പ്രിയം: ഭാഗം 24

എഴുത്തുകാരി: ഗൗരി ലക്ഷ്മി
ആ ഭയം എനിക്കുമില്ലെന്നാണോ നീ കരുതിയത്.. ആര്യൻ.. അവൻ എന്റെ മോളെ നോവിച്ചെങ്കിൽ അവനും വേദനിക്കും.. അല്ലാതെ അവനു ഞാൻ പിടിച്ചു കൊടുക്കില്ല എന്റെ മോളെ. അവന്റെ കല്യാണം നടക്കില്ല. അതാണ് ഞാൻ അവനു കൊടുക്കുന്ന ശിക്ഷ.. എന്തായാലും നാളെ അവന്റെ നാട്ടിൽ പോക്കിന്റെ ഉദ്ദേശം ഒന്നന്വേഷിക്കാം.. അയാൾ അതും പറഞ്ഞ് ഒരു സിഗരറ്റും എടുത്ത് ആലോചനയോടെ പുറത്തേയ്ക്ക് നടന്നു.. അപ്പോഴും കിച്ചുവിന്റെ മുറിയിൽ അഞ്ജുവിന്റെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു..
ദിവസങ്ങൾക്ക് ശേഷം അവളെ സന്തോഷത്തിൽ കണ്ടതിന്റെ ആശ്വാസം അയാളുടെ ഉള്ളിൽ നിറയുമ്പോഴും തന്റെ മകളെ വേദനിപ്പിച്ചവരോടുള്ള പക അയാളിൽ നിറഞ്ഞു കത്തുന്നുണ്ടായിരുന്നു.. ********* മതി.. ഒരെണ്ണം കൂടെ കഴിക്ക്.. ഇനി ഉച്ചയ്ക്ക് ഏതെങ്കിലും നേരത്തല്ലേ ആഹാരം കഴിപ്പ്.. കൗസല്യ ഒരു ചപ്പാത്തി കൂടി രാജശേഖരന്റെ പാത്രത്തിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.. അച്ഛാ.. ആര്യൻ സർ നാട്ടിൽ പോയതിനെപ്പറ്റി അന്വേഷിച്ചോ.. അഞ്ചിത ചോദിച്ചു.. ആ.. അത് മറന്നു.. അതും പറഞ്ഞയാൾ ഫോണെടുത്തു.. കഴിച്ചിട്ട് വിളിക്ക് രാജേട്ടാ...അയാളിന്നൊന്നും കെട്ടാൻ പോന്നില്ലല്ലോ.. കൗസല്യ തെല്ല് ദേഷ്യത്തോടെ പറഞ്ഞു..
അത് സാരമില്ല.. ആ രാജശേഖരനാണ്.. ഞാനൊരു വിവരം അറിയാൻ വിളിച്ചതാണ്.. കഴിഞ്ഞ ദിവസം ഒരു ചെക്കനെപ്പറ്റി ഞാൻ അന്വേഷിച്ചില്ലേ.. ആ അത് തന്നെ.. അവൻ നാട്ടിലോട്ട് വന്നിട്ടുണ്ട്.. എന്താ കാര്യം എന്നൊന്ന് അന്വേഷിച്ചു ഉടനെ പറയണം.. രാജശേഖരൻ അതും പറഞ്ഞു ഫോൺ വെച്ചു.. അവന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലുള്ള ഒരു കോണ്സ്റ്റബിൾ ആണ്.. അയാൾ തിരിച്ചു വിളിക്കും.. മോള് കഴിക്ക്.. രാജശേഖരൻ വാത്സല്യത്തോടെ പറഞ്ഞതും അഞ്ചിത പുഞ്ചിരിയോടെ ആഹാരം കഴിച്ചു.. ആ കൗസല്യേ.. ഞാനിന്ന് വൈകും. നോക്കിയിരിക്കേണ്ട.. പിള്ളേര്ക്കും ആഹാരം കൊടുത്തു നീയും നേരത്തെ കഴിച്ചോണം.. കേട്ടല്ലോ..
അതും പറഞ്ഞയാൾ ഇറങ്ങി.. ആ കിച്ചൂ.. ആവശ്യമില്ലാതെ കൂട്ടും കൂടി പാർട്ടിയുമായി നടക്കരുത്.. കേട്ടല്ലോ.. അങ്ങനൊന്നുമില്ല അച്ഛാ.. ഉവ്വ. ഞാൻ അറിയുന്നുണ്ട് ഈയിടെയായി നിന്റെ കുടി അൽപ്പം കൂടുന്നുണ്ട്.. അയാൾ തറപ്പിച്ചു നോക്കിയതും അവൻ മുഖം താഴ്ത്തി.. ഹാ ഞാൻ ഇറങ്ങുവാ. അഞ്ചൂട്ടാ.. ശെരി.. ആ പോലീസുകാരൻ വിളിച്ചാൽ എന്നെ വിളിച്ചു പറയണേ അച്ഛാ.. മ്മ്.. അതും പറഞ്ഞയാൾ ഇറങ്ങിയതും അയാൾക്കൊരു ഫോൺ വന്നു.. ആ.. പ്രദീപേ... പറഞ്ഞോ.. ഹേ.. എപ്പോ.. അതെന്താ ഇത്ര പെട്ടെന്ന്.. ഹാ ശെരി.. ആ കല്യാണം തടയാൻ തന്നെക്കൊണ്ട് പറ്റുമോ.. കാശ് ഒന്നും പ്രശ്നമല്ല.. ആ ഓകെ.. അയാൾ വേദനയോടെ മകളെ നോക്കി.. എന്താ അച്ഛാ..
കല്യാണം ഉറപ്പിച്ചോ.. അത്.. മോളെ.. ഇന്ന്.. ഇന്ന് ആര്യന്റെ വിവാഹമാണ്.. ഇനി അരമണിക്കൂർ കൂടെ കഴിഞ്ഞാൽ.. നോ.... അതൊരു അലർച്ചയായിരുന്നു.. മോളെ.. നീയൊന്നടങ്ങു.. എനിക്കിപ്പോ എനിക്കിപ്പോ പോണം.. അച്ഛാ.. എന്നെ കൊണ്ടുപോ.. അഞ്ചിത അലറി.. വേണ്ട മോളെ.. നമ്മൾ ചെന്നിട്ട് എന്ത് ചെയ്യാനാ.. അതൊക്കെ ഞാൻ ചെയ്യും.. ഇന്നയാൾ അവളുടെ കഴുത്തിൽ താലി ചാർത്തരുത്.. പ്ലീസ് അച്ഛാ.. അവൾ പൊട്ടിക്കാരയുകയായിരുന്നു.. അഞ്ചൂ.. വണ്ടിയിൽ കേറ്.. കിച്ചുവായിരുന്നു.. അവൾ ദൃതിയിൽ വണ്ടിയിൽ കയറി.. അവനും.. രാജേട്ടാ.. പിള്ളേരെ ഒറ്റയ്ക്ക് വിടരുത്.. കൗസല്യ പറഞ്ഞതും രാജശേഖറും വണ്ടിയിൽ കയറി..
കിച്ചുവിന്റെ വണ്ടി അതിവേഗം പൊടിപടലമുയർത്തി പാഞ്ഞു.. ********* വൈൻ റെഡ് നിറത്തിലുള്ള ഒരു കാഞ്ചീപ്പുരം പട്ടായിരുന്നു സിത്താരയുടെ വേഷം... അണിഞ്ഞൊരുങ്ങി നിറഞ്ഞ പുഞ്ചിരിയോടെ അതിസുന്ദരിയായി അവൾ മണ്ഡപത്തിലേയ്ക്ക് കയറുമ്പോഴും ആര്യന്റെ മുഖത്ത് വെപ്രാളമായിരുന്നു.. എന്തോ അരുതാത്തത് നടക്കാൻ തുടങ്ങും പോലെ ഒരു ഫീൽ.. അവന്റെ ടെൻഷൻ കണ്ടതും അനന്തൻ കണ്ണുചിമ്മി ഒന്നുമില്ലെന്നവനെ കാണിച്ചു. എങ്കിലും അവന്റെയുള്ളിലും വല്ലാത്ത ആധിയായിരുന്നു.. അത് മനസ്സിലാക്കിയെന്നോണം ദർശയുടെ കൈകൾ അവന്റെ കൈകളെ ഭദ്രമായി പൊതിഞ്ഞു പിടിച്ചു..
അടുത്ത ബന്ധുക്കൾക്കൊക്കെയും ദക്ഷിണ നൽകി എല്ലാവരെയും തൊഴുത് സിത്താര ആര്യനരികിൽ ഇരുന്നു.. വാദ്യമേളങ്ങൾ ഉച്ചത്തിൽ മുറുകി തുടങ്ങിയതും ക്ഷേത്രമുറ്റത്തേയ്ക്ക് കിച്ചുവിന്റെ കാർ വന്നു നിന്നു.. കാർ നിൽക്കുന്നതിന് മുൻപ് തന്നെ അഞ്ചിത ചാടി ഇറങ്ങി അകത്തേയ്ക്ക് ഓടിയിരുന്നു.. അവൾ അകത്തേയ്ക്ക് കയറിയതും കണ്ടു സിത്താരയുടെ കഴുത്തിൽ താലി ചാർത്തിയ ശേഷം എല്ലാവരെയും നോക്കി പുഞ്ചിരിയോടെ ഇരിക്കുന്ന ആര്യനെ.. അവൾ തളർന്നു നിന്നുപോയി.. മനസ്സിൽ പക ആളിക്കത്തി.. അവന്റെ കയ്യാലെ സിത്താരയുടെ കയ്യിൽ മോതിരമണിഞ്ഞു.. അവളുടെ സീമന്തരേഖ ചുവന്നു..
പുടവ നൽകി അവനവളെ നേർപാതിയായി സ്വീകരിച്ചു..പരസ്പരം പുഞ്ചിരിയോടെ ഹാരമണിയിക്കുന്ന അവരെ നോക്കി നിൽക്കേ അഞ്ചിതയുടെ കണ്ണുകളിൽ ഇരുട്ടു കയറുംപോലെ അവൾക്ക് തോന്നി.. സിത്താരയുടെ അച്ഛൻ കൈപിടിച്ചേല്പിക്കുന്ന ദൃശ്യം കണ്ടതും അവൾ അനന്തനെ നോക്കി.. കണ്ണുകളിൽ പൂർണ്ണമായും ഇരുട്ടു കയറുമ്പോഴും പുച്ഛത്തോടെ തന്നെ നോക്കി ചിരിച്ചുകൊണ്ട് രൂപം അവസാനമായി മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു.. പിന്നിലേയ്ക്ക് മറിഞ്ഞു പോയവളെ അപ്പോഴേയ്ക്കും കിച്ചുവും രാജശേഖറും ചേർന്ന് പിടിച്ചുകൊണ്ട് പോകുന്ന കാഴ്ച അനന്തനിൽ ഒരു ചെറിയ അനുതാപം നിറച്ചുവെങ്കിലും അവൾക്ക് ആ കാഴ്ച അനിവാര്യമാണെന്ന ചിന്തയിൽ അവനൊക്കെയും മറന്ന് തന്റെ ഏട്ടന്റെ ജീവിതത്തെപ്പറ്റി മാത്രം ആലോചിക്കാൻ തുടങ്ങി.. ********
ആ........ ആ.... അലറിവിളിച്ചു മുറിയിലുള്ള സർവ്വതും ഭ്രാന്തിയെ പോലെ തകർത്ത് എറിയുന്നവളെ വേദനയോടെ മൂവരും നോക്കി.. മോളെ.. രാജശേഖർ വേദനയോടെ അവളെ വിളിച്ചു.. മിണ്ടരുത്.. മിണ്ടരുത് നിങ്ങൾ.. അഞ്ചിത അയാൾക്ക് നേരെ വിരൽ ചൂണ്ടി.. പറഞ്ഞതല്ലേ ഞാൻ.. അവൻ മറ്റൊരുത്തിയുടേതാകരുതെന്ന്.. പറഞ്ഞതല്ലേ.. വാക്ക് തന്നതല്ലേ.. കൊണ്ട് താ എനിക്കവനെ.. കൊണ്ടുത്തരാൻ.. അഞ്ചിത അലറി.. അഞ്ചൂ.. നീയങ്ങനെ തുടങ്ങല്ലേ മോളെ.. ഇത്ര പെട്ടെന്ന് അവരങ്ങനെ ഒരു നീക്കം നടത്തുമെന്ന് നമ്മൾ അറിഞ്ഞില്ലല്ലോ.. കൗസല്യ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. എന്തുകൊണ്ട് അറിഞ്ഞില്ല.. അന്വേഷിച്ചില്ല.. ഒന്നും.. ഹാ.. എല്ലാം തകർന്നു..
എന്റെ സ്വപ്നം.. എന്റെ പ്രതികാരം.. എല്ലാം.. എല്ലാം പോയി . അവൻ ജയിച്ചു.. അവൻ.. അവൻ.. അവൾ കിതപ്പോടെ കിടക്കയിൽ ഇരുന്നു.. കിച്ചു അവൾക്കരികിൽ ഇരുന്നവളെ തഴുകി.. ശേഷം വേദനയോടെ പുറത്തേയ്ക്ക് പോയി.. രാജശേഖറും വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു.. തന്റെ മകളുടെ അവസ്ഥയ്ക്ക് കാരണമായവരെ തകർക്കാൻ പോന്ന വാശി അയാളിൽ നിറഞ്ഞു.. അപ്പോഴും ആ 'അമ്മ മാത്രം തന്റെ മകളുടെ വാശി മാറണമെന്ന പ്രാര്ഥനയിലായിരുന്നു.. തന്റെ മകൾക്കായി.. ********* കിച്ചു രാത്രി മുറിയിലേയ്ക്ക് വരുമ്പോൾ അഞ്ചിത അവന്റെ കിടക്കയിൽ ഇരിക്കുകയായിരുന്നു..
അവനു പിന്നാലെ വെള്ളവുമായി വന്ന കൗസല്യ അവളെ നോക്കി.. ആകെയൊരു ഭ്രാന്തിയെ പോലെ.. നീ കിടക്കുന്നില്ലേ മോളെ.. കൗസല്യ ചോദിച്ചു.. ഞാനിവിടെയാ കിടക്കുന്നത്.. അവൾ അവരെ നോക്കി പറഞ്ഞു.. കിച്ചൂ... എനിക്ക് ഹോട്ടായിട്ട് എന്തെങ്കിലും വേണം.. അൽപ്പം വീര്യം കൂടിയത്.. അവളുടെ വാക്കുകൾ കേട്ട് കൗസല്യ അവളെ ഞെട്ടലോടെ നോക്കി.. അഞ്ചൂ.. മോളെ വേണ്ട.. നീയും തുടങ്ങുവാണോ.. ഗെറ്റ് ഔട്ട്.. കൗസല്യയെ നോക്കി അവൾ ആജ്ഞാപിച്ചു.. മോളെ.. കിച്ചൂ.. 'അമ്മ ചെല്ല്.. ഞാനില്ലേ കൂടെ.. അതും പറഞ്ഞവൻ അവരെ പുറത്താക്കി വാതിലടച്ചു.. അവൻ പകർന്നു നൽകിയ മദ്യഗ്ലാസ്സിൽ നോക്കി അവൾ ഇരുന്നു..
അവനും അവൾക്കരികിൽ ഇരുന്നു.. എനിക്കിത് പോര കിച്ചൂ.. നിന്റെ ഡ്രഗ്സ് വേണം.. നിനക്ക് തരുന്ന ഡോസ് അല്ല കയ്യിൽ . ഇത്തിരി ഓവർ ഡോസാ.. സാരമില്ല.. അവൾ പറഞ്ഞു.. അവൻ അവളെ ഒന്നുകൂടി നോക്കി. ശേഷം അലമാര തുറന്ന് മടക്കിവെച്ച ഒരു ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു ക്യാപ്സ്യൂൾ പുറത്തെടുത്തു.. വാൾ സംശയത്തോടെ നോക്കിയതും അവൻ അവൾക്കരികിൽ ഇരുന്ന് ആ ക്യാപ്സ്യൂൾ ഷീൽഡ് മാറ്റി... അകത്തുള്ള പൊടി അവളുടെ പുറംകയ്യിൽ പുഞ്ചിരിയോടെ പകർന്നു നൽകി.. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..ശേഷം ഒന്ന് തിരുമ്മി അവൾ ആ വിഷത്തെ ഉള്ളിലേയ്ക്ക് വലിച്ചെടുത്തു..
അവൻ മദ്യഗ്ലാസ് എടുത്ത് സിപ്പ് ചെയ്തു..ശേഷം അവനും ക്യാപ്സ്യൂൾ തുറന്ന് ഡ്രഗ്സ് എടുത്തുപയോഗിച്ചു.. അഞ്ചിതയുടെ സിരകളിൽ ലഹരി പടർന്നു തുടങ്ങിയിരുന്നു.. അവൻ പകർന്നു കൊടുത്ത മദ്യം കൂടി കഴിച്ച ശേഷം അവന്റെ കിടക്കയിലേയ്ക്കവൾ കണ്ണടച്ചു കിടന്നു.. മനസ്സിൽ ആര്യന്റെ രൂപം.. ഇന്നയാൾ മറ്റൊരുത്തിയ്ക്കൊപ്പം.. ആ ചിന്ത അവളെ ഭ്രാന്തിയാക്കി.. വീണ്ടും എഴുന്നേറ്റ് കിച്ചു പകർന്നുവെച്ച മദ്യം വെള്ളം തൊടാതെ അകത്തേയ്ക്കൊഴിച്ചു.. ബോധം മറയുന്ന പോലെ മദ്യപിച്ച ശേഷമാണ് അവൾ കിടന്നത്..പുതിയ പല പദ്ധതികളും തയാറാക്കിക്കൊണ്ട് മെല്ലെയവൾ കണ്ണുകൾ അടച്ചു.. അടങ്ങാത്ത പകയോടെ.. ********
രാജേട്ടാ.. അഞ്ചു.. ആഞ്ഞുമോള് ഇന്നലെ മദ്യപിച്ചു.. കിച്ചൂന്റെ കൂടെ.. കൗസല്യ വേദനയോടെ പറഞ്ഞു.. അയാൾ അവരെ നോക്കി.. ഓവറായി കുടിച്ചോ.. കുടിക്കുന്നത് ഞാൻ കണ്ടില്ല.. പറയുന്നത് കേട്ടു.. ദേ ഉച്ചയ്ക്ക് 12 അര കഴിഞ്ഞു.. ഇതുവരെ എഴുന്നേറ്റിട്ടില്ല രണ്ടും.. അവർ വേദനയോടെ പറഞ്ഞു.. സാരമില്ല കൗസല്യേ.. ഇത് പഴയ കാലമൊന്നും അല്ല.. അധികം ആകുന്നില്ലെങ്കിൽ ചെറിയ രീതിയിൽ മദ്യപിക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല.. പിന്നെ അവൾ അവന്റെ കൂടെയല്ലേ.. അവൻ നോക്കിക്കോളും.. എനിക്കിന്നലെ ഭയമായിരുന്നു.. അവൾ വല്ല കടുംകൈയും ചെയ്യുമോ എന്നു.. ഏതായാലും അത് കഴിഞ്ഞു..
അവൾ റിക്കവർ ആകും കൗസല്യേ.. അയാൾ പ്രതീക്ഷയോടെ പറഞ്ഞു.. മ്മ്.. കൗസല്യ വേദനയോടെ മൂളി.. അച്ഛാ.. അഞ്ചു വന്ന് അയാൾക്കരികിൽ പുഞ്ചിരിയോടെ ഇരുന്നു.. അവളുടെ പുഞ്ചിരി അയാളിൽ അത്ഭുതം നിറച്ചു.. കൗസല്യയ്ക്കും അൽപം സമാധാനം തോന്നി... എന്താ മോളെ.. അയാൾ അവളെ നോക്കി ചോദിക്കുന്നതിനൊപ്പം കിച്ചുവും അവർക്കൊപ്പം വന്നിരുന്നു.. ഞാൻ ഒരാഗ്രഹം പറഞ്ഞാൽ അച്ഛൻ സാധിച്ചു തരുമോ.. എന്താ മോളെ.. എനിക്ക്.. എനിക്ക് കല്യാണം കഴിക്കണം അച്ഛാ.. രാജശേഖരനും കൗസല്യയും പരസ്പരം നോക്കി പുഞ്ചിരിച്ചു.. അതിനെന്താ. മോള് പറയ് ഇങ്ങനെയുള്ള ആളെ വേണം എന്റെ മോൾക്ക്..
ഏത് ഡിഗ്രി.. എത്ര കമ്പനികൾ.. അങ്ങനെ നീ എന്ത് പറഞ്ഞാലും ഈ അച്ഛൻ സാധിച്ചു തരും.. ഏത് ഇന്ദ്രലോകത്തൂന്നും അച്ഛൻ കണ്ടെത്തി തരും. രാജശേഖർ പറഞ്ഞു.. അച്ഛൻ കണ്ടെത്തേണ്ട.. ആളെ ഞാൻ കണ്ടെത്താം.. പക്ഷെ ഇനിയൊരിക്കലും ആര്യനെ നഷ്ടമായപോലെ അയാളെ എനിക്ക് കൈവിട്ട് പോകരുത്.. പറയ്.. ആരെയാണ് ആലോചിക്കേണ്ടത്.. ഈ ലോകത്ത് ആര്യൻ ഒഴികെ മറ്റാരെ പറഞ്ഞാലും അച്ഛൻ സമ്മതിക്കും... അയാൾ പറഞ്ഞു.. കിച്ചു എന്ത് പറയുന്നു.. അവൾ അവനെ നോക്കി.. ഞാൻ ഇന്നലെയേ ഏറ്റതല്ലേ.. നീ പറയ്.. കിച്ചു അവളെ നോക്കി.. കൗസല്യയയുടെ മുഖത്തും പുഞ്ചിരി.. അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..
വല്യ കൊമ്പത്തെ വിദ്യാഭ്യാസവും സമ്പത്തും ഒന്നുമില്ലാത്ത ഒരാളാണ്.. പക്ഷെ ആളൊരു ഡോക്ടർ ആണ്.. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു.. പേരെന്താ മോളെ. കൗസല്യ ആഗ്രഹത്തോടെ ചോദിച്ചു.. അത് പറയാം.. പക്ഷെ ഇത്തവണ അച്ഛനല്ല.. നീ എനിക്ക് വാക്ക് തരണം കിച്ചൂ.. അതാരാണെങ്കിലും എന്ത് പ്രതിസന്ധി വന്നാലും നീയെനിക്ക് അയാളെ നേടിത്തരും എന്ന്.. കിച്ചു കയ്യുയർത്തി.. നിൽക്ക്.. അവൾ തടഞ്ഞു..എല്ലാവരും അവളെ നോക്കി.. ഈ വാക്ക് തന്നാൽ ഒരു കുഴപ്പമുണ്ട്.. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും എന്റെ സ്വപ്നം എനിക്ക് നഷ്ടപ്പെട്ടാൽ..ഈ വാക്ക് പാലിക്കാൻ പറ്റാതെ വന്നാൽ..
പിന്നെയാരും ഈ ലോകത്ത് അഞ്ചിതയെ ജീവനോടെ കാണില്ല.. അവൾ പറഞ്ഞത് കേട്ട് എല്ലാവരും പരസ്പരം നോക്കി.. വാക്ക് താ.. അവൾ കിച്ചുവിന് നേർക്ക് കൈ നീട്ടി.. അവൻ ആലോചനയോടെ അവളുടെ കയ്യിൽ കൈ ചേർത്തു.. അവൾ ചിരിച്ചു.. പേര്.. അനന്തൻ.. ഡോക്ടർ അനന്തൻ ചന്ദ്രശേഖർ.. മേലേപ്പാട്ട് വീട്ടിൽ അഡ്വക്കേറ്റ് ചന്ദ്രശേഖറിന്റെയും സുധർമ്മയുടെയും രണ്ടാമത്തെ മകൻ.. ഡോക്ടർ അനന്തൻ ചന്ദ്രശേഖർ.. അയാളെയാണ് എനിക്ക് വിവാഹം കഴിക്കേണ്ടത്.. അഞ്ചിതയുടെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടലോടെ പരസ്പരം നോക്കി.. മോളെ അത്.. അവൾ അച്ഛനെ എന്തെന്ന ഭാവത്തിൽ നോക്കി.. മോളെ ആ വീട്ടിലോട്ട് നീ..
അതും അവന്റെ ഭാര്യയായി.. അവൻ നിന്നെ സ്വീകരിക്കുമോ.. അതും അവന്റെ ചേട്ടന്റെ പിന്നാലെ നടന്ന നിന്നെ.. കൗസല്യ നിസ്സഹായമായി ചോദിച്ചു.. അതേ.. അഞ്ചിതയ്ക്ക് അയാളെ മതി.. അതല്ലെങ്കിൽ നിങ്ങൾ എന്നെ മറന്നേക്കൂ.. അതും പറഞ്ഞവൾ അകത്തേയ്ക്ക് പോകുമ്പോൾ നിസ്സഹായമായി കൗസല്യ അവളെ നോക്കി നിൽക്കുകയായിരുന്നു.. നീയെങ്ങോട്ടാ കിച്ചൂ.. അച്ഛനും മോനും കൂടെ അവളെ പറഞ്ഞു മനസ്സിലാക്ക്.. കൗസല്യ പറഞ്ഞു.. എന്ത് പറഞ്ഞു മനസ്സിലാക്കാൻ.. അവളോട് ഇതും നടക്കില്ല എന്നു പറയാനോ.. അത് വേണ്ട. അവളുടെ ഈ ആഗ്രഹം നടത്തുമെന്ന് പറഞ്ഞതെ കിച്ചുവാണ്. അത് ഞാൻ നടത്തിയിരിക്കും..
ആരെ കൊന്നിട്ടായാലും അഞ്ചിത രാജശേഖരൻ അനന്തൻ ചന്ദ്രശേഖറിന്റെ ഭാര്യയായി മേലേപ്പാട്ട് എത്തും.. അത് എന്റെ വാക്കാണ്.. അതും പറഞ്ഞു കുടിലത നിറഞ്ഞ ചിരിയുമായി പോകുന്നവനെ നോക്കി കൗസല്യ നിന്നു.. അവനു പിന്നാലെ രാജശേഖറും പോകുമ്പോൾ നിസ്സഹായമായി നിന്നു മകൾക്കായി പ്രാർത്ഥിക്കുവാൻ മാത്രമേ ആ അമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ.. അപ്പോഴും മറ്റൊരിടത്ത് തന്റെ പ്രാണന്റെ പാതിയായവൾക്കൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട് പുഞ്ചിരിയോടെ പുറത്തെ ആർത്തുപെയ്യുന്ന മഴയെ നോക്കി നിൽക്കുകയായിരുന്നു അനന്തൻ... തന്റെ ജീവിതം മാറി മറിയാൻ പോകുന്നതറിയാതെ.............തുടരും………