വൈമികം : ഭാഗം 08

vaimikam

A story by സുധീ മുട്ടം

കിടന്ന് പിടക്കാതെടീ പെണ്ണേ" പൗരുഷമായി ഒന്ന് മുരുണ്ടതോടെ താമര ഫ്ലാറ്റ് ബൈക്കിൽ കയറുന്നവരെ പെണ്ണ് അനങ്ങിയില്ല... ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ടും മടിച്ചു നിന്നവളെ രൂക്ഷമായി നോക്കി...നിറഞ്ഞ മിഴികൾ മെല്ലെ ഒപ്പിയെടുത്തു കൊണ്ട് അവൾ ബൈക്കിനു പിന്നിൽ ഒരു നിശ്ചിത അകലമിട്ട് അവളിരുന്നു... ഇടക്കിടെ റിയർവ്യൂ മിററിലൂടെ അവളെ നോക്കും..മറ്റേതോ ലോകത്തായിരുന്നവൾ..ഇടയ്ക്ക് മിററിലൂടെ മിഴികൾ തമ്മിൽ ഉടക്കും‌.പെട്ടെന്ന് നോട്ടമവൾ മാറ്റും..ഇഷ്ടക്കേട് മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.. അങ്ങനെ ബൈക്ക് ഓടിക്കുമ്പോൾ എനിക്കൊരു കുസൃതി തോന്നി...സ്പീഡിൽ വന്ന ബൈക്ക് സഡൻ ബ്രേക്ക് ഇട്ടതും പിന്നിലിരുന്ന ലവൾ അതേ സ്പീഡിൽ എന്റെ അരികിലെത്തി..

പേടിച്ചു എന്നെ കെട്ടിപ്പിടിക്കും..പിന്നെ വീണ്ടും അകന്നിരിക്കും..രണ്ടു മൂന്ന് പ്രാവശ്യം ഇത് ആവർത്തിച്ചതോടെ പെണ്ണിനു മതിയായി.അനുസരണയുളള പേടമാനായി എന്നെ കെട്ടിപ്പിടിച്ചു ഇരുന്നു... ക്ഷേത്രാങ്കണത്തിൽ ബൈക്ക് നിർത്തിയിട്ട് ഞങ്ങൾ അകത്തേക്ക് കയറി.. ശ്രീകോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന താമരയിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും... ശ്രീകോവിലിൽ നിന്ന് ഭഗവതി നേരിട്ടിറങ്ങി വന്നയൊരു അനുഭവം...നിറ കണ്ണുകളുമായി പ്രാർത്ഥിക്കുന്നവളിൽ നിന്ന് ഇടയിക്കിടെ മിഴിനീർകണങ്ങൾ ഒഴുകിയിറങ്ങി..അവളോട് ചേർന്നങ്ങനെ നിന്നു..അകന്ന് മാറാൻ കഴിഞ്ഞില്ല.. നടയടക്കാറായി...വേഗം ഞങ്ങൾ തൊഴുതിറങ്ങി...

അപ്പോഴും താമര മൗനത്തിലായിരുന്നു... "എന്താടീ കഴുത്തിന് ചുറ്റും നാക്കുളളവൾ മിണ്ടാതിരിക്കുന്നത്" ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു.. സത്യം പറയാലോ താമരയുടെ മൗനം എന്നെ അലസോരപ്പെടുത്തി..ചിരിച്ചു എപ്പോഴും കലപില കൂട്ടുന്ന താമരയെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.. "ഡീ എന്തെങ്കിലും ഒന്ന് പറയ്..തിരുവായൊന്ന് തുറക്ക്" മൗനം അസഹ്യമായതോടെ ഞാൻ ഒച്ചയുയർത്തി...നിറഞ്ഞ മിഴികളിൽ ദൈന്യത നിറച്ചൊരു നോട്ടം മാത്രമായിരുന്നു മറുപടി. "ഡാ..ഗഗാ... പരിചിതമായൊരു വിളി കേട്ട് തിരിഞ്ഞ് നോക്കിയത്...ഉഫ് മ്മടെ ചങ്ക് ആദിൽ..ഞങ്ങൾ ചുരുക്കി ആദിയെന്ന് വിളിക്കും.. " എപ്പോൾ ലാൻഡ് ചെയ്തു അളിയാ...വിളിക്കുമ്പോഴും ഒരുവാക്ക് പറഞ്ഞില്ലല്ലോ"

ശ്വാസം വിടാതെ ഒരുപാട് ചോദ്യങ്ങൾ.. "എടാ നീയിങ്ങനെ ശ്വാസം വിടാതെ ചോദിച്ചാൽ ഞാനെങ്ങെനെ ഉത്തരം തരും" അളിയൻ വളിച്ചയൊരു ചിരി സമ്മാനിച്ചു.. "ഇതേതാ അളിയാ മൊതൽ" അടുത്ത് നിൽക്കുന്ന താമരയിൽ കണ്ണുകൾ ഉടക്കിയതും അവന്റെ മിഴികൾ കൂടുതൽ പുറത്തേക്ക് തള്ളി.. "എടാ മച്ചാനേ നീയാള് പൊളിയാണല്ലോ...ഒരു പെണ്ണിന്റെയും മുഖത്ത് നോക്കാത്ത നീ ഈ റെയർ പീസിനെ എങ്ങനെ ഒപ്പിച്ചു" എന്നെ മാറ്റി നിർത്തി അടക്കം പറഞ്ഞ ആദിയുടെ കണ്ണിൽ ഒടുക്കത്തെ ആകാംഷ തെളിഞ്ഞു.. "എന്നാലും ചങ്കാണ് ചുണ്ണാമ്പാണെന്ന് പറഞ്ഞിട്ട് ഒരു സദ്യ പോലും തരാതെ മോശമായി പോയി അളിയാ..നല്ല ബിസ്മം ണ്ട്"

എന്നെക്കൊണ്ട് ഒന്നും പറയിക്കാതെ ചോദ്യവും സ്വയം മിനഞ്ഞെടുക്കാതെ കഥകളും പറയുന്ന ലവന്റെ മുഖമടച്ച് ഒരെണ്ണം കൊടുക്കാൻ തോന്നിപ്പോയി.. സ്വപ്നത്തിൽ പോലും കാണാത്തതാ ആ തെണ്ടി വിളിച്ചു കൂവുന്നത്...ബെല്ലും ബ്രേക്കും ഇല്ലാതെ.. ചങ്കായി പോയി..ഇല്ലെങ്കിൽ പുല്ലിനെ ചവിട്ടി കൂട്ടിയേനെ.. "എടാ ആന അമറും പോലെ വിളിച്ചു കൂവാതെ പതുക്കെ പറയെടാ ശവമേ ലവള് കേൾക്കും" '"കേൾക്കട്ടളിയാ അവള് നിന്റെ മനൈവി അല്ലേ" "എടാ പിശാചേ അവള് ഭാര്യയൊന്നും അല്ല "ങേ...." വിശ്വാസം വരാതെ ലവൻ വായങ്ങ് പിളർന്നു.. "അളിയൻ ഇപ്പോഴും രാവിലെ പല്ല് തേയ്ക്കാറില്ലാല്ലേ" "ഇല്ല..വളിച്ചയൊരു ചിരിയോടെ ആദി പല്ലിളിച്ചു.. "

നിന്റെ വായ് തുറന്നപ്പോഴെ മനസ്സിലായി".. അതോടെ അവൻ ക്ലോസപ്പ് അടച്ചു.. നടന്ന സംഭവങ്ങൾ ഞാൻ പതിയെ ചുരുക്കി പറഞ്ഞു... അത് കേട്ടതോടെ അവന്റെ കണ്ണ് മിഴിഞ്ഞു.. "അപ്പോൾ ദിവള് തമിഴത്തിയാല്ലെ...നമുക്ക് വേണ്ട അളിയാ പാണ്ടിക്കാരെ നമ്പാൻ പറ്റില്ല" "പറ്റില്ല അളിയാ താമര മനസ്സിൽ വേരുറപ്പിച്ച് കഴിഞ്ഞു" "ആ വേരങ്ങ് മൂടോടെ പിഴുത് മാറ്റളിയാ" ലവനത് നിസാരാം..അമ്മക്ക് വീണ വായന മകൾക്ക് പ്രസവവേദന എന്നത് പോലെയായി.. "എടാ കോപ്പേ ഒരെണ്ണം ഞാനങ്ങ് പൊട്ടിക്കും" കലിപ്പോടെ ഞാൻ മുരണ്ടു... "എവിടെ അളിയാ സാധനം എടുക്ക്‌‌..നമുക്ക് ഇപ്പോൾ തന്നെ കൂടിയേക്കാം..കുറെയായില്ലേ തമ്മിൽ കൂടിയട്ട്" ഈശ്വരാ ഇവനെ കൊണ്ട് തോറ്റൂലൊ.

ഞാൻ കൊണ്ട് വരുന്ന കുപ്പിയുടെ ഓർമ്മയാണ്..ഞാൻ തലക്ക് കയ്യും കൊടുത്തു നിന്നു.. രാവിലെ എഴുന്നേൽക്കുമ്പോൾ മിക്കവരും ചായ അല്ലെങ്കിൽ കാപ്പിയൊക്കെയാ കുടിക്കാറുളളത്...ഇവനെ ഭാര്യ ഉണർത്തുന്നതും ഉറക്കുന്നതും കുപ്പി കാണിച്ചാണ്..അത്രക്കും വലിയ അവതാരപ്പിറവി ആണ് അളിയൻ.. "നിനക്കിട്ടൊരെണ്ണം തരുന്ന കാര്യമാ പറഞ്ഞത്" "അയ് ശരി..നീ ആക്കിയതാണല്ലേ..വൈകിട്ട് ഞാൻ വരും ഒരെണ്ണം വെച്ചേക്ക്" "ശരി നീ വീട്ടിലേക്ക് വാ...വൈകിട്ട് നമുക്കൊന്ന് കൂടാം" എങ്ങനെയും അവനെ ഒഴിവാക്കാനായിരുന്നു എനിക്ക് തിടുക്കം..ഞാൻ ഇടക്കിടെ താമരയെ പാളി നോക്കി...അവളുടെ മുഖമാകെ അസ്വസ്ഥത നിറയുന്നത് കണ്ടു..

"ശരി പോട്ടേ പെങ്ങളെ..വൈകിട്ട് കാണാം" ആദിൽ യാത്ര പറഞ്ഞു പോയി... "നിന്ന് ബോറടിച്ചു അല്ലേ" മറുപടി വന്നില്ല...ചമ്മിയ മുഖവുമായി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. താമര പിന്നിൽ കയറി ഇരുന്നു.. ഈ പ്രാവശ്യം അവൾ ചേർന്ന് ഇരുന്നു...വന്നപ്പോഴുളള അനുഭം ഓർത്തായിരിക്കും..അവള് കൈ ചുറ്റാത്തോണ്ട് ഒരു സുഖമില്ല..ബൈക്ക് പെട്ടെന്ന് ഞാനൊന്ന് വെട്ടിച്ചു..പെട്ടെന്ന് അവൾ എന്നെ ചുറ്റിപ്പിടിച്ചു.. ചുണ്ടിലൂറിയ പുഞ്ചിരിയോടെ ബൈക്ക് ഓടിച്ചു..വീട്ടിൽ എത്തും വരെ അവളകന്ന് മാറിയില്ല..

വീടിന് മുമ്പിലായി ബൈക്ക് നിന്നതും ഉള്ളൊന്ന് കാളി.. ഒരു പട തന്നെ വീടിനു മുറ്റത്ത്.നെഞ്ചൊന്നാളി അമ്മയെ ഓർത്ത്..ആകെയുള്ളൊരു ബന്ധുവാണ് അമ്മ..അമ്മക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കാൻ കഴിയില്ല.. ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഞാൻ ഒരോട്ടമായിരുന്നു...അമ്മേന്ന് നിലവിളിച്ചു.. എന്റെ പാഞ്ഞുളള വരവ് കണ്ട് ആൾക്കൂട്ടം ഭയന്ന് ചിതറിത്തെറിച്ചു.. പെട്ടെന്ന് എനിക്ക് പിന്നിൽ വലിയൊരു നിലവിളി..താമര അലറിക്കൂവി വരുന്നു..എന്നെ കണ്ടാകണം.. ആൾക്കാരെ വകഞ്ഞ് മാറ്റി ഓടിയെത്തിയ ഞാൻ അകത്തെ കാഴ്ച കണ്ട് സഡൻ ബ്രേക്കിട്ട് നിന്നു..ഹാളിൽ സൊറ പറഞ്ഞ് പെണ്ണുങ്ങളുമായി അമ്മ ഇരുന്ന് ചിരിക്കുന്നു.. "എന്താടാ" എന്നെ കണ്ടതും അമ്മ ശബ്ദമുയർത്തി..

"ഒന്നുമില്ലേ" ഞാൻ അമ്മയെയങ്ങ് തൊഴുതു.. കാരണം മറ്റൊന്നും അല്ല..അയൽക്കാരാണു ചുറ്റിനും...ചിലപ്പോൾ എന്റെ തോലുരിക്കും..അതാണ് മൊതല്. "എന്റെ മോളെവിടെ" "ദാ അലറിക്കൂവി വരുന്നുണ്ട്" പറഞ്ഞു തീർന്നില്ല..കാറിക്കരഞ്ഞവൾ അമ്മയുടെ മടിയിലേക്ക് വീണതും എന്നിലൊരു ആന്തലുണ്ടായി.. "ലവള് തിരുവായ് തുറന്നാൽ എനിക്കിന്ന് ആറാട്ടായിരിക്കും അമ്മയിൽ നിന്ന്...ആനയും അമ്പാരിയുമായി അമ്മ തന്നെ ധാരാളം" "എന്തുപറ്റി മോളേ എന്തിനാ കരയുന്നത്" ഹൊ...അമ്മയുടെ മരുമോള് സ്നേഹം വാനോളം ഉയർന്നു പൊങ്ങി.. "അത് പിന്നെ ഏട്ടൻ ഓടി വന്നപ്പോൾ ഞാനങ്ങ് പേടിച്ചു അമ്മക്ക് എന്തെങ്കിലും പറ്റിയോന്ന്" കൂവലും പറച്ചിലും ഒരുമിച്ച് ആണ്...

അമ്മ ആദ്യമൊന്ന് ഞെട്ടിയെങ്കിലും വാത്സല്യത്തോടെ അവളെ തഴുകി.. "കണ്ടോ എന്നോടുളള എന്റെ മോളുടെ കരുതൽ" നാട്ടുകാർക്ക് ഇടയിൽ അമ്മ അഭിമാനപൂർവ്വം തലയുയർത്തി പിടിച്ചു... താമരയെ കൂടെയങ്ങ് ഒട്ടിച്ചു വെച്ചു..എന്താ പശയാണെന്നൊന്നും എനിക്ക് അറിയില്ല മക്കളേ.. മകന്റെ സങ്കടമൊന്നും അമ്മക്ക് വിഷയമല്ല..മരുമോള് സ്നേഹം അങ്ങ് ഒഴുക്കി‌.ഇനി ഇവള് അമ്മക്ക് വല്ല കൂടോത്രം ചെയ്തോന്ന് വരെ ഞാൻ സംശയിച്ചു...രണ്ടിനും അതുപോലെ സ്നേഹം... "എന്റെ മോൻ കല്യാണം നടത്താതെ വിളിച്ചോണ്ട് വന്നതാ ഇവളെ...എനിക്കൊരു കൂട്ടായിട്ട്..അമ്മക്ക് വയ്യാതെ വരുവാണെന്ന് എന്റെ മോനറിയാം.സ്നേഹമുളളവനാ"

അമ്മ എന്നെ ആൾക്കാർക്ക് മുമ്പിൽ പുകഴ്ത്തി പൊക്കി...ഉഫ്....എന്നിലൊരു കുളിരുണ്ടായി...അല്ലെങ്കിലും എന്റെ അമ്മ പൊളിയാണ് മക്കളേ.. "ഇവന്റെ ജാതകത്തിലുണ്ട് കല്യാണം കഴിക്കാതെ പ്രേമിച്ച പെണ്ണുമായി ഒളിച്ചോടുമെന്ന്...പക്ഷേ സാധാരണ ഒളിച്ചോടുന്നത് സ്വന്തം നാടുവിട്ടാ..ഇതിപ്പോൾ വന്നത് സ്വന്തം നാട്ടിലേക്ക്.. അതാണ് ഇവന്റെ ഗുണം" പൊക്കി നിർത്തിയ അമ്മ തന്നെ എന്നെ താഴെയിട്ടു..സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാ വിളിച്ചു കൂവുന്നത്.. ഞാൻ പതിയെ അവിടെ നിന്ന് മുറിയിലേക്ക് വലിഞ്ഞു....കുറച്ചു കഴിഞ്ഞപ്പോൾ അയൽക്കാർ പിരിഞ്ഞു പോയി.. "അമ്മ വിളിക്കുന്നു" താമര വന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു..

"ഡാ ഒന്നും കഴിക്കുന്നില്ലേ" വിശപ്പ് ചത്തിരുന്നു...എങ്കിലും അമ്മയെ ബോധിപ്പിക്കാനിരുന്നു...എനിക്ക് അടുത്ത് താമരയും. "ആ ജാനകിയമ്മ നാറ്റിച്ചല്ലേ അമ്മാ..അറിയാത്ത നാട്ടുകാരെ കൂടി എല്ലാം അറിയിച്ചു" ",ഞാനാടാ എല്ലാവരെയും ക്ഷണിച്ചത്...എന്റെ മോളെ കാണിക്കാൻ" വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഞാൻ അമ്മയെ തറപ്പിച്ചു നോക്കി... "നീ കണ്ണുമിഴിക്കണ്ടാ എല്ലാവരും അറിയട്ടെ താമര നിന്റെ പെണ്ണാന്ന്" ഞാൻ താമരയെ ഒന്ന് നോക്കി...അവൾ മുഖം കുനിച്ചു ഇരിക്കുവാണ്... ഒന്നും മിണ്ടാതെ കഴിച്ചെന്ന് വരുത്തി ഞാൻ എഴുന്നേറ്റു മുറിയിലേക്ക് പോയി..മനസ്സാകെ അസ്വസ്ഥതമാണ്.. "എനിക്ക് തുണി മാറണം" താമരയുടെ ശബ്ദം ആണ് എന്നെ ഉണർത്തിയത്..ഒന്നും പറയാതെ ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.. 🌹

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 രണ്ടാഴ്ച കടന്നു പോയത് പെട്ടന്നാണ്..താമരയും അമ്മയും നല്ല സ്നേഹത്തിലാണ്..എന്നോട് മാത്രം അങ്ങനെ ആള് മിണ്ടാറില്ല...എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല.. എങ്കിലും ശല്യപ്പെടുത്താൻ ചെന്നില്ല.. "താമര..." ഉറക്കം വരാതെ രാത്രിയിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു... "മ്മ്മ്മ്മ്.." ഒരുമൂളൽ മാത്രം മറുപടി.. "എന്താ പഴയ പോലെ സംസാരിക്കാത്തത്" അതിനു മറുപടി വന്നില്ല..എനിക്ക് സങ്കടം വന്നത് ദേഷ്യമായി..ബലമായി അവൾ പുതച്ച പുതപ്പ് വലിച്ചു മാറ്റി.. "താമര പ്ലീസ്" "സാർ എനിക്ക് വയ്യ ഇങ്ങനെ അഭിനയം തുടരാൻ ...അമ്മ എന്നെ സ്നേഹിച്ചു കൊല്ലുവാ..സത്യം പറയാനാകാതെ ഞാൻ നീറുവാ"

"നീ എങ്ങോട്ടും പോകുന്നില്ല..ഇവിടെ കാണും" "സർ പ്ലീസ്" "നീയാദ്യം ഈ സാറേ വിളിയൊന്ന് നിർത്ത്..ഇറിട്ടേഷനാകുന്നു" ഞാൻ ദേഷ്യപ്പെട്ടതും അവളെന്നെ ഉറ്റുനോക്കി... "അങ്ങനെ വിളിച്ചു ശീലിച്ചു..ഇനി മാറ്റില്ല..വന്നവഴി ഞാൻ മറക്കില്ല..കൂടുതലൊന്നും ആഗ്രഹിക്കുകയുമില്ല.." മുഖം കൈകളാൽ പൊത്തി താമര കരഞ്ഞു...എന്റെ നെഞ്ചാകെ വരഞ്ഞു കീറി. താമര കരയുന്നത് കാണാൻ എനിക്ക് ഇഷ്ടം അല്ല...ചിരിക്കുന്ന ആ മുഖമാണ് എനിക്ക് ഇഷ്ടം.. "ശരി നിന്റെ ആഗ്രഹത്തിന് ഞാൻ എതിര് നിൽക്കില്ല..പക്ഷേ ഇവിടെ നിന്ന് പോകരുത്..എന്റെ അമ്മക്ക് നിന്നെ അത്ര ഇഷ്ടമാ..അതാ ഞാനും അമ്മയുടെ താളത്തിനു തുള്ളുന്നത്" നെഞ്ചിൽ കൂടുകൂട്ടിയ പ്രണയം ഞാൻ നോവോടെ കുഴിച്ചു മൂടി... പിടിച്ചു വാങ്ങാൻ കഴിയുന്നതല്ല പ്രണയം... അറിഞ്ഞ് നൽകുമ്പോഴാണ് പ്രിയതരമാകുന്നത്....അതാണ് യഥാർത്ഥ പ്രണയം..................തുടരും………

വൈമികം : ഭാഗം  7

Share this story