എന്റേത് മാത്രം: ഭാഗം 17

enteth mathram

എഴുത്തുകാരി: Crazy Girl

"അയ്യോ സർ ന്റെ കയ്യില് ചോര "മറിയു പറഞ്ഞത് കേട്ടാണ് അമൻ കയ്യ് നോക്കിയത്... ടീഷർട്ടിന്റെ കയ്യ് മുട്ട് വരെ കേറ്റിവെച്ചതിനാൽ ഇപ്പോഴാണ് കണ്ടത്... "ഏയ് its ഓക്കെ "അമൻ നിസാരമായി പറഞ്ഞു.. "സർ നീര്കെട്ടി ചലം വരും "അവൾ വേവലാതിയോടെ പറഞ്ഞു "മറിയു ചെന്ന് കമ്മ്യൂണിസ്റ്റ്‌ ചെടി പറിച്ചു നീര് ഉറ്റിച്ചു കൊടുക്ക് പെട്ടെന്ന് ഉണങ്ങട്ടെ "ആയിശു മറിയുവിനോട് പറഞ്ഞു അവൾ തലയാട്ടി... "സർ വാ "അവൾ പടിയിൽ നിന്ന് എണീട്ട് അവനെ വിളിച്ചതും അവനു നിഷേധിക്കാൻ തോന്നിയില്ല... അവന് അവൾക് പുറകിൽ നടന്നു... നടക്കുമ്പോൾ രണ്ടുപേർകുമിടയിലും മൗനം തളംകെട്ടി നിന്നു.... ഒന്നും ചോദിക്കാനോ പറയാനോ മറിയുവിനു ഇല്ലായിരുന്നു... "സർ ഇവിടെ നിക്ക് "മറിയു പറഞ്ഞു കൊണ്ട് കാടെന്ന് തോന്നിക്കുന്ന സ്ഥലത്ത് പോയി ചെടി പറിച്ചു കൊണ്ട് വന്നു.. "എന്താ ഇത് "അവന് അവള്ടെ കയ്യിലെ ചെടിയിൽ നോക്കി ചോദിച്ചു "സർ നു അറിയില്ലേ കമ്മ്യൂണിസ്റ്റ്‌ ചെടിയാ "മറിയു "അതെന്തിനാണെന്ന ചോദിച്ചേ"അമൻ കനപ്പിച്ചു ചോദിച്ചു "ഇത് വെച്ചാൽ പെട്ടെന്ന് മുറിവ് ഉണങ്ങും... ഞങ്ങളൊക്കെ കളിക്കുമ്പോൾ വീണാൽ ഇതാ ചെയ്യാർ "അവൾ നിഷ്കളങ്കമായി പറഞ്ഞു...

അവനൊന്നും തിരിച്ചു പറയാൻ തോന്നിയില്ല... അവൾക് നേരെ കൈ മുട്ട് മടക്കി മുറിവ് കാണിച്ചു കൊടുത്തു... "ചെറിയ നീറ്റൽ ഉണ്ടാകും "അവൾ കയ്യില് നിന്ന് ചെടി കൈകൊണ്ട് ഒരച്ചുകൊണ്ട് നീരെടുത്തുകൊണ്ട് പറഞ്ഞു... എന്നിട്ട് പതിയെ അവന്റെ മുറിവിലേക്ക് നീര് ഉറ്റിച്ചതും അവന് ഒന്ന് എരിവ് വലിച്ചു.... "കുറച്ചു നേരം ഉണ്ടാകും സർ "ആ വേദന അവള്കുള്ളത് പോലെയുള്ള ഭാവത്തിൽ പറയുന്നത് കേട്ട് അവനു അവളെ കൗതുകത്തോടെ നോക്കി... കാറ്റിൽ. പാറുന്ന മുടിയിൽ അവൾ വേദന നിറഞ്ഞ മുഖവും നീറ്റൽ വരുമ്പോൾ ഊതിതരുന്ന ഇളംറോസ് ചുണ്ടിലേക്കും നോക്കി നിൽക്കവേ അവനു കയ്യിലെ വേദന പോലും അറിയുന്നില്ലായിരുന്നു.... ആദിയുടെ മൊബൈൽ അടിഞ്ഞത് കേട്ട് അവന് മിന്നുവിന് വെള്ളം തൊട്ടു കളിപ്പിക്കുന്ന ആയിശുവിൽ നിന്ന് നോട്ടം മാറ്റി കാൾ എടുത്തു... "ഹലോ... എന്താ... കേൾക്കുന്നില്ല " "ഇവിടെ റേഞ്ച് ഇല്ലാ "അവൾ ആദിയെ നോക്കി പറഞ്ഞത് കേട്ട് ആദി മൊബൈലും എടുത്തു പടികൾ കയറി റേഞ്ച് ഉള്ള ഭാഗത്തു നിന്നു... കാൾ വെച്ചു കഴിഞ്ഞതും എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ട് മൂവരും ഞെട്ടി... ആദി ഓടി കുളത്തിന്റെ പടിയിൽ എത്തിയതും കുളത്തിലേക്ക് നോക്കി കരയുന്ന മിന്നുവിനെ കണ്ടു അവന്റെ നെഞ്ച് പിടച്ചു... അവന് കാലുകൾ തളരുന്ന പോലെ തോന്നി വെള്ളത്തിൽ കുമിളകൾ പൊങ്ങുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു ...

അവന് പടികൾ കുതിച്ചിറങ്ങി നിറഞ്ഞ കണ്ണുകൾ കാരണം പടികൾ മങ്ങി കൊണ്ടാണൂ കണ്ടത്.... "ഇക്കാക്കാ ന്റെ ഇത്താ "പടികൾ ദ്രിതിയിൽ ഇറങ്ങി വരുന്ന മറിയു വെപ്രാളത്തോടെ പറയുന്നത് കേൾക്കാതെ അവന് വെള്ളത്തിലേക്ക് തുള്ളി... വെള്ളത്തിനടിയിൽ നീന്തിപോകുമ്പോൾ അവന്റെ മനസ്സ് പെരുമ്പറ കൊട്ടിയിരുന്നു.... ഒരു മിന്നായം പോലെ അവൾ വെള്ളത്തിനടിയിൽ പോകുന്നത് കണ്ടു അവന് അങ്ങോട്ടേക്ക് നീന്തി... എന്നാൽ അവനു അവളെ കണ്ടെത്താൻ പറ്റിയിരുന്നില്ല... ശ്വാസം നിലക്കുമെന്ന് തോന്നിയതും അവന് വെള്ളത്തിൽ നിന്നു തല പൊക്കി ശ്വാസമെടുത്തു... വീണ്ടും വെള്ളത്തിനടിയിലേക്ക് മുങ്ങി... എന്നാൽ നിരാശ ആയിരുന്നു ഫലം... തിരികെ നീന്തുമ്പോൾ അവനു ശരീരം തളരുന്ന പോലെ തോന്നി... അലറി വിളിച്ചു കരയാൻ തോന്നി.... ആദ്യമായി അവളെ കണ്ടത് മുതലുള്ളതെല്ലാം മനസ്സിൽ മിന്നായം പോലെ തെളിഞ്ഞു വന്നു... പിടയുന്ന കണ്ണുമായി വിറയ്ക്കുന്ന ചുണ്ടുമായി തന്നെ നോക്കുമ്പോൾ ചുവയ്ക്കുന്ന കവിളുമായി നിൽക്കുന്ന ആയിഷയെ അവന് മനസ്സിൽ നിറഞ്ഞു വന്നു... നീന്തി വന്നു പടിയരികിൽ തളർച്ചയുടെ ഇരിക്കുമ്പോൾ അവന് മനസ്സ് കൈവിട്ടിരുന്നു... വല്ലാതെ കിതച്ചുകൊണ്ടിരുന്നു..മനസ്സിൽ നിഷ്കളങ്കമായി നോക്കുന്ന ആയിശു നിറഞ്ഞു നിന്നു..പെട്ടെന്നാണ് തോളിൽ കരസ്പർശനം അറിഞ്ഞത്...

അവനു നിറഞ്ഞ കണ്ണോടെ നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു... മുടിയിൽ നിന്നു ദേഹത്തു നിന്നും വെള്ളം ഒലിച്ചു പോകുന്ന ആയിഷയെ കണ്ടു അവന് അമ്പരപ്പോടെ എഴുനേറ്റു നിന്നു...അവന് അവളെ തന്നെ നോക്കി നിന്നു.... പെട്ടെന്നാണ് ചിരി മുഴുകിയത്... ആദി ഞെട്ടി മറിയുവിനെ നോക്കി അവൾടെ കയ്യില് താമര പിടിച്ചു നിൽക്കുന്ന മിന്നുവിനെയും അവന് അപ്പോഴാണ് കണ്ടത്... "എന്റെ ഇക്കാക്ക ഇത്താക്ക് നീന്താൻ അറിയാം... അത് പറയാൻ തുടങ്ങിയപ്പോഴേക്കും ഇക്കാ വെള്ളത്തിലേക്ക് തുള്ളിയത് " ആയിഷുവിനു അത് കേട്ട് ചെറുതായി ചിരി വന്നിരുന്നു... എന്നാൽ മറിയുവിൽ നിന്നു അവന് ആയിഷയെ ദേശിച്ചു നോക്കി.... അവന്റെ ചുവന്ന കണ്ണുകളും വലിഞ്ഞു മുറുകിയ മുഖവും കണ്ടു അവൾടെ ചിരി മാഞ്ഞു... "അത്... മിന്നു.... താ... മ... ര.. വേണമെന്ന്... പറ.. ഞ്ഞപ്പോ... അലോ.. ജിക്കാ.. തെ..."അവന്റെ മുഖഭാവം കണ്ടു പേടിയോടെ അവൾ പറഞ്ഞു നിർത്തിയതും അവന്റെ കൈകൾ കാറ്റിൽ ഉയർന്നു അവള്ടെ കവിളിൽ പതിഞ്ഞിരുന്നു... അടിയുടെ ശക്തിയിൽ മുഖം ചെരിഞ്ഞു അവൾ വേച്ചു പോയി.... മിന്നു പേടിയോടെ കയ്യിലെ താമരയും പിടിച്ചു മറിയുവിന്റെ കഴുത്തിൽ ഇറുക്കെ ഇറുക്കെ പിടിച്ചു... മറിയുവും ഞെട്ടി ആദിയുടെ മുഖം കണ്ടു പേടിയോടെ നോക്കി... അമനും അമ്പരന്നു... "മേലാൽ ആവർത്തിക്കരുത് "ഒരു താക്കീത് പോലെ കൈ ചൂണ്ടി പറഞ്ഞു...

നിറക്കണ്ണോടെ കവിളിൽ കൈവെച്ചു അയിശു അവനെ നോക്കി... അവന് അവളെ ദേശിച്ചു നോക്കികൊണ്ട് പടികൾ കയറി... അയിശു വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു... "ആരായിലും അങ്ങനെയേ ചെയ്യൂ... പെട്ടെന്ന് താൻ വെള്ളത്തിൽ വീണപ്പോൾ പേടിച്ചു കാണും " ആദി പോയ വഴിയേ നിറഞ്ഞു വരുന്ന കണ്ണുനീർ തുടയ്ക്കുന്ന അയിശുവിനോട്‌ അമൻ പറഞ്ഞു... അവൾ വിളറിയ ചിരി നൽകി പടികൾ കയറി... മറിയുവും അവൾക്കൊപ്പം നടന്നു... ************** പിന്നീട് ആരും അതിനെ കുറിച് പറയാൻ നിന്നില്ല... ആദി അവളോട് മിണ്ടാനോ അടുത്ത് ചെല്ലാനോ ശ്രെമിച്ചില്ല... നൗഫലിനോട് ആരും ഒന്നും പറയാത്തത് കൊണ്ട് അയാൾ സാധാ പോലെ എല്ലാരേയും സത്കരിച്ചു നടന്നു.... ആദിയുടെ ഭാവം കണ്ടു മിന്നു പേടിച്ചതിനാൽ അവന്റെ അടുത്തേക്ക് അവൾ പോയേ ഇല്ലാ... എന്നാൽ മറിയുവുമായി മിന്നു നല്ല പോലെ കൂട്ടായി.... 4അരക്കുള്ള ചായയും പരിപുവടയും കഴിച്ചു അമൻ പോകാനായി ഇറങ്ങി... "താങ്ക് യു... ഞാൻ വന്നപ്പോൾ പെട്ട് പോയെന്ന കരുതിയെ.. പക്ഷെ ഇവിടെ വിളിച്ചതിനും സത്കരിച്ചതിനും താങ്ക്സ് "അമൻ എല്ലാവരെയും നോക്കി പറഞ്ഞു... "മോന് എനിയും വരണം... മറിയുവിനെ ശ്രെദ്ധിക്കണം കോളേജിൽ "നൗഫൽ ചിരിയോടെ പറഞ്ഞു... അമൻ എല്ലാവരേം നോക്കി അവസാനം അവൾക്കൊരു നോട്ടവും എറിഞ്ഞു...

പുറത്തേക്കിറങ്ങി കൂടെ ആദിയും യാത്രയാക്കാൻ ഇറങ്ങി... "ഞാൻ പറഞ്ഞത് തള്ളിക്കളയരുത് "ആദി ഗൗരവത്തോടെ പറഞ്ഞു... "ഇല്ലാ... ഇതിനുള്ള മറുപണി ഞാൻ കൊടുത്തോളാം "അമനും ഗൗരവത്തോടെ പറഞ്ഞു... ആദി തിരികെ നടക്കാൻ തുടങ്ങിയതും അമന്റെ വിളി കേട്ട് അവന് സംശയത്തോടെ നോക്കി... "അടിച്ചത് എന്തിനാണെന്ന് മനസ്സിലാക്കാം പക്ഷെ അവഗണിക്കരുത് "അമൻ പറഞ്ഞത് കേട്ട് ആദി അവനു നേരെ പുഞ്ചിരിച്ചു അമനും ചെറുപുഞ്ചിരിയോടെ കാറിൽ കയറി..... പോകും വഴി അവന്റെ മനസ്സിൽ നിറഞ്ഞ സംതൃപ്തി ആയിരുന്നു... ചുണ്ടിൽ മായാത്ത പുഞ്ചിരി ഉണ്ടായിരുന്നു.... അവനൊരിക്കലും അവിടെ നിന്ന് തിരികെ പോണം എന്ന് പോലും തോന്നിയില്ല... ഒരുനിമിഷം ആ തടഞ്ഞു നിർത്തിയ പാർട്ടിക്കാരനോട് അവനു നന്ദി പറയണം എന്ന് തോന്നി... വലിയ തറവാട്ടിലെ ഗേറ്റ് കടന്നതും അവന്റെ ചിരി മാഞ്ഞു... പുറത്തെ ഇത് വരെ പോകാത്ത കാർ കണ്ടു അവന്റെ മുഖം മുറുകി വന്നു... വീട്ടിനുള്ളിലേക്ക് കയറുമ്പോൾ കാലുമ്മേൽ കാലു കയറ്റി വെച്ചിരിക്കുന്നവളെ നോക്കാത്ത ഭാവത്തിൽ നടന്നു... "അമാൻക്ക "പടികൾ കയറാൻ തുനിയവേ വിളി എത്തി... "ഷിഫാന ജസ്റ്റ് കാൾ me സർ... വേറൊരു ബന്ധവും ഞാനും നീയും ഇല്ലാ"അവന് നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... "ഇവിടെന്നെങ്കിലും ഇക്കാന്ന് വിളിച്ചോട്ടെ അമൻക്കാ "ഷിഫാന പറഞ്ഞത് കേട്ട് അവനു സഹികെട്ടു പടി കയറാൻ തുനിഞ്ഞു..

"കുറച്ചു നേരം അമാൻകാന്റെ കൂടെ സ്പെന്റ്‌ ചെയ്യാൻ വന്നതാ ഞാൻ പക്ഷെ എന്നേ കണ്ടപ്പോൾ തന്നെ എവിടെക്കാ പോയത് "ഷിഫാന വീണ്ടും അവനു നേരെ ചോദ്യം ഉന്നയിച്ചു... "ഞാൻ എവിടെയെങ്കിലും എന്റെ ഇഷ്ടത്തിന് പോകും നിനക്ക് മറുപടി നൽകാൻ നീ ആരാടി എന്റെ " "അമൻ" അമൻ അലറി വിളിച്ചു പറഞ്ഞതും അവനെ തടഞ്ഞു ഒരു വിളി എത്തി... "നിനക്ക് ആരാന്ന് അറിയില്ലേ... എന്ന കേട്ടോ നിനക്ക് വേണ്ടി ഉറപ്പിച്ചവളാ ഇവള് " സുബൈത എന്ന അവന്റെ ഉമ്മ മുറിയിൽ നിന്നു ഹാളിലേക്ക് വന്നു പറഞ്ഞതും ഷിഫാനയുടെ മുഖത്ത് ചിരി തെളിഞ്ഞു... "ഹ്മ്മ്മ് എനിക്ക് വേണ്ടിയോ... നിങ്ങള്ടെ മോൾക് വേണ്ടി എന്ന് പറ... മോൾടെ ഇഷ്ടപെട്ട ജീവിധത്തിന് വേണ്ടി എന്റെ ജീവിതവും ബലി കൊടുത്തു എന്ന് പറ"അവന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. "അങ്ങനെയെങ്കിൽ അങ്ങനെ നിന്റെ ഉപ്പ വാക്ക് കൊടുത്തതാ ഇവർക്കു"സുബൈത കലിയോടെ പറഞ്ഞു... "അമൻ റഹ്മാൻ രണ്ട് തന്തക്ക് പിറന്നവൻ അല്ല... എനിക്ക് ഒരു ഒറ്റ തന്തയെ ഉള്ളൂ... റഹ്മാൻ... അതാണ്‌ എന്റെ ഉപ്പ....ആ ഉപ്പയെ നിങ്ങള് തള്ളിക്കളഞ്ഞതാ...എനി വരരുത് ആ നശിച്ച നിങ്ങള്ടെ രണ്ടാം കെട്ടിയോന്റെ പേരും പറഞ് "ദേഷ്യത്തിൽ ചൂണ്ടു വിരൽ നീട്ടി താകീത് പോലെ പറഞ്ഞുകൊണ്ട് അവനു മുഖളിലേക്ക് ഓടി... പോകുംവഴി ഒരുത്തനുമായി മുറിയിൽ നിന്ന് ഇറങ്ങി വരുന്ന ആലിയയെ അവന് പുച്ഛിച്ചു നോക്കി..

അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... ഷെൽഫിൽ നിന്നു ഡ്രസ്സ്‌ എടുത്തു കുളിച്ചിറങ്ങി ബെഡിൽ മലർന്നു വീഴുമ്പോൾ അവനു ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി... പക്ഷെ മനസ്സ് കല്ലായത് പോലെ പറ്റുന്നില്ല... "എന്നേം കൂടി കൊണ്ട് പോവ്വായിരുന്നില്ലേ... "ചുമരിൽ ഒട്ടിച്ചു വെച്ച അവന്റെ 2ആം വയസ്സിലെ ഫോട്ടോയിൽ അവനെ എടുത്ത് ചിരിയോടെ നിക്കുന്ന അവന്റെ ഉപ്പയെ നോക്കി ദയനീയമായ അവസ്ഥയിൽ അവന് ചോദിച്ചു... "ഹ്മ്മ് ചിരിക്ക്... എന്നേ ഇവിടെ ഇട്ടിട്ട് പോയപ്പോ അറിയില്ലായിരുന്നോ എന്റെ സന്തോഷവും കൊണ്ടാ പോകുന്നെ എന്ന് "ആ ഫോട്ടോയിൽ നോക്കി അവന് ദേശിച്ചു പറഞ്ഞു കൊണ്ട് മുഖം തിരിച്ചു കിടന്നു... അമൻ റഹ്മാൻ സുബൈതയുടെയും റഹ്മാന്റെയും ഏക മകന്... പണ്ട് റഹ്മാന് പഠിക്കുന്ന സമയം ഒരു പാവപെട്ട പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്ന നേരം ആയിരുന്നു സുബൈദ തന്റെ സീനിയർ ആയ റഹ്മാന്റെ കഴിവിലും സൗന്ദര്യത്തിലും ഉശിരിലും വീണു പോയത്... എന്നാൽ അവന്റെ മനസ്സിൽ മറ്റൊരു പെണ്ണാണെന്ന് അറിഞ്ഞതും അവന്റെ ഉമ്മയുടെ സ്നേഹം പിടിച്ചു പറ്റി തന്ത്രപൂർവം അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നാതാണ്.... അഹങ്കാരവും അത്യാഗ്രഹവും ആഡംബര ജീവിതവും ആഗ്രഹിക്കുന്ന ഒരു ഭാര്യയെ അവനു ഒരിക്കലും സ്നേഹിക്കാൻ പറ്റില്ലായിരുന്നു...

റഹ്മാന്റെ ഉമ്മയെ പോലും അകറ്റി നിർത്തി അവർ വലിയ തറവാട്ട് എന്ന ഒരു വീടും പണിതു... ഒരു കുഞ്ഞു വന്നാൽ നന്നാവും എന്ന് കരുതിയ റഹ്മാന് തെറ്റിയത് അമനെ പ്രസവിച്ചു കഴിഞ്ഞതോടെ ആയിരുന്നു... മുലകൊടുക്കാനോ കുഞ്ഞിനെ താരാട്ടു പടി ഉറക്കണോ എന്തിനു ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പോലും അവർക്ക് മടിയായിരുന്നു... അത്കൊണ്ടാണ് അമന്റെ 6 വയസ്സ് ഉള്ളപ്പോ അവനെ നോക്കാനായി റഹ്മാന്റെ ഒരേ ഒരു പെങ്ങൾ റസിയയെ അവന്റെ വീട്ടിലേക്ക് കൊണ്ട് വന്നത്... ഭർത്താവ് അസുഗം ബാധിച്ചു മരിച്ചതിനാൽ നിറഗർഭിണിയായ പെങ്ങളെ പോറ്റാൻ ആരുമില്ലാത്ത കൊണ്ടും അവന് അവന്റെ വീട്ടിലേക്ക് കൊണ്ട് വന്നു... എന്നാൽ അവിടെ പ്രശ്നം തുടങ്ങുവായിരുന്നു എന്നും സുബൈദ അയാൾക് സമാധാനം കൊടുത്തിരുന്നില്ല... അയാൾ എല്ലാം ക്ഷമിച്ചു... എന്നാൽ ഡ്രൈവർ ആയിരുന്നു അബ്ദുല്ലയുമായി അവിഹിത ബന്ധം ഉണ്ടെന്ന് അറിഞ്ഞ റഹ്മാൻ തളർന്നു പോയിരുന്നു... അവന് അവളെ അടിച്ചു ശകരിച്ചും നന്നാക്കാൻ നോക്കി പറ്റിയില്ല... എന്നാൽ അടിച്ചതിന്റെ പേരിൽ പക നിറഞ്ഞ സുബൈത ഭർത്തവിന്റെ പേരിൽ ശാരീരികപീഡന കേസിൽ കേസ് കൊടുത്തു... അയാൾ തകർന്നു പോയിരുന്നു കേസിനു സുബൈത ജയിച്ചു അയാൾക് പുറത്തിറങ്ങാൻ പറ്റാതെ 2വർഷം ജയിലിൽ കിടന്നു...

എന്നാൽ സുബൈത അബ്ദുല്ലയുമായി രജിസ്റ്റർ മാര്യേജ് ചെയ്ത് ജീവിക്കാൻ തുടങ്ങിയിരുന്നു...ജയിൽ ഇറങ്ങിയതിന് ശേഷം പുറത്ത് കാത്തിരിക്കുന്ന തന്റെ പൊന്ന് മോനെയും റസിയയെയും അയാൾ നിറകണ്ണോടെ നോക്കി "ഉപ്പാ വീട്ടിൽ പോണ്ടുപ്പാ നമ്മക് വേറെ പോകാം ഉമ്മ മോശാ "അമൻ നിറകണ്ണോടെ പറഞ്ഞത് കേട്ട് അയാൾ അവന്റെ കണ്ണുകൾ തുടച്ചു.. "പറ്റില്ലാ... ഉപ്പ ചോര നീരാക്കി ഉണ്ടാക്കിയതെല്ലാം നശിക്കാൻ പാടില്ല... എന്റെ മോന് അതൊക്കെ നോക്കി നടത്തണം... ഈ ഉപ്പാടെ പ്രാർത്ഥന എന്നും എന്റെ കുട്ടിക്ക് ഉണ്ടാകും"എന്നും പറഞ്ഞു അവന്റെ നെറ്റിയിൽ മുത്തി ചിരിയോടെ പോയതാണ് അയാൾ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നോ ആർക്കും അറിയില്ല... എന്നാൽ തന്ത്രപൂർവം അമനെ ഓർഫനജിൽ കൊണ്ടാക്കാൻ ചെന്ന സുബൈദ അവൾക്കിട്ട അടി അറിഞ്ഞത്...തന്റെ മുൻഭർത്താവ് സ്വത്തെല്ലാം അമന്റെ പേരിൽ ആക്കിയത് അറിഞ്ഞതും അയാളോട് അവൾക് വല്ലാത്ത ദേഷ്യം തോന്നി... അത് അവനിൽ നിന്ന് ഒപ്പിട്ടു വാങ്ങാൻ വകീലിനെ കണ്ടു.. എന്നാൽ പ്രായപൂർത്തി ആകാത്ത ഒരുവനിൽ നിന്നു അവന്റെ ഒപ്പിൽ യാതൊരു വാല്യൂ ഇല്ലാ... അവന് 18 വയസ്സ് കഴിഞ്ഞു ഒപ്പിട്ട് തന്നാൽ മാത്രമേ ആ സത്വത്തുക്കൾ അവളിലും അബ്ദുല്ലയിലും വന്നു ചേരു എന്നറിഞ്ഞതും ഇഷ്ടമല്ലാഞ്ഞിട്ടും ആ വീട് പോലും അമന്റെ പേരിലായത് കൊണ്ടും അവനെയും റസിയയെയും അവിടെ താമസിപ്പിക്കുന്നു...

എന്നാൽ 18 വയസ്സ് തികഞ്ഞ അമൻ അവന്റെ ഉപ്പയെ പോലെ ഉഷിരും കഴിവും സൗന്ദര്യം ഉള്ള ഒരുതനായി മാറി പക്ഷെ അവന്റെ ഉപ്പയിൽ നിന്ന് ഒന്ന് വെത്യാസം... അയാൾക് ശാന്ത സ്വഭാവം ആണെങ്കിൽ അവന് കടിച്ചു കീറുന്ന സിംഹം ആയിരുന്നു.... ഉമ്മാന്റെ എല്ലാ കുറ്റങ്ങളും കണ്ടു കൊണ്ട് വളർന്ന അവനു ഉമ്മയോട് അറപ്പായിരുന്നു... അവന്റെ സ്വത്തിനും വേണ്ടിയാണ് അവനെ ഇത്രയും കാലം പോറ്റിയത് എന്ന് അവരുടെ വായിൽ നിന്ന് കേട്ടിട്ടുണ്ട്..... അവനു തള്ളിപ്പിടിച്ചു പുറത്താക്കാൻ തുനിഞ്ഞിട്ടുണ്ട് പക്ഷെ മുൻഭർത്താവിന്റെ പെങ്ങൾ അമനിനെ കൈവശം കൊടുത്ത് ഉമ്മയെ പടിയിറക്കി എന്ന ചീത്ത പേരു വരും എന്ന് പേടിച്ചു റസിയ കരഞ്ഞത് കൊണ്ടാണ് ഇപ്പോഴും അവർ ആ വീട്ടിൽ താമസിക്കുന്നത്....പോരാത്തതിന് അവന്റെ എസ്റ്റേറ്റ് കമ്പനി എല്ലാം നോക്കി നടത്തുന്നതും അയാൾ ആണ്... അബ്ദുള്ളക്കും സുബൈതക്കും ഒരു മോൾ ആണ് ആലിയ... അമന് അബ്ദുല്ലയെയും സുബൈദയെയു ഇഷ്ടമല്ലെങ്കിലും അവളെ വലിയ ഇഷ്ടമായിരുന്നു... ഒരു കുഞ്ഞനുജത്തിക്ക് വേണ്ട സ്നേഹം അവന് നൽകി... എന്നാൽ സ്വന്തം ആങ്ങള അല്ല എന്നുള്ള അറിവ് അവളെ അവനിൽ നിന്ന് അകറ്റി ആവിശ്യത്തിന് മാത്രം അവനെ മതിയായിരുന്നു...അവളും തന്റെ ഉമ്മയെ പോലെ ആണെന്നറിഞ്ഞ അമന് അവളോടും വെറുപ്പ് തോന്നി തുടങ്ങി....

അബ്ദുല്ലയുടെ ചങ്ങാതിയുടെ മകൻ ശമ്മാസുമായി പ്രണയത്തിലാണ് ആലിയ... എന്നാൽ അവന്റെ പെങ്ങളുമായി അമന്റെ സമ്മതമില്ലാതെ കല്യാണം ഉറപ്പിച്ചിരിക്കുവാണ്... അതാണ്‌ ഷിഫാന...കാരണം അബ്ദുള്ളക്ക് മറുത്തൊരു അക്ഷരം പറയാത്തവൻ ആണ് ആവളുടെ ഉപ്പ... സ്വത്ത്‌ പുറത്തുള്ളരുതിക്ക് പോകുന്നതിലും ഭേദം അവരിൽ തന്നെ എത്തിച്ചേരും എന്ന അത്യാഗ്രഹത്തിലാണ് അവർ... അവനൊരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ലാ അവൾക്കും അവന്റെ ഉമ്മയുടെ ഭാവം ആണെന്ന് അവന് മനസ്സിലാക്കിയിരുന്നു... ഇല്ലാ എങ്ങനേലും ഇത് തടയണം... എല്ലാത്തിനെയും നശിപ്പിക്കണം... ആദി പറഞ്ഞത് ഓർക്കവേ അവനു അവരോടുള്ള ദേഷ്യം ഇരട്ടിച്ചു... അവനു ആകെ ഇഷ്ടം അവന്റെ റസിയുമ്മയെ ആണ്... അവനെ പൊന്നുപോലെ നോക്കുന്നതും അവർ ആണ്...അവരിൽ നിന്നാണ് ഉമ്മയുടെ വാത്സല്യം അവന് അറിഞ്ഞത്.... അവന് ഓരോന്ന് ആലോചിക്കവേ അവന്റെ മനസ്സിൽ വേദന നിറഞ്ഞു എന്നാൽ... പതിയെ അവന്റെ മനസ്സിൽ ഷൂ ലൈസ് കെട്ടിത്തരുന്ന അവള്ടെ മുഖം മനസ്സിൽ തെളിഞ്ഞു... ആള്ക്കാരുടെ മുന്നിൽ നിന്ന് രക്ഷപ്പെടുത്തിയ കയ്യില് മുറിവ് പറ്റിയപ്പോൾ വേദന കൊണ്ട് ചുളിഞ്ഞ മുഖം ഓർക്കവേ അവന്റെ മനസ്സ് ശാന്തമാവുന്നത് അവന് അറിഞ്ഞു... ചുണ്ടിൽ അവന് പോലും അറിയാതെ പുഞ്ചിരി വിരിഞ്ഞു... "ഡാ കള്ളകാമുകൻ കുഞ്ചുക്കാ "വാതിക്കലുള്ള വിളി കേട്ടതും അമൻ പല്ലു ഞെരിച്ചു നോക്കി... **************

ഉമ്മറപ്പടിയിൽ ഇരിക്കുന്ന ആദിയെ കണ്ടു ആയിഷുവും മറിയുവും നോക്കി... "ഇത്തു ചെല്ല്... സങ്കടം കൊണ്ട് അടിച്ചതാവും... ഇത്ത നീന്താൻ അറിയുന്നത് പറയാത്തത് കൊണ്ടല്ലേ"മറിയു അവളെ കൂർപ്പിച്ചു നോക്കി... "മിന്നു വാ "ആയിശു മിന്നുവിനെ മറിയുവിന്റെ കയ്യില് നിന്ന് വാങ്ങാൻ നിന്നതും മറിയു പുറകിലേക്ക് ഒരടി വെച്ചു... "ഇത്ത പോയി സംസാരിക് ... മിന്നൂസിനെ ഞാൻ നോക്കാം "എന്നും പറഞ് മറിയു നടന്നു... അവൾ പോയ വഴിയെ കണ്ണ് പായിച്ചു ആയിശു ഉമ്മറപ്പടിയിൽ ഇരിക്കുന്ന ആദിയെ നോക്കി... ദീർഘശ്വാസം വിട്ട് അവൾ അവനടുത് ചെന്നിരുന്നു.. ആയിശുവിന്റെ സാന്നിധ്യം അറിഞ്ഞതും അവന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി മറിഞ്ഞു... എന്നാൽ കുറ്റബോധവും.... രണ്ടും പേരും തെളിഞ്ഞ ആകാശത്തു കണ്ണിട്ടിരുന്നു... മൗനം തളംകെട്ടി നിന്നു അവിടെ..... "എന്റെ നാട് ഇഷ്ടായോ "തുടകമെന്ന പോലെ അയിശു അവനെ പാളി നോക്കി ചോദിച്ചു... അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി കണ്ടതും അവളിലും പുഞ്ചിരി തൂകി.. "ഹ്മ്മ് ഒരുപാട് "അവളെ നോക്കി പറഞ്ഞു കൊണ്ട് അവന് ആകാശത്തേക്ക് നോക്കി... "ഞാൻ... കളിക്കാൻ വരുമെന്ന് കരുതിയില്ല "അവൾ ചിരിയോടെ പറഞ്ഞു... അത് കേട്ട് ആദിയും ചിരിച്ചു... "എനിക്കൊരു ഇക്കാക്ക ഉണ്ടായിരുന്നു അറിയുമോ"ആദി അവളെ നോക്കി ചോദിച്ചു... "ഹ്മ്മ് ഉമ്മ പറഞ്ഞിരുന്നു " "ഹാ മൂത്തമകൻ ആയത് കൊണ്ട് തന്നെ ഉപ്പയും ഉമ്മയും പൊന്ന് പോലെയാ അവനെ നോക്കിയത് എന്ന് കേട്ടിട്ടുണ്ട്... കളിക്കാൻ വിടും ഒരുപാട് കൂട്ടുകെട്ട്..

ചങ്ങാതിമാർ... പക്ഷെ അവനു കിട്ടിയതെല്ലാം ചീത്ത കൂട്ടുകെട്ടായിരുന്നു... കുടിക്കാനും വലിക്കാനും തുടങ്ങി... അങ്ങനെ പലതും... ആദിയുടെ ഭാവം മാറുന്നത് അവൾ ശ്രേദ്ധിച്ചു... മൂത്തമകന്റെ ഇഷ്ടത്തിന് തുള്ളിയത് കൊണ്ടല്ലേ അവന് ഇങ്ങനെ ആയത് എനി ചെറുതിനെയെങ്കിലും നേരെ വളർത്ത് എന്ന് മൂത്തുവിന്റെയും കുടുംബക്കാരുടെയും ശകാരം കേട്ട് ഉപ്പയും ഉമ്മയും വല്ലാതായി... അവർ എന്നേ കളിക്കാൻ വിടില്ല... കൂടുതൽ ചങ്ങാത്തം കൂടാൻ വിടില്ല... ട്യൂഷനും പഠിത്തവും വീടും ഇടക്ക് ഉപ്പാടെ ബിസിനസ്‌ കൂടെ ബിസിനസ്‌ ടൂർ.. ഇത് മാത്രമായി എന്റെ ലോകം... വലുതായപ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് എനിക്ക്... ഓഫീസിൽ പോകുംവഴി സൊറ പറഞ്ഞു പോകുന്ന കുട്ടികളെ കാണുമ്പോൾ തന്റെ ബാല്യം വെറും പരാജയമാണെന്ന് തോന്നും... ഉപ്പയെയും ഉമ്മയെയും പറഞ്ഞിട്ട് കാര്യമില്ല മൂത്ത മകനെ കാണുമ്പോൾ എന്നേയും നഷ്ടപ്പെടുമോ എന്ന ഭയം ആണ്... പക്ഷെ തനിക്കറിയോ... ഇന്ന് ഞാൻ എന്റെ ബാല്യത്തിൽ നഷ്ടപെട്ടത് വീണ്ടെടുത്ത സുഖമാണ് ആം extremely happy today" ആദി ചിരിയോടെ പറയുന്നത് കേട്ട് അവൾ ചിരിയോടെ അവനെ നോക്കി... അവന്റെ മനസ്സിലെ സങ്കടം അവൾക്ക് ഊഹിക്കാമായിരുന്നു... നഷ്ടപ്പെട്ടു പോയ ബാല്യം.. രണ്ടുപേരും വീണ്ടും തെളിഞ്ഞ ആകാശത്തിലെ നോക്കി നിന്നു... "ഞാൻ ചിന്തിക്കാറുണ്ട് ഈ തെളിഞ്ഞ ആകാശം പോലെയാണെങ്കിലോ നമ്മുടെ ജീവിതം എത്ര സന്തോഷകരമായിരുന്നേനെ അല്ലെ "ആദി ആകാശത്തിൽ കണ്ണിട്ടു ചോദിച്ചു...

"ഒരിക്കലും ഇല്ലാ "ആയിശുവിന്റെ മറുപടി കേട്ട് ആദി അവളെ സംശയത്തോടെ നോക്കി "ഇതു പോലെ തെളിഞ്ഞ ആകാശം പോലെ നമ്മുടെ ജീവിതവും ആയാൽ ജീവിതത്തിൽ ഒരു അർത്ഥവും ഉണ്ടാവില്ല.. സന്തോഷത്തിൽ നിന്ന് സങ്കടം വരുമ്പോ തളർന്നു പോകും എന്നാൽ സങ്കടം തരണം ചെയ്തുകൊണ്ട് സന്തോഷത്തിലേക്ക് തിരികെ വരുമ്പോൾ ഉള്ള ആ ഒരു നിമിഷം ഒരിക്കലും ഈ തെളിഞ്ഞ ജീവിതത്തിൽ കിട്ടില്ല... ദേ നോക്ക് ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്തു വന്നപ്പോൾ അതിനു ഭംഗി കൂടിയില്ലേ " അയിശു ആകാശത്തേക്ക് ചൂണ്ടി പറയുന്നത് കേട്ട് ആദി അവളിൽ നിന്ന് ആകാശത്തേക്ക് നോക്കി... ശെരിയാ വല്ലാത്തൊരു ഭംഗി തോന്നി അവനു.... ആകാശത്തു നിന്നിൽ കണ്ണെടുത്തു ആധിയിലേക്ക് നീളുമ്പോൾ അവള്ടെ മനസ്സ് പറയുന്നുണ്ടായിരുന്നു അവന്റെ മനസ്സിൽ ഒരു തിരമാലയടിക്കുന്നുണ്ടെന്ന്.... "ഞാൻ ഒന്ന് പറയട്ടെ "ആയിശു പറഞ്ഞത് കേട്ട് അവന് അവളെ നോക്കി... "തെളിഞ്ഞ ആകാശം പോലെ ജീവിതം ആകുന്നതിനേക്കാൾ ഒരാളോടെങ്കിലും നമ്മള് തുറന്ന പുസ്തകം ആകണം... ചിലപ്പോൾ അത് വായിക്കുന്നവർക് അതിനുള്ള പരിഹാരം കണ്ടെത്താൻ പറ്റിയെന്നു വരാം " അവന്റെ മനസ്സിലെ വേദന തന്നോടെങ്കിലും പറയട്ടെ എന്ന് കരുതിയാണ് അവൾ പറഞ്ഞത് ആദി അവൾക് മനോഹരമായി പുഞ്ചിരിച്ചു... അവൾ അടുത്തുള്ളപ്പോൾ തന്റെ മനസ്സ് വേദനകളിൽ നിന്ന് സന്തോഷം നിറയുന്നത് അവന് അറിഞ്ഞു...

അവന് അവളെ നോക്കി നിൽക്കേ അവള്ടെ കണ്ണ് പിടയുന്നത് കണ്ടു പുഞ്ചിരിയോടെ നോട്ടം മാറ്റി ആകാശത്തേക്ക് നോക്കി... "ഒരിക്കലും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല ഞാൻ എപ്പോഴെങ്കിലും മനസ്സ് തുറന്ന് പറയാൻ തോന്നിയാൽ ഒരു കേൾവിക്കാരിയായി തണലായി കൂടെ ഉണ്ടാവും ഞാൻ"ആകാശത്തു നോക്കുന്ന ആദിയെ നോക്കി അവൾ മനസ്സിൽ പറഞ്ഞു... "എന്ന് നീ വന്നു നിന്റെ സംശയങ്ങൾ ചോദിക്കുന്നോ... അന്ന് നീ പറഞ്ഞ പോലെ നിനക്ക് മുന്നിൽ മാത്രം ഒരു തുറന്ന പുസ്തകം ആകും ഞാൻ... അന്ന് കേൾവിക്കാരിയായി എന്റെ സന്തോഷവും സങ്കടവും പകർന്നു നൽകാൻ എനിക്ക് കൂടെ നീ വേണം "ആദി ആകാശത്തേക്ക് നോക്കി ഓർത്തു... രണ്ടുപേരും മൗനമായി പറയാനുള്ളത് പറഞ്ഞുകൊണ്ടിരുന്നു.... അതിനു സാക്ഷിയായി പൂർണ ചന്ദ്രനും മിന്നുന്ന നക്ഷത്രവും തെളിഞ്ഞു വന്നു... "കിടക്കാം "ആദിയുടെ ശബ്ദമായിരുന്നു അവളെ ആലോചനയിൽ നിന്ന് ഉണർത്തിയത്... "ഹ്മ്മ്മ് "അവൾ പുഞ്ചിരിച്ചു കൊണ്ട് പടിയിൽ നിന്ന് എണീറ്റു തിരിഞ്ഞു നടക്കാൻ തുടങ്ങവേ അവള്ടെ കയ്യില് അവന്റെ പിടുത്തമിട്ടു... അവൾ ഒന്ന് ഞെട്ടി... കണ്ണുകൾ നാലുപാടും പിടഞ്ഞു... അവൾ ചെരിഞ്ഞു അവനെ നോക്കി...

മുന്നിൽ നിൽക്കുന്ന ആദിയെ കണ്ണുകൾ ഉയർത്തി നോക്കാൻ അവൾക് ലജ്ജ തോന്നി... അവന്റെ വലത്തേ കരം ഇടത്തെ കവിളിൽ വെച്ചു അവൾ ഒന്ന് പൊള്ളിപിടഞ്ഞു അവനെ നോക്കി.... "നൊന്തോ.."അവള്ടെ കണ്ണുകളിൽ ഉറ്റുനോക്കി ചോദിച്ചപ്പോൾ അവളിൽ വിയറൽ കടന്നു പോയി... "സാ... രി... ല്ലാ"അവൾ പറഞ്ഞുകൊണ്ട് നിലത്തേക്ക് നോക്കി... "ഇനിയൊരു കാരണത്താൽ ഒന്നും നഷ്ടപ്പെടുത്താൻ വയ്യ എനിക്ക് " തലതാഴ്ത്തി നിൽക്കുന്ന അയിശുവിനെ നോക്കി പറഞ്ഞുകൊണ്ട് കവിളിൽ തലോടി അവന് അകത്തേക്ക് നടന്നു... അവന് തലോടിയ കവിളിൽ പതിയെ കൈവെച്ചു അവന് പറഞ്ഞതിനുള്ള പൊരുൾ മനസ്സിലാകാതെ അയിശു അവിടെ അവന് പോകുന്നതും നോക്കി നിന്നു...... പതിയെ അവന് പിടിച്ച കരവും കവിളും ഓർക്കവേ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു കൊണ്ട് അകത്തേക്ക് കയറി കുറ്റിയിട്ടു....മറിയുവിന് അടുത്ത് ഉറങ്ങുന്ന മിന്നുവിനെ എടുത്ത് മറിയുവിനെ എഴുനേൽപ്പിക്കാതെ അയിശു മുകളിലേക്ക് നടന്നു...…..തുടരും…………

എന്‍റേത് മാത്രം: ഭാഗം 16

Share this story