ഈ പ്രണയതീരത്ത്: ഭാഗം 7

ഈ പ്രണയതീരത്ത്: ഭാഗം 7

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കത്ത് തുറക്കുമ്പോൾ നന്ദന്റെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു അവൻ തുറന്നു നന്ദുവേട്ടന് എനിക്കു കത്ത് എഴുതി ശീലം ഒന്നും ഇല്ല നന്ദുവേട്ടൻ പറഞ്ഞപോലെ വാക്കുകളിലൂടെ പ്രണയം വർണിക്കാൻ ഒന്നും എനിക്കു അറിയില്ല എങ്കിലും എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ പറയാം “ഒരു പെൺകുട്ടി പ്രണയത്തിൽ ആവുക എന്നാൽ ഏകാന്തതയുടെ ചരടിൽ നിന്ന്‌ അവളുടേതായ ആകാശത്തിലേക്ക് സ്വതന്ത്രയാകുക എന്ന് കൂടിയാണ് തനിക്കു ചിറകുകളുണ്ടെന്ന് അതുവരെ ഒരുപക്ഷെ അവളറിഞ്ഞിരിക്കുകയില്ല അവൾ സ്വപ്നം കാണുന്ന ആകാശം വളരെ വലുതായിരിക്കണമെന്നില്ല എന്റെ ആകാശം വളരെ വലുതല്ല അതിൽ നന്ദുവേട്ടൻ മാത്രമേ ഉള്ളു നമ്മൾ ഒരുമിച്ചു ഇരുന്നിടങ്ങൾ എല്ലാം എനിക്കു സ്വർഗം ആയിരുന്നു ഇഷ്ട്ടം ആണ് എനിക്കു ഇത് ശരി ആണോന്നു അറിയില്ല പക്ഷെ ഇഷ്ട്ടം ആണ് ഒത്തിരി കാണാതെ ഇരുന്ന ദിനങ്ങൾ എന്നിൽ ഉളവാക്കിയ അലസത വളരെ വലുത് ആരുന്നു ഇഷ്ട്ടം ആണ് ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി………

എന്ന് നന്ദുവേട്ടന്റെ രാധ കത്ത് വായിച്ചതെ അവനു സന്തോഷം തോന്നി അവൾക്ക് ഇഷ്ട്ടം ആയിരിക്കും എന്ന് അറിയാരുന്നു പക്ഷെ ഇത്രത്തോളം ഉണ്ടായിരിക്കും എന്ന് ഓർത്തില്ല അവനു സന്തോഷം തോന്നി അവൻ പെട്ടന്ന് അമ്പലത്തിലേക്ക് കയറി അവളെ കണ്ടില്ല അവൻ നടയിൽ പോയി കണ്ണന് നന്ദി പറഞ്ഞു പിന്നെ മറക്കാതെ കദളിപഴ നേർച്ചയും നടത്തി അവളെ അവിടെങ്ങും കണ്ടില്ല അവൻ കുളകടവിലേക്ക് പോയി അവന്റെ ഊഹം തെറ്റിയില്ല അവൾ അവിടെ ഉണ്ടാരുന്നു അവിടെ മറ്റാരും ഉണ്ടാരുന്നില്ല “എടി എല്ലിക്കോലി അവൾ എന്നെ തുറിച്ചു നോക്കി “ദേ എന്തിനാ എന്നെ അങ്ങനെ വിളിക്കുന്നെ “എനിക്കു ഇഷ്ട്ടം ഉള്ളോണ്ട് സത്യം അല്ലേ എല്ലു പോലെ അല്ലേ നീ ഇരിക്കുന്നത് കോലുപോലെ നീളവും അപ്പോൾ കറക്റ്റ് അല്ലേ “മാറ് ഞാൻ പോവാ “നിൽക്കടി അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കുളത്തിൻറെ ഒരു അറ്റത്തേക്ക് നീങ്ങി നിന്നു പെട്ടന്ന് ആരും കാണാത്ത ഒരിടത്തു

“നിന്റെ മനസ്സിൽ എന്നോട് ഇത്രക്ക് ഇഷ്ട്ടം ഉണ്ടാരുന്നോ രാധേ അവളുടെ കണ്ണിൽ നോക്കി ആണ് അവൻ ചോദിച്ചത് “നേരം ഇരുട്ടുന്നു ഞാൻ പോവാ പോകാൻ പോയ അവളെ അവൻ വട്ടം പിടിച്ചു “ശേ വിട്ടേ “വിടാം നീ പറ എന്നെ ഇഷ്ട്ടം ആണ് എന്ന് നിന്റെ വായിൽ നിന്ന്‌ എനിക്ക് കേൾക്കണം “എങ്കിൽ കേട്ടോ എനിക്കു ഒത്തിരി ഇഷ്ട്ടം ആണ് ഈ കള്ളനന്ദകുമാരനെ “എടി നീ കൊള്ളാല്ലോ “മാറ് ഞാൻ പോകട്ടെ “ഇനി എപ്പഴാ കാണുന്നെ “ഇപ്പോൾ കണ്ടില്ലേ “എനിക്കു എന്നും കാണണം “അയ്യടാ നല്ല മോഹം “എന്തേ കൊള്ളില്ലേ “തല്ല് കിട്ടും “ആര് തല്ലും “ഞാൻ തന്നെ “എങ്കിൽ ഒന്ന് തല്ലികെ “മാറ് പോകട്ടെ “കുറച്ചു കഴിയട്ടെ “നേരം ഇരുട്ടുന്നു നന്ദുവേട്ട “സത്യം പറ രാധെ നിനക്ക് എന്നെ പണ്ടേ ഇഷ്ട്ടം ആരുന്നോ “ഉം “മൂളാതെ മറുപടി പറ പെണ്ണെ “ആയിരുന്നു “എപ്പോൾ തൊട്ട് “മയിൽപീലി കൊണ്ട് തന്നപ്പോൾ മുതൽ

“ശരിക്കും “ഉം “മൂളൽ വേണ്ട “അതെന്ന് “നമ്മൾ സ്നേഹിക്കുന്ന പെണ്ണിന്റെ സന്തോഷത്തേകാൾ വേറെ ഒരു സന്തോഷവും വലുതല്ല ആണിന്റെ മനസ്സിൽ !!! “ആണോ “അതേ “എങ്കിൽ ഇപ്പോൾ എന്റെ ഒരു ആഗ്രഹം സാധിച്ചു തരാമോ “പിന്നെന്താ “എങ്കിൽ ദേ ആമ്പൽ പൂ പറിച്ചു തരാമോ “അത്രേ ഉള്ളോ ഇപ്പോൾ തരല്ലോ അവൻ ഒരുപാട് കിണഞ്ഞു നോക്കിയിട്ടും അത് പറിക്കാൻ പറ്റിയില്ല അവൾക് ചിരി വന്നു “പറ്റില്ല എങ്കിൽ വേണ്ടാട്ടോ “നീ ആദ്യം ആയി ഒരു ആഗ്രഹം പറഞ്ഞിട്ട് പറ്റാതെ ഇരിക്കാനോ അവൻ രണ്ടും കല്പിച്ചു കുളത്തിലേക്ക് ഇറങ്ങി ആമ്പൽ പറിച്ചു അവന്റെ വയറിന്റെ മുകളിൽ വരെ വെള്ളം ആയി ഷർട്ട്‌ മുഴുവൻ നനഞ്ഞിരുന്നു “അയ്യോ മുഴുവൻ നനഞ്ഞല്ലോ “ഹേയ് സാരമില്ല “ഈ വേഷത്തിൽ എങ്ങനെ പോകും “അത് സാരമില്ല നീ പൊക്കോ നാളെ വൈകുന്നേരം വരണേ

“ഉം വരാം “പൊക്കോ “ഉം അവൾ ഒന്ന് പിന്തിരിഞ്ഞു നോക്കി പോയി വീട്ടിൽ ചെന്നപ്പോൾ ആ ആമ്പൽ പൂവിനെ നോക്കി പരിഭവം പറഞ്ഞു “എന്തിനാ നനഞ്ഞു പോയി പറിച്ചത് ഞാൻ വെറുതെ പറഞ്ഞതല്ലേ അവൾ ആ ആമ്പൽ പൂവിനെ ഒന്ന് തലോടി എന്നിട്ട് അത് തന്റെ മേശയിൽ വച്ചു പോയി അടുക്കളയിലേക്ക് പോയി “നീ ഇത് എവിടാരുന്നു ഞാൻ എത്ര പ്രാവശ്യം നിന്നെ വിളിച്ചു “അതുകൊണ്ട് അല്ലേ ഞാൻ വന്നത് “എങ്കിൽ ആ തേങ്ങ എടുത്തു ചിരകിക്കെ “ആയിക്കോട്ടേ ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോകാൻ ആയി പോയവഴി ഫോൺ ബെൽ അടിച്ചു “ഹലോ “ഹലോ ഞാൻ ആണ് നന്ദു “അയ്യോ “എന്താ ഒരു അയ്യോ “എനിക്ക് പേടിയാ ആരേലും കേട്ടാൽ “കേൾക്കട്ടെ ആരോടും പറയാൻ ഞാൻ തയ്യാർ ആണ് “എന്ത് “നീ എന്റെ പെണ്ണ് ആണെന്ന് നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല എന്ന് “അങ്ങനെ പറയുമോ “ഞാൻ പറയും “കാണാം “കാണാൻ ഒന്നുമില്ല നീ നോക്കിക്കോ ഞാൻ ആരോടും പറയാൻ ഒരുക്കം ആണ് “നന്ദുവേട്ടന്റെ അച്ഛനോട് പറയുമോ

“എനിക്കു പേടിയില്ല ഞാൻ പറയും “ശരിക്കും “അതേ എന്തേ വിശ്വസം ഇല്ലേ “ഉണ്ട് “എന്തെടുക്കുവാരുന്നു “കിടക്കാൻ പോവാരുന്നു “ഉറക്കം വരുന്നുണ്ടോ “ഇല്ല പനി പിടിപ്പിക്കല്ലേ “അതെന്താ “ഇന്ന് നനഞ്ഞത് അല്ലേ “അതൊന്നും സാരമില്ല “ആരാ മോളെ ഈ സമയത്ത് സുധ തിരക്കി “നന്ദ ആണ് അമ്മേ നാളെ അമ്പലത്തിൽ വരുമൊന്നു ചോദിക്കുവാരുന്നു “ഞാൻ നാളെ വൈകുന്നേരം അമ്പലത്തിൽ വരാഡി എങ്കിൽ വയ്ക്കട്ടെ “വയ്ക്കല്ലേ “എന്താടി ” എന്നെ മാത്രം സ്വപ്നം കണ്ടു ഉറങ്ങിക്കോ ഗുഡ് നൈറ്റ്‌ പിന്നെ…… ഉമ്മ അതും പറഞ്ഞു ആൾ ഫോൺ വച്ചിട്ട് പോയി ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു “അയ്യേ എന്താ പറഞ്ഞത് ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു “നീ എന്താ തന്നെ നിന്ന്‌ സംസാരിക്കുന്നത് അമ്മ ചോദിച്ചു “ഹേയ് ഒന്നുല്ല “എങ്കിൽ പോയി കിടക്ക്

“ശരി രാവിലെ റെഡി ആയി സ്കൂളിൽ പോയി സ്കൂളിൽ ചെന്നപ്പോൾ രേഷ്മയോട് നന്ദുവേട്ടനെ കുറിച്ച് വാ തോരാതെ സംസാരിച്ചു “അപ്പോൾ നന്ദേട്ടനെ നിനക്ക് ഇഷ്ട്ടം ആണ് അല്ലേ “ആണെടി ഒത്തിരി “കൊച്ചു ഗള്ളി വൈകുന്നേരം ഞങ്ങൾ സ്കൂളിൽ നിന്നും വീട്ടിൽ എത്തിയശേഷം ഞാൻ കുളിച്ചു അമ്പലത്തിൽ പോകാൻ ആയി റെഡി ആകാൻ തുടങ്ങുമ്പോൾ ആണ് രേഷ്മ ഓടി വരുന്നത് എന്നെ കണ്ടപാടെ എന്റെ തോളിൽ ചാഞ്ഞു കിടന്നു അവൾ കരഞ്ഞു ഞാൻ കാര്യം എന്താണെന്ന് അറിയാതെ നിന്നു…….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 6

Share this story