വൈമികം : ഭാഗം 06

vaimikam

A story by സുധീ മുട്ടം

"ഭഗവാനേ ഇതെന്തൊരു പരീക്ഷണമാണ്..ദേ അമ്മ കതകിൽ തട്ടി അലറി വിളിക്കുന്നു" വെറുതെ തോന്നിയൊരു കൗതുകം ഇത്രയുമേറെ കുരിശാകുമെന്ന് കരുതിയില്ല. "അമ്മയെ വിളിച്ചു വരുത്തിയപ്പോൾ തൃപ്തിയായല്ലോ" ഇതെന്തൊരു കൂത്ത്..ഞാനെന്തോ തെറ്റ് ചെയ്ത പോലാണല്ലോ നിങ്ങൾ പറയുന്നത്..നിങ്ങളുടെ കയ്യിലിരുപ്പ് കാരണമല്ലേ" എന്ന് അർത്ഥത്തിൽ താമര എന്നെ ദേഷ്യപ്പെട്ട് നോക്കി.ഒന്നും വേണ്ടിയിരുന്നില്ലെന്ന് എനിക്കപ്പോഴാണ് ബോധോദയം വന്നത്..ഇനി പറഞ്ഞിട്ടെന്താ കാര്യം. അമ്മ പുറത്ത് നിൽപ്പുണ്ട്. "കാപ്പാത്തണം താമരേ..എന്നെ നാറ്റിക്കരുത്" സാഷ്ടാംഗം ഞാനവളുടെ കാലിൽ തൊട്ട് പ്രണമിച്ചതും എടുത്ത് അടിക്കും പോലെ ചാടിയെഴുന്നേറ്റു.

"കാപ്പാത്താൻ ഞാൻ കടവുളല്ല സാറേ..സാധാരണ ഒരു പെൺകുട്ടി ആണ്" "ങേ... എവിടെയോ കേട്ട് മറന്ന ഡയലോഗ്.. ഓടുന്ന ട്രയിനിൽ ചാടിക്കയറുന്ന ഒരു പെൺകുട്ടി.. ഒരു ചെറുപ്പക്കാരന്റെ കാലിൽ വീണ് രക്ഷിക്കണേന്ന് നിലവിളിക്കുന്നു.. " കാപ്പാത്താൻ ഞാൻ കടവുളല്ല..സാധാരണ ഒരു മനുഷ്യനാണ്" അയ് ശരി എനിക്കിട്ട് ഊതിയതാണല്ലേ...ലവടെ ചുണ്ടിൽ അതേന്നൊരു പുഞ്ചിരി. എന്തായാലും പ്രതികാരം ചെയ്യാനൊന്നും സമയം ഇല്ല..താമര വിചാരിച്ചാലേ കാര്യം നടക്കൂ..അല്ലെങ്കിൽ അമ്മയുടെ മുന്നിൽ നാണം കെടുമെന്ന് എനിക്ക് ഉറപ്പായി. ഞാൻ താമരക്ക് സമീപം ചെന്ന് നിന്നങ്ങു വണങ്ങി..തണ്ടും ഗൗർവും മാറ്റിവെച്ചു..

ആവശ്യം എന്റേതായി പോയില്ലേ. ",മുത്തേ ചതിക്കരുത് പ്ലീസ്" "എനിക്കൊന്ന് ആലോചിക്കണം" "എടീ അതൊന്നും സമയം ഇല്ല..അമ്മ കതക് തല്ലിപ്പൊളിച്ചു ഇപ്പോൾ അകത്ത് വരും..അതിനുമുമ്പ് എന്തെങ്കിലും ചെയ്യണം" "ഹാം.. അവളെന്നെ നോക്കിയൊന്ന് ഇരുത്തി മൂളി.. " ഡാ കതക് തുറക്കുന്നുണ്ടോ" പുറത്ത് ആന അമറുന്നത് പോലെ അമ്മയുടെ കൊലവിളി കേട്ടു..ഞാൻ ദയനീയമായി താമരയെ നോക്കി..അവൾ കണ്ണടച്ചു കാണിച്ചു.. പ്രശ്നം ഇല്ല കതക് തുറക്കൂ എന്ന അർത്ഥത്തിൽ.. ഞാൻ രണ്ടും കൽപ്പിച്ച് കതകിന്റെ കുറ്റി എടുത്തതും അമ്മ ഇടിച്ചു പൊളിച്ച് എന്നെ തള്ളിയകറ്റി താമരയുടെ അടുത്തേക്ക് പച്ചിരുമ്പ് കാന്തത്തെ ആകർഷിക്കും പോലെ പെട്ടന്നൊട്ടി..

"എന്തിനാ മോളേ നീ നിലവിളിച്ചത്..ഇവനെന്തെങ്കിലും ചെയ്തോ" "ഹൊ..എന്തൊരു കരുതൽ..ഇപ്പോൾ പെറ്റിട്ട കൊച്ച് കരഞ്ഞത് പോലെയാണ് എന്റെ അമ്മയുടെ ആധി" കടക്കണ്ണെറിഞ്ഞ് താമര എന്നെ നോക്കി പറയട്ടേന്ന്..ചതിക്കരുത് പൊന്നേയെന്ന് അർത്ഥത്തിൽ ഞാൻ ദയനീമായി നോക്കി നിന്നു.. '"അമ്മേ മുറിയിലൊരു പാറ്റ... എനിക്ക് പേടിയാ അതിനെ.അതാ ഞാൻ കരഞ്ഞത്" ഹാവൂ പകുതി ആശ്വാസമായി..എന്തായാലും താമരയെന്നെ ഒറ്റിയില്ല. "എടാ നാളെത്തനെ ഹിറ്റ് വാങ്ങി പാറ്റായെ കൊല്ലണം" അമ്മ വീണ്ടും ഓർമ്മിപ്പിച്ചു.. "ഹാം" ഞാനൊന്ന് മൂളി.. "മൂളിയാൽ പോരാ നാളെത്തന്നെ ചെയ്യണം"

മുഖ്യമന്ത്രി ഓഡർ ഇറക്കും പോലെ അമ്മയുടെ ഉത്തരവ് ഇറങ്ങി..താമര വായും പൊത്തി ചിരിക്കുന്നു.. എനിക്കാകെ ദേഷ്യമായി.. "നിന്നെ ഞാൻ എടുത്തോളാടീ" "അയ്യെടാ ഇമ്മിണി പുളിക്കും‌" തലവെച്ച് അവളും ആംഗ്യം കാണിച്ചു.. "മോളിങ്ങ് പോരെ അമ്മയുടെ കൂടെ കിടക്കാം. ഇവിടെ അപ്പിടി പാറ്റാ ശല്യമാ" എന്റെ അമ്മ താമരയെ വിളിച്ചു കൊണ്ട് പോയി... "ഹൊ..ഒരു ശല്യം ഒഴിഞ്ഞ ആശ്വാസം.. ഇനി സുഖമായി ഉറങ്ങാം" എന്നു കരുതി ഞാൻ കിടക്കയിലേക്ക് മലർന്നു...ഉറക്കം എന്നെ തേടിയെത്തിയില്ല ഞാൻ വിളിച്ചിട്ട് ഉറക്കവും വന്നില്ല..മറിഞ്ഞും തിരിഞ്ഞും മലർന്നും കമഴ്ന്നും കിടന്നുനോക്കി ഉറക്കം മാത്രം വന്നില്ല.. ഞാൻ താമര കിടന്ന ഭാഗത്തേക്ക് നോക്കി..

.മനസിലൊരു ശൂന്യത വന്ന് നിറഞ്ഞത് ഞാനറിഞ്ഞു..എനിക്കവളെയൊന്ന് കാണണമെന്നും സംസാരിക്കണമെന്നും തോന്നി..ആഗ്രഹം കലശലായതും ഞാനെഴുന്നേറ്റ് അമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു.. ഞാൻ ചെന്ന് ഡോറിൽ തള്ളി നോക്കി..ഭാഗ്യം കതകിനു കുറ്റിയിട്ടട്ടില്ല.വാതിൽ പതിയെ തുറന്നു ഞാൻ അകത്ത് കയറി.. കട്ടിലിൽ രണ്ട് പേര് കിടന്ന് ഉറങ്ങുന്നുണ്ട്..തലവഴി പുതപ്പ് മൂടിയിരിക്കുന്നത് മങ്ങിയ പ്രകാശത്തിൽ കാണാം... "ഈശ്വരാ ഇതിലേതാ താമര..വിളിക്കാനും പറ്റില്ല..നേരിയ ചലനം മതിയാകും അമ്മ ഉണരാനായിട്ട്..പതിയെ ആദ്യം കിടന്നയാളുടെ പുതപ്പ് കുറച്ചു മാറ്റി..ഭാഗ്യം ഇത് താമരയാണ്..ശബ്ദം ഉണ്ടാക്കാൻ പറ്റില്ലല്ലോ മെല്ലെ തോണ്ടി..

എന്നിട്ടും ലവൾക്കൊരു ചലനവുമില്ല..ഒന്ന് ശക്തമായി ഉലച്ചതും അവൾ കണ്ണുകൾ തുറന്നു.. ഒരുനിമിഷത്തിന്റെ പത്തിലൊന്ന് നിമിഷം അവടെ സൈറൻ. വീണ്ടും മുഴങ്ങി..ഞാൻ ഞെട്ടിപ്പോയി‌‌. " ഡീ ഇത് ഞാനാടീ തൊള്ള തുറക്കാതെ" എന്റെ സ്വരം താമര തിരിച്ചറിഞ്ഞു സൈറൺ ഓഫാക്കിയെങ്കിലും അറിയണ്ടവർ അറിഞ്ഞ് ഉണർന്നു.. "കളളൻ...കള്ളൻ" അമ്മയുടെ ശബ്ദം തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ മുഴങ്ങി.. "കടവുളേ എന്റെ അമ്മ പെറ്റ ഞാനിപ്പോൾ കള്ളൻ‌‌..അത് വിളിച്ചു കൂവുന്നതും സ്വന്തം പെറ്റതളള" പതിയെ ഞാനവിടെ നിന്ന് വലിഞ്ഞു..അതിനു മുമ്പേ പ്ധിം എന്നൊരു അടി നല്ല ശക്തിയോടെ പുറത്ത് വീണു..

സത്യം പറയാലൊ മക്കളേ ഈരേഴ് ലോകവും നരകവും കൂടി ഒരുമിച്ച് കണ്ടു..അത്രയേറെ ശക്തതിയിലായിരുന്നു അടി.. പെറ്റതളള ചവിട്ടിയാൽ പിള്ളക്ക് കേടില്ലാന്നാ പഴമക്കാർ പറഞ്ഞിട്ടുള്ളത്.. പക്ഷേ ഇതിപ്പോൾ നേരെ തിരിച്ചാണ് ‌.നല്ല പുറം പൊളിയുന്ന വേദന..അമ്മാതിരി അടി ആയിരുന്നു.. "അമ്മേ ഇത് ഞാനാ ഗഗൻ അടുത്ത അടികൂടി വാങ്ങിക്കൂട്ടാൻ ത്രാണയില്ലാത്തതിനാൽ ഞാൻ ഉറക്കെ പറഞ്ഞു. " ഏഹ്ഹ്ഹ് ഏഹ്ഹ്ഹ് " അമ്മ ഞെട്ടുന്നത് അറിഞ്ഞു....അമ്മ ചെന്ന് ലൈറ്റ് തെളിച്ചതും പരുങ്ങി നിൽക്കുന്ന എന്നെ കണ്ടു.. "നിനക്കെന്താടാ പാതിരാത്രിയിൽ രണ്ടു പെണ്ണുങ്ങൾ താമസിക്കുന്നയിടത്ത് കാര്യം" അമ്മയുടെ ഗൗരവത്തിലുളള ശബ്ദം..

"ങേ..." ഈ പ്രാവശ്യം ഞെട്ടിയത് ഞാനാണ്.. "അത് പിന്നെ ഞാൻ... താമരയെ ഒന്ന് കാണാൻ വന്നതാ" എല്ലാം കണ്ടും കേട്ടും താമര എന്നെ മിഴിച്ചു നോക്കി..ഉണ്ടക്കണ്ണുകൾ പുറത്തേക്ക് കൂടുതലവൾ തള്ളിപ്പിടിച്ചു.. "എന്താടാ ഭാര്യയുടെ ചൂട് പറ്റാതെ ഉറക്കം വരുന്നില്ലേ" അമ്മയുടെ എടുത്ത അടിച്ച ചോദ്യത്തിൽ ഞാൻ വായ് പൊളിച്ചു.. "എന്റെ പൊന്നമ്മേ നാറ്റിക്കരുത്" മടിച്ചില്ല ഞാൻ അമ്മയുടെ കാലിൽ വീണു.. "ഞാൻ പൊന്നമ്മയല്ലെടാ ശാരദാമ്മയാ" അതും പറഞ്ഞു അമ്മ ഉറക്കെ പൊട്ടിച്ചിരിച്ചു..

"ശാരദാമ്മേ പ്ലീസ്" ഞാൻ പിന്നെയും അപേക്ഷിച്ചു.. "വിളിച്ചോണ്ട് പോടാ നിന്റെ പെമ്പ്രന്നോത്തിയെ" അമ്മ ഉറക്കെ അലറിയതും ഞാനും താമരയും ഒരുപോലെ ഞെട്ടി മുഖാമുഖം നോക്കി... "ചെല്ലെടീ അവന്റെ കൂടെ നിന്നെ കാണാതെ അവനു ഉറക്കം വരുന്നില്ലെന്ന്" "അത് വേണ്ട അവളിവിടെ കിടന്നോട്ടെ" ഞാൻ എന്റെയും അവളുടെയും രക്ഷക്കെത്തി.. "പ് ഫാ..വിളിച്ചോണ്ട് പോടാ...ഭാര്യ കൂടെയില്ലാതെ അമ്മയുടെ പൊന്നുമകൻ ഉറക്കം കളയണ്ടാ" "ദൈവമേ അമ്മ വീണ്ടും വീണ്ടും എന്റെ തോല് ഉരിക്കുകയാണല്ലോ" ഞാൻ തലയിൽ കെ വെച്ചു പോയി..

താമര സെൽവി എന്റെ കൂടെ വരാൻ മടിച്ചു നിന്നു..അമ്മ സ്നേഹോപദേശവുമായി എത്തി.. "ചെല്ല് മോളേ...ചെന്ന് അവനെ ഉറക്ക്" അമ്മ എന്നെ ആസാക്കി ഗോളടിച്ചതും ഞാൻ മുറിയിലേക്ക് വലിഞ്ഞു...കുറച്ചു കഴിഞ്ഞപ്പോഴുണ്ട് നമ്മുടെ താമര കടന്നു വരുന്നു.. മുഖമൊക്കെ വീർപ്പിച്ചു കെട്ടിയട്ടുണ്ട്..വന്നപാടെ അവൾ കട്ടിന്റെ മറുവശത്ത് സ്ഥാനം പിടിച്ചു തലവഴി പുതപ്പിട്ടു മൂടി.. കുറച്ചു കഴിഞ്ഞിട്ടും താമരയുടെ അനക്കമൊന്നും കേട്ടില്ല‌‌‌‌‌..ഞാൻ അവൾക് അഭിമുഖമായി തിരിഞ്ഞ് കിടന്നു.. "താമരേ" .................തുടരും………

വൈമികം : ഭാഗം  5

Share this story