള ദേഷ്യം മാറ്റി നല്ല ഫ്രണ്ട് ആയിമാറാൻ നോക്കി അതു കൊണ്ടു ഒരു പ്രയോജനവും ഉണ്ടായില്ല…

അവളെ ഞാൻ വേറെ ഒരു കണ്ണിലും കണ്ടിട്ടില്ല.. അവളെ എന്നല്ല ആരെയും പിന്നെ കനി അവൾ എന്റെ ജീവിതത്തിൽ എങ്ങനെയോ വന്നു.. ഞാൻ പോലും ഓർക്കാതെ… ഉച്ച കഴിഞ്ഞ് മാനേജർ പോയപ്പോൾ ചന്തു ഒന്നു വിളിക്കണം എന്നു കനിക്ക് തോന്നി..മഞ്ജു ഫോൺ തരാം എന്ന് പറഞ്ഞു.. കനി വേഗം അന്ന് ചന്തു തന്ന പേപ്പർ എടുത്തു മഞ്ജുനു കൊടുത്തു.. ചേച്ചി ന്നാ ബെൽ അടിക്കുന്നുണ്ട്. പരിചയം ഇല്ലാത്ത നമ്പർ കണ്ടു എടുക്കണോ വേണ്ടയോ എന്ന് ചന്തു ഓർത്തു അവസാനം ഫോൺ എടുത്തു… ഹെലോ… ചന്തു അണ്ണാ.. ഹായ് കനി.. ഇതു എവിടെ നിന്നാ വിളിക്കുന്നത്.. ആരുടെ നമ്പർ ആണ് അതു വന്തു ബുക്ക് ഷോപ്പിലെ ഒരു കുട്ടിടെ .. ഓഹോ.. ഏതുണ്ട് വിശേഷം.. നല്ലായിരുക്കു അണ്ണാ.. ആദിയോ.. അവര് വേലക്കു പോയാച്ചു.. ആണോ.. നന്നായി.. പിന്നെ അവന്റെ പെരുമാറ്റം എങ്ങനെ ഉണ്ട്..ഉപദ്രവം ഉണ്ടോ.. പറവായില്ലേ അണ്ണാ.. അയ്യോ കനി നീ ചുമ്മാ മിണ്ടാതെ ഇരുന്നാൽ അവൻ നിന്നെ പപ്പടം പൊടിക്കുന്ന പോലെ പൊടിച്ചു തിന്നും നാൻ എന്ന പണ്ണണം അണ്ണാ മുട്ടി മുട്ടി നിക്കണം..

ശരിക്കും അവൻ ഒരു പേടിതൊണ്ടൻ ആണ് എന്നെ പോലെ ധൈര്യം ഒന്നും ഇല്ല ഇങ്ങോട്ട് ചൊറിയാൻ വന്നാൽ നല്ല മാന്തുകൊടുത്തു വിടണം.. അണ്ണാ.. അല്ലെങ്കിൽ ജീവിതം മുഴുവൻ നീ അവനെ സഹിച്ചു ജീവിക്കേണ്ടി വരും.. ഉം.. പിന്നെ വരില്ലേ.. ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്‌..വരണം കേട്ടോ.. എന്നെ സാർ കൂട്ടുമോ.. കൂട്ടും ഇല്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അവന് അറിയാം.. അവൻ ചോദിക്കുമ്പോൾ ചാടി കേറി വരാം എന്ന് പറയരുത്‌..കുറച്ചു വെയിറ്റ് ഇട്ടു നിൽക്കണം കേട്ടോ.. ഉം.. ശരി അണ്ണാ വെക്കട്ടെ ഷോപ്പിൽ ആള് വരുന്നു.. ശരി.. ചന്തു അണ്ണൻ പറഞ്ഞതു ശരിയാ. ആദി സാറിനോട് മുട്ടി നീക്കാൻ എനിക്ക് പറ്റുമോ.. അറിയില്ല. നോക്കാം. വൈകിട്ട് ബുക്ക് ഷോപ്പിൽ നിന്നും ഇറങ്ങിയപ്പോൾ മഞ്ജുവിന്റെയും പവിയുടെയും ബസ് വന്നപ്പോൾ അവരെ കേറ്റി വിട്ടു.. ഇന്നലെ തനിയെ വന്നത് കൊണ്ടു കുറച്ചു ഒക്കെ അറിയാം..

ബസ് സ്റ്റോപ്പിൽ ഇരുന്നപ്പോൾ ആണ് എതിരെ ഉള്ള റെസ്റ്റോറന്റിലേക്ക് നോക്കിയത്.. ഞെട്ടി പോയി അഴകപ്പൻ താത്തയുടെ കൂട്ടുകാരൻ ഗണേശൻ മാമൻ.. കടവുളെ എന്ന വിധി ഇതു.. നാൻ എങ്കേ പോകും..അവര് എന്നെ പാക്കകൂടാത്‌ വേഗം അവിടെ നിന്നും ഓടി.. ഏതോ പരിചയം ഇല്ലാത്ത വഴിയിലൂടെ ഓടി… എങ്ങോട്ട് എന്നു അറിയില്ല… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കോളജിൽ നിന്നും ഇറങ്ങി ഫ്ലാറ്റിൽ വന്നിട്ടു കുറച്ചു നേരം ആയി നേരം ഇരുട്ടി വരുന്നു ഇവൾ ഇതു എവിടെ പോയതാ.. ആദി കുറച്ചു നേരം ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കിനിന്നു ഇരുട്ടു പടരുന്നു കനി ഇനിയും വന്നിട്ടില്ല. പെട്ടെന്ന് ആണ് മൊബൈൽ അടിച്ചത്.. എടുത്തു നോക്കിയപ്പോൾ ചന്തു.. ചന്തു.. നീ ഇവിടെ ഏൽപിച്ച ഒരുത്തി ഉണ്ടാലോ ഈ നേരം ആയിട്ടും ഇതു വരെ വന്നിട്ടില്ല.. ആദി നീ എന്താ പറയുന്നതു.. നിന്റെ അനിയത്തി..അല്ല എന്റെ ഭാര്യ ഇതു വരെ വന്നിട്ടില്ല .

നീ നോക്കിയില്ലേ.. ഞാൻ എന്തിനാ നോക്കുന്നത്.. പോയ പോലെ തിരിച്ചു വന്നോളും.. ടി അലവലാതി ആദി അവൾ ഇപ്പൊ ഓഫീഷലി നിന്റെ ഭാര്യ ആണ് അവൾക്കു എന്തു പറ്റിയാലും നിന്നോട് ആയിരിക്കും ആദ്യം ചോദിക്കുന്നതു ..നിയും നിയമം പഠിച്ചത് അല്ലേ.. അപ്പോൾ പിന്നെ പറഞ്ഞു തരണോ.. നീ കാരണം ആണ് അവളെ എന്റെ തലയിൽ വെക്കേണ്ടി വന്നത്.. ആണോ കണക്കായി പോയി.. നിന്നു ഡിയലോഗ് അടിക്കാതെ പോയി നോക്കേടാ..എന്റെ അടുത്ത കോൾ നീ എടുക്കുമ്പോൾ കനി നിന്റെ കൂടെ ഉണ്ടായിരിക്കണം.. കെട്ടലോ.. ആദി ദേഷ്യത്തിൽ ഫോൺ ഓഫാക്കി ഫ്ലാറ്റും പൂട്ടി ഇറങ്ങി.. ചന്തു പറഞ്ഞ പേര് വച്ചു നേരെ ബുക്ക് ഷോപ്പിലേക്ക് ആണ്‌ആദ്യം പോയത്.. അവിടെ ചെന്നപ്പോൾ അടച്ചു ഇട്ടിരുക്കുന്നു..നേരെ ചെന്നു സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോൾ മൂന്നു പെണ്കുട്ടികളും ഒരുമിച്ചു പോയി എന്ന് പറഞ്ഞു.. അവരുടെ നമ്പർ അയാൾക്കു അറിയില്ല.

ഇല്ലെങ്കിൽ ഒന്നു വിളിച്ചു ചോദിക്കമായിരുന്നു വണ്ടി എടുത്തു ഏതൊക്കെയോ വഴിലൂടെ സഞ്ചരിച്ചു. ഇനിയും നിന്നാൽ വൈകും വേഗം ഫോൺ എടുത്തു പോലീസ് കമ്മിഷണർ ആൽവിൻ അലക്സിനെ വിളിച്ചു.. കോളേജിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. ഫോൺ അടിക്കുന്നുണ്ട്.. ടാ ആദി എന്താ ടാ വിശേഷം കുറെ ആയലോ മോനെ.. ടാ ആൽവി ഒരു ചെറിയ പ്രശനം ഉണ്ട് നിന്റെ ഒരു സഹായം വേണം.. പറ ടാ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 പോലീസ് സ്റ്റേഷനിൽ ആരൊക്കെയോ കനിയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് കനിക്ക് ആദിടെയും ചന്തുവിന്റെയും പേര് മാത്രമേ അറിയൂ.. എന്നാലും എന്റെ ലീല സാറേ ഇവൾക്ക് സ്വന്തം കെട്ടിയവന്റെ മുഴുവൻ പേരും വിവരങ്ങളും അറിയില്ലെന്ന് പറഞ്ഞാൽ എനിക്കു എന്തോ ഇതിൽ തകരാറു പോലെ തോന്നുന്നു ..

ഇനി ഇവള് വല്ല പുലി ആണോ.. പുലിയോ.. എന്തു പുലി.. മറ്റേ പുലി.. ഒന്നും തെളിച്ചു പറ.. ജോസി സാറേ അതു ലീല സാറേ തമിഴ് പുലി.. പിന്നെ.. ടി നിന്റെ കെട്ടിയവന്റെ ഫോൺ നമ്പർ ഉണ്ടോ .ഉണ്ടെങ്കിൽ താ വിളിച്ചു പറയാം.. കനി ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു അതും ഇല്ലേ.. നല്ല ബെസ്റ്റ് ഭാര്യ.. ഏതായാലും നീ ഇവിടെ ഇരിക്ക് ,SI സാര് വന്നിട്ടു എന്തെങ്കിലും ചെയ്യാം.. പെട്ടെന്ന് ആണ് കനിക്ക് ചന്തു തന്ന പേപ്പർ തുണ്ട് കയ്യിൽ ഉള്ളത് ഓർമ്മ വന്നത്.. സാർ എന്റെ അണ്ണൻ അവരുടെ നമ്പർ എൻ കയ്യിൽ ഇറുക്ക്.. താ… ലീല മേഡം ആ പേപ്പർ മേടിച്ചു അവരുടെ ഫോണിൽ നിന്നും ചന്തുവിന്റെ നമ്പർ ഡയൽ ചെയ്തു… അവർ ചന്തുവിനോട് സംസാരിക്കുന്നത് കനി കണ്ടു.. പിന്നെ അവർ ഫോൺ കനിക്ക് നേരെ കൊടുത്തു.. ചേട്ടന് സംസാരിക്കണം എന്നു. കനി പതിയെ ഫോൺ വാങ്ങി നടന്ന എല്ലാം പറഞ്ഞു.. കനി നി വിഷമിക്കെണ്ട ഞാൻ ഇപ്പൊ തന്നെ ആദിയെ വിളിച്ചു പറയാം..

അവൻ ഇപ്പോൾ തന്നെ വരും.. ഉം.. നി ലീല മെഡത്തിനു ഫോൺ കൊടുത്തെ.. കനി അവർക്കു ഫോൺ കൊടുത്തു.. അവർ മാരി നിന്നു സംസാരിക്കുന്നത് കണ്ടു..കുറച്ചു കഴിഞ്ഞു അവർ കനിയുടെ നേരെ വന്നു.. അല്ല കൊച്ചേ നി ആദിത്യൻ സാറിന്റെ വൈഫ് ആണല്ലേ ഉം..നാൻ മുതലേ സേല്ലില്ലേ.. അതു കറക്ടായി പറയണം. സാറിനെ ആർക്കാ അറിയാത്തത് ആദിത്യ ഗ്രൂപ്പ് ഓഫ് കമ്പനിസ് എല്ലായിടത്തും ഫെയ്‌മസ് അല്ലേ… തെരിയാതു.. ഉം… ഞാൻ SI സാറിനെ അറിയിക്കട്ടെ. നി അകത്തേക്ക് ഇരുന്നോ.. വേണ നാൻ ഇവിടെ ഇരിക്കാം.. ശരി… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കമ്മിഷണർ ഓഫീസിൽ ആയിരുന്നു ആദി ഈ സമയം ചന്തു ഒന്നു രണ്ടു വട്ടവും വിളിച്ചു .കനിയെ കിട്ടാത്തത് കൊണ്ടു ഫോൺ ഓഫാക്കി സ്വിച്ച് ഓഫ് ചെയ്തു ആദി.. കമ്മിഷണർ എല്ലാർക്കും ഇൻഫർമേഷൻ കൊടുക്കുന്നതു കണ്ടു.. ആദി കിട്ടി ടാ ഇവിടെ നോർത്ത് സ്റ്റേഷനിൽ ഉണ്ട് SI ആണ് പറഞ്ഞതു.. ആൽവി വേഗം പോകാം.. Ok.. വണ്ടി എടുത്ത് നേരെ നോർത്ത് സ്റ്റേഷനിൽ എത്തി..

അവിടെ എത്തിയപ്പോൾ കനി പുറത്തു ഇരിക്കുന്നതു ആദി കണ്ടു… ചെന്നു രണ്ടെണ്ണം കൊടുക്കാൻ ആണ് തോന്നിയത്.. എത്ര ടെൻഷൻ അടിച്ചു… ആദിയെ കണ്ടപ്പോൾ കനി ഓടി വന്നു അവനെ കെട്ടി പിടിച്ചു… കനി എന്താ ഇതു ആളുകൾ നോക്കി നിൽക്കുന്നു.. relax കനി നോക്കിയപ്പോൾ ആരൊക്കെയോ നോക്കി നിൽക്കുന്നതു കണ്ടു.. പെട്ടെന്ന് ആദിടെ ദേഹത്തു നിന്നും മാറി.. ടാ ആദി എന്താടാ റൊമാൻസ് ഇവിടെ വച്ചു ആണോ.. നാട്ടുകാർ കാണും മോനെ ആൽവിൻ ഇവിടെ എന്തെങ്കിലും procedure ഉണ്ടോ.. ഇല്ല പരാതി ഇല്ലാത്തതു കൊണ്ട് FIR ഒന്നും ഇല്ല.. നിനക്കു അറിയാലോ..ആദി.. ഉം..thank you ആൽവിൻ കൂടെ വന്നതിനു പോടാ.. നി എന്നെ wifeനു പരിചയപ്പെടുത്തി കൊടുക്കേടാ… Ok.. കനി ഇതു ആൽവിൻ എന്റെ ഫ്രണ്ട് ആണ്.. ആൽവി ഇതു കനി.. Helo.. കനി സമ്മതിച്ചു തന്നിരിക്കുന്നു ഈ മുതലിനെ എങ്ങനെ സഹിക്കുന്നു.. ആൽവിൻ.. അയ്യോ നീ പേടിക്കേണ്ട ഞാൻ പഴയ കഥ ഒന്നും പറയില്ലടാ.. കുറച്ചു നേരം സംസാരിച്ച ശേഷം അവർ പോകാൻ തുടങ്ങി..

പോട്ടെ ആൽവി .procedure ഉണ്ടെങ്കിൽ പറഞ്ഞാൽ മതി …ആളെ കിട്ടിയാൽ മിസ്സിങ് കേസ് നിൽക്കില്ലല്ലോ.. ഇല്ല.. ശരി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം.. വിളിക്കാം ടാ… പോട്ടെ കനി.. ഞങ്ങളുടെ ചെക്കനെ നന്നായി നോക്കണേ.. ഉം… ആൽവിൻ പോയ ശേഷം ആദി കനിയെ വലിച്ചു കാറിൽ കയറ്റി വണ്ടി വിറ്റു.. സാർ നാൻ മിണ്ടരുത് നീ നിനക്കു ഉള്ളത് ഫ്ലാറ്റിൽ ചെന്നിട്ടു സാർ. നിർത്തിക്കോ ഇനി മിണ്ടിയാൽ നിന്നെ വലിച്ചു പുറത്താക്കി ഞാൻ പോകും.. കനി പിന്നെ ഒന്നും മിണ്ടിയില്ല.. ആദി നല്ല സ്‌പീഡിൽ ആണ് വണ്ടി ഓടിച്ചു ഇരുന്നത് സീറ്റ് ബെൽറ്റ് ഈടാത്തതു കൊണ്ടു കനിക്കു ബാലസ് കിട്ടുന്നില്ലായിരുന്നു.. വണ്ടി വളക്കുമ്പോൾ ചരിഞ്ഞു പോകുന്നു ആദിയുടെ നേരെ നോക്കാൻ പേടി ആയി എല്ലാ ദേഷ്യവും ഡ്രൈവിങിൽ കാണിക്കുന്നുണ്ട്.. ഫ്ലാറ്റിൽ എത്തിയതും വണ്ടി ബ്രേക്കിൽ ഒറ്റ ചവിട്ട് ആയിരുന്നു.. കനി കുറച്ചു മുൻപോട്ടു ആഞുപോയി..

തല പൊക്കി നോക്കിയപ്പോൾ ആദി ഇറങ്ങി പോകുന്നതു കണ്ടു.. കനി ഇറങ്ങാൽ നോക്കിയപ്പോൾ ആദി വേഗം വന്നു ഡോർ വലിച്ചു തുരന്നു അവളെ പിടിച്ചു ഇറക്കി… കയ്യിൽ പിടിച്ചു നേരെ ലിഫ്റ്റിലേക്കാന് പോയത്.. ലിഫ്റ്റ് കണ്ടതും. കനി ആദിയെ വിളിച്ചു.. സാർ.. മിണ്ടി പോകരുത് നി കനി പിന്നെ ഒന്നും പറഞ്ഞില്ല… ലിഫ്റ്റ് ഇറങ്ങി ഫ്ലാറ്റ് തുറന്നു കനിയെ അകത്തേക്കു വലിച്ചു കൊണ്ടു പോയി.. അവളെ നേരെ മുറിയിലേക്ക് വലിച്ചു കൊണ്ട് പോയി ഒറ്റ തള്ള് ആയിരുന്നു.. തള്ളിന്റെ ശക്തിയിൽ കനി നേരെ താഴെ വീണു.. ആദി റൂം ലോക്ക് ചെയ്തു..അവളുടെ നേരെ അടുത്തു വന്നു..എണീറ്റു വരുന്ന കനിയെ താടിക്ക് കുത്തി പിടിച്ചു നേരെ ഇരുത്തി.. തോന്നിയത് പോലെ നടക്കണം എന്നുണ്ടെകിൽ ഒന്നു പറഞ്ഞിട്ടു പോണം. കേട്ടോടി ലോകം മുഴുവൻ നിന്നെ നോക്കി നടന്നു. ആരെ നോക്കി പോയതാടി നി… സ..സർ.. ആദി അവളുടെ താടിയിൽ നിന്നും വിട്ടു..

നിന്റെ ചേട്ടൻ ഇല്ലേ ചന്തു അവൻ എന്നെ ഭീഷണിപ്പെടുത്തി …അറിയോടി നിനക്കു.. കനി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു ..ആദി തന്റെ വിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി.. നിനക്കു എന്തെങ്കിലും പറ്റിയിരുന്നു എങ്കിലോ ഞാൻ പോയി ജയിലിൽ കിടന്നോളൂ അല്ലേ… സാർ.. മിണ്ടരുത് നീ.. ഒളിച്ചു ഓടി പോകാൻ ആയിരുന്നു എങ്കിൽ പിന്നെ എന്തിനാടി പോലീസ് വണ്ടിടെ മുൻപിൽ പോയി ചാടിയത്… അതു സാർ നാൻ ഒളിച്ചു പോയത് അല്ല.. പിന്നെ.. അതു വന്തു..നാൻ.. കനി അത്രയും പറഞ്ഞപ്പോൾ ആരോ ഡോർ ബെൽ അടിച്ചു. ആദി കനിയുടെ കയ്യിലെ പിടി മാറ്റി വേഗം റൂമിൽ നിന്നും ഇറങ്ങി.. ഡോർ തുറന്നു നോക്കിയപ്പോൾ സെക്യൂരിറ്റി നിൽക്കുന്നു.. എന്താ.. അതു സാറേ ചന്തു സാർ താഴ പീറ്റർ സാറിനെ വിളിച്ചു ഇവിടെ സാർ ഫോൺ എടുക്കുന്നില്ല എന്നു പറഞ്ഞു.. അപ്പോൾ ആണ് ഫോൺ ഓഫാക്കി വച്ച കാര്യം ആദി ഓർക്കുന്നതു.. ശരി ഞാൻ തിരിച്ചു വിളിച്ചോളാം.. അയാൾ പോയി ശേഷം വാതിൽ അടച്ചു ലോക്ക് ചെയ്തു..

വേഗം പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഓൺ ആക്കി ചന്തുവിനെ വിളിച്ചു… ടാ ആദി.. മോനെ എത്ര നേരം ആയി നിന്നെ വിളിക്കുന്നു.. സോറി ചന്തു… ഫോൺ ഓഫായി പോയി ചാർജ് ഇല്ലായിരുന്നു.. നിനക്കു ചാർജ്‌ കുറച്ചു കൂടുതൽ ആണ് ആദി. കനി എവിടെ. ഓ ഇവിടെ ഉണ്ട്.. ഒന്നു കൊടുത്തെ ആദി.. കൊടുക്കണം എന്നുണ്ട്‌.. എങ്കിൽ നിന്റെ കൈ ഞാൻ വെട്ടും മോനെ..ഫോൺ അവൾക്കു കൊടുക്ക് ആദി.. കൊടുക്കാം.. പിന്നെ ആദി ഒരു കാര്യം പറയാം അവൾ നിന്നോട് പറഞ്ഞു കാണില്ല ..നി പറയാൻ സമ്മതിച്ചും കാണില്ല.. എന്തു.. ഇന്ന് നടന്ന സംഭവം.. ചന്തു ആദിയോട് നടന്നതു എല്ലാം പറഞ്ഞു… അതിനു ശേഷം ആദി ഫോൺ നേരെ റൂമിലേക്കു കൊണ്ടു പോയി.. ഇന്നാ ചന്തു ആണ് സംസാരിക്കു ഞാൻ നിന്നോട് പറഞ്ഞ എന്തെങ്കിലും അവൻ അറിയരുത്…

ഉം.. കനി സംസാരിച്ച ശേഷം ആദിക്കു ഫോൺ കൊടുത്തു.. ഫോൺ മേടിച്ചു ആദി കനിയെ ഒന്നു നോക്കി അവളുടെ കണ്ണുകൾ കരഞ്ഞു വീർത്തു ഇരിക്കുന്നത് കണ്ടു.. അതേ ഏതാടി ഇന്ന് കണ്ട നിന്റെ മാമൻ.. അവൻ നിന്നെ കണ്ടോ തെരിയാത് ഉം… പിന്നെ നാളെ നമ്മൾ ഒരു യാത്ര പോകുന്നു… എങ്കേ സാർ.. പറഞ്ഞതു കേട്ടാൽ മതി ഇങ്ങോട്ടു ഒന്നും ചോദിക്കേണ്ട… നാൻ വരമാറ്റെ സാർ… എന്തു.. ഞാൻ വരില്ല…….തുടരും…….

അൻപ്: ഭാഗം 12

Share this story