അൻപ്: ഭാഗം 8

അൻപ്: ഭാഗം 8

എഴുത്തുകാരി: അനു അരുന്ധതി

രാവിലെ എണിറ്റപ്പോൾ ആണ് ഇന്നലെ താൻ ഓഫീസ് റൂമിൽ ആയിരുന്നു കിടന്ന തെന്നു ആദി അറിയുന്നത്…നേരെ എണീറ്റു പോയി ഫ്രഷ്‌ ആയി വന്നു… ഹാളിൽ എത്തിയപ്പോൾ കനി ചായയും ആയി നിൽക്കുന്നു..ഉണ്ണി അങ്കിൾ ഉള്ളത് കൊണ്ട് ഒരു മടിയും കൂടാതെ അതു മേടിച്ചു കുടിച്ചു..! രാവിലെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയതു കഴിച്ച ശേഷം ഉണ്ണി അങ്കിൾ പോകാൻ ഇറങ്ങി…!! പോകുന്ന നേരം കനിയെ അടുത്തു ഇരുത്തി ഓരോന്നും പറഞ്ഞു കൊടുത്തു… ആദിക്കു അതു കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.. അവൻ കനിയെ നോക്കി അവന്റെ നോട്ടം കണ്ടിട്ട് അവൾ വേഗം അവിടെ നിന്നുംപോയി….. ചന്തു ആണെങ്കിൽ അങ്കിൾ പോകാതെ ഇരിക്കാൻ കുറെ നോക്കി പക്ഷേ നടന്നില്ല… ചന്തു നി എന്നെ റെയിൽവേ സ്റ്റേഷനിൽ ആക്കി തന്നാൽ മതി ട്രയിൻ 12 മണിക്ക് ആണ്.. ദാ അങ്കിൾ ടിക്കറ്റ്…

പിന്നെ ചന്തു നി ഇവിടെ വേണം ..ഇവൻ എന്റെ മോളെ കരയിപ്പിക്കാതെ നോക്കണം. കേട്ടോ.. അതു ഞാൻ ഏറ്റു അങ്കിൾ.. കനിക്ക് അതു കേട്ടപ്പോൾ സങ്കടം വന്നു.. അവൾ വേഗം അടുക്കളയിലേക്ക് പോയി..!! ഇനി കുറച്ചു നേരം മാത്രം ഇവിടെ നിൽക്കാൻ പറ്റൂ…അതിനു ശേഷം ഞാൻ എവിടേക്ക് പോകും..!! അറിയില്ല.. അങ്കിൾ ഇറങ്ങിയപ്പോൾ കനിയെ അന്നേഷിച്ചപ്പോൾ കണ്ടില്ല.. ചന്തു വേഗം അടുക്കളയിലേക്ക് പോയി…അവിടെ ചെന്നപ്പോൾ കനി അവിടെ എന്തോ ആലോചിച്ചു നിൽക്കുന്നതു കണ്ടു… കനി..നി എപ്പോഴും ഇവിടെ വന്നു നിൽക്കുന്നതു എന്തിനാ . അങ്കിൾ ഇറങ്ങി… ഉം… നിന്നോട് വരാൻ പറഞ്ഞു..

പിന്നെ നിന്റെ മനസിൽ എനിക്കറിയാം..ഞാൻ അങ്കിളിനെ യാത്ര ആക്കി വരാം..എന്നിട്ടു തിരുമാനിക്കാം… ഇപ്പൊ വാ .. ചന്തുവിന്റെ കൂടെ കനി അവിടേക്ക് ചെന്നു . അങ്കിളിനെ യാത്ര ആക്കി..!! ആദിയും അങ്കിളും ലിഫ്റ്റിൽ ആണ് താഴേക്ക് പോയത്. കനി ചന്തുവിന്റെ കൂടെ സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നു…!! താഴേ ചെന്നപ്പോൾ അവരെ നോക്കി ആദിയും അങ്കിളും നിൽക്കുന്നുണ്ടായിരുന്നു.. മോളെ പോട്ടെ.. അവിടെ ചേച്ചി മാത്രമേ ഉള്ളൂ അതാ.. അല്ലെങ്കിൽ രണ്ടു ദിവസം കൂടി ഞാൻ നിന്നേനെ. മോളും ആദിയും ഒരു ദിവസം അവിടേക്ക് വാ ചേച്ചിക്ക് മോളെ കാണണം എന്നുണ്ട്.. അയ്യോ അങ്കിൾ കനിക്ക് ചേച്ചിന്നു പറഞ്ഞാൽ അറിയില്ല.. അതോ ,, ആദിടെ അമ്മ ഭാമ അമ്മാന്നു കേട്ടപ്പോൾ ആദിടെ മുഖം മങ്ങിയത് ചന്തു ശ്രദിച്ചു… അതുകൊണ്ടു തന്നെ വിഷയം മാറ്റാൻ തിരുമാനിച്ചു.. അതേ കയറുന്നുണ്ടോ പുരാണം പറഞ്ഞു നിന്നാൽ ട്രെയിൻ പോകും…!! ഉണ്ണി അങ്കിളും ചന്തുവും പോകുന്നതു നോക്കി ആദിയും കനിയും നിന്നു..!! 🦋🦋🦋🦋

വണ്ടി കണ്ണിൽ നിന്നും മായാറായി…പെട്ടെന്ന് ആദി കനിയുടെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് തിരിഞ്ഞു നടന്നു….!! കനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. അവൾ കൈ തിരിക്കുമ്പോക് അവൻ പിടിത്തം മുറുക്കികൊണ്ടിരുന്നു.. സാർ എന്നെ വിട്.. വേദനിക്കുന്നു… നാൻ വരേന് സാർ.. ഇപ്പടി എല്ലാം സെയ്യ്യാതെ സാർ..റൊമ്പ വലിക്കത്… അവൾ പറഞ്ഞു ഒന്നും കേൾക്കാതെ അവളുടെ കയ്യും പിടിച്ചു ആദി ലിഫ്റ്റിലേക്ക് പോയി…ലിഫ്റ്റ് കണ്ടതും കനിക്ക് ഭയം ആയി.. ആദിയോട് പറഞ്ഞാൽ കാര്യം ഇല്ലെന്നു അറിയാം..!! സാർ.. ഒരു വിഷയം പ്ളീസ് സാർ.. ഒരേ ഒരു നിമിഷം.. കേള് സാർ.. എന്താ… അതു വന്തു എനക്കു ലിഫ്റ്റ് എന്നാൽ ഭയം ഞാൻ സ്റ്റെപ് ഏറി വരാം… അങ്ങനെ ആണോ..

എങ്കിൽ നീ ഇന്ന് ലിഫ്റ്റിൽ വന്നാൽ മതി…!! അതും പറഞ്ഞു അവൻ അവളെ ലിഫ്റ്റനുള്ളിലേക്ക് തള്ളി.. എന്നിട്ടു അവനും കയറി…!! കനിക്കു ഉള്ളിൽ കയറിയത് തൊട്ടു ശ്വാസം കിട്ടാത്ത പോലെ ആയി.. അവൾ പേടിച്ചു ചുറ്റും നോക്കി..!! അവളുടെ പേടി കണ്ടതും ആദി വേഗം ലിഫ്റ്റിൽ 5 നു പകരം 10 പ്രസ് ചെയ്തു…!! ലിഫ്റ്റ് മുകളിലേക്ക് പോകും തോറും കനി നിന്നു വിറക്കുന്നതു അവൻ കണ്ടു..!! അവൾ അവന്റെ അടുത്തേക്ക് നീങ്ങിവന്നു നിന്നു അവന്റെ ഷർട്ടിന്റെ കയ്യിൽ പിടിച്ചു നിന്നു..!! ആദി അവളുടെ നേരെ നോക്കിയപ്പോൾ പേടിച്ചു കണ്ണു രണ്ടു അടച്ചു പടിച്ചിരിക്കുന്നത് കണ്ടു.. മുകളിൽ എത്തിയതും ലിഫ്റ്റ് തുറന്നു…!!കനി കണ്ണു തുറന്നു… ഇപ്പോഴും ലിഫ്റ്റ് അനങികൊണ്ടിരിക്കുന്ന പോലെ അവൾക്കു തോന്നി… ആദി പുറത്തു ഇറങ്ങാൻ തുടങ്ങിതും കനി അവന്റെ വലതു കയ്യിൽ ബലമായി പിടിച്ചു..!! ആദി കൈ വിടുക്കിക്കാൻ നോക്കുതോറും കനി ബലം പിടിച്ചു നിന്നു…

അവസാനം ആദി രണ്ടും കല്പിച്ചു അവളുടെ രണ്ടു കയ്യിലും കേറി പിടിച്ചു… അപ്പോൾ ആണ്. സുമതി ആന്റി ലിഫ്റ്റിൽ കയറാൻ വന്നത്.. അല്ല ആദി സാറേ എന്താ ഇവിടെ.. രണ്ടു പേരും കൂടി എന്താ ചെയുന്നത്.. ഹോ ഈ മാരണം എവിടെ നിന്നും വന്നു. എന്താ സാറേ രണ്ടു പേരും കൂടി വഴക്ക് ഇടുവാണോ… ഹേ എന്തു വഴക്ക്… പിന്നെ എന്താ സാർ കൊച്ചിന്റെ കയ്യിൽ കേറി പിടിച്ചേക്കുന്നതു..!!! അതിപ്പോ ചെറിയൊരു തർക്കം.. എന്താ സാറേ… അതോ എന്റെ ഭാര്യക്ക് ഇപ്പോൾ ഒരു ഉമ്മ വേണം എന്ന്.. അതു ഇന്ത്യൻ വേണോ ഫ്രഞ്ച് വേണോന്നു ഒരു ചോദ്യം വന്നു..!!.അല്ല എന്താ ആന്റിടെ ഒപ്പിനിയൻ..!! അയ്യേ … ഞാൻ അത്തരക്കാരി അല്ല.. അതു സാരമില്ല. ഒരു അഭിപ്രായം പറയാൻ തരവും കാലവും ഒന്നും നോക്കണ്ട… അയ്യോ ഞാൻ കീ എടുക്കാൻ മറന്നു..എനിക്ക് ഇവിടെ ഇറങ്ങണം …

അയ്യോ ഇതു താഴേക്ക് ആണ് പോകുന്നതു.ഇപ്പോൾ എട്ടാം നില ആയിട്ടെ ഉള്ളൂ.. അതു സാരമില്ല.. സുമത് ആന്റി പോകുന്നതു നോക്കി നിന്നു ആദി ഒന്നു ചിരിച്ചു..തിരിച്ചു കനിയെ നോക്കിയപ്പോൾ അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു..ലിഫ്റ്റ് അടഞ്ഞു…കനി ഇട്ടിരുന്നു ഡ്രെസ്സിൽ കൈ രണ്ടു ചുരുട്ടിപിടിച്ചു നിന്നു.. ലിഫ്റ്റ് അഞ്ചിൽ എത്തിയതും ആദി ഇറങ്ങി… ടി.. നി അവിടെ എന്തു എടുക്കുവാ..ഇറങ്ങി വാ.. കനി പുറത്തു ഇറങ്ങാൻ തുടങ്ങിയതും ലിഫ്റ്റ് വന്നു അടഞ്ഞു…. കനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു..!! കടവുളേ ആദി സാർ എന്നെ പുറത്തു ഇറക്കില്ല..നാൻ എന്ന സെയും.. നോക്കിയപ്പോക് കുറെ ബട്ടൻ ആദി സാർ എന്തിലോ അമർത്തുന്നതു കണ്ടിരുന്നു..

എന്താണെന്ന് അറിയില്ല… കനി കണ്ണും അടച്ചു അവിടെ തന്നെ നിന്നു… പുറത്തു ആദി വേഗം ലിഫ്റ്റിൽ ബട്ടണിൽ പ്രസ് ചെയ്തു .ലിഫ്റ്റ് തുറന്നു..നോക്കിയപ്പോൾ കനി രണ്ട് കണ്ണും അടച്ചു നിൽക്കുന്നതു കണ്ടു.. ടി…. ആദിടെ സൗണ്ട് കേട്ടതും കനി പെട്ടെന്ന് പുറത്തു ഇറങ്ങി… ഇറങ്ങിയതും ആദിയെ വട്ടം ഇട്ടു കെട്ടി പിടിച്ചു..!! ആദി അതു പ്രതിഷിച്ചില്ല.. ആദ്യത്തെ അമ്പരപ്പിന് ശേഷം അവളെ വിടുവിക്കാൻ നോക്കി.. ടി…!! എന്താടി മനുഷ്യനെ ശ്വാസം മുട്ടിച്ചു കൊല്ലുമോ നീ.. അപ്പോൾ ആണ് താൻ എന്താ ചെയ്‌തതെന്നു കനിക്ക് ഓർമ്മ വന്നത്.. പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നും അകന്നു മാറി… ആദിടെ നേരെ നോക്കാൻ മടി തോന്നി.. എങ്കിലും തല ഉയർത്തി നോക്കിയപ്പോൾ ആദി തിരിഞ്ഞു നടക്കുന്നത് കണ്ടു… 🦋🦋🦋🦋🦋🦋

മടിച്ചു അകത്തേക്ക് കയറിയപ്പോൾ ആദി സെറ്റിയിൽ ഇരിക്കുന്നത് കണ്ടു.. ടി.. പോയി എടുക്കാൻ ഉള്ളത് എന്താച്ചാൽ എടുക്ക്.. നിന്റെ ഇവിടത്തെ പൊറുതി ഇന്നതോടെ തീർന്നു..!! എപ്പോൾ വേണമെങ്കിലും ഇതു കേൾക്കും എന്നറിയാം.. അതുകൊണ്ടു കനി പതിയെ റൂമിലേക്ക് പോയി.. അന്ന് ചന്തു മേടിച്ചു കൊണ്ട് വന്ന ചുരിദാറും. വിവാഹസാരിയും പൊതിഞ്ഞ് എടുത്തു ഒരു കവറിൽ ആക്കി വച്ചു..കയ്യിൽ പൊതിഞ്ഞുഎടുത്തു..!! ഹാളിൽ ചെന്നപ്പോൾ ആദി കാത്തു നിൽക്കുന്നതു കണ്ടു..!!ആദി ഫാനും ലൈറ്റും ഓഫാക്കി . വണ്ടിയുടെ കീയും എടുത്തു കൊണ്ട് വന്നു…!!കനി പെട്ടെന്നു ഓർത്തപ്പോലെ ആദി കാണാതെ കഴുത്തിൽ കിടന്ന താലി എടുത്തു ഡ്രെസ്സിനു ഉള്ളിലേക്ക് എടുത്തിട്ടു..!!

ആദി വാതിൽ തുറക്കുന്നത് കണ്ടിട്ടു കനി അവിടേക്ക് പതിയെ നടന്നു…!! ആദി വാതിൽ തുറക്കാൻ പോയപ്പോൾ ആരോ ബെൽ അടിക്കുന്ന കേട്ടു.. തുറന്നു നോക്കിയപ്പോ മുൻപിൽ ജിനി… ജിനി നി… ഹോ സാറിനു എന്നെ ഓർമ്മ ഉണ്ടല്ലേ… ആദി ഒന്നും പറഞ്ഞില്ല.. ജിനി എന്ന ആദി പറയുന്ന കേട്ടപ്പോൾ ആണ് കനിക്ക് മനസിയതു … ഇതായിരിക്കും അക്ക പറഞ്ഞ പെൺകുട്ടി… ജിനി.. നി പോകാൻ നോക്ക്. ഞാൻ വന്നത് സാറിനു പിടിച്ചില്ലേ..ഞാൻ സാറിന്റെ ഭാര്യയെ കാണാൻ വന്നതാ… എവിടെ… അതും പറഞ്ഞു ആദിയെ നോക്കാതെ അവൾ അകത്തേക്ക് കയറി… ഹോ ഇതാണ് സാറിന്റെ ഭാര്യ അല്ലേ.. കഷ്ടം തന്നെ ഞാൻ വിചാരിച്ചു എന്നെ വേണ്ടെന്ന് വച്ച സാർ ഏതോ മേനകയെ കെട്ടി കൊണ്ട് വന്നു എന്ന്.. ഇതിപ്പോ ഏതോ അയ്യോ പാവം ആണെന്ന് തോന്നുന്നു…

എന്താടി നിന്റെ പേര്… ജിനി നി പോകാൻ നോക്ക്.. എന്താ സാറേ ഞാൻ വന്നത് പിടിച്ചില്ലെന്നു അറിയാം ഞാൻ പൊക്കോളം…ഞാൻ മേഡത്തിനോട് രണ്ടു വാക്ക് സംസാരിക്കട്ടെ… അതും പറഞ്ഞു ജിനി കനിയുടെ അടുത്തേക്ക് നടന്നു ചെന്നു… ടി ഞാൻ ഇരിക്കേണ്ട ഇടത്തു ആണ് നി ഇപ്പോൾ ഇരിക്കുന്നത്.. അധിക കാലം ആദി സാറിന്റെ ഭാര്യആയി ഇരിക്കാം എന്നു നീ വിചാരിക്കേണ്ട… ജിനി.. മതി ഹോ ഭാര്യയെ പറഞ്ഞപ്പോൾ സാറിനു കൊണ്ടു അല്ലേ… അതെ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. ആവശ്യം ഇല്ലാതെ എന്റെ കാര്യത്തിൽ തല ഇടരുതെന്ന്.. ഹോ ഇവളെ കിട്ടിയപ്പോൾ സാറിനു എന്നെ വേണ്ട അല്ലേ… നിന്നെ വേണമെന്ന് ഞാൻ എപ്പോൾ എങ്കിലും പറഞ്ഞിരുന്നോ… ഹോ രണ്ടു ദിവസം ഇവളുടെ കൂടെ കിടന്നപ്പോൾ സാറിനു ഇവളെ മതിയല്ലോ.. ജിനി…. നി ഭാഗ്യവതി ആടി..

ആദിത്യൻ സാർ ഒരു പെണ്ണിനെ രണ്ടു ദിവസം കൂടുതൽ കൊണ്ടു നടന്നതായി എനിക്കറിയില്ല..!! കനി നി അകത്തു പോ… അയ്യോ സാറിന്റെ കഥകൾ കേട്ടു ഭാര്യ പേടിക്കണ്ട… അകത്തേക്ക് പൊക്കോ..!! എന്തു കഥ…. കേൾക്കാൻ പാടില്ലാത്ത ഒരു കഥയും എന്റെ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല..!! നി അടക്കം ഒരു പെണ്ണിനോടും അതിരുവിട്ടു ഞാൻ ഒന്നും ചെയ്തിട്ടില്ല..!! ആദി പറയുന്ന കേട്ടപ്പോൾ കനി ആദിയെ നോക്കി.ആദി അവളുടെ അടുത്തേക്ക് വന്നു കനിയെ വലതു കൈ കൊണ്ട് ചേർത്തു പിടിച്ചു..!! എന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണേ ഉള്ളൂ അതു എന്റെ ഭാര്യ ആണ്..അതിൽ ഒരു മാറ്റവുംഇല്ല… ഹും.. എത്ര ദിവസം കാണും ഈ സ്നേഹം..!! അതു നീ നോക്കണ്ട പോകാൻ നോക്ക്.. നി നോക്കിക്കോ നിന്നെ മടുത്തു കഴിഞ്ഞാൽ ഈ നിൽക്കുന്ന ആദി സാർ തന്നെ നിന്നെ ഇറക്കി വിടും അതിനു അധികകാലം ഇല്ല…!!

അതും പറഞ്ഞു ജിനി കതകും വലിച്ചു അടച്ചു പുറത്തേക്ക് പോയി..ജിനി പോയതും ആദി കനിയെ വിട്ടു… കനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു… സാർ.. എന്താ.. ഇനി നിനക്കും എന്താ അറിയേണ്ടത്… അവള് പറഞ്ഞതു ശരിയാ എനിക്ക് മടുക്കുമ്പോൾ നിന്നെയും ഞാൻ ഇറക്കി വിടും… ആദി പറഞ്ഞതു ഒന്നും കനിക്കു മനസിലായില്ല… അവളുടെ നോട്ടം കണ്ടപ്പോൾ.. ആദിക്കു കലി കയറി.. ഒന്നും പറയാതെ അവൻ ഓഫീസ് റൂമിലേക്ക് പോയി കതക് അടച്ചു.. കനി എന്തു ചെയ്യണം എന്ന് അറിയാതെ അവിടെ നിന്നു.. ഇപ്പോൾ പോയാൽ അവിടെ നടന്ന ദേഷ്യം തനിക്കു സാഹിക്കേണ്ടി വരും..!!

ഇനി പുറത്തു വന്നാൽ എന്നെ കണ്ടാലോ.. കുറച്ചു നേരം അവിടെ നിന്നിട്ട് രണ്ടു കല്പിച്ചു പതിയെ അവിടേക്ക് പോയി . പതിയെ വാതിൽ തുറന്നു നോക്കിപ്പോ ആദി അവിടെ ഇരുന്നു മദ്യപിക്കുന്നത് കണ്ടു കനി വേഗം വാതിൽ അടച്ചു… വാതിൽ അടയുന്ന സൗണ്ട് കേട്ടു ആദി നോക്കിയപ്പോൾ കനി പെട്ടെന്ന് മാറുന്നത് കണ്ടു…!! ബാക്കി ഉണ്ടായിരുന്ന മദ്യം കൂടി വായിലേക്ക് കമഴ്ത്തി ആദി ….വാതിൽ തുറന്നു …….തുടരും…….

അൻപ്: ഭാഗം 7

Share this story