പ്രിയം: ഭാഗം 5

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അതും പറഞ്ഞു മിനി ട്രേയിലിരുന്ന ചായ നൽകിയതും അവർ നിസ്സഹായമായി പുഞ്ചിരിച്ചു... പക്ഷെ ആ ചിരിയുടെ പിന്നിലെ വേദന മിനി അറിയുന്നുണ്ടായിരുന്നു.. പരസ്പരം ഒന്നും പറഞ്ഞു ആശ്വസിപ്പിക്കാൻ ഇല്ലാതെ നല്ലൊരു നാളെ വരും എന്ന പ്രതീക്ഷയോടെ അവർ കാത്തിരുന്നു. അനന്തന്റെ ദിവസങ്ങൾക്കായി... ********** ഇങ്ങോട്ട് ഒഴിക്കെടാ.. ദേവൻ കുപ്പി ടോണിയുടെ കയ്യിൽ നിന്ന് വാങ്ങി ഗ്ലാസ്സിലേയ്ക്ക് കമഴ്ത്തി.. വെള്ളം പോലും ചേർക്കാതെ ആ വീര്യം കൂടിയ ദ്രാവകം അയാൾ വായിലേയ്‌ക്ക് കമഴ്ത്തി.. അല്ലെടാ ദേവാ.. ആ മാളുവിനെന്താ മേലേപ്പാട്ടെ ആ കൊലയാളിയുമായി ബന്ധം.. ടോണി ആദർശിനെ നോക്കി എന്തോ കണ്ണുകൊണ്ട് കാണിച്ചുകൊണ്ട് ചോദിച്ചു.. എന്ത് ബന്ധം.. അവൾക്കെങ്ങനെ ആരുമായും ഒരു ബന്ധവുമില്ല.. ദേവൻ ഒന്നെരിവ് വലിച്ചുകൊണ്ട് അച്ചാർ തൊടുവിരലാൽ തൊട്ട് നാക്കിലേയ്ക്ക് ചേർത്തുകൊണ്ട് പറഞ്ഞു..

എന്നാൽ അവൾക്ക് അവനുമായി ഏതാണ്ട് ബന്ധമൊക്കെയുണ്ട്. ഇന്നലെ കവലേൽ നിക്കുമ്പോ അവന്റെ ജീപ്പിൽ ഇരുന്ന് അവൾ പോകുന്നത് ഞാൻ കണ്ടതാ.. ആദർശ് പറഞ്ഞു.. ടാ.. ദേവൻ പെട്ടെന്നവന്റെ കോളറിൽ പിടിച്ചു.. ദേവൻ ചെറ്റയാ.. പക്ഷെ അവളിപ്പോഴും അറിയപ്പെടുന്നത് ദേവന്റെ പെങ്ങളായിട്ടാണ്.. ആ അവളെപ്പറ്റി അനാവശ്യം പറഞ്ഞാൽ ദേവൻ കേട്ട് നിൽക്കത്തില്ല.. ദേവൻ പറഞ്ഞു.. ടാ നീയവന്റെ മെക്കിട്ട് കേറാതെ വിട്. അവൻ അതിന് അവര് തമ്മിൽ മോശമായി ബന്ധമുണ്ടെന്നൊന്നും പറഞ്ഞില്ലല്ലോ.. അങ്ങനെ പറഞ്ഞാൽ ആ നാവ് ദേവനറിയും.. ദേവന് ആരോടും നന്ദിയും കടപ്പാടും ഒന്നുമില്ല.. പക്ഷെ വീട്ടിലുള്ള പെണ്ണുങ്ങൾ വഴിപിഴച്ചു എന്നു തോന്നിയാൽ ദേവന്റെ തനി കൊണം കാണിക്കും ദേവൻ. അങ്ങനെ ആരേലും അനാവശ്യം പറഞ്ഞാൽ കൊല്ലും ഞാൻ.. ദേവൻ പറഞ്ഞു.. അതിനിവൻ എന്ത് അനാവശ്യമാ പറഞ്ഞത്..

നീയീ ഫോട്ടോ ഒന്ന് നോക്കിക്കേ.. റോഡരികിൽ ദേവന്റെ ജീപ്പിനോട് ചേർന്ന് നിന്ന് അവനോട് സംസാരിക്കുന്ന മാളുവിന്റെ ഫോട്ടോ.. ദേവൻ ഞെട്ടലോടെ അവരെ നോക്കി.. ഇരുട്ട് വീണു തുടങ്ങി ചുറ്റും.. അല്ലെങ്കിൽ തന്നെ കടേന്ന് വരുന്ന മാളു ഈ വഴി വരേണ്ട കാര്യമെന്താ.. അറിയാല്ലോ മേലേപ്പാട്ടെ ചെക്കനെ.. . അവൻ നോക്കിയാൽ ഗർഭം ഉണ്ടാകും എന്നാ നാട്ടിലെ പാട്ട്.. അവള് നിന്റെ പെങ്ങളൊന്നും അല്ലല്ലോ.. പക്ഷെ അവൾ തെറ്റ് ചെയ്താൽ അവള് പിഴച്ചു പോയാൽ അത് ബാധിക്കുന്നത് നിന്റെ പെങ്ങളെ കൂടിയാണ്.. ദേവൻ എരിയുന്ന മിഴികളോടെ അവനെ കേട്ടു.. ഇന്ന് കൊല്ലും ഞാനാ ഒരുമ്പെട്ടോളെ.. ദേവൻ പിടഞ്ഞെഴുന്നേറ്റു.. നില്ലെടാ അവിടെ.. ടോണി അവനു പിന്നാലെ ചെന്നു.. നീയിപ്പോ ഓടിപ്പോയി ഇത് ചോദിച്ചാൽ ഉടനെ അവൾ സമ്മതിക്കുമോ.. അവളെന്തേലും നുണ പറയും.. നിന്റെ അമ്മയത് വെള്ളം തൊടാതെ വിഴുങ്ങും.. പിന്നെ ഞാനെന്ത് വേണം..

ആ തേവിടിശ്ശിയെ പൂവിട്ട് പൂജിക്കണോ.. അതല്ല.. നീ ഇപ്പോൾ ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കരുത്.. സാഹചര്യം വരും.. അന്ന് എല്ലാ തെളിവുകളോടും അവളെ പൂട്ടണം.. അവന്റെ കൂടെ...അതുവരെ അമ്മുവിനെ ഒന്ന് സൂക്ഷിച്ചാൽ മാത്രം മതി.. അറിയാല്ലോ.. സ്വന്തം പെണ്ണുമ്പിള്ളയെ കൊല്ലാക്കൊല ചെയ്തവനാണ് ആ മേലേപ്പാട്ടെ അനന്തൻ.. അമ്മു നിന്റെ പെങ്ങളാണ്.. നീ അവളെ സൂക്ഷിക്കണം.. എത്രയും പെട്ടെന്നെള്ള തെളിവുകളോടും ഇവളുടെ ഈ അഴിഞ്ഞാട്ടം എല്ലാവർക്കും കാണിച്ചു കൊടുക്കണം.. അതേടാ . അതാ നല്ലത്.. മാളു അനന്തനൊപ്പം പലയിടത്തും പോകാറുണ്ട്. കടയിൽ പോകുന്നെന്നും പറഞ്ഞവൾ പോകുന്നതവനൊപ്പം ഹോട്ടലിലേയ്ക്കാ എന്നൊക്കെയാ കരക്കമ്പി.

ഏതായാലും അമ്മുവിനു കൂടി വേണ്ടി നമുക്കിത്തതെളിയിക്കണം.. ഞങ്ങളുണ്ടെടാ നിന്റെ കൂടെ.. ആദർശ് അവന്റെ തോളിൽ കൈവെച്ചു. ടോണിയും അവനെ ചേർത്തു പിടിച്ചു.. മ്മ്.. അതേ.. അവൾ.. അവളാണ് എല്ലാ പ്രശ്നത്തിനും കാരണം..അവൾക്കുള്ളത് ഈ വകുപ്പിൽ കൊടുക്കുന്നതാ നല്ലത്.. അതും പറഞ്ഞു പല്ലുഞെരിച്ചു ദേവൻ നടന്നു.. അളിയന്റെ ശരിക്കുള്ള പ്ലാനെന്താ.. ആദർശ് ടോണിയെ നോക്കി.. നിനക്ക് ഓർമയില്ലെടാ.. അന്ന് ദേവന്റെ വീട്ടിൽ വെച്ചു കുളിമുറിയിൽ നിന്നവന്ന അവളെ ഞാനൊന്ന് കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ എന്റെ കരണത്ത് കൈ വെച്ചവളാണ് ആ മാളു..ഒന്ന് കിട്ടിയാൽ തിരിച്ചു കൊടുക്കാതെ ഈ ടോണിക്ക് സമാധാനം കിട്ടില്ലെന്ന് നിനക്കറിയില്ലേ... അന്നവളെ ഞാൻ വിട്ടത് ചിലത് മനസ്സിൽ കണ്ടിട്ട് തന്നെയാ... ഒരു വല്ലാത്ത പെണ്ണാടാ അവള്..

ചന്ദനത്തിന്റെ മണമാ അവൾക്ക്.. അവളെ ഒരു രുചിച്ചു നോക്കാൻ തന്നെയാ ഈ കള്ളും വാങ്ങി കൊടുത്ത് ഞാനീ ദരിദ്രവാസിയെ കൂടെ നിർത്തിയിരിക്കുന്നത്.. ഞാൻ ഒരിക്കൽ അവളോട് അത് പറഞ്ഞതുമാ..അതിന് വേണ്ടി തന്നെയാ ഒരിക്കൽ ജീവനെപോലെ അവൻ കൊണ്ടുനടന്ന മാളുവിനെയവന്റെ ശത്രുവാക്കി പ്രതിഷ്ഠിച്ചതും..അന്നവൾ പുച്ഛിച്ചു.. എനിക്ക് വേണം ആദർശെ അവളെ.. മതിവരുവോളം..അതിന് ഏറ്റവും നല്ല മാർഗമാണ് മേലേപ്പാട്ടെ അനന്തൻ.. ഇന്ന് അവളെ കുരുക്കെറിഞ്ഞു വീഴ്ത്തിയതാണ് ഞാൻ.. ബസില്ലെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ആ ജോസേട്ടനെ ഞാൻ അങ്ങോട്ട് വിട്ടത്.. അവളാ ഓട്ടോയിൽ കേറുകയും ചെയ്തതാണ്..ദൈവം സഹായിച്ച് അവളുടെ ഫോണും കേടായി.. പ്ലാൻ ചെയ്തത് പോലെ അവളെ ഒറ്റയ്ക്ക് ആ പഴയ കയർഫെഡിന്റെ ഓഫീസിന്റെ അതിലെ കൊണ്ടുവരാൻ എല്ലാം സെറ്റ് ആക്കിയതാണ്..

അപ്പോഴാ ആ മേലേപ്പാട്ടെ അവന്റെ വരവ്.. എല്ലാം പൊളിച്ചു.. ഇന്ന് പ്ലാൻ ചെയ്തത് പോലെ നടന്നിരുന്നെങ്കിൽ അവളിന്ന് ടോണിയെ അറിഞ്ഞേനെ.. ഹാ.. ആ ഓർമയിൽ അവനിൽ ലഹരി നിറഞ്ഞു. മാളുവിന്റെ രൂപം അവന്റെ മിഴികളിൽ നിറഞ്ഞു.. ആ മേലേപ്പാട്ടെ അനന്തന്റെ വെപ്പാട്ടിയാണ് അവളെന്ന് നാട്ടിലറിഞ്ഞാൽ പിന്നെ അവളെ ആരെങ്കിലും സ്നേഹിക്കുമോ.. ആരും സഹായത്തിനില്ലാതെ അവൾ വഴിയിൽ ഇറങ്ങണം. ഈ ടോണിയുടെ കാൽച്ചുവട്ടിൽ വരണം.. ഈ ടോണിയ്ക്ക് വേണം അവളെ.. മതിയാവോളം.. അവൻ കുടിലതയോടെ ചിരിച്ചു.. നീ നോക്കേണ്ട.. ഒറ്റയ്ക്ക് കൊണ്ടുപോയി സുഖിക്കാൻ ഒന്നുമല്ല.. എന്റെ കൂടെ നിന്നാൽ നിനക്കും പ്രയോജനം ഉണ്ടാകും.. അവൻ പറഞ്ഞതും ആദർശ് ചിരിച്ചു.. മാളു.. അവളുടെ ഓർമയിൽ അവനൊന്ന് ചിരിച്ചു.. മാളുവിനൊപ്പം വരുന്ന അമ്മു.. ഒന്നൊന്നായി കൈപ്പിടിയിൽ ഒതുക്കണം..

ആദർശ് മനസ്സിൽ കരുതി.. തീയിൽ ചുട്ട ഇറച്ചിയ്ക്കൊപ്പം വീര്യം കൂടിയ ആ ദ്രാവകത്തെ ഭക്ഷിക്കുമ്പോഴും അവരുടെ മനസ്സ് മുഴുവൻ മാളുവായിരുന്നു.. അവൾ തന്റെ കാൽചുവട്ടിലാകുന്ന ദിവസങ്ങളെപ്പറ്റിയുള്ള സ്വപ്നങ്ങളായിരുന്നു.. ********** അനന്താ.. എന്താ അച്ഛാ.. നമ്മുടെ ആ പഴയ വസ്തുവില്ലേ...ആ കണ്ടത്തിനടുത്തുള്ള...അതിന്റെ പിന്നിൽ കുറച്ചു സ്ഥലമുണ്ട്.. അതങ്ങു വാങ്ങിയാലോ എന്നൊരു ആലോചന.. മ്മ്. അത് നല്ലതാ.. അതും കൂടെ വാങ്ങിയാൽ വസ്തു ഒരു ഷേപ്പിൽ ആകും. അതങ്ങു മതില് കെട്ടി തിരിച്ചിടാം..ഇപ്പൊ ഏണെ കോണെ എന്നാ കിടക്കുന്നത്..ഇപ്പോൾ തന്നെ അവിടുത്തെ തെങ്ങിലെ ഒറ്റ തേങ്ങ ഇങ്ങോട്ട് കിട്ടുന്നില്ല..ആരൊക്കെയോ കേറി എടുക്കുവാ..മതില് കെട്ടിയാൽ ഒരു ഗേറ്റും വെച്ചു സിസിറ്റിവിയും വെയ്ക്കണം.. അനന്തൻ പറഞ്ഞു.. മ്മ്.. എന്തായാലുമാ പറമ്പിന്റെ ഉടമ ആ ശങ്കരൻകുട്ടി നാളെ അവിടെ വരുന്നുണ്ട്..

നീ കൂടെയൊന്ന് ചെല്ലണം.. നീ പോയി കണ്ടിട്ട് വേണം റീസർവേയ്ക്ക് കൊടുക്കാൻ.. ഞാനോ.. മ്മ്.. നാളെ എനിക്ക് എറണാകുളം പോണം.. പിന്നെ ആരെ വിടാനാ.. അപ്പ്വേട്ടൻ ഇല്ലേ.. പോര അനന്താ.. നീയങ്ങനെ ഒറ്റയ്ക്ക് ഈ റൂമിൽ ഇരിക്കേണ്ട.. ഉള്ള പറമ്പൊക്കെ എങ്കിലും നോക്ക്.. ഇതൊക്കെ നിനക്ക് കൂടിയവകാശപ്പെട്ടതാ.. മറക്കരുത്.. അയാൾ ഓർമിപ്പിച്ചു... അവകാശമൊന്നും എനിക്ക് വേണ്ട.. അത് നീയല്ലല്ലോ തീരുമാനിക്കുക.. പിന്നെ നിനക്ക് മാത്രമല്ല ആര്യനുമച്ചുവിനും കൂടി അവകാശപ്പെട്ടതാ ഈ അന്യാധീനപ്പെട്ട് പോകുന്നേ. അതു കൊണ്ട് നിന്റെയൊരു കണ്ണ് വേണം എപ്പോഴും.. അയാൾ പറഞ്ഞു.. മ്മ്.. ഞാൻ പോവാം.. അവന്റെ വാക്കുകൾ അയാളിൽ ഒരു പുഞ്ചിരി വിരിയിച്ചു.. ആ പുഞ്ചിരിയോടെ അയാൾ ഇറങ്ങി പോയതുമവൻ മുൻപിൽ വായിച്ചുകൊണ്ടിരുന്ന ബുക്കിലേയ്ക്ക് വീണ്ടും മിഴി നാട്ടി.. ശ്രദ്ധയോടെ.. ***********

ഇത് എത്ര ഏക്കറാ.. അരയൊപ്പം വളർന്ന് നിൽക്കുന്ന പുല്ലിനെ വടികൊണ്ട് കോതി മാറ്റി നടക്കുന്നതിനിടയിൽ അനന്തൻ ചോദിച്ചു.. 5.. അയാൾ പറഞ്ഞു.. മ്മ്.. പെട്ടെന്നാണ് പറമ്പിന്റെ മുൻപിലൂടെ കടന്നുപോകുന്ന മണ്പാതയ്ക്ക് എതിർവശത്തുള്ള കൊച്ചു വീട് അവന്റെ കണ്ണിൽ പെട്ടത്.. മാളുവിന്റെ വീട്.. അവൻ മനസ്സിലോർത്തു.. അത്.. അയ്യോ.. ഈ റോഡിന്റെ അപ്പുറം വേറെ സ്ഥലമാണ് കുഞ്ഞേ.. അതാ ലോറിക്കാരൻ അശോകന്റെ വീടാ.. അങ്ങേര് ഒരു അറ്റാക്ക് വന്നു കിടപ്പിലായിട്ട് കൊല്ലം 4,5 ആയി.. മ്മ്.. അവൻ മൂളി.. അങ്ങേർക്ക് രണ്ടു പെണ്പിള്ളേരാ.. ആദ്യത്തെ കെട്ടിലുള്ളതാ മൂത്ത കൊച്ച്.. ഇളയത്രണ്ടാമത്തെ കെട്ടിലുള്ളതും.. ആ കെട്ടികൊണ്ട് വന്ന പെണ്ണുമ്പിള്ളയ്ക്ക് ഒരു ചെക്കനുമുണ്ട്.. ഒരു കൂടിയൻ.. ആ മൂത്ത കൊച്ച് പഠിക്കാൻ മിടുക്കി ആയിരുന്നു.. ഇപ്പോ അതിന്റെ പഠിപ്പും പോയി എല്ലാം പോയി. അത് ആ കെ എം സിൽക്സിൽ ജോലിക്ക് പോകുന്നുണ്ട്. ആ വരുമാനത്തിലാ ആ കുടുംബം പോകുന്നത്.. മ്മ്.. അനന്തന്റെ കണ്ണിൽ മാളുവിന്റെ രൂപം നിറഞ്ഞു.. നിഷ്കളങ്കയായ ഒരു പെണ്കുട്ടി..

പിന്നെ അപ്പുറത്തുള്ളത് കാരാട്ടെ കുടുംബക്കാരാ..ഇപ്പുറത്ത്.. മതി ചേട്ടാ.. ഈ പുരാണം മുഴുവൻ കേട്ടിട്ട് കാര്യമൊന്നും ഇല്ലല്ലോ.. നമുക്ക് ഈപറമ്പിലെ കാര്യം പറയാം.. അനന്തൻ പറഞ്ഞു.. ആ എന്നലങ്ങനെ..ഇത്രയുമാ കുഞ്ഞേ പറമ്പ്.. അയാൾ പറഞ്ഞു.. മ്മ്.. അവൻ മൂളി.. കുഞ്ഞേ... എന്താ.. അല്ല കുഞ്ഞീ പറമ്പൊക്കെ ഒന്ന് നടന്ന് കാണു.. അപ്പോഴേയ്ക്കും ഞാനാ വല്യത്താന്റെ കടവരെ പോയേച്ചും വരാം.. അയാളെനിക്ക് ഒരു 13000 തരാനുണ്ട്. ഇപ്പൊ ചെന്നില്ലേൽ അയാള് മുങ്ങും. ഒരു 10 മിനിറ്റ്..ഇപ്പൊ വരാം.. അയാൾ തല ചൊറിഞ്ഞു.. മ്മ് . അവൻ ഈർഷ്യയോടെ മൂളി.. അയാൾ വേഗം സ്കൂട്ടറും എടുത്ത് പോയി.. അനന്തൻ ഫോണെടുത്തു ആരെയോ വിളിച്ചു കാതോട് ചേർത്തുകൊണ്ട് പറമ്പിലൂടെ നടന്നു.. ********* ഉച്ചയ്ക്കത്തേയ്ക്ക് കറിക്കുള്ള ബീൻസ് അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ വിളിക്കും പോലെ അവൾക്ക്തോന്നിയത്..

അവൾ അകത്തേയ്ക്ക് ചെന്നു.. വെ..ള്.. അയാൾ പറഞ്ഞു.. അവൾ വേഗം ജഗിൽ നിന്നും വെള്ളം ഗ്ലാസ്സിലെടുത്തു.. അദ്ദേഹത്തെ താങ്ങി ഇരുത്തി സ്പൂണിൽ കോരി വെള്ളം കൊടുത്തു.. സ്.. നി.. ചെറിയമ്മയും അമ്മുവും കൂടി ആ രാജമ്മേച്ചിയുടെ വീട് വരെ പോയതാ അച്ഛാ.. അവൾക്ക് നല്ല ഉടുപ്പൊന്നും ഇല്ല.. ഒരു ചുരിദാർ തയ്പ്പിക്കാൻ അളവെടുക്കാൻ പോയതാ.. മാളു പറഞ്ഞു തീരും മുൻപേ കോളിംഗ്ബെൽ കേട്ടു. അവര് വന്നുവെന്ന് തോന്നുന്നു.. വെള്ളം കൊടുത്ത ഗ്ലാസ് മേശയിൽ വെച്ചവൾ അയയിൽ കിടന്ന ടവ്വൽ എടുത്ത് അച്ഛന്റെ മുഖം തുടച്ചു.. ശേഷം ഇട്ടിരുന്ന നര വീണ ചുരിദാറിൽ കൈ തുടച്ചവൾ പുറത്തേയ്ക്ക് പോയി.. അശോകൻ വേദനയോടെയാ പോക്ക് നോക്കി കിടന്നു.. ദേവേട്ടനായിരുന്നോ.. ഞാനോർത്തു ചെറിയമ്മ ആയിരിക്കുമെന്ന് . ചോറെടുക്കട്ടെ.. തിണ്ണയിൽ തന്നെ നോക്കിയിരിക്കുന്ന ദേവനെ നോക്കി അവൾ പുഞ്ചിരിയോടെ ചോദിച്ചു.. വേണ്ട..

അവൻ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതും അവൾ അകത്തേയ്ക്ക് നടന്നു.. കൊച്ചമ്മ ഒന്ന് നിന്നെ.. അവൾ അവനെ നോക്കി.. നീയും മേലേപ്പാട്ടെ അനന്തനും തമ്മിലെന്താ ബന്ധം.. അവൾ ഞെട്ടലോടെ അവനെ നോക്കി.. ഞാൻ.. ചോദിച്ചത് കേട്ടില്ലേ.. മാളു മൗനമായി നിന്നു.. അവനു ദേഷ്യം വന്നു. അവനെഴുന്നേറ്റ് വന്നവളുടെ കയ്യിൽ മുറുകെ പിടിച്ചു.. പറയാൻ.. എനിക്കെന്ത് ബന്ധമാ ദേവേട്ടാ. കൈവിട്. എനിക്ക് നോവുന്നു.. അവളുടെ കൈകൾ അവന്റെ കൈകൾക്കുള്ളിൽ അമർന്ന് വേദനിക്കുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. പെട്ടെന്നവൻ അവളുടെ കരണത്തേയ്ക്ക് ആഞ്ഞടിച്ചു.. മാളു പിന്നിലേയ്ക്ക് വേച്ചു വീണുപോയി.. അവനവിടെ ചെന്ന് മുട്ടുകുത്തിയിരുന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ചുയർത്തി.. മാളു പിടഞ്ഞു.. ആ കൊലയാളിയുമായി നീ അഴിഞ്ഞാടി നടക്കുന്ന ചരിത്രം നാട്ടിൽ പാട്ടാ..

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. നീ എങ്ങനെയോ പോയി തുലഞ്ഞോ.. പക്ഷെ അതിന്റെ മാനക്കേട് എന്റെ അനിയത്തിക്കും കൂടെയാ.. നീയായിട്ട് അവളുടെ ജീവിതം കൂടി തകർക്കാൻ ദേവൻ സമ്മതിക്കില്ല.. അതും പറഞ്ഞവൻ കയ്യിൽ കിടന്നു കുതറി കരയുന്നവളെ വാതിൽക്കലേയ്ക്ക് തള്ളിയിട്ടു.. അവൾ അകത്തേയ്ക്ക് വന്ന സൗദാമിനിയുടെ കാൽച്ചുവട്ടിലേയ്ക്ക് വീണു.. അയ്യോ ചേച്ചി.. മാളൂ.. അവരവളെ പിടിച്ചുയർത്തി.. ടാ.. നീ എന്റെ കൊച്ചിനെ ഉപദ്രവിക്കാറായോ.. സൗദാമിനി അവനു നേരെ ചീറിക്കൊണ്ട് ചെന്നതും അവനവരെ പിടിച്ചു തള്ളി.. ദേ തള്ളേ.. ഈ പെഴച്ചവൾക്ക് വേണ്ടി ദേവനോട് തർക്കിക്കാൻ വന്നാലുണ്ടല്ലോ.. എന്താ സംബന്ധമാണ് നീയീ പറയുന്നത് . ആരെപ്പറ്റിയാ പറയുന്നത്.. നിനക്ക് ബോധമുണ്ടോടാ.. അവളുടെ ചിലവിനാ നീപോലും ഇവിടെ കഴിയുന്നത്.. മതി.. നിർത്തിക്കോ.. ഇവളിനി ജോലിക്ക് പോകില്ല.. ഒരിടത്തും.. ദേവൻ ചിലവിനുള്ളത് കൊണ്ടുവരും.. ഒരു നിറമെങ്കിൽ ഒരു നേരം അതും തിന്ന് മിണ്ടാതെ ഈ വീടിന്റെ മൂലയ്ക്ക് നിന്നോണം.. പ്ഫ ചെറ്റെ.. അത് പറയാൻ നീയാരാടാ..

നീ തെണ്ടിതിരിഞ്ഞു കുടിയും കഴിഞ്ഞു കൊണ്ടുവരുന്ന എച്ചിൽ തിന്ന് ജീവിക്കാൻ പട്ടികളൊന്നുമില്ല ഇവിടെ... പിന്നെ ഇവളെ അനാവശ്യം പറഞ്ഞാൽ പെറ്റ കണക്ക് മറന്നൊരു വാക്കത്തി എടുത്തു വീശാൻ എനിക്ക് മടിയൊന്നുമില്ല.. സൗദാമിനി അലറുകയായിരുന്നു... എന്റെ നേർക്ക് ചീറും മുന്നേ നിങ്ങളീ പുത്രിയോട് ചോദിച്ചു നോക്ക്.. ആ മേലേപ്പാട്ടെ അനന്തനുമായി അവൾക്കെന്താ ബന്ധമെന്ന്.. നിങ്ങളിവിടെ ഇവളെ തനിച്ചാക്കി പോയ തക്കത്തിന് അവനെ വിളിച്ചു വീട്ടിൽ കയറ്റിയത് എന്തിനായിരുന്നുവെന്നു.. അനാവശ്യം പറയരുത് ദേവേട്ടാ.. മാളുവിന്റെ ശബ്ദമുയർന്നു.. അവളുടെ അഭിമാനത്തിന് മുറിവേറ്റിരുന്നു.. നിനക്ക് അനാവശ്യം കാണിക്കാം.. ആരുമില്ലാത്തപ്പോ അവന്റെ കൂടെ കിടക്കാം.. മേലേപ്പാട്ടെ അനന്തന്റെ വണ്ടി ഈ പറമ്പീന്ന് പോകുന്നത് ഞാനെന്റെ കണ്ണോണ്ട് കണ്ടതാ.. നാട്ടുകാര് വരെ പറഞ്ഞു തുടങ്ങി.. ഇവിടുത്തെ തമ്പ്രാട്ടി അവന്റെ കൂടെ കിടന്നിട്ടാ ഇവിടുത്തെ ചിലവ് കഴിക്കുന്നതെന്ന്..അവന്റെ കൂടെ ഇവളെ വിട്ടിട്ടാണോ ഞാൻ ജീവിക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുമ്പോ .

നാണം കേട്ടെന്റെ തൊലിയുരിഞ്ഞു പോകുന്നുണ്ട്.. ദേവേട്ടാ.. മാളു ദേഷ്യത്തോടെ വിളിച്ചു.. നിർത്ത് മാളൂ..അവൻ പറയട്ടെ.. സൗദാമിനി തെല്ല് ശാന്തയായി.. അമ്മു കരച്ചിൽ തുടങ്ങി.. മാളുവിനും നന്നായി വേദനിച്ചിരുന്നു.. ഇവളെന്റെ ആരുമല്ല.. അമ്മുവിനും കൂടെ ചീത്തപ്പേരാ ഇവളുണ്ടാക്കുന്നത്.. അവന്റെ കണ്ണിൽ പെട്ടാൽ പിഴച്ചു എന്നാ ഇവിടുത്തെ നാട്ടുകാർ പറയുന്നത്..ഇതൊക്കെ കേട്ടാൽ അമ്മുവിന് ഒരു ഭാവി ഉണ്ടോ.. ദേവൻ അവരെ നോക്കിയതും അവരവനെ മുഖമടച്ചൊന്ന് കൊടുത്തു.. അവൻ പകയോടെ അവരെ നോക്കി.. ഇവള് പിഴച്ചുണ്ടാക്കി കൊണ്ടുവന്നാ ജീവിക്കുന്നതെന്ന് കേട്ടപ്പോ നിനക്ക് നാണക്കേട് തോന്നി അല്ലെ.. അപ്പൊ ഇത്ര നാളും അവള് കൊണ്ടുവരുന്നത് വാങ്ങി നക്കുമ്പോ നിനക്ക് ഒരുളുപ്പും തോന്നിയിട്ടില്ലല്ലോ ഉണ്ടോടാ.. അവള് നിനക്കാരുമല്ല അല്ലെ.. അവളാരുമല്ലെങ്കിൽ പിന്നിത്ര നാളും അവൾ കഷ്ടപ്പെട്ട് നിനക്ക് ഉണ്ണാനും ഉടുക്കാനും തന്നത് എന്തിനായിരുന്നെടാ.. പറയെടാ.. ദേവന് മറുപടി ഉണ്ടായിരുന്നില്ല.. അമ്മു നിനക്ക് പെങ്ങളാ..അവളുടെ ഭാവിയിൽ അവനു ആശങ്ക..

വെള്ളമടിച്ചു റോട്ടിൽ കിടക്കുമ്പോഴും കണ്ട പെണ്ണുങ്ങളെ അനാവശ്യം പറയുമ്പോഴും നിനക്കും പെങ്ങളുണ്ടെന്ന് നീ ഓർത്തോ.. നാളെ അവൾക്കൊരു ആലോചന വരുമ്പോൾ ചേട്ടൻ ഒരു തെമ്മാടിയാണ് എന്നു കേട്ടാൽ ആര് നല്ലൊരു ബന്ധവുമായി വരുമെന്നാടാ നീ കരുതിയിരിക്കുന്നത്.. സൗദാമിനി പറഞ്ഞു.. നീ ഇന്നുണ്ണുന്നതും ഉടുക്കുന്നതും ഇവളുടെ ചിലവിനാണ്.. ആ ഇവളെപ്പറ്റി അല്ലെ തെക്കേലെ ശാന്തയോട് ഇന്നലെ അവളെയും അവനെയും ഹോട്ടലിൽ കണ്ടു എന്നു നീ പറഞ്ഞത്.. ഇന്നലെ പകല് മുഴുക്കെ അവളാ കടയിൽ പാട് പെട്ടത്തിന്റെ ഫലവും വാങ്ങി രാവിലെ കഴിച്ചിട്ടല്ലേടാ ഉളുപ്പില്ലാതെ കൂടെപ്പിറപ്പിനെ പോലെ കരുതേണ്ടവളെപ്പറ്റി അനാവശ്യം പറഞ്ഞത്.. അല്ലെടാ.. മാളു പൊട്ടിക്കരഞ്ഞുപോയിരുന്നു.. ദേവൻ അവരെ രൂക്ഷമായി നോക്കി.. അറപ്പാടാ എനിക്ക് എന്നോട് തന്നെ തോന്നുന്നത്.. ജോലിക്ക് പോയി കുടുംബം നോക്കാൻ ഇറങ്ങിയ കാലത്ത് സൗദാമിനിയും കേട്ടിട്ടുണ്ട് ജേട്ടൽ അറയ്ക്കുന്ന പലതും..

ഗതികേട് കൊണ്ട് ജോലിക്ക് പോകുമ്പോൾ നിന്നെ പോലെയുള്ളവന്മാര് പറഞ്ഞുണ്ടാക്കുന്ന അനാവശ്യങ്ങൾ കേട്ട് മനസ്സിൽ കരഞ്ഞുകൊണ്ടാടാ ഓരോ പെണ്ണും ജീവിക്കുന്നത്.. അവരുടെ ശബ്ദമിടറി.. അവർക്ക് എന്തോ ക്ഷീണം പോലെ തോന്നി.. നെഞ്ചോന്ന് തടവി.. ചെറിയമ്മേ എന്താ.. മാളു അവരെ പിടിച്ചു.. എന്താമ്മേ.. അമ്മു വെപ്രാളത്തോടെ ചോദിച്ചു.. വെള്ളം.. അമ്മൂ.. വെള്ളമെടുത്തോണ്ട് വാ.. മാളു പറഞ്ഞുകൊണ്ടവരെ കസേരയിൽ ഇരുത്തി.. ദേവനപ്പോഴും പുച്ഛത്തോടെ നോക്കി നിൽക്കുകയായിരുന്നു.. അമ്മു വെള്ളം കൊണ്ടുവെച്ചതും മാളു തന്നെ അവർക്ക് വെള്ളം നൽകി.. ആശുപത്രിയിൽ പോകാം ചെറിയമ്മേ.. മ്ഹും.. വേണ്ട.. എനിക്ക് ഒന്ന് കിടന്നാൽ മതി.. അവർ നെഞ്ചു തടവി.. ദേവൻ അവരെ മൂവരെയും നോക്കി പുറത്തേയ്ക്ക് പോയി..അൽപ്പനേരം കഴിഞ്ഞതും ഓട്ടോ സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു.. മാളുവിന്റെ നെഞ്ചപ്പോഴും നീറുകയായിരുന്നു.. കേൾക്കാൻ പാടില്ലാത്തത് കേട്ട വേദനയിൽ..

********* തുടർച്ചയായുള്ള ഫോൺ കോൾ കേട്ടാണ് അരുൺ കണ്ണു തുറന്നത്.. ചോറുണ്ട ശേഷം ഒന്നുറങ്ങാൻ കിടന്നതായിരുന്നു അവൻ.. ഹലോ.. അരുൺ.. മാളുവായിരുന്നു..അവളുടെ വെപ്രാളം പിടിച്ച ശബ്ദം..അവൻ ക്ലോക്കിലേയ്ക്ക് നോക്കി..6 കഴിഞ്ഞിരിക്കുന്നു.. പെട്ടെന്ന് വീട്ടിലേയ്ക്ക് വാ.. ചെറിയമ്മയ്ക്കെന്തോ.. അവൾ പൊട്ടിക്കരഞ്ഞു.. നീ കരയേണ്ട മാളൂ.. ഞാനിപ്പോ വരാം.. അവൻ പറഞ്ഞു.. 10 മിനിറ്റിനകം അവൻ വീട്ടിലെത്തി.. അവൻ തന്നെ അവരെ താങ്ങിപ്പിടിച്ചു ഓട്ടോയിൽ കയറ്റി.. ഗീതേച്ചി അമ്മുവും അച്ഛനുമേയുള്ളൂ.. നോക്കിക്കോണേ.. മാളു ഓർമിപ്പിച്ചു.. മോള് പേടിക്കേണ്ട.. ധൈര്യമായി പോയിട്ട് വാ.. കരയേണ്ട.. സൗദാമിനിക്ക് ഒന്നും ആകില്ല.. അവർ ധൈര്യം നൽകി.. ഓട്ടോ പോകുന്നതും നോക്കിയ അമ്മു കരച്ചിലോടെ നിന്നു.. അരുൺ.. പെട്ടെന്ന് പോകാം... ചെറിയമ്മേ.. ചെറിയമ്മേ.. സൗദാമിനി അവളെ മുറുക്കെ പിടിച്ചിരുന്നു..

കണ്ണു തുറന്നില്ലെങ്കിലും അവർ അവളിലെ പിടി വിട്ടിരുന്നില്ല.. എന്താ മാളൂ.. എന്താ പറ്റിയത്.. അവൻ ചോദിച്ചു.. ദേവേട്ടനുമായി ഉച്ചയ്ക്ക് ഒരു വഴക്കുണ്ടാക്കി.. അപ്പൊ മുതലേ നെഞ്ചു വേദന പറയുന്നുണ്ട്.. ആശുപത്രിയിൽ പോകാനും സമ്മതിച്ചില്ല.. ഇപ്പൊ ദേ ബോധം പോയി.. ആകെ വിയർക്കുവാ.. എനിക്ക് പേടിയാകുന്നു.. മാളു കരഞ്ഞു.. നീ പേടിക്കാതെ ഇരിക്ക് മാളൂ.. അവൻ ഓട്ടോയുടെ സ്പീഡ് കൂട്ടി.. പെട്ടെന്നാണ് ഒരു ഇരച്ചിലോടെ ഓട്ടോ മുന്നോട്ടാഞ്ഞ് നിന്നു പോയത്.. എന്താ.. സ്റ്റാർട്ട് ആകുന്നില്ല.. അരുൺ വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.. ഈശ്വരാ.. ചെറിയമ്മേ.. മാളു അവരെ തട്ടി വിളിച്ചു.. അവരുടെ ദേഹം വല്ലാണ്ട് വിയർക്കുന്നുണ്ടായിരുന്നു.. ചെറിയൊരു മൂളൽ അല്ലാതെ മറ്റൊന്നും അവരിൽ നിന്നും പുറത്തു വന്നില്ല.. മാളു പൊട്ടിക്കരഞ്ഞു.. അരുൺ വേഗം പുറത്തിറങ്ങി.. ഒരു വിധം അവനറിയും പോലെ ഓട്ടോ സ്റ്റാർട്ട് ചെയ്യാനൊക്കെ അവൻ ശ്രമിച്ചു..

മാളൂ.. അവൻ വേദനയോടെ വിളച്ചു.. അരുൺ.. ചെറിയമ്മ.. അവൾ കരയുകയായിരുന്നു.. പെട്ടെന്നാണ് ഒരു കാർ വരുന്നത് അരുൺ കണ്ടത്.. അവൻ വേഗം റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കാണിച്ചു.. കാർ അതിവേഗത്തിൽ കടന്നു പോയെങ്കിലും അൽപ്പം മുന്പിലായി നിർത്തി.. റിവേഴ്‌സ് എടുത്തു വന്നു.. അവനു മുൻപിൽ എത്തിയതും ഗ്ലാസ് താഴ്ത്തി അയാൾ അവനെ നോക്കി.. മാളുവും ഓട്ടോയിൽ നിന്നും ഇറങ്ങിയിരുന്നു.. കാറിനുള്ളിൽ ഇരിക്കുന്ന ആളെ കണ്ടതും മാളു കരച്ചിലിന്റെ വക്കിലെത്തി.. അനന്തൻ.. എന്താ.. കൂടെയിരുന്ന പ്രായം ചെന്ന സ്ത്രീ ചോദിച്ചു.. അത്.. സർ.. അരുൺ അവനെ നോക്കി.. എന്താ മാളൂ.. അനന്തൻ ചോദിച്ചു.. സർ ചെറിയമ്മ.. അവൾ കരഞ്ഞു.. അവൻ കാറിൽ നിന്നിറങ്ങി.. സുധാമ്മയും.. മാളുവിന്റെ അമ്മയുമായി ഹോസ്പിറ്റലിൽ പോവായിരുന്നു സർ.. ഓട്ടോയ്ക്ക് കംപ്ലൈന്റ്.. അരുൺ പറഞ്ഞു.. എന്താ അവർക്ക്..

അവൻ ചോദിച്ചു.. നെഞ്ച് വേദന.. ഓർമയില്ല.. മാളു കരഞ്ഞു.. മോള് കരയേണ്ട.. അവരെ കാറിൽ കയറ്റാം.. അനന്താ.. സുധാമ്മ വിളിച്ചു. അവൻ മറിച്ചൊന്നും പറയാതെ ഓട്ടോയിൽ നിന്ന് അരുണിന്റെ സഹായത്തോടെ അവരെ കാറിൽ കയറ്റി.. സുധാമ്മ മാളുവിനെ ചേർത്ത് പിടിച്ചിരുന്നു.. മോള് കേറ്.. അവരും മാളുവിനൊപ്പം കയറി.. അരുൺ അനന്തനൊപ്പം മുൻപിലും.. അതിവേഗം കാർ മുൻപോട്ട് കുതിച്ചു.. അതിനിടയിൽ അനന്തൻ അവരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. എങ്ങോട്ടാ.. താലൂക്ക് ആശുപത്രിയിലേക്ക്.. അരുൺ പറഞ്ഞു.. അവിടെ വരെ എത്തില്ല.. ആൾക്ക് ക്രിട്ടിക്കൽ ആണ്.. അനന്തൻ പറഞ്ഞു. മാളുവിന്റെ കരച്ചിൽ ഉയർന്നു.. അനന്തൻ കാറിന്റെ വേഗത കൂട്ടി..

5 മിനിറ്റിനുള്ളിൽ മാതാ നേഴ്‌സിങ് ഹോമിൽ കാർ എത്തി.. അനന്തൻ അകത്തേയ്ക്ക് ഓടി.. അരുൺ അവരെ പിടിച്ചിരിക്കുന്ന നേരം കൊണ്ട് അവൻ സ്ട്രക്ച്വറുമായി ഓടിയെത്തി.. ഡോക്ടർ.. ഹൗ ഈസ് ഷി.. ക്യാഷ്വാലിറ്റിയിൽ നിന്നിറങ്ങി വന്ന ഡോക്ടറോടായി അനന്തൻ ചോദിച്ചു.. അറ്റാക്ക് ആണ്.. ഐ സി യുവിലേയ്ക്ക് ഷിഫ്റ്റ് ചെയ്യുകയാണ്.. അത്ര മാത്രം പറഞ്ഞുകൊണ്ട് അയാൾ പോകവേ ആർത്തലച്ചു കരയുന്ന മാളുവിന്റെ ശബ്ദം അനന്തന്റെ കാതിലെത്തി... ഹൃദയത്തിലേക്ക് ഒരു മുള്ള് തറഞ്ഞ വേദന തന്നിൽ ഉടലെടുക്കുന്നത് അവനറിഞ്ഞു.. സുധാമ്മയുടെ നെഞ്ചിൽ ചാരി കരഞ്ഞുകൊണ്ട് കിടക്കുന്നവളെ അവൻ അലിവോടെ നോക്കി.. അപ്പോഴും ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ കടന്നു പോകുകയായിരുന്നു സൗദാമിനി...................തുടരും………

പ്രിയം : ഭാഗം 4

Share this story