പ്രിയം: ഭാഗം 27

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കതിർമണ്ഡപത്തിൽ അനന്തന്റെ പുടവയേറ്റുവാങ്ങി അവന്റെ ജീവിതത്തിന്റെ പാതി അവകാശത്തെ തട്ടിപ്പറിച്ചു നേടിയ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴും അഞ്ചിതയുടെ കണ്ണിൽ മിന്നിയത് പകയായിരുന്നു.. പെണ്ണിന്റെ പക.. ******* 'അമ്മ നൽകിയ പാൽ ഗ്ലാസ്സുമായി അഞ്ചിത അനന്തന്റെ മുറിക്ക് മുൻപിൽ വന്നു നിന്നു.. അവളുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞുനിന്നു.. അഞ്ചിതാ.. അവൾ കതകിൽ തട്ടാൻ തുടങ്ങുമ്പോഴാണ് ആര്യന്റെ വിളി.. അവൾ എന്തെന്ന ഭാവത്തിലവനെ നോക്കി.. എന്നെ ക്രൂരമായി ചതിച്ചു നീ നേടിയതാണ് ഇപ്പോൾ നിന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന ഈ താലി.. ആണോ..എന്നിട്ട്.. അഞ്ചിതയുടെ ഭാവം അപ്പോഴും പുച്ഛമായിരുന്നു..

ഇതുവരെ എല്ലാം ആര്യൻ സഹിച്ചു.. പക്ഷെ.. ഇനി എന്റെ അനന്തനെ നോവിക്കരുത്..നോവിച്ചാൽ.. ഇല്ല.. അനന്തനെ ഞാൻ ദ്രോഹിക്കും..ക്രൂരമായി.. പക്ഷെ ആര്യൻ ഒന്നും ചെയ്യില്ല..മിണ്ടില്ല.. അവൾ പുച്ഛത്തിൽ ചിരിച്ചു.. ആര്യനൊന്ന് പതറി.. നിനക്ക് വേണ്ടി അവൻ എന്നോട് യുദ്ധം ചെയ്തു.. അവൻ നിന്നെ ജയിപ്പിച്ചു.. ആ നീ അവനെ ചതിക്കാൻ എനിക്ക് കൂട്ട് നിന്നു . അതാണ് നീയും അനന്തനും തമ്മിലുള്ള വ്യത്യാസം.. അവൾ പറഞ്ഞു.. ഇതും ചതിയാണ്.. ക്രൂരമായ ചതി.. ആ ഫോട്ടോ ഓർമയില്ലേ ആര്യാ.. ആ ഫോട്ടോയിൽ കണ്ടതൊക്കെയും കള്ളമായിരുന്നു.. അതെനിക്കും തനിക്കും അറിയാം.. പക്ഷെ ഇന്നെന്റെ ആദ്യരാത്രിയാണ്.. തന്റെ അനിയന്റെ ഒപ്പം..

ആ ഫോട്ടോ എന്റെ ആഗ്രഹമാണ്.. ഈ രാത്രി നിന്നോട് ഞാനെങ്ങനെയാണ് പക വീട്ടുന്നതെന്ന് അറിയുമോ.. അവനെന്നെ തൊടുന്ന ഓരോ സ്പര്ശത്തിലും നീയെന്നെ തൊടുന്നതായി ഞാൻ സങ്കല്പിക്കും.. അഞ്ചിതാ.. ആര്യന്റെ ശബ്ദത്തിൽ അറപ്പ് നിറഞ്ഞു.. അവനോടൊപ്പം കഴിയുന്ന ഓരോ നിമിഷവും എന്റെ മനസ്സിൽ അവനു പകരം നീയായിരിക്കും.. നീ.. നിന്റെ മുഖം.. ആര്യന്റെ ഹൃദയം തകർന്നു.. തന്റെ അനിയൻ.. നോവുന്നില്ലേ നിനക്ക്.. നോവണം.. എനിക്കും നൊന്തു.. ഞാൻ ആഗ്രഹിച്ച നിന്റെ കൂടെയുള്ള ആദ്യരാത്രി സിത്താര ആഘോഷിച്ചപ്പോൾ.. അവൾ പകയോടെ പറഞ്ഞു.. ഇന്ന് നീ അവളോടൊപ്പം കിടക്കുമ്പോഴും നീ അറിയും എന്റെ സ്പർശം.. എന്റെ തലോടൽ.. എന്റെ.. മതി..

ആര്യൻ ചെവി പൊത്തി പിടിച്ചു.. ഇന്ന് ഈ നിമിഷം എനിക്കനിന്നെ കൊല്ലാൻ തോന്നുന്നു അഞ്ചിതാ . പക്ഷെ എന്റെ കുടുംബമാണ് എന്റെ നിസ്സഹായത.. ആര്യൻ പറയാതെ പറഞ്ഞു.. പോട്ടെ.. ആര്യൻ സാറേ.. അതും.പറഞ്ഞു നിന്ന നിൽപ്പിൽ എത്തി വലിഞ്ഞവന്റെ ചുണ്ടിൽ ഒന്ന് മുത്തി അവൾ മാറിയപ്പോൾ ആര്യൻ അറപ്പോടെ ചുണ്ടുകൾ കയ്യാൽ തൂത്തു.. തന്നെ ഒന്നുകൂടി നോക്കി തന്റെ അനുജന്റെ മണിയറ തുറന്നവൾ അകത്തേയ്ക്ക് പോകുന്നത് കണ്ടതും ആര്യൻ ബാൽക്കണിയിലേയ്ക്ക് നടന്നു..

പുറത്ത് ആർത്തലച്ചുപെയ്യുന്ന മഴയിലേയ്ക്കിറങ്ങി നിന്നവൻ ഹൃദയം പൊട്ടിക്കരഞ്ഞു.. തന്റെ തീരുമാനങ്ങൾ തന്റെ അനിയന്റെ ജീവിതം ചുട്ടുകളഞ്ഞു എന്ന തിരിച്ചറിവിൽ സ്വയം ഉരുകി അവനാ മഴയിലേക്യ്ക്ക് തന്റെ കണ്ണുനീരിനെ ഒഴുക്കിവിട്ടു.. ******* പാൽ.. മുറിയിൽ മുഴങ്ങിയ അഞ്ചിതയുടെ ശബ്ദമാണ് അനന്തനെ ഓർമകളിൽ നിന്ന് മടക്കി വിളിച്ചത്.. അവിടെ വെച്ചേയ്ക്കൂ.. അനന്തൻ പറഞ്ഞു.. അവൾ മുൻപോട്ട് വരുമ്പോൾ ധരിച്ചിരിക്കുന്ന ആഭരണങ്ങളുടെ കിലുക്കം മുറിയിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.. അവൻ അവളെ നോക്കിനിന്നു.. ഒരിക്കൽ ഏറെ ആഗ്രഹിച്ച ദിവസം..പക്ഷെ ആ സ്വപ്നത്തിൽ തനിക്കൊപ്പം മറ്റൊരുവളായിരുന്നു.. അവൻ ഓർത്തു.. അനന്താ.. അവളുടെ വിളി..

അവൻ അവളെ നോക്കി.. എന്നോടിപ്പോഴും ദേഷ്യമാണോ.. അവളുടെ ചോദ്യം.. അനന്തൻ മറുപടി ഒന്നും പറഞ്ഞില്ല.. സത്യത്തിൽ എനിക്ക് പേടിയുണ്ടായിരുന്നു.. മണ്ഡപത്തിൽ വെച്ചുപോലും അനന്തൻ എന്നെ തള്ളിപറയുമോ എന്നു.. ഒരുപാട് സ്വത്തുക്കളും പണവും അധികാരവും ഒക്കെയുള്ള കുടുംബത്തിൽ ജനിച്ചു വളർന്നതുകൊണ്ടാകാം എന്നിൽ ഒരുപാട് കുറവുകൾ ഉണ്ടായിരുന്നു.. ആഗ്രഹിച്ചത് എന്തും നേടണം എന്ന വാശി.. അതുതന്നെയാണ് ആര്യൻ സാറിനോട് തോന്നിയ ഇഷ്ടത്തിന്റെ കാരണവും.. പക്ഷെ എപ്പോഴോ ആ വാശിക്ക് മുകളിൽ ഞാനാ മനുഷ്യനെ സ്നേഹിച്ചു പോയിരുന്നു.. അഞ്ചിതയുടെ ശബ്ദത്തിൽ വേദന നിറഞ്ഞു.. കണ്ഠമിടറി.. അനന്തനെ അതൊന്നും ബാധിച്ചില്ല..

എന്തിന് ബാധിക്കണം.. നഷ്ടപ്പെട്ടു പോയപ്പോൾ മരിക്കാനാണ് തോന്നിയത്.. അപ്പോൾ അതിന് കാരണക്കാരനായ നിങ്ങളോട് ദേഷ്യവും.. അവൾ അനന്തനെ നോക്കി.. ആ ദേഷ്യത്തിലാണ് അച്ഛനോട് എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം എന്നു പറഞ്ഞതും..പക്ഷെ ഈ കല്യാണം നടക്കാൻ വേണ്ടിയല്ല ഞാൻ അങ്ങനെ പറഞ്ഞത്.. അവനവളെ നോക്കി.. നിങ്ങളൊരിക്കലും ഇതിന് സമ്മതിക്കില്ല എന്നു തോന്നി..പക്ഷെ അവിടെയുമെനിക്ക് തെറ്റി.. അവൾ പുച്ഛത്തോടെ ചിരിച്ചു.. ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണെന്ന് എനിക്കറിയാം അനന്താ.. പക്ഷെ.. എനിക്ക്..എനിക്ക് നിങ്ങളെ ഭർത്താവായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല അനന്താ.. അവനവളെ നോക്കി.. എനിക്ക് എനിക്ക് കുറച്ചു സമയം തരണം..

ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ. പ്ലീസ്.. അവളുടെ അപേക്ഷ കേട്ട് അനന്തൻ ഒന്നവളെ നോക്കി.. താൻ ഇങ്ങനെ ഒരു രംഗമല്ല ഇവിടെ പ്രതീക്ഷിച്ചത്..ആഗ്രഹിച്ചത് നേടിയെടുത്ത അഹങ്കാരത്തിൽ തനിക്ക് മുൻപിൽ വീമ്പു പറയുന്നവളെയാണ് താൻ പ്രതീക്ഷിച്ചത്.. അവനോർത്തു.. താൻ കിടന്നോളൂ.. അവൻ പറഞ്ഞു.. ടു ബി ഫ്രാങ്ക്..എനിക്ക് തന്റെയൊപ്പം കിടക്കാൻ താൽപര്യമില്ല.. അഞ്ചു പറഞ്ഞു.. മ്മ്.. ഓകെ.. പിന്നെ താൻ പറഞ്ഞതുകൊണ്ട് പറയാം.. എനിക്കുമീ കല്യാണത്തോട് താൽപര്യം ഉണ്ടായിട്ട് നടന്നതല്ല ഇത്.. അമ്മേടെ വാശി.. പിന്നെ സമയം..അത് എനിക്കും വേണം.. തനിക്കറിയമായിരിക്കും ദച്ചുവും..സോറി ദർശനയുമായുള്ള എന്റെ റിലേഷൻ.. ഒക്കെ മറക്കാൻ എനിക്കും ടൈം വേണം...

അവൻ പറഞ്ഞു.. ഒരിക്കലും തന്നെ സ്നേഹിക്കില്ല എന്നല്ല.. ഈ നിമിഷം മുതൽ താൻ എന്റെ ഭാര്യയാണ്.. ആ ബഹുമാനം ഞാൻ തനിക്ക് നൽകും... സ്നേഹം.. പ്രണയം..എനിക്ക് കുറച്ചു സമയം വേണം.. അത്രമാത്രം.. പിന്നെ നമുക്കിടയിൽ ഈ മുറിക്കുള്ളിൽ നടക്കുന്നത് പുറത്താരും അറിയേണ്ട... അവിടെ നമുക്ക് നല്ല ഭാര്യാ ഭർത്താക്കന്മാരായി അരങ്ങു തകർക്കാം.. അനന്തന്റെ വാക്കുകൾക്ക് അഞ്ചിത തലയാട്ടി.. താനീ ബെഡ് യൂസ് ചെയ്തോളൂ.. ഞാൻ നിലത്ത് കിടന്നോളാം.. അവൾ എതിർത്തില്ല.. അല്ലെങ്കിലും തന്റെ അടിമയെ പോലെ അവൻ വെറും നിലത്തു കിടക്കുന്നത് കാണാൻ കാത്തിരുന്നവൾക്ക് എന്ത് തോന്നാൻ.. അവൾ പുച്ഛത്തോടെ ചിരിച്ചു.. ഇന്ന് നിന്റെ മുറി.. കിടക്ക.. പ്രണയം..

നിനക്ക് സ്വന്തമായതൊക്കെയും നിന്നിൽ നിന്ന് ഞാൻ നഷ്ടപ്പെടുത്തും അനന്താ.. എല്ലാം.. അവൾ മനസ്സിൽ പറഞ്ഞു.. അപ്പൊഴേയ്ക്കും അവൻ നിലത്തു കിടന്നിരുന്നു.. അവളും പുച്ഛത്തോടെ കിടക്കയിലേക്ക് കിടന്നു.. ആ പഴയ വീടിന്റെ നാലു ചുവരുകളോട് പോലും അവൾക്ക് പുച്ഛം തോന്നി.. എങ്കിലുംതന്റെ ലക്ഷ്യത്തിനായി അവൾ ഒക്കെയും സഹിക്കാൻ തയാറായിരുന്നു.. ആ നിമിഷവും ആര്യൻ അവളുടെ വാക്കുകളിൽ പിടയുകയായിരുന്നു.. അവൾ ആയിരം വട്ടം ബലമായി തന്നെ ചുംബിക്കുന്നത് പോലെ അവനു തോന്നി..

കാമത്തോടെ തന്നിൽ പടരും പോലെ. അവനു തന്നോട് തന്നെ വെറുപ്പ് തോന്നി.. തന്റെ അനന്തൻ.. അവൻ അടുത്തു കിടക്കുന്നവളെ നോക്കി..നല്ല ഉറക്കമാണ്... എല്ലാം എല്ലാവരോടും പറയാൻ തോന്നി... പക്ഷെ സിത്തു.. അതുമാത്രമല്ല.. ഒക്കെയും അറിഞ്ഞാൽ എല്ലാവരും തന്നെ വെറുക്കും..ഓർമയിൽ അവനൊന്ന് പൊള്ളി പിടഞ്ഞു.. മറ്റു വഴികളില്ലാതെ അവൻ സിത്തുവിനെ ചേർത്തുപിടിച്ചു കിടക്കുമ്പോഴും അവന്റെയുള്ളിൽ അവളുടെ വാക്കുകളായിരുന്നു മുഴങ്ങികേട്ടിരുന്നത്.. *********

ദർശേച്ചി മതിയായിരുന്നു അല്ലെ അനന്തേട്ടന്റെ കൂടെ.. അച്ചു സുധാമ്മയോട് ചോദിച്ചു.. അവരുടെ മുഖം മങ്ങി.. നീയെന്താ ഇങ്ങനൊക്കെ പറയുന്നത്.. സുധാമ്മ ചോദിച്ചു.. എനിക്കെന്തോ അഞ്ചുവേട്ടത്തിയെ അക്സപ്റ്റ് ചെയ്യാൻ പറ്റുന്നില്ല.. എന്തോ.. ഇങ്ങനെ ഒരാളല്ല ഏട്ടന് വേണ്ടിയിരുന്നത് . ദർശചേച്ചിയും.ഏട്ടനും എത്ര സ്നേഹിച്ചതാ.. അച്ചു പറഞ്ഞു. അതൊക്കെ കഴിഞ്ഞു പോയില്ലേ മോളെ.. ദർശ മോളോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ലല്ലോ.. നമ്മുടെ അനന്തൻ.. അവർ വേദനയോടെ നിർത്തി.. ഏതായാലും അതൊക്കെ കഴിഞ്ഞു.. ഇപ്പൊ അഞ്ചു മോള് നിന്റെ ഏട്ടത്തിയാണ്.. ആ ഓർമ്മ പോലും ഇനി ആരിലോട്ടും കൊടുക്കരുത്.. കേട്ടോ.. സുധാമ്മ സ്നേഹത്തോടെ പറഞ്ഞു.. അവൾ തലയാട്ടി.. അല്ല ചേച്ചി..

ഇതുവരെ ആ കുട്ടി എഴുന്നേറ്റില്ലേ.. സമയം 9 ആകാറായല്ലോ.. അനന്തൻ ബ്രേക്ഫാസ്റ്റും കഴിച്ചു.. സീത വന്നു പറഞ്ഞു.. ക്ഷീണം കാണും നാത്തൂനെ.. സുധ അതും പറഞ്ഞു ചന്ദ്രശേഖറിനുള്ള നാലാമത്തെ ചായയും എടുത്തു നടന്നു.. ചെക്ക്.. അനന്തനും അച്ഛനും കാര്യമായ കളിയിലാണ്.. ദേ ചന്ദ്രേട്ടാ.. ഇതിപ്പോൾ നാലാമത്തെ ചായയാണ്.. ഇനി കിടന്നു സുധയെ വിളിച്ചാൽ വിവരമറിയും.. സുധ ചൂടായി.. ഒന്നടങ്ങു ഡാർലിംഗ്.. ദേ ഗംഭീര ഗെയിം ആണ്.. ചന്ദ്രശേഖർ പറഞ്ഞു.. അനന്തൻ ചിരിച്ചു.. അച്ഛാ.. ചെക്ക്.. അവൻ ബോർഡിൽ ചൂണ്ടി പറഞ്ഞു.. അല്ല അനന്താ.. നിന്റെ പട്ടമഹിഷി ഇതുവരെ പള്ളിയുറക്കം കഴിഞ്ഞു വന്നില്ലേ.. നല്ല അസ്സൽ കുട്ടി.. രാവിലെ 9അര കഴിഞ്ഞു.. എന്റെ അമ്മായീ..

ആ കുട്ടിയുടെ വീട്ടിൽ ശീലിച്ചത് ഇതായിരിക്കും.. ഞാൻ രവിലെ എഴുന്നേൽക്കാറില്ലേ.. അതെന്റെ ശീലം.. ഞാനിപ്പോ അവൾക്ക് വേണ്ടി അത് മാറ്റി തമാസിച്ചെഴുന്നേൽക്കാൻ പറ്റില്ലല്ലോ.. അതുപോലെ തിരിച്ചും.. അമ്മായി ചെല്ല്.. അതും പറഞ്ഞവൻ ഫോണുമായി എഴുന്നേറ്റു.. അപ്പോഴാണ് അഞ്ചു താഴേയ്ക്ക് വന്നത്.. എല്ലാ സംസാരവും അവൾ കേട്ടു എന്നത് മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.. ഗുഡ് മോർണിംഗ് അഞ്ചൂ.. അനന്തൻ ചിരിയോടെ പറഞ്ഞു.. അവളും വിളറിയ ഒരു പുഞ്ചിരി നൽകി.. മോള് വാ.. 'അമ്മ ചായ ഇട്ടു തരാം.. സുധാമ്മ സ്നേഹത്തോടെ അവളുടെ കരം കവർന്നു.. അവരവളെയും കൂട്ടി അടുക്കളയിലേക്ക് പോയി.. **********

മോളെ.. കല്യാണം കഴിഞ്ഞിട്ട് മൂന്നാല് ദിവസമായില്ലേ.. നാളെ കാലത്ത് അൽപ്പം നേരത്തെ എഴുന്നേറ്റാൽ അനന്തന്റെ കൂടെ അമ്പലത്തിൽ വരെ പോകാം.. ഞാൻ അലാം വെച്ചോളാം.. അവൾ അതും പറഞ്ഞു മുറിയിലേയ്ക്ക് നടന്നു.. വഴിയിൽ വെച്ച് ആര്യനെ കണ്ടതും അവൾ അർത്ഥം വച്ചൊരു പുഞ്ചിരി അവനു നൽകി.. അതോടെ അവൻ തിരിച്ചു മുറിയിലേയ്ക്ക് നടന്നു.. ഈ അഞ്ചുവേട്ടത്തിയെ മനസ്സിലാകത്തേയില്ല അല്ലെ അമ്മേ.. സുധാമ്മ അച്ചുവിനെ നോക്കി.. ഇവിടെ ആരോടും അഞ്ചുവേച്ചി അങ്ങനെ സംസാരിക്കാറില്ലല്ലോ.. എന്നാൽ അനന്തേട്ടനോട് വല്യ കാര്യവുമാ.. നമ്മളോട് എങ്ങനെ എന്നു നോക്കേണ്ട കുട്ടി.. അവൻ സന്തോഷത്തോടെ ഇരുന്നാൽ മതി..

അവർ അതും പറഞ്ഞ് അകത്തേയ്ക്ക് പോയി.. അച്ഛാ.. നാത്തൂനെ കുറ്റം പറഞ്ഞിരിക്കാതെ പോയി വല്ലോം പഠിക്കാൻ നോക്ക്.. അയാളും കയ്യൊഴിഞ്ഞതോടെ അവൾ അകത്തേയ്ക്ക് പോയി.. ******* ആഹാ.. ഒരുങ്ങിയോ.. സോറി ഞാൻ ജോഗിംങ്ങ് കഴിഞ്ഞു വന്നേയുള്ളൂ.. അനന്തൻ പറഞ്ഞതും അഞ്ചു ഒന്ന് പുഞ്ചിരിച്ചു.. ഒരു കാര്യം ചെയ്യ്.. താൻ താഴേയ്ക്ക് പൊയ്ക്കോ.. ഞാനൊന്ന് ഫ്രഷായി അഞ്ചു മിനിറ്റിനകം വരാം.. ഓകെ.. അതും പറഞ്ഞവൾ താഴേയ്ക്ക് നടന്നു.. ഏട്ടത്തി റെഡിയായോ.. മ്മ്. അല്ല നീയെങ്ങോട്ടാ.. അമ്പലത്തിലേക്ക്.. ഞാനുമുണ്ട് നിങ്ങളുടെ കൂടെ.. അച്ചു സന്തോഷത്തോടെ പറഞ്ഞു.. അതിന്റെ ആവശ്യമില്ല. എനിക്കും എന്റെ ഭർത്താവിനും ഒരൽപ്പം പ്രൈവസി കിട്ടുന്നതാ..

അങ്ങോട്ടും കൂടെ ഇടിച്ചു കേറി വരാഞ്ഞിട്ടേയുള്ളൂ.. നാശം.. അഞ്ചു പറഞ്ഞതും അച്ചുവിന്റെ മുഖം വല്ലാതെയായി.. അവൾ മുഖം താഴ്ത്തി.. എന്താ ഇവിടെ... നീയെങ്ങോട്ടാ അച്ചൂ... സിത്താര ചോദിച്ചു.. ഞാൻ.. വെറുതെ.. ആഹാ.. വെറുതെയാണോ. ഞാനോർത്തു അമ്പലത്തിൽ പോവാണെന്നു. ഇല്ലെങ്കിൽ നീ പെട്ടെന്ന് റെഡിയാക്.. എന്തിനാ ഏട്ടത്തി.. എനിക്കാ കൃഷ്ണന്റെ അമ്പലത്തിൽ ഒരു നേർച്ചയുണ്ട്.. ആര്യനെ ഒറ്റയ്ക്ക് വിട്ടാൽ ശെരിയാകില്ല.. നീ ഒരുങ്ങിയിറങ്ങ്... നീ കൂടെയുണ്ടെങ്കിൽ എല്ലാം ശെരിയാകും.. സിത്താര പറഞ്ഞു..

ഞാൻ പൊയ്ക്കോളാം ഏട്ടത്തി.. അവൾ പറഞ്ഞു.. ആ എന്നാൽ റൂമിലോട്ട് വാ മോളെ.. ഞാൻ എല്ലാം പറയാം.. അതും പറഞ്ഞു സിത്താര അഞ്ചുവിനെ ഒന്ന് നോക്കി അവളെയും വിളിച്ചുകൊണ്ട് പോയി.. നീ വരുന്നില്ലേ.. എവിടെ പോവാ.. സ്റ്റെപ്പ് കയറി സിത്തുവിനൊപ്പം പോകുന്ന അച്ചുവിനോട് അനന്തൻ ചോദിച്ചു . ഇന്ന് തൽക്കാലം നിങ്ങൾ രണ്ടാളൂടെ പോ അനന്താ..ഇവളെ ഞാൻ ആര്യന്റെ കൂടെ ക്ഷേത്രത്തിൽ വിടുവാ.. എനിക്ക് കുറച്ചു നേർച്ച നടത്താനുണ്ട്.. സിത്താര അതും പറഞ്ഞവളെയും കൂട്ടി നടന്നു..

ഇവളുടെ മുഖമെന്താ വല്ലാതെ.. സിത്തു നിർബന്ധിച്ചു കൊണ്ടുപോയതിന്റെയാണ്..നമ്മുടെ കൂടെ വരാൻ നിന്നതാ പാവം.. അഞ്ചു പറഞ്ഞു.. അനന്തൻ ഒന്നു ചിരിച്ചു.. എന്നാൽ വാ.. പോയേക്കാം.. അതും പറഞ്ഞവർ ഇറങ്ങി.. ********* അഞ്ചൂ.. മോളെ.. അഞ്ചൂ.. സുധാമ്മ താഴെ നിന്നുച്ചത്തിൽ വിളിച്ചു.. അച്ചൂ... അച്ചൂ.. എന്തിനാ സുധേ ഇങ്ങനെ ഒച്ചവെയ്ക്കുന്നത്.. എന്റെ ചന്ദ്രേട്ടാ പിള്ളേരെ കഴിക്കാൻ വിളിച്ചതാ.. അച്ചു ആരെയോ ഫോണും വിളിച്ചു മോളിൽ പോയി.. അഞ്ചു ആണെങ്കിൽ അനന്തൻ തിരിച്ചു പോയേപ്പിന്നെ മുറിയിൽ തന്നെയാണ്.. എനിക്ക് വയ്യ സ്റ്റെപ്പ് കേറാൻ.. സുധ പറഞ്ഞു.. അച്ചൂ.. വീണ്ടും അവർ വിളിച്ചതും അഞ്ചു താഴേയ്ക്ക് വന്നു..

എന്തിനാ ഇങ്ങനെ കിടന്നു തൊള്ള കീറുന്നത്.. ആരെങ്കിലും ചത്തോ.. അഞ്ചുവേട്ടത്തി.. അച്ചു ദേഷ്യത്തോടെ വിളിച്ചുകൊണ്ട് താഴേയ്ക്ക് വന്നു.. എന്താടി.. അമ്മയോട് എന്തൊക്കെയാ നിങ്ങൾ വിളിച്ചു പറയുന്നത്.. എന്ത് പറഞ്ഞൂന്നാ.. ഹേ.. എന്താടി.. എന്താ കുട്ട്യോളെ.. ഞാൻ കഴിക്കാൻ വിളിച്ചതാണ്.. ആണോ.. നിങ്ങളോട് ഞാൻ പറഞ്ഞോ ഇപ്പൊ ആഹാരം വേണമെന്ന്.. അഞ്ചിത അവരെ നോക്കി ചീറി.. അവരുടെ മുഖം മങ്ങി. ചന്ദ്രശേഖറിന്റെയും.. എല്ലാരും ഒന്നിച്ചല്ലേ മോളെ എന്നും.. നിങ്ങളുടെ മോനുള്ളപ്പോ മതി അങ്ങനൊക്കെ.. എനിക്ക് വിഷപ്പുണ്ടേൽ ഞാൻ കഴിക്കും.. കുറെ ഉണക്കക്കഞ്ഞി അല്ലെ.. അത് എനിക്ക് വേണ്ട..ഞാൻ സാലഡ് ഉണ്ടാക്കിക്കോളാം.. അവൾ പറഞ്ഞു..

അമ്മയ്ക്ക് മതിയായോ.. ഇവരെ ഇങ്ങോട്ട് കൊണ്ടുവരാഞ്ഞിട്ട് അമ്മയ്ക്കായിരുന്നല്ലോ സങ്കടം.. അനന്തേട്ടന്റെ തലയിൽ കെട്ടി വെച്ചതല്ലേ ഇവ.. അടുത്ത നിമിഷം ചന്ദ്രശേഖറിന്റെ കൈകൾ ഉയർന്നു.. അച്ചുവിന്റെ ഇടതു കയ്യിലേക്ക് അയാൾ ആഞ്ഞടിച്ചു.. അച്ഛാ.. ജീവിതത്തിൽ ആദ്യമായി അച്ഛന്റെ കൈകൾ കൊണ്ട് കിട്ടിയ പ്രഹരം അവളുടെ ശരീരത്തേക്കാൾ മനസ്സിനെയായിരുന്നു വേദനിപ്പിച്ചത്.. അഞ്ചു നിന്റെ ഏട്ടത്തിയാണ്..മാപ്പ് പറയ്.. സോറി.. അതും പറഞ്ഞവൾ അകത്തേയ്ക്ക് കരഞ്ഞുകൊണ്ടോടി.. മോള് വിഷമിക്കേണ്ട.. മോൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കോളൂ.. സുധേ.. അതും വിളിച്ച് അയാൾ നടന്ന പിന്നാലെ നിറഞ്ഞ കണ്ണോടെ അവരും നടന്നു..

ആര്യനും സിത്താരയും മടങ്ങി പോയിരുന്നു.. എനിക്ക് തെറ്റ് പറ്റി അല്ലെ ചന്ദ്രേട്ടാ.. എല്ലാരും ഒരുപോലല്ലല്ലോ സുധേ...ആ കുട്ടി അങ്ങനെയാകും ജീവിച്ചത്.. ചന്ദ്രശേഖർ പറഞ്ഞു.. ചന്ദ്രേട്ടന് വിളമ്പട്ടെ.. വേണ്ട സുധേ.. വിശപ്പില്ല.. പാവമെന്റെ കുട്ടി.. അവളെ ഞാൻ.. അതോർത്ത് നിങ്ങൾ വിഷമിക്കേണ്ട.. അവൾക്ക് മനസ്സിലാകും.. അവൾ നമ്മുടെ മോളല്ലേ.. മ്മ്.. പിന്നെ ഇത് തൽക്കാലം അനന്തൻ അറിയേണ്ട.. അവളോടും പറയണം കേട്ടോ.. മ്മ്.. അയാൾ അതും പറഞ്ഞു മുറിയിലേയ്ക്ക് പോകുമ്പോൾ തീരാവേദനയായി തന്റെ മകന്റെ ഭാവിയെക്കുറിച്ചുള്ള ഓർമ്മകൾ ആ 'അമ്മ മനസ്സിൽ നിറയുകയായിരുന്നു.. ******* മാളു ശ്രദ്ധയോടെ കേട്ടു.. നല്ല മഞ്ഞായി.. നമുക്ക് പോകാം മാളൂ.. മ്മ്.. അവൾ മൂളി..

അവന്റെ കൈപിടിച്ചവൾ കുന്നിറങ്ങി.. അവനോട് ചേർന്നിരിക്കുമ്പോൾ അവളുടെ ഉള്ളം വേദനിക്കുന്നുണ്ടായിരുന്നു.. അഞ്ചിതയുടെ വാക്കുകൾ അവളുടെയുള്ളിൽ നിറഞ്ഞു.. എന്നിട്ട്.. മാളു അവനെ നോക്കി.. ഒരുപാട് സഹിച്ചു അവർ.. അഞ്ചിതയുടെ സ്വഭാവം.. ഞാനൊന്നും അറിഞ്ഞില്ല... അവധിയ്ക്ക് വരുമ്പോൾ എല്ലാവരും ഹാപ്പി.. ഒക്കെ സത്യമാണെന്ന് ഞാനും വിശ്വസിച്ചു.. പതിയെ പതിയെ അഞ്ചുവിനെ ഞാനും അംഗീകരിച്ചു തുടങ്ങി..ഇടയ്ക്കിടെ കിച്ചു വരും.. അപ്പോൾ അവൾ ഹാപ്പിയാകും.. അവൻ വന്നാൽ പിന്നെ രണ്ടാളും ഒന്നിച്ചാകും ഇരിപ്പും കഴിപ്പും കിടപ്പും ഒക്കെ.. എന്തോ അവന്റെ ഇടയ്ക്കുള്ള വരവിനെപ്പറ്റി മാത്രം അച്ഛൻ ഇടയ്ക്കൊരു ദുസ്സൂചന തന്നു..

അടുത്ത വട്ടം ഞാൻ വന്നപ്പോൾ നിര്ബന്ധിച്ച് അഞ്ചുവിനെ എന്റെ കൂടെ അവർ പറഞ്ഞയയ്ച്ചു.. അവിടെയും അഞ്ജുവിൽ വലിയ ദോഷമൊന്നും ഞാൻ കണ്ടില്ല.. വാശിയും എല്ലാത്തിനോടുമുള്ള ദേഷ്യവും.. അതായിരുന്നു അവളുടെ ബേസിക്ക് ക്യാരക്റ്റർ.. മെല്ലെ ഞാനും അതൊക്കെ അഡ്ജസ്റ്റ് ചെയ്തു തുടങ്ങി.. അവിടെ ഒറ്റയ്ക്ക് ബോർ ആണെന്നും പറഞ്ഞ് കിച്ചുവിനെ കൂടെ ഇടയ്ക്കിടെ അവൾ വിളിച്ചു വരുത്തുമായിരുന്നു.. അനന്തൻ പറഞ്ഞു.. ഇറങ്ങ്.. മാളുവിനെ നോക്കി അവൻ പറഞ്ഞു.. അവളിറങ്ങി..ശബ്ദമുണ്ടാക്കാതെ അവർ ഡോർ തുറന്ന് അകത്തു കയറി... അനന്തൻ വന്നപ്പോഴേയ്ക്കും മാളു കട്ടിലിൽ ചാരിയിരുന്ന് മയക്കം തുടങ്ങിയിരുന്നു.. എന്താടോ..എന്തിനാ ഇരുന്നുറങ്ങുന്നത്.. കിടക്ക്.. ബാക്കി പറയ് അനന്തേട്ടാ.. അവൾ പറഞ്ഞു..അവൻ ചിരിച്ചു.. ആദ്യമെന്റെ മാളൂട്ടി കിടന്നുറങ്ങ്. കഥയൊക്കെ പിന്നെ കേൾക്കാം..

ഇപ്പോ നല്ലോണം കിടന്നുറങ്ങാൻ നോക്ക്.. അവൻ അവളെ പിടിച്ചു കിടത്തി.. അവനും കിടന്നതും മാളു അവനിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നു.. അവന്റെ നെഞ്ചിലേക്ക് തലവെച്ചവനെ നോക്കി..അവനും ചിരിയോടെ അവളെ പൊതിഞ്ഞുപിടിച്ചു.. അവനെയും ചുറ്റിപ്പിടിച്ചു മയക്കത്തിലേയ്ക്ക് വീഴുമ്പോഴും എന്തിനാണ് അനന്തൻ കിച്ചുവിനെ കൊന്നത് എന്ന ചോദ്യം അവളിൽ ബാക്കിയായിരുന്നു.. എങ്കിലും അവന്റെ സുരക്ഷിതവലയത്തിനുള്ളിൽ അവൾ സമാധാനമായി ഉറങ്ങി.. അപ്പോഴും നീറുന്ന ഭൂതകാലത്തിന്റെ ഓർമ്മയിൽ അനന്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..............തുടരും………

പ്രിയം : ഭാഗം 26

Share this story