വൈമികം : ഭാഗം 11

vaimikam

A story by സുധീ മുട്ടം

മുതുകിന് കിട്ടിയ കനത്ത പ്രഹരത്തിന്റെ ശക്തിയിൽ ഞാൻ ചാടി എഴുന്നേറ്റു.. അമ്മ ആകെ ഉറഞ്ഞ് തുള്ളി നിൽക്കുന്നു. "മനുഷ്യരെ ഉറക്കാനും സമ്മതിക്കില്ല.ഓരോ സ്വപ്നങ്ങൾ കണ്ടിട്ട് ഉറക്കെ വിളിച്ചു കൂവലും..നിന്നെ കൂടെയുള്ള അവരെങ്ങനെ സഹിക്കുന്നെടാ" ആകെ ഇളിഭ്യനായി ഞാൻ താമരയെ നോക്കി..അവളാണെങ്കിൽ തലയറഞ്ഞ് ചിരിക്കുവാണ്.ദയനീയമായ എന്റെ നോട്ടം കണ്ടാകാം പെട്ടെന്ന് ചിരി കടിച്ചമർത്തി എന്നെ നോക്കി മന്ദഹസിച്ചു.. "അത് പിന്നെ അമ്മാ...സ്വപ്നം കാണുന്നതിന് ടാക്സ് കെട്ടേണ്ടാ" "പ്ഫാ..അലവലാതി..മര്യദക്ക് കിടന്ന് ഉറങ്ങെടാ" അമ്മ അലറിയതും ഞാൻ ഒറ്റച്ചാട്ടത്തിന് കട്ടിലിൽ കയറി ചുരുണ്ടു കൂടി..

"മോളേ നീ കുറെ സഹിക്കേണ്ടി വരും.." അമ്മ അർത്ഥം വെച്ച് താമരയോട് പറയുന്നത് കേട്ടു ഞാൻ ചെവിയോർത്തു.. "എന്നാമ്മാ പുരിയലേ" "എടി മോളേ പെണ്ണ് കെട്ടി രണ്ടു പിളളാരുടെ അച്ഛനാകേണ്ട സമയം ഇവന് കഴിഞ്ഞു.. അതിന്റെ ഇളക്കമാ.മോളുടെ ഒരു പിടി എപ്പോഴും ഇവന്റെ കഴുത്തിൽ ഉണ്ടായിരിക്കണം" നല്ല ബെസ്റ്റ് അമ്മ.. ഭാവി മരുമകൾക്ക് സ്വന്തം മകനെ പൂട്ടാനുള്ള സൂത്രം ഉപദേശിക്കുന്ന അമ്മയെ എവിടെങ്കിലും കാണാൻ കഴിയുമോ..ഇല്ല..എങ്കിൽ ഇവിടത്തെ ഒരെണ്ണം അങ്ങനെയാണ്.. പെണ്മക്കൾ ഇല്ലെന്ന് കരുതി മരുമകളെ അമ്മ സ്വന്തം മോളായി കാണുമോ..എത്രയായാലും ഒരു അകലം ഉണ്ടാകില്ലേ.. സംശയം മൂത്ത് ഞാൻ എന്നോട് തന്നെ ചോദിച്ചു..

"എത്രയോ ഇടങ്ങളിലുണ്ട് മരുമകളെ കൈ വെളളയിൽ കൊണ്ടു നടക്കുന്ന അമ്മായിയമ്മമാർ...അതുപോലെ തിരിച്ചും.. സ്വന്തം മനസാക്ഷി തന്നെ ഉത്തരം നൽകിയതോടെ എനിക്ക് മനസ്സമാധാനമായി..ഇനിയത് ആലോചിച്ച് ഉറക്കം കളയണ്ടല്ലോ... " എടാ ഇനി ഇവിടെ കിടന്ന് കാറരുത്" "ഇല്ലമ്മേ" എന്റെ മറുപടി ലഭിച്ചതും അമ്മ സ്ഥലം കാലിയാക്കി.. ഞാൻ എഴുന്നേറ്റു ചെന്ന് കതക് ലോക്ക് ചെയ്തു... ഇനിയമ്മ ഇടിച്ചു പൊളിച്ച് അകത്ത് കയറരുത്.. താമര എന്റെ പ്രവൃത്തികളെല്ലാം നോക്കി കണ്ണു തുറന്ന് കിടപ്പുണ്ട്..എനിക്കെന്തോ പെട്ടെന്ന് നാണക്കേട് തോന്നി..കട്ടിലിൽ കയറി തലവഴി പുതപ്പിട്ടു മൂടി കിടന്നു.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

"ഏട്ടാ... ഏട്ടാ" ആരോ വിളിക്കുന്നത് പോലെ..ചെവിയൊന്ന് കൂർപ്പിച്ചു.. "ഏട്ടാ.." "അയ് ശരി മ്മടെ താമരയാണ് വിളിക്കുന്നത്" "എന്ത് പറ്റി മോളേ" സ്വപ്നം കണ്ടതും എല്ലാം മറന്ന് ആവേശത്തോടെ താമരക്ക് അരികിലേക്ക് നീങ്ങി കിടന്നു.. "ഏട്ടനെന്തിനാ അലറി കരഞ്ഞത്" പൊടുന്നനെ ലവൾ അങ്ങനെ ചോദിച്ചതും എന്നിലെ പ്രണയജ്വാലകൾ ആറി തണുത്തു.. തുറന്നു പറയണോ അതൊ വേണ്ടായോ..കുറച്ചു സമയം മനസ്സുമായി മൽപ്പിടുത്തം നടന്നു.. "ങാ.. പറഞ്ഞേക്കാം..എന്തിനാണ് ഒളിക്കുന്നത്?? "

സത്യം പറയാലോ താമ്പരം..നിന്നെ കെട്ടിപ്പിടിച്ചു കുറെ ഉമ്മ വെക്കുന്നതും നീയെന്നെ തൊഴിച്ചു തൊഴിച്ചു താഴെ ഇടുന്നതുമൊക്കെ സ്വപ്നം കണ്ടു." താമര മുഖം അമർത്തി ചിരിച്ചു..എനിക്കൊരു തൊഴി കൊടുക്കാനാ തോന്നിയത്.. "ചിരിക്ക് നീയും കൂടി ചിരിക്ക്.." ഞാൻ ദേഷ്യപ്പെട്ട് തിരിഞ്ഞ് കിടന്നു..സ്വിച്ച് ഓഫ് ചെയ്ത പോലെ ചിരി നിന്നു... കുറച്ചു സമയം കഴിഞ്ഞു കാണും..തണുപ്പുള്ളതെന്തോ ശരീരത്തിൽ സ്പർശിച്ചത് പോലെ..അടുത്ത അലറിക്കൂവിനായി വായ് പൊളിച്ചതും കാതിനരുകിലൊരു സ്വരം കേട്ടു.. "ഏട്ടാ സോറി"

താമര ആണെന്ന് അറിഞ്ഞിട്ടും ഞാൻ മസിൽ പിടിച്ചു കിടന്നു..മൈൻഡ് ചെയ്യാൻ പോയില്ല.. കുറച്ചു കഴിഞ്ഞു ഒരു ഏങ്ങലടി ശബ്ദം കേട്ടു...താമര കരയുന്നു..എന്റെ ഹൃദയമൊന്ന് വിറച്ചു..തിരിഞ്ഞ് കിടന്ന് അവളെ എന്റെ കരവലയത്തിലൊതുക്കി..ചെറിയ എതിർപ്പുകൾ കാര്യമാക്കിയില്ല. "കണ്ണ് നിറക്കരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. കേൾക്കില്ലല്ലോ" അവളുടെ കരച്ചിൽ കേൾക്കാൻ,, കണ്ണ് നിറയുന്നത് കാണാൻ എനിക്ക് ഇഷ്ടം ആയിരുന്നില്ല.. "എന്തിനാ എന്നെ ഇത്രയേറെ സ്നേഹിക്കുന്നത്? ഞാൻ ആരും ഇല്ലാത്തവളാ.." ഏങ്ങലടിച്ചു കരയുന്നവളെ വാരി നെഞ്ചിലേക്കിട്ട് മുഖം കയ്യിലെടുത്തു അമർത്തി ചുംബിച്ചു..

"നിറേ നിറേ ഇഷ്ടമാണ്.. തന്നോട്...ഒത്തിരി ഒത്തിരി ഇഷ്ടം" പൊടുന്നനെ എന്നെ പുണർന്ന കൈകളും ഉടമയെ ഞാൻ തിരിച്ചറിഞ്ഞു... "താമര സെൽവി...." വിശ്വസിക്കാൻ കഴിഞ്ഞില്ല.... "എനിക്കും ഇഷ്ടമാണ് ഏട്ടാ...പക്ഷേ അർഹതപ്പെട്ടതല്ലെന്നൊരു തോന്നൽ.." വിമ്മിപ്പൊട്ടി കരയുന്നവളെ എന്നാൽ കഴിയും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു... "അർഹതപ്പെട്ടത് തന്നെയാണെന്ന് കരുതിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ" വിടർന്നയൊരു ചിരിയായിരുന്നു അവളെനിക്ക് സമ്മാനിച്ചത്... "ഹൊ...ഇനി മരിച്ചാലും മതി..." ഞാൻ നെടുവീർപ്പെട്ടു.. "ഏട്ടൻ മരിച്ചാൽ എനിക്കും അമ്മക്കും ആരാ ഉള്ളത്" "എന്റെ പൊന്നോ ഒന്ന് ഉപമിച്ചതാ...ഇനി അതിന്റെ പേരിൽ കരയാൻ നിൽക്കരുത്.. സന്തോഷത്തോടെ ഞാൻ താമരയെ കെട്ടിപ്പിടിച്ചു കിടന്നു...അന്നത്തെ രാത്രി മനോഹരമായിരുന്നത് പോലെ തോന്നി.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

" ഏട്ടാ എഴുന്നേൽക്കെടാ" ആരുടെയോ വിളി കേട്ടത് പോലെ.എന്റെ കൈ ചുറ്റിനും പരതി.. "കരളേ താമരേ ഏട്ടൻ കുറച്ചു സമയം കൂടി കിടക്കട്ടെടീ...ഇങ്ങ് അടുത്ത് വാ മോളേ കെട്ടിപ്പിടിച്ചു കിടക്കട്ടെ" "ഡാ..." കർത്താവേ അമ്മയുടെ അലർച്ചയല്ലേ മുഴങ്ങിയത്..പൊടുന്നനെ ഉടുമുണ്ടുമായി ചാടി എഴുന്നേറ്റു.. "എടാ എത്ര പ്രാവശ്യം പറഞ്ഞു രാവിലെ എഴുന്നേൽക്കണമെന്ന്..എന്നിട്ടും വല്ല കൂസലുണ്ടോ" മുമ്പ് കണ്ടതൊക്കെ സ്വപ്നമാണെന്ന് ഞൊടിയിടയിൽ എനിക്ക് മനസ്സിലായി... "പുല്ല്..മനസ്സിലെ അടങ്ങാത്ത മോഹമാണ് സ്വപ്നമായി പരിണമിക്കുന്നതെന്ന സത്യം ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു.. താമര സെൽവി ഒരു സ്വപ്നമായി വീണ്ടും മോഹിപ്പിക്കുന്നു.

.മനസ്സിനോട് എത്ര പറഞ്ഞാലും കേൾക്കില്ല സ്വപ്നം കാണിക്കരുതെന്ന്.. " അമ്മേ താമര" വിഷയം മാറ്റാനായി വെറുതെ ചോദിച്ചു.. "നീ കൂടുതൽ നമ്പര് ഇറക്കല്ലേ മോനേ..നിന്നെ പ്രസവിച്ചത് ഞാനാ..ആ എന്റെ അടുത്ത് തന്നെ വേണോടാ നിന്റെ വിളവ് ഇറക്കൽ" ചമ്മിയ ഞാൻ വെറുതെ പല്ലിളിച്ചു.. "എന്റെ മോള് രാവിലെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ കയറി.. അമ്മ വിശ്രമിക്കെന്നും പറഞ്ഞു എന്നെയിന്ന് അങ്ങോട്ടു അടുപ്പിച്ചില്ല..ഇതാടാ പറയുന്നത് പെണ്മക്കൾ ഉണ്ടെങ്കിലേ അമ്മമാരോടൊരു സ്നേഹം കാണൂന്ന്" "അയ് ശരി..അമ്മയുടെ വേദാന്തം കേൾപ്പിക്കാനാണോ എന്നെ ഉണർത്തിയത്"

"എന്റെ വേദാന്തം കേൾപ്പിക്കാനല്ല വിളിച്ചത്..അടുക്കളയിൽ ചെന്ന് എന്റെ മോളെ സഹായിക്കെടാ" ഈശ്വരാ ദേ അടുത്ത കുരിശ്..അമ്മയെന്നെ അടുക്കളപ്പണി പഠിപ്പിക്കാനുളള പുറപ്പാടിലാണല്ലോ.. "എടാ ചെല്ലാൻ..മോളേ സഹായിക്ക്..നാല് നേരം വെട്ടി വിഴുങ്ങാൻ കുറച്ചു കഷ്ടപ്പാടുണ്ട്.എന്റെ പൊന്നുമോൻ കൂടിയൊന്ന് അറിയട്ടെ..ഭാര്യയെ സഹായിച്ചെന്ന് കരുതി പെൺകോന്തനാകുമെങ്കിൽ അമ്മയങ്ങ് സഹിച്ചു" കടുവുളേ ദേ എന്റെ അമ്മ പഴഞ്ചനിൽ നിന്ന് ന്യൂ ജനറേഷൻ അമ്മയായി..കാലം പോയൊരു പോക്കേ" "അമ്മേ,,, ഭാര്യയും അമ്മയും വെച്ചുണ്ടാക്കി തരുന്നത് കഴിക്കാനാ ആണുങ്ങൾക്ക് ഇഷ്ടം"

"ഞങ്ങൾ പെണ്ണുങ്ങൾക്കും കാണില്ലേ മോനേ ആഗ്രഹങ്ങൾ..എന്റെ പൊന്നുമോൻ ചെല്ല്..ചെല്ല്..അടുക്കളയിൽ അവൾക്കൊരു കൈ സഹായം ആകട്ടെ" "അമ്മേ ഞാനൊരു പട്ടാളക്കാരനാ" നിസ്സഹായതോടെ ഞാൻ പുലമ്പി.. "അതെന്താടാ പട്ടാളക്കാർക്ക് മാത്രമൊരു പുതുമ..അവരും മനുഷ്യരല്ലേ" "അല്ലമ്മേ അത് ഞാൻ.." ഞാൻ മെല്ലെ തല ചൊറിഞ്ഞു.. "എന്റെ മോനായി കഴിഞ്ഞല്ലേ നീ പട്ടാളം ആയത്‌...വണ്ടി വിട്ട് പോ മോനേ നേരെ അടുക്കളയിലേക്ക്..ചെല്ല്..ചെല്ല്"

ഉറക്കം പാതിയിൽ നഷ്ടമായ നിരാശയിൽ പല്ലിറുമ്മി ഞാൻ അടുക്കളയിലേക്ക് ചെന്നു..താമര സെൽവി ഓടി നടന്ന് പരിപാലാമാണ്..എന്നെ കണ്ടു ചെറുതായൊന്ന് പുഞ്ചിരിച്ച ശേഷം ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടി..അവളിലായിരുന്നു എന്റെ മിഴികൾ... "ദിവസങ്ങൾ കഴിയുന്തോറും പെണ്ണ് സുന്ദരിയായി വരികയാ..ചന്ദനക്കുറിയൊക്കെ തൊട്ട് സാരിയൊക്കെ ഉടുത്ത് നല്ല ചേലായിട്ടുണ്ട്..ഇപ്പോൾ കണ്ടാൽ തോന്നും അസ്സൽ പാലക്കാട്ടെ പട്ടര് പെണ്ണെന്ന്. " ഏട്ടാ ചായ " താമരയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.. ഇനിയെന്നാണാവോ ഇവളുടെ മനസ്സിലൊന്ന് കയറി പറ്റുക.അങ്ങനെ ചിന്തിച്ചു ലവളെ വായി നോക്കി ഒറ്റയൊരു കമഴ്ത്തായിരുന്നു വായിലേക്ക്..വായ് പൊള്ളി ചാടി മുകളിലേക്ക് ഉയർന്നു പൊങ്ങി ഞാൻ കാറിക്കരഞ്ഞു.

"ഹൊ..ഒന്ന് പറഞ്ഞു കൂടായിരുന്നോ എന്റെ താമ്പരം" "അതിന് ഏട്ടൻ ഇവിടെങ്ങും ആയിരുന്നില്ലല്ലോ..ഞാനെത്ര പ്രാവശ്യം പറഞ്ഞു ചായ ചൂടാണെന്ന്" ഞാൻ ചൂടുവെളളത്തിൽ വീണ പൂച്ചയ പോലെ അങ്ങനെ നിന്നു..ലവൾക്ക് ചിരിയും സഹതാപവും മാറി മറിഞ്ഞു വരുന്നുണ്ട്.. "എന്താ ഇവിടെ" വിളിച്ചതു പോലും ഇല്ലാ..ഓടി വന്നിരിക്കുന്നു എന്റെ അമ്മ വിശേഷം തിരക്കാൻ.. "ഒന്നുമില്ല അമ്മാ ഏട്ടൻ കുറച്ചു കുറുമ്പ് കാണിച്ചതാ" താമര എന്റെ രക്ഷക്കെത്തി..

ഭാഗ്യം അമ്മയിൽ നിന്ന് വഴക്ക് കേട്ടില്ല. "മോളേ ഇവന് കുറച്ചു കളളത്തരം കൂടുതലാ..നോക്കിയും കണ്ടും നിൽക്കണം" അമ്മ എനിക്കിട്ടൊന്ന് താങ്ങിയിട്ട് പോയി..താമര മുഖം പൊത്തി ചിരിച്ചു.. "താങ്ക്സ് ട്ടാ" "താങ്ക്സ് ഒന്നും വേണ്ടാ ഏട്ടാ.. എന്നെ രക്ഷിച്ച് കൂടെ കൂട്ടിയ ആളല്ലേ" ങേ ഇവള് കടപ്പാട് കാണിക്കുവാ..അതാ പ്രശ്നം. അതാണ് മ്മക്കിട്ട് അടുക്കാത്തത്..ഉള്ളിൽ സ്നേഹം കാണും.. "താമര..." പൊള്ളിയ വായ് ഊതി തണുപ്പിച്ച് ഞാൻ വിളിച്ചു. "എന്താ ഏട്ടാ" അവളെന്നെ നോക്കി.. "താമര ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ..അത്രക്ക് ഇഷ്ടമാടോ..കടപ്പാട് ആയിട്ടും സഹതാപമായും കരുതണ്ടാ"

അമ്പരന്നു എന്നെ തുറിച്ചു നോക്കിയെങ്കിലും പിന്നെയവള് പൊട്ടിച്ചിരിച്ചു.. "ഏട്ടന് ശരിക്കും പ്രാന്ത് തന്നെയാ" "ശരിയാ എനിക്ക് പ്രാന്താണ് നീയെന്ന പ്രാന്ത്" പുലമ്പിക്കൊണ്ട് ഞാനവളുടെ എതിർപ്പിനെ അവഗണിച്ച് വാരിപ്പുണർന്നു..എന്റെ മാത്രമാണ് നീയെന്ന് ബോദ്ധ്യപ്പെടുത്തി താമരയുടെ ചുണ്ടിൽ ഞാൻ അധരങ്ങളാൽ മുദ്രണം ചെയ്തു.. "നീ എന്റേതാണ്..എന്റെ മാത്രം... എന്നിലെ ഓരോ അണുവിലും നിശ്വാസത്തിലും നീ മാത്രമാണ് താമര..സ്റ്റിൽ ലവ് യൂ... " എനിക്ക് വേണം നിന്നെ...മരണം മാടി വിളിക്കുന്ന കാലം വരെ...എന്റെ മക്കളുടെ അമ്മയായി..എന്റെ അമ്മയുടെ മകളായി എന്റെ പ്രാണനായി എനിക്ക് വേണം.. പ്രാന്തമായി പുലമ്പി പിന്നെയും അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കൊണ്ടിരുന്നു...................തുടരും………

വൈമികം : ഭാഗം  10

Share this story