പ്രിയം: ഭാഗം 25

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ആരെ കൊന്നിട്ടായാലും അഞ്ചിത രാജശേഖരൻ അനന്തൻ ചന്ദ്രശേഖറിന്റെ ഭാര്യയായി മേലേപ്പാട്ട് എത്തും.. അത് എന്റെ വാക്കാണ്.. അതും പറഞ്ഞു കുടിലത നിറഞ്ഞ ചിരിയുമായി പോകുന്നവനെ നോക്കി കൗസല്യ നിന്നു.. അവനു പിന്നാലെ രാജശേഖറും പോകുമ്പോൾ നിസ്സഹായമായി നിന്നു മകൾക്കായി പ്രാർത്ഥിക്കുവാൻ മാത്രമേ ആ അമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ.. അപ്പോഴും മറ്റൊരിടത്ത് തന്റെ പ്രാണന്റെ പാതിയായവൾക്കൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട് പുഞ്ചിരിയോടെ പുറത്തെ ആർത്തുപെയ്യുന്ന മഴയെ നോക്കി നിൽക്കുകയായിരുന്നു അനന്തൻ... തന്റെ ജീവിതം മാറി മറിയാൻ പോകുന്നതറിയാതെ.. **********

എന്നിട്ട്.. മാളു ആകാംഷയോടെ അവനെ നോക്കി.. മതി.. കിടന്നുറങ്ങ്.. അനന്തൻ വാത്സല്യത്തോടെ ശാസിച്ചു.. ഉറങ്ങാൻ പറ്റുന്നില്ല അനന്തേട്ടാ.. എന്നിട്ടെന്താ സംഭവിച്ചത്.. അനന്തേട്ടനുമായി അവരുടെ വിവാഹം കഴിഞ്ഞതെങ്ങനെയാണ്.. മാളൂ... നമുക്കൊന്ന് പുറത്തു പോയാലോ.. ഇപ്പോഴോ.. മ്മ്.. അനന്തൻ മൂളി.. തനിക്ക് പേടിയുണ്ടോ.. എന്റെ കൂടെ വരാൻ.. പേടിയോ.. എന്തിന്.. അവൾ എഴുന്നേറ്റു.. അച്ചുവിനെ വിളിക്കണോ. വേണ്ട.. നമുക്ക് മാത്രമായി കുറച്ചു സമയം.. അവൻ പറഞ്ഞു.. അവൾ സന്തോഷത്തോടെ റെഡിയായി.. അപ്പോഴേയ്ക്കും അനന്തൻ അച്ഛനോട് കാര്യം പറഞ്ഞ ശേഷം തിരിച്ചു വന്നിരുന്നു.. ജീപ്പിലാണ് അവർ പുറപ്പെട്ടത്...

മറ്റാരെയും ഉണർത്താതെ ചന്ദ്രശേഖർ വന്നു വാതിൽ അടച്ചിരുന്നു.. നമ്മൾ എവിടേയ്ക്കാ അനന്തേട്ടാ പോകുന്നത്.. വെറുതെ ഒരു കറക്കം.. പിന്നെ കാളിക്കുന്നിൽ പോകാം.. കാളി കുന്നോ.. അതെല്ലോ.. അങ്ങനെയൊരു സ്ഥലത്തെപ്പറ്റി എനിക്കറിയില്ലല്ലോ അനന്തേട്ടാ.. പോകുമ്പോൾ അറിയാം.. അവൻ കളിയായി പറഞ്ഞു.. അവൾക്ക് ലേശം തണുക്കുന്നുണ്ടായിരുന്നു.. അവൻ ചിരിയോടെ വണ്ടിയുടെ വേഗം കുറച്ചു.. കൊള്ളാല്ലോ അനന്തേട്ടാ.. എന്ത് രസാ ഇവിടെ.. അനന്തനോട് ഒന്നുകൂടി ചേർന്നു നിന്ന് താഴേയ്ക്ക് നോക്കി പറഞ്ഞു.. കുന്നിന്റെ മുകളിൽ നിന്നാൽ ആ ഗ്രാമത്തെ ഒരു ചിത്രം പോലെ അവിടെനിന്നാൽ കാണാമായിരുന്നു..

കുറച്ചുകൂടി അങ്ങോട്ട് മാറിയാൽ അവിടെ ഇരിക്കാൻ പറ്റും.. ചെറിയ പാറകൾ ഉണ്ട്..വാ.. അനന്തൻ ഭദ്രമായി അവളുടെ കൈപിടിച്ചു നടന്നു.. ആ പാറമുകളിൽ അവളോടൊപ്പം അവനിരുന്നു.. ശേഷം അവളെ മെല്ലേ തന്റെ മടിയിലേയ്ക്ക് കിടത്തി.. അനന്തേട്ടാ.. അഞ്ചിത.. അവൻ ചിരിച്ചു.. പിന്നെ കുനിഞ്ഞവളുടെ നെറുകയിൽ ചുംബിച്ചു.. കല്യാണം കഴിഞ്ഞ് ആദ്യമൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല... ഏട്ടനും സിത്തുവും നല്ല ഹാപ്പിയായിരുന്നു.. ഏട്ടൻ കോളേജിലെ ജോലി രാജി വെച്ചു.. കൽക്കട്ടയിലേയ്ക്ക് സിത്തുവിനൊപ്പം പോയി.. ഞങ്ങൾക്കും സമാധാനമായിരുന്നു.. 4,5 മാസം കഴിഞ്ഞപ്പോൾ സിത്തു പ്രഗ്നന്റ് ആയി..

അതോടെ അവൾ നാട്ടിലേയ്ക്ക് വന്നു.. ആ സമയത്താണ് ഞാനും ദച്ചുവുമായുള്ള കല്യാണ കാര്യം സീരിയസ് ആയി അച്ഛൻ കൊണ്ടുവന്നത്.. ഞങ്ങൾക്കും എതിർക്കാനൊന്നും ഉണ്ടായിരുന്നില്ല.. മാളു കേട്ടിരുന്നു.. പക്ഷെ ഇന്നീ നിമിഷം ദച്ചു എന്ന പേര് തന്റെ മനസ്സിനെ കൊളുത്തി വലിക്കുന്നുണ്ട്.. ആ പ്രണയം മൂർച്ചയോടെ തന്നെ നോവിക്കുന്നുണ്ട്.. പക്ഷെ അതൊരിക്കലും തനിക്ക് അവനെ നഷ്ടമാകുമോ എന്ന ഭയമല്ല..മറിച്ച് അവനു നഷ്ടമായ ആ പ്രണയത്തെ ഓർത്തുള്ള വേദനയാണ്..

മാളു ഓർത്തു.. ഏട്ടനും സിത്തുവും നാട്ടിലേയ്ക്ക് വന്ന സമയം.. ഏട്ടൻ എപ്പോഴും വല്ലാത്ത ടെൻഷനിൽ ആയിരുന്നു.. ചോദിച്ചപ്പോൾ സിത്തുവിന്റെ പ്രഗ്നൻസിയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട് എന്ന മറുപടി ആയിരുന്നു കിട്ടിയത്..എല്ലാ പ്രശ്നങ്ങളും തുടങ്ങിയത് അന്ന് എന്റെയും ദച്ചുവിന്റെയും ജാതകം നോക്കാൻ പോയ ദിവസമായിരുന്നു.. അനന്തൻ പറഞ്ഞു നിർത്തി..അവന്റെ ഓർമകളിൽ ആ ദിവസം നിറഞ്ഞു... ******** ചെക്ക്.. അനന്തൻ കരു നീക്കി വെച്ചു പറഞ്ഞു.. സിത്തു ആലോചനയോടെ ബോർഡിലേയ്ക്ക് നോക്കിയിരുന്നു.. എന്റെ സിത്തുവേട്ടത്തി ഈ അനന്തേട്ടൻ ചെക്ക് വിളിച്ചാൽ പിന്നെ ഒരു രക്ഷേമില്ല.. നോക്കേണ്ട.. തോറ്റു.. അച്ചു പറഞ്ഞു..

സിത്തു ചിരിയോടെ അവനെ നോക്കി.. അല്ല അനന്തേട്ടാ.. ജാതകം നോക്കാൻ പോയവരെ കാണുന്നില്ലല്ലോ.. ഇനി അര്യേട്ടന്റെ കല്യാണം പോലെ നാളെ കല്യാണമെന്നോ മറ്റോ പറയോ.. അച്ചു അനന്തനെ നോക്കിയതും അവൻ ചിരിച്ചു.. കണ്ടോ . ഇരുന്നു ചിരിക്കുന്നത് കണ്ടോ.. ഈ അനന്തേട്ടൻ കല്യാണം പിന്നെ മതീന്നൊക്കെ പറഞ്ഞത് ചുമ്മാതാ.. ഇപ്പൊ ദർശേച്ചിയെ ഇന്ന് തന്നെ കൂട്ടി വന്നാലും അനന്തേട്ടൻ തുള്ളി ചാടും.. അച്ചു കളിയാക്കിയതും അവൻ സന്തോഷത്തോടെ ചിരിച്ചു... അത് കണ്ടതും സിത്തുവും പുഞ്ചിരിച്ചു.. ദേ അവര് വന്നു.. അച്ചു അതും പറഞ്ഞ് പുറത്തേയ്ക്ക് ഓടി..

അകത്തേയ്ക്ക് വന്നവരുടെയൊക്കെയും മുഖത്തെ ഗൗരവം അനന്തനിലെ പുഞ്ചിരിയും മായ്ച്ചു കളഞ്ഞിരുന്നു.. എന്താ അച്ഛാ... അവൻ ചോദിച്ചു.. അച്ചൂ..മിനിയോട് കുറച്ചു വെള്ളം കൊണ്ടുവരാൻ പറയ്.. ചന്ദ്രശേഖർ പറഞ്ഞു.. അവൾ അകത്തേയ്ക്ക് പോയതും സിത്താര വന്ന് ആര്യനരികിൽ നിന്നു.. എന്താ എല്ലാവരുടെയും മുഖത്തൊരു തെളിച്ചക്കുറവ്.. സിത്തു ചോദിച്ചു.. ജാതകം ചേരില്ലേ അച്ഛാ.. അനന്തൻ ശാന്തമായിത്തന്നെ ചോദിച്ചു.. മ്മ്.. ചേരില്ലെന്ന് മാത്രമല്ല ദർശനയ്ക്ക് വൈധവ്യ യോഗമാണ്.. ആര്യാ.. സിത്താര ശാസനയോടെ വിളിച്ചു.. സത്യമാണ് അനന്താ.. ചന്ദ്രശേഖർ പറഞ്ഞു..

അച്ഛനോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ ജാതകം നോക്കേണ്ട എന്നു.. അത് വിട്.. ജാതകം ചേരില്ല എന്ന പേരിൽ ദച്ചുവിനെ ഒഴിവാക്കാൻ എനിക്ക് പറ്റില്ല.. അനന്തൻ ശാന്തമായിട്ടാണ് പറഞ്ഞതെങ്കിലും അവന്റെ കണ്ണിലെ നിശ്ചയദാർഢ്യം വ്യക്തമായിരുന്നു.. സുധാമ്മ ഒന്നും മിണ്ടിയില്ല.. തൽക്കാലം ദച്ചു ഇതറിയേണ്ട.. അവൻ പറഞ്ഞു.. ഇത് നടക്കില്ല അനന്താ.. ആര്യൻ പറഞ്ഞു.. അനന്തൻ ചിരിച്ചു.. നടക്കും ഏട്ടാ.. അതല്ലെങ്കിൽ ഇതേ നടക്കൂ..മറിച്ച് ആരുടെയെങ്കിലും മനസ്സിൽ മറ്റൊരു ചിന്ത ഉണ്ടെങ്കിൽ അത് വേണ്ട. മേലേപ്പാട്ടെ അനന്തൻ ചന്ദ്രശേഖർ ഒരാളെ കല്യാണം കഴിക്കുന്നെങ്കിൽ അതെന്റെ ദർശയെ മാത്രമായിരിക്കും..

ആ ഉറപ്പുള്ളതുകൊണ്ടാണ് ഞാനവൾക്ക് വാക്ക് കൊടുത്തത്.. ആ വാക്ക് പാലിക്കാൻ എനിക്ക് കഴിയാതിരിക്കുന്നതും ഞാൻ മരിക്കുന്നതും എനിക്ക് ഒരുപോലെയാണ്.. അനന്തൻ എല്ലാവരെയും നോക്കി.. പിന്നെ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി.. അവന്റെ ഹൃദയത്തിൽ നിന്നു വന്ന ആ വാക്കുകൾക്ക് മുൻപിൽ തലകുനിച്ചു നില്കുവാനേ ആ അച്ഛനും അമ്മയ്ക്കും സാധിക്കുകയുള്ളായിരുന്നു.. എല്ലാം കേട്ടു നിന്ന അച്ചുവിനും സിത്തുവിനും അതത്രമേൽ വേദനയായിരുന്നു എങ്കിൽ ആര്യന് ആ വാക്കുകൾ നിറച്ചത് കുറ്റബോധമായിരുന്നു.. വേദനയായിരുന്നു.. തന്നോട് തന്റെ നിസ്സഹായ അവസ്ഥയോട് പോലും അവനു പുച്ഛം തോന്നുന്നുണ്ടായിരുന്നു..

പക്ഷേ അടുത്ത നിമിഷം സിത്തുവിന്റെ രൂപം അവനിൽ ചെയ്യുന്നതൊക്കെയാണ് ശെരി എന്ന തോന്നൽ നിറയ്ക്കുമ്പോൾ മറുവശത്ത് നെഞ്ചുപൊട്ടി നിലവിളിക്കുകയായിരുന്നു ദച്ചു.. താൻ കാരണം അനന്തന്റെ ജീവൻ നഷ്ടമാകുമോ എന്ന ഭയവും അവനെ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയവും അവളെ വല്ലാത്ത ഒരു മാനസികവസ്ഥയിലേയ്ക്ക് എത്തിച്ചിരുന്നു.. ഒരൊറ്റ നിമിഷം.. ഒരു വാക്കുകൊണ്ട് മുറിവേറ്റവർ.. ********* രാവിലെ ദച്ചു കണ്ണു തുറക്കുമ്പോൾ അവൾക്ക് തലയ്ക്ക് വല്ലാത്ത ഭാരം തോന്നി.. അവൾ മുകളിലേയ്ക്ക് നോക്കി വെറുതെ കിടന്നു.. വീണ്ടും മനസ്സ് നീറുന്നു.. കണ്ണുകൾ നിശബ്ദമായി ഒഴുകുമ്പോൾ മുഖം ചുവന്ന് തുടുത്തിരുന്നു..

കണ്ണുകൾക്ക് വല്ലാത്ത ചൂട്.. കരഞ്ഞു കഴിഞ്ഞെങ്കിൽ പോയൊരു ചൂട് ചായ എടുത്തു വാടോ.. തന്റെ അരികിൽ നിന്ന് കേട്ട അത്രമേൽ പ്രിയപ്പെട്ട മൃദുവായ ആ ശബ്ദം അവളെ ഞെട്ടിച്ചു.. അവൾ തിരിഞ്ഞു നോക്കിയതും തനിക്ക് തൊട്ടരുകിൽ തന്നെ നോക്കി കിടക്കുന്ന അവനെ ഞെട്ടലോടെ കണ്ടു. ഒരു നിമിഷം താൻ സ്വപ്നം കാണുകയാണോ എന്നു തോന്നിപ്പോയി.. അവൾ പിടഞ്ഞെഴുന്നേറ്റു.. അനന്താ.. അവൻ ചിരിയോടെ എഴുന്നേറ്റു.. എ..എന്താ ഇവിടെ.. അവൻ ചിരിച്ചു.. വെറുതെ.. അനന്തൻ എപ്പോ വന്നു.. പേടിക്കേണ്ട.. ഞാൻ കുറച്ചു മുൻപ് വന്നേയുള്ളൂ.. അപ്പൊ താൻ നല്ല ഉറക്കം. അത് കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല..

അവൻ ചിരിച്ചു.. അവളും മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചതും അവനവളെ തനിക്കരുകിൽ കിടത്തി.. അവളുടെ കണ്ണിലേക്ക് ആഴത്തിൽ നോക്കി... അവൾക്കാ നോട്ടം കണ്ടതും കണ്ണു നിറഞ്ഞു വന്നു.. ഞാൻ.. ഞാൻ തന്നെ ഇല്ലാതാക്കുമോടോ.. അവൾ വേദനയോടെ ചോദിച്ചതും അവനവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചു.. നിന്നോടൊപ്പം ജീവിക്കാൻ.. അതൊരു നിമിഷമെങ്കിൽ അത്ര.. ആ നേരമാണ് ദച്ചൂ എന്റെ ജീവിതം.. നീയില്ലായ്മ എന്നത് എന്നെ മരണത്തെക്കാൾ ഭയപ്പെടുത്തുന്ന ഒന്നാണ്.. അവൻ ശാന്തമായി പറഞ്ഞതും അവന്റെ കണ്ണിൽ ഒളിപ്പിച്ച തന്നോടുള്ള പ്രണയമെന്ന കടലിൽ അവൾ മയങ്ങി പോയിരുന്നു.. അനന്താ..

നിനക്ക് തോന്നുന്നുണ്ടോ ദച്ചൂ അനന്തന് നീയില്ലാതെ ജീവിക്കാൻ കഴിയുമെന്ന്.. ഉണ്ടോ... അവളില്ല എന്ന് തലയാട്ടി... എന്നാൽ ഏതെങ്കിലും കവടിയിലെ നാലു കരു പറയുന്ന ഫലവും വെച്ച് എന്നെ വേണ്ടാന്ന് വെയ്ക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിലേ.. പെട്ടിയും കിടക്കയുമെടുത്തു ഞാൻ ഇങ്ങോട്ട് പോരും കേട്ടോ.. ദച്ചു അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു.. മതി കരഞ്ഞത്.. മുഖമൊക്കെ വല്ലാതെയായി.. അവൻ അവളുടെ കണ്ണുതുടച്ചുകൊടുത്തു.. ഞാൻ പുറത്തുണ്ടാകും.. താൻ ഫ്രഷായി വാ.. അവൻ എഴുന്നേറ്റു.. അനന്താ.. കുറച്ചു നേരം എന്റടുത്തിരിക്കുമോ.. കുറച്ചായെടോ ഇങ്ങോട്ട് വന്നിട്ട്.. ആന്റിയും അങ്കിളും എന്ത് വിചാരിക്കും..

അവനാ അവൾക്കരികിൽ ഇരുന്ന് മടിയിലേയ്ക്ക് കിടന്ന അവളുടെ തലയിൽ മെല്ലെ തഴുകി ചോദിച്ചു.. ഒന്നും വിചാരിക്കില്ല.. അവർക്കറിയാം നമ്മളെ.. അവൾ അതും പറഞ്ഞവൽ വയറ്റിൽ കൈ ചുറ്റി പിടിച്ചു.. വല്യ ഡോക്ടർ ആണത്രേ.. ഏതെങ്കിലും പൊട്ട ജ്യോൽസ്യന്റെ വാക്കും കേട്ട് കരയാൻ ഇരിക്കുന്നു.. അവൻ കളിയാക്കിയതും ദച്ചുവിൽ നിന്നൊരു ഏങ്ങൽ ഉയർന്നു.. മറ്റെന്തും ഞാൻ സഹിക്കും... അനന്താ.. നിന്നെ നഷ്ടമാകുന്നത് ഓർക്കാൻ പോലും ഇതുവരെയും എനിക്ക് പറ്റിയിട്ടില്ല..

അവൾ കരഞ്ഞു.. അയ്യേ.. അവനവളെ ചേർത്തുപിടിച്ചു..ഒരിക്കലും വിട്ടുകൊടുക്കില്ലെന്നപോലെ... ******* മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ചന്ദ്രശേഖർ പുറത്തേക്കിറങ്ങി.. അപരിചിതരായ മൂന്ന് പേർ കാറിൽ നിന്നിറങ്ങിയതും അവർ അയാൾക്ക് ഒരു പുഞ്ചിരി നൽകി.. നമസ്കാരം.. ഞാൻ രാജശേഖരൻ.. ഇത് എന്റെ മകൻ കാർത്തിക്ക്.. ഇത് ഭാര്യ കൗസല്യ.. ഇത് തന്നെയല്ലേ ആര്യൻ സാറിന്റെ വീട്.. അയാൾ സ്വയം പരിചയപ്പെടുത്തിയ ശേഷം ചോദിച്ചു.. അതേ.. കയറി വരൂ.. അയാൾ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു.. ഇരിക്ക്.. അയാൾ പറഞ്ഞു.. അവർ ചുറ്റും നോക്കി ഇരുന്നു.. പഴയ വീടാല്ലേ.. അതേ.. എന്റെ തറവാടാണ്..

അല്ല.. ആര്യന്റെ.. ആര്യൻ സാറിന്റെ ആരുമല്ല..എന്റെ മകളെ ആര്യൻ സർ പഠിപ്പിച്ചിട്ടുണ്ട്.. നിങ്ങളും അറിയും.. അവളുടെ പേര് അഞ്ചിത എന്നാണ്.. ആ അഞ്ചിത മോള്.. അന്നിവിടെ വന്ന.. അത് തന്നെ.. നമ്മൾ തമ്മിൽ അന്ന് ഫോണിൽ സംസാരിച്ചിട്ടുണ്ട്.. ഉവ്വ് . ഞാനോർക്കുന്നു.. ആര്യൻ സാറിന്റെ കല്യാണം കഴിഞ്ഞു അല്ലെ.. കാർത്തിക്കാണ് ചോദിച്ചത്.. അതേ.. അധികം ആരെയും അറിയിച്ചില്ല.. പെട്ടെന്നുള്ള കല്യാണമായിരുന്നു.. മോള് പറഞ്ഞറിഞ്ഞു.. സുധേ.. ആര്യനെ വിളിക്കൂ.. അപ്പോഴേയ്ക്കും ആര്യനും സിത്താരയും അച്ചുവും വന്നിരുന്നു..കൗശല്യയയുടെ മിഴികൾ ആര്യനിലും സിത്താരയിലും തറഞ്ഞു നിന്നു..

കിച്ചുവിന്റെ കണ്ണുകളിൽ അച്ചുവായിരുന്നു.. അവളുടെ ആകാരവടിവ് വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു പാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം.. അവനവളെ കണ്ണുകളാൽ കൊത്തിവലിച്ചു.. അവളുടെ നോട്ടം തന്നിലേക്ക് നീളുന്നത് കണ്ടതും അവൻ പെട്ടെന്ന് ദൃഷ്ടി മാറ്റി.. സിത്താര... അവളും സുന്ദരിയാണ്.. അവളെ നോക്കി ഇരുന്നതും പെട്ടെന്ന് ആര്യന് അവളുടെ മുൻപിലേക്ക് നിന്നു.. അച്ചൂ..നീ പോയി മിനി ചേച്ചിയോട് ചായ എടുക്കാൻ പറയൂ.. അല്ല എല്ലാവരും കൂടിയെന്താ ഇവിടെ.. ആര്യൻ പെട്ടെന്ന് പറഞ്ഞതും അവനെ നോക്കി പുച്ഛത്തോടെ ഒരു ചിരി ചിരിച്ച് കിച്ചു തിരിഞ്ഞിരുന്നു.. മുഖവുര ഒന്നുമില്ലാതെ പറയാം ഞങ്ങളൊരു വിവാഹ ആലോചനയുമായി എത്തിയതാണ്..

രാജശേഖരൻ പറഞ്ഞു.. ആലോചനയോ.. ആർക്ക്.. സുധ ചോദിച്ചു.. ആര്യൻ സാറിന്റെ അനിയൻ.. ഡോക്ടർ അനന്തൻ ചന്ദ്രശേഖറിന്... പെട്ടെന്ന് എല്ലാവരുടെയും മുഖം മങ്ങി.. എല്ലാവരും പരസ്പരം നോക്കി.. അത്.. അവൻ.. അത് നടക്കില്ല... ശാന്തമെങ്കിലും ദൃഢമായ ശബ്ദം.. എല്ലാവരും സ്റ്റെയർകേസിലേയ്ക്ക് നോക്കി.. ഒറ്റനോട്ടത്തിൽ തന്നെ രാജശേഖരന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു.. അയാൾ ആര്യനെ നോക്കി.. ശേഷം അനന്തനെയും.. തന്റെ മകൾക്ക് എന്തുകൊണ്ടും യോഗ്യൻ അനന്തൻ തന്നെയാണെന്ന് ഒറ്റ നോട്ടത്തിൽ അയാൾക്ക് ബോധ്യമായിരുന്നു.. എന്റെ വിവാഹം ഉറപ്പിച്ചതാണ്.. അനന്തൻ മുൻപോട്ട് വന്നു പറഞ്ഞു.. എല്ലാവരും അവനെ നോക്കി..

അതുമല്ല.. അഞ്ചിതയെ വിവാഹം ചെയ്യാൻ എനിക്ക് സമ്മതവുമല്ല.. അനന്തൻ തീർത്തു പറഞ്ഞു.. അവൾക്ക് ഇവിടെ വന്നപ്പോൾ ഈ വീടും ഇവിടെ ഉള്ളവരെയും ഒരുപാട് ഇഷ്ടമായി.. അവളാണ് ഇങ്ങനെയൊരു ആലോചനയുടെ കാര്യം പറഞ്ഞത്.. ഞങ്ങൾ അനന്തനെപ്പറ്റി അന്വേഷിച്ചു... നല്ല അഭിപ്രായമാണ് എല്ലായിടത്തും.. പക്ഷെ വിവാഹ കാര്യം മാത്രം ആരും പറഞ്ഞില്ല കേട്ടോ.. രാജശേഖരൻ ദുഃഖം അഭിനയിച്ചു പറയുമ്പോഴും അയാളുടെ ചുണ്ടിലെ കുടിലത നിറഞ്ഞ ചിരി ആര്യനെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.. ഇപ്പോൾ അറിഞ്ഞല്ലോ... സർ വന്നതല്ലേ.. ചായ കുടിക്ക്.. പിന്നെ എന്നെപ്പറ്റി അന്വേഷിച്ചല്ലോ..

അന്നിവിടെ വന്നതിൽ പിന്നെ ഞാനും അന്വേഷിച്ചിരുന്നു.. സാറിന്റെ മകളെപറ്റി.. വളരെ നല്ല അഭിപ്രായങ്ങൾ ഒന്നും ഞാൻ കേട്ടില്ല.. അത് പിന്നെ.. എല്ലാവർക്കും എല്ലാവരെയും ഇഷ്ടമാകില്ലല്ലോ.. മോള് വേറെ ഒരു ടൈപ്പ് ആണ്.. അവളൊരാളെ ഇഷ്ടപ്പെടാൻ പാടാണ്.. പക്ഷെ ഇഷ്ടമായാൽ പിന്നെ അയാളെ വിട്ടുകളയില്ല.. അതാണ് അവളുടെ സ്വഭാവം.. കൗസല്യ പറഞ്ഞു.. പക്ഷെ ആന്റി.. ആന്റിയുടെ മകളോട് പറയണം വിട്ടു കളയേണ്ടത് വിട്ടു കളയുക തന്നെ വേണമെന്ന്.. നമ്മൾ ഇഷ്ടപ്പെടുന്നവരൊക്കെയും നമ്മളെ ഇഷ്ടപെടണമെന്ന വാശി അത്ര നല്ലതല്ല.. അതും പറഞ്ഞ് അനന്തൻ പുച്ഛത്തോടെ രാജശേഖരനെ നോക്കി..

അവൻ പുറത്തേയ്ക്ക് നടന്നു.. അപ്പോഴേയ്ക്കും ചായയുമായി അച്ചുവും വന്നു.. സോറി.. അനന്തന്റെ വിവാഹം ഉറപ്പിച്ചത് ഞങ്ങൾ അറിഞ്ഞിരുന്നില്ല..അല്ലെങ്കിൽ ഈ വരവ് വരില്ലായിരുന്നു.. അനന്തനും ആ കുട്ടിയും 12 വർഷമായി ഇഷ്ടത്തിലാണ്.. ജാതകപ്രശ്നങ്ങൾ ഉണ്ടായിട്ടും അവന്റെ വാശിയാണ് ഈ വിവാഹം.. ആര്യൻ പറഞ്ഞു.. ജാതകപ്രശ്നം ഉണ്ടെങ്കിൽ സൂക്ഷിക്കണം.. കൗസല്യ പറഞ്ഞു.. അനുഭവസ്ഥയാണ്.. രാജശേഖരൻ അവരെ നോക്കി പറഞ്ഞതും അവർ മുഖം താഴ്ത്തി.. അനിയൻ ഉണ്ടായിരുന്നു ഒരാൾ.. ഇതുപോലെ പ്രണയിച്ചു കല്യാണം കഴിച്ചതാണ്.. ജാതകത്തിൽ വൈധവ്യ യോഗമുണ്ടായിരുന്നു ആ കുട്ടിക്ക്..

പറഞ്ഞിട്ടാര്‌ കേൾക്കാൻ.. ഒടുവിൽ കല്യാണം കഴിഞ്ഞു മാസം രണ്ടാകും മുൻപേ ഒരാക്‌സിഡന്റ്.. അവൻ പോയി. അവൾക്കെന്താ.. മൂന്നാം വർഷം അവള് മറ്റൊരുത്തനെ കെട്ടി.. രാജശേഖരൻ പറഞ്ഞു.. ആ വാചകം നിസ്സാരമായിരുന്നെങ്കിലും ആ അച്ഛന്റെയും അമ്മയുടെയും അച്ചുവിന്റെയും ഒക്കെ മനസ്സിൽ അതൊരു വല്ലാത്ത ഭയം നിറച്ചു.. ആ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. എന്റെ മോളുടെ സെലക്ഷൻ തെറ്റിയില്ല എന്നത് എനിക്കിവിടെ വന്നപ്പോൾ മനസ്സിലായി.. പക്ഷെ അവൾക്ക് ഭാഗ്യമില്ല.. ഏതായാലും ഒന്നുകൂടി നിങ്ങൾ ആലോചിക്കൂ.. മറുപടി എന്തായാലും ഞങ്ങൾ കാത്തിരിക്കും.. അനന്തന്റെ വിവാഹം വരെയും..

അത്രയ്ക്ക് എനിക്കിഷ്ടമായി നിങ്ങളെ ഓരോരുത്തരെയും.. അതും പറഞ്ഞവർ ഇറങ്ങി.. അവർ പോകുന്നതും നോക്കി നിന്നു സുധ അത്രനേരവും പിടിച്ചു നിർത്തിയ കണ്ണുനീരോടെ ആ പോക്ക് നോക്കി നിന്നു.. ചന്ദ്രേട്ടാ നമ്മുടെ മോൻ.. സുധേ വേണ്ട.. എനിക്ക് പേടിയാകുന്നു ചന്ദ്രേട്ടാ.. എന്റെ മോൻ.. അവർ കരഞ്ഞു.. അയാൾക്ക് അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.. ആര്യൻ ആ കാഴ്ച കണ്ടു നിന്നു.. ശേഷം ആലോചനയോടെ അകത്തേയ്ക്ക് പോയി.. ******* വഴിയിൽ പെട്ടെന്ന് കുറുകെ നിർത്തിയിട്ട കാർ കണ്ടതും രാജശേഖരൻ വണ്ടി പെട്ടെന്ന് നിർത്തി..

ഏത് *$+$%^$$# ആടാ രാജശേഖരന്റെ കാറിനു കുറുകെ വണ്ടി നിർത്തിയത്.. ആക്രോശിച്ചുകൊണ്ടയാൾ കാറിൽ നിന്നിറങ്ങിയതും എതിർഭാഗത്തു നിർത്തിയിട്ട വണ്ടിയിൽ നിന്ന് ചിരിയോടെ ഇറങ്ങിയ ആളെ കണ്ടതും അയാൾ ഒന്ന് ഞെട്ടി. ആ ഞെട്ടൽ ആസ്വദിച്ചെന്നോണം അനന്തൻ ചിരിച്ചു.. എന്താ രാജശേഖരൻ സർ നിർത്തികളഞ്ഞത്..സ്റ്റോക്ക് തീർന്നോ.. എന്താ അനന്തൻ ഇവിടെ.. നിങ്ങൾ എന്റെ വീടുവരെ വന്നു കഷ്ടപെട്ടതല്ലേ.. അതുകൊണ്ടു വന്നതാണ്.. അതും പറഞ്ഞവൻ വന്ന് കാറിൽ ചാരി നിന്നു.. അവൻ അയാളെ നോക്കി.. വന്ന കാര്യം ഞാനും മുഖവുര ഇല്ലാതെ പറയട്ടെ രാജശേഖരൻ സാറേ..

അവസാനം തന്റെ പേര് വിളിച്ചതിൽ നിന്ന് തന്നെ അവൻ വന്നത് തനിക്ക് നല്ലതിനല്ല എന്നയാൾക്ക് ബോധ്യമായിരുന്നു.. തന്റെ മകളുടെ ഏത് ആഗ്രഹത്തിനും താൻ കൂട്ട് നിൽക്കുന്നതൊക്കെ തന്റെ കാര്യം..അത് ഞാൻ ചോദിക്കുന്നില്ല.. പക്ഷെ എന്റെ കുടുംബം.. അതെനിക്ക് അത്ര വിലപ്പെട്ടതാണ്.. തന്റെ മകൾ എന്റെ കുടുംബത്തിൽ കേറി ചൊറിയാൻ വന്നപ്പോൾ തന്നെ ഞാൻ അവളെ വിലക്കിയതാണ്.. പക്ഷെ അവൾ അടങ്ങിയില്ല.. ഇപ്പൊ എന്റെ ഏട്ടന്റെ ജീവിതം വിട്ട് എന്റെ നേർക്ക് തിരിഞ്ഞതിലെ ഉദ്ദേശ ശുദ്ധിയും എനിക്കറിയാം.. പക്ഷെ മോളോട് ഒന്ന് കൂടി ഓര്മിപ്പിച്ചേയ്ക്കൂ...അനന്തൻ ചന്ദ്രശേഖരന്റെ ഒറ്റ മുഖമേ കണ്ടിട്ടുള്ളു അവൾ.. മറ്റൊരു മുഖമുണ്ട് എനിക്ക്.. എന്റെ കുടുംബത്തിന് വേണ്ടി ഒരു ജീവൻ എടുക്കേണ്ടിവന്നാൽ ഒരു മടിയുമില്ലാതെ ഞാനത് ചെയ്യും..

മറക്കേണ്ട.. അതും പറഞ്ഞു പുച്ഛിച്ചു ചിരിച്ചവൻ കാറിൽ കയറി പോകുമ്പോഴും രാജശേഖരൻ മൗനമായി അങ്ങേയറ്റം ആകാംഷയോടെ നോക്കികാണുകയായിരുന്നു അവനിലെ ഭാവ പകർച്ചയെ.. എന്നിട്ട് അച്ഛനെന്ത് തീരുമാനിച്ചു.. വീട്ടിൽ വന്നതും കിച്ചു ചോദിച്ചു.. ഇനി എന്ത് സംഭവിച്ചാലും എന്റെ മകൾക്ക് അവൻ മതി.. മേലേപ്പാട്ടെ ഡോക്ടർ അനന്തൻ ചന്ദ്രശേഖരൻ..നീ അവനെ വിളിച്ചു പറയ്.. അതും പറഞ്ഞയാൾ കുടിലതയോടെ ചിരിക്കുമ്പോൾ ആര്യൻ ഒരുങ്ങുകയായിരുന്നു.. തന്റെ ജീവിതത്തിനായി ഉഴിഞ്ഞു വെച്ച തന്റെ അനിയന്റെ ജീവിതത്തിലെ സന്തോഷങ്ങളെ അടക്കം ചെയ്ത പെട്ടിക്കുമേൽ അവസാന ആണിയുമടിക്കുവാൻ.. വേദനയോടെ.. നിസ്സഹായമായി...............തുടരും………

പ്രിയം : ഭാഗം 24

Share this story