ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 8

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"സിദ്ധു........!!!!!" ഡോറിൽ മുട്ടിയുള്ള യമുനയുടെ വിളി കേട്ടാണ് സിദ്ധു കണ്ണ് തുറന്നത്....അവൾ എണീറ്റ് വാതിൽ തുറന്നപ്പോൾ കണ്ടത് ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന യമുനയെയാണ്.. "എന്താ...? " താല്പര്യമില്ലാത്ത പോലെ അവൾ ചോദിച്ചു.... "ഇന്നലെ എവിടെ പോയതാ നീ..എന്നെ കാണാതെ റൂമിൽ കയറി ഡോറടച്ചു അല്ലെ നീ...എത്ര വിളിച്ചു ഞാൻ നിന്നെ എന്താ വാതിൽ തുറക്കാതെ ഇരുന്നത്.. "" അവളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് അവർ ചോദിച്ചു... "സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്...." ഇരു കയ്യും മാറിൽ പിണച്ച് കെട്ടി നിന്നവൾ പറഞ്ഞു...യമുന അവളെ നോക്കി കണ്ണുരുtti... "ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടർ വരുന്ന കാര്യം ഞാൻ പറഞ്ഞതല്ലേ..." "എനിക്ക് ഇഷ്ടമല്ല എന്ന് ഞാനും പറഞ്ഞില്ലേ.... " അവളുടെ ശബ്ദവും ഉയർന്നു... "അതിന് പയ്യനെ കണ്ടില്ലല്ലോ...കാണുന്നതിന് മുന്നേ എങ്ങെനെയാ ഇഷ്ടമാവുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്...നിന്റെ അച്ഛൻ ഇന്ന് വന്നവരുടെ മുന്നിൽ നാണം കെട്ടു.... " അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് യമുന പറഞ്ഞു.. സിദ്ധു ദേഷ്യത്തിൽ ആ കൈകൾ തട്ടിയെറിഞ്ഞു...

"ഞാൻ ആരോടും പറഞ്ഞില്ലല്ലോ എനിക്ക് കല്യാണം വേണം എന്ന്...പിന്നെ എന്തിനാ എന്നെ നിർബന്ധിക്കുന്നത്...." " സിദ്ധു...നിനക്ക് ഇത്തിരി കൂടുന്നുണ്ട്...." യമുനയുടെ കൈ ഉയർത്തി അവളെ അടിക്കാൻ നോക്കിയതും...ആ കയ്യ് ജഗൻ തടഞ്ഞിരുന്നു... "എന്താ അമ്മേ ഇത്...എന്തിനാ ഇവളെ അടിക്കുന്നത്....." ജഗൻ അമ്മയുടെ കൈകളിൽ നിന്ന് വിട്ടു കൊണ്ട് ചോദിച്ചു... "നിനക്ക് അറിയില്ലേ ജഗ എന്താന്ന്...ഇന്നലെ ഇവൾ എന്താ ചെയ്തത് എന്ന്... " സിദ്ധുവിനെ തുറിച്ചു നോക്കി കൊണ്ട് യമുന പറഞ്ഞു... അവൾ ആണേൽ പുച്ഛത്തോടെ മുഖം തിരിച്ചു നിന്നു.... "കണ്ടോ അവളുടെ അഹങ്കാരം കണ്ടോ...പെൺകുട്ടികൾക്ക് ഇത്ര അഹങ്കാരം പാടില്ല.... " യമുന അവളുടെ കവിളിന് ഒരു കുത്തു കൊടുത്തു... "സിദ്ധു നീ ചെല്ല്... " ജഗൻ സിദ്ധുവിനോടായി പറഞ്ഞു.. അവൾ യമുനയെ പുച്ഛത്തോടെ നോക്കി അവൾ റൂമിന് പുറത്തേക്ക് ഇറങ്ങി... "നീയും ജീവനും ആണ് അവളെ കൊഞ്ചിച്ചു വഷളാക്കിയത്...ആരോട് എന്താ പറയേണ്ടത് എന്ന് ഒരു ബോധവുമില്ല അവൾക്ക്...കെട്ടിച്ചു വിട്ടാൽ എന്താവും സ്ഥിതി...

ഇന്നലെ തന്നെ കണ്ടില്ലേ അച്ഛനോട് അവൾ ദേഷ്യപെട്ട് ഇറങ്ങി പോയത്...വിളിച്ചിട്ട് ഫോൺ എടുത്തില്ല...നിങ്ങടെ അച്ഛൻ ഇന്നലെ വന്നവരുടെ മുന്നിൽ നാണം കെട്ടില്ലേ.. " "അവളെ മാത്രം കുറ്റം പറയേണ്ട അമ്മേ...അവളോട് ചോദിക്കാതെ ഓരോന്ന് കാണിച്ചു കൂട്ടിയത് അച്ഛനല്ലേ...അല്ലേലും അച്ഛൻ എപ്പോഴും അവളുടെ ഇഷ്ട്ടങ്ങൾ നോക്കാതെയാണ് തീരുമാനം എടുക്കുന്നത്... അത് കൊണ്ട് തന്നെയാണല്ലോ അവൾക്ക് അച്ഛനോട് ഒരു അകൽച്ച..." ജഗൻ പറയുന്നത് കേട്ടപ്പോൾ യമുന ഒന്നും മിണ്ടാതെ നിന്നു.. "ആദ്യം സ്നേഹത്തോടെ അവളോടൊന്ന് സംസാരിക്കാൻ പറ....അവളുടെ ഇഷ്ടങ്ങൾ മനസിലാക്കാൻ ശ്രമിക്ക്....എന്തായാലും സിദ്ധുന് താല്പര്യമില്ലാത്ത കല്യാണത്തിന് ഞാനും ജീവനും കൂട്ട് നിൽക്കില്ല..." കടുത്ത സ്വരത്തോടെ പറഞ്ഞു നിർത്തി കൊണ്ട് അവിടെന്ന് പോയി.... തൊട്ട് അപ്പുറത്തെ റൂമിൽ നിന്ന് അനന്തൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു...അയാളുടെ മനസ്സിൽ ഇന്നലെ തിരുമേനി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... _________ "അമ്മേ ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ....വരാൻ വൈകും...

" ഷർട്ടിന്റെ കയ്യ് മടക്കി വെച്ചു കൊണ്ട് ഹാളിലേക്ക് വന്ന ഓം പറഞ്ഞു.. "ഉച്ചക്ക് ഭക്ഷണം കഴിക്കാനും ഉണ്ടാവില്ലേ നീ...? " സോഫയിൽ ഇരുന്ന് അല്ലുവിന്റെ തലയിൽ മസാജ് ചെയ്തു കൊണ്ടിരിക്കെ രോഹിണി ചോദിച്ചു... "പറയാൻ പറ്റില്ല..." ചിരിച്ചു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി പോയി... "മഴ വരാനുള്ള സാധ്യതയുണ്ട് ഈ ചെക്കൻ നേരത്തെ വന്നാൽ മതിയായിരുന്നു.. " അവൻ പോകുന്നത് നോക്കി കൊണ്ട് രോഹിണി പദം പറഞ്ഞു... "ഇവൻ എന്തിനാ എപ്പോഴും പുറത്തേക്ക് പോകുമ്പോൾ അമ്മേ പോകുവാ അച്ഛാ പോകുവാ എന്ന് പറയുന്നത്...ഞാൻ ആണേൽ ഒരു പോക്ക് അങ്ങ് പോകും...ഈ ഓമിന് വട്ടാ.... " അമ്മയുടെ മടിയിൽ കിടന്നു കൊണ്ട് അല്ലു പിറുപിറുത്തു... രോഹിണി അവന്റെ കവിളിൽ ഒരു കുത്ത് കൊടുത്തു.. "പോടാ..അങ്ങനെ വേണം ചെയ്യാം... പുറത്തേക്ക് പോകുമ്പോൾ വീട്ടിൽ ഉള്ളവരോട് പറഞ്ഞിട്ട് വേണം പോകാൻ...നീയും ഹരനും കണക്കാ പോകുന്നത് പറയില്ല നേരം വൈകുന്നുണ്ടെങ്കിൽ വിളിച്ചു പറയുകയുമില്ല...ഓം അങ്ങനെയല്ല പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ ഇനിയിപ്പോ വരാൻ വൈകുമെങ്കിൽ അതും വിളിച്ചു പറയും...

അവൻ എന്ത് തീരുമാനം എടുക്കുന്നുണ്ടേലും വീട്ടിൽ ഉള്ളവരോട് പറഞ്ഞിട്ടേ ചെയ്യൂ..." "മ്മ്മ്.. പക്ഷേ ആരു എതിർത്താലും അവൻ ഉദേശിച്ചതെ നടക്കൂ... " ചിരിച്ചു കൊണ്ട് അല്ലു പറഞ്ഞു ... രോഹിണി അവനെ നോക്കി കണ്ണുരുട്ടി... "നോക്കി പേടിപ്പിക്കാതെ എന്റെ തല തടവി താ അമ്മേ..നല്ല സുഖം... " അവൻ കണ്ണുകൾ അടച്ചു കിടന്നു കൊണ്ട് ചിണുങ്ങി.... "ഈ ചെക്കന്റെ ഒരു കാര്യം....." രോഹിണി ചിരിച്ചു കൊണ്ട് അവന്റെ നെറുകയിൽ തലോടി... __________ റോഡിനരിലൂടെ ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു നീങ്ങുകയായിരുന്നു സിദ്ധു.... ആകാശം ഇരുണ്ടു കൂടി...കാർമേഘങ്ങൾ ദിശയാതെ യാത്രയായി....ഒരു കോണിൽ നിന്ന് ഇടി മുഴങ്ങി.... ഒരു മിന്നൽ പ്രവാഹത്തിനൊപ്പം മണ്ണിനെ ചുംബിക്കാനായ് വന്ന ആദ്യത്തെ മഴതുള്ളി അവളുടെ നെറ്റിയിൽ പതിച്ചു... മഴയായ് അവ മാറിയതും അവൾ അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേക്ക് ഓടി കയറി... "ച്ചെ....ആകെ നനഞ്ഞു...വല്യേട്ടന്റെ കൂടെ വന്നാൽ മതിയായിരുന്നു... ബസ്സ് നടത്തം പ്രകൃതി എന്നൊക്കെ പറഞ്ഞു വെറുതെ പണി ഇരന്നു വാങ്ങി...."

മുടിയിലെ വെള്ളം കുടഞ്ഞു കൊണ്ട് അവൾ നീരസത്തോടെ പറഞ്ഞു....നിനച്ചിരിക്കാത്ത നേരത്ത് വന്ന മഴയെ പഴിച്ച് കൊണ്ട് അവൾ നിന്നു... അപ്പോഴാണ് സ്റ്റോപ്പിന് മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത് ... "ഓം..... !! " ബൈക്കിൽ നിന്ന് ഇറങ്ങി ബസ്സ്സ്റ്റോപ്പിലേക്ക് കയറി നിന്ന ഓംകാരയെ അവൾ കണ്ണുകൾ വിടർത്തി നോക്കി.. "ഹേയ്....താനോ....?? " അവളുടെ വിളി കേട്ട് മുടിയിൽ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ട് അവൻ അവളെ നോക്കി... "ഞാൻ എവിടെ പോയാലും താനുണ്ടല്ലോ... " ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു... അവൻ പറയുന്നത് അവൾ കണ്ണു കുറുകി കൊണ്ട് അവനെ നോക്കി... "ഹലോ...ഇപ്പൊ താനാണ് എന്റെ അടുത്തേക്ക് വന്നത്.. " പുരികം ഉയർത്തി കുറുമ്പോടെ അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു പോയി... "വീട്ടിൽ കല്യാണകാര്യം എന്തായി..." മഴയുടെ കുളിരിൽ ഇരു കയ്യും പിണച്ചു കെട്ടി നിന്ന് വിറക്കുന്ന അവളോടായി അവൻ ചോദിച്ചു... "ഓ...അത് ഒന്നും ആയില്ല...വന്ന വഴി പോയി... " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. "എന്ത് പറ്റി തന്റെ ഫോണിന് താഴെ വീണോ..."

അവളുടെ കയ്യിലെ ഫോണിൽ ആയിരുന്നു അവന്റെ നോട്ടം.. "ഓ ഇതൊ..അത് ഞാൻ ദേഷ്യത്തിൽ ഒന്ന് എറിഞ്ഞതാ...കാര്യമായിട്ട് ഒന്നും പറ്റിയില്ല.. " ഫോൺ ഒന്ന് നോക്കി കൊണ്ട് അവൾ പറഞ്ഞു... അവൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു... "ദേഷ്യം വന്നാൽ കയ്യിൽ കിട്ടുന്ന സാധങ്ങൾ എടുത്ത് എറിയുന്ന സ്വഭാവം ഉണ്ടല്ലേ...?? " "അതുണ്ട്...." അവൾ തലയാട്ടി... "എന്തിനാ എല്ലാം എറിഞ്ഞു നശിപ്പിക്കുന്നത്....? ദേഷ്യം മാറി കഴിഞ്ഞാൽ നശിപ്പിച്ചു കളഞ്ഞത് ഓർത്ത് സങ്കടപെടാറില്ലേ....?? " അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് അവൻ ചോദിച്ചു... "ആ... ഇടക്ക് ഇഷ്ടപ്പെട്ട പലതും എന്റെ ദേഷ്യം കാരണം ഇല്ലാതെ ആയിട്ടുണ്ട്..എന്റെ ഏട്ടൻ വാങ്ങി തന്ന ഫോൺ ബര്ത്ഡേ ഗിഫ്റ്റ്സ്...അങ്ങനെ കുറേ അധികം സാധനങ്ങൾ.. " അവൾ ഓരോന്നും എണ്ണി പറഞ്ഞു.. "എങ്ങെനെയാ പ്രിയപ്പെട്ടതൊക്കെ നശിപ്പിക്കുന്നെ...എനിക്ക് ഇഷ്ട്ടമുള്ളതൊന്നും ആരെ കൊണ്ട് തൊടിയിക്കുക പോലുമില്ല ഞാൻ..." "ഓഹോ... " മുഖം ചെരിച്ചു കൊണ്ട് അവൾ ചോദിച്ചു... അവൻ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി...

അവൾ ഇളിച്ചു മുഖം തിരിച്ചു... "ഓം ഒരു ചായ ആയാലോ....?? " മഴയെ ആസ്വാദിച്ചു നിന്ന അവനോട് അവൾ ചോദിച്ചു.... അവന്റെ കണ്ണുകൾ ബസ്സ്റ്റോപ്പിനോട്‌ ചേർന്നുള്ള ചായകടയിലേക്ക് പാഞ്ഞു... "മഴയത്ത് ഒരു ചായ കുടിക്കാൻ ഒരു പ്രത്യേ വൈബ് അല്ലെ... " തണുത്തു വിറച്ചു കൊണ്ട് അവൾ പറഞ്ഞു... "ഓക്കേ...." തോളനക്കി കൊണ്ട് അവൻ കടയിലേക്ക് നടന്നു ഒപ്പം അവളും.... മഴ കൊള്ളാതെ ചായക്കടയുടെ ഉള്ളിലേക്ക് അവർ കയറി നിന്നു... അവനൊപ്പം മുട്ടിയുരുമ്മി നിന്നപ്പോൾ അവളുടെ ശരീരത്തിലൂടെ മിന്നൽ കടന്നു പോയ പോലെ അവൾക്ക് തോന്നി...മിഴികൾ ഉയർത്തി അവനെ നോക്കുമ്പോൾ മുടിയിലേ വെള്ളം കളയുന്ന തിരക്കിലായിരുന്നു അവൻ.....അവളുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് വീണു കിടന്നു നീളൻ മുടിയിലും അതിൽ നിന്ന് ഉറ്റി വീഴുന്ന മഴതുള്ളിയിലും തറഞ്ഞു നിന്നു... ഒരു സ്വപ്നലോകത്ത് എന്നപോലെ പതിയെ കൈകൾ ഉയർത്തി ആ മുടിയിഴയെ സൈഡിലേക്ക് ഒതുക്കി വെച്ചു കൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി....ആ കണ്ണുകളും അവളിൽ തന്നെയായിരുന്നു... അവന്റെ കണ്ണുകളിൽ അവൾ കണ്ടത് അവളെ തന്നെയായിരുന്നു...അവളുടെ വൈരക്കൽ മൂക്കുത്തിലായിരുന്നു അവന്റെ കണ്ണുകളുടെ നോട്ടം...

തൊട്ടുരുമ്മിയുള്ള അവന്റെ സാമിപ്യം അവളിൽ പകർന്ന ഉണർവ് അനിർവചനീയമായിരുന്നു....ഓരോ നിമിഷവും അവന്റെ നോട്ടം അവളുടെ ഹൃദയാന്തരങ്ങളെ ഇളക്കാൻ കഴിവുള്ളതായിരുന്നു...അവളുടെ ഓരോ ഹൃദയമിടിപ്പുകളും അവനോടുള്ള പ്രണയം വിളിച്ചു പറയുന്നുണ്ടായിരുന്നു.... കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്കുള്ള ആർദ്രമായ നോട്ടങ്ങൾക്കിടയിൽ അകപെട്ട അവളുടെ പ്രണയത്തെ അവൻ കണ്ടിരുന്നില്ല... "മോനെ...ചായ... " കടക്കാരന്റെ ശബ്ദമാണ് ഇരുവരെയും അവരുടേതായ ലോകത്ത് നിന്ന് ഉണർത്തിയത്.. സിദ്ധു ഒന്ന് ഞെട്ടി കൊണ്ട് പുറകിലേക്ക് മാറി നിന്നു... അവനെ നോക്കാൻ കഴിയാതെ ലജ്ജയോടെ മുഖം തിരിച്ചു...ഓം അവളെ ഒന്ന് നോക്കി കൊണ്ട് കടക്കാരൻ നീട്ടിയാ ചായ വാങ്ങി.... അവൾ അപ്പോഴും മുഖം താഴ്ത്തി നിൽക്കുവായിരുന്നു... ഓം ചിരിച്ചു കൊണ്ട് ചായ അവൾക്ക് നേരെ നീട്ടി....അവൾ കണ്ടിരുന്നില്ല... "ശ്രീ......" അവന്റെ വിളി കേട്ട് അവൾ മുഖം ഉയർത്തി... "ചായ.... " പുഞ്ചിരിയോടെ അവൻ നീട്ടിയാ ചായ ഗ്ലാസ് അവൾ വാങ്ങി...

അവൻ ചുടു ചായ മുത്തി കുടിച്ചു കൊണ്ട് കടയുടെ ഇറയത്തു കൂടെ ഒഴുകിയിറങ്ങിയ മഴ വെള്ളത്തെ നോക്കി നിൽക്കുകയായിരുന്നു....ചായ കുടിക്കുമ്പോഴും അവളുടെ കണ്ണുകൾ അവനെ തന്നെ നോക്കുവായിരുന്നു...അവന്റെ നേത്ര ഗോളങ്ങളുടെ ചലനങ്ങൾ അവൾ സസൂക്ഷ്മം നിരീക്ഷണം ചെയ്തു... "ഞാൻ ഒരു കാര്യം ചോദിക്കട്ടെ...? " ഇടക്ക് അവൾ ചോദിച്ചു... "മ്മ്... എന്താ... " അവൻ പുരികം ഉയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി... "അതെന്താ എന്നെ ശ്രീന്ന് വിളിക്കുന്നത്....??" അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു... "സൃഷ്ടി എന്ന് വിളിക്കണോ..?? " കുസൃതിയോട് അവൻ ചോദിച്ചു.. "അതല്ല....എല്ലാവരും എന്നെ സിദ്ധു എന്നാ വിളിക്കാ... " ചായ ചുണ്ടോട് ചേർത്ത് കൊണ്ട് അവൾ പറഞ്ഞു.. "ഇത് ഞാൻ അല്ലെ...എന്തെ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലേ...? " "യ്യോ....ഇഷ്ടാണ്...ഞാൻ ചോദിച്ചെന്നെള്ളൂ... " "മ്മ്..... " അവനൊന്നു മൂളി കൊണ്ട് ചായ കുടിച്ചു.. മഴ മാറി തുടങ്ങിയിരുന്നു....മഴപെയ്തു തോർന്നപ്പോൾ വഴിയരികിലേ മരങ്ങൾ പെയ്യാൻ തുടങ്ങിയിരുന്നു...

"മഴ മാറി... " ആകാശത്തേക്ക് നോക്കി അവൻ പറഞ്ഞു... "പോവാണോ.... " നിരാശയോടെ അവൾ ചോദിച്ചു.. അവനൊന്നു തലയാട്ടി... ബൈക്കിൽ കയറി ഇരുന്നു കൊണ്ട് അവൻ അവളെ നോക്കി... അവനോടൊപ്പമുള്ള നിമിഷങ്ങൾ വർഷങ്ങളായിരുന്നുവെങ്കിൽ എന്ന് അവൾ ഓർത്തു പോയി.. ബൈക്ക് മുന്നോട്ട് എടുത്തു കൊണ്ട് അവൻ പോയപ്പോൾ അവളുടെ കണ്ണുകൾ അവനെ പിന്തുടർന്നു.... കുറച്ചു ദൂരം പോയി അവൻ ബൈക്ക് നിർത്തി തിരിഞ്ഞു നോക്കി... "ശ്രീീ......." അവൻ വിളിച്ചു.. "ആഹ്.... " അത് ആഗ്രഹിച്ചപോലെ അവൾ വിളി കേട്ടു... അവൻ പുഞ്ചിരിച്ചു... "ബൈ..... " ചിരിയോടെ അവൻ കൈ വീശി..അവളും... "ഞാൻ ഒന്ന് ആ മരത്തിനരികിലേക്ക് പോകട്ടെ മുത്തശ്ശി....." മഴ പെയ്തു തോർന്നിട്ടും മഴയെ ഓർത്തു പെയ്യുന്ന ചെമ്പകമരത്തിലേക്ക് നോക്കി അവൻ ചോദിച്ചു... "നിനക്ക് എന്താ മോനെ...അങ്ങോട്ട് ഒന്നും പോകണ്ട....മഴപെയ്തത...വല്ല ജന്തുക്കളും ഉണ്ടാവും.... " മുത്തശ്ശി പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല... അവന്റെ കാലുകൾ ആ മരത്തിനരുകിലേക്ക് ആരോ വലിച്ചടുപ്പിക്കും പോലെ...

മുത്തശ്ശിയുടെ വാക്കുകളെ അവഗണിച്ചു കൊണ്ട് അവൻ ചെമ്പകത്തിനടുത്തേക്ക് നടന്നു.... മഴ മാറിയിട്ടും പെയ്യുന്ന ആ മരത്ത ലക്ഷ്യം വെച്ച് അവന്റെ കാലുകൾ നീങ്ങി... പൂക്കാത്ത ആ മരത്തിൽ നിന്ന് ചെമ്പകം പൂക്കളുടെ ഗന്ധം അവിടെ ആകെ പരന്നു...അവ നാസികയിലേക്ക് ആവാഹിച്ചു കൊണ്ട് അവൻ മരത്തിന്റെ തടിയിൽ കൈകൾ അമർത്തി...മരമൊന്ന് ആടി ഉലഞ്ഞു...ഇലകളിൽ പറ്റി പിടിച്ച് ഇരുന്ന മഴതുള്ളികൾ അവന് മേൽ വർഷിച്ചു... *വരാനിരിക്കുന്ന എന്നിലെ ഓരോ വസന്തവും നിനക്ക് മാത്രമാണ്....എന്റെ അവകാശി നീയാണ്...." ആരോ തന്നോട് പറയുന്നതായ് അവന് തോന്നി... അവൻ ചുറ്റും ഒന്ന് നോക്കി.... മറ്റെങ്ങും കിട്ടാത്ത ഒരു പ്രത്യേക ഫീലായിരുന്നു...ഹൃദയമിഡിപ്പുകൾ പോലും താളത്തിലായിരുന്നു... ഒരുനിമിഷം സിദ്ധുവിന്റെ മുഖം അവന്റെ കണ്മുന്നിലൂടെ മിന്നി മായ്ഞ്ഞു.... കൈകൾ ആ മരത്തിന്റെ ഉടലിൽ തഴുകവേ എങ്ങു നിന്നോ തേടിയെത്തിയ മന്തമാരുതൻ അവനെ തഴുകി തലോടി പോയി... __________ "വിളിക്കണോ...?? അങ്ങോട്ട് വിളിക്കുന്നത് മോശമാണോ...?

ഏയ്‌ എന്ത് മോശം...വിളിച്ചു നോക്കാം.. " ഫോൺ പിടിച്ചു സ്വയം ചിന്തിച്ചു കൂട്ടുകായാണ് സിദ്ധു... അവസാനം വിളിക്കാൻ തന്നെ തീരുമാനിച്ചു.... ഓം എന്നെഴുതിയാ പേരിൽ വിരൽ അമർത്തി കൊണ്ട് അവൾ ചെവിയോട് ചേർത്ത് വെച്ചു... മറു വശത്ത് റിങ് ചെയ്യുന്നത് കേൾക്കെ ഹൃദയം വേഗത്തിൽ തുടിക്കാൻ തുടങ്ങി... "ഹലോ......" ഗൗരവമേറിയ അവന്റെ ശബ്ദം കാതിൽ വന്നു പതിച്ചതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു... "ഹലോ.... " ഒരിക്കൽ കൂടെ അവൻ ചോദിച്ചു.. അവൾക്ക് ഒന്നും ഉരിയാടാൻ കഴിയുന്നുണ്ടായിരുന്നില്ല.. "ശ്രീ....... " അവന്റെ ആ വിളി കേട്ടതും അവളുടെ ശരീരം കുളിര് കോരി.... "എ...എന്നെ എങ്ങനെ മനസിലായി... " അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല... മറുവശത്ത് നിന്റെ അവന്റെ ചിരി ഉയർന്നു.. "എനിക്ക് മനസിലാകും... " ചിരിയോടെ അവൻ പറഞ്ഞു.. "ഞാൻ..ഞാൻ വെറുതെ വിളിച്ചതാ...താൻ ബിസിയാണോ..?? " അവൾ ചോദിച്ചു.. "ആ..അതെ...ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വിളിക്കാം....ഓക്കേ... " അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ടാക്കി... അവൾക്ക് വല്ലാത്ത നിരാശ തോന്നി... തന്നെ ഒഴിവാക്കിയതാണോ..?? ഏയ്‌...അവൻ അങ്ങനെ ചെയ്യില്ല....വിശ്വാസമാണ്..എന്നേക്കാൾ ഏറെ....മനസ്സ് അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു...

ഫോണും പിടിച്ചു ബാൽക്കണിയിൽ തന്നെ നിന്നു.... പ്രതീക്ഷിച്ച പോലെ അവന്റെ കാൾ അവളെ തേടിഎത്തി... ആവേശത്തോടെ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു... ഇരുവരും സംസാരിച്ചു തുടങ്ങി...ഓം അവന്റെ പെയിന്റിംങ്ങിനെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു...ഇടക്ക് എപ്പോഴോ അവന് ഏറെ പ്രിയപ്പെട്ട ചെമ്പക മരത്തെ കുറിച്ചും...എങ്കിലും അവൻ വാക്കുകൾ കൊണ്ട് അവളിൽ നിന്ന് ഒരു അകൽച്ച പാലിച്ചിരുന്നു... അവൾക്കും പറയാനുണ്ടായിരുന്നു അവളുടെ എല്ലാം എല്ലാമായാ ഏട്ടന്മാരെ കുറിച്ച്...അച്ഛനെ കുറിച്ച് അവൾ പറയാത്തതും അവൻ ശ്രദ്ധിച്ചിരുന്നു.. "നാളെ കാണാൻ പറ്റുമോ ഓം...?? " പ്രതീക്ഷയോടെ അവൾ ചോദിച്ചു.. "അതിന് നമ്മൾ എന്നും കാണുന്നുണ്ടല്ലോ..? " "അത് ശെരിയാണ്... എനിക്ക് ആണേൽ വീട്ടിൽ ഇരുന്നു ബോറടിയാ...കൂട്ടിന് ഒരു ആളുണ്ടെങ്കിൽ ബോറടി ഉണ്ടാവില്ല ല്ലോ..നീയാകുമ്പോൾ ഞാൻ കൂടുതൽ comfortable ആണ്...അത് കൊണ്ട് ചോദിച്ചതാ... " "മ്മ്...എന്ന ശെരി ശ്രീ...നമുക്ക് കാണാം... " അതും പറഞ്ഞവൻ കാൾ കട്ടാക്കിയപ്പോൾ അവന്റെ വാക്കുകളുടെ പ്രതീക്ഷയിലായിരുന്നു അവൾ.... ________ ഡോറിൽ ശക്തമായ മുട്ടൽ കേട്ടാണ് ഓം കണ്ണു തുറന്നത്...

ഉറക്കം വിട്ടു മാറാത്ത കണ്ണുകളെ തിരുമ്മി കൊണ്ട് അവൻ എഴുനേറ്റു പോയി ഡോർ തുറന്നു..... *"ഹാപ്പി ബർത്ഡേയ് ഓം..... " * മുന്നിലേക്ക് ചാടി വീണ അല്ലുവും ഹരനും രോഹിണിയും മഹേശ്വറും ഒരേ സ്വരത്തിൽ പറഞ്ഞു ... ഓം ചുവരിലെ ക്ലോക്കിലേക്ക് ഒന്ന് നോക്കി... സമയം 12.01 am... അല്ലു അവനെ വന്നു കെട്ടിപിടിച്ചു.....ഹരൻ അവരെ രണ്ട് പേരെയും അവന്റെ കൈക്കുള്ളിൽ ചേർത്ത് പിടിച്ചു... എല്ലാവരുടെയും ആശംസ പറച്ചിൽ കഴിഞ്ഞ് കേക്ക് മുറിച്ചും...എല്ലാവർക്കും കൊടുത്ത ശേഷം ബാക്കി വന്ന കേക്ക് വാരി തേക്കാൻ അല്ലുവിന്റെ കൈ തരിച്ചുവെങ്കിലും ഓമിന് അത് താല്പര്യം ഇല്ലാത്തത് കൊണ്ട് അവൻ അതിന് മുതിർന്നില്ല... _ പാർക്കിൽ ഓമിനെയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു സിദ്ധു... അടുത്തുള്ള വലിയ മരത്തിന് കീഴിൽ ചെടികൾ വിൽക്കുന്ന സ്ത്രീയിലും കുഞ്ഞിലും അവളുടെ കണ്ണുകൾ ഇടക്ക് പതിഞ്ഞു കൊണ്ടിരുന്നു.... അവളുടെ നോട്ടം കണ്ടിട്ട് ആണ്...5 വയസ്സ് പ്രായമുള്ള ആ കുഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നത്... ചെടികളിൽ ഒന്ന് വാങ്ങാൻ ആ സിദ്ധുനോട്‌ അവൾ കെഞ്ചുന്നുണ്ടായിരുന്നു....ആ കുഞ്ഞിന്റെ വിളറിയ മുഖവും ദയനീയതയോടെ അവളെ നോക്കുന്ന ആ അമ്മയുടെ മുഖവും കണ്ടപ്പോൾ അവൾക്ക് പാവം തോന്നി...

അവൾ ആ ചെടികൾക്കടുത്തേക്ക് നടന്നു..., എല്ലാ ചെടിയിലും അവൾ കണ്ണോടിച്ചു...പൂക്കൾ നിറഞ്ഞ ചെടികൾക്കിടയിൽ മറഞ്ഞിരുന്ന ചെമ്പകതൈ അവളുടെ കണ്ണിൽ പെട്ടു...അത് കണ്ടപ്പോൾ അവൾക്ക് ആദ്യം ഓർമ വന്നത് ഓമിനെയാണ്..... അത് എടുത്തു കയ്യിൽ പിടിച്ചു..... "ശ്രീ..... " പുറകിൽ നിന്ന് ഓമിന്റെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി... നെറ്റിയിൽ പതിവില്ലാതെ ചന്ദന കുറിയൊക്കെ തൊട്ട് നിൽക്കുന്ന ഓമിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു .. "ഇന്ന് എന്താ ഒരു ചന്ദന കുറിയൊക്കെ ഉണ്ടല്ലോ... " അവൾ പറയുന്നത് കേട്ടപ്പോൾ അവൻ നെറ്റിയിൽ ഒന്ന് തലോടി.. "ഓഹ്... ഇതൊ..അമ്മ തൊട്ട് തന്നതാണ്... " അവൻ പറഞ്ഞു... "എന്താ ഇന്ന് പതിവില്ലാതെ...? " "ഇന്ന് എന്റെ പിറന്നാളാണ്... " പുഞ്ചിരിയോടെ അവൻ പറഞ്ഞു.. "അതെയോ...ഓഹ്...ഹാപ്പി ബര്ത്ഡേ...!" അവൾ അവന് നേരെ വലത് കൈനീട്ടി... "താങ്ക്സ്... " അവൻ അവളുടെ കൈ പിടിച്ചു കുലുക്കി... "അയ്യോ...എന്റെ കയ്യിൽ ഗിഫ്റ്റ് ഒന്നുമില്ലല്ലോ... " അവൾ ചുണ്ട് ചുളുക്കി.. പിന്നെ എന്തോ ഓർത്തപോലെ കയ്യിൽ ഉള്ള ചെമ്പക ചെടി അവന് നേരെ നീട്ടി.. "ഇപ്പൊ ഇതേ ഒള്ളൂ... എന്റെ കയ്യിൽ... "പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ ആ ചെടി അവന്റെ കയ്യിൽ വെച്ച് കൊടുത്തു... അവൻ അത് വാങ്ങി അതിലേക്ക് തന്നെ നോക്കി.................. തുടരും...........

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 7

Share this story