ദക്ഷ പൗർണമി: ഭാഗം 3

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പത്മദളത്തിന്റെ ഉമ്മറത്ത് എല്ലാവരും ഒരിമിച്ച് കൂടിയിരിപ്പുണ്ട്.......ചുമരിൽ ചാരി തലകുനിച്ച് നിൽക്കുകയാണ് പൗർണമി. ദേഷ്യംകൊണ്ടു മുഖമൊക്കെ ചുവപ്പിച്ച് സീത അടുത്ത് തന്നെ നിപ്പുണ്ട്.....ചുണ്ടിൽ ചെറു പുഞ്ചിരിയോടെ പപ്പൻ പൗർണമിയെ നോക്കുന്നുണ്ട്..... ടീ.....ആ കവല ചട്ടമ്പിയെ തല്ലാൻ നീയാരാ ഉണ്ണിയാർച്ചയാ.....ഇങ്ങോട്ട് നോക്കടീ....പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോണം അടങ്ങി ഒതുങ്ങി ഇരുന്നില്ലേൽ നാളെ തന്നെ പിടിച്ച് കെട്ടിച്ച് വിടും മനസിലായോടീ.... .കപട ദേഷ്യം കാട്ടിക്കൊണ്ട് പൗർണമിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് സിദ്ധാർഥ് പറഞ്ഞു...... മതിയെടാ......മതി.....ഇതൊക്കെ എന്നെ കാണിക്കാനുളള നിന്റെ പ്രഹസനമാണെന്നെനിക്കറിയാം.......

അല്ലേലും ആങ്ങളമാരും അച്ഛനും കൂടി കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി പെണ്ണിനേ......സീത സിദ്ധുവിനെ നോക്കി കണ്ണുരുട്ടീ...... 😁😁😁😁😁 (സിദ്ധു) ഹാ......ഒന്നടങ്ങെന്റെ സീതേ മോള് ചെയ്തതിലെന്താ തെറ്റ്.......പെൺകുട്ടികളെ എപ്പോഴും ബഹുമാനിക്കണം അവരെ അപമാനിക്കാൻ ശ്രമിക്കുന്നവനോടൊക്കെ തിരിച്ച് ഇതു പോലെ പ്രതികരിക്കണം.......പപ്പൻ പൗർണമിയെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു..... എന്ന് വെച്ച് ആണൊരുത്തനെ കയ്യ് നീട്ടി അടിക്കാന്നൊക്കെ പറഞ്ഞാൽ.....ആ ഭദ്രൻ ഒരു വൃത്തികെട്ടവനാ....ഇവളെ അവൻ എന്തേലും ചെയ്യുമോന്ന് പേടിയാ എനിക്ക്......നെടുവീർപ്പോടവർ പറഞ്ഞു.... ഹാ .....നീയിങ്ങനെ വിഷമിക്കല്ലേ സീതേ......

.ഞങ്ങളൊക്കെയില്ലേ....പെൺകുട്ടികളായാൽ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം...... എല്ലാവരും കൂടി വളം വെച്ച് കൊടുക്ക്.....പണ്ട് ഇതേ പോലെ ആങ്ങളമാരും അച്ഛനും കൂടി വളം വെച്ച് കൊടുത്ത് തന്നാ ഒരുത്തി കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയത്..... സീതേ!!!!! ഒരലർച്ചയോടെ പത്മനാഭൻ തുടർന്നു....മരിച്ച് തലക്ക് മുകളിൽ നിൽക്കുന്ന എന്റെ കുട്ടിയെ പറ്റി ഇതുപോലൊരക്ഷരം നീ മിണ്ടരുത്...... താക്കീതോടെ സീതക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞിട്ടയാൾ പുറത്തേക്ക് പോയി...... ഈ സമയം ഇതൊക്കെ കേട്ട് നിന്ന ഭവാനിയമ്മയുടെ മുഖം മങ്ങി അവർ വേഗം അകത്തേക്ക് കയറി പോയി.....അത് കണ്ട പൗർണമി മുത്തശ്ശിയുടെ പിന്നാലെ പോയി......

നോക്കുമ്പോൾ ഭവാനിയമ്മ റൂമിലേക്ക് പോയി കട്ടിലിൽ ഇരിക്കാരുന്നു.....പൗർണമി വേഗം അവിടേക്ക് പോയി......മുത്തശ്ശിയുടെ അടുത്തിരുന്നിട്ട് അവരുടെ തോളിലേക്ക് ചാഞ്ഞു..... അമ്മ പറഞ്ഞത് കൂടിപ്പോയല്ലേ....മുത്തശ്ശിക്ക് വിഷമായീല്ലേ...അവൾ അവരുടെ കൈയിൽ തലോടിക്കൊണ്ട് ചോദിച്ചു...... ഇല്ല കുട്ട്യേ......സീത അവളോടുളള ദേഷ്യം കൊണ്ടല്ല അങ്ങനെ പറഞ്ഞത്.....അവളുടെ ഉളളിലെ വിങ്ങലാത്......എന്റെ മൂന്നു മരുമക്കളിലും ന്റെ പാറുനെ ഒരുപാട് സ്നേഹിച്ചത് അവളാ......അവളുടെ അനിയത്തി ചാരൂനെപ്പോലാരുന്നവൾക്ക് പാറു......നല്ല കൂട്ടുകാരെപ്പോലെ എല്ലാം തുറന്നു പറയുന്ന പാറു അനന്തനോടുളള പ്രണയം മാത്രം സീതയിൽ നിന്നും മറച്ചു വച്ചു.....

.അതവളെ ഒരുപാട് വിഷമിപ്പിച്ചു.... മുത്തശ്ശി......ശരിക്കും അനന്തൻമാമ ആരാ പാറു അപ്പച്ചിയുമായി എങ്ങനെ പരിചയപ്പെട്ടു....ആകാംഷയോടവൾ ചോദിച്ചു..... അതൊക്കെ വലിയ കഥയാ മോളെ........ ദയാനന്ദനെന്ന അനന്തൻ ഈശ്വര മംഗലത്തെ ജലാധരന്റെ മൂന്നാമത്തെ മകൻ....ജലാധരന് രണ്ടാം ഭാര്യയിലുണ്ടായ മകൻ......ഒത്ത പൊക്കം അതിനു തക്കതായ തടി....കട്ടി മീശയും കട്ടത്താടിയും കാപ്പീകണ്ണുകളും ......കവിളിൽ നുണക്കുഴികളു മായൊരാണൊരുത്തൻ........നാലു പേര് ഒരേ സമയം ഒരുമിച്ച് തല്ലാൻ വന്നാലും നിഷ്പ്രയാസം അവരെ തല്ലിയൊതുക്കുമായിരുന്നവൻ.......നിന്റെ മുത്തശ്ശന്റെ കീഴിൽ കളരി പഠിക്കാനായാണ് ആദ്യമായി പത്മദളത്തിലെത്തിയത്.....

വൈകാതെ തന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിക്ഷ്യനായി മാറി....സ്വഭാവ ദൂഷ്യങ്ങളൊന്നുമില്ലാത്തവൻ.....ഞങ്ങളാരുമറിയാതെ എപ്പോഴാ അവൻ പാറുവിന്റെ മനസ്സിൽ ഇടം പിടിച്ചിരുന്നു........രണ്ടു പേരും പ്രണയത്തിലായത് നിന്റെ ചെറിയമ്മ ചാരുവിന് മാത്രം അറിയാവുന്ന കാര്യമായിരുന്നു.....എന്തു കൊണ്ടാ അവർ ഞങ്ങളിൽ നിന്നെല്ലാം മറച്ചതെന്നറിയില്ല....ഒരു പക്ഷെ നേരത്തേ തുറന്നു പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ നിന്റെ മുത്തശ്ശൻ ഈ വിവാഹം നടത്തുമായിരുന്നു.....

.അവരുടെ പ്രണയം അറിയാതെയാ ഞങ്ങൾ ഉണ്ണിയുമായുളള അവളുടെ വിവാഹം അവളറിയാതെ നിശ്ചയിച്ചത്........ദീർഘനിശ്വാസത്തൊടെ അവരത് പറഞ്ഞു നിർത്തി....... പൗർണി......മോളെ......നീയിതെവിടാ.....പൗർണമിയെ അന്വേഷിച്ച് ഗായത്രി (സിദ്ധുവിന്റെ ഭാര്യ ) അവിടേക്ക് വന്നു........ എന്താ ഏടത്തി.........എന്തിനാ വിളിച്ചേ....... ദേ.....ചാരു ചിറ്റേ നോക്കാൻ വൈദ്യരെത്തീട്ടുണ്ട് നിന്നോട് അങ്ങോട്ടേയ്ക്ക് ചെല്ലാൻ അച്ഛൻ പറഞ്ഞു.......നീ യല്ലേ ചിറ്റക്കുളള മരുന്നൊക്കെ കൊടുക്കുന്നത് അതു കൊണ്ട് നിന്നെ കാണണം ന്ന് വൈദ്യര് പറഞ്ഞൂത്രേ..... ശരി ഏടത്തി....മുത്തശ്ശി ഞാനിപ്പോ വരാവേ....അത് പറഞ്ഞു കൊണ്ട് അവൾ താഴേക്ക് പോയി...... 🔥🔥🔥🔥🔥🔥🔥🔥🔥

ദേവൻ ക്യാമ്പിൽ ഇരുന്ന് ദക്ഷനുമായി ഒഫിഷ്യൽ മാറ്റേസ് ഡിസ്കസ് ചെയ്യാരുന്നു..... അപ്പേ.....ആ പത്മദളം കമ്പനിയുടെ കോൺട്രാക്ട് ഞാൻ അപ്പ്രൂവൽ കൊടുത്തിട്ടുണ്ടേ....ഇനി അടുത്ത ആഴ്ച അവരുടെ ഓഫീസിൽ പോയി പ്രോഡകറ്റ്സ് ചെക്ക് ചെയ്യണം.....അതിന് ഞാൻ പോവാം..... അത് കേട്ടപ്പോൾ പെട്ടെന്ന് ദേവനൊന്ന് അമ്പരന്നു.....അത് മറച്ചു വച്ചു കൊണ്ടയാൾ തുടർന്നു..... വേണ്ട മോനേ.....ആര്യൻ നാളെ വരുവല്ലോ....അവനെ പറഞ്ഞയക്കാം..... ശരി അപ്പേ.....എന്നാ അങ്ങനെ മതി.... ദേവൻ പുഞ്ചിരിയോടെ നെടുവീർപ്പെട്ടു..... മോൻ പത്മദളത്തെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടേ.... കുറച്ചൊക്കെ അറിയാം....പാലക്കാട്......ഒരു ചെറിയ ഗ്രാമ പ്രദേശത്താണ് ഈ ക്മ്പനി എന്നറിയാം....

സിദ്ധാർഥ് പത്മനാഭനും അയാളുടെ യങ്ങർ ബ്രദർ ഹർഷൻ പത്മനാഭനും കൂടിയാ കമ്പനി നടത്തിക്കൊണ്ട് പോകുന്നതെന്നും അറിയാം.....ഇതിലു കൂടുതലൊന്നും എനിക്കറിയില്ലപ്പേ...... ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങൾ പത്മദളം തറവാടിനെ കുറിച്ചു പറയാൻ.......പേരു കേട്ട കളരി ആചാര്യന്മാർ ഉണ്ടായിരുന്നു തറവാടാ അത്......ഇപ്പോഴും അവിടെ കളരിപയറ്റ് പഠിപ്പിക്കുന്നുണ്ട്...... ഓ....റിയലി.....അതു കൊളളാലോ....അപ്പോ എനിക്ക് വേണേലും പോയി പഠിക്കാല്ലോ......അല്ലേ.....അപ്പേ..... ഓ ...ഷുവർ....വിളറിയ ചിരിയോടെ ദേവൻ പറഞ്ഞു..... അപ്പോഴേക്കും ഫയൽസ് സൈൻ ചെയ്യിക്കാനായി.....ഒരു സ്റ്റാഫ് അവിടേക്ക് വന്നു...... ഈ സമയം ദേവൻ പുറത്തേക്ക് പോയീ.....

മനസ്സ് മുഴുവൻ അനന്തന്റെയും പാറുവിന്റെയും ഓർമ്മകൾ തികട്ടി വന്നു.....അപ്പോഴേക്കും ഒരോ തുളളി കണ്ണുനീർ അയാളുടെ ഇരു കണ്ണിലും സ്ഥാനം പിടിച്ചിരുന്നു......... 🔥🔥🔥🔥🔥🔥🔥 പൗർണമി നേരെ താഴേക്ക് പോയി അവിടെ വലതുഭാഗത്തെ ഇടനാഴിക്കടുത്തായുളള റൂമിലായിരുന്നു ചാരു കിടന്നിരുന്നത്......റൂമിനടുത്ത് എത്തിയപ്പോഴേ.....പച്ചിലമരുന്നുകളുടേയും തൈലത്തിന്റയും ഗന്ധം മൂക്കിലേക്ക് അരിച്ചു കയറിയിരുന്നു.... അവളവിടെ എത്തിയപ്പോഴേക്കും വൈദ്യർ പത്മനാഭനൊപ്പം പുറത്തേക്ക് വന്നു..... എന്തെങ്കിലും മാറ്റംണ്ടോ......വൈദ്യരേ..... ഇരുപത്തെട്ട് വർഷായിട്ട് താൻ മുടങ്ങാതെ ഇത് തന്നല്ലേ ന്നോട് ചോദിക്കണേ.....

അപ്പോ ഞാൻ പറയാറുളളത് തന്നാ നിക്ക് ഇന്നും പറയാനുള്ളത്....മാറ്റോന്നും കാണണില്യാ...പക്ഷെ എന്തോ ന്ന് ണ്ട് .....അവളിപ്പോഴും ജീവിച്ചിരിക്കണതിന് എന്തോ ഒരു അർത്ഥം ണ്ട് ന്നാ ന്റെ മനസ് പറേണത്.....ആർക്കോ വേണ്ടി കാത്തിരിക്കണ പോലെ.....എന്തോ ഒരു രഹസ്യം അവളുടെ ഹൃദയത്തിൽ കുഴിച്ചു മൂടിയിരിക്കയല്ലേ.......അന്നത്തെ രാത്രി എന്താ നടന്നതെന്ന് അവൾക്കല്ലേ പറയാൻ കഴിയൂ....കാത്തിരിക്കാം....നിക്കതേ പറയാനുളളൂ....... പുറത്ത് പൗർണമി നിൽക്കുന്നത് കണ്ട് അദ്ദേഹം അവളെ അടുത്തേക്ക് വിളിച്ചു.....

പൗർണമി അവരുടെ അടുത്തേക്ക് പോയി.... പുതിയ കുറച്ചു മരുന്ന് കൂടി ഉണ്ട്ട്ടോ....പൗർണമി മോളേ....കുറിപ്പടിയും മരുന്നുകളും മേശപ്പുറത്ത് വച്ചിട്ടുണ്ട് സമയാസമയം കൊടുത്തേക്കണം ട്ടോ...അവളുടെ കവിളിൽ വാത്സല്യത്തോടെ തട്ടിക്കൊണ്ടയാൾ പറഞ്ഞു...... ഞാനെല്ലാം കൃത്യമായി കൊടുത്തോളാം വൈദ്യമ്മാമേ.....പുഞ്ചിരിയോടവൾ പറഞ്ഞു.... മരുന്ന് കൊടുക്കുമ്പോ മോൾടെ മനസ്സറിഞ്ഞ പ്രാർത്ഥന കൂടിയുണ്ടാവണം......എന്നാ ഞാനിനി നിക്കണില്ല പപ്പാ .....ന്നെ ഒന്നവിടെ എത്തിക്കാൻ നിന്റെ ചെക്കമ്മാരോടാരോടേലും പറയ്..... ഹർഷൻ പുറത്ത് നിപ്പണ്ട് നമുക്ക് അങ്ങോട്ട് പോവാം....അതും പറഞ്ഞു കൊണ്ട് അവരവിടെ നിന്നും ഇറങ്ങി.....

പൗർണമി നേരെ ചാരുവിന്റെടുത്തേക്ക് പോയി..... മെലിഞ്ഞ് അസ്ഥി പഞ്ജരമായൊരു രൂപം....ഹൃദയമിടിപ്പും ശ്വസിക്കുമ്പോൾ വയറു ചലിക്കുന്നതും വച്ച് ജീവനുണ്ടെന്ന് മനസിലാക്കാം.....അവൾ വേഗം അവരുടെ അടുത്തിയി കട്ടിലിൽ ഇരുന്നു...പതിയെ ആ വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ മുഖത്ത് തലോടി..... മുത്തശ്ശി പറേണത് പാറു അപ്പച്ചീടെ മോൻ എവിടെയോ... ജീവിച്ചിരിപ്പണ്ടന്നാ....അത് സത്യായിരിക്കോ.....ശരിക്കും അന്നെന്താണ്ടായത്.....പിന്നെ അവൾ എഴുന്നേറ്റ് മേശയുടെ അടുത്തേക്ക് നടന്നു..... ഈ സമയം ചാരുവിന്റെ വരണ്ട കണ്ണുകളിൽ നിന്നും....രണ്ടിറ്റ് കണ്ണുനീർ ചെന്നിയിലൂടൊഴുകി...... 🔥🔥🔥🔥🔥🔥🔥🔥🔥

പത്മദളം കമ്പിനിയിലെ ക്യാമ്പിൽ സിദ്ധാർഥ് ഇരിക്കാരുന്നു......അപ്പോഴേക്കും അവിടേക്ക് ഹർഷൻ അവന്റെ ലാപ്ടോപ്പുമായി ഓടിക്കയറി....... ദേ.....സിദ്ധുവേട്ടാ നോക്കിയേ.......നമ്മുടെ കമ്പനിയുമായുളള കോൺട്രാക്ടിന് ദക്ഷ് ഗ്രൂപ്പ് ഓഫ് കംമ്പനീസ് അപ്പ്രൂവൽ നൽകിക്കൊണ്ട് ഈ.മെയിൽ വന്നിരിക്കാ.... ഹോ....റിയലി....എത്ര നാളായി ഞാൻ ഇങ്ങനൊരു ഡീൽന് വേണ്ടി കാത്തിരിക്കാണെന്നൊ....ദക്ഷ് ഗ്രൂപ്പിന് ഇന്ത്യയിൽ മൊത്തം ഓരോ സ്റ്റേറ്റിലും ശാഖകളുളളതാ.....ഇതിന്റെ നടത്തിപ്പ് മൊത്തം ദക്ഷൻ ദേവ ജിത്ത് ആണ്.....""ഹീ ഈസ് എ ബ്രില്യന്റെ ആന്റെ ടാലന്റെഡ് ബിസിനസ് ടൈകോൺ......

ഇത്രയും ചെറുപ്രായത്തിൽ ഇത്രയും വലിയ നേട്ടം കൈവരിക്കാന്നൊക്കെ പറഞ്ഞാ അൺ ബിലീവബിൾ""......സിദ്ധു കൂട്ടിച്ചേർത്തു..... എന്തായാലും ഈ ഡീൽ നമ്മുടെ ഭാഗ്യവാ....ഇതിൽ അട്രാക്റ്റഡ് ആയാൽ നമുക്ക് ഇനി ക്ലൈൻസിനെ കിട്ടാനെളുപ്പവാ... അടുത്തയാഴ്ച നമ്മുടെ പ്രോഡക്ട് കാണാനും ചെക്ക് ചെയ്യാനും...ആളെ അയയ്ക്കൂന്നാ പറഞ്ഞിരിക്കുന്നത്.... എന്തായാലും നമ്മുടെ പ്രോഡക്ട് കണ്ട് അവർ ഇംപ്രസീവ് ആവണം.....അതിനു വേണ്ട തയ്യാറെടുപ്പ് ഇന്ന് തന്നെ തുടങ്ങിക്കോ... ശരിയേട്ടാ...എന്നാ ഞാൻ പോയ് എല്ലാം സെറ്റ് ചെയ്യാം....അതും പറഞ്ഞു കൊണ്ട് ഹർഷൻ പുറത്തേക്ക് പോയി....... 🔥🔥🔥🔥🔥🔥🔥🔥

പിറ്റേദിവസം രാവിലെ തന്നെ ആര്യനെ പിക് ചെയ്യാനായി ദക്ഷൻ എയർ പോർട്ടിലേക്ക് തിരിച്ചു....കുറെ സമയത്തിനു ശേഷം ആര്യൻ വരുന്ന ഫ്ലൈറ്റ് ലാന്റ് ആയെന്നുളള അനൗൺസ്മെന്റെ വന്നു.......അധികം വൈകാതെ തന്നെ ആര്യൻ അവിടേക്ക് വന്നു......ദക്ഷനെ കണ്ടതും ഓടി വന്ന് കെട്ടിപിടിച്ചിരുന്നവൻ..... ഡാ....ആര്യാ....നിനക്ക് അമേരിക്ക മടുത്തിട്ടാണോ....അതോ അമേരിക്കക്ക് നിന്നെ മടുത്തിട്ടാണോ അവിടെ നിന്നും ഇങ്ങോട്ടേക്ക് കൂടു തുറന്നു വിട്ടത്..... ശ്ശോ എന്ത് പറയാനാ കുഞ്ഞാ......എന്റെ തന്ത ഹരിനാഥൻ ....എന്ന് പറയുന്ന ആ കുരുട്ടടക്ക ഒരു രക്ഷയുമില്ല... അത്.......ഹോസ്പിറ്റൽ അല്ലടാ....ജയിലാ....നല്ല ഒന്നാന്തരം തീഹാർ ജയിൽ....

.പിന്നെ വീട് അത് ഹിറ്റ്ലറിന്റെ ടൊർച്ചറിംഗ് സെന്ററാ....അവസാനം മടുത്തിട്ട് ഞാൻ അമ്മയോട് ചോദിച്ചു ആ കുരുട്ടടക്കയെ വേണോ എന്നെ വേണോ ന്ന്.... എന്നെ വേണോങ്കീ ഇന്ന് തന്നെ അപ്പയെ ഡിവോസ് ചെയ്യാൻ പറഞ്ഞു......അല്ലങ്കീൽ എന്നെ ഇവിടെ നിന്ന് റീലീസ് ചെയ്യാൻ പറഞ്ഞു.....അവസാനം രണ്ടാളും കൂടി തീരുമാനിച്ച് എന്നെ തല്ലി പുറത്താക്കി.....😌😌😌😌 നന്നായി......നീ ഒരിക്കലും നന്നാവൂലാലാലാ.... ദക്ഷൻ ചിരിയോടെ അവനോട് പറഞ്ഞു...........................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 2

Share this story