ദക്ഷ പൗർണമി: ഭാഗം 11

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ഭവാനിയമ്മയുടെ കാലുകൾ അവരറിയാതെ തന്നെ മുന്നോട്ട് ചലിച്ചു......അവർ ദക്ഷന്റെ അടുത്തേക്ക് പോയി അവരെ കണ്ടതും അവൻ പുഞ്ചിരിച്ചു......അവർ അവന്റെ കവിളിൽ കൈചേർത്തു കൊണ്ട് വിളിച്ചു ""അനന്താ""......... പെട്ടെന്ന് അവരുടെ നാവിൽ നിന്നും ആ പേര് കേട്ട് ദക്ഷൻ ഞെട്ടി....പക്ഷെ അത് പുറമേ കാണിക്കാതെ അവൻ തുടർന്നു........ മുത്തശ്ശി.....ഞാൻ അനന്തനല്ല....."ദക്ഷൻ "ആണ് ദക്ഷൻ ദേവജിത്ത് വർമ്മ...... പെട്ടെന്ന് അവനിൽ നിന്നും കൈയയച്ച് ഭവാനിയമ്മ മാറി നിന്നു.......പെട്ടെന്ന് അവർക്ക് ശരീരം തളർന്നു....നിലത്തേക്ക് വീഴാൻ തുടങ്ങിയതും ദക്ഷൻ അവരെ താങ്ങിയിരുന്നു.......

മുത്തശ്ശി .....മുത്തശ്ശി.....എന്താ പറ്റിയേ ദക്ഷൻ മുത്തശ്ശിയെ തട്ടി വിളിച്ചു........അപ്പോഴേക്കും പത്മനാഭൻ അവിടേക്ക് വന്നു.......ദക്ഷൻ മുത്തശ്ശിയെ താങ്ങി അകത്തേക്ക് കൊണ്ട് പോയി..... അങ്ങനെ അവൻ അവന്റെ അമ്മ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി........അടുത്ത് കിടന്ന സെറ്റിയിൽ മുത്തശ്ശിയെ കിടത്തി......പെട്ടെന്ന് സീത അവിടേക്ക് വന്നു......പപ്പൻ പറഞ്ഞതനുസരിച്ച് കുറച്ചു വെളളമെടൂത്ത് അവരുടെ മുഖത്ത് കുടഞ്ഞു .......അപ്പോഴേക്കും ഭവാനിയമ്മ ഉണർന്നു.......തന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്നവനെ കാണെ അവരുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായി......ഈ സമയം സീത മുത്തശ്ശി ആരെയോ തുറിച്ച് നോക്കുന്നത് കണ്ട് അങ്ങോട്ട് നോക്കി......

തന്റെ മുന്നിൽ നിൽക്കുന്നവനെ തന്നെ കണ്ട് സീതയും തറഞ്ഞു നിന്നു.....ഇവരിൽ മൂന്നു പേരിലും പെട്ടെന്ന് വന്ന ഭാവമാറ്റങ്ങൾ കണ്ട് അതിശയിച്ചു നിക്കാരുന്നു.....ഹർഷൻ..... അച്ഛേ......ഇതാണ് ദക്ഷൻ......ദക്ഷൻ ദേവജിത്ത് വർമ്മ......ദ ഗ്രേറ്റ് ബിസിനസ് ടൈകോൺ.......ഹർഷൻ ദക്ഷനെ പത്മനാഭന് പരിജയപ്പെടുത്തി...... ഒരു വിളറിയ പുഞ്ചിരി മറുപടിയായി നൽകിയിരുന്നു പത്മനാഭൻ....... ഒരു വേള തന്റെ മുന്നിൽ നിൽക്കുന്നത് ജോത്സ്യർ പറഞ്ഞ അനന്തന്റെ മകനായിരിക്കുമോ എന്നയാൾ ചിന്തിച്ചു...... അതോന്ന് ഉറപ്പ് വരുത്താനായി അയാൾ ചോദിച്ചു..... മോന്റെ കുടുംബം......ഞാൻ ഉദ്ദേശിക്കുന്നത് വീട്ടിൽ ആരൊക്കെയുണ്ട്..... അമ്മ....അപ്പ....മുത്തശ്ശി.....മുത്തശ്ശൻ.....പിന്നെ ദേ.....ഇവൻ എന്റെ ബ്രദർ ആര്യൻ ആര്യന്റെ തോളിൽ കൈവച്ചു കൊണ്ട് അവൻ പറഞ്ഞു........

മുത്തശ്ശി അപ്പോഴും കേട്ടതും കണ്ടതും വിശ്വസിക്കാൻ കഴിയാതെ ഇരുന്നു...... അച്ഛേ ദക്ഷന് വേണ്ടി ഏത് റൂമാ അറേഞ്ച് ചെയ്തിരിക്കുന്നത്......അൽപ സമയത്തേക്ക് തളം കെട്ടിയ മൗനം ഭേദിച്ച് കൊണ്ട് ഹർഷൻ ചോദിച്ചു....... ആ......മോനേ തത്കാലം ഫ്രഷ് ആവാനായി പൗർണിയുടെ റൂമിലേക്ക് കൊണ്ടു പോകൂ......ഇവർക്കുളള റൂം വൃത്തിയാക്കി കഴിഞ്ഞിട്ടില്ല കഴിയുമ്പോ അവരെ അങ്ങോട്ട് മാറ്റാം......സീത ചെന്നിയിലൂടൊഴുകിയ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു..... ദക്ഷൻ.....പ്ലീസ് കം മുകളിലാ പൗർണമി യുടെ റൂം..മുകളിലാ....... മ്മ്.....പൗർണിയോ അതായിരിക്കുമോ അപ്പ പറഞ്ഞ എന്റെ മുറപെണ്ണ്....(ദക്ഷൻ ആത്മ ) ഉടനെ ഹർഷൻ അവരെ പൗർണമിയുടെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി പോയി......

അവരെ കൊണ്ട് ചെന്ന് റൂമിൽ ആക്കിയിട്ട് ഹർഷൻ ഉമ്മറത്ത് വന്നു......മൂന്ന് പേരും പരസ്പരം ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട് ഹർഷൻ ചോദിച്ചു..... എന്താ അച്ഛേ ഇതൊക്കെ അയാളെ കണ്ടപ്പോൾ നിങ്ങളൊക്കെ എന്താ ഇങ്ങനെ കുരിശ് കണ്ട ചെകുത്താനെ പ്പോലെ നോക്കുന്നത്...... മോനേ ഹർഷാ ആ പയ്യൻ ശരിക്കും ആരാ.....അവന് നിന്റെ അനന്തൻ മാമയുടെ അതേ ഛായ ഒരച്ചിൽ വാർത്ത പോലെ....അല്ലേ അമ്മേ.....ഒരുവേള ഞാൻ കരുതി രാവിലെ ജോത്സ്യർ പറഞ്ഞ നമ്മുടെ കുഞ്ഞൻ ഇവനായിരികുമോ എന്ന്...പത്മനാഭൻ കൂട്ടി ച്ചേർത്തു...... അനന്തൻ മാമയുടെ ഛായയൊ.....കുഞ്ഞനോ....ഇമ്പോസിബിൾ.....എന്റെ അച്ഛാ ഇത് ഇന്ത്യയിലെ തന്നെ മികച്ച ബിസിനസ് മാനാ.....

ഇന്ത്യ മൊത്തം വിലകൊടുത്ത് വാങ്ങാൻ കഴിവുള്ളവൻ.....അവനെങ്ങനാ നിങ്ങൾടെ കുഞ്ഞനാവുന്നത്.....ഇത് ദ് ഗ്രേറ്റ് ബിസിനസ് മാൻ ദേവദത്തന്റെ ഒരേയൊരു മകനാ......നിങ്ങൾ പറഞ്ഞത് പൊലെ ഒരിക്കലും സംഭവിക്കില്ല....കുഞ്ഞനെ ഇവിടെ വച്ചല്ലേ നഷ്ടപ്പെട്ടത്.......അങ്ങനെയെങ്കീൽ കുഞ്ഞനെങ്ങനെ അങ്ങ് മുംബൈയിലെത്തി.....അതും ഇതുപോലൊരു വലിയ കൂടുംബത്തീൽ.....ഒരാളെ ഫോലെ ഏഴ് പേരുണ്ടന്നല്ലേ പറേണത്.......ഇത് അങ്ങനെ യാവും........അല്ലാതെ കുഞ്ഞനൊന്നുമാവില്ല... ഹർഷൻ തറപ്പിച്ചു പറഞ്ഞു .... ദേ മുത്തശ്ശി......അമ്മാ ..... ഇതുപോലുളള മണ്ടത്തനങ്ങളൊന്നും അയാളുടെ അടുത്ത് ചെന്ന് പറഞ്ഞേക്കല്ലേ.......അവരൊക്കെ വലിയ ആൾക്കാരാ...... എന്തോ......

.ന്റെ മനസ്സ് പറേണത് ഇത് ന്റെ പാറൂന്റെയും അനന്തന്റെയും മോൻ തന്നെയാവൂന്നാ.....ഇന്ന് രാവിലെ അല്ലേ കുഞ്ഞൻ ജീവിച്ചിരുപ്പ്ണ്ട് ന്ന് ജോത്സ്യർ പറഞ്ഞത് ദേ വൈകിട്ട് അവൻ എത്തുകയും ചെയ്തു.......നിക്ക് അങ്ങനെ തൊന്നാ....അത് ചിലപ്പോൾ ശരിയാണെങ്കിലോ.....കുഞ്ഞന്റെ പിൻ കഴുത്തിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മറുകുണ്ട്....ഇപ്പൊ വന്നയാൾ കുഞ്ഞനാണോന്ന് കണ്ട് പിടിക്കാൻ പറ്റും ..... നിക്കുറപ്പാ..... അച്ഛേ അയാൾ നമ്മുടെ നാട്ടിൽ വരുന്നത് തന്നെ ആദ്യായിട്ടാ.....അനന്തമാമയുമായി സാമ്യം ഉണ്ടെന്ന് വച്ച് അയാളെങ്ങനാ കുഞ്ഞനാവുന്നത്...... ആ.....മതി....മതി.....ഇതിപ്പോ ആരായാലും കുറച്ചു നാൾ എന്തായാലും അയാൾ ഇവിടുണ്ടാവും.....

അഥവാ അയാളാണ് കുഞ്ഞനെങ്കിൽ നമുക്ക് കണ്ടെത്താം അമ്മേ.... അമ്മ ഇപ്പൊ വിശ്രമിക്കാൻ നോക്കൂ.....സീതേ അമ്മയെ റൂമിലേക്ക് കൊണ്ട് പോ.....പത്മനാഭൻ സീതയോട് പറഞ്ഞു...... ഈ സമയം പാറുവിന്റെയും അനന്തന്റെയും കുഞ്ഞന്റെയും ഓർമകൾ അയാളുടെ മനസ്സിൽ തെളിഞ്ഞു........അവരുടെ സന്തോഷത്തിന്റെ നാളുകൾ ഓർക്കുന്തോറും അയാളുടെ ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിട്ടു....പക്ഷേ അതേ വേഗത്തിൽ തന്നെ വെളള പുതച്ച് കിടത്തിയിരുന്ന അവരുടെ ചിത്രം അയാളിൽ നെടുവീർപ്പുണ്ടാക്കി...... 🔥🔥🔥🔥🔥🔥🔥🔥 ദക്ഷൻ പൗർണമിയുടെ റൂം നോക്കി കാണുകയായിരുന്നു......അടുക്കും ചിട്ടയോടും കൂടിയ വലിയൊരു റൂം.....

ഓരോ വസ്തുക്കളും അതിന്റെതായ രീതിയിൽ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്.......അപ്പോഴാണ് അവന്റെ നോട്ടം ഭിത്തിയിൽ വച്ചിരുന്ന പൗർണമിയുടെ ചിത്രത്തിൽ കുരുങ്ങിയത്.... മ്മ്.......പൗർണമി.....അപ്പോ ഇതാവും ചെറിയ മ്മാവന്റെ മോള്......ഞാൻ പ്രതീക്ഷിച്ചതിലും സുന്ദരിയാ.....കുസൃതിച്ചിരിയോടെ അവനോർത്തു..... ഈ സമയം കുളിക്കാൻ പോയ ആര്യൻ ഫ്രഷ് ആയി അവിടേക്ക് വന്നു......പൗർണമിയുടെ ചിത്രത്തിൽ വിരലോടിക്കുന്നവനെ കാണെ ആര്യന് ചിരിപൊട്ടി.......... ടാ.....മ്മ്.....ഇളക്കം തട്ടീല്ലോ........ഇത്രേം നാള് എന്നെ കോഴീന്നും പറഞ്ഞു കളിയിക്കിയവനാ......ഇപ്പൊ കാണാങ്കൊളളാവുന്ന പെണ്ണിന്റെ മണമടിച്ചപ്പോ തന്നെ ദക്ഷാ നിന്റെ ഉളളിലെ കോഴി ഉണർന്നൂ ലേ.......

ആര്യൻ ഒരു പ്രത്യേക താളത്തിൽ പറഞ്ഞു....... ഒന്ന് പോടാ ഞാൻ വെറുതെ നോക്കി നിന്നുന്നേയുളളൂ........ആദ്യം എനിക്കെന്റെ ലക്ഷ്യത്തിലെത്തണം.....ബാക്കി പിന്നെ കൈമുഷ്ടി ചുരുട്ടി ചുരുട്ടിക്കൊണ്ടവൻ പറഞ്ഞു..... ടാ......ഞാൻ ആരോടാ അച്ഛയെ കുറച്ചു ചോദിക്കാ......ഇപ്പൊ എന്നെ കണ്ടപ്പോൾ തന്നെ അവർക്ക് സംശയം തോന്നി തുടങ്ങി......അച്ഛന്റെ പേരാ മുത്തശ്ശി എന്നെ വിളിച്ചത്....എന്നെ കണ്ടപ്പോൾ അവരുടെയൊക്കെ മുഖത്ത് മിന്നി മാറിയ ഭാവങ്ങൾ ഞാൻ കണ്ടതാടാ...... കുഞ്ഞാ.....നീ അവരുടെ പേരക്കുട്ടിയാണെന്ന് ഒരിക്കലും അവരറിയണ്ട......സത്യം കണ്ടു പിടിക്കാൻ നിനക്കീ ആവരണം കൂടിയേ തീരു.....മുത്തശ്ശിയോട് പതിയെ നമുക്ക് എല്ലാം ചോദിച്ചു മനസ്സിക്കാം.....

നീയിപ്പോ പോയി ഫ്രഷ് ആവ്.......ഞാൻ ആ കുരുട്ടടക്കയെ ഒന്ന് വിളിച്ചിട്ട് വരാം......എന്തൊക്കെ പറഞ്ഞാലും ഒരു ദിവസം ഞാൻ വിളിച്ചില്ലെങ്കിൽ അപ്പക്ക് ബി.പി കൂടും.....അതും പറഞ്ഞു കൊണ്ടവൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി...... ദക്ഷൻ ലഗേജുകളൊക്ക് കട്ടിലിനടിയിലായ് ഒതുക്കി മാറ്റിയിട്ട് കുളിച്ചു മാറാനുളളതൂമായി ബാത്ത്റൂമിലേക്ക് പോയി.....ഈ സമയം ദക്ഷൻ റൂമിലുളളതറിയാതെ പൗർണമി അവിടേക്ക് വന്നു...വാതിൽ ചാരീയിട്ടത് മുത്തശ്ശി യാവുമെന്ന് കരുതി അകത്തേക്ക് കയറി ....വന്നപാടെ മുഷിഞ്ഞ ഡ്രസ്സോക്കെ മാറ്റി കുളിമുണ്ടും ചുറ്റി കുളിച്ചുമാറാനുളള ഡ്രസുമായി ബാത്ത്റൂമിലേക്ക് നടന്നു.....ഈ സമയം ദക്ഷൻ ബാത്ത്റൂമിൽ നിന്നും പുറത്തേക്ക് വന്നു ......

പൗർണമി ദക്ഷനെ കണ്ട് ഞെട്ടി .... ടോ .....ആരാടോ താൻ......താനെങ്ങനാ എന്റെ മുറിയിൽ ...... നീ ഏതാടീ.....നിന്നോടാരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞത്......ദക്ഷൻ അവളോട് കയർത്തു....... എന്റെ റൂമിൽ വന്നിട്ട് ഞാനാരാന്നോ.....ദേ പുറത്ത് പോയേ..... ഇവിടുത്തെ കാർന്നോര് പറഞ്ഞിട്ടാ ഇവിടേക്ക് വന്നത്.....ആദ്യം പോയി നേരാവണ്ണം തൂണിയുടുക്കടീ......മനുഷ്യനെ ചീത്തയാക്കാനായിട്ട് അതും പറഞ്ഞു കൊണ്ട് അവൻ തോർത്ത് മൂണ്ടെടുത്ത് തലതുവർത്താൻ തുടങ്ങി...... പൗർണിമി വേഗം തോർത്തെടുത്ത് തോളൊക്കെ മറച്ചു..... ടോ......എനിക്ക് കുളീക്കണം.... അതിന് .......ഞാൻ കുളിച്ചു കഴിഞ്ഞു ഇനി നാളെ വിളിച്ചാ മതി കമ്പനി തരാം......

ഉളളിൽ ചിരി പൊട്ടിയെങ്കിലും പുറത്ത് കാണിക്കാതെ ഗൗരവത്തോടെ തന്നെ പറഞ്ഞു....... അയ്യടാ.......ടോ പുറത്ത് പോയേ എനിക്ക് കുളിക്കണം..... ഞാനിപ്പോ പുറത്ത് പോവാനുദ്ദേശീക്കുന്നില്ല വേണേ പോയി കുളിക്കടീ......കുട്ടി പിശാചേ.... ടോ ....കുട്ടി പിശാച് തന്റെ........അത് പറയുമ്പോൾ അവൻ അവളെ രൂക്ഷമായി നോക്കി...... എന്താടീ....ബാക്കി പറയുന്നില്ലേ.....അതും പറഞ്ഞു കൊണ്ട് അവനവളുടെ അടുത്തേക്ക് നടന്നു പൗർണമി പേടിച്ച് പിന്നിലേയ്ക്കു പോയി......അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അവൾ അറിഞ്ഞു പിന്നെ ധൈര്യം സംഭരിച്ച് കൊണ്ട് പറഞ്ഞു....... ടോ .....മാറീ നിൽക്ക്.... അവൻ വീണ്ടും മുന്നോട്ട് വന്നു......

ഈ സമയം അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കൗതുത്തോടെ നോക്കി നിന്നു ദക്ഷൻ..... പെട്ടെന്ന് പൗർണമി അവനെ അടിക്കാനായി കൈയുയർത്തി.....ദക്ഷൻ അവളുടെ കൈപിടിച്ചു പിന്നിലേക്ക് ലോക്ക് ചെയ്തു വച്ചു.... തല്ലടീ.....മ്മ്......എന്തേ തല്ലുന്നില്ലേ...... പൗർണമി ക്ക് ആകെ ദേഷ്യവും സങ്കടവുമൊക്കെ വന്നു.....അവൾ അവനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ അവളെ കൂടുതൽ മുറുകെ പിടിച്ചു...... മസിലും ഉരുട്ടിക്കേറ്റീ പെൺകുട്ടികളോട് തന്റെ കൈകരുത്ത് കാണിക്കും ല്ലേ ശരിയാക്കി ത്തരാം......(പൗർണമി ആത്മ ).... അവൾ അവന്റെ കൈയിൽ ആഞ്ഞു കടിച്ചു.....

പെട്ടെന്ന് ആയതുകൊണ്ട് ദക്ഷൻ അവളിൽ നിന്നും പിടിവിട്ടു.......ഈ സമയം കൊണ്ട് പൗർണമി ഓടി ബാത്ത്റൂമിലേക്ക് ഓടീ...... ഈ പൗർണമിയോട് കളിച്ചാലീങ്ങനിരിക്കും .....ഓടുന്നതിനിടക്ക് വിളിച്ചു പറയുന്നുണ്ടായിരുന്നവൾ...... ശോ.....വേണ്ടായിരുന്നു.......പെണ്ണിന്റെ പല്ലു മൊത്തം സീലായിട്ടുണ്ട്........സ്....സ്....എന്തൊരു വേദനയാ....ഈ സമയം ഒരു കുഞ്ഞ് പുഞ്ചിരി അവന്റെ ചുണ്ടുകളിൽ തങ്ങി നിന്നു..................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 10

Share this story