പ്രിയം: ഭാഗം 28

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവനെയും ചുറ്റിപ്പിടിച്ചു മയക്കത്തിലേയ്ക്ക് വീഴുമ്പോഴും എന്തിനാണ് അനന്തൻ കിച്ചുവിനെ കൊന്നത് എന്ന ചോദ്യം അവളിൽ ബാക്കിയായിരുന്നു.. എങ്കിലും അവന്റെ സുരക്ഷിതവലയത്തിനുള്ളിൽ അവൾ സമാധാനമായി ഉറങ്ങി.. അപ്പോഴും നീറുന്ന ഭൂതകാലത്തിന്റെ ഓർമ്മയിൽ അനന്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ******** മാളു കണ്ണു ചിമ്മി തുറക്കുമ്പോൾ മുറിയിലാകെ വെട്ടം നിറഞ്ഞിട്ടുണ്ടായിരുന്നു.. അവളൊന്ന് ഞരങ്ങിയതും താൻ ഇപ്പോഴും അനന്തന്റെ നെഞ്ചിൽ അവന്റെ കരവലയത്തിൽ ആണെന്നവൾക്ക് ബോധ്യമായി.. ആ ചിന്ത പോലും അവളിൽ ഒരു പുഞ്ചിരി വിരിയിച്ചു..

അവൾ തലയൊന്നുയർത്തി അവനെ നോക്കി.. നല്ല ഉറക്കമാണ്.. മാളുവിനെന്തോ അവനിൽ നിന്ന് എഴുന്നേറ്റ് മാറാൻ തോന്നിയില്ല.. അവനിൽ നിന്ന് കണ്ണെടുക്കാനും തോന്നിയില്ല.. അവൾ അവനെ നോക്കികിടന്നു..വെറുതെ.. നിഷ്കളങ്കമായുള്ള ഉറക്കം.. അവൾക്ക് അനന്തനോട് പ്രണയം തോന്നി.. വല്ലാത്ത പ്രണയം.. അവൻ തന്റെയാണെന്ന ചിന്ത പോലും തന്നിൽ വല്ലാത്തൊരു സന്തോഷം നിറയ്ക്കുന്നു..അവന്റെ ഓരോ സ്പര്ശനത്തിലും താനെന്ന പെണ്ണിനവൻ നൽകുന്ന സ്നേഹം.. കരുതൽ..പ്രണയം.. വിവാഹ ദിവസംതാൻ കരഞ്ഞത് അവൾക്ക് ഓർമ്മ വന്നു.. അവനെ ഭയമാണെന്ന് പറഞ്ഞത്..

ആ നിമിഷം അവന്റെ കണ്ണിൽ കണ്ട ഭാവം.. വേദനയായിരുന്നു.. അതേ..താനുമവനെ വേദനിപ്പിച്ചു.. അവൾ വെറുതെ ക്ലോക്കിലേയ്‌ക്ക് ‌നോക്കി.. യ്യോ.. 8 മണിയോ.. അവൾ ഞെട്ടി എഴുന്നേറ്റു..അതോടെ അനന്തനും ഉണർന്നു.. എന്താടോ.. സമയം ഒത്തിരി ആയി അനന്തേട്ടാ.. അവൾ അതും പറഞ്ഞെഴുന്നേറ്റു.. വേഗം ബാത്റൂമിലേയ്‌ക്ക് ഓടി.. എന്തിനാടോ ഈ വെപ്രാളം... വേഗം കുളിച്ചു മാറ്റുവാനുള്ള വസ്ത്രങ്ങൾ എടുക്കുന്ന അവളെ കണ്ട് അവൻ പൊട്ടിവന്ന ചിരിയടക്കി പിടിച്ചു ചോദിച്ചു.. അമ്മയെന്ത് കരുതുവോ ആവോ..ഇത്രേം വൈകി ഞാൻ ഇതുവരെ എണീറ്റിട്ടില്ല.. അവൾ പറഞ്ഞു.. അതിനെന്താ..ഇന്നലെ രാത്രി നമ്മൾ പുറത്തു പോയത് അച്ഛനോട് പറഞ്ഞിട്ടല്ലേ..

താമസിച്ചാണ് കിടന്നതെന്ന് എല്ലാർക്കും അറിയാം.. പിന്നെന്താടോ.. എന്നാലും.. ന്റെ മാളൂ താനൊന്നടങ്ങു.. പയ്യെ പോയി കുളിച്ചിട്ട് താഴേയ്ക്ക് വാ.. ഞാൻ പോയി ചായ കുടിക്കട്ടെ.. അവൻ ചിരിയോടെ നടന്നു പോയി.. അവന്റെ പോക്ക് നോക്കി സ്വയം മറന്ന് മാളു കുറച്ചുനിമിഷം നിന്നുപോയി.. ഈശ്വരാ..ഈ മനുഷ്യനോട് എന്തിനാ നീയിത്ര ക്രൂരനായത്.. അവൾ മനസ്സിൽ ചോദിച്ചുപോയി.. നീയെന്ന കൈവഴിയെ അവനെന്നെ പുഴയിൽ എത്തിക്കുവാൻ വേണ്ടിയാണ് പാറകൂട്ടങ്ങൾ തിങ്ങിനിറഞ്ഞ വഴിയിലൂടെ അവനെ ഒഴുക്കിയതെന്ന് ദൈവം അവൾ പോലുമറിയാതെ മറുപടി നല്കി.. മാളു താഴേയ്ക്ക് വരുമ്പോൾ അച്ചു കണ്ണും തിരുമ്മി എഴുന്നേറ്റു വരികയാണ്..

ഏട്ടത്തിയും ലേറ്റായോ.. ഈശ്വരാ.. ഞാനിന്ന് രക്ഷപെട്ടു.. അച്ചു നെഞ്ചത്ത് കൈവെച്ചു പറഞ്ഞു.. അനന്തൻ തന്നെ ചിരിയോടെ നോക്കി നിൽക്കുന്നത് കണ്ടതും മാളു അതേ ചിരിയോടെ മറുപടി പറയാതെ അടുക്കളയിലേക്ക് നടന്നു.. മോളെഴുന്നേറ്റോ.. സോറി അമ്മേ.. ഞാനുറങ്ങിപോയി.. അതിനെന്താ.. ഇവിടെയിപ്പോ കൊച്ചുവെളുപ്പാൻകാലത്ത് എണീറ്റാലും ഒന്നും ചെയ്യാനില്ലല്ലോ.. അതുമല്ല മോളിന്നലെ താമസിച്ചല്ലേ കിടന്നത്.. സുധാമ്മ പറഞ്ഞു.. എന്തോ മാളുവിന് ആദ്യമായി അവരോട് ചെറിയ പരിഭവം തോന്നിയിരുന്നു. എന്തിനായിരുന്നു അന്ന് അനന്തേട്ടനെ ആ ബന്ധത്തിലേയ്ക്ക് തള്ളി വിട്ടത്..

സുധാമ്മ തിരിഞ്ഞപ്പോൾ താലിയിൽ കൈപിടിച്ചു ചുഴറ്റിക്കൊണ്ട് എന്തോ ആലോചിച്ചു നിൽക്കുന്ന മാളുവിനെയാണ് കണ്ടത്.. എന്താ മോളെ.. എന്താ ഒരു വിഷമം പോലെ.. ഒന്നുമില്ല അമ്മേ.. ഞാൻ.. എന്തോ.. ചെറിയമ്മയെ ഓർത്തുകാണും അല്ലെ മോളെ... മിനി ചിരിയോടെ ചോദിച്ചു.. മോളെന്നാൽ വേണമെങ്കിൽ വീടുവരെ പോയിട്ട് വാ.. അനന്തൻ ഇന്നെങ്ങോട്ടും പോകുന്നില്ലെന്ന് തോന്നുന്നല്ലോ.. സുധാമ്മ പറഞ്ഞു.. മ്മ്.. മോള് വിഷമിക്കേണ്ട.. വീട്ടിലെ പ്രശ്നങ്ങൾ ഓർത്തിട്ടാണ് പേടി എന്നറിയാം.. ഇടയ്ക്കിടെ മോളവിടെ പോകുന്നതുകൊണ്ട് ഞങ്ങൾക്കാർക്കും ഒരു വിഷമവുമില്ല.. പിന്നെ മോളെ രാത്രി കണ്ടില്ലെങ്കിൽ ഒരു സങ്കടമാണ്..

എപ്പോഴും എന്റെ നിഴല് പോലെ കൂടെ ഉള്ളോണ്ടാ.. സുധാമ്മ ചിരിയോടെ പാത്രം കഴുകി.. മാളുവിനവരോട് അലിവ് തോന്നി.. അവൾ അവരെ പിന്നിൽ നിന്ന് ചേർത്തു പിടിച്ചു.. അവർ ചിരിച്ചു.. മിനിയും.. മോൾക്ക് ചായ.. അച്ചൂനും കൂടെ.. ആഹാ തമ്പുരാട്ടി എഴുന്നേറ്റോ.. എന്നിട്ടെന്തിയെ.. സുധാമ്മ ചോദിച്ചു.. ഹാളിൽ ഉണ്ട്.. അവള് വേണമെങ്കിൽ അവിടെയിരുന്ന് അനന്തന്റെ മടിയിൽ കിടന്നുറങ്ങും.. ദാ ചായ.. അവർ രണ്ടുഗ്ലാസ് ചായ അവൾക്ക് നൽകി.. അച്ചൂ.. ചായ.. ഡോ ഞാൻ ചായ കുടിച്ചില്ല.. എനിക്കൂടെ തരാമോ ഒരെണ്ണം.. അനന്തൻ ചോദിച്ചു.. ഏട്ടൻ ഇത് കുടിച്ചോ.. ഞാൻ പോയെടുത്തോളാം.. അച്ചു പറഞ്ഞു.. അത് വേണ്ട. നീ കുടിച്ചോ.. ഇതിന് ചൂട് കുറവാ.. താനെനിക്ക് നല്ലൊരു ചൂട് ചായ ഇട്ടു താ.. ഞാനൊരു കോൾ ചെയ്തിട്ടു വരാം.. അനന്തൻ അതും പറന്നു മുകളിലേയ്ക്ക് പോയി.. ഈ അനന്തേട്ടനെന്താ..

രാവിലെ 'അമ്മ കൊടുത്ത ചായ കുടിച്ച ഗ്ലാസ് ദോ അവിടെ ഇരിക്കുന്നെയുള്ളൂ.. അച്ചു അന്തം വിട്ടു ചോദിച്ചു.. ആ.. മാളു അതും പറഞ്ഞു ചായ ചുണ്ടോടടുപ്പിച്ചു.. സ്സ്.. ഇതിന് നല്ല ചൂടുണ്ടല്ലോ.. അവൾ അച്ചുവിനെ നോക്കി.. എന്നാൽ ഒന്നും നോക്കേണ്ട.. ചേട്ടായി ഏട്ടത്തിയോട് റൊമാൻസിക്കാൻ വിളിച്ചതാ.. വേഗം ചെല്ല്.. ഡി കാന്താരി.. മാളു അവളെ കളിയായി അടിക്കാൻ ഓങ്ങിയതും അവൾ ഓടിക്കളഞ്ഞു.. മാളു ചിരിച്ചു.. പതിയെ ചായ കുടിച്ച ശേഷം ഒരു ചായ കൂടിയിട്ടവൾ മുകളിലേയ്ക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് നിറയെ അച്ചുവിന്റെ വാക്കുകളായിരുന്നു.. അതിന്റെ പ്രതിഫലനമെന്നോണം അവളുടെ ചുണ്ടിൽ നാണത്തിൽ പൊതിഞ്ഞ ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു.. എന്താടോ വല്യ ആലോചന..

മുറിയിൽ വന്ന് അനന്തനെ കാണാഞ്ഞതിനാൽ മേശയിൽ ചായയും വെച്ചവൾ ജനാല വഴി പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു.. അപ്പോഴാണ് അനന്തന്റെ ചോദ്യം.. ഹേയ്.. ഞാൻ വെറുതെ.. അച്ചു പറഞ്ഞതോർത്തപ്പോ.. അച്ചു എന്താ പറഞ്ഞേ.. അവൻ ചായ എടുത്തുകൊണ്ട് ചോദിച്ചു.. ഹേ..ആ.. അത് വെറുതെ.. എന്ത് വെറുതെ.. അനന്തന്റെ ചുണ്ടിലൊരു കള്ള ചിരി ഉണ്ടായിരുന്നത് മാളു കണ്ടു.. അവളവനെ കൂർപ്പിച്ചു നോക്കി.. അടുത്ത നിമിഷം അപ്രതീക്ഷിതമായി അനന്തൻ ഒരു കയ്യാലെ അവളുടെ ഇടുപ്പിൽ പിടിച്ചു തന്നോട് ചേർത്തതും അവൾ പതർച്ചയോടെ അവനെ നോക്കി.. എ..എന്താ അനന്തേട്ടാ.. വെറുതെ..

എനിക്കെന്റെ ഭാര്യയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി... മാളുവിന്റെ കണ്ണുകളിൽ അവൻ ആഴത്തിൽ നോക്കി.. വല്ലാത്ത തിളക്കം.. അവന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി തത്തി കളിച്ചു.. മാളൂ.. ആർദ്രമായ ആ വിളിയിൽ അവളുടെ കണ്ണൊന്ന് നിറഞ്ഞു.. മെല്ലെയവൾ അവന്റെ കണ്ണിൽ നിന്ന് കണ്ണെടുത്ത് മുഖം അവന്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചു... അവനവളെ ചേർത്തുപിടിച്ചു.. മാളൂ.. ഞാനെന്തിനാ വിളിപ്പിച്ചതെന്നറിയോ.. അവൾ ഇല്ലെന്ന് തലയാട്ടി.. തനിക്കെന്നോടെന്തോ പറയാനുള്ളപോലെ തോന്നി.. എന്നാൽ എന്താണെന്ന് കേട്ടേക്കാം എന്നുവെച്ചു.. എന്താ.. അവൻ ചോദിച്ചു.. എന്തിനാ അനന്തേട്ടൻ കിച്ചൂനെ കൊന്നേ...

തന്നിലുള്ള അവന്റെ പിടുത്തം അയയുന്നത് അവളറിഞ്ഞു.. അവന്റെ കണ്ണിലെ പ്രണയം പെട്ടെന്ന് മറ്റേതോ വികാരത്തിലേയ്ക്ക് വഴിമാറി.. അനന്തേട്ടാ.. അവന്റെ കൈകൾ തന്നിൽ നിന്നകന്നതും അവളാ കൈകളിൽ പിടിച്ചു.. അവൻ അവളിൽ നിന്നകന്നു മാറി കിടക്കയിൽ ഇരുന്നു.. സോറി അനന്തേട്ടാ.. ഞാൻ.. കൊല്ലണം എന്നു മുൻകൂട്ടി കരുതീട്ടൊന്നും ചെയ്തതല്ല...അന്ന് ഞാൻ.. അവന്റെ ഓർമകളിൽ ആ ദിവസം നിറഞ്ഞു.. ********* നല്ല മഴയല്ലേ അനന്താ.. നീ ഇത്തിരി കഴിഞ്ഞു പോയാൽ മതി.. ഡോക്ടർ ദേവിക പറഞ്ഞു.. ഓ.. അത് ശെരിയാകില്ല ദേവികേ.. അച്ഛൻ വീടുവരെ ചെല്ലാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.

എന്തോ അത്യാവിശം ഉണ്ടെന്ന് തോന്നുന്നു.. അവൻ പറഞ്ഞു.. വൈഫും വീട്ടുകാരുമായി നല്ല ചേർച്ചയിൽ അല്ലല്ലേ.. അവൾ ചോദിച്ചു.. അങ്ങനെയൊന്നുമില്ല.. അഞ്ചു കുറച്ചൂടെ മോഡേണ് അല്ലെ.. അതിന്റേതായ ചില പ്രശ്നങ്ങൾ.. അവൻ ചിരിച്ചു.. അന്ന് വൈഫിന്റെ കൂടെ ഇവിടെ വന്നതാരാ.. ആളുടെ ബ്രദറാണ്.. അവൻ ചിരിച്ചു.. ദേവിക എന്തോ ആലോചിച്ചു നിന്നു.. എന്താടോ.. ഞാൻ പറയുന്നോണ്ട് താൻ തെറ്റിദ്ധരിക്കരുത്.. എന്താടോ.. അത്... അയാൾ.. അയാളെ എനിക്കറിയാം.. മുൻപൊരിക്കൽ പപ്പയുടെ കയ്യിലെ ഫയലിൽ അയാളുടെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്.. പപ്പയുടെ ഫയലിലോ.. അതേ.. തനിക്കറിയാമല്ലോ പപ്പ നാർക്കോട്ടിക്‌സ് ഡിപ്പാർട്മെന്റിലാണ്..

ഒരിക്കൽ അബദ്ധത്തിൽ ഞാനാ ഫയലിൽ കണ്ടതാണ്.. ഒരു കേസ് ഫയൽ.. അതിലെ മുഖ്യപ്രതികളിൽ ഒരാൾ അയാളായിരുന്നു.. വാട്ട്.. അവൻ ഞെട്ടലോടെ ദേവികയെ നോക്കി.. എന്താ ഞാനതിത്ര ഓർക്കാൻ കാരണം എന്നു ചോദിച്ചാൽ..അയാൾആ കേസിൽനിന്ന് അന്ന് തന്നെ ഊരിപ്പോയിരുന്നു..ലക്ഷങ്ങൾ മേലധികാരികൾക്ക് കിട്ടിയപ്പോ ആ കേസിലയാളുടെ പേര് പോലും എന്റെ പപ്പയ്ക്ക് എഴുതി ചേർക്കാൻ പറ്റിയില്ല.. അവൾ പറഞ്ഞു.. അന്ന് പപ്പ എന്നോട് അതേപ്പറ്റിയൊക്കെ കുറെ സംസാരിച്ചിരുന്നു. അയാൾ അതുപോലെ പല കേസിലും പ്രതി ആണെന്നൊക്കെ.. ദേവിക പറഞ്ഞു.. അനന്തന് അതൊരു പുതിയ അറിവായിരുന്നു..

പെട്ടെന്നാണ് അവന്റെ ഫോൺ റിങ്ങ് ചെയ്തത്.. അച്ചുവാ.. അവൻ അതും പറഞ്ഞു ഫോണെടുത്തതും മറുപുറത്തുനിന്ന് ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്.. എന്താ.. എന്താടാ.. എന്താ മോളെ.. അവൻ വെപ്രാളത്തോടെ ചോദിച്ചു.. ഏട്ടാ.. അയാൾ.. അയാളെന്നെ.. ഏട്ടാ.. അവൾ കരയുകയായിരുന്നു.. എന്താ മോളെ.. ആരെങ്കിലും ഉപദ്രവിച്ചോ..എന്താ കാര്യം.. അവൻ ചോദിച്ചു.. ഏട്ടാ.. കിച്ചേട്ടൻ.. അയാളെന്നെ വിളിച്ചു.. നാളെ അയാൾ പറയുന്ന ഹോട്ടലിൽ ഞാൻ ചെല്ലണമെന്നാ പറഞ്ഞേ.. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ ഞാൻ.. ഞാൻ കുളിക്കുന്ന വീഡിയോ..എനിക്ക് പേടിയാ ഏട്ടാ... ആരോടും പറഞ്ഞില്ല ഞാൻ. പറയരുതെന്നാ പറഞ്ഞേ.. ആരേലും അറിഞ്ഞാൽ അയാളത് യൂട്യൂബിൽ ഇടുമെന്ന്...

പേടിച്ചിട്ടാ ഏട്ടാ ഞാൻ.. എനിക്ക് പേടിയാ ഏട്ടാ. അയാൾ.. അവൾ നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് പറയുന്നത് കേട്ട് അനന്തൻ തറഞ്ഞു നിന്നുപോയിരുന്നു.. മോളെ.. അവൻ വേദനയോടെ വിളിച്ചു.. അയാളെന്നെ ഉപദ്രവിക്കും ഏട്ടാ.. ഒന്നൂല്ലടാ.. ഒന്നും വരില്ല. ഏട്ടൻ നോക്കിക്കോളാം.. എന്റെ കുട്ടി സമാധാനമായി ഇരിക്ക്.. പേടിക്കേണ്ട. ഏട്ടൻ ഉണ്ട് മോൾടെ കൂടെ..കരയല്ലേ.. തൽക്കാലം വേറാരോടും ഒന്നും പറയേണ്ട.. മോള് ധൈര്യമായി ഇരിക്ക്.. അതും പറഞ്ഞവൻ ഫോൺ വെച്ചു.. എന്താ അനന്താ.. ദേവികാ അവൻ.. അവനെന്റെ അച്ചൂനെ.. അവളെ ഭീഷണിപ്പെടുത്തുകയാണ്.. എന്തിന്.. അവൻ കാര്യങ്ങൾ അവളോട് പറഞ്ഞു...

എടുത്തു ചാടരുത് അനന്താ. സൂക്ഷിച്ചു മൂവ് ചെയ്യണം.. ഞാൻ പറഞ്ഞില്ലേ..എന്തിനും പോന്നവനാണ് അവൻ.. എടുത്തു ചാടി അവനോട് കൊമ്പുകോർത്താൽ ചിലപ്പോ ആ ദേഷ്യത്തിന് അവൻ എന്തെങ്കിലും ചെയ്യും.. താൻ ഒരു കാര്യം ചെയ്.. ഒന്നുമറിയാത്തതുപോലെ താൻ ഫ്ലാറ്റിലേക്ക് ചെല്ല്... അവിടുന്ന് അവൻ പുറത്തു പോകാതെ നോക്കിയാൽ മതി.. ഞാൻ പപ്പയോട് സംസാരിക്കാം.. ഒരിക്കലും ഊരിപോകാത്തതുപോലെ അവനെ പൂട്ടാം.. പോലീസിൽ അച്ഛന് കുറച്ചു ഫ്രണ്ട്സ് ഒക്കെയുണ്ട്.. ഞാനിത് മാനേജ്‌ ചെയ്തോളാം.. ദേവിക പറഞ്ഞു.. അനന്തന്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.. താൻ ചെല്ലേടോ.. ഇല്ലെങ്കിൽ അവൻ രക്ഷപെട്ടു പോകും..ചെല്ല്..

ദേവിക അവനു ധൈര്യം പകർന്നു.. അവൻ കാർ എടുത്തു.. അതിവേഗം ഫ്ലാറ്റിലേക്ക് കുതിച്ചു.. ********* അനന്തൻ ചെല്ലുമ്പോൾ ഫ്ലാറ്റിന്റെ ഡോർ ലോക്ക് ചെയ്തിട്ടുണ്ടായിടുന്നില്ല.. അവൻ അകത്തേയ്ക്ക് കയറി.. ശബ്ദമുണ്ടാക്കാതെ റൂമിലേയ്ക്ക് പോയി.. റൂമിൽ ആരും ഉണ്ടായിരുന്നില്ല.. അവൻ ബാഗ് ബെഡിന്റെ അടിയിൽ വെച്ച് മെല്ലെ വാതിൽ ചാരി പുറത്തിറങ്ങി... ഈ കതക് നീ അടച്ചില്ലായിരുന്നോ.. കിച്ചുവിന്റെ ശബ്ദം..അനന്തന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു..അവൻ വേഗം കിച്ചുവിന്റെ മുറിക്കുള്ളിലേയ്ക്ക് കയറി.. അവർ രണ്ടാളും ഹാളിലേക്ക് വന്നു.. അവനു ദേഷ്യം സിരയിലേയ്ക്ക് ഇരച്ചു കയറി..

മുൻപിലത്തെ ഡോർ അടയുന്നതും ലോക്ക് ചെയ്യുന്നതുമായ ശബ്ദം കേട്ടു.. നിന്റെ ഭർത്താവുദ്യോഗസ്ഥൻ വന്നില്ലല്ലോ.. ഇന്നിനി ഉടനെ വരില്ലായിരിക്കും... വരാനാണെങ്കിൽ സമയം കഴിഞ്ഞു.. പുച്ഛത്തോടെയുള്ള അഞ്ജുവിന്റെ ശബ്ദം.. മെല്ലെയാ ശബ്ദം തന്റെ മുറിയിലേയ്ക്ക് പോകുന്നത് അവനറിഞ്ഞിരുന്നു.. അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പുറത്തുനിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ അവൻ കേട്ടു.. അവൻ ശബ്ദമുണ്ടാക്കാതെ കിച്ചുവിന്റെ റൂം ഡോർ ചാരി.. ലോക്ക് ചെയ്തു.. അവൻ ഓരോന്നോരോന്നായി പരിശോധിച്ചു..

പെട്ടിയിൽ വലിച്ചു വാരി ഇട്ടിരുന്ന തുണികൾക്കിടയിൽ നിന്ന് വൃത്തിയായി മടക്കി വെച്ചിരുന്ന ജീൻസ് അവൻ കണ്ടതും അവനത് പരിശോധിച്ചു.. പോക്കറ്റിൽ നിന്ന് കിട്ടിയ ക്യാപ്സ്യൂൾ സ്ട്രിപ്‌സ് കണ്ടതും അവനൊരു ഡൗട്ട് തോന്നി.. പൊട്ടിച്ചു വെച്ച കവർ വീണ്ടും സീൽ ചെയ്തിരിക്കുകയാണെന്ന് ബോധ്യമായതും അവന്റെ സംശയം ബലപ്പെട്ടു.. അപ്പോഴാണ് മേശയിൽ ഇരിക്കുന്ന ഫോൺ അവൻ കണ്ടത്.. അവനത് ഓപ്പണ് ചെയ്യാൻ ശ്രമിച്ചു.. പിൻ അടിക്കാൻ വന്നതും അനന്തൻ ഒരൂഹത്തിൽ കിച്ചുവിന്റെ ജന്മവർഷം ടൈപ്പ് ചെയ്തതും ഫോൺ ഓണായി..

ഗ്യാലറിയിൽ അവൻ കണ്ട ഓരോ ചിത്രങ്ങളും അവനെ തകർത്തു കളയാൻ കെൽപ്പുള്ളവയായിരുന്നു.. പല സ്ത്രീകളുടെ ചിത്രങ്ങൾ.. പലതും ന്യൂഡ് ചിത്രങ്ങളാണ്.. അവനുമൊത്ത് കഴിഞ്ഞ പലരുടെയും വീഡിയോസ്.. അതിനിടയിൽ അച്ചുവിന്റെ വീഡിയോ കണ്ടതും അവന്റെ നെഞ്ചു തകർന്നു.. അവൻ വേഗം അത് ഡിലീറ്റ് ആക്കി.. തൊട്ടടുത്തായി സിത്തുവും ആര്യനും ഒന്നിച്ചുള്ള ബെഡ്റൂം വീഡിയോ.. അനന്തൻ ഞെട്ടിപ്പോയി..കിച്ചു താൻ വിചാരിച്ചിരുന്നതിലും മോശമാണ് എന്നവന് ബോധ്യമായിരുന്നു.. പുറത്തുള്ള നിശബ്ദത തേടി അവൻ പുരത്തിറങ്ങിയപ്പോഴും കിച്ചുവിന്റെ ഫോൺ ഭദ്രമായി അനന്തൻ പോക്കറ്റിൽ ഇട്ടിരുന്നു.. സ്സ്.. നീറുന്നു..

അഞ്ചിതയുടെ വശ്യമായ ശബ്ദം.. അനന്തന്റെ ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി.. അവൻ തന്റെ ബെഡ്റൂമിനരികിലേയ്ക്ക് മെല്ലെ നീങ്ങി നിന്നു.. പാതി തുറന്ന ഡോറിനുള്ളിലൂടെ അകത്തേയ്ക്ക് നോക്കിയ അനന്തന്റെ ശരീരം ഒരു നിമിഷം തളർന്നുപോയി.. പൂർണ്ണ നഗ്നരായി പരസ്പരം ഇണചേരുന്ന അഞ്ചിതയെയും കിച്ചുവിനെയും കണ്ടതും അനന്തന്റെ കണ്ണുകളിൽ എന്തോ മൂടൽ നിറഞ്ഞു.. കണ്ട കാഴ്ചയെ ഒരു തരത്തിലും അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.. കണ്ണുകൾ ഇറുക്കിയടച്ചു അവൻ ഭിത്തിയിലേയ്ക്ക് നിശബ്ദം ചാരി നിന്നു..

അകത്ത് തന്റെ താലി കഴുതിലണിഞ്ഞവൾ സഹോദരനുമൊത്ത് കിടക്ക പങ്കിടുന്നതിന്റെ ശബ്ദങ്ങൾ അവന്റെ കാതിൽ തുളച്ചു കയറി.. അവന്റെ കണ്ണുകൾ നിറഞ്ഞു.. ഒരുവേള അവന് മരിച്ചാൽ മതിയെന്നുപോലും തോന്നിപ്പോയി... മതി മതി.. സമയം കുറെയായി.. അഞ്ചിത പറഞ്ഞു.. ഒന്നുകൂടി.. വേണ്ട.. അയാൾ വരാറായി.. അവൾ അവനെ പിടിച്ചു മാറ്റി.. പ്ലീസ് ഡാ.. അവൻ വരുമ്പോ ബെല്ലടിക്കുമല്ലോ... അപ്പൊ ഈ കോലത്തിൽ ചെന്നു നിൽക്കാൻ പറ്റുമോ.. ഉത്തമ ഭാര്യ ആകേണ്ടേ.. അവൾ പുച്ഛത്തോടെ പറഞ്ഞതും കിച്ചു ചിരിച്ചു.. അതെയതെ... ഉത്തമ ഭാര്യ.. അതും പറഞ്ഞവൻ അവളെ ചൂഴ്ന്ന് നോക്കി.. അല്ല.. നിനക്ക് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ അഞ്ചൂ.. അവൻ അവളുടെ കഴുത്തിടുക്കിലേയ്ക്ക് മുഖം പൂഴ്ത്തി ചോദിച്ചു..

എന്തിന്.. ഈ അഞ്ചാറു മാസം അവന്റെ കൂടെ താമസിച്ചിട്ടും നിനക്ക് അവനോടൊന്നും തോന്നിയിട്ടില്ലേ.. കിച്ചു അവളെ നോക്കി.. അവൾ പുച്ഛിച്ചു.. ഞാനെത്ര ആണുങ്ങളോടൊപ്പം കിടന്നിട്ടുണ്ടെന്നറിയോ നിനക്ക്.. അവൾ ചോദിച്ചതും കിച്ചു അവളെ നോക്കി... എനിക്ക് പോലും ഓർമ്മയില്ല.. പിന്നെങ്ങനെയാ നിനക്ക്.. നീ ഡ്രഗ്സ് എടുത്തോ.. കിച്ചു സംശയത്തോടെ ചോദിച്ചു.. മ്മ്.. ചെ.. നീയെന്ത് പണിയാണ് കാണിച്ചത്.. ഒരു നിമിഷം മതി എല്ലാം തകരാൻ.. അനന്തൻ ഇതു വല്ലോം അറിഞ്ഞാൽ.. നെഞ്ചുപൊട്ടി ചത്തു പോകും.. പാവം.. അഞ്ചിത പുച്ഛത്തോടെ പറയുമ്പോൾ ആ വാതിലിന് അരികിൽ നെഞ്ചുപൊട്ടി അലറികരയുകയായിരുന്നു അവൻ.. മൗനമായി..

എനിക്ക് അവനോടൊന്നും തോന്നിയില്ലേ എന്നു നീ ചോദിച്ചില്ലേ... തോന്നിയിട്ടുണ്ട്.. പക.. ഒരിക്കലും അടങ്ങാത്ത പക... അഞ്ചിതയുടെ പകയിൽ സ്വയം അറിയാതെ വെന്ത് നീറുന്ന ഒരു പാവം അതാണ് ആ പൊട്ടൻ.. നിനക്കറിയുമോ ആ കുടുംബം മുഴുവൻ ഇപ്പൊ എന്റെയീ കയ്യിലെ കളിപ്പാവയാണ്.. അവന്റെ ചേട്ടൻ.. അവനെ ബോധം കെടുത്തി കിടത്തി എടുത്ത രണ്ടോ മൂന്നോ ഫോട്ടോസ്.. അവന്റെ ഭാര്യ ഗർഭിണി ആയപ്പോൾ അത് അത്രയും കോംപ്ലിക്കേഷൻ ആയപ്പോ ആ ഫോട്ടോ വെച്ചവനെ ഞാൻ ഭീഷണിപ്പെടുത്തി.. ഭാര്യയ്ക്ക് ചെറിയ വിഷമം പോലും ഉണ്ടാക്കിയാൽ കോച്ച് ചത്തുപോകും എന്നാ ഡോക്ടറെക്കൊണ്ട് പറയിപ്പിക്കാൻ എനിക്ക് ചെലവായത് വെറും 10000 രൂപയാണ്.

അനന്തൻ ഞെട്ടിത്തരിച്ചിരുന്നു.. ആ ഫോട്ടോ വെച്ചവനെ ഭീഷണിപ്പെടുത്തി ആ ദർശനയുടെയും അനന്തന്റെയും ജാതകം വാങ്ങി അതൊരിക്കലും ചേരാത്ത പോലെ ആക്കി വെച്ചതും എന്റെ മിടുക്ക്..ഒരുകാലത്തും അവനുമായി ചേരാത്ത എന്റെ ജാതകവുമായി പത്തിൽ ഒൻപത് പൊരുത്തം ഉണ്ടാക്കി വെച്ചതും എന്റെ മിടുക്ക്.. അഞ്ചിത ചിരിച്ചു..അല്ല അട്ടഹസിച്ചു.. ഒരു യക്ഷിയെ പോലെ.. ആര്യനെ നീ ഭീഷണിപ്പെടുത്തിയപ്പോൾ ദർശന ഔട്ട് അഞ്ചിത ഇൻ... അവൻ നെഞ്ചുപൊട്ടി കരഞ്ഞത് ഞാൻ കണ്ടതാ കിച്ചൂ.. ഞാൻ കരഞ്ഞപോലെ.. അതിന് വേണ്ടിയാ ഞാൻ നിനക്കീ എന്നെ തന്നത്.. അല്ലെ..

അവനെ പെട്ടെന്ന് മറിച്ചു കിടത്തി അവൾ അവന്റെ മുകളിലേയ്ക്ക് കിടന്നു.. അനന്തൻ കണ്ണുകൾ ഇറുക്കിയടച്ചു.. എന്നിട്ടോ.. എന്റെ ഫസ്റ്റ് നൈറ്റിൽ ഞാൻ അവനോട് ആ ആര്യനോട് പറഞ്ഞു അനന്തൻ എന്നെ തൊടുമ്പോ ഞാൻ അവനെ സങ്കല്പിക്കുമെന്ന്.. ഇപ്പോഴും പാവം വിചാരിച്ചേക്കുന്നത് ഞാൻ ഓരോ രാത്രിയുമവന്റെ കൂടെ ആ പൊട്ടനെയും മനസ്സിലോർത്ത് കിടന്നു കൊടുക്കുവാണെന്നാ.. ആ കുറ്റബോധത്തിൽ നീറി നീറി ഇന്നിപ്പോ അനന്തനോട് പോലും അവൻ സംസാരിക്കില്ല.. അവൾ വന്യമായി ചിരിച്ചു.. ആ തള്ളേം തന്തേം ആ പെണ്ണും.. ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടി വെച്ചുകൊടുത്ത ഞാൻ മോനെ എന്നെന്നേക്കുമായി കുടുംബത്തീന്നു അകറ്റുവാണെന്ന ചിന്തയിൽ അവറ്റകളും നെഞ്ചു പൊട്ടി കരയുവാ.. ഒക്കെ കണ്ടവൻ നെഞ്ചു പൊട്ടി കരയട്ടെ..

ഇപ്പോഴും ഞാൻ അവനോട് പ്രതികാരം ചെയ്യുവല്ലേ.. എന്തിനാ ഞാൻ നിന്നെ കൊണ്ടുവന്ന് കൂടെക്കിടത്തുന്നത്.. അവൻ കെട്ടിയ ഈ താലി സാക്ഷിയായി അവന്റെ മുറിയിൽ ഈ കിടക്കയിൽ നിന്റെ വിയർപ്പിൽ എനിക്ക് പടരണം.. ഇങ്ങനെ ഓരോ നിമിഷവും അവനെ എനിക്ക് ചതിക്കണം.. എന്നിട്ടൊടുവിൽ ഒരു ദിവസം നിന്റെ ചോരയെ എനിക്ക് അവനു കൊടുക്കണം.. അതെന്നിൽ നാമ്പിടുന്ന നിമിഷം നിന്റെ വിയർപ്പോടെ ഞാനെന്നെ അവനു കൊടുക്കും..ഈ ജീവിതകാലം മുഴുവൻ അവൻ എന്റെ പകയെ സ്നേഹിക്കട്ടെ.. അവൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.. പിന്നെ എഴുന്നേറ്റു വസ്ത്രം ധരിച്ചു.. ഒന്നുകൂടി മേക്കപ്പ് ഇട്ടു.. ഒന്നു കുളിക്കെടി..

എന്തിന്.. അവൻ വന്ന് സ്നേഹത്തോടെ നോക്കുന്നത് എന്റെയീ ദേഹത്തെ മതി.. അവൾ പുച്ഛത്തോടെ പറഞ്ഞു..അപ്പോഴേയ്ക്കും.അവനും എഴുന്നേറ്റ് വസ്ത്രം ധരിച്ചു.. പിന്നെ അച്ചു.. അവൾ നാളെ നിനക്ക് സ്വന്തം.. അല്ലെ.. കിച്ചു ചിരിച്ചു.. കിളിന്ത് പെണ്ണാ.. സൂക്ഷിക്കണം.. വെറുതെ ഞെരിച്ചുടച്ചു കളയരുത്.. അവളെ അങ്ങനെ ഒറ്റയടിക്ക് കൊല്ലരുത്..നാളത്തെ വീഡിയോ കൂടി കിട്ടിയാൽ പിന്നെ നീ ചൂണ്ടിക്കാട്ടുന്ന ആരുടെ കൂടെ വേണമെങ്കിലും അവൾ പോകണം.. എപ്പോ വിളിച്ചാലും ഒരു മടിയുമില്ലാതെ അവൾ നിന്റെ കൂടെ വരണം.. ഒരടിമയെ പോലെ..

അവൾ ക്രൂരമായി ചിരിച്ചതും വാതിൽ തള്ളി തുറന്ന് അനന്തൻ അകത്തേയ്ക്ക് വന്നു.. പകച്ചുപോയിരുന്നു രണ്ടാളും.. ഒന്നാലോചിക്കാൻ സമയം കിട്ടും മുൻപേ അവൻ അഞ്ചിതയെ പിടിച്ചു വലിച്ചു മുൻപിൽ നിർത്തി കരണം അടച്ചൊരു അടി നൽകി.. അവന്റെ നെഞ്ചിലെ വേദനയുടെ ചൂട് അവളുടെ കവിളിൽ നിറഞ്ഞതും അവളൊന്ന് കുതറി..പക്ഷെ അടുത്ത നിമിഷം അവന്റെ കൈകൾ മാറി മാറി അവളുടെ ഇരു കരണത്തും പതിഞ്ഞു.. കിച്ചു ഓടിവന്നവനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.. അനന്തന്റെയുള്ളിലെ ദേഷ്യത്തിന് മുൻപിൽ അതൊന്നും ഒന്നും അല്ലായിരുന്നു.. അവനെ പിടിച്ചു തള്ളിമാറ്റി അനന്തൻ അവളെ നിലത്തേയ്ക്കിട്ട് ചവിട്ടി..

തടുക്കാൻ വന്ന കിച്ചുവിന്റെ ശരീരത്തും അനന്തന്റെ കൈകൾ ഭ്രാന്തമായി പതിഞ്ഞു.. അവൻ കിച്ചുവിനെ പുറത്തേയ്ക്ക് എറിഞ്ഞു.. തുടർച്ചയായി ഏറ്റ പ്രഹരത്തിൽ തളർന്നുപോയ കിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചതും അനന്തൻ വീണ്ടും അവനെ നിലത്തിട്ട് ചവിട്ടി.. പിന്നിൽ നിന്നെഴുന്നേറ്റു വന്ന അഞ്ചു പകച്ചുപോയി.. അലങ്കാരത്തിന് വെച്ചിരുന്ന ബ്രാസിന്റെ ഫ്‌ളവർ വെസ് എടുത്തവൾ അനന്തന്റെ തലയിലേക്ക് ആഞ്ഞടിച്ചു.. അപ്രതീക്ഷിതമായ പ്രഹരത്തിൽ ഒന്നു പിടഞ്ഞെങ്കിലും അടുത്ത നിമിഷം അവൻ അവളെ മുൻപിലേക്ക് എറിഞ്ഞു.. അവളുടെ കയ്യിൽ നിന്നും തെറിച്ചു വീണ ഫ്‌ളവർവേസ് എടുത്തവൻ അവളുടെ കാൽ മുട്ടിലേയ്ക്ക് ആഞ്ഞടിച്ചു..

ഭ്രാന്തനെപോലെ ആയിമാറിയിരുന്നു അവൻ.. പെട്ടെന്ന് നീങ്ങി നിരങ്ങി കിച്ചു ഒരുവിധം ഡൈനിങ്ങ് ടേബിളിൽ ഇരുന്ന കത്തി കയ്യിൽ എടുത്തു.. കിച്ചുവിന് അപകടം മണത്തു..അവൻ മെല്ലെ എഴുന്നേറ്റ് പിന്നിലൂടെ വന്ന് അനന്തന് നേർക്ക് കത്തി വീശിയതും അവൻ സമർഥമായി ഒഴിഞ്ഞുമാറി.. അടുത്ത നിമിഷം നിലതെറ്റി താഴേയ്ക്ക് വീണ കിച്ചുവിന്റെ കയ്യിൽ നിന്നുമാ കത്തി പിടിച്ചുവാങ്ങി അനന്തൻ അവന്റെ വയറ്റിലേയ്ക്ക് കുത്തി കയറ്റിയിരുന്നു.. ആ.. കിച്ചുവിന്റെ രക്തം അനന്തന്റെ മുഖത്തേയ്ക്ക് വീണു.. പിടയുന്ന അവനെ കണ്ടതും മുന്പകേട്ട ഓരോ വാചകങ്ങളും അവന്റെ മനസ്സിൽ മുഴങ്ങി..

വീണ്ടുമാ കത്തി ഭ്രാന്തമായി കിച്ചുവിന്റെ ശരീരത്തിലേക്ക് ഉയർന്നു താഴ്ന്നു..ശേഷം നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ടവൻ ആ ശരീരത്തിലേക്ക് വീണു.. ഒരുവിധം പിടഞ്ഞെഴുന്നേറ്റ അഞ്ചിത ആ കാഴ്ച്ച കണ്ട് അലറിവിളിച്ചു.. അവൾ അബോധാവസ്ഥയിൽ നിലത്തേക്ക് വീണു.. പെട്ടെന്ന് അനന്തൻ പിടഞ്ഞെഴുന്നേറ്റു.. വികാരങ്ങൾ വിചാരത്തിലേയ്ക്ക് വഴി മാറിയതും അവൻ പെട്ടെന്ന് കിച്ചുവിന്റെ പൾസ് നോക്കി.. ഇല്ല കഴിഞ്ഞിരിക്കുന്നു.. അനന്തൻ എഴുന്നേറ്റു..ദേഹം മുഴുക്കെ ചോര.. അവൻ വേഗം അഞ്ചുവിനെ നോക്കി.. ബോധമില്ല എന്നു മനസ്സിലായതും അവളെ തൂക്കിയെടുത്തു തോളിലിട്ട് പുറത്തേയ്ക്ക് നടന്നു..

ഫ്ലാറ്റ് ചാരി.. സന്ധ്യ ആകുന്നു.. ഫ്ലാറ്റിൽ അധികമാരും ഇല്ലാത്ത സമയമാണ്.. ജോലി കഴിഞ്ഞു വരാറാകുന്നതെയുള്ളൂ.. ഇടയ്ക്ക് കണ്ടവരോട് വീണു എന്നുമാത്രം പറഞ്ഞവൻ ഓടി.. അവളെ കാറിലേയ്ക്കിട്ട് അതിവേഗം അവൻ പാഞ്ഞു.. അപ്പോഴവൻ ഏത് ജീവനും രക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു ഡോക്ടർ ആയിരുന്നു.. ഐ സി യുവിന് മുൻപിൽ ഇരിക്കുമ്പോൾ അവന്റെ ഹൃദയം പിടയുകയായിരുന്നു.. എത്രയൊക്കെ ഒഴിവാക്കി നിർത്തിയിരുന്നപ്പോഴും അവളെ താൻ സ്നേഹിച്ചിരുന്നു എന്ന ചിന്ത അവനിൽ നിറഞ്ഞു.. അതേ..ഒന്നുമറിയാതെ ആട്ടമാടിയ തനിക്കവൾ പ്രിയപ്പെട്ടവളായി കഴിഞ്ഞിരുന്നു.. അത്രമേൽ ഭംഗിയായി അവൾ അഭിനയിച്ചിരുന്നു.. ഉള്ളിലവളാണ്..താൻ താലി കെട്ടിയവൾ.. തന്റെ ഭാര്യ.. പക്ഷെ.. അൽപ്പം മുൻപ് നടന്നതൊക്കെയും അവന്റെ മനസ്സിൽനിറഞ്ഞു..

അവൻ ഫോണെടുത്തു.. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു.. തന്റെ ഫ്ലാറ്റിൽ ബോഡി കിടപ്പുണ്ട്‌ എന്നറിയിച്ച ശേഷം അവൻ ഫോൺ വെച്ചു.. തലയ്ക്കേറ്റ അടിയുടെ വേദന.. മുറിവിൽ സ്റ്റിച്ച് ഇട്ടിരുന്നു.. നിശബ്ദമായ ഐ സിയുവിന് മുൻപിൽ രക്തത്തിൽ കുളിച്ചവൻ ഇരിക്കുമ്പോഴും അവന്റെ മനസ്സ് പലതരം ഓര്മകളാൽ കലുഷിതമായിരുന്നു.. ഒടുവിൽ പോലീസ് എത്തി വിലങ്ങു വെച്ചുകൊണ്ട് പോകുമ്പോഴും അവന്റെ ഹൃദയം തകർന്നത് കൂടെ നിന്ന് ചതിച്ചവരെ ഓർത്തുമാത്രമായിരുന്നു..അപ്പോഴും അവന്റെ കയ്യിൽ കൂടെപ്പിറപ്പിന്റെ സ്ഥാനത്ത് കണ്ടവന്റെ രക്തത്തിന്റെ ചൂടുണ്ടായിരുന്നു.. അറിയാതെയെങ്കിലും ചെയ്തുപോയ തെറ്റിന്റെ ആഴം അവനെ കുത്തി നോവിക്കുന്നുണ്ടായിരുന്നു..............തുടരും………

പ്രിയം : ഭാഗം 27

Share this story