ഈ പ്രണയതീരത്ത്: ഭാഗം 4

ഈ പ്രണയതീരത്ത്: ഭാഗം 4

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പെട്ടന്ന് ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി അതാരുന്നു ആദ്യകൂടികഴ്ച്ച “ആരാ നീ ആരോട് ചോദിച്ചിട്ട് ആണ് ഈ മുറിയിൽ കയറിയത്? “ഞാൻ…. അത്….. നന്ദിത പറഞ്ഞിട്ട്…… പൂക്കൾ കാണാൻ ഞാൻ വാക്കുകൾക്ക് ആയി പരതി “ഓരാളുടെ മുറിയിൽ കയറി അനുവാദം ഇല്ലാതെ ഒന്നും വായിക്കുന്നത് ശരിയല്ല ഇറങ്ങി പോ അത് കേട്ടപാടെ ഞാൻ കൈയിൽ ഇരുന്ന മഞ്ചാടികുരു ആ സ്ഫടികപത്രത്തിൽ ഇട്ട് റൂമിന്റെ വെളിയിലേക്ക് ഓടി ഞാൻ ചെല്ലുമ്പോൾ നന്ദിത എന്നേ തിരക്കി അങ്ങോട്ട്‌ വരുവാരുന്നു “ആഹാ നീ എവിടാരുന്നു പൂക്കൾ കണ്ടോ “ഉം അവിടെ നിന്റെ ഏട്ടൻ ഇഷ്ട്ടം ആയില്ല എന്ന് തോന്നുന്നു “അത് സാരമില്ല ഞാൻ പറഞ്ഞോളാം നീ വാ ഞങ്ങൾ ചെല്ലുമ്പോൾ ശ്രീദേവി അമ്മ നല്ല ഓട്ടടയും കാപ്പിയും ഞങ്ങൾക്ക് ആയി എടുത്ത് വച്ചിരുന്നു പിന്നെ വിവിധ തരത്തിൽ ഉള്ള പലഹാരങ്ങളും “വരൂ മക്കളെ കഴിക്കാം ഞങ്ങൾ ഇരുന്നു കഴിച്ചു

“നന്ദാ വാ വന്നു ചായ കുടിക്ക് ആൾ വന്നു എന്നേ നോക്കി ഇരുന്നാണ് കഴിക്കുന്നത് ദേഷ്യം ആണ് മുഖത്ത് തിരിച്ചു പോകാൻ നേരം ഞാൻ ആളെ ഒന്ന് നോക്കി ആൾ എന്നെ തിരിച്ചും ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നപ്പോൾ അമ്മ ഒരുപാട് വഴക്ക് പറയും എന്ന് ഓർത്തു പേടിച്ചു നിന്നപ്പോൾ നന്ദിത അമ്മയോട് പറഞ്ഞു എന്നെ നിർബന്ധിച്ചു വീട്ടിൽ കൊണ്ട് പോയി എന്ന് അതുകൊണ്ട് ഞാൻ രക്ഷപെട്ടു പിറ്റേന്ന് വൈകുന്നേരം അനിയേട്ടന്റെ വീട്ടിലെ വക ചുറ്റുവിളക്ക് ആണ് അമ്പലത്തിൽ സ്കൂൾ കഴിഞ്ഞു വന്നു കുളിച്ചു ഓണത്തിന് അച്ഛൻ വാങ്ങി തന്ന പുതിയ പച്ച കളർ പാട്ടുപാവാട ഒക്കെ ഇട്ട് പച്ച കുപ്പിവളകൾ ഒക്കെ ഇട്ട് അമ്പലത്തിൽ പോകാനായി പുറപ്പെട്ടു ഞാൻ ചെന്നപാടെ സുമഗല വല്യമ്മ ഓടി വന്നു വിളിക്ക് കത്തിപ്പിച്ചു വിളക് കത്തിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ആണ് അനിയേട്ടൻ അവിടേക്ക് വന്നത് “രാധു ചെറിയമ്മയും ചെറിയഛനും രേവുവും ഒന്നും വന്നില്ലേ “അവരു പുറകെ വരുന്നുണ്ട് അനിയേട്ട അപ്പോഴാണ് അനിയേട്ടന് പുറകിൽ നിൽക്കുന്ന ആളെ ഞാൻ കണ്ടത് ഞാൻ ആളെ നോക്കുന്നത് കണ്ടാണ് അനിയേട്ടൻ പറഞ്ഞത്

“ഇത് ആരാണ് എന്ന് അറിയുമോ നിന്റെ ഫ്രണ്ടിന്റെ ഏട്ടൻ ആണ് എന്റെ ഫ്രണ്ട് നന്ദൻ “അറിയാം “എങ്ങനെ “നന്ദ പറഞ്ഞിട്ടുണ്ട് “അനി ഒന്ന് വന്നേ അപ്പോഴേക്കും വല്ല്യമ്മ അനിയേട്ടനെ അങ്ങോട്ട് വിളിച്ചു അനിയേട്ടൻ പോയപ്പോൾ ആൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ് ഞാൻ തിരിച്ചു പോകാൻ തുടങ്ങി “ഒന്ന് നിന്നേ ഞാൻ നിന്നു “അന്ന് നന്ദ പറഞ്ഞു പൂക്കൾ കാണാൻ ആണ് റൂമിൽ കയറിയത് എന്ന് ഞാൻ കാര്യം അറിയാതെ ദേഷ്യപെട്ടു സോറി “സാരല്ല്യ “ഒന്ന് നിന്നേ ഇത് കൂടെ കൊണ്ടൊക്കോ “എന്താ ആൾ എന്റെ കയ്യിൽ ഒരു കുഞ്ഞു പെട്ടി വച്ചു തന്നു “തുറന്നു നോക്ക് ഞാൻ തുറന്നു നോക്കി നോക്കിയപ്പോൾ മഞ്ചാടി കുരു ആണ് “ഒരുപാട് ഇഷ്ട്ടം ആണ് എന്ന് നന്ദ പറഞ്ഞു ഞാൻ ചിരിച്ചു “സൂക്ഷിച്ചുവെച്ചോ “ഉം ഞാൻ തലയാട്ടി എന്നിട്ട് നടന്നു “അതേ ഇത് എനിക്കു ആയി കൊണ്ടുവന്നത് ആണോ “അതേ എന്തേ “ഞാൻ വരും എന്ന് എങ്ങനെ അറിഞ്ഞു ഇന്ന് “എനിക്കു അറിയാരുന്നു

“എങ്ങനെ “അതൊക്കെ അറിയാരുന്നു അതും പറഞ്ഞു ആൾ പോയി അത് കിട്ടിയ സന്തോഷത്തിൽ ഞാൻ മതിമറന്നു അത്രക്ക് പ്രിയപ്പെട്ടത് ആരുന്നു എനിക്ക് മഞ്ചാടി കുരു ഞങ്ങൾ ദീപാരാധന കഴിഞ്ഞു പോകാൻ നേരം ആളെ നോക്കി ഒന്ന് ചിരിച്ചു ആൾ തിരിച്ചും പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ രേഷ്മയെ കൊണ്ട് മഞ്ചാടികുരു കാണിച്ചു “ഇത് എവിടെ നിന്നാടി “അതൊക്കെ കിട്ടി “പറയടി പിന്നെ ഒറ്റ ശ്വാസത്തിൽ നടന്നത് എല്ലാം അവളോട് പറഞ്ഞു “നന്ദിതയുടെ ഏട്ടൻ വല്ല്യ ദേഷ്യകാരൻ ആണല്ലേ “ആണെടി “നിന്റെ കൈയിൽ മയിൽപീലി ഉണ്ടോ “ഇല്ല “എങ്കിൽ എന്റെ കൈയിൽ ഉണ്ട് കാണണോ “ഉം “എങ്കിൽ വാ അവൾ ബുക്ക്‌ എടുത്തു തുറന്നു എന്നിട്ട് ഡെസ്കിന്റെ അടിയിൽ വച്ചു പേജ് മറിച്ചു എന്നിട്ട് കൈ കൊണ്ട് മറച്ചു എന്നിട്ട് കാണിച്ചു തന്നു ആദ്യം ആയി ആണ് സത്യത്തിൽ ഞാൻ മയിൽപീലി അടുത്ത് കാണുന്നത് കൃഷ്ണവിഗ്രഹത്തിൽ ഒക്കെ ദൂരെ നിന്ന് കണ്ടിട്ടേ ഉള്ളു

“ഇത് കണ്ടോ “എനിക്കും തരാമോ “ഉം ഈ പീലി ഇതിൽ ഇരുന്ന് പെറ്റ് കൂട്ടും അപ്പോൾ നിനക്കും തരാം “പീലി പെറ്റ്കൂട്ടാനോ നീ മണ്ടത്തരം പറയുവാ “അല്ലടി എന്റെ ചേച്ചി പറഞ്ഞല്ലോ പീലി പെറ്റ് കൂട്ടും എന്ന് പക്ഷെ ആകാശം കാണിക്കാൻ പാടില്ല “അതെന്താ “ആകാശം കണ്ടാൽ മയിൽപീലി ചത്തുപോകും “അപ്പോൾ ഇതിന് ജീവൻ ഉണ്ടോ “ഉണ്ടടി “ഇത് പെറ്റ്കൂട്ടുമോന്ന് നമ്മുക്ക് നോക്കാല്ലോ “ഉം നോക്കാം അന്ന് സ്കൂളിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ആൾ സൈക്കിളിൽ പോകുന്നത് കണ്ടു എന്നേ നോക്കി ചിരിച്ചു എന്നിട്ട് സൈക്കിൾ നിർത്തി “ഈ വഴി ആണോ ഇന്നും വരുന്നത് “ഉം അതേ “ഇതൊക്കെ ആരാ “ഇത് എന്റെ അനിയത്തി രേവതി ഇത് എന്റെ കൂട്ടുകാരി രേഷ്മ “ഞാൻ അനിയോട് പറഞ്ഞു “അയ്യോ എന്ത്‌ “തന്നെ വീട്ടിൽ വച്ചു കണ്ടെന്നു “ഞാൻ മുറിയിൽ ചോദിക്കാതെ കയറിയതും അത് വായിച്ചതും ഒക്കെ “ഇല്ല “പറയല്ലേ അതൊന്നും “പറഞ്ഞാൽ എന്താ “അനിയേട്ടൻ അമ്മയോട് പറയും അമ്മ അറിഞ്ഞാൽ വഴക്ക് പറയും ”

പറയണോ വേണ്ടയോ എന്ന് ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ അതും പറഞ്ഞു ആൾ സൈക്കിൾ ഓടിച്ചു പോയി “ഇതാണോ നന്ദിതയുടെ ഏട്ടൻ എല്ലാം കണ്ടു നിന്ന രേഷ്മ ചോദിച്ചു “ഉം അതേ അനിയേട്ടനോട് പറയുമോടി “പറയില്ലാരിക്കും നീ പേടിക്കാതെ വാ അന്ന് വൈകുന്നേരം നാമം ജപിക്കുമ്പോൾ ആണ് അനിയേട്ടൻ വരുന്നത് കണ്ടപ്പോൾ തന്നെ എനിക്കു പേടി തുടങ്ങി വല്ലോം അറിഞ്ഞിട്ട് അമ്മയോട് പറയാൻ ആണോ വരവ് “ഇന്ന് നിന്റെ കൂട്ടുകാരി ട്യൂഷനു വന്നില്ലേ “വന്നു നേരത്തെ പോയി “ചെറിയമ്മ എന്തിയെ “ഇവിടെ ഉണ്ട് എന്താ അനിയേട്ട “അത് ഞാൻ ചെറിയമ്മയോട് പറഞ്ഞോളാം അതും പറഞ്ഞു അനിയേട്ടൻ അമ്മയുടെ അടുത്തേക്ക് പോയി ഞാൻ പുറകെ പോയി അപ്പോഴേക്കും അച്ഛൻ വന്നു പഠിപ്പിക്കാൻ വിളിച്ചു അകത്തു എന്താ നടക്കുന്നത് എന്ന് അറിയാതെ ഞാൻ അച്ഛൻ പഠിപ്പിക്കുന്നത് ശ്രേദ്ധികാതെ ആയി അതിന് അച്ഛന്റെ കൈയിൽ നിന്നും കണക്കിന് കിട്ടി

കുറച്ച് കഴിഞ്ഞപ്പോൾ അനിയേട്ടൻ അച്ഛനോട് യാത്ര പറഞ്ഞു പോയി അമ്മയിൽ പ്രതേക ഭാവമാറ്റം ഒന്നും ഇല്ലാതെ ഇരുന്നത് എനിക്കു ആശ്വാസം ആരുന്നു പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴിയിൽ ആളെ വീണ്ടും കണ്ടു അന്ന് രേഷ്മ ഇല്ലാരുന്നു അതുകൊണ്ട് ഞാനും രേവുവും ഒറ്റക്ക് ആരുന്നു “ഇന്ന് കൂട്ടുകാരി വന്നില്ലേ “ഇല്ല ആൾ പോകാൻ ഒരുങ്ങവെ ഞാൻ വിളിച്ചു “ഒന്ന് നിന്നേ “എന്താ “ആലോചിചോ “എന്താ “അനിയേട്ടനോട് പറയണോ വേണ്ടയോ എന്ന് ആൾ പൊട്ടിച്ചിരിച്ചു “ഇയാൾ അത് വിട്ടില്ലേ ഞാൻ ആരോടും പറയാൻ പോകുന്നില്ല അത് ഓർത്തു ടെൻഷൻ അടിക്കണ്ട ഞാൻ ഒരു നെടുവീർപ്പ് ഇട്ടു “ഉറപ്പാണല്ലോ “അതേ പിന്നെ അന്ന് മഞ്ചാടികുരു തന്ന കാര്യം അനിരുദ്ധനോട്‌ താനും പറയണ്ട “അതെന്താ “പറയണ്ട “ഉം എനിക്കു ഒരു കൂട്ടം കൂടെ തരാവോ “എന്താ “ഒരു മയിൽപീലി “അതെന്തിനാ “ഒരു ആവിശ്യതിനാ “നോക്കട്ടെ സങ്കടിപ്പിക്കാം “ഉറപ്പാണോ “ഉറപ്പ്

“പിന്നെ തരുമ്പോൾ മയിൽപീലി ഒരു ബുക്കിൽ വച്ചു തരണേ “അതെന്തിനാ “ആകാശം കാണാതെ ഇരിക്കാൻ ആണ് “ആകാശം കണ്ടാൽ എന്താ “മയിൽപീലി ചത്തുപോകും “ആരു പറഞ്ഞു ഈ പൊട്ടത്തരം “സത്യം ആണ് “ശരി ശരി ഞാൻ നോക്കട്ടെ അന്ന് ഒരുപാട് സന്തോഷത്തിൽ ആണ് സ്കൂളിൽ പോയത് വൈകുന്നേരം വരുമ്പോൾ ആളെ കണ്ടില്ല അന്ന് വൈകുന്നേരം കുളത്തിൽ നിന്നും കുളിച്ചു വരും വഴി ആണ് വെള്ളപാവാടയിൽ ചുവപ്പ് രാശി പടർന്നത് ഓടി പോയി അമ്മയോട് പറഞ്ഞു അമ്മയുടെ മുഖത്ത് ഒരു ചിരി പടർന്നു എന്നിട്ട് അമ്മ എന്നോട് പറഞ്ഞു “പേടിക്കണ്ടട്ടോ മോൾ വല്ല്യ പെണ്ണ് ആയതാ ഞാൻ ഒന്നും മനസിലാകാതെ നിന്നു പിന്നെ എന്നേ കാണാൻ ബന്ധുക്കളും അയല്പക്കത്തെ ചേച്ചിമാരും ഒക്കെ വന്നു വന്നവർ എല്ലാം എനിക്കു മധുരം കൊണ്ടുവന്നു ഭയങ്കരമായ വയറുവേദന കാരണം എനിക്കു ഇഷ്ട്ടം ഉള്ളത് ഒന്നും കഴിക്കാൻ തോന്നിയില്ല പിന്നെ ഉള്ള ഏകആശ്വാസം ഒരു ആഴ്ച എന്നേ സ്കൂളിൽ വിട്ടില്ല എന്ന് ഉള്ളത് ആരുന്നു അങ്ങനെ ഇരിക്കെ ഒരു ദിവസം ആണ് രേവു വന്നു പറയുന്നത് “ആ ചേട്ടൻ ചോദിച്ചു ചേച്ചി എന്താ വരാതെന്ന്

“എന്നിട്ട് നീ എന്താ പറഞ്ഞെ “ചേച്ചി വല്ല്യ പെണ്ണായി എന്ന് “അയ്യേ എന്തിനാ അങ്ങനെ പറഞ്ഞെ “അങ്ങനെ ആണല്ലോ ചോദിച്ചവരോടൊക്കെ അമ്മ പറഞ്ഞെ “ശേ എന്നിട്ട് എന്താ പറഞ്ഞെ “ഒന്നും പറഞ്ഞില്ല ചിരിച്ചോണ്ട് പോയി പിറ്റേന്ന് സ്കൂളിൽ പോകാൻ തുടങ്ങി അപ്പോഴാണ് ആൾടെ സൈക്കിൾ ബെൽ അടിച്ചു വന്നു അടുത്ത് നിർത്തിയത് “ഞാൻ കുറേ തിരക്കി ആരുന്നു ഞാൻ ചമ്മി മുഖം കുനിച്ചു നിന്നു “എന്താ മിണ്ടാതെ “അമ്മ പറഞ്ഞു ഇനി ആൺകുട്ടികളോട് കൂടുതൽ സംസാരിക്കാൻ പോകല്ലന്ന് അവൻ ചിരിച്ചു “അപ്പോൾ മയിൽപീലി വേണ്ടേ “എവിടെ എന്റെ മുഖം വിടർന്നു “അവൻ ഒരു ബുക്ക്‌ എടുത്തു കൊടുത്തു അതിൽ ഉണ്ട് ഇപ്പോൾ തുറക്കണ്ട തുറന്നു ആകാശം കണ്ടാൽ മയിൽപീലി ചത്തുപോയാലോ “കളിയാക്കണ്ട “ഞാൻ കാര്യം ആയി പറഞ്ഞതാ കുറേ ദിവസം ആയി ഞാൻ കൈയിൽ കൊണ്ട് നടക്കുന്നു തന്നെ കണ്ടില്ലല്ലോ “ഉം താങ്ക്സ് “പിന്നെ നന്ദയോട് പറയണ്ട ഇതൊന്നും “അതെന്താ “ഇപ്പോൾ പറയണ്ട പിന്നെ ഞാൻ പറഞ്ഞോളാം

“ഉം പിന്നീട് എന്റെ സംശയങ്ങൾക് എല്ലാം ഉത്തരം ഉള്ള ഒരു ആൾ ആയി നന്ദൻ മാറി എപ്പോഴും ഞങ്ങൾ കാണും സംസാരിക്കും പരിചയം സൗഹൃദത്തിലേക്ക് മാറി രേഷ്മയും അതിൽ പങ്കുകൊണ്ടു നന്ദൻ ഞങ്ങൾക്ക് നന്ദേട്ടൻ ആയി അങ്ങനെ ഇരിക്കെ നന്ദേട്ടന്റെ പ്രീഡിഗ്രി കഴിഞ്ഞു നന്ദേട്ടൻ എഞ്ചിനീയറിംഗ് പഠിക്കാൻ സിറ്റിയിലേക്ക് പോകുവാണെന്നു പറഞ്ഞു അന്ന് ഒരിക്കൽ അമ്പലത്തിൽ വച്ചു ഞങ്ങൾ കണ്ടു “രാധിക ഞാൻ മറ്റെന്നാൾ പോകും “പോയി വാ നന്ദേട്ടാ “എനിക്കു നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു “എന്താ “ഇപ്പോൾ വേണ്ട ഞാൻ പോയി വന്നിട്ട് പറയാം “എന്താ “പോയി വന്നു പറയാം “എങ്കിൽ പിന്നെ അപ്പോൾ പറഞ്ഞാൽ പോരാരുന്നോ എന്തിനാ ഇപ്പോൾ പറഞ്ഞെ

“അത് നീ കാത്തിരിക്കണം ഞാൻ പോയി വരും വരെ ഞാൻ എന്താണ് പറയുന്നത് എന്ന് ഓർത്തു ഞാൻ നന്ദേട്ടന്റെ മുഖത്തേക്ക് നോക്കി “പിന്നെ ഇന്നുമുതൽ നീ എന്നേ നന്ദേട്ടാ എന്ന് വിളിക്കണ്ട “പിന്നെ “നന്ദുവേട്ട എന്ന് വിളിച്ചാൽ മതി “അതെന്താ “എല്ലാരും വിളിക്കും പോലെ നീ എന്നേ വിളിക്കണ്ട നന്ദു എന്ന് പണ്ട് മുത്തശ്ശി മാത്രം എന്നേ വിളിക്കുന്ന പേര് ആരുന്നു “ഉം ഞാൻ തലയാട്ടി “അതുപോലെ ഞാൻ നിന്നെ ഇനി രാധേ എന്നേ വിളിക്കു അതുപോലെ വേറെ ആരും നിന്നെ രാധ എന്ന് വിളിക്കാൻ സമ്മതിക്കരുത് അത് ഞാൻ മാത്രമേ വിളിക്കാവു അതും പറഞ്ഞു ആൾ പോകാൻ ഒരുങ്ങി ഞാൻ എന്തായിരിക്കും ആൾക്ക് പറയാൻ ഉള്ളത് എന്ന് ഓർത്തു നിന്നു … തുടരും..

ഈ പ്രണയതീരത്ത്: ഭാഗം 3

Share this story