❤️അപൂര്‍വരാഗം❤️ PART 28 NEW

❤️അപൂര്‍വരാഗം❤️ PART 28 NEW

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“ദാ ഏട്ടത്തി വന്നല്ലോ…”

അനി പറഞ്ഞപ്പോൾ ആണ് താഴെ നിന്ന ദേവ് തല ഉയർത്തി നോക്കിയത്‌…

ഒരു രാജകുമാരിയെ പോലെ തനിക്ക് അരികിലേക്ക് പടികള് ഇറങ്ങി വരുന്ന അപ്പുവിനെ അവന് കണ്ണിമ വെട്ടാതെ നോക്കി നിന്നു…

ഹാളിലേക്ക് വന്ന അഭിയും അപ്പുവിനെ നിറകണ്ണുകളോടെ നോക്കി നിന്നു…

രാജകുമാരിയെ പോലെ ഒരുങ്ങി വന്ന അപ്പുവിനെ കണ്ടു എല്ലാരും അതിശയപ്പെട്ടു..

അപ്പു പടികള് ഇറങ്ങി താഴെ എത്തി..

“മതി ഏട്ടാ… നോക്കിയത്‌ മതി..”

കൈലാസും അനിയും അവനെ കളിയാക്കി..

അത് കേട്ടപ്പോൾ ആണ് ദേവും അഭിയും ചിന്തയില് നിന്നും ഉണര്ന്നത്…

ദേവ് ഒരു ജാള്യതയോടെ രണ്ടുപേരെയും നോക്കി…..

അപ്പു നടന്നു ദേവിന്റെ അരികില് എത്തി..

അപ്പുവിന്റെ ഡ്രസ്സിന് മാച്ച് ആയിട്ടുള്ള ഒരു ബ്ലൂ കളർ സ്യൂട്ട് ആയിരുന്നു ദേവിന്റെ വേഷം..

അവന്റെ പ്രൗഢി വിളിച്ചോതുന്ന ഡ്രസ് ആയിരുന്നു അത്..

തികച്ചും ഫോർമൽ ആണെങ്കിൽ കൂടി അവന്റെ ഭംഗി എടുത്തു കാണിക്കുന്ന ഡ്രെസ്സ് ആയിരുന്നു അത്..

“ഇങ്ങേർക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ… ഇത്രയും ഹാന്ഡ്സം ആയിരുന്നോ…”

അപ്പു പിറുപിറുത്തു..

“വല്ലതും പറഞ്ഞോ…”

ദേവ് പുരികം പൊക്കി കൊണ്ട് അവളോട് ചോദിച്ചു.

ഒന്നുമില്ല എന്ന അര്ത്ഥത്തില് അവള് ചുമല് കൂച്ചി കാണിച്ചു…

“നന്നായിട്ടുണ്ട്…. ശരിക്കും… ”

മഹേശ്വരി അവളുടെ നെറുകയില് തലോടി കൊണ്ട് പറഞ്ഞു..

എല്ലാവർക്കും അതേ അഭിപ്രായം ആയിരുന്നു..

അതിൽ ഉപരി ദേവിന്റെ മുഖത്ത് തിരിച്ചു വന്ന സന്തോഷം അവര്ക്കു ഒക്കെ അത്ര മേല് പ്രിയപ്പെട്ടത് ആയിരുന്നു…

മേനോനും ദേവകിയമ്മയും അവളുടെ തലയില് കൈ വച്ചു അനുഗ്രഹിച്ചു..

“ദേവ… നീ ഇങ്ങു വന്നേ….”

ദേവകിയമ്മ ഗൗരവത്തിൽ വിളിച്ചു…

“എന്താ മുത്തശ്ശി….”

ദേവ് അമ്പരപ്പോടെ അടുത്തേക്ക് വന്നു..

ദേവ് അടുത്ത് വന്നതും ദേവകിയമ്മ അവന്റെ ചെവിയില് പിടിച്ചു…

” ഹൂ… ന്താ മുത്തശ്ശി… എനിക്ക് വേദനിച്ചു…”

ദേവ് ചെവിയില് നിന്നും കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

കൊച്ചു കുഞ്ഞിനെ പോലെ കെഞ്ചുന്ന ദേവിനെ കണ്ട് എല്ലാവർക്കും ചിരി വന്നു…

അപ്പുവും ദേവിന്റെ ഭാവങ്ങളെ നോക്കി കാണുകയായിരുന്നു….

ചില നേരത്ത് ഉത്തരവാദിത്വം ഉള്ള ഏട്ടൻ ആയും..

ചില നേരത്ത് സ്നേഹനിധിയായ മകനായും ചിലപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കെഞ്ചുന്ന പേരക്കുട്ടി ആയും അവന്റെ മാറ്റം അവള് അല്ഭുതത്തോടെ നോക്കി..

തന്റെ അടുത്ത് മാത്രമാണ് അവന് പരുക്കന് ആയി മാറുന്നത് എന്ന് അവൾ ഓര്ത്തു..

മറ്റുള്ളവരോട് അവള്ക്കു ലേശം കുശുമ്പ് തോന്നാതിരുന്നില്ല…

“നിന്നോട് ഞാന് പറഞ്ഞത് അല്ലെ…… കല്യാണം കഴിഞ്ഞ പെണ്ണിന്റെ സിന്ദൂരരേഖയിൽ എന്നും കുങ്കുമം വേണം എന്ന്…”

ദേവിന്റെ ചെവിയില് നിന്നും കൈ എടുത്തു കൊണ്ട് അവര് പറഞ്ഞു…

“ഹൂ.. ഇതിനാണോ മുത്തശ്ശി എന്റെ ചെവി പിടിച്ചു തിരിച്ചത്…”

ദേവ് പരിഭവത്തോടെ പറഞ്ഞു..

” അതേ മോനേ.. ഇന്നത്തെ കാലത്ത് ഇതൊക്കെ നോക്കുന്ന കുട്ടികൾ ഉണ്ടോ എന്ന് അറിയില്ല…

പക്ഷേ സിന്ദൂരവും താലിയും ഏതൊരു പെണ്ണിന്റെയും അഹങ്കാരവും അവകാശവും അവളുടെ വിശ്വാസവും ആണ്… ”

സാവിത്രി ചിരിയോടെ പറഞ്ഞു..

” എന്റെ ഇളയമ്മേ… ഞാൻ ആയിട്ട് ഒന്നും കളയുന്നില്ല… അവകാശവും വിശ്വാസവും ഒക്കെ വരട്ടെ.. അഹങ്കാരം പിന്നെ പണ്ടേ ഉണ്ടല്ലോ…. ”

അപ്പുവിനെ നോക്കിക്കൊണ്ട് ശബ്ദം താഴ്ത്തിയാണ് അവസാന വാചകം ദേവ് പറഞ്ഞത്…

അപ്പു കൃത്യമായി അത് തന്നെ കേട്ടു…

അവള് അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി..

ഒന്ന് ഇളിച്ചു കാണിച്ച് കൊണ്ട് ദേവ് അപ്പുവിന്റെ കൈ പിടിച്ച് പൂജാ മുറിയിലേക്ക് നടന്നു..

അവിടെ വിളക്കിനു അടുത്ത് വച്ചിരുന്ന കുങ്കുമം അവന് കൈയിൽ എടുത്തു അപ്പുവിന്റെ സിന്ദൂര രേഖയില് അണിയിച്ചു..

പിന്നെ തിരിച്ചു ഹാളിലേക്ക് വന്നു…

“ഇനി കുഴപ്പം ഇല്ലല്ലോ…”

ദേവ് ചിരിച്ചു കൊണ്ട് മുത്തശ്ശിയെ നോക്കി..

അവര് അപ്പുവിന് കണ്ണ് തട്ടാതിരിക്കാൻ ഒരു നുള്ള് കണ്മഷി അവളുടെ ചെവിയുടെ പിറകില് ആയി തൊട്ടു..

എല്ലാത്തിനും മൂക സാക്ഷി ആകാനേ അഭിക്ക് കഴിഞ്ഞുള്ളൂ…

“ഇനി ഇറങ്ങാലോ അല്ലെ… അവിടെ എല്ലാരും കാത്തിരിപ്പ് ആണ്… ”

ചന്ദ്രശേഖരന് അത് പറഞ്ഞപ്പോൾ എല്ലാരും ഇറങ്ങി..

അപ്പുവും ദേവും രുദ്രയും കൈലാസും ദേവിന്റെ കാറിൽ കയറി..

ബാക്കി ഉള്ളവര് അവരവരുടെ കാറുകളിലും…

കൈലാസ് തന്നെയാണ് ഡ്രൈവ് ചെയ്തത്‌..

“ഇയാൾക്ക് എന്താ കണ്ണ് കാണില്ലേ… ഒന്ന് നന്നായി എന്ന് പറഞ്ഞൂടെ….”

അപ്പു പിറുപിറുത്തു…

” അതേയ്.. വല്ലതും പറയാന് ഉണ്ടെങ്കിൽ ഉച്ചത്തില് പറയണം…”

ദേവ് അവളുടെ കാതില് പറഞ്ഞു..

കുശുമ്പോടെ അവള് മുഖം വീർപ്പിച്ച് പുറത്തേക്ക് നോക്കി ഇരുന്നു..

ദേവിന്റെ ചുണ്ടില് നനുത്ത ഒരു പുഞ്ചിരി വിടര്ന്നു…

” പോവാം…ഇനിയും നിന്നാല് ലേറ്റ് ആവും”

കൈലാസിന്റെ തോളില് തട്ടി കൊണ്ട് അവന് പറഞ്ഞു..

യാത്രയിലുടനീളം അപ്പു അവനോടു ഒന്നും സംസാരിച്ചില്ല..

കൈലാസ് ആകട്ടെ അമേരിക്കൻ ട്രിപ്പിന്റെ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു…

അപ്പുവും രുദ്രയും അത് കേട്ട് കൊണ്ട് ഇരുന്നു..

*********

മംഗലത്ത് ഹോട്ടൽ എന്ന ബോര്ഡ് വച്ച വലിയ ഗേറ്റ് കടന്ന് കാർ ഉള്ളിലേക്ക് പോയി…

അപ്പു അതിശയത്തോടെ ആ ഹോട്ടൽ നോക്കുകയായിരുന്നു..

ദേവ് തട്ടി വിളിച്ചപ്പോള് ആണ് അവള് ചിന്തയില് നിന്നും മുക്തയായത്..

“ഞാൻ ഈ കാർ പാര്ക്ക് ചെയ്തിട്ടു വരാം ഏട്ടാ..”

അതും പറഞ്ഞു കൈലാസ് കാർ മുന്നോട്ടു എടുത്ത്…

അവള് നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ദേവ് അവന്റെ കൈകൾ അവള്ക്ക് നേരെ നീട്ടി…

ആ ഗൗൺ ഇട്ടു വേഗത്തിൽ നടക്കാൻ അവള്ക്കു പറ്റുന്നുണ്ടായിരുന്നില്ല…

ആദ്യം വേണ്ടന്ന് വച്ച് എങ്കിലും പിന്നീട് അവള് ദേവിന്റെ കൈകൾ പിടിച്ചു നടന്നു..

റിസപ്ഷൻ ഹാളിലേക്ക് ദേവിന്റെ കൈയും പിടിച്ചു ഓടുക തന്നെയായിരുന്നു അപ്പു…

എല്ലാരേയും കാണാന് ഉള്ള ആഗ്രഹം വല്ലാതെ നിറഞ്ഞു…

ഹാളില് എത്തിയ അപ്പുവിന്റെ മുഖം ഒന്ന് വാടി…

കാണാന് ആഗ്രഹിച്ച ആരും അവിടെ ഇല്ലെന്ന് അവള് ഓര്ത്തു..

ചോദ്യരൂപേണ അവള് ദേവിനെ നോക്കി..

“അവരൊക്കെ ഇപ്പൊ വരും.. റൂമിൽ ആണ്.. യാത്ര ചെയ്തു ക്ഷീണിച്ചു വന്നത് അല്ലെ..താന് ഇങ്ങോട്ട് വാ ”

ദേവ് അവളോട് പറഞ്ഞു കൊണ്ട് അവളെ സ്റ്റേജിലേക്ക് കേറാന് ക്ഷണിച്ചു…..

“അപ്പു… മോളേ…..”

മാധവന്റെ ഗദ്ഗദം നിറഞ്ഞ ശബ്ദം കേട്ടപ്പോള് അപ്പു പെട്ടെന്ന് തിരിഞ്ഞു നോക്കി…

” അച്ഛൻ…… അച്ഛാ…. അമ്മേ… ”

അപ്പു സന്തോഷത്തോടെ അവര്ക്കു അരികിലേക്ക് ഓടി..

ഒരു മാലാഖയെപ്പോലെ തങ്ങൾക്ക് അരികിലേക്ക് ഓടിവരുന്ന അപ്പുവിനെ കണ്ടു മാധവനും ദേവിയും മനസ്സു നിറഞ്ഞു ചിരിച്ചു…

പിന്നെ കരച്ചില് ആയി.. പരാതി പറച്ചില് ആയി…

അര്പ്പിതയുടെ കയ്യില് ഇരുന്ന കണ്ണന് അപ്പുവിന്റെ കൈയിലേക്ക് ചാഞ്ഞു..

അവസാനം സാം തന്നെ ഇടപെട്ട് അവളെ സ്റ്റേജിലേക്ക് വീണ്ടും കയറ്റി…

ജോയുടെ പപ്പയ്ക്കു പെട്ടെന്ന് ഒരു ബിസിനസ്സ് ടൂര് വന്നത് കൊണ്ട് അവള് മാത്രമേ വന്നുള്ളൂ…

മേരിയും ഡേവിഡും നേരത്തെ വന്നു എന്ന് പറഞ്ഞു…

ദേവിന്റെ കൂടെ നിക്കുന്ന അപ്പുവിനെ കണ്ടു സാം സന്തോഷത്തോടെ പുഞ്ചിരിച്ചു…

അവന് തിരിഞ്ഞപ്പോള് ആണ് അഭിയെ കണ്ടത്..

മനസ്സിൽ ഉള്ള സങ്കടം മറച്ചു പിടിക്കാന് പാടു പെട്ട് കൊണ്ടായിരുന്നു അഭി അവനോടു സംസാരിച്ചത്…

മംഗലത്ത് ഗ്രൂപ്പ് അത്രത്തോളം വലുത് ആയതു കൊണ്ട് തന്നെ ഒരുപാട് വലിയ വലിയ ആള്ക്കാരും പാര്ട്ടിക്ക് ഉണ്ടായിരുന്നു..

പലർക്കും തങ്ങളുടെ മക്കളെ മംഗലത്ത് വീടിന്റെ മൂത്ത സന്തതിയെ കൊണ്ട് കെട്ടിക്കണം എന്ന് ഉണ്ടായിരുന്നു..

അത് മംഗലത്ത് വീടിന്റെ അധികാരം നേടാൻ വേണ്ടി ആണെന്ന് ഉള്ളതു മറ്റൊരു സത്യം..

അത് നടക്കാത്തതിന്റെ ഇച്ഛാഭംഗം പലർക്കും ഉണ്ടായിരുന്നു..

അത് അവര് ഒളിഞ്ഞും തെളിഞ്ഞും പരസ്പരം പറഞ്ഞു..

മറ്റു ചിലര് ആത്മാര്ത്ഥമായി തന്നെ അവരെ അനുഗ്രഹിച്ചു…

അപ്പുവിന്റെ വീട്ടുകാര് ഒക്കെ ഹാപ്പി ആയിരുന്നു..

മകള് ഏറ്റവും നല്ല കുടുംബത്തിലേക്ക് ആണ് കയറി ചെന്നത് എന്ന് അവര്ക്കു സമാധാനം ഉണ്ടായിരുന്നു…

ദേവിന്റെ സഹോദരങ്ങളും ഫ്രന്ഡ്സും അപ്പുവിന്റെ ഫ്രന്ഡ്സും ഒക്കെ കൂടി പാര്ട്ടി അടിച്ചു പൊളിച്ചു…

അപ്പു ദേവിനെ അധികം മൈന്റ് ചെയ്യാൻ പോയതേ ഇല്ല..

അഭി ഒരു വേദനയോടെ എല്ലാം നോക്കിനിന്നു..

“നിന്റെ കാര്യം ഞാന് അച്ഛനോട് പറയാൻ നിക്കുവാണ് മോനേ…”

സാവിത്രിയുടെ സ്വരം ആണ്‌ അഭിയെ ചിന്തയില് നിന്നും ഉണര്ത്തിയത്…

“എ… എന്താ… എന്താ.. അമ്മ പറഞ്ഞത്..”

അഭി ഞെട്ടലോടെ അമ്മയെ നോക്കി..

“എന്റെ മോനെ.. നീ തന്നെയല്ലേ ഒരു കുട്ടിയെ കണ്ട് വച്ച കാര്യം പറഞ്ഞത്.. മറന്നോ… ”

അവര് അമ്പരപ്പോടെ ചോദിച്ചു…

അഭി ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ നിന്നു..

“അത്.. അത്.. അമ്മേ.. അത് വേണ്ടാ…. ”

ഒരു പുഞ്ചിരി ചുണ്ടില് വരുത്തിക്കൊണ്ട് അഭി പറഞ്ഞു..

” എന്തേ.. എന്താ കാര്യം മോനേ.. നീ പറഞ്ഞത്… ”

അവര് ചോദിച്ചു…

” ആഹ് അമ്മേ…. ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു…. അമ്മയുടെ മോന് ഭാഗ്യം ഇല്ല..”

വിഫലമായ ഒരു ചിരി സമ്മാനിച്ചു കൊണ്ട് അഭി പറഞ്ഞു…

” മോനേ….”

സാവിത്രി വേദനയോടെ വിളിച്ചു..

“ഇല്ല അമ്മേ… ആ കുട്ടിക്ക് അറിയില്ലായിരുന്നു…. ഞാൻ പറഞ്ഞിട്ടില്ല… സാരമില്ല… എനിക്ക് വേണ്ട കുട്ടിയെ എന്റെ അമ്മ തന്നെ കണ്ടു പിടിച്ചാല് മതി… ”

വേദന മറച്ചു പിടിച്ചു ചിരിച്ചു കൊണ്ട് അഭി അമ്മയെ കെട്ടിപിടിച്ചു..

“എന്താണ് അമ്മയും മോനും കൂടെ ഒരു സ്വകാര്യം പറച്ചില്.. അമ്മാ… ഇതൊന്നും അത്ര നല്ലത് അല്ല ട്ടോ… ”

അനി അവര്ക്കു അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു..

” എന്ത് നല്ലത് അല്ല എന്ന്… ”

അനിയുടെ ചെവിയില് പിടിച്ചു കൊണ്ട് സാവിത്രി പറഞ്ഞു..

“അല്ല ഈ ഏട്ടനെ മാത്രം കെട്ടിക്കുന്ന കാര്യമേ… ഞാൻ ഇങ്ങനെ മൂത്ത് നരച്ചു നിന്ന് പോകും… ”

അനി സങ്കട ഭാവത്തില് പറഞ്ഞു…

“അതെന്താ… നീ കെട്ടാതെ നരച്ചു പോകുന്നത് എങ്ങനെയാണ്… ”

അഭി സംശയത്തോടെ ചോദിച്ചു..

“എന്റെ പൊന്നു അമ്മേ… ഇനി ഈ ഏട്ടനെ കെട്ടിക്കണം…അത് കഴിയുമ്പോള് അനിയത്തിമാരെ കെട്ടിക്കണം… അതൊക്കെ കഴിഞ്ഞു അല്ലെ എനിക്ക് കെട്ടാന് പറ്റു…അപ്പോഴേക്കും മൂക്കില് പല്ല് വരും… ”

അനി അതും പറഞ്ഞു ഓടി….

” ഇങ്ങനെ ഒരു ചെറുക്കന്… എന്റെ മോന് വിഷമിക്കണ്ട.. അമ്മ നല്ലോരു കുട്ടിയെ കൊണ്ട് വരും എന്റെ മോന്.. ”

അഭിയുടെ നെറ്റിയില് തലോടി കൊണ്ട് അവര് നടന്നു..

*********

അപ്പുവിന് മടുത്തു തുടങ്ങിയിരുന്നു… ഡാന്സും പാട്ടും ബഹളവും ഒക്കെ ആയി അവള് ക്ഷീണിച്ചു..

അതിനിടയില് ദേവിന്റെ പരിചയക്കാരും മറ്റും അവളെ പരിചയപ്പെടാന് വന്നു..

ചിരിച്ചു ചിരിച്ചു അപ്പുവിന് വായ വേദനിക്കാൻ തുടങ്ങിയിരുന്നു…

എങ്കിലും അവള് പുഞ്ചിരി കൈവിടാതെ നിന്നു..

എല്ലാവരുംകൂടി അവരെ രണ്ടാളെയും കമന്റ് പറഞ്ഞു ഒരു വഴിക്ക് ആക്കിയിരുന്നു…

സ്റ്റേജിൽ മേരിയോടും ജോയോടും സംസാരിക്കുകയായിരുന്നു അപ്പു..

അപ്പോഴാണ് മോഡേൺ ആയ ഒരു പെണ്കുട്ടി അവര്ക്കു അരികിലേക്ക് വന്നത്…

മുട്ടോളം ഉള്ള ഒരു ബ്ലാക്ക് സ്ലീവ് ലെസ് ഗൗൺ ആയിരുന്നു അവളുടെ വേഷം…

ചുമല് വരെയുള്ള മുടി അഴിച്ചു ഇട്ടേക്കുന്നു…

കഴുത്തിൽ ഒരു ചെറിയ ഡയമണ്ട് ലോക്കറ്റ് ഉള്ള മാല..

കാതില് അതിനു മാച്ച് ആയ ഒരു ജോഡി വലിയ കമ്മലും..

വേറെ ആഭരണങ്ങള് ഒന്നും ഇല്ല…

മുഖത്ത് ആവശ്യത്തിലധികം മേക്കപ്പ് ഉണ്ട്…

അവള് പതിയെ സ്റ്റേജിലേക്ക് കയറി…

രണ്ടുപേരെയും മാറിമാറി നോക്കി…

പിന്നെ പതിയെ ദേവിന്റെ അടുത്തേക്ക് നീങ്ങി…

” ഐ ഫീൽ പിറ്റി ഓൺ യു ദേവ്… ശരിക്കും സഹതാപം….”

ദേവിന്റെ ചെവിയില് അത് പറഞ്ഞു അവള് അപ്പുവിന്റെ നേര്ക്കു തിരിഞ്ഞു..

“ഹൈ അപൂര്വ…ഓഹ്…സോറി അപ്പു….. ആശംസകൾ…. ഹാപ്പി മാരീഡ് ലൈഫ്….”

അവള് കൈയിൽ ഇരുന്ന പൂക്കള് അപ്പുവിന്റെ കൈയിലേക്ക് കൊടുത്തു..

അപ്പു അവള് ആരാന്ന് അറിയാതെ അന്തം വിട്ടു നില്ക്കുകയായിരുന്നു…

“ഓഹ്.. ഐ ആം സോറീ…. ഐ ആം അദിധി… അദിധി റെഡ്ഡി….”

അവള് ഒരു തരം പക നിറഞ്ഞ ചിരിയോടെ അപ്പുവിനെ നോക്കി….

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇന്നത്തെ സ്വർണ്ണവില അറിയാം

അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 2

അപൂർവരാഗം: ഭാഗം 3

അപൂർവരാഗം: ഭാഗം 4

അപൂർവരാഗം: ഭാഗം 5

അപൂർവരാഗം: ഭാഗം 6

അപൂർവരാഗം: ഭാഗം 7

അപൂർവരാഗം: ഭാഗം 8

അപൂർവരാഗം: ഭാഗം 9

അപൂർവരാഗം: ഭാഗം 10

അപൂർവരാഗം: ഭാഗം 11

അപൂർവരാഗം: ഭാഗം 12

അപൂർവരാഗം: ഭാഗം 13

അപൂർവരാഗം: ഭാഗം 14

അപൂർവരാഗം: ഭാഗം 15

അപൂർവരാഗം: ഭാഗം 16

അപൂർവരാഗം: ഭാഗം 17

അപൂർവരാഗം: ഭാഗം 18

അപൂർവരാഗം: ഭാഗം 19

അപൂർവരാഗം: ഭാഗം 20

അപൂർവരാഗം: ഭാഗം 21

അപൂർവരാഗം: ഭാഗം 22

അപൂർവരാഗം: ഭാഗം 23

അപൂർവരാഗം: ഭാഗം 24

അപൂർവരാഗം: ഭാഗം 25

അപൂർവരാഗം: ഭാഗം 26

അപൂർവരാഗം: ഭാഗം 27

Share this story