പ്രിയം: ഭാഗം 8

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പരിചയമില്ലാത്ത ഒരു നമ്പർ.. എടുക്കണോ.. മാളു ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഫോണെടുത്തു കാതോട് ചേർത്തു.. ആ കോൾ തന്റെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളതാണെന്ന് അറിയാതെ.. ഹലോ.. ഹലോ.. മാളവിക അല്ലെ.. അതേ.. ആരാണ്.. ഞാൻ അഞ്ചു.. അഞ്ചിത രാജശേഖർ.. അവൾ സംശയത്തോടെ ഫോണിലേക്ക് നോക്കി.. എനിക്ക്.. മനസ്സിലായില്ല.. അവൾ പറഞ്ഞു.. താനിന്ന് വിവാഹം കഴിക്കാൻ പോകുന്ന മേലേപ്പാട്ടെ അനന്തൻ ചന്ദ്രശേഖറിന്റെ ആദ്യ ഭാര്യ.. അഞ്ചിത രാജശേഖരൻ.. മാളു ഞെട്ടിപ്പോയി.. തീർത്തും അപ്രതീക്ഷിതമായ കോൾ.. എ.. എന്താ.. പെട്ടെന്ന് നിശ്ചയിച്ച വിവാഹമായത് കൊണ്ട് ഞാൻ അറിയാൻ വൈകിപ്പോയി. അതുകൊണ്ടാണ് കോൾ ഇത്രയും വൈകിയത്.. അതല്ലായിരുന്നെങ്കിൽ ഞാൻ നേരിട്ട് തന്നെ വന്നു കണ്ടേനെ.. മാളു മിണ്ടിയില്ല..

ഇപ്പൊ എന്താ എന്നെ വിളിച്ചതെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. ഒന്നും പുറത്തേയ്ക്ക് വന്നില്ല.. വിളിച്ചത് എന്തിനാണെന്നാണോ.. മ്മ്.. മാളു മൂളി.. എല്ലാം ഐ മീൻ മേലേപ്പാട്ടെ അനന്തനെപ്പറ്റി എല്ലാം അറിഞ്ഞിട്ട് തന്നെയാണോ താനീ വിവാഹത്തിന് തയാറായത്.. അത്.. ആകില്ല.. ഒരിക്കലും ആകില്ല.. കാരണം അതറിഞ്ഞാൽ ഒരു പെണ്ണും അയാൾക്ക് മുൻപിൽ തലകുനിച്ചു കൊടുക്കില്ല.. അതിലും ഭേദം മരണമാണെന്ന് തോന്നും.. മാളു മൗനമായിരുന്നു.. എങ്കിലും ആ വാക്കുകൾ.. തൊട്ടടുത്ത നിമിഷം തന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്ന ആളെപ്പറ്റിയാണ്.. അവളുടെ കണ്ണുനിറഞ്ഞു.. എന്നെക്കാൾ 2ഓ 3ഓ വയസ്സ് കുറവേയുള്ളൂ തനിക്ക്.. എന്റെ അനിയത്തിയായിട്ടാ തന്നെ കാണുന്നത്. അതുകൊണ്ട് പറയുവാ കുട്ടീ.. താനിപ്പോൾ എടുത്തു ചാടുന്നത് തിരിച്ചുകയറാൻ കഴിയാത്ത ചുഴിയിലേയ്ക്കാണ്.. അനന്തൻ.. പുറമെ കാണുന്നവർക്ക് അയാൾ മാന്യനാണ്..

വിവാഹത്തിന് മുൻപ് ആദ്യം കണ്ട ദിവസമേ എന്റെ ഹൃദയത്തിൽ അയാൾ കയറാനുള്ള കാരണവും ആ സൗമ്യതയാണ്.. എല്ലാവരോടും നല്ല പെരുമാറ്റം.. സ്നേഹം.. നല്ല വിദ്യാഭ്യാസം ജോലി കുടുംബമഹിമ.. എനിക്കും വീട്ടുകാർക്കും ഒരുപാട് ഇഷ്ടമായിരുന്നു അയാളെ.. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ അയാളുടെ ജീവിതത്തിലേക്ക് വന്നത്.. ഒരുപക്ഷേ ഞാനാ ദിവസം വല്ലാതെ അഹങ്കരിച്ചിരിക്കാം.. അഞ്ജുവിന്റെ ശബ്ദം ഇടറുന്നത് മാളു കേട്ടു.. ആ വ്യത്യാസം അവളിൽ പ്രകമ്പനം സൃഷ്ടിച്ചു.. ചെ..ചേച്ചി.. മാളു വിളിച്ചു.. ആദ്യരാത്രി.. ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള രാത്രി.. ഒരുപാട് പ്രതീക്ഷകളോടെ അയാളുടെ ജീവിതത്തിലേക്ക് ചെന്ന എന്നെ ഒരു പെണ്ണും സഹിക്കാത്തതുപോലെ ക്രൂരമായി അയാൾ റേപ്പ് ചെയ്തു.. മാളുവിന്റെ തൊണ്ട വരണ്ടു.. ഭയം കൊണ്ട് മുഖം ചുവന്നു..

എന്റെ ഇഷ്ടങ്ങളോ താത്പര്യങ്ങളോ.. ഒന്നും ഒന്നും അയാൾ അന്വേഷിച്ചില്ല.. മദ്യ ലഹരിയിൽ ആയിരുന്നു അയാൾ.. ഏറ്റവും സന്തോഷിക്കേണ്ട ആ ദിവസം ഒരു പെണ്ണും കരഞ്ഞിട്ടില്ലാത്തതുപോലെ വേദനിച്ചു ഞാൻ കരഞ്ഞു.. പിറ്റേന്ന് അമ്മയോട് പരാതി പറഞ്ഞപ്പോഴും അവനു വാശിയുള്ള സ്വഭാവമാണ് മോള് വേണം നന്നാക്കിയെടുക്കാൻ എന്ന മറുപടി.. മകളെ നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നൽകിയ സന്തോഷത്തിൽ നിന്ന വീട്ടുകാരോട് ഞാനൊന്നും പറഞ്ഞില്ല.. അവരുടെ വേദന കൂടി എനിക്ക് തങ്ങക് കഴിയില്ലായിരുന്നു.. പോകെ പോകെ അയാൾ മയക്കുമരുന്നിനും അടിമയാണെന്ന് ഞാൻ ഭയത്തോടെ തിരിച്ചറിയുകയായിരുന്നു.. ഒരോ രാത്രിയും ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു അയാൾ.. എന്റെ നിലവിളി അയാൾക്ക് ലഹരിയായിരുന്നു.. ചില ദിവസങ്ങളിൽ ഞാൻ കരയാതെ പിടിച്ചു കിടക്കും.. ആ ദിവസങ്ങളിൽ അയാൾ എന്റെ നിലവിളി കേൾക്കാൻ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ പറ്റില്ല.. പകൽ മാന്യതയുടെ മുഖം മൂടി.. ആരോട് പറഞ്ഞാലും വിശ്വസിക്കില്ല..

3 മാസം.. അതിനിടയിൽ അയാൾ ഞാനുമായി എറണാകുളത്തൊരു ഫ്ലാറ്റിലേക്ക് മാറി.. ക്രൂരമായി ദ്രോഹിക്കപ്പെട്ട ദിവസങ്ങൾ.. ഓരോ പകലും തുടങ്ങുന്നത് അയാളുടെ രാത്രിയിലെ ഉപദ്രവങ്ങളുടെ നീറ്റലുമായിട്ടാണ്. കുളിക്കുമ്പോൾ ശരീരം നീറി പുകയും.. അതിന്റെ കൂടെ സംശയരോഗവും.. ആരോടും മിണ്ടാൻ പറ്റില്ല.. ജോലിക്ക് പോലും വിടില്ല.. ഫ്ളാറ്റിലെ ഓപ്പസിറ്റ് ഫ്ലാറ്റിലുള്ള 85 വയസ്സ് പ്രായമുള്ള അച്ഛനോട് സംസാരിച്ചാൽ പോലും ആ രാത്രി അതും പറഞ്ഞുപദ്രവിക്കും.. മാളുവിന്റെ ഭയം വല്ലാതെ കൂടി.. അവൾ തളർച്ചയോടെ ഇരുന്നു.. കണ്ണുകൾ നീറുന്നു.. കരച്ചിൽ വരുന്നു.. എന്റെ അനിയൻ ആയിടയ്ക്കാണ് സിവിൽ സർവീസ് എക്‌സാമിന്റെ പ്രിപ്പറേഷനുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ വന്നത്.. ഒരു ദിവസം മദ്യപിച്ചു ബോധമില്ലാതെ വന്ന അയാൾ ഡോർ തുറന്നുകൊടുത്ത എന്നെ നിലത്തേയ്ക്ക് തള്ളിയിട്ട് അടിച്ചു.. അവനറിയതെയിരിക്കാൻ ഞാനോടി റൂമിൽ കയറിയതാണ്.. പക്ഷെ അയാൾ പുറകെ വന്നു.. ക്രൂരമായി എന്നെ തല്ലിച്ചതച്ചു.. ഡ്രെസ്സൊക്കെ വലിച്ചു കീറിയെറിഞ്ഞു.. ക്രൂരമായി ഉപദ്രവിച്ചപ്പോൾ എല്ലാം മറന്നു ഞാൻ അലറിക്കരഞ്ഞു..

അത് കേട്ടാണ് കിച്ചൻ റൂമിലേക്ക് വന്നത്.. ആ കാഴ്ച അവന്റെ സമനില തെറ്റിച്ചു.. അവനയാളെ അടിച്ചു.. ഉപദ്രവിച്ചു.. പരസ്പരം തല്ലും വഴക്കുമായിഒന്ന് തടയാൻ പോലും എനിക്ക് കഴിയില്ലായിരുന്നു.. പക്ഷെ എന്നിട്ടും ഞാൻ തടഞ്ഞു.. അതിനിടയിൽ ഡൈനിങ് ടേബിളിൽ ഇരുന്ന കത്തിയെടുത്ത് അയാൾ അവനു നേരെ വീശി.. അപ്പോഴേയ്ക്കും കയ്യിൽ കിട്ടിയ ഫ്‌ളവർ വേസ് എടുത്തു ഞാനയാളെ അടിച്ചിരുന്നു.. അയാളുടെ തലപൊട്ടി ചോര വരുന്നത് കണ്ടതും എന്റെ ദേഷ്യം പോയി.. ഞാൻ കരഞ്ഞുകൊണ്ടിരുന്നുപോയി.. ആ നേരം കൊണ്ട് അയാളെന്നെ കുത്തി.. തടയാൻ വന്ന കിച്ചനെ അയാൾ..എന്റെ കൺ മുന്പിലിട്ട്.. അഞ്ചു പൊട്ടിക്കരഞ്ഞുപോയി.. അലറി വിളിച്ചുപോയി ഞാൻ.. എന്റെയീ കയ്യിൽ കിടന്നാ അവൻ പിടഞ്ഞു മരിച്ചത്.. ബോധമില്ലാതെ വീണ എന്നെ അയാൾ തന്നെ ആശുപത്രിയിലാക്കി.. അവിടുന്ന് അയാളെ പോലീസ് അറസ്റ്റ് ചെയ്തു..

മാളുവിന്റെ സപ്തനാടികളും തളർന്നിരുന്നു..അവളുടെ കൺ മുൻപിൽ ആ രംഗങ്ങൾ നടക്കും പോലെ തോന്നി.. ഒരു പെണ്കുട്ടി വിവസ്ത്രയായി അലരിക്കാരയുന്നു.. അവളെ ക്രൂരമായി ഉപദ്രവിക്കുന്ന ഒരുവൻ.. തടയാൻ ചെന്ന അവളുടെ കൂടെപ്പിറപ്പിനെ അയാൾ. ഡിവോഴ്‌സ് നോട്ടീസ് ഞാൻ ഫയൽ ചെയ്തു.. അതിൽ അയാളുടെ ഭ്രാന്തമായ ചേഷ്ടകൾ ഞാൻ കൊടുത്തിരുന്നു.. ആ പോയിന്റ് പിടിച്ചു വക്കീലായ അച്ഛൻ മോനെ രക്ഷിച്ചെടുത്തു.. അതിനായി ലക്ഷങ്ങൾ മുടക്കി.. നിസ്സഹായയായിരുന്നു കുട്ടീ ഞാൻ.. ആ ദിവസത്തെ ഷോക്കിൽ എന്റെ വലത് കാലിനു ചലനശേഷി നഷ്ടപ്പെട്ടു.. വളരെ പാടുപെട്ടാണ് ഇപ്പോൾ നടക്കുന്നത്. ഒരുപാട് ചികിത്സകളും നടത്തി..വർഷങ്ങൾ ആയിൻ. പക്ഷെ ഇന്നും ഓരോ രാത്രിയും എനിക്ക് ഭയമാണ്.. ഒന്ന് നേരാംവണ്ണം ഉറങ്ങാണമെങ്കിൽ സ്ലീപ്പിംഗ് പിൽസ് വേണം. പേടിയാണ് അയാളെ എനിക്ക്..

ഇത്രയൊക്കെ ഒരു പെണ്ണിനെ ദ്രോഹിച്ച അയാൾ ഇനിയും ഒരു വിവാഹം കഴിച്ചാൽ എന്താകും അവസ്ഥയെന്ന് എനിക്കറിയില്ല കുട്ടീ..അയാളീ കാണും പോലെയല്ല.. കൂടെ കഴിഞ്ഞ എന്നോളം അയാളെ മറ്റാർക്ക് അറിയാൻ കഴിയും.. അഞ്ചിതയുടെ ശബ്ദം.. മുഹൂർത്തമായി മാളൂ വാ.. ആരോ വന്നു വിളിച്ചു.. തനിക്ക് അവസാന ചാൻസ് ആണ്.. ഈ നിമിഷം തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല എന്നു പറഞ്ഞൊഴിയൂ..രക്ഷപെടാൻ ഇനിയൊരവസരം കിട്ടിയെന്ന് വരില്ല.. അഞ്ജുവിന്റെ ശബ്ദം.. മാളുവിന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു.. മറ്റൊരു അഞ്ചു താനാകാരുത് എന്നെനിക്ക് ആഗ്രഹമുണ്ട്.. അതോ.. മാളുവിന്റെ കൈയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങപ്പെട്ടു.. അവൾ ഞെട്ടിത്തിരിഞ്ഞു.. വാ മാളൂ.. സരള... അവളുടെ നിറഞ്ഞ കണ്ണു കണ്ടതും സൗദാമിനി ഓടിവന്നു.. എന്താ മോളെ.. അവരുടെ ആധിനിറഞ്ഞ ശബ്ദം.. മറ്റ് വഴികളില്ല..

ഒന്നുകിൽ ആത്മഹത്യ.. അതല്ലെങ്കിൽഈ വിവാഹം.. സൗദാമിനിയുടെ ശബ്ദം കാതിൽ നിറഞ്ഞു.. സമയമായി.. വാ.. ആരൊക്കെയോ ചേർന്നവളെ പിടിച്ചുകൊണ്ട് നടന്നു.. അവൾ പ്രതിമപോലെ പുറത്തേയ്ക്ക് നടന്നു.. അരുൺ അനന്തന്റെ കാലു കഴുകുകയാണ്.. മാളുവിനെ കൊണ്ടുവന്നതും ബൊക്ക നൽകി മാലയുമിട്ട് അവനെ മണ്ഡപത്തിലേയ്ക്ക് കയറ്റി... ആരൊക്കെയോ താലവുമായി മാളുവിനെ മണ്ഡപത്തിലേയ്ക്ക് ആനയിച്ചു.. പ്രദക്ഷിണം വെച്ചു കൂടിയിരിക്കുന്ന ആളുകളെ തൊഴുത് അവനരികിലായി നിന്നു.. തിരുമേനി പൂജിച്ചു കൊണ്ടുവന്ന താലി അവൾക്ക് മുന്പിലായി തേങ്ങയുടെ മേലെ വെച്ചു.. വാദ്യമേളം മുറുകുന്നതിനൊപ്പം തന്റെ ഹൃദയതാളവും മുറുകുന്നത് മാളു അറിഞ്ഞു.. താലി കെട്ടിക്കോളൂ.. അനന്തൻ താലിയെടുത്തു.. മാളുവിനു നേർക്ക് താലി നീട്ടി.. വേണ്ട.. മാളുവിന്റെ ഹൃദയം അലറിവിളിച്ചു.. പക്ഷേ ഒരു വാക്ക് പുറത്തുവരില്ല..

ചന്ദ്രശേഖരൻ എടുത്തു നൽകിയ താലി അനന്തന്റെ കയ്യാൽ അവളുടെ കഴുത്തിൽ ഇഴഞ്ഞു കയറി.. പൂജിച്ച മഞ്ഞ ചരടിൽ നിന്നുള്ള കുങ്കുമം അവളുടെ കഴുത്തിൽ ചുവന്ന പാടുകൾ തീർത്തു.. അനന്തന്റെ കൈകൾ കൊണ്ടാ മഞ്ഞച്ചരട് ബന്ധിക്കപ്പെടവേ മാളുവിന്റെ കണ്ണുനീർ അനുസരണയില്ലാത്ത ഒഴുകിയിറങ്ങിയവന്റെ കൈകളിൽ വീണു ചിതറി.. അവൾ കണ്ണുകൾ ഇരുക്കിയടച്ചു.. അപ്പോഴേയ്ക്കും അച്ചു പുറകിൽ നിന്ന് അവളുടെ പിന്നിയിട്ട നീളൻ മുടി പൊക്കിക്കൊടുത്തു.. ആരൊക്കെയോ പൂവ് വലിച്ചെറിയുന്നു.. കുരവയിടുന്നു.. അവന്റെ കയ്യാൽ അവളുടെ സീമന്തരേഖ ചെഞ്ചുവപ്പായി.. മാളുവിനു അസ്വസ്ഥത തോന്നി.. മാല... സുധാമ്മ മാല നീട്ടി. താലിമാല അവളുടെ കഴുത്തിലേയ്ക്ക് വീണു.. ഹാരമിട് മോളെ.. വേണു പൂ മാല അവൾക്ക് നേരെ നീട്ടി.. അവൾ യാന്ത്രികമായി മാല എടുത്തു..

അവന്റെ കഴുത്തിലേയ്ക്ക് ആ മാല ഇടുമ്പോൾ അവൾ മുഖം തിരിച്ചിരുന്നു.. അവൻ അവൾക്ക് തിരിച്ചും മാലയിട്ടു കൊടുത്തു.. പുടവ നൽകുമ്പോഴായിരുന്നു അനന്തൻ മാളുവിനെ നോക്കിയത്.. കരഞ്ഞിട്ടുണ്ട് എന്നവന് ബോധ്യമായി.. അവനൊന്ന് പുഞ്ചിരിച്ചു.. അവൾ പുടവ വാങ്ങി അവന്റെ കാലിൽ തൊട്ട് വന്ദിച്ചു... അപ്പോഴും കണ്ണുനീർ അവന്റെ കാൽക്കൽ വീണുടഞ്ഞു.. വേണുവാണ് അവളുടെ കൈപിടിച്ചു നൽകിയത്.. ദേവൻ രണ്ടുദിവസമായി വീട്ടിലേയ്ക്ക് വന്നതെയില്ലായിരുന്നു.. ചടങ്ങുകളെല്ലാം പൂർത്തിയാക്കി ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ചവൻ മാളുവുമായി ഇറങ്ങി.. സൗദാമിനി രണ്ടുപേർക്കും പാലും പഴവും നൽകി.. സദ്യ കഴിക്കാൻ ഇരിക്കുമ്പോഴും മാളുവിന്റെ തൊണ്ടയിൽ നിന്നും ഒരുവറ്റു പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല.. അപ്പോഴും ആ കണ്ണുകൾ നിർത്താതെ പെയ്യുന്നത് അവൻ കണ്ടു.. ഒന്നും മനസ്സിലായില്ലെങ്കിലും അവനവളുടെ കൈകളിൽ മൃദുവായി പിടിച്ചു.. കൂടെ താനുണ്ട് എന്നു പറയാതെ പറയും പോലെ.. പക്ഷെ വല്ലാത്ത ഭയത്തോടെ മാളുവാ കൈകൾ പിൻവലിച്ചു.. ********

മാളൂ.. മ്മ്.. അവൾ സൗദാമിനിയെ നോക്കി.. അവരവളെ ചേർത്തുപിടിച്ചു.. കല്യാണം കഴിഞ്ഞു.. ഇനി ഞങ്ങളാരും നിന്റെ ആരുമല്ല.. നിന്റെ ജീവിതം അവിടെയാണ്.. ഭർത്താവും വീട്ടുകാരും ദൈവത്തെ പോലെയാണ്.. അവിടെ എന്ത് പ്രശ്നമുണ്ടെങ്കിലും ക്ഷമിക്കണം. പെണ്ണിന്റെ ക്ഷമയാണ് ജീവിതം.. ഇതൊക്കെ എല്ലാ അമ്മമാരെയും പോലെ എനിക്കും പറയാൻ അറിയാം.. സൗദാമിനി അവളെ നോക്കി.. പക്ഷെ ഇത് മാത്രമല്ല ജീവിതം..നിന്റെ ജീവിതമാണ്.. അഡ്ജസ്റ്റ് ചെയ്യേണ്ടിടത്ത് ചെയ്യണം.. പക്ഷെ ഏതെങ്കിലും ഘട്ടത്തിൽ നിനക്ക് സഹിക്കാൻ പറ്റില്ല എന്ന് തോന്നിയാൽ ആ നിമിഷം എനിക്ക് ഒരു കോൾ ചെയ്യണം.. അവൾ അവരെ നോക്കി.. ഉരുകി തീരാനുള്ളതല്ല നിന്റെ ജീവിതം. അവർ നിന്നെ പഠിപ്പിക്കും എന്നു വാക്ക് തന്നിട്ടുണ്ട്. ആ ഒരൊറ്റ ഡിമാൻഡ് ആണ് ഞാനും വെച്ചത്.. പഠിക്കണം.. സ്വന്തം കാലിൽ നിൽക്കണം.. ഒരു ജോലി വാങ്ങിയെടുക്കണം.. എന്തും സഹിച്ച് നിൽക്കരുത്.. നിന്റെ വീടും നിന്റെ അച്ഛനും അമ്മയും അവിടെ ഉള്ളിടത്തോളം നീയൊറ്റയ്ക്കല്ല.. നിനക്ക് ഞാനുണ്ട്. പ്രശ്നങ്ങൾ വന്നാൽ അത് തരണം ചെയ്യാനുള്ള ത്രാണി നിനക്കുണ്ട്.

എന്നാലും അതിനു കഴിഞ്ഞില്ലെങ്കിൽ അമ്മയെ വിളിക്കണം.. ഒറ്റയ്ക്കല്ല നീ.. കേട്ടോ.. മ്മ്.. അവൾ മൂളി.. അവരവളെ തഴുകി.. ദേവൻ നിന്നെയാ ആഭാസന്റെ കൂടെ കല്യാണം കഴിപ്പിച്ചയയ്ക്കാൻ ശ്രമിച്ചതാണ്.. എതിർക്കാൻ എത്രയെന്ന് വെച്ചിട്ട് എനിക്ക് കഴിയും.. അവൻ പറഞ്ഞുണ്ടാക്കുന്നതൊക്കെ നിന്റെ ജീവിതത്തെ ബാധിക്കും.. നല്ലൊരു ആലോചന ഇനി വരുമോന്നും അറിയില്ല.. എത്ര കാലം ഞാനുണ്ടാകുമെന്നും അറിയില്ല.. സൗദാമിനി പറഞ്ഞു.. ഞാനുള്ളിടത്തോളം നിന്നെ അവനിൽ നിന്ന് രക്ഷിക്കാം.. അത് കഴിഞ്ഞാലോ. അവനെന്നെ കൊല്ലാൻ പോലും മടിയുണ്ടെന്ന് തോന്നുന്നില്ല.. അതുകൊണ്ടാ മേലേപ്പാട്ടെ ആയമ്മ വന്നു ചോദിച്ചപ്പോൾ ഞാനീ കല്യാണത്തിന് സമ്മതിച്ചത്.. ആ ടോണിയെക്കാൾ ഭേദമാണ് ആ അനന്തൻ എന്നു തോന്നി. അവർ കണ്ണു തുടച്ചു... ഇപ്പോഴും അമ്മയ്ക്കറിയില്ല.. ഞാൻ ചെയ്തത് തെറ്റാണോ ശെരിയാണോ എന്നു..

പക്ഷെ ഇപ്പോഴത്തെ എന്റെ ആരോഗ്യം വെച്ചിട്ട് ഇതാണ് ശെരി.. നിന്നെ പഠിപ്പിക്കും അവർ.. പഠിക്കണം.. നല്ലൊരു ജോലി വാങ്ങണം.. എന്റെ അമ്മൂനും നീയെയുള്ളൂ.. അതോർത്ത് വേണം ജീവിക്കാൻ.. പ്രശ്നങ്ങൾ വന്നാൽ ജീവിതം ഇങ്ങനെയാണ് എന്നല്ല കരുതേണ്ടത്.. നിന്റെ ലക്ഷ്യങ്ങൾ ഓർക്കണം.. പ്രശ്നങ്ങളെ നേരിടണം.. കേട്ടോ.. അവൾ കരഞ്ഞുകൊണ്ടാ നെഞ്ചിൽ വീണു. അവരവളെ ചേർത്തു പിടിച്ചു. മതി.. ഇറങ്ങാറായി.. വാ.. അമ്മു വന്നു പറഞ്ഞു.. മാളു എഴുന്നേറ്റ് അവളെ കെട്ടിപ്പിടിച്ചു.. നന്നായി പഠിക്കണം.. ഉഴപ്പരുത്.. ചേച്ചി കൂടി ഇല്ല.. അച്ഛനെയും അമ്മയെയും നോക്കിക്കോണം. മരുന്നൊക്കെ കൊടുക്കണം.. എന്താവശ്യമുണ്ടെങ്കിലും ചേച്ചിയോട് പറയണം.. മ്മ്.. അമ്മു മൂളി.. അവളുടെ കണ്ണു നിറഞ്ഞൊഴുകി.. മാളു അമ്മുവിനെ ചേർത്തുപിടിച്ചു.. ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു.. ആഹാ.. ദേ വാ.. പോകാം.. സമയമായി. സരള വന്നു പറഞ്ഞു..

സൗദാമിനി സുധാമ്മയുടെ അരികിലേയ്ക്ക് ചെന്നു.. അവർ സന്തോഷത്തോടെ സൗദാമിനിയുടെ കൈപിടിച്ചു.. എന്റെ മോളെ ഞാൻ ഏല്പിക്കുവാ.. അവളെ കണ്ണു നിറയാതെ നോക്കിക്കോളാം എന്ന നിങ്ങളുടെ വാക്ക് വിശ്വസിച്ചാ എന്റെ കുഞ്ഞിനെ ഞാൻ തരുന്നത്.. അറിയാം സൗദാമിനി.. അവളെ പഠിപ്പിക്കാം എന്നല്ലേ പറഞ്ഞത്.. ഒരു വർഷത്തെ പഠിത്തം കൂടെ കഴിഞ്ഞാൽ എന്റെ കുഞ്ഞ് ഒരു എൻജിനീയർ ആകും.. അവൾക്കൊരു ജോലി കിട്ടും. അതുവരെ അവൾക്ക് ഇഷ്ടമുണ്ടേൽ അവൾ ജോലിക്ക് പൊയ്ക്കോട്ടെ.. മ്മ്.. അതിലൊന്നും ആർക്കും പരാതി ഒന്നുമില്ല സൗദാമിനി.. എനിക്ക് എന്റെ മോനെ സ്നേഹിക്കുന്ന ഒരു കുട്ടി മതി.. മാളു മോൾക്ക് അതിനു കഴിയും എന്നെനിക്ക് അത്രയ്ക്ക് വിശ്വാസമുണ്ട്.. മ്മ്.. സൗദാമിനി മൂളി.. മോളെ.. എല്ലാവരോടും പറയ്.. പോകാം.. സുധാമ്മ പറഞ്ഞു.. അവൾ അവരെ നോക്കി തലയാട്ടി.. അവൾ അമ്മുവിനെ ചേർത്തുപിടിച്ചു.. പോട്ടെ.. മ്മ്.. കരഞ്ഞുകൊണ്ടവൾ മൂളി.. അനന്തന് ചിരി വന്നു.. അരുണിനോടും അച്ഛനോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞ് അവൾ സൗദമിനിയ്ക്കരികിൽ വന്നു..

പോട്ടെ ചെറിയമ്മേ.. മ്മ്.. അവർ സാരിതുമ്പിൽ കെട്ടിയിട്ടിരുന്ന കുറച്ചു നോട്ട് അഴിച്ചെടുത്തവളുടെ കയ്യിൽ ചുരുട്ടി വെച്ചുകൊടുത്തു.. ചെറിയമ്മേ ഇത്.. നിന്റെ ആവശ്യങ്ങൾക്ക് അവനോട് കൈനീട്ടേണ്ടി വരരുത്.. അവർ പറഞ്ഞു.. അവളാ നെഞ്ചിലെ ചൂടിലേയ്ക്ക് ഒതുങ്ങി.. ഒരു പൂച്ചക്കുഞ്ഞിനെ പോലെ.. അവരവളെ തഴുകി.. സ്നേഹത്തോടെ. വാത്സല്യത്തോടെ . അവളുടെ കൈപിടിച്ചു കാറിലേക്ക് കയറ്റി.. അനന്തൻ ആ കാഴ്ചകൾ നോക്കി നിന്നു.. അവനും അച്ചുവും കാറിൽ കയറി.. മാളു കരയുന്നത് കണ്ടതും അച്ചു അവളെ ചേർത്തുപിടിച്ചു.. ഒരു കുഞ്ഞനിയത്തിയെപ്പോലെ.. ആ കാർ അവളുമായി പോകുന്നത് കണ്ടതും അമ്മു സൗദാമിനിയുടെ നെഞ്ചിലേക്ക് വീണു കരഞ്ഞു.. അവരവളെ ചേർത്തുപിടിച്ചു.. ആ മനസ്സിൽ നിറയെ ആദ്യമായി അവളെ കണ്ട ദിവസമായിരുന്നു.. അശോകേട്ടന്റെ കൈപിടിച്ചു ആ വീട്ടിലേയ്ക്ക് വന്ന ദിവസം പഴയ ഒരു പെറ്റിക്കോട്ടുമിട്ട് ശോഭയുടെ പിന്നിൽ ഒളിച്ചുനിന്ന് തന്നെ നോക്കിയ ആ കൊച്ചു പെണ്ണ്..

ഇന്നവൾ സുമംഗലിയാണ്.. അവൾക്കിന്നൊരു അവകാശി ആയിരിക്കുന്നു.. അവളുടെ കൈകൾ സുരക്ഷിതമായി പിടിച്ചേല്പിച്ചു കഴിഞ്ഞു താൻ.. അവർ കണ്ണു തുടച്ചു.. ഒരമ്മയുടെ കടമ നിറവേറ്റിയസംതൃപ്തിയോടെ.. അപ്പോഴും മനസ്സിന്റെ ഒരു കോണിൽ ശെരിതെറ്റുകളുടെ കണക്കെടുപ്പ് നടക്കുകയായിരുന്നു... അവൾക്കൊരു നല്ല ജീവിതമുണ്ടാകാൻ നെഞ്ചുപൊട്ടി ആ അമ്മ അപ്പോഴും ദൈവങ്ങളെ വിളിക്കുന്നുണ്ടായിരുന്നു.. പെറ്റമ്മയോളം കരുതലും സ്നേഹവുമുള്ള ആ പൊറ്റമ്മയുടെ പ്രാർത്ഥന.. അച്ചുവിന്റെ തോളിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മാളുവിന്റെ മനസ്സപ്പോഴും വിങ്ങുകയായിരുന്നു..അത്യധികം നീറ്റലോടെ.. തന്റെ ഭാവിയെന്തെന്നറിയതെ..കഴുത്തിൽ കിടക്കുന്ന താലി മനസ്സുകൊണ്ടൊന്ന് അംഗീകരിക്കാൻ പോലുമാകാതെ.................തുടരും………

പ്രിയം : ഭാഗം 7

Share this story