പ്രിയം: ഭാഗം 4

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പിന്നെ ആ ഓർമകൾക്ക് മുകളിൽ തീർക്കുവാനുള്ള ബാധ്യതകൾ നിറഞ്ഞതും അവയുടെ ഓർമയിൽ വീണ്ടും അവൾ ചുറ്റും നോക്കി.. അതേ..ഈ ദിവസവും തുടങ്ങുന്നു.. നെട്ടോട്ടത്തിൽ തന്നെ.. അവളൊന്ന് ചിരിച്ചു...ശേഷം വീണ്ടും വഴിയോര കാഴ്ചകളിലേക്ക് മിഴി നട്ടു.. ********** ഏട്ടാ.. അനന്തേട്ടാ.. അച്ചുവിന്റെ വിളിയാണ് അനന്തനെ ഉണർത്തിയത്.. ആശുപത്രിയിൽ നിന്ന് വന്ന ശേഷം കുളിച്ചു കേറി കിടന്നതാണ്.. അവൻ എഴുന്നേറ്റ് ക്ലോക്കിൽ നോക്കി.. മണി 5 കഴിഞ്ഞിരിക്കുന്നു.. അവൻ എഴുന്നേറ്റവളെ നോക്കി പുഞ്ചിരിച്ചു.. മതി ഉറങ്ങിയത്.. ഇനി കിടന്നാൽ രാത്രി ഉറങ്ങില്ല.. അച്ചു പറഞ്ഞു.. മ്മ്.. അവൻ എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി.. എന്താ അവിടെ ഒരു ബഹളം.. താഴെ നിന്നും ഉയർന്ന് കേൾക്കുന്ന ശബ്ദം കേൾക്കേ അനന്തൻ ടവ്വലിൽ മുഖം തുടച്ചുകൊണ്ട് ചോദിച്ചു.. അമ്മായിയും പ്രിയയും വന്നിട്ടുണ്ട്.. എന്താ കാര്യം.. സ്ഥിരം പല്ലവി തന്നെ. അനന്തേട്ടൻ വാ.. ഞാൻ ചായ എടുക്കാം.. അച്ചു പറഞ്ഞു.. അവൻ അവൾക്ക് പിന്നാലെ താഴേയ്ക്ക് നടന്നു.. എന്നാലും മോശമായി നാത്തൂനെ..

നാത്തൂനീന്നും ചന്ദ്രേട്ടനീന്നും ഇത്രേം പ്രതീക്ഷിച്ചില്ല.. അവർ സാരിതലപ്പിൽ മുഖം തുടച്ചു തിരിഞ്ഞപ്പോഴാണ് അനന്തനെ കണ്ടത്.. അവനെ കണ്ടതും അവർ പ്രിയയെ തോണ്ടുന്നത് അച്ചുവും അനന്തനും ശ്രദ്ധിച്ചിരുന്നു.. അച്ഛനെപ്പോൾ വന്നു.. അമ്മയ്ക്കൊപ്പം നിൽക്കുന്ന അച്ഛനെ കണ്ടതും അവൻ ചോദിച്ചു.. അല്പനേരമായി.. നീ ഉറങ്ങുകയായിരുന്നല്ലോ.. അയാൾ പറഞ്ഞു.. ആഹാ.. നീയും കൂടി അറിഞ്ഞുകൊണ്ടാണോ അനന്താ ഇതൊക്കെ.. എന്തൊക്കെ.. അനന്തൻ ചോദിച്ചതും അവർ നടന്ന് അവനരികിൽ ചെന്നു.. അല്ല നാത്തൂനും ചന്ദ്രേട്ടനും കൂടി നിന്റെ കല്യാണം ഉറപ്പിച്ചത്.. അവൻ ഞെട്ടലോടെ അമ്മയെ നോക്കി.. ഉറപ്പിച്ചിട്ടൊന്നും ഇല്ല നാത്തൂനെ.. ഒരു കുട്ടിയെ കണ്ടു.. ഇഷ്ടപ്പെട്ടു.. ഒരാലോചന മുന്നോട്ട് വെച്ചു..അത്ര തന്നെ.. സുധാമ്മ വിശദീകരിച്ചു.. അവൻ അവരെ ഒന്ന് നോക്കി.. പിന്നെ മൗനം പാലിച്ചു.. വാക്ക് കൊടുത്തതാണല്ലോ.. എന്നാലും എന്റെ അനന്താ.. നിനക്ക് എല്ലാം അറിയുന്നതല്ലേ.. എന്റെ ശിവപ്രിയമോള് ഇത്രേം നാള് നിനക്കായി കാത്തിരുന്നതല്ലേ..

നീയിനി കല്യാണം കഴിക്കുന്നില്ലെന്ന് പറഞ്ഞിട്ട് പോലും നിനക്ക് വേണ്ടിയാണ് ഇവൾ കാത്തിരുന്നത് എന്നിട്ടും വീണ്ടും കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ നീ പോലും ഓർത്തില്ലല്ലോ.. അവർ വീണ്ടും കണ്ണു തുടച്ചു.. അമ്മായീ പ്ലീസ്.. അനന്തന്റെ ശബ്ദമിടറി.. ഈ കാര്യത്തിൽ എന്റെ റോൾ എന്താണെന്ന് എനിക്കറിയില്ല.. അമ്മ കല്യാണത്തിന് സമ്മതിക്കണം എന്നു പറഞ്ഞു.. അമ്മയ്ക്ക് വേണ്ടി വീണ്ടും ഒരിക്കൽ കൂടി അനന്തൻ കോമാളിവേഷം കെട്ടാൻ തീരുമാനിച്ചു.. അതിപ്പോ ഇനി അമ്മ ആരെ ചൂണ്ടി കെട്ടാൻ പറഞ്ഞാലും അനന്തൻ ചെയ്യും.. പക്ഷെ അതൊരിക്കലും ഇവളാകില്ല.. പ്രിയ ഞെട്ടലോടെ അവനെ നോക്കി. പെങ്ങളായി എന്റെ അച്ചുവിന്റെ സ്ഥാനത്താണ് അന്നുമിന്നും ഞാനിവളെ കണ്ടത്.. കെട്ടാൻ ആളില്ലാതെ പെങ്ങളെ കെട്ടാൻ വേണ്ടി അധഃപതിച്ചിട്ടില്ല മേലേപ്പാട്ടെ അനന്തൻ.. എല്ലാം.. ഇതൊക്കെ നിങ്ങൾക്കൊക്കെ അറിയുന്നതല്ലേ.. ഒരിക്കൽ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.. പിന്നെയും എന്തിനാ ഇങ്ങനെ . അവന്റെ ശബ്ദമിടറി.. സുധാമ്മയും ചന്ദ്രനും വേദനയോടെ അവനെ നോക്കി..അച്ചു അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു.. അവൻ എല്ലാവരെയും ഒന്ന് നോക്കി. ശേഷംറ്റി വി സ്റ്റാൻഡിൽ നിന്നും ജീപ്പിന്റെ കീ എടുത്തവൻ പുറത്തേയ്ക്ക് പോയി.. ഏട്ടാ ചായ..

അച്ചു വിളിച്ചു പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ ആ ജീപ്പ് മേലേപ്പാട് വീടിന്റെ ഗേറ്റ് കടന്ന് പുറത്തേയ്ക്ക് പാഞ്ഞിരുന്നു.. സമാധാനമായല്ലോ എല്ലാവർക്കും.. എന്തിനാമ്മേ ഏട്ടനെ ഇനിയും വേദനിപ്പിക്കുന്നത്.. ഒരിക്കൽ അമ്മയുടെ നിർബന്ധം കൊണ്ടല്ലേ അഞ്ചുവേച്ചി ഈ പടികടന്ന് വന്നെ... എന്നിട്ട്.. ഒരുറുമ്പിനെ പോലും നോവിക്കാത്ത എന്റെ ഏട്ടൻ ഒരു കൊലപാതകിയായി.. ഇനിയും ആ പാവത്തെ ഇങ്ങനെ വേദനിപ്പിക്കാതെ ഇരുന്നൂടെ.. അതും പറഞ്ഞച്ചു അകത്തേയ്ക്ക് പോയി.. നാത്തൂനെ.. അനന്തന്റെ മനസ്സിൽ പ്രിയ പെങ്ങളാണ്. അതോണ്ടാ അങ്ങനെ ഒന്ന് ആലോചിക്കാഞ്ഞത്.. പിന്നെ ഈ ആലോചന. ഏട്ടന്റെ ജൂനിയറായി വന്ന കൊച്ചാ.. നല്ല തറവാട്.. നല്ല സ്വഭാവം.. ആലോചന വീട്ടുകാർക്കും ഇഷ്ടപ്പെട്ടു.. അതുകൊണ്ട് അങ്ങനെയൊന്ന് അവനോട് സൂചിപ്പിച്ചു എന്നേയുള്ളു.. സുധാമ്മ പറഞ്ഞു.. സീതേ..നിങ്ങളെ ഇവിടെ ആരും അന്യരായി കണ്ടിട്ടില്ല.. പിന്നെ ആ കൊച്ചിന്റെ ജാതകം കൊണ്ടുവന്നേയുള്ളൂ.. അതൊന്ന് പണിക്കരെ കാണിച്ചിട്ട് പറയാം എന്നു കരുതി.. ചന്ദ്രനും പറഞ്ഞു..

ഏതായാലും രണ്ടാളും വന്ന കാലിൽ നിൽക്കാതെ അകത്തേയ്ക്ക് ചെല്ലു.. ചെന്ന് കുളിച്ചു മാറ്റി വാ... ചായ കുടിക്കാം.. ചന്ദ്രൻ പറഞ്ഞു.. അതോടെ സീത പ്രിയയെ നോക്കി.. വാ കൊച്ചേ.. അതും പറഞ്ഞു കൊണ്ടുവന്ന ബാഗും കവറുകളും എടുത്തവർ അകത്തേയ്ക്ക് പോയി.. പാവം.. അവനു നല്ലോണം വേദനിച്ചു.. മ്മ്..പക്ഷേ എന്നും ഇങ്ങനെ ഒറ്റാംതടി ആയി കഴിഞ്ഞാൽ മതിയോ.. അവനും വേണ്ടെഒരു കുടുംബവും കുഞ്ഞുങ്ങളും. ചന്ദ്രേട്ടൻ നോക്കിക്കോ.. ഇനി വരുന്ന കുട്ടി എന്റെ പഴയ അനന്തനെ എനിക്ക് തിരിച്ചു തരും..ആ ചിരിയും കളിയും ഒക്കെ.. മരിക്കും മുൻപ് എനിക്കത് കാണണം.. സുധ പറഞ്ഞു.. ചന്ദ്രൻ അവർക്കൊരു പുഞ്ചിരി നൽകി.. അപ്പോഴും ആ മനസ്സിൽ കോടതിയിൽ നിർവ്വികാരനായി നിൽക്കുന്ന അവന്റെ മുഖമായിരുന്നു.. എതിർഭാഗത്തു നിന്ന് അവനു നേരെ കൈചൂണ്ടി കൂടെപ്പിറപ്പിനെ കൊന്നത് അവനാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന അവളുടെ രൂപമായിരുന്നു.. അഞ്ചിത രാജശേഖർ എന്ന അഞ്ചുവിന്റെ.. ********** നേരം വൈകിയല്ലോ മാളൂ.. കല്യാണി വന്നില്ലല്ലോ.. മാളുവിന്റെ കൂടെ നിന്ന വേണി പറഞ്ഞു.. വരും..

രാവിലെ ഉണ്ടായിരുന്നല്ലോ.. മാളു പറഞ്ഞു.. ഇന്നിപ്പോൾ മീനാക്ഷികൂടെ ഇല്ലാത്തതാ.. നീ ഒറ്റയ്ക്ക് പോവേം വേണ്ടേ.ഒരു കാര്യം ചെയ്... വേണി ഓർമിപ്പിച്ചു. അപ്പോഴേയ്ക്കും ഒരു ബൈക്ക് വന്നവരുടെ അരികിൽ നിന്നു.. ആ.. മാളൂ.. എന്ത്പറ്റി.. വേണിയുടെ ഭർത്താവ് രാജീവ് ആണ്.. ഒന്നുമില്ല രാജിവെട്ടാ.. ഒന്നു വീണു.. കുഴപ്പമൊന്നുമില്ലല്ലോ.. ഹേയ്.. അവൾ ലറഞ്ഞു.. ആ പിന്നെ.. ഇന്നിനി കല്യാണി നോക്കേണ്ട.. നമ്മുടെ ബാങ്കിന്റെ അടുത്ത് ബ്രേക്ക്ഡൗൺ ആയി കിടപ്പുണ്ട്.. രാജീവ് പറഞ്ഞു.. അയ്യോ.. അവൾ ഏങ്ങിപോയി.. നീയാ അരുണിനെ ഒന്ന് വിളിച്ചു നോക്ക്..ഈ സന്ധ്യ കഴിഞ്ഞ നേരത്ത് ഏതായാലും വേറെ വഴിയില്ലല്ലോ.. വേണി പറഞ്ഞു.. ആ ശെരി.. എന്നാൽ നിങ്ങൾ വിട്ടോ.. അവൾ പറഞ്ഞു.. അങ്ങെത്തിയിട്ട് വിളിക്ക് കേട്ടോ.. വേണി ബൈക്കിലേയ്ക്ക് കയറിക്കൊണ്ട് പറഞ്ഞു.. അതും പറഞ്ഞവർ പോകുന്നതും നോക്കി മാളു തെല്ല് ഭയത്തോടെ നിന്നു.. ചുറ്റും ഇരുൾ വീണു തുടങ്ങിയിരിക്കുന്നു . മനസ്സിൽ വെപ്രാളം കയറി തുടങ്ങിയിരിക്കുന്നു.. അവൾ വേഗം ഫോണെടുത്തു അരുണിനെ വിളിച്ചു.. രണ്ടു വട്ടം വിളിച്ചിട്ടും കോൾ പോകുന്നില്ല.. അവൾക്ക് നന്നേ ഭയം തോന്നി.. ചെറിയമ്മയെ വിളിച്ചു.. ഗംഗാധരേട്ടനെ വിളിച്ചു.. ഇല്ല കോൾ പോകുന്നില്ല..

10 മിനിറ്റ് കൂടെ കഴിഞ്ഞതും എതിരെ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചവൾ നിർത്തി.. ഉള്ളിലൊരു ഭയം നിറയുന്നു.. സ്ഥലം കൃത്യമായി പറഞ്ഞു കൊടുത്തവൾ പുറത്തേയ്ക്ക് കണ്ണ് നട്ടു.. അല്ല.. ഇതെങ്ങോട്ടാ പോന്നേ.. ഇടയ്ക്ക് ഒരു ഇടവഴിയിലേയ്ക്ക് കയറിയതും അവൾ ചോദിച്ചു.. കൊച്ചൊന്ന് അടങ്ങിയിരി.. സ്ഥലത്ത് കൊണ്ടെത്തിക്കാം.. അയാൾ പറഞ്ഞു.. അത് വേണ്ട.. നിങ്ങൾ നേരെ പോയാൽ മതി.. മാളു തീർത്ത് പറഞ്ഞു.. എന്റെ കൊച്ചേ എനിക്കും വീട്ടിൽ കേറണം.. ഇത് ഷോർട്ട്കട്ടാ.. അയാൾ ആ വഴി തന്നെ മുൻപോട്ട് വിട്ടു.. മാളു ചുറ്റും നോക്കി.. ഇരുവശവും കാട് മൂടിയ സ്ഥലമാണ്.. ചുറ്റും ഇരുട്ട് പടർന്നിരുന്നു.. വണ്ടി നിർത്തഡോ.. അവൾ ദേഷ്യത്തിൽ പറഞ്ഞതും അയാൾ തിരിഞ്ഞു.. ദേ കൊച്ചേ.. അടങ്ങിയിരുന്നില്ലേൽ ഇവിടെ ഇറക്കി വിട്ട് ഞാനങ്ങു പോവും.. അയാൾ ദേഷ്യത്തിൽ പറഞ്ഞു.. മാളുവിന് കരച്ചിൽ വന്നു.. വേറെ വഴിയില്ല.. ഇനിയും വീട്ടിലേയ്ക്ക് നല്ല ദൂരമുണ്ട് . ഫോൺ വിളിക്കാനും പറ്റില്ല.... അവളാകെ വല്ലാതെയായി.. അയാൾ ഏതെല്ലാമോ വഴിയിൽ പോകുന്നു.. വഴി മനസ്സിലാകുന്നുമില്ല...

ഇടയിൽ വിശാലമായ പാടം കണ്ടതും മാളുവിന് ചെറിയൊരു ധൈര്യം തോന്നി.. അപ്പോഴേയ്ക്കും വണ്ടി നിന്നു.. അവൾ ചുറ്റും നോക്കി.. പാടത്തിന് അക്കരെ കാണുന്ന മൺ വഴിയിലൂടെ കടന്ന് ശോഭനേച്ചിയുടെ വീടിനു മുൻപിലൂടെ വീട്ടിലെത്താം.. പണ്ടൊരിക്കൽ കാവിലെ ഉത്സവത്തിന് അച്ഛനൊപ്പം പോയിട്ടുണ്ട്.. പക്ഷെ വഴിയത്ര തിട്ടമില്ല.. അവൾ ആലോചനയോടെ ഇറങ്ങി.. ഏതായാലും കൊച്ചിനെ കണ്ടത് നല്ല നേരത്താ.. ദേ എന്റെ വണ്ടിയും പണിമുടക്കി.. അയാൾ വീലിൽ നോക്കി പറഞ്ഞു. അവൾ ബാഗ് തുറന്ന് 200ഇന്റെ നോട്ട് എടുത്ത് അയാൾക്ക് നീട്ടി.. അയാൾ അത് വാങ്ങി 120 തിരികെ നൽകി.. ഇനി കൊച്ചെങ്ങനെ പോവും.. അത് ഞാൻ പൊയ്ക്കോളാം.. നേരെ വഴിയേ പോകാൻ പറഞ്ഞപ്പോൾ തനിക്ക് വല്യ ബുദ്ധിമുട്ടായിരുന്നല്ലോ.. അവൾ ദേഷ്യത്തോടെ ബാക്കിയും വാങ്ങി വരമ്പത്തുകൂടി മെല്ലെ നടന്നു.. സാരി ഒതുക്കിപിടിച്ചു അവൾ ചുറ്റും നോക്കി നോക്കി നടന്നു.. പാമ്പിറങ്ങുന്ന നേരമാണ്.. പകലെ വെയിലും സന്ധ്യയുടെ തണുപ്പും.. ഫോണിന്റെ അരണ്ട വെളിച്ചത്തിൽ പാടം കടന്നു..

ഇനിയാണ് പ്രശ്നം . വഴിയറിയില്ല.. അവൾ വേഗം മണ്പാത വഴി നടന്നു.. രണ്ടു മൂന്ന് ഇടവഴി കണ്ടു.. പിന്നെയും മുൻപോട്ട് വഴി.. അവൾക്കാകെ ഭയം തോന്നി.. ആരോടാണ് വഴി ചോദിക്കുക.. അവൾ ചുറ്റും നോക്കി.. ആരെയും പരിചയമില്ല.. സന്ധ്യ മയങ്ങിയ നേരത്ത് ഏത് വീട്ടിൽ ചെന്ന് ചോദിക്കാനാണ്... ഫോണെടുത്തു വീണ്ടും അരുണിനെ വിളിച്ചു.. ഇല്ല.. അവളുടെ കണ്ണിൽ ഭയം നിറഞ്ഞു.. കുഞ്ഞീഷ്ണാ.. പരീക്ഷിക്കല്ലേ.. ഒരു വഴി കാട്ടി തരണേ.. അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചതും ആ മൺവഴിയിലെ പൊടി പറത്തിക്കൊണ്ട് എവിടെനിന്നോ ഒരു ജീപ്പ് പാഞ്ഞു വന്നു.. അവളെ കടന്നു പോയയാ വണ്ടി അവളെ കടന്നൊരല്പം മുന്പിലായി നിർത്തി.. പിന്നെ റിവേഴ്സിൽ മടങ്ങിവന്നു.. അവൾ ഭയത്തോടെ നോക്കി.. അനന്തൻ.. അവൾക്ക് ഭയം ഒന്നുകൂടി വർധിച്ചു.. എന്താ താനിവിടെ.. അവന്റെ ശബ്ദം.. അവൾ ചുറ്റും നോക്കി.. ആരുമില്ല.. ചോദിച്ചത് കേട്ടില്ലേ.. അവൻ വീണ്ടും ചോദിച്ചു.. അത്.. വഴി.. ബസ്.. ഓട്ടോ.. താനെന്താ ഡോറയുടെ പ്രയാണം കളിക്കുവാണോ.. അനന്തൻ തെല്ല് കുസൃതിയോടെ ചോദിച്ചു.. വഴി തെറ്റി...

അവൾ പറഞ്ഞു.. തനെന്തിനാ ഈ സന്ധ്യ മയങ്ങിയ നേരത്ത് അറിയാത്ത വഴിയേ വന്നത്.. അവൻ ചോദിച്ചു.. ബസ് ഇല്ലായിരുന്നു.. ഓട്ടോയ്ക്ക് വന്നപ്പോ അയാള് വഴി തെറ്റിച്ചു.. അവളുടെ കണ്ണു നിറഞ്ഞു.. ഇനി പോകാൻ അറിയോ. ഇല്ലെന്നവൾ തലയനക്കി.. എന്നാൽ കേറിക്കോ. വേ.. വേണ്ട.. അവൾ ഭയത്തോടെ പറഞ്ഞു.. പിന്നെ.. ഈ സ്ഥലം അത്ര നല്ലതല്ല.. അതല്ലെങ്കിൽ തനിക്ക് പരിചയമുള്ള ആരെങ്കിലും ഇവിടെ ഉണ്ടോ.. ഫോ.. ഫോണൊന്ന് തരാമോ.. അരുണിനെ വിളിച്ചോളാം ഞാൻ.. അവൾ പേടിയോടെ പറഞ്ഞതും അവൻ മറ്റൊന്നും ആലോചിക്കാതെ ഫോൺ എടുത്തു നൽകി.. അവൾ വേഗം തന്റെ ഫോണിൽ നിന്നും അരുണിന്റെ നമ്പർ തിരഞ്ഞെടുത്തു ഡയൽ ചെയ്തു.. രണ്ടാമത്തെ ബെല്ലിൽ അവൻ ഫോണെടുത്തു.. ഹലോ.. അരുണെ മാളുവാ.. നീ എവിടെയാണെന്റെ മാളൂ.. മനുഷ്യനിവിടെ ഇക്കണ്ട നേരം മൊത്തം തീ തിന്നുവായിരുന്നു.. വഴി തെറ്റി.. അവൾ പറഞ്ഞു.. നീ ഇങ്ങോട്ട് വാ.. എങ്ങോട്ട്.. അരുൺ ചോദിച്ചു.. അത്..നമ്മുടെ ശോഭനേച്ചിയുടെ വീടിന്റതിലെ വീട്ടിൽ പോകാവുന്ന വഴിയില്ലേ..

ആ വഴിയുടെ അവിടെ.. പെട്ടെന്ന് അനന്തൻ മാളുവിന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി എടുത്തു കാതോരം ചേർത്തു.. വായനശാലയുടെ പിന്നിലൂടെ ഉള്ള വഴിയേ വന്ന് ഇടത്തോട്ട് തിരിഞ്ഞ് മുൻപോട്ട് വരുമ്പോ നാലാമത്തെ വളവ് ഇടത്തോട്ട്.. ആ ഗൾഫിൽ ഉള്ള സോമന്റേട്ടന്റെ വീടിനു മുൻപിൽ നിൽപ്പുണ്ട് നിങ്ങളന്വേഷിക്കുന്ന ആള്.. അതും പറഞ്ഞു അവൻ ഫോൺ മാളുവിന് നീട്ടി.. അവളത് വാങ്ങി.. മാളൂ ഒരു പത്ത് മിനിറ്റ്.. ഞാനിപ്പോ എത്താം.. പേടിക്കേണ്ടാട്ടോ.. അവന്റെ കരുതലുള്ള ശബ്ദം. മ്മ്.. ആ മൂളലിൽ പോലും ഉണ്ടായിരുന്നു അവളനുഭവിക്കുന്ന സംഘർഷം.. ആരാ വരുന്നത്.. ഫ്രണ്ടാ.. അവൾ പറഞ്ഞു.. മുറിവ് കരിഞ്ഞില്ലല്ലോ.. പിന്നെന്തിനാ ജോലിക്ക് പോയെ.. അതിനും വേണ്ടി മുറിവൊന്നും ഇല്ലല്ലോ.. അല്ല സർ പൊയ്ക്കോ.. അവൾ പറഞ്ഞു.. അയാൾ വരട്ടെ.. അവൻ പറഞ്ഞു.. അവൾ ചെകുത്താനും കടലിനും നടുവിൽ പെട്ടതുപോലെ ആയി.. കാലു കടയുന്നു.. രാവിലെ മുതലുള്ള നിൽപ്പ്.. അതല്ലെങ്കിലും അങ്ങനെയാണ്.. 6 വരെ നിൽക്കുമ്പോൾ വേദന അറിയില്ല.. എന്നാൽ അതിന് ശേഷം ഒരു നിമിഷം പോലും നിൽക്കാൻ കഴിയില്ല..

അത്രനേരം അനുഭവിക്കാത്ത വേദന മുഴുക്കെ ഇരച്ചു വരും.. അവൾ കാലു മെല്ലെ അനക്കി.. അവനത് ശ്രദ്ധിച്ചു.. താൻ ഈ ജീപ്പിൽ ഇരുന്നോടൊ.. അവൻ പറഞ്ഞു.. വേ..വേണ്ട.. അവൻ ചിരിച്ചു.. താൻ ആ പടിക്കെട്ടിൽ ഇരുന്നോ.. പിന്നെ ഇഴജന്തുക്കളെ സൂക്ഷിക്കണം... അവൻ അടുത്തുള്ള ഒരു വീടിന്റെ പഠിപ്പുരയിലെ പടിയിലേയ്ക്ക് ചൂണ്ടി അവൻ പറഞ്ഞു.. കുഴപ്പമില്ല.. ഇത്ര നേരവും കടയിൽ നിന്നതല്ലേ.. ആ വീട് എനിക്ക് പരിചയമുണ്ട്.. താൻ ഇരുന്നോ.. ആ വിളിച്ചയാൾ വരാൻ എന്തായാലും 10 മിനിറ്റ് എടുക്കും.. അനന്തൻ പറഞ്ഞു.. മാളുവിനും മറ്റ് വഴികളില്ലായിരുന്നു.. അവൾ അവിടെച്ചെന്ന് ഇരുന്നു.. അനന്തൻ അവളെ ചിരിയോടെ നോക്കി.. ശേഷം ഫോണിലേക്ക് നോക്കി ജീപ്പിൽ തന്നെയിരുന്നു.. മാളു അവനെ നോക്കി.. കെട്ടിയ പെണ്ണിനെ കൊല്ലാക്കൊല ചെയ്തവൻ.. കാമഭ്രാന്തൻ... ആ കുട്ടിയെ ദ്രോഹിക്കുന്നത് കണ്ട് തടുക്കാൻ ചെന്ന അതിന്റെ ആങ്ങളയെ മനസാക്ഷിയില്ലാതെ കുത്തി കൊന്നവൻ.. അങ്ങനെ ഒരുവനാണ് തന്റെ മുൻപിൽ ഉള്ളത്.. ആ ചിന്ത അവളെ ഒന്ന് വിറപ്പിച്ചു.. 10 മിനിറ്റ് കഴിഞ്ഞിരിക്കുന്നു.. എന്താണ് അരുൺ വരാത്തത്..

അവൾ വാച്ചിൽ നോക്കി.. വീണ്ടും കടന്നുപോയി 5 മിനിറ്റ്.. ദൂരെ നിന്നെവിടുന്നോ ഒരു ഓട്ടോയുടെ ശബ്ദം.. അത് ഇരച്ചിരച്ചു വന്നു.. വളവ് തിരിഞ്ഞു വന്ന ഓട്ടോയെ അവൾ നോക്കി.. അതേ അരുണിന്റെ ഓട്ടോ.. അവൾ പിടഞ്ഞെഴുന്നേറ്റു.. അവൾ എഴുന്നേല്ക്കുന്നത് നോക്കി അനന്തനും തിരിഞ്ഞു നോക്കി.. ഓട്ടോ വന്ന് നിന്നതും അവൾ അനന്തനെ നോക്കി.. പൊയ്ക്കോ.. അവൻ പറഞ്ഞ ശേഷം ജീപ്പ് സ്റ്റാർട്ട് ചെയ്തു.. അരുൺ ഇറങ്ങി വരും മുൻപേ അനന്തൻ ജീപ്പ് ചെറു ചിരിയോടെ മുൻപോട്ട് എടുത്തിരുന്നു.... അത് മേലേപ്പാട്ടെ ജീപ്പല്ലേ.. അരുണിന്റെ ശബ്ദം.. മ്മ്.. ഇയാളാണോ എന്നോട് സംസാരിച്ചത്.. മ്മ്.. നിന്നെ അയാൾ വല്ലോം പറയോ ചെയ്യോ ചെയ്തോ.. മ്മ് ഹും.. അവൾ മൂളി.. എന്റെ മാളൂ.. അയാൾ ആരാണെന്ന് വല്ല ബോധവുമുണ്ടോ.. ഇന്നലെ ചെറിയമ്മ പറഞ്ഞു.. അവൾ പറഞ്ഞു.. നല്ല കാര്യം.. നല്ല ബെസ്റ്റ് പാർട്ടിയാ.. അല്ല നീയെങ്ങനെയാ ഇങ്ങോട്ട് വന്നെ.. അവൾ ഉണ്ടായതെല്ലാം അവനോട് പറഞ്ഞു. വിശ്വസിക്കാൻ കൊള്ളില്ല അയാളെ.. ഞാനിപ്പോഴും ഓർക്കുന്നുണ്ട് ഇയാളുടെ ഭാര്യ അന്ന് ചാനലിൽ വന്നു പറഞ്ഞത്..

ക്രൂരനാണ്.. കൊടും ക്രൂരൻ.. അരുൺ പറഞ്ഞു.. ചെറിയമ്മ വിളിച്ചോ അരുണെ.. അവൾ ചോദിച്ചു.. ആ.. അത് വിട്ടു.. നീ ആന്റിയെ വിളിക്ക്.. അവൻ ഫോൺ നൽകി.. അവൾ ഫോണും വാങ്ങി ഓട്ടോയിൽ കയറി.. അവനും കയറി അവളെ നോക്കി വണ്ടി മുൻപോട്ടെടുത്തു.. ഫോൺ കാതോട് ചേർത്തവൾ ഒന്നു ശ്വാസം നേരെ എടുത്തു.. അത്ര നേരവും അനുഭവിച്ച ടെന്ഷന്റെ അംശം അപ്പോഴും അവളിൽ നിറഞ്ഞിരുന്നു.. ഒപ്പം ആശ്വാസവും.. ********** എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ അവർ കല്യാണത്തിന് ജാതകം തന്നത്.. സുധാമ്മ ഈർഷ്യയോടെ ചോദിച്ചു.. ജാതകം നോക്കാൻ കൊടുക്കും മുൻപ് പറഞ്ഞത് നന്നായി.. അല്ലെങ്കിൽ വെറുതെ.. ചന്ദ്രശേഖർ പറഞ്ഞു.. അവന്റടുത് പറഞ്ഞെല്ലാം ശെരിയാക്കി വന്നതാ.. ഇതിപ്പോ.. അവരോട് എല്ലാം പറഞ്ഞിരുന്നതല്ലേ.. എന്നിട്ട് അവസാന നിമിഷമാണോ നമ്മുടെ മോൻ ഭാര്യയോട് മോശമായിട്ടാ പെരുമാറിയിരുന്നതെന്ന് മനസ്സിലായത്..

സുധാമ്മ വേദനയോടെ പറഞ്ഞു.. നാട്ടുകാർ അല്ലെടോ.. പലതും പറഞ്ഞുണ്ടാക്കും.. അവരെ ആരോ വിളിച്ചു പറഞ്ഞൂത്രേ അഞ്ജുവിനെ നമ്മുടെ മോൻ ഒരുപാട് ദ്രോഹിച്ചിരുന്നു എന്നൊക്കെ... പിന്നെ..പിന്നെ പറഞ്ഞതൊന്നും ഒരച്ഛനും സഹിക്കില്ല.. ചന്ദ്രശേഖർ കണ്ണുകളൊപ്പി.. തൽക്കാലം ഇത് നമ്മൾ അറിഞ്ഞാൽ മതി. അനന്തൻ ഇതൊന്നും അറിയേണ്ട.. അതും പറഞ്ഞു സുധാമ്മ തിരിഞ്ഞു നോക്കിയത് നിറഞ്ഞ കണ്ണുകളുമായി നിസ്സഹായനായി വാതിൽക്കൽ നിൽക്കുന്ന അനന്തന്റെ മുഖത്തേയ്ക്കാണ്‌.. അവന്റെ കണ്ണുകളിൽ നിന്ന് വ്യക്തമായിരുന്നു അവനൊക്കെയും കേട്ടു എന്നത്.. സുധാമ്മയുടെ മുഖം താഴ്ന്നു.. ചന്ദ്രശേഖറും അവനെ നോക്കി തല താഴ്ത്തി നിന്നു.. മോനെ.. അവൻ അവരെ കയ്യെടുത്തു തടഞ്ഞു.. പിന്നെ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി.. ഹൃദയം വിങ്ങുന്ന വേദനയോടെ പദികയറി പോകുന്ന അവനെ നോക്കി നിൽക്കേ ആ അച്ഛന്റെയും അമ്മയുടെയും കണ്ണുകളും ഹൃദയവും വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.. അമ്മയും അച്ഛനും വിഷമിക്കേണ്ട..

അനന്തൻ കുഞ്ഞിന് ചേരുന്ന ഒരു പാവം കുട്ടിയെ ദൈവമായി തന്നെ നിങ്ങളുടെ മുൻപിൽ എത്തിക്കും നോക്കിക്കോ.. അതും പറഞ്ഞു മിനി ട്രേയിലിരുന്ന ചായ നൽകിയതും അവർ നിസ്സഹായമായി പുഞ്ചിരിച്ചു... പക്ഷെ ആ ചിരിയുടെ പിന്നിലെ വേദന മിനി അറിയുന്നുണ്ടായിരുന്നു.. പരസ്പരം ഒന്നും പറഞ്ഞു ആശ്വസിപ്പിക്കാൻ ഇല്ലാതെ നല്ലൊരു നാളെ വരും എന്ന പ്രതീക്ഷയോടെ അവർ കാത്തിരുന്നു. അനന്തന്റെ ദിവസങ്ങൾക്കായി... തുടരും.. കഥ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടോ എന്നറിയില്ല.. ഒരു ചെറിയ പ്രണയ കഥയാണ് മനസ്സിൽ.. ആദ്യം പറഞ്ഞതുപോലെ അധികം പ്രതീക്ഷകൾ ഇല്ലാതെ എഴുതുന്ന സ്റ്റോറി.. കമന്റുകളാണ് ഏതൊരു എഴുത്തുകാരുടെയും ശക്തി അതല്ലെങ്കിൽ എഴുതാനുള്ള പ്രചോദനം.. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കുന്നതും കമന്റുകളിലൂടെയാണ്.. അതുകൊണ്ട് സൂപ്പർ നൈസ് അതല്ലെങ്കിൽ സ്റ്റിക്കർ കമന്റുകൾ മാറ്റി ഒരു വരിയെങ്കിലും കഥയെപ്പറ്റി കുറിച്ചാൽ അതൊരു വലിയ സന്തോഷമാകും...................തുടരും………

പ്രിയം : ഭാഗം 3

Share this story