ദക്ഷ പൗർണമി: ഭാഗം 12

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പൗർണമി ബാത്ത്റൂമിലേക്ക് പോയതും ദക്ഷൻ റൂമിൽ നിന്നും ബാൽക്കണിയിലേക്ക് പോയി......അവിടെ നിന്ന് കൊണ്ട് തറവാട് മൊത്തത്തിൽ കണ്ണോടീച്ചു...... ചുറ്റും ഹരിത വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന പുരയിടവും തറവാടിന്റെ കിഴക്കു ഭാഗത്തായി കളരിത്തറയും അതിനു തൊട്ടടുത്തായി നൃത്തം പഠിപ്പിക്കാനായി നിർമ്മിച്ച മണ്ഡപവും ഒക്കെയായി .......കാണുമ്പോൾ തന്നെ മനം നിറക്കുന്ന കാഴ്ചകൾ.........കുറച്ചു സമയം അവനവിടെ നിന്നപ്പോഴേക്കും ആര്യൻ അവിടേക്ക് വന്നു...... കുഞ്ഞാ......നീ യിവിടെ നിക്കാ.....ദേ നീ നിന്റെ മുറപെണ്ണിനെ കണ്ടോ..... ആ റൂമിൽ നിപ്പുണ്ട്...... അയ്യോ .......കണ്ടേ......കുറ്റം പറയരുതല്ലോ.....നല്ല അടക്കവും ഒതുക്കവും.....പിന്നെ നാക്കിനാണേ നല്ല നീളം.....ഞാൻ കുറച്ചു മെനക്കെടേണ്ടി വരും.... അത് നീ എപ്പോ കണ്ട്.....😳😳😳

അപ്പോ നീ ഇവിടെ തന്നെ കൂടാന്ന് തീരുമാനിച്ചോ.....ആര്യൻ അമ്പരപ്പോടെ ചോദിച്ചു ഞാനിവിടെ കൂടില്ല.....തിരിച്ചു പോവുമ്പോ എന്റൊപ്പം അവളുടീ ഇണ്ടാവും.....അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു...... മ്മ്.......മോനേ കുഞ്ഞാ നീ ആള് കൊളളാലോ ....ഇത്രേം നാള് നിന്റെ പിന്നാലെ നടന്നിട്ടും ധനുവിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത നീ ..... ഇന്നിപ്പോ കണ്ടിട്ട് ഒരു മണിക്കൂർ കൂടി ആയില്ല അവളെ നിനക്കിക്കിഷ്ടായില്ലേ..... ഇതിപ്പോ എന്റെ സ്വന്തം പ്രൊപ്പർട്ടിയല്ലേ........അതു കൊണ്ട്......ഇഷ്ടം കൂടുതലാ..... എന്റെതെന്ന് നേരത്തെ തന്നെ പറഞ്ഞു വച്ചിരിക്കുന്നതല്ലേ.......അത് കൊണ്ട് ആർക്കും വിട്ടു കൊടുക്കില്ല....... മ്മ്.....അപ്പോ നിന്റെ കാര്യം ഒ.കെ ആയി......

ഞാനെന്റെ പെണ്ണിനെ എവിടെ പോയി കണ്ടു പിടിക്കുവോ ആവോ.....ആര്യൻ മുറുമുറുത്തു...... നിന്റെ പെണ്ണോ......അതേതാടാ ഞാനറിയാതൊരു പെണ്ണ് ......സത്യം പറ ..... എടാ ഞാനന്ന് പത്മദളം കമ്പനിയിൽ പ്രോഡക്ട് ക്വാലിറി ചെക്ക് ചെയ്യാൻ വന്നില്ലേ.....അന്ന്.....ആര്യൻ ആമിയെ കണ്ടതും ...ഭദ്രനെ തല്ലിയതും എല്ലാം അവനോട് പറഞ്ഞു......ഒരു പാവം പെണ്ണാടാ.....പതിയെ സംസാരിക്കുന്ന പ്രകൃതം......ഒരു നാടൻ പെണ്ണ്.....എന്തോ കണ്ടപ്പോ ഇഷ്ടം തോന്നി....... എന്തായാലും നമ്മൾ കുറച്ചു നാളിവിടെ ഉണ്ടാവും. ....നമുക്ക് കണ്ടു പിടിക്കാം...... അതിനു മുമ്പ് നാളെ എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന ആ വീട്ടിലേക്ക് പോണം എന്റെ അച്ഛന്റെ വിയർപ്പ് കൊണ്ടുണ്ടാക്കിയ ആ വീട്ടിൽ.....

അതിപ്പോ ആരുടെ കൈയിലാണെങ്കിലും എത്ര വില കൊടുത്തും സ്വന്തമാക്കണം.....ഇപ്പൊ അത് ഇടിഞ്ഞു പൊളിഞ്ഞു പോയിട്ടുണ്ടാവും അല്ലേ ആര്യാ...വിതുമ്പലോടവൻ പറഞ്ഞു...... ഹാ നീയിങ്ങനെ വിഷമിക്കല്ലേ അതവിടെ തന്നെ കാണും..... അഥവാ ഇനി എന്തേലും കേടുപാടുകൾ സംഭവിച്ചാൽ തന്നെ നമുക്കത് പഴേതിനെക്കാഴും മികച്ചതാക്കാം....അതൊന്നും ഓർത്തു നീ വിഷമിക്കേണ്ട...... പിന്നെ എന്റെ അച്ഛന്റെ വീട്ടിലേക്ക് പോണം അവരും അച്ഛനും തമ്മിൽ എന്ത് പ്രശ്നാന്നറിയണം....അതിനു നിന്റെ സഹായം വേണം ...എനിക്ക് അവിടെ ഡയറക്ടറായി ചെന്ന് കേറാൻ പറ്റില്ല......ഇവിടുത്തുകാർ സംശയിച്ച പോലെ സംശയം ഉണ്ടാവാനിടയുണ്ട്......

പിന്നെ ആര്യ നിന്റെ ആ ഫ്രണ്ട് ഇല്ലേ......കിഷോർ ശങ്കർ ഐ.പി.എസ് അയാളെ എനിക്കൊന്ന് കോൺടാക്ട് ചെയ്ത് തരണം....അച്ഛനും അമ്മയും മരിച്ച സമയത്ത് ഇവിടെത്തെ സ്റ്റേഷൻ ചാർജ്ജിൽ ഉണ്ടായിരുന്ന പോലീസ് ഏമാമാൻമാരുടെ ലിസ്റ്റ് വിത്ത് ഡീറ്റയിൽസ് എനിക്ക് വേണം..... വീത്തിൻ ടൂ വീക്ക്സ് എല്ലാവരുടെ ഡീറ്റെയിൽസും നിന്റെ കൈയിലുണ്ടാവും..... മ്മ് അപ്പോൾ ലെറ്റ്സ് സ്റ്റാർട്ട് ദ ഗെയിം.....മീശ മുറുക്കി കൊണ്ട് ദക്ഷൻ പറഞ്ഞു..... 🔥🔥🔥🔥🔥🔥🔥 ഈ സമയം പൗർണമി കുളി കഴിഞ്ഞ് ധാവണിയൊക്കെ ചുറ്റി തലതുവർത്തികൊണ്ട് നിന്നു.....അപ്പോ അവിടേക്ക് ഹർഷൻ വന്നു..... പൗർണി .....അവരെവിടെ....??? ആര്?? പൗർണമി നെറ്റി ചുളിച്ചൂ കൊണ്ട് ചോദിച്ചു..... ഡീ .....ദക്ഷൻ ......

നീ അവരൊടു കുരുത്തക്കേടിനൊന്നും പോയില്ലല്ലോ അല്ലേ....നമ്മുടെ കമ്പനി ഇപ്പൊ നിലനിൽക്കുന്നത് അയാളുടെ ബലത്തിലാ....നമ്മുടെ കമ്പനിയുമായി ഒരു കോൺട്രാക്ട് അവര് അപ്പ്രൂവൽ നൽകിയിരിക്കാ....അയാളിവിടെ കളരി പഠിക്കാൻ വന്നതാ....അവരുടെ റൂം ഇപ്പോഴാ റെഡിയായത് ....അവർ വന്ന സമയത്ത് വൃത്തിയാക്കിക്കൊണ്ട് നിക്കാരുന്നു അത് കൊണ്ടാ അമ്മ അവരോട് ഫ്രഷ് ആവാനായി നിന്റെ റൂം യൂസ് ചെയ്യാൻ പറഞ്ഞത്.... അപ്പോഴാണ് പൗർണമിക്ക് അമളി പറ്റിയത് മനസിലായത്..... അയ്യോ......ഡാ ചേട്ടാ ഞാൻ അയാളോട് ചെറുതായിട്ട് വഴക്കുണ്ടാക്കിയോന്നൊരു സംശയം... ചുണ്ട് കൂർപ്പിച്ചു കൊണ്ട് പൗർണമി പറഞ്ഞു.... ഈശ്വരാ.......എല്ലാം കുളവാക്കുവോ പെണ്ണേ നീ.....

ഇപ്പൊ എന്താ ചെയ്യാ....ഒരു കാര്യം ചെയ്ത്.....നീ ദക്ഷനോട് പോയി സോറി പറഞ്ഞാ മതി.....അവളുടെ കവിളിൽ തട്ടിക്കൊണ്ട് ഹർഷൻ പറഞ്ഞു..... സോറി പറയാനോ ഞാനോ.....കണ്ണുകൾ മിഴിച്ചു കൊണ്ട് അവൾ ചോദിച്ചു..... വേണം നമ്മുടെ ഭാഗത്ത് നിന്നും അവരെ ഹർട്ട് ചെയ്യുന്നതൊന്നും ഉണ്ടാവരുത്.... നീ ചെന്ന് തെക്കേലെ റൂമിലേക്ക് അവരോട് മാറാൻ പറയ്.....പിന്നെ ആ സോറി കൂടി പറഞ്ഞേക്ക്....ഓ.കെ.... മ്മ്.....മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചു......... ഓ.കെ ഗുഡ് ഗേൾ അത് പറഞ്ഞു കൊണ്ട് ഹർഷൻ അവിടെ നിന്നും പോയി..... 🔥🔥🔥🔥🔥🔥🔥🔥 പൗർണമി നോക്കുമ്പോൾ ദക്ഷൻ ബാൽക്കണിയിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടു....

അവൾ പതിയെ അവന്റെ അടുത്തേക്ക് പോയി....അപ്പോഴേക്കും ദക്ഷൻ ഫോൺ കട്ട് ചെയ്ത് അവളെ നോക്കി......പൗർണമി മുഖം കുനിച്ച് നിന്നു..... മ്മ്......അവൻ മുരടനക്കി....അപ്പോൾ അവൾ പതിയെ മുഖമുയർത്തി നോക്കി...... എന്തിനാ വന്നത് വീണ്ടും കടിക്കാൻ തോന്നുന്നുണ്ടോ......കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു..... സോറി......ഞാ....ഞാൻ അറിഞ്ഞില്ലാരുന്നു.....ഏട്ടൻ പറഞ്ഞപ്പഴാ..... കുസൃതി നിറഞ്ഞ കണ്ണുകളോടെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറയുന്നവളെ അവനനറിയാതെ നോക്കി നിന്നു പോയീ.... ഇവിടുത്തെ കാർന്നോര് ഇങ്ങനെ വരുന്നവരേയും പോകുന്നവരെയും കടിപ്പിക്കാനാണോ പെൺകുട്ടികളെ വളർത്തുന്നത്.....വെരി ബാഡ്....

ഇടം കണ്ണാലെ പൗർണമിയെ നോക്കിക്കൊണ്ട് ദക്ഷൻ പറഞ്ഞു..... സോറി.....ഞാൻ പറഞ്ഞില്ലേ എന്റെ തെറ്റാ എന്തിനാ അച്ഛയെ പറയുന്നേ.....മുഖം കുനിച്ച് തന്നെ പറഞ്ഞു...... എന്നാലെ താൻ എന്നെ കടിച്ച കാര്യം തന്റെ അച്ഛയോട് പറഞ്ഞേക്കാം......എന്തേ..... വ്.....വേണ്ട ഇനി ഞാൻ അങ്ങനെ ചെയ്യില്ല സോറി...... ആഹ്....ശരി .....എന്നാലേ.....ഇപ്പൊ എന്തിനാ വന്നത്..... അത്....നിങ്ങളുടെ റൂം ശരിയായിട്ടുണ്ട് അങ്ങോട്ടേയ്ക്ക് പോവാൻ പറഞ്ഞു.....ഞാനും വരാം നിങ്ങൾക്ക് റൂം കാണണ്ടേ.....അതും പറഞ്ഞു കൊണ്ട് പൗർണമി ദക്ഷനൊപ്പം റൂം കാണിക്കാൻ പോയി.....വൈകാതെ ആര്യനും ദക്ഷനും റൂമിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു..... 🔥🔥🔥🔥🔥🔥🔥

സന്ധ്യക്ക് വിളക്ക് വച്ച് നാമം ജപിച്ച ശേഷം പൗർണമി മുത്തശ്ശിയുടെ റൂമിലേക്ക് ചെന്നു അവിടെ മുത്തശ്ശി പാറുവിന്റെ ഫോട്ടോ നോക്കി കരയുന്നുണ്ടായിരുന്നു.... പൗർണി നേരെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി..... ഹാ.....എന്താ മുത്തശ്ശി ഇത് കരയുവാ.....ഇതെന്താ പാറു അപ്പച്ചീടെ ഫോട്ടോ വച്ച് കരയുന്നത് അതിനു മാത്രം ഇവിടെന്തായിപ്പൊ ഉണ്ടായത്...... ഇന്ന് ആ കളരി പഠിക്കാൻ വന്ന മോനെ കാണാൻ അനന്തന്റെ അതേ ഛായ......അനന്തൻ വന്ന് ജീവനോടെ മുന്നിൽ നിക്കണ പോലെ തോന്നി....

ആരാ.....ആ ദക്ഷനോ??? അതേ മോളെ......ആ കുട്ടി തന്നെ.... അയാളെ പോലെയാണോ അനന്തൻ മാമ ??? മ്മ് അതേ ഛായയാ....പിന്നെ അനന്തന് നല്ല കട്ടി മീശയും താടിയുമാ..... .അത് മാത്രമേ വ്യത്യാസായീട്ട്ളളു..... അത് മാത്രമല്ല കുട്ടി ഇന്ന് രാവിലെ ജോത്സ്യർ വന്നിരുന്നു കവടി നോക്കി പറഞ്ഞതെന്താന്നോ......അനന്തന്റെ കുഞ്ഞ് എവിടെയോ ജീവിച്ചിരിപ്പ്ണ്ട് ന്ന്.....അതും ഇതും കൂടി കൂട്ടി വായിക്കുമ്പോ നീക്ക് സംശയണ്ട്.....ആ... വരട്ടെ എന്താന്ന് നോക്കാം.....

മുത്തശ്ശി അനന്തമാമേടെ ഫോട്ടോ എന്തെ സൂക്ഷിച്ചു വയ്ക്കാത്തത്....പാറു അപ്പച്ചീടെ ഫോട്ടോ ഇവിടുത്തെ ആൽബം നിറയെ ഉണ്ടല്ലോ...... അത്.....മോളെ.....അനന്തൻ പാറുവിനെ കൂട്ടിക്കൊണ്ട് പോയതിനു ശേഷാ......അനന്തനും പാറുവും തമ്മിലുള്ള ബന്ധം ഞങ്ങളൊക്കെ അറിയണത് അതും ചാരു പറഞ്ഞിട്ട്.......പിന്നെ അവരിങ്ങോട്ട് വന്നത് നാഗ ക്ഷേത്രത്തിലെ ഉത്സവത്തിന് പൂജ ചെയ്യാൻ വേണ്ടിയാ........അവന്റെ വീട്ടിൽ ഫോട്ടോയും ആൽബവുമൊക്കെ ഉണ്ടായിരുന്നിരിക്കും

പക്ഷെ അന്ന് തീ പിടിത്തിൽ എല്ലാം പോയിട്ടുണ്ട്......... മുത്തശ്ശി അനന്തൻ മാമ എങ്ങനാ മുംബൈക്ക് പോയത്......... എന്റെ കുട്ടി അനന്തനെയും പാറുവിനെയും കുറിച്ചും പറയാനുള്ളത് ഒരുപാടുണ്ട് പിന്നൊരിക്കൽ ഞാനെല്ലാം നിന്നോട് പറയാം......അത് പോരെ.... മ്മ്....മതി....അത് മതീട്ടോ.....അതും പറഞ്ഞു കൊണ്ട് പൗർണമി മുത്തശ്ശിയുടെ തോളിൽ തലചായ്ച്ചിരുന്നു......................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 11

Share this story