അൻപ്: ഭാഗം 27

അൻപ്: ഭാഗം 27

എഴുത്തുകാരി: അനു അരുന്ധതി

ഉണ്ണി അങ്കിൾ…അമ്മ.. കുഴപ്പം ഒന്നും ഇല്ല ആദി.. ചെറിയ ഒരു നെഞ്ചു വേദന ഡോക്ടർ EcG എടുത്തത് നോക്കുന്നു.. അമ്മ.. അകത്തു ഉണ്ട്.. കിടക്കുന്നു നീ വന്നൊന്നു രണ്ടു മൂന്നു തവണ ചോദിച്ചു..ഒന്നു കേറി കാണു മോനെ. വേണ്ട… ആദി ഇവിടെ വരെ വന്നിട്ടു അമ്മയെ ഒന്നു കേറി കണ്ടുകൂടെ.. ഞാൻ ഇവിടെ നിന്നോളാം.. അപ്പോൾ ആണ് ഉണ്ണി അങ്കിൾ കനിയെ ശ്രദിക്കുന്നതു.. മോളെ നീ ആദിടെ അമ്മയെ കണ്ടിട്ടില്ലല്ലോ … ഇല്ല.. വാ.അകത്തേക്ക് പോകാം.. കനി ആദിയെ നോക്കി.. പോയിട്ട് വാ.. ആദിടെ അനുവാദം കിട്ടി കഴിഞ്ഞപ്പോൾ കനി ഉണ്ണി അങ്കിളിന്റെ കൂടെ അകത്തു കയറി..അകത്തു കയറുന്നതിന് മുൻപ് കനി ആദിയെ ഒന്നു തിരിഞ്ഞു നോക്കി …

പിന്നെ പതിയെ ഡോർ തുറന്നു അകത്തേക്കു കയറി.. അകത്തു നേരിയ വെട്ടം മാത്രമേ ഉണ്ടായിരുനുള്ളൂ എങ്കിലും എല്ലാം നന്നായി കാണാമായിരുന്നു..കനി നോക്കിയപ്പോൾ ആരോ കട്ടിലിൽ കിടക്കുന്നു… അടുത്തേക്ക് ചെല്ലുമ്പോൾ കനിക്കു ദേഹം വിറക്കുന്നു പോലെ തോന്നി ആദി സാറിന്റെ അമ്മ.. ആദ്യമായി എന്നെ കാണുന്നു …മകന്റെ ഭാര്യ ഒരു തമിഴ്‌പെണ്ണ് ആയതു കൊണ്ട് അമ്മ എന്നെ എങ്ങനെ കാണും… അവർക്ക് എന്നെ അംഗീകരിക്കാൻ പറ്റുമോ.. ഇല്ല.. പറ്റില്ല..ഇപ്പോഴും ആദി സാറിനു എന്നെ അംഗീകരിക്കാൻ പറ്റിയിട്ടില്ല.. അപ്പോൾ അമ്മ.. ഭാമേ.. ഉണ്ണി അങ്കിൾ വിളിച്ചപ്പോൾ പതിയെ കണ്ണുകൾ തുറക്കുന്നത് കണ്ടു… ദേ ഇതു ആരാണെന്നു പറയാമോ.. കനി നോക്കിയപ്പോൾ മുൻപിൽ കിടന്ന ആള് പതിയെ എഴുന്നേൽക്കുന്നത് കണ്ടു..

കനിയെ നോക്കി കൈ കൊണ്ട് അടുത്തെക്ക് ചെല്ലാൻ കൈ കാട്ടി വിളിച്ചു.. കനി പതിയെ നടന്നു എത്തി.. ഇവിടെ ഇരിക്ക്… കനി പതിയെ ബെഡിൽ ഇരുന്നു… എന്താ മോൾടെ പേര്.. കനി.. അമ്മ കൈ എടുത്തു കനിയുടെ തലയിൽ തഴുകി…എന്നിട്ടു അവളുടെ രണ്ടു കയ്യും കൂട്ടി പിടിച്ചു.. കണ്ണൻ വന്നിട്ടുണ്ടോ. കനിക്കു ഒന്നും മനസ്സിൽ ആയില്ല.. ഉണ്ണി അങ്കിളിന്റെ നേരെ നോക്കിയപ്പോൾ ചിരിക്കുന്നത് കണ്ടു.. ആദിയെ വീട്ടിൽ അങ്ങനെ ആണ് ചേച്ചിയും ചേട്ടനും വിളിക്കാറുള്ളത്.. കനി ഒന്നു ചിരിച്ചു.. ആദി പുറത്തു ഉണ്ട്.. ഉണ്ണി.. ഉം..എന്താ ചേച്ചി.. അവനോടു ഇവിടേക്ക് ഒന്നു വരാൻ പറയാമോ.. ഞാൻ പറഞ്ഞു അവൻ … വരില്ലെന്ന് പറഞ്ഞു അല്ലേ.. വരില്ല എനിക്കു അറിയാം.. അവൻ എന്നെ കാണാൻ വരില്ല..ഞാൻ ഒരു തെറ്റ് എന്റെ മോനോട് ചെയ്തു പോയി..

അതിനു ഞാൻ നീറി നീറി കഴിയുന്നു .. അതു ആർക്കും അറിയില്ല.. എന്റെ കണ്ണൻ എന്നോട് മിണ്ടിയിട്ടു വർഷങ്ങളായി.. അവന്റെ സ്വരം ഒന്ന് കേട്ടിട്ടു അവൻ എന്നെ അമ്മേ എന്നു ഒന്നു വിളിച്ചിട്ട് അതു കേട്ടു മരിച്ചാൽ മതി എനിക്കു.. അമ്മ പറയുന്നത് കേട്ടപ്പോൾ കനിയുടെ കണ്ണ് നിറഞ്ഞു പോയി.. അമ്മാ.. ഞാൻ പറയാം ആദി സാർ വരും.. ഇല്ല കുട്ടി അവൻ വരില്ല.. എന്നെ കാണുന്നത്‌ തന്നെ അവനു വെറുപ്പാണ്.. അവൻ വരില്ല.. കനി നോക്കിയപ്പോൾ അമ്മ കരയുന്നത് കണ്ടു.. ഈ ആദി സാറിനു എല്ലാരെയും കരയിക്കാനെ അറിയൂ.. എന്തു മനുഷ്യൻ ആണ് ഇയാൾ.. ചെന്നു രണ്ടു പറയണം.. ഒന്നും ഇല്ലെങ്കിലും അമ്മ അല്ലേ ..

അതും ഈ അവസ്ഥയിൽ കിടക്കുമ്പോൾ വാശിയും വച്ചു ഇരിക്കുന്നു.. ചേച്ചി അധികം സ്ട്രെൻ ചെയ്യേണ്ട ടെൻഷൻ അടിക്കുന്ന ഒരു കാര്യവും ആലോചിച്ചു ഇരിക്കരുത് എന്നു ഡോക്ടർ പ്രതേകം പറഞ്ഞു. ഇപ്പോ കംപ്ലീറ്റ് ബെഡ് റെസ്റ്റ് ആണ് വേണ്ടത് എല്ലാം ശരി ആകും അവൻ വന്നല്ലോ.. കനി മോളെ അമ്മയോട് ഒന്നു പറയു.. അമ്മ കിടന്നോളൂ ഞാൻ പുറത്തു ഉണ്ടാകും എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി… മോള് ഇപ്പൊ പോകുവോ.. ഇല്ല.. ആദി.. ആദി സാർ പറഞ്ഞാലും ഞാൻ പോകില്ല.. അമ്മയെ കിടത്തി കനി കുറച്ചു നേരം കൂടി അവിടെ ഇരുന്നു.. മോളെ.. ഞാൻ ഈ ബില്ല് അടച്ചിട്ടു വേഗം വരാം.. ചേച്ചി എണീറ്റാൽ ദാ ഈ മരുന്നു കൊടുക്കണം കേട്ടോ.. ശരി ഉണ്ണി മാമ..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഉണ്ണി അങ്കിൾ പോയപ്പോൾ കനി പുറത്തു ഇറങ്ങി…ആദിയെ നോക്കിയപ്പോൾ പുറത്തു കണ്ടില്ല കുറച്ചു കൂടി മുൻപിലേക്ക് പോയപ്പോൾ ഡോക്ടർടെ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു..ആദി വരുന്നതും നോക്കി കനി അവിടെ നിന്നു.. ഉം.. എന്താടി നോക്കി കൊല്ലുമോ നീ ഹും..നോക്കിയും സംസാരിച്ചു കൊല്ലുന്നത് സാർ അല്ലേ.. മനസിൽ ആയില്ല.. സാർ ഇവിടെ വരെ വന്നിട്ട് അമ്മയെ കാണാൻ വരുന്നില്ലേ.. ഹോ.. ഇനി നിന്നോടും ഇതിനു മറുപടി പറയണോ..എനിക്ക് സൗകര്യം ഇല്ല . പോടി.. അതും പറഞ്ഞു ആദി അവളെ കടന്നു പോയി.. കനി കുറച്ചു നേരം അവിടെ തന്നെ നിന്നു പിന്നെ വേഗം ആദിയുടെ പുറകിൽ ഓടി എത്തി..

ആദിക്കു തടസ്സമായി വന്നു നിന്നു.. എന്താടി.. സാർ.. ഒന്നു കേക്കട്ടുമാ.. ഉം.. സാർ വന്നപ്പോൾ അമ്മക്ക് ഒന്നുമേ ഇല്ലെന്നു കേട്ടപ്പോൾ കൊഞ്ചം ഹാപ്പി ആയിരുന്നില്ലേ.. ഇല്ല.. പോയ്‌സോല്ലാതെ നാൻ പാത്തിട്ടെന് എന്ത്.. സാർ അഴുതാച്ചു.. പിന്നെ.. എപ്പോ.. ഞാൻ അകത്തു കയറിയപ്പോൾ തിരുമ്പി പാത്തിട്ടെ..അപ്പൊ കണ്ടു..ശരി താനേ. അല്ല.. ഞാൻ കരഞ്ഞില്ല.. ഉം.. പോയ്‌ പോയ്‌ പോയ്‌.. എനക്ക് തെരിയും ടി.. ഇതു ഹോസ്പിറ്റലിൽ ആയി പോയി ഇല്ലെങ്കിൽ വരി നിലത്തിട്ടു അലക്കിയേനെ ഞാൻ.. ഇല്ല നീങ്ക ഒന്നും പണ്ണമാട്ടേ…സാർ. എന്താടി ..വല്ലാത്ത ഒരു ഇളക്കം. ഉണ്ണി അങ്കിളിനെ കണ്ടത് കൊണ്ടാണോ..

ഹും..ഉണ്ണി മാമ മാത്രം അല്ല അമ്മയും എന്റെ കൂടെ കാണും.. ഓഹോ. എപ്പോഴും അവരെ നിന്റെ കൂടെ ഉണ്ടാകുമോ.. ഉണ്ടാകും.. ഹും..കാണാം.. പാക്കലാം.. ആദി പോകുന്നതും നോക്കി കനി നിന്നും..കുറച്ചു പോയ ശേഷം ആദി തിരിച്ചു വരുന്നത് കണ്ടു.. ഞാൻ ഉണ്ണി അങ്കിളിനെ കണ്ടു ഇപ്പൊ തന്നെ വരും പോകാൻ റെഡി ആയി നിന്നോ നീ.. ഞാൻ വരില്ല.. പിന്നെ.. ഞാൻ അമ്മ കൂടെ ഇവിടെ ആരുടെ അമ്മ.. സാറിനു വേണ്ടാത്ത സ്ഥിതിക്കു ഞാൻ അമ്മയെ എടുക്കുന്നു.. എന്റെ അമ്മ. നിന്റെ അമ്മ.. ഇവിടെ ആരും നിൽക്കില്ല വരാൻ പറഞ്ഞാൽ വന്നാൽ മതി… എന്തിന്..ഞാൻ ഇവിടെ നിന്നോളാം അമ്മ പറഞ്ഞു പോകേണ്ട എന്നു..അതു കൊണ്ടു ഞാൻ വരില്ല.. പിന്നെ സാറിനും എന്നെ കൊണ്ട് പ്രതേകിച്ചു അവശ്യം ഒന്നും ഇല്ലല്ലോ..

ഇവിടെ അമ്മക്ക് ആണെങ്കിൽ കൂടെ ആരും ഇല്ലാത്ത ഒരു സങ്കടം ഉണ്ട്.. ടി.. എന്റെ അമ്മയുടെ സങ്കടം നീ ആയിട്ടു മാറ്റാൻ നിൽക്കേണ്ട.. എന്താ നിന്നാൽ.. സാറിനു അതിനു സമയം ഇല്ല.. എനിക്കു ആണെങ്കിൽ കുറെ സമയം ഉണ്ട്.. പിന്നെ ഞാൻ ഇവിടെ നിന്നാൽ സാറിനു എന്നെ കാണാതെ ഇരിക്കാം.. ഒരു തരത്തിൽ പറഞ്ഞാൽ സാർ രക്ഷപ്പെട്ടു എന്നു വേണം പറയാൻ.. ആദി ഒന്നും പറയാതെ അവൾ പറയുന്നത് കേട്ടു നിന്നും.. സാറിനു ഒരു കാര്യം അറിയാമോ.. അച്ഛനും അമ്മയും ജീവിച്ചു ഇരിക്കുമ്പോൾ മക്കൾ മരിക്കുക അതു സാറിനു ചിന്തിക്കാൻ പോലും കഴിയില്ല.. ഒരു കുട്ടി അമ്മയുടെ വയറ്റിൽ ഇരിക്കുമ്പോൾ തന്നെ അമ്മയും ആയി ഒരുപാട് അടുക്കും അതിലും കൂടുതൽ ആയി അച്ഛനോടും കൂടും…

ആ കുട്ടി വയറ്റിൽ ഇരിക്കുമ്പോൾ തന്നെ അവർ ഒരുപാട് സ്വപ്നം കാണും.. ആ കുട്ടി വളരുന്നതിന് അനുസരിച്ച് ആ സ്വപ്നങ്ങളും വളരും.. എന്നാൽ ഒരു ദിവസം അതെല്ലാം വെറുതെ ആക്കി ആ കുട്ടി പോകുമ്പോൾ ആ സ്വപ്നങ്ങളോടൊപ്പം അവരും മരിക്കും.. പിന്നെ അവര് ജീവിക്കുന്നത് എങ്ങനെ ആണെന്ന് അറിയാമോ.. ഓരോ നിമിഷവും മരിച്ചു മരിച്ചു ജീവിക്കും.. ഒന്നു ആലോചിച്ചു നോക്കൂ നമ്മുടെ ഉള്ളിൽ നമ്മൾ മരിച്ചു..പക്ഷേ പുറത്തു ജീവിച്ചു ഇരിക്കുന്നു അതു ആണ് ഏറ്റവും വലിയ മരണം.. ഇവിടെ സാറിന്റെ ഭാഗത്തു ഒരു തെറ്റും ഉണ്ടായില്ലായിരിക്കും..എന്നാലും സാർ അമ്മക്ക് വേണ്ടി കാത്തു നിൽക്കാതെ പോയി..ഒരുപക്ഷേ സാർ അമ്മക്കു വേണ്ടി കാത്തു നിന്നിരുന്നു എങ്കിൽ ഇതുപോലെ അകന്നു നിൽക്കേണ്ടി വരില്ലായിരുന്നു..

എന്നെ നോക്കു .. എന്റെ അച്ഛനും അമ്മയും ഇന്ന് എന്റെ കൂടെ ഉണ്ടായിരുന്നുയെങ്കിൽ ഞാൻ ഇവിടെ നാണം കെട്ട് ഓരോ നിമിഷവും സാറിന്റെ കൂടെ ഉണ്ടാകില്ലായിരുന്നു.. ഇവിടെ വന്നു ഒരു അഭയാർത്ഥിയെ പോലെ എല്ലാം സഹിച്ചു ജീവികേണ്ടി വരില്ലായിരുന്നു.. എന്റെ ജീവിതത്തിൽ ഞാൻ മനസ്സിലാക്കിയ വലിയ സത്യം എന്തെണെന്നോ.. ആരോ പറഞ്ഞുതു പോലെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലം ആണ് മക്കളും ജീവിക്കുന്നത്.. അവർ പോയാൽ പിന്നെ അവരു ചേർത്തു പിടിക്കുന്ന പോലെ ആരും ചെയ്യില്ല എന്നു.. ഞാൻ നിന്നെ നോക്കുന്നില്ല എന്നാണോ നീ പറയുന്നത്. അങ്ങനെ ഞാൻ പറഞ്ഞില്ല..

സാർ അംഗീകരിച്ചില്ലെങ്കിലും എനിക്കു സാറിന്റെ ഭാര്യ എന്ന പദവി തന്നു. നല്ല വസ്ത്രങ്ങൾ വാങ്ങിതന്നു. നല്ല ഭക്ഷണം തന്നു കിടക്കാൻ ഒരിടം തന്നു..എന്നെ സ്നേഹിക്കാനും വലിച്ചെറിയാനും സാറിനു പറ്റും.. ഞാൻ നിന്നെ സ്നേഹിചില്ലെന്നു ആണോ നീ പറയുന്നത്.. ഇല്ല.. സാർ എന്നെ കുറെ സ്നേഹിച്ചു. സാറിനു വേണ്ടപ്പോൾ ബെഡ്റൂമിൽ വച്ചു.. അതുപോരെ. കനി..മതി നിർത്തൂ ഉണ്ണി അങ്കിൾ വരുന്നു. ആദി ഇന്ന് ഒരു ദിവസം ഇവിടെ കിടക്കാൻ ഡോക്ടർ പറഞ്ഞു ചേച്ചി സമ്മതിക്കുന്നില്ല. അതു കൊണ്ടു ഡിസ്ചാർജ് മേടിച്ചു.. ഞങ്ങൾ ഇറങ്ങുവാ വീട്ടിൽ എത്തിയാൽ സുഖ ആകും എന്നാ ചേച്ചി പറയുന്നത്..

ഉം.. ദാ മോളെ ഈ മരുന്നു അകത്തു കൊണ്ടു വെക്കു. ശരി മാമ.. കനി മരുന്നും കൊണ്ടു പോകുന്നതു നോക്കി ആദി നിന്നു.. ആദി.. ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്താ അങ്കിൾ.. നീ ഇവിടെ വരെ വന്നതല്ലേ.. ഒന്നു വീട് വരെ വരാമോ മോനെ ഭാമക്കു അതൊരു ആശ്വാസം ആകും.. ഞാൻ വരാം അങ്കിൾ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി ആണ് ഡ്രൈവ് ചെയ്തത് വണ്ടിയിൽ ആരും ഒന്നും സംസാരിച്ചില്ല.. ഉണ്ണി അങ്കിളും അമ്മയും പുറകിൽ ആണ് കയറിയത്..കനി മുൻപിൽ കയറി പുറത്തേക്ക് നോക്കി ഇരുന്നു.. ഇടക്ക് ആദിയെ നോക്കിയപ്പോൾ മിററിൽ കൂടി അമ്മയെ നോക്കുന്നത് കണ്ടു.. ഒരു ഗോൾ അടിച്ചാലോ മനസിൽ തോന്നി..

സാർ.. എന്ന എന്താ. അല്ല ഇടക്ക് ഇടക്ക് പിന്നാടി നോക്കുന്നത് കണ്ടു.. എന്താ എന്തെങ്കിലും വേണോ.. എന്തു ഞാൻ വേറെ വണ്ടി വരുന്നുണ്ടോ എന്നു നോക്കിയതാ.. അതിനു പിന്നാടി എന്തിനാ നോക്കുന്നത് വണ്ടി പുറകിലേക്ക് അല്ലല്ലോ പോകുന്നതു.. അല്ല.. ഞാൻ വെറുതെ ആദി.. എന്താ അങ്കിൾ.. നീ മുൻപോട്ടു നോക്കി വണ്ടി ഓടിച്ചാൽ മതി.. പുറകിലെ വണ്ടിയെ പറ്റി നോക്കേണ്ട.. Ok അങ്കിൾ. കനിക്ക് ചിരി ആണ് വന്നത്.. ആദി ഗിയർ മാറ്റാൻ ആയി കുറച്ചു നീങ്ങി ഇരുന്നു ആരും കേൾക്കാത്ത കനിയോടായി പറഞ്ഞു.. ടി പുല്ലേ . അധികം കളിക്കല്ലേ നീ എന്റെ വീട്ടിലേക്കു ആണ് വരുന്നത് എന്ന ഓർമ്മ വേണം.. നല്ല ഓർമ്മ ഉണ്ട് ആദി സാറേ. എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാണ് ഇത്‌.. ശരി കാണാം.. കാണാം..🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 26

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story