അൻപ്: ഭാഗം 20

അൻപ്: ഭാഗം 20

എഴുത്തുകാരി: അനു അരുന്ധതി

കനി ..നിനക്കു അവനെ സ്നേഹിക്കാൻ പറ്റുമോ… എന്റെ ആദി പാവം ആണ്.. ചെറിയ ഒരു ദേഷ്യം ഉണ്ടെന്നെ ഉള്ളൂ.. ചന്തു അതും പറഞ്ഞു പോകുന്നതു കനി നോക്കി നിന്നു… ആദി സാറിനു ഇത്ര സങ്കടം ഉണ്ടെന്നു എനക്ക് തെറിയാത്… ഇനി എനിക്കു അറിയാം എന്തു ചെയ്യണം എന്ന് ….. വൈകിട്ടു ആദി വരുന്നതും നോക്കി ബാൽക്കെണി പോയി ഒന്നു രണ്ടു വട്ടം നോക്കി..കണ്ടില്ല..എന്തോ ആദിയെ പറ്റി കേട്ടപ്പോൾ അറിയാതെ കാണാൻ ഉള്ളു കൊതിക്കുന്ന പോലെ തോന്നി.. 🦋🦋🦋🦋

വൈകിട്ട് ചായക്ക് മുളക് ബജി ഉണ്ടാക്കി.. ആദി സാറിനു കഴിക്കാൻ ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ് എന്നു ചന്തു അണ്ണൻ ആണ് പറഞ്ഞു തന്നത്.. അതും എരിവ് ഏറ്റവും ഉള്ള മുളക് തന്നെ വേണം പോലും… പിന്നെ നോക്കിയില്ല അണ്ണനെ കൊണ്ടു തന്നെ എല്ലാം വാങ്ങിപ്പിച്ചു.. വൈകിട്ടു ആദി സാറിനു ഇഷ്ടപ്പെട്ട കറികളും ഉണ്ടാക്കി..വഴുതനങ തോരൻ..മത്തങ എരിശേരി…പാവക്ക തിയ്യൽ..എല്ലാം ഉണ്ടാക്കി അടച്ചു വച്ചു.. ശോ ഇതുവരെ വന്നില്ലല്ലോ ആള്… എന്താ കനി കുറെ നേരം ആയല്ലോ.. ഇവിടെ കിടന്നു കറങ്ങുന്നതു .. അതു അണ്ണാ.. സാർ വന്നില്ല സമയം ആയല്ലോ… ആ ഇന്ന്‌ ഏതാ ദിവസം.. തിങ്കൾ.. അല്ല തിയതി എന്താ… എന്താ അണ്ണാ.. ഇന്നു അവൻ വൈകിയേ വരൂ… അതെന്താ… ഇന്ന് 30 നാളെ ഒന്നാം തീയതി .. നാളെ ഇല്ലല്ലോ.. എന്തു… ഇല്ല അണ്ണാ.. ബാർ.. അതിനു ..സാർ ബാറിൽ ആണോ.. മിക്കവാറും.. ആയിരിക്കും… ശോ…ഈ ആദി സാർ.. അല്ല പറഞ്ഞു നാവു എടുത്തെ ഉള്ളൂ ദെ മാമൻ വരുന്നു..

പിന്നെ ബാറിൽ പോയോ എന്നൊന്നും ചോദിച്ചേക്കല്ലേ.. കൊല്ലും അവൻ.. ഇല്ല അണ്ണാ.. കനി നോക്കിയപ്പോൾ വണ്ടി പാർക്ക് ചെയ്തു ആദി മൊബൈൽ ഫോണും നോക്കി വരുന്നത് കണ്ടു… എന്തോ അറിയില്ല.. ആദി സാർ വരുന്നു നെഞ്ചു പട പടാന്നു ഇടിക്കുന്നു… കനി.. ഉം.. അവൻ ഇവിടേക്ക് തന്നെ ആണ് വരുന്നത് കെട്ടോ..ഇതുപോലെ സ്കെച് ചെയ്യേണ്ട.. അയ്യോ ഞാൻ ചുമ്മാ നോക്കിയതാ.. അതു മനസിലായി… വാ… കനിയും ചന്തുവും കൂടി അകത്തേക്ക് കയറി..കനി വേഗം ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി.. കുറച്ചു സമയം കഴിഞ്ഞു ഡോർ ബെൽ അടിക്കുന്ന സൗണ്ട് കേട്ടു.. ചന്തു പോയി വാതിൽ തുറക്കുന്നത് കണ്ടു.. ടാ.. ആദി എന്താടാ വൈകിയത്‌.. അതു മാധവൻ സാറിനു ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു.. ഒന്നു കൂടെ പോയി… ഉം.. നീ വരുന്നതും നോക്കി ഒരാൾ ബാൽക്കെണിയിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു.. ആര്.. നിന്റെ ഭാര്യ…

അല്ലാതെ ആര്.. ആദി അടുക്കളയിലേക്ക് ഒന്നു പാളി നോക്കി..കനി ചന്തു പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.. ശോ.. ഈ ചന്തു അണ്ണൻ… കനി.. ദേ ആള് എത്തിട്ടോ.. ചന്തു ഞാൻ ഒന്ന് ഫ്രഷ്‌ ആയി വരാം രാവിലെ തൊട്ടു അലച്ചിൽ ആയിരുന്നു.. .പിന്നെ നീ നമ്മുടെ ശ്രുതി യെ അറിയില്ലേ… ഏത് ശ്രുതി.. ടാ നമ്മുടെ ശ്രുതി ശിവദാസ്… ആ നമ്മുടെ ശ്രുതി.. അവളെ കണ്ടോ നീ അവൾ ഇന്നലെ കോളജിൽ ജോയിൻ ചെയ്തു… ലെക്ചർ ആയിട്ടു ഓഹോ… കൊള്ളാലോ.. ഞാൻ ചോദിച്ചെന്നു പറയണേ.. ഉം.. കനി ആദിക്കു ചായയും കഴിക്കാൻ ഉള്ളതും എടുത്തു വച്ചു..ആദി സാർ ഏതോ ശ്രുതിടെ കാര്യം പറയുന്നത് കേട്ടു.. ആരാകും ശ്രുതി… ചന്തു അണ്ണനോട് ചോദിക്കാം.. 🦋🦋🦋🦋

ആദി ചായ കുടിക്കാൻ വന്നിരുന്നു.. കനി ചായ എടുത്തു ആദിക്കു കൊടുത്തു.. പിന്നെ ഒരു പ്ലേറ്റിൽ ബജിയും എടുത്തു വച്ചു.. ആദി ആദ്യം ബജിയിലേക്ക് നോക്കി പിന്നെ കനിയുടെ നേരെയും.. എന്താ ഇതു.. ബജി.. ബജിയോ.. ഉം.. മുളക് ബജി.. എനിക്കു വേണ്ട… സാർ അപ്പടി സോല്ലാതെ.. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ.. സാപ്പിട്.. കനി വേഗം പ്ലേറ്റ് ആദിയുടെ നേരെ നീട്ടി..അവളുടെ പ്ലേറ്റ് നീട്ടി ഉള്ള നോട്ടം കണ്ടപ്പോൾ ആദി അതിൽ നിന്നും ഒരെണ്ണം എടുത്തു പിന്നെ പതിയെ കടിച്ചു.. ഹാ.. അമ്മേ… എന്റെ നാവു.. ടി കൊല്ലാൻ നോക്കുവാണോ നീ.. അയ്യോ എന്നാ സാർ.. വെള്ളം എടുക്ക്.. കനി വേഗം ചായ എടുത്തു ആദിക്കു നേരെ നീട്ടി. ടി.. മനുഷ്യൻ ഇവിടെ എരിഞ്ഞു ചാവാൻ നിക്കുമ്പോൾ ആണോടി ചൂട് വെള്ളം തരുന്നത്.. ചൂട് വെള്ളം അല്ല ചായ ആണ്.. കൊണ്ടു പോടി എന്റെ മുൻപിൽ നിന്നും.. കനി വേഗം പോയി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം എടുത്തു കൊണ്ട് ആദിക്കു കൊടുത്തു.. അവൻ അതു ആർത്തിയോടെ വലിച്ചു കുടിച്ചു…

പിന്നെ വാഷ് ബേസിനിൽ പോയി വായ കഴുകുന്നത് കണ്ടു… കുറച്ചു സമയം കഴിഞ്ഞു ചെയറിൽ വന്നിരുന്നു.. കുറച്ചു നേരം ആദി അങ്ങനെ ഇരുന്നു.. കനി നോക്കിയപ്പോൾ ആദിടെ ചുണ്ടും മുഖവും ചുമന്നു വന്നത് കണ്ടു.. ശോ ഇനി എന്തു ചെയ്യും.. ടി.. ആദി വിളിച്ചപ്പോൾ കനി ആദിയുടെ നേരെ നോക്കി..നോക്കിയപ്പോൾ ആദി ഒരു മുളക് ബജി എടുത്തു തനിക്കു നേരെ വരുന്നത് കണ്ടു… അയ്യോ സാർ ഇതു ഞാൻ അല്ല. ചന്തു അണ്ണൻ പറഞ്ഞു സാറിനു ഏറ്റവും ഇഷ്ടം മുളക് ബജി ആണെന്ന് അതാ അതു ഉണ്ടാക്കിയത്… മന്നിച്ചിട്..ഇനി ഉണ്ടാക്കില്ല.. ആദി വേഗം എടുത്ത ബജി പ്ലേറ്റിൽ തന്നെ വച്ചു..പിന്നെ പതിയെ നടന്നു വന്നു അവളുടെ വലതു കയ്യിൽ പിടിച്ചു.. ചേർത്തു നിർത്തി.. നീ എന്തിനാ എന്റെ ഇഷ്ടം അവനോടു ചോദിക്കുന്നത്.. അതു ഞാൻ .. ഞാൻ നിന്റെ ആരാടി..

അതു വന്തു നിങ്ക എൻ മാമൻ.. മാമൻ അല്ല നിന്റെ അപ്പൂപ്പൻ.. ഇനി എന്നെ അങ്ങനെ വിളിച്ചാൽ പിന്നെ രണ്ടാമതു വിളിക്കാൻ ഇവിടെ നീ ഉണ്ടാകില്ല.. സാറിനു ഓരോ സമയം ഓരോ സ്വഭാവം അല്ലേ.. ഇപ്പൊ പെരുമാറുന്നു പോലെ അല്ലല്ലോ പിന്നെ കാണുമ്പോൾ.. അതിനു.. അതു കൊണ്ടാണ് ഞാൻ എല്ലാം ചന്തു അണ്ണനോട് ചോദിക്കുന്നതു.. ഞാൻ ആണ് നിന്റെ കഴുത്തിൽതാലി കെട്ടിയവൻ.. അതു നിനക്കു അറിയാമോ.. എനിക്കു അറിയാം. സാർ ആണ് ഇടക്ക് മറന്നു പോകുന്നതു… ഓഹോ..ഞാൻ മറന്നത് എല്ലാം ഓർമിപ്പിക്കാൻ വന്നത് ആണോ നീ.. ആണെന്ന് വച്ചോ.. ഞാൻ സാർ താലി കെട്ടിയ ഭാര്യ അല്ലേ.. ഓഹോ… കൊള്ളാം നടക്കട്ടെ..ഞാൻ മറന്നത് ഓർമ്മിപ്പിക്കാൻ ആണെങ്കിൽ നീ കുറെ പാട് പെടും.. അതും പറഞ്ഞു ആദി അവളുടെ കയ്യിൽ നിന്നും തന്റെ കൈ എടുത്തു…പോകുമ്പോൾ ബജി പ്ലേറ്റ് എടുത്തു കൊണ്ട് പോകുന്നത് കണ്ടു… കനി നോക്കിയപ്പോൾ ചന്തുവിന്റെ മുറിയിലേക്ക് ആദി പോകുന്നതു കണ്ടു… 🦋🦋🦋

ന്നാ അണ്ണാ വെള്ളം.. അയ്യോ കനി കുറച്ചു കൂടി എടുത്തോ.. ഹാ എടുക്കാം.. കനി ഒരു ചെറിയ കുപ്പി വെള്ളം ചന്തുവിനു കൊടുത്തു.. അയ്യോ കനി ഇതു ചെറിയ കുപ്പി അല്ലേ.. കുറച്ചു കൂടി വലിയ കുപ്പിയിൽ എടുത്തോ.. ഇപ്പൊ എടുക്കാം അണ്ണാ.. എന്റെ അമ്മമ്മച്ചിയെ ആ കാലൻ എന്നോട് ഇതുപോലെ ചെയ്യും എന്ന് ഓർത്തില്ല… ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നുവ.. എന്താ അണ്ണാ.. അതോ ആ അലവലാതി എന്നെ കൊണ്ട് ആ ബജി മുഴുവനും കഴിപ്പിച്ചു.. അയ്യോ മുഴുവനും കഴിപ്പിച്ചോ.. ഇല്ല കുറച്ചു ബാക്കി ഉണ്ട് വേണോ.. അയ്യോ വേണ്ട… അണ്ണൻ അല്ലേ പറഞ്ഞതു ആദി സാറിനു എറ്റവും ഇഷ്ടം മുളക് ബജി ആണെന്ന്.. അയ്യോ അതു അവനിട്ടു ഒരു പണി കൊടുക്കാൻ ഞാൻ ചുമ്മാ പറഞ്ഞു ആന്നെ..

അതിപ്പോ എനിക്കു തന്നെ കിട്ടും എന്ന് ഓർത്തില്ല… അണ്ണാ ..ഉള്ളെ എന്ന നടന്തതു.. അതോ ആ കലമാടൻ എന്റെ കഴുത്തിൽകുത്തി പിടിച്ചു ആ ബജി എന്റെ അണ്ണാക്കിലേക്ക് തള്ളി ഇറക്കി… അതാ സംഭവിച്ചത്.. അയ്യോ വേണ്ടെന്നു പറഞ്ഞു കൂടായിരുന്നോ .. കനി കഴുത്തിൽകുത്തി പിടിച്ചാൽ ആർക്കു ആണെങ്കിലും പിന്നെ മിണ്ടാൻ പറ്റില്ല.. അപ്പടിയ.. സംശയം ഉണ്ടെങ്കിൽ രണ്ടു ബജി കൂടി ബാക്കി ഉണ്ട്,, കൊണ്ട് പോയി കൊടുത്തു നോക്കു.. അയ്യോ വേണ്ട.. അണ്ണൻ പറഞ്ഞിട്ടാണ് ഇതു ഉണ്ടാക്കിയതെന്നു പറഞ്ഞതു കൊണ്ടാണ് എന്നെ ഒന്നും ചെയ്യാതെ ഇരുന്നത്… ആണോ.. നന്നായിട്ടോ ഒരുപാട് സന്തോഷം ആയി.. അണ്ണാ സോറി.. വരവ് വച്ചിരിക്കുന്നു.. പിന്നെ ഒരു കാര്യം കൂടി .പരിപാടിയിൽ മാറ്റം വരുത്താൻ കമറ്റിക്കു ഇപ്പോഴും അധികാരം ഉണ്ടല്ലോ.. അതുകൊണ്ടു ആ പാവക്ക കറിയും .

മത്തങയും വഴുതനകറിയും ഒന്നു മാറ്റി പിടിക്കണം.. എന്താ അണ്ണാ.. ഈ സാദനം ഒന്നും അവനു കണ്ടുകൂടാ.. അണ്ണാ… വയ്യ കനി ഇനി അതുകൂടി തിന്നാൽ എന്നെ കാണാൻ പള്ളി പറമ്പിൽ വരേണ്ടി വരും… ആണോ.. ഉം… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കഴിച്ചുകഴിഞ്ഞു ചന്തു വേഗം കിടന്നു..ആദി പുറത്തു നിന്നും ഒരു സിഗരറ്റ് കത്തിച്ചു പുറത്തേക്ക് നോക്കി നിന്നു… അവൾ പറഞ്ഞു കേട്ടില്ലേ ഞാൻ ഓരോ സമയവും ഓരോ സ്വാഭാവം വച്ചു ആണ് അവളോട്‌ പെരുമാറുന്നതു എന്നു.. ഈഇടെ പെണ്ണ് നാക്കിൽ കേറി പിടിക്കുന്നു..കുറെ ആയി അറിയില്ല ചില നേരം അവളോട് ദേഷ്യത്തിൽ പെരുമാറിയിട്ടുണ്ട്.. ടെന്ഷനിൽവരുമ്പോൾ അവളെ കാണുമ്പോൾ ദേഷ്യം തോണിയിട്ടുണ്ട്‌..

അതൊക്കെ ഒറ്റ മിനിഷം കൊണ്ടു തിർന്നിട്ടും ഉണ്ട്… ഓരോന്നും ഓർത്തു സമയം പോയത് അറിഞ്ഞില്ല..ഉറക്കം വന്നത് കൊണ്ടു നേരെ വാതിൽ ലോക്ക് ചെയ്തു.. മുറിയിലേക്ക് നടന്നു..പോകുന്ന വഴി കനി കിടക്കുന്ന മുറിയിലേക്ക് ഒന്നു നോക്കി.. മുറിയിൽ ചെന്നു ഡോർ ലോക്ക് ആക്കി നേരെ ബെഡിലേക്ക് നോക്കിയപ്പോൾ അവിടെ കനി കിടക്കുന്നതു കണ്ടു……..തുടരും…….

അൻപ്: ഭാഗം 19

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story