അറിയാതെ ഒന്നും പറയാതെ – PART 6

അറിയാതെ ഒന്നും പറയാതെ – PART 6

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

“എന്താടാ ഹരീ നീയീ പറയുന്നേ..”

“മ്മ്….അരവിന്ദൻ എന്തിനാ അവിടെ പോയതെന്ന് അറിയില്ല….പക്ഷെ…ഉണ്ണി ലക്ഷ്മിയെ സംബന്ധിക്കുന്ന എന്തോ ഒന്ന് അവിടെ നടന്നിട്ടുണ്ട്. ചന്ദ്രോത്തു മൃദുലയുടെ പുതിയ സംബന്ധക്കാരൻ ആ ബ്രിഗേഡിയർ … അയാളെ കുറിച്ചു ന്തൊക്കയോ അരവിന്ദന് അറിയാം. അതു കണ്ടെത്തണം.”

ഹരി പറഞ്ഞു നിർത്തി.

വലിയ ശബ്ദത്തോടെ പൊടിപറത്തി ഒരു കണ്ടെയ്‌നർ ലോറി അവരുടെ മുന്നിലൂടെ പാഞ്ഞു പോയി. അതിന്റെ ശബ്ദം ഹൃദയത്തിലൂടെ വെടിയുണ്ട കയറിപ്പോയത് പോലെ ഹരിക്ക് തോന്നി.

നിശബ്ദമായി കുറച്ചു നേരം കടന്നു പോയി.
ഹരിയുടെ മുഖത്തു കണ്ട നിശബ്ദത ശ്രീകാന്തിനെ ആശങ്കപ്പെടുത്തി.

“ഹരീ…ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ” ശ്രീ സൗമ്യമായി ഹരിയുടെ മുഖത്തു കണ്ണുനട്ടു.

“മ്മ്..പറയെടാ..”

“ഡാ… അരവിന്ദനോട് ഇനി നീയെല്ലാം പറയണം…ഇതുവരെ ഒന്നും അവനെ അറിയിക്കാതിരുന്നതിനു ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല…പക്ഷെ..ഇനിയെല്ലാം അരവിന്ദൻ അറിയണം. ചന്ദ്രോത്തു നിന്നും ആ സ്ത്രീ പടയിളക്കി വരുമ്പോ ഇനിയും ഒന്നും അറിയാത്തവനായിട്ട് അരവീന്ദൻ …അതു വേണ്ടടാ… എല്ലാം അവനറിയട്ടെ…എന്നിട് അവൻ തീരുമാനിക്കട്ടെ ബാക്കിയൊക്കെ.” ശ്രീ പ്രതീക്ഷയോടെ ഹരിയുടെ കൈപിടിച്ചു.

“ശ്രീ…അതു വേണമല്ലേ…”

“വേണം…അരവിന്ദൻ എല്ലാമറിയട്ടെ.”

നിമിഷങ്ങളോളം ഹരിശങ്കറിന്റെ ദൃഷ്ടി വിദൂരതയിലെവിടയോ തറഞ്ഞു നിന്നു. പിന്നെ എന്തോ തീരുമാനത്തിൽ എത്തിയതുപോലെ ശ്രീയുടെ ചുമലിൽ പിടിച്ചഴുന്നേറ്റു. ശ്രീ ഹരിയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

“മ്മ്..പറയാം ശ്രീ …എല്ലാം പറയാം.”

ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചുകൊണ്ട് ശ്രീ ഹരിയേം കൂട്ടി വീട്ടിലേക്ക് മടങ്ങി.

അവർക്ക് പിന്നിൽ അസ്തമനസൂര്യൻ ഒന്നുകൂടി ജ്വലിച്ചുയർന്നു…പിന്നെ പെട്ടന്ന് ഭൂമിയിൽ ഇരുട്ടുപരക്കാൻ തുടങ്ങി.

****** ******* ******** ******

അരവിന്ദനെ കാണാൻ പോയി മടങ്ങിവന്ന അമൃത പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഇന്ദുവിന്റെ കിടക്കയിലേക്ക് വീണു.

അവളുടെ പിന്നാലെ ഇന്ദുവും പാഞ്ഞു വന്നു. ഒരുനിമിഷമൊന്നു പതറിനിന്നു ഇന്ദു. അരവിന്ദൻ എന്തു പറഞ്ഞിട്ടവും ഇവളിങ്ങനെ വിഷമിക്കുന്നത്. ആലോചനയോടെ ഇന്ദു അവളുടെ അരികിലേക്കിരുന്നു…ചുമലിൽ തലോടി.

“അമൃതാ..മോളെ…എന്തായിത് …എന്തുപറ്റി… നോക്കിയേ…ന്താന്നു ചേച്ചിയോട് പറ… നതയാലും നമുക്ക് പരിഹരമുണ്ടാക്കാം… ഇങ്ങനെ കരയല്ലേ…നോക്കിയേ…”ഇന്ദു അവളെ പിടിച്ചുയർത്താൻ ശ്രമിച്ചു. ഇന്ദുവിന്റെ അശ്വസിപ്പിക്കൽ അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടിയതെ ഉള്ളു.

അവളെ കുറച്ചുനേരം കരയാൻ വിട്ട് ചുമലിൽ തലോടി ഇന്ദു കാത്തിരുന്നു.

അവൾ എത്രമാത്രം അരവിന്ദനെ സ്നേഹിക്കു എന്ന് ഇന്ദുവിന് തോന്നി. സിദ്ധുവിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് താനുണർന്നത് എന്നവളോർത്തു.

കുറെയധികം നേരം കഴിഞ്ഞപ്പോൾ അമൃത മിഴികൾ തുടച്ചു എഴുന്നേറ്റു നേരെയിരുന്നു. ഇന്ദുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ നോക്കുമ്പോൾ പിന്നെയും അവൾ ഇടരിക്കരഞ്ഞു. ഇന്ദു അവളുടെ അരികിലിരുന്ന അവളെ ചേർത്തു പിടിച്ചശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അവളുടെ എങ്ങലടികൾ ശമിച്ചപ്പോൾ ഇന്ദു അവളുടെ മുഖംപിടിച്ചു തന്റെ നേരെ തിരിച്ചു.
കണ്ണുനീരിനിടയിലൂടെ അമൃത ഇന്ദുവിനെ നോക്കി പുഞ്ചിരിച്ചു.

“പോട്ടെ…സരമില്ലെ..കരയരുത്…ന്തു ണ്ടായാലും നമുക്ക് പരിഹരിക്കാം കേട്ടോ ..”ഇന്ദു പിന്നെയും അവളെ ആശ്വസിപ്പിച്ചു.

“ഇന്ന് തന്നെ ശ്രീയേട്ടനോട് പറഞ്ഞു നമുക്ക് ഹരിയേട്ടനെ അറിയിക്കാം ഇതു…ഹരിയേട്ടൻ പറഞ്ഞാൽ അരവിന്ദൻ ധിക്കരിക്കില്ല. മോള് വിഷമിക്കണ്ട ” കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീർ തുടച്ചുകൊണ്ട ഇന്ദു അവളെ നോക്കി പിഞ്ചിരിച്ചു.

“വേണ്ട…ചേച്ചി…വേണ്ട…ഇതൊന്നും ഇനിയാരും അറിയാൻ പാടില്ല.” വിങ്ങലടക്കികൊണ്ട അവൾ പറഞ്ഞു.

“മോളെ…ഞാൻ…”

“ഇല്ല ചേച്ചി…അതൊരിക്കലും നടക്കില്ല….അതു…അതു ഞാൻ മറന്നോളം…അരവിന്ദേട്ടനെ എനിക്കിഷ്ടമാണ്…പക്ഷെ…ആ മനസിൽ എനിക്ക് സ്ഥാനമില്ലന്നു അറിഞ്ഞാൽ പിന്നെ…ഞാനെന്തിനാ ചേച്ചി…വെറുതെ…”അവൾ മുട്ടിന്മേലേക്ക് മുഖമമർത്തി എങ്ങലടിച്ചു.

“മോളെ എന്താണ് ഉണ്ടായതെന്ന് എങ്കിലും നീ ഒന്നു പറയുവോ…അരവിന്ദൻ അത്ര നന്മയുള്ളവൻ അല്ലെ..? .. നീയെന്തിനാണ് വിട്ടുകൊടുക്കാൻ തയ്യാറാകുന്നത്. അന്നേരത്തെ ദേഷ്യത്തിനു ന്തെങ്കിലും അരവിന്ദൻ പറഞ്ഞൂന്നു വച്ചു….ഹരിയേട്ടൻ പറഞ്ഞാൽ പിന്നെ അതിനു അപ്പുറമൊന്നും അരവിന്ദനില്ലന്ന് നീ തന്നെയല്ലേ പറഞ്ഞതു ….നീ വിഷമിക്കാതെ…ഒക്കെ നമുക്ക് ഏട്ടനോട് പറയാം.”

‘അതേ ഇന്ദു ചേച്ചി…അരവിന്ദേട്ടൻ അത്രക്ക് നല്ലതാണ്..ആ നന്മയുള്ളവനെ ദൈവം നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുവാ… അതു പക്ഷെ നിങ്ങളറിഞ്ഞില്ല… ആരും അറിഞ്ഞില്ല…നിങ്ങളെ മാത്രം ഓർത്തിരിക്കുവാ ആ പാവം….’അവൾ മനസിൽ പറഞ്ഞു.

എല്ലാം ഇനി ഇന്ദു ചേച്ചി അറിയണം…അരവിന്ദേട്ടന് കൊടുത്ത വാക്ക് തൽക്കാലം മറക്കാം. ഇനിയുമിത് ഇന്ദുചേച്ചിയെങ്കിലും അറിഞ്ഞിരിക്കണം. അമൃത മനസിൽ ഓർത്തു. പിന്നെ കിടക്കയിൽ നിന്ന് ഇറങ്ങി വാതിൽ അടച്ചു.

വാതിലിനു വെളിയിൽ എല്ലാം കേട്ടുകൊണ്ട് നിന്ന ചാരുലത പതിയെ താഴേക്കു പോയി.

അവളെ സംബന്ധിച്ചും അമൃതക്ക് അരവിന്ദനോളം നല്ലൊരു ബന്ധം കിട്ടാനില്ലായിരുന്നു. പക്ഷെ അവർതമ്മിൽ എന്തൊക്കയോ തെറ്റിയധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ…അതോക്കെപറഞ്ഞു തീർത്തു അവരെ ഒന്നിപ്പിക്കണം എന്നുതന്നെ ചാരു തീരുമാനിച്ചു. ശ്രീയേട്ടനെ വിവരം ഇന്നുതന്നെ ധരിപ്പിക്കണമെന്നോർത്തു അവർ വരുന്നതും കാത്തിരുന്നു ചാരുലത.

വാതിലടച്ചു വന്ന അമൃത ഇന്ദുവിനരുകിലേക്കെത്തി കിടക്കയിലേക്കിരുന്നു.

“ചേച്ചി ..ഞാനൊരു കാര്യം ചോദിക്കട്ടെ.”

“മ്മ് ..ന്തിനാ മോളെ ഈ മുഖവുര.”

“ചേച്ചി…സിദ്ധുവേട്ടൻ… സിദ്ധുവേട്ടനോട് ചേച്ചിക്ക് എത്ര ഇഷ്ടമായിരുന്നു. ”

ഇന്ദുവിന്റെ മുഖം പെട്ടന്ന് മ്ലാനമായി. അവളെഴുന്നേറ്റു ജനാലാക്കരുകിൽ ചെന്നു പുറത്തു പൂത്തുലഞ്ഞു നിൽക്കുന്ന അശോകതെറ്റിയിലേക്കു നോക്കി നിന്നു.

അമൃത പിറകെ എഴുന്നേറ്റു ചെന്നു അവളുടെ എതിരെ ഭിത്തിയിൽ ചരിനിന്നു വിരലുകളിൽ വിരൽമുറുക്കി.

“പറ ചേച്ചി….”

“സിദ്ധുവിനെ…എത്ര ഇഷ്ടമായിരുന്നു എന്നെനിക്കറിയില്ല അമൃത… വെറും അഞ്ചു ദിവസം…അത്രേ ഉണ്ടായുള്ളൂ കൂടെ….

എനിക്കുവേണ്ടി ഒരുപാടൊക്കെ കൂട്ടിവച്ചു കാത്തിരിക്കുവായിരുന്നു…സിദ്ധു വന്നതിന്റെ നാലാമത്തെ ദിവസം കല്യാണമായിരുന്നു…. അതുവരെ ശെരിക്കൊന്നു കാണാനോ മിണ്ടാനോ കൂടി ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല… തിരക്കിലും ബഹളത്തിലും ഇടയിലൂടെ സിദ്ധു നടക്കുന്ന കാണുമ്പോഴൊക്കെ കണ്ടുമറന്ന മുഖം പോലെ എനിക്ക് തോന്നും…ഞാനിങ്ങനെ നോക്കി നിക്കും.”

അമൃത ആകാംഷയോടെ കേട്ടുനിന്നു.

“കല്യാണപ്പിറ്റേന്നു പുറത്തു പോയപ്പോഴാണ് ചിലതൊക്കെ സിദ്ധു പറയുന്നേ… പണ്ടുണ്ടായിരുന്ന ഒരു പ്രണയം ബ്രേക്ക്അപ് ആയതു…. നിരന്തരം ആ പെണ്കുട്ടി ടോർച്ചർ ചെയ്യുന്നത്…അവളുടെ സ്റ്റെപ്ഫാദർ സിദ്ധുന്റെ മേൽ ഉദ്യോഗസ്ഥൻ ആണ്…ക്രിമിനൽ മൈൻഡ് ഉള്ള ആൾ…

ഒരു കാരണവും ഇല്ലങ്കിലും വൈരാഗ്യത്തോടെ മാത്രം സിദ്ധുവിനോട് പെരുമാറും… ചിലപ്പോഴൊക്കെ കൊന്നു കളയും ന്നുവരെ തോന്നിട്ടുണ്ടത്രേ…. പാവം..ഒത്തിരി വിഷമിച്ചിരുന്നു..

എനിക്ക് സ്നേഹമായിരുന്നു സിദ്ധുവിനോട്…. സിദ്ധു…ശാന്തനായിരുന്നു….നിറയെ സ്നേഹവും.” ഇന്ദു കണ്ണുനീരൊപ്പി. പിന്നെ അമൃതയെ നോക്കി ചിരിച്ചു.

“പട്ടാളക്കാരന്റെ ഭാര്യ കരയാൻ പാടില്ലെന്നാ..” ചേച്ചിന്ന് വിളിച്‌ അമൃത ഇന്ദുവിനെ കെട്ടിപ്പിടിച്ചു.

അൽപസമയം മൂകമായി കടന്നു പോയി.

“ചേച്ചിക് സിദ്ധുവേട്ടനെ മിസ് ചെയ്യുന്നുണ്ടോ ചേച്ചി..” അവളുടെ തോളിൽ മുഖമമർത്തി നിന്നു അമൃത പിന്നെയും ചോദിച്ചു

“അതങ്ങനെയല്ല മോളെ…..
ഒരു സ്വപ്നം പോലെയാണ് എനിക്ക് സിദ്ധു ജീവിതത്തിലേക്ക് വന്നതും പോയതും….. പരസ്പരം ഇഷ്ടങ്ങളോ സ്വപ്നങ്ങളോ പങ്കുവെക്കാനായില്ല…
കല്യാണത്തിരക്കുകൾ നിറഞ്ഞ നാലു ദിവസങ്ങൾ….
പകലുള്ള യാത്രകളും പാർട്ടികളും തീരുന്നത് രാത്രി വൈകി,ക്ഷീണിച്ചുറങ്ങി പോയ ദിവസങ്ങൾ…
വിരുന്നിനു നാലാമത്തെ ദിവസം വീട്ടിലേക്ക് പോരാം ന്നു കേട്ടപ്പോൾ സിദ്ധുനായിരുന്നു സന്തോഷം….
എന്റെ കൂടെ സ്വസ്ഥമായിട്ട കുറച്ചേ നേരം ചെലവിടാമല്ലോ ന്നു പറഞ്ഞു ആശ്വസിച്ചു…”

“ന്നിട്ടോ ചേച്ചി…”

“ഭയങ്കര സന്തോഷത്തോടെ ആയിരുന്നു സിദ്ധു വീട്ടിൽ വന്നത്. പക്ഷെ വെളുപ്പിനെ ആയപ്പോഴേക്കും ആ സന്തോഷം അണഞ്ഞു…മടങ്ങി ചെല്ലാനുള്ള മെയിൽ വന്നു ,പുറകെ ഫോൺ കോൾ…

…പിന്നെ എല്ലാം യാന്ത്രികമായിരുന്നു…കല്യാണത്തിന്റെ ആറാം നാൾ രാവിലെ സിദ്ധു ട്രെയിൻ കേറി….മൂന്നാംദിവസം ഡൽഹിയിൽ …പിറ്റേന്ന് ലഡാക്കിലേക്ക് പോകാൻ നേരം വീണ്ടും വിളിച്ചു….സിയാചിനിലെ ബേസ് ക്യാമ്പിൽ നിന്നും ഡ്യൂട്ടിക്ക്‌ പോകുന്നതിന് മുൻപ് ഒന്നുകൂടി…..

…..സിദ്ധുവിന്റെ ശബ്ദം വല്ലാതെ പതറിയിരുന്നു….നീ വിഷമിക്കല്ലേ….. ജീവനോടെ തന്നെ ഞാൻ തിരിച്ചു വരും….ന്നു പറഞ്ഞു…രണ്ടു ദിവസം കഴിഞ്ഞപ്പോൾ…ഐ ആം ഇൻ ട്രബിൾ…ഐ ആം സോറി മിത്ര ഐ ലൗ യൂ…ന്നൊരു മെസ്സേജ് വന്നു….

….പിന്നെ അറിയുന്നത് സിദ്ധു രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചു എന്നാണ്….ഫോണിൽ ഇതു കേട്ട് അലറി കരഞ്ഞത് മാത്രം ഓർമയുണ്ട്….പിന്നെ ബോധം വന്നപ്പോ….ചേച്ചിയും..ചേട്ടനും അമ്മയും അച്ഛനും എല്ലാരും ചുറ്റിലുണ്ട്…പതിനഞ്ചാം നാൾ സിദ്ധു തിരിച്ചു വന്നു…ജീവനില്ലാതെ..

ഒരു നിമിഷം അവളുടെ ശബ്ദം അടഞ്ഞു. നെഞ്ചിന്കൂട് ഉയർന്നുതാണു.. നൊമ്പരം സഹിക്കാനാവാതെ നെറ്റി ജനാലായിലേക്ക് അമർത്തി വച്ചു, താടിയും ചുണ്ടും വിറച്ചു..

അമൃത ഇന്ദുവിനെ ഇറുക്കി ചുറ്റിപ്പിടിച്ചു. ഇന്ദു പൊട്ടിക്കരഞ്ഞു…

******** ********* ******* *******

തുറന്നിട്ട ജനാലയിലൂടെ തൊടിയിലെ മരങ്ങൾക്കിടയിലൂടെ വയലിലേക്ക് നോക്കി തലയിണയിൽ ചരിക്കിടന്നു അരവിന്ദൻ.

രാവിലെ വതിൽക്കളോളം വന്നൊന്നു എത്തിനോക്കിയിട് ഒന്നും മിണ്ടാതെ പോയ ഏട്ടനും, അമൃതയുമായി നടന്ന സംസാരവും അവന്റെ ഹൃദയത്തെ മദിച്ചു കൊണ്ടിരുന്നു.

അതിലും കൂടുതൽ അവനെ വേദനിപ്പിച്ചത് ഇന്ദുവിന്റെ അസാമിപ്യം ആണ്. പെട്ടന്നൊരു ദിവസം അവൾ ജീവിതത്തിൽ നിന്നും ഇല്ലാതായാൽ തനിക്ക് ഇനിയിതു താങ്ങാൻ കഴിയില്ലെന്ന് അവനു ബോധ്യമായി.

“കൊച്ചു…”വാതിൽക്കൽ ഉണ്ണിക്കുട്ടന്റെ ശബ്ദം. അരവിന്ദൻ വതിൽക്കലേക്ക് നോക്കി. വാതിൽ പടിയിൽ ഉണ്ണിക്കുട്ടൻ.

“വാ…”അയാൾ അവനെ വിളിച്ചു.

“കൊച്ചു…കൊച്ചുനു വേദനിക്കുന്നുണ്ടോ ..”അയാളുടെ കൈകളിലും പ്ലാസ്റ്ററിന് മുകളിലൂടെയും വിരലോടിച്ചു അവൻ ചോദിച്ചു.

“മ്ഹൂം….”

“കൊച്ചുന്…നടക്കാൻ വയ്യാ ല്ലേ..”അവന്റെ മുഖം വിഷാദത്തിലായി.

“മ്മ്….സരല്ല്യാ..കുറച്ചു ദിവസം കഴിയുമ്പോ കൊച്ചുനു നടക്കാൻ ആവും..ട്ടോ..ന്റെ ഉണ്ണിക്കുട്ടൻ വിഷമിക്കണ്ടട്ടോ…”അയാൾ മെല്ലെ അവന്റെ കൈകളിൽ തൊട്ടു.

“മോൻ പോയി കുറച്ചു നേരം പഠിച്ചോളൂട്ടോ…അച്ഛൻ വരുമ്പോ ഇല്യാച്ചാ വഴക്കു പറയില്ല്യേ..”

“മ്മ്..”

ഉണ്ണിക്കുട്ടൻ പോയിക്കഴിഞ്ഞപ്പോ അരവിന്ദൻ പിന്നെയും ചിന്തയിലാണ്ടു.

ഉണ്ണിലക്ഷ്മി …അവളെക്കുറിച്ചു അറിഞ്ഞതൊക്കെ ഇന്ന് ഏട്ടനോട് പറയണം. ഇളയമ്മ വന്നു വഴക്കായാൽ ഒന്നുമറിയാതെ എന്റെ ഏട്ടൻ അവരുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരും.

ഏട്ടൻ വരട്ടെ. അവൻ കണ്ണുകളടച്ചു കിടന്നു.

രാത്രി ഏറെ വൈകിയതിനു ശേഷമാണ് ഹരിശങ്കറും ശ്രീകാന്തും തിരിച്ചെത്തിയത്‌.

ചാരുലത അവരെ പ്രതീക്ഷിച്ചിരിക്കുവായിരുന്നു.

“ശ്രീയേട്ട്നോടും ഹരിയേട്ടനോടും എനിക്ക് ചിലത് പറയാനുണ്ട്.”ഭക്ഷണം വിളമ്പിക്കൊണ്ട അവൾ പറഞ്ഞു.

ഹരി ചോദ്യഭാവത്തിൽ അവളെ നോക്കി
“അതിനു എന്തിനാണ് ഇങ്ങനെയൊരു മുഖവുര.”ശ്രീ ചോദിച്ചു.

“ശ്രീയേട്ടാ…അരവിന്ദനും അമൃതക്കുമിടയിൽ നമുക്ക് അറിയാത്തതു എന്തോ ഒന്നുണ്ട്.” ശ്രീകാന്തും ഹരിശങ്കറും പരസ്പരം നോക്കി.

“എന്തു.” ശ്രീ സംശയത്തോടെ ഭാര്യയെ നോക്കി.

“അവർ തമ്മിൽ ഇഷ്ടത്തിലാണോ എന്നൊരു സംശയം …”

“ഇപ്പോ ഇങ്ങനെ തോന്നാനെന്താ…”

രാവിലെ നടന്ന സംഭവങ്ങളും ഇന്ദുവും അമൃതയും തമ്മിൽ സംസാരിച്ചപ്പോൾ കേട്ട കാര്യവും ചാരുലത ശ്രീകാന്തിനോടും ഹരിശങ്കറോടും പറഞ്ഞു.

“അതിനെന്താ…അതു നല്ലതല്ലേ….കുട്ടികൾക്ക് അങ്ങനൊരു താല്പര്യം ഉണ്ടെങ്കിൽ നമുക്കത് നടത്താം…പക്ഷെ…ഇപ്പോ അതിനുള്ള അവസരമല്ല.”ശ്രീകാന്ത് ചാരുനോട് പറഞ്ഞു. പിന്നെ ഹരിയെ നോക്കി. ഹരി നിശ്ശബ്ദനായിരുന്നു.

“തൽക്കാലം നീ ഇതൊന്നും അറിഞ്ഞതായി ഭാവിക്കണ്ട… കുറച്ചു കാര്യങ്ങൾ കൂടി കഴിയാനുണ്ട്. ചന്ദ്രോത്തു നിന്നും എപ്പോ വേണമെങ്കിലും ആ സ്ത്രീ ഇങ്ങെത്തും. അരവിന്ദന് ഇപ്പോഴും ഒന്നും അറിയില്ല. എല്ലാം നിനക്ക് അറിയാവുന്നതല്ലേ? “ശ്രീ ഒരു ശാസന പോലെ ചാരുവിനോട് പറഞ്ഞു.

“അറിയാഞ്ഞിട്ടല്ല ശ്രീയേട്ടാ…പെട്ടന്ന് കുട്ടികളുടെ വിഷമവും കരച്ചിലും ഒക്കെ കണ്ടപ്പോ….”അവൾ പൂർത്തിയാക്കാതെ നിർത്തി.

“മ്മ്..സരല്ല്യാ..”

കോണിയിറങ്ങി വരികയായിരുന്ന അമൃത അതുകേട്ട് വിറച്ചു പോയി. ‘മഹാദേവ എല്ലാം കൈവിട്ടു പോവാണോ…അരവിന്ദേട്ടന്റെയും ഇന്ദു ചേച്ചിയുടെയും ഇടയിൽ ഇനിയും എന്നെ നീ കൊണ്ടിടല്ലേ…ഒരുപാട് വേദനിച്ചവരാണ് രണ്ടുപേരും…ന്റെ വിവരമില്ലായ്മയിൽ ഇനിയും അവരുടെ ജീവിതം ദുരിതത്തിൽ ആക്കരുതെ..’ കോണിപ്പടിയിലേക്ക് ഊർന്നിറങ്ങി ശബ്ദമില്ലാതെയവൾ കരഞ്ഞു.

തിരികെ മുറിയിലേക്ക് കയറി വന്നപ്പോൾ മേശമേൽ ലാപ്ടോപ്പും തുറന്നുവച്ചു അതിൽ കണ്ണും നട്ടിരിക്കുന്നു ഇന്ദു.

“ചേച്ചി…”

“മ്മ്…നോക്ക് അമൃത… സിദ്ധു…”

അമൃത ഇന്ദുവിനരുകിലേക്കിരുന്നു.

അമൃത അതിലേക്ക് നോക്കി. സിദ്ധുവിന്റെ ചിത്രങ്ങളായിരുന്നു അതിൽ നിറയെ. കുറെ ചിത്രങ്ങൾക്ക് ഇടയിൽ നിന്ന് ഒരാളെ ചൂണ്ടിക്കാണിച്ചു’അതാര ചേച്ചി’ന്നു ചോദിച്ചു.

“അത്..അതാണ്…സിദ്ധു പറഞ്ഞ മേലുദ്യോഗസ്ഥൻ….ബ്രിഗേഡിയർ രാജശേഖര പൊതുവാൾ.” ഒരു ദീർഘ നിശ്വാസത്തോടെ ഇന്ദു പറഞ്ഞു.

ചിത്രങ്ങൾ മുൻപോട്ടു കണ്ടുകൊണ്ടിരുന്നപ്പോൾ അമൃതക്ക് ഒരു സംശയം.

“ചേച്ചി ഒന്നു പിന്നിലേക്ക് കാണിക്കാവോ..”
ഒന്നുരണ്ടു ഫോട്ടോകൾ പിന്നിലേക്ക് പോയപ്പോൾ അതിൽ സിദ്ധുവും കൂട്ടുകാരും നിൽക്കുന്നൊരു ചിത്രം ,അതിൽ സിദ്ധുവിന്റെ അരികിൽ നിൽക്കുന്നൊരു പെണ്കുട്ടിയെ ചൂണ്ടി വീണ്ടും അമൃത ആരെന്നു ചോദിച്ചു.

“ഇതു കുറച്ചു നാൾ മുമ്പുള്ള ഒരു ഫോട്ടോ ആണ്. ആ കുട്ടിയാണ് ലക്ഷ്മി…സിദ്ധു പണ്ട് സ്നേഹിച്ചിരുന്നു എന്നു പറഞ്ഞില്ലേ…ഞാൻ നിർബന്ധിച്ചു കളയാതെ വെച്ചതാണ് ഈ ഒരു ചിത്രം ”

“ചേച്ചി….”അമൃത ഭയത്തോടെ കിടക്കയിൽ നിന്നും എഴുന്നേറ്റു.

“എന്താ മോളെ…എന്തുപറ്റി…”ഇന്ദു ഉൽഖണ്ഡയോടെ അവളുടെ കൂടെ എഴുന്നേറ്റു.

“ചേച്ചി…ഇതു..ഇതു…ഉണ്ണിയാ… ചേച്ചി…” ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു.

“ഏത് ഉണ്ണി? ” ഇന്ദു സംശയത്തോടെ അമൃതയെ നോക്കി.

“ചേച്ചി..അരവിന്ദേട്ടന്റെ അനിയത്തി ഉണ്ണിലക്ഷ്മി”

അമൃത പറഞ്ഞു നിർത്തിയതും ഇന്ദു വിശ്വാസം വരാതെ അവളെ തുറിച്ചു നോക്കി.
അവളുടെ ഇരു ചുമലിലും ഇന്ദുവിന്റെ പിടിമുറുകി. അമൃതയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നു.

“സത്യമാണോ മോളെ നീയീ പറയുന്നേ…നിനക്ക് തെറ്റിയിട്ടില്ലല്ലോ….” ഇന്ദു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവളുടെ അന്നേരത്തെ ഭാവം അമൃതയുടെ ഭയം ഇരട്ടിപ്പിച്ചു.

“സത്യാ ചേച്ചി…ഇതു ഉണ്ണിലക്ഷ്മി തന്നെയാണ്.”

ഇന്ദുവിന്റെ മിഴികൾ കുറുകി വന്നു.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

Share this story