എന്റേത് മാത്രം: ഭാഗം 2

എന്റേത് മാത്രം: ഭാഗം 2

എഴുത്തുകാരി: Crazy Girl

കണ്ണും പൂട്ടി ആ റൂമിലെ അല്ലാ എന്നാ മട്ടിൽ അവള് കിടന്നു… അവന് ഉറങ്ങിപ്പോയ മിന്നുമോൾടെ കയ്യില് നിന്നു മൊബൈൽ വാങ്ങി ഓഫ്‌ ചെയ്തു വെക്കുന്നതും അവളെ നേരെ കിടത്തി അടുത്തായി അവനും അടുത്തായി കിടക്കുന്നതും അവള് അറിഞ്ഞു… പതിയെ അവള് മയക്കത്തിലേക്ക് വഴുതി… പിറ്റേന്ന് സൂര്യ പ്രകാശം മുഖത്തടിച്ചപ്പോൾ ആണ് ആയിഷ കണ്ണു തുറന്നത്… ബെഡിൽ നിന്നു എണീക്കാൻ നിന്നപ്പോൾ ആണ് കുഞ്ഞികയ്യ് തന്റെ മുടിയിൽ പിടിച്ചത് കണ്ടത്… അവള്. ഒരു ചിരിയോടെ ആ കൈകൾ മാറ്റി ബെഡിൽ ഇരുന്നു… വെയിൽ മോളുടെ മുഖത്ത് തട്ടുന്നത് കണ്ടതും ആയിഷ ബെഡിനോരം ഉള്ള ജനലിന്റെ കർട്ടൻ വലിച്ചു ജനൽ മറച്ചു….

“എപ്പോളാ മോളേ ഇത് പോലെ എന്റെ കൈക്കുള്ളിൽ കിടന്നു ഉറങ്ങുന്നേ…” ആദിലിന്റെ കൈക്കുള്ളിൽ കിടക്കുന്ന മിന്നുമോളെ നോക്കി വാത്സല്യത്തോടെ അവള് പറഞ്ഞു… പതിയെ അവള്ടെ കവിളിൽ ചുണ്ടമർത്തി ആയിശു എണീറ്റു ബാത്റൂമിലേക്ക് നടന്നു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവന് കണ്ണുകൾ തുറന്നു….പതിയെ പുഞ്ചിരി മാഞ്ഞു അവന് ആസ്വസ്ഥതയോടെ തന്റെ കൈക്കുള്ളിൽ കിടക്കുന്ന മിന്നു മോളേ നോക്കി… ശേഷം അവളെ ഇറുക്കെ പിടിച്ചു നെറ്റിയിൽ ചുംബിച്ചു… ************ “താൻ പോണില്ലേ ” ആദിക്ക് ചായയും മായി മുറിയിലേക്ക് ചെന്നപ്പോൾ ആയിരുന്നു ഈ ചോദ്യം…കാര്യം മനസ്സില്ലാതെ അങ്ങേരെ ഞാൻ ഉറ്റു നോക്കി… “അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണെന്ന് ഉപ്പ പറഞ്ഞിരുന്നു…

കല്യാണം കഴിഞ്ഞെന്ന് വിചാരിച്ചു തന്റെ ജോബ് കളയേണ്ട ആവിശ്യമൊന്നുമില്ല ” കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് അവന് പറഞ്ഞു നിർത്തി..മനസ്സിൽ സന്തോഷം തോന്നി അത് പോലെ സങ്കടവും… “ഞാൻ രണ്ടാഴ്ച ലീവിനു കൊടുത്തിരുന്നു ” “ഹോ തന്റെ ഇഷ്ടം പോലെ… പക്ഷെ ഇഷ്ടമില്ലാതെ രണ്ടാഴ്ച എവിടേം പോകാതെ ഇതിനുള്ളിൽ ഇരുന്ന് ബോറടിക്കുന്നുണ്ടെങ്കിൽ തനിക് ജോലിക്ക് പോകാം ” കയ്യില് വാച് കെട്ടികൊണ്ട് അവന് പറഞ്ഞു “വേണ്ടാ ഞാൻ കുറച്ചു ഇവിടെ നിന്നാലേ മോളുമായി ഒരു കൂട്ട് കൂടാൻ എനിക്ക് സാധിക്കൂ ” അവള് പറഞ്ഞത് കേട്ട് അവന് ഒന്ന് അവളെ നോക്കി… താഴേക്ക് നോക്കി നിൽക്കുന്ന അവളെ നോക്കി അവനൊന്നു മൂളികൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു….

************ ആദി ഓഫീസിലേക്ക് പോയതും മിന്നു ഉമ്മാടെ തോളിൽ കേറി കൂടി… അതുകൊണ്ട് തന്നെ ഉമ്മാക്ക് അടുക്കളയിൽ നിൽക്കാൻ വയ്യാതായി… ഞാൻ ഉള്ളത് കൊണ്ടാ അവള് നിലത്തേക്ക് ഇറങ്ങാത്തത് അല്ലേൽ ഓടി ചാടി കളിക്കും എന്ന് ഉമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു പണിയിൽ മുഴുകി… സംസാരിച്ചു മിന്നു മോളേ നോക്കി കണ്ണിറുക്കി കാണിച്ചും പണി തീർത്തു… പക്ഷെ അവള് ചിരിക്കുന്നു എന്നല്ലാതെ എന്റെ അടുത്തേക്ക് വന്നില്ല… ഇവിടേക്ക് വന്നിട്ട് ഇന്നേക്ക് രണ്ടാം. ദിവസം… അവള് ഓർത്തു…. മറിയൂനെ വിളിക്കാൻ വേണ്ടി അവള് മുറിയിലേക്ക് ചെന്നു ഫോൺ എടുത്തു… കാൾ അടിഞ്ഞു രണ്ട് മിനിറ്റ് കഴിഞ്ഞതും മറിയം ഫോൺ എടുത്ത്… “ഹലോ മോളേ “അയിഷാടെ ശബ്ദം ഇടറി ആദ്യമായിട്ടാണ് അവളെ പിരിഞ്ഞു നില്കുന്നത് പകലുകൾ എത്ര തിരക്കാണെങ്കിൽ രാത്രി അവർ ഒരുമിച്ചേ ഉറങ്ങാറുള്ളു…

എന്നാൽ ഇപ്പൊ… “ഇത്താക്ക് സുഖല്ലേ “മറിയു ചോദിച്ചതും അവള് ഒന്ന് മൂളി… “എവിടെയാ നീ കോളേജിൽ ആണോ ” “ഹ്മ്മ് അതെ ഇപ്പൊ ബ്രേക്ക്‌ ആണ്… ” “പഠിത്തമൊക്കെ എങ്ങനെയാ… പാട് ആണൊ ” “ഹ്മ്മ്മ്…” “സാരില്ല നീ പഠിക്കണം… പാടാണെന്ന് കരുതി മാറ്റിവെക്കരുത്… വേറൊന്നും ചിന്തിക്കണ്ടാ പഠിത്തത്തിൽ മാത്രം ശ്രെദ്ധ കൊടുക്കണം ട്ടോ ” ആയിശു പറഞ്ഞതും എതിർവശത്തു നിന്ന് നേരിയ ചിരി കെട്ടു… “എന്റെ പൊന്നിത്താ ഉപദേശത്തിന് മാത്രം ഒരു കുറവും വന്നില്ലല്ലോ “അവള് പറയുന്നത് കേട്ട് ആയിഷുവും ചിരിച്ചു… “സമയം കിട്ടുമ്പോൾ വിളിക്കണം ഉപ്പാനെ വിളിക്കാൻ പറ്റിയില്ല സ്വിച്ച് ഓഫ്‌ ആണ് പണിയിൽ ആയിരിക്കും… വീട്ടിൽ എത്തിയാൽ എന്നേ വിളിക്കണം കേട്ടോ ” മറിയു ഒന്ന് മൂളി….

“നിന്റ മൊബൈലിൽ പൈസ ഉണ്ടോ ” നിശബ്ദം ആയിരുന്നു മറുപടി… “നമ്മടെ അലമാരയുടെ എന്റെ ഡ്രസ്സ്‌ വെച്ചിരുന്നതിന്റെ ഏറ്റവും അടിയിൽ ഒരു കടലാസ് പൊതിഞ്ഞിട്ടുണ്ട് അതിൽ കുറച്ചു പൈസ ഞാൻ വെച്ചിരുന്നു… അതെടുത്തു കയ്യില് വെച്ചോ… മൊബൈൽ റീചാർജ് ചെയ്യാൻ മറക്കരുത്… ന്തേലും ആവിശ്യം ഉണ്ടേൽ മടിക്കാതെ വിളിക്കണം കേട്ടല്ലോ ” പറഞ്ഞു കഴിഞ്ഞതും നിശബ്ദത ആയിരുന്നു… വീണ്ടും ഹലോ എന്ന് വിളിച്ചപ്പോൾ മറിയുന്റെ തേങ്ങൽ ആണ് കേട്ടത് ആയിശു ബെഡിൽ നിന്ന് ചാടി എണീറ്റു.. മൊബൈൽ കാതിൽ ഇറുക്കി പിടിച്ചു… “മോളേ മറിയു… എന്താ… എന്താ നിനക്ക് ” “എനിക്ക് കാണണം ഇത്താ… പറ്റുന്നില്ല ഒറ്റക്ക്… ഉപ്പാക്… ഉപ്പാക്ക് സങ്കടമാ ഇടക്ക് ഒറ്റക്ക് കരയും… എനിക്ക് കണ്ടാൽ സഹിക്കാൻ പറ്റുന്നില്ല ” അയിഷാടെ ഹൃദയം വിങ്ങി അത് കേട്ടപ്പോൾ ശബ്ദം വരാതിരിക്കാൻ അവള് വാ പൊത്തി …

“ഇത്ത വരാം മോളേ… കാണാം “അത്രയും പറഞ്ഞു അവള് മൊബൈൽ ബെഡിലിട്ട് ബെഡിൽ അമർന്നിരുന്നു മുഖം പൊത്തി കരഞ്ഞു… വാതിലിൽ തട്ട് കേട്ടാണ് അവള് ഞെട്ടി കണ്ണുകൾ തുടച്ചു അങ്ങോട്ടേക്ക് നോക്കിയത്… മിന്നു മോളേ എടുത്ത് വാതിക്കൽ നിൽക്കുന്ന ആദിലിനെ കണ്ടു അവള് ഞെട്ടി…. “എ… പ്പൊ… വന്നു ” “കുറച്ചു നേരം ആയി “അവള്ടെ ചുവന്നു തുടുത്ത കവിളും കണ്ണുനീർ പൊടിഞ്ഞ ചുവന്ന കണ്ണുകളിൽ നോക്കി അവന് പറഞ്ഞു… അവള് അവനെ ഒന്ന് നോക്കി അവന്റെ കയ്യില് കൗതുകത്തോടെ തന്നെ നോക്കുന്ന മിന്നുമോളെ ഒന്ന് നോക്കി ബാത്റൂമിലേക്ക് പാഞ്ഞു… ************* ഇതേ നേരം അയ്ഷന്റെ കാൾ വെച്ച് അവള് തന്റെ കയ്യിലെ നോക്കിയ മൊബൈൽ എടുത്ത് ബാഗിൽ വെച്ചു…

ബെഞ്ചിനോരം ചേർന്ന ജനലിന്റെ കമ്പിയിൽ തല വെച്ച് വരാന്തക്ക് അപ്പുറത്തായി മുറ്റത് വളർന്നു പന്തളിച്ച ഗുൽമോഹർ മരത്തിൽ നോക്കിയിരുന്നു… കണ്ണുകൾ നിറഞ്ഞു തുളുമ്പി… എല്ലാവരും ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ പോയി താൻ ഒന്നും കൊണ്ടുവന്നില്ല… പക്ഷെ എന്തുകൊണ്ടോ വിശക്കുന്നുമില്ല…അവള് ഓർത്തു ഇന്നലെ ഉറങ്ങാൻ നേരം ഉപ്പാടെ മുറിയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് ചെന്നതായിരുന്നു എന്റെയും ഇത്താടെയും ഫോട്ടോ പിടിച്ചു പൊട്ടികരയുന്ന ഉപ്പാനെ കണ്ടപ്പോൾ നെഞ്ഞോന്നു വിങ്ങി..ആ ഫോട്ടോ ടേബിളിൽ വെച്ച് ഉമ്മയുമായി ഉപ്പ നിൽക്കുന്ന ഫോട്ടോ എടുത്തു ഉപ്പ കണ്ണുനിറച്ചു നോക്കി അടുത്ത് സമാധാനിപ്പിക്കാൻ പോകാൻ നിന്ന ഞാൻ ഒന്ന് നിന്നു.. “സമീ ” സമീറ എന്നാ ഉമ്മാനെ ഉപ്പ എപ്പോഴും സമീ എന്നാ വിളിക്കുക എന്നവൾ ഓർത്തു ചുമരിൽ ചാരി നിന്നു… “എനിക്ക് തെറ്റുപറ്റിയോ സമീ…

ഉപ്പയെന്നതിൽ പരാജയപ്പെട്ടുപോയോ ഞാൻ” ഉപ്പ പറയുന്നത് കേട്ട് അവൾക്കൊന്നും മനസ്സിലാകാതെ അവള് അവിടെ നിന്നു… “അറിയില്ല ഒന്നുമറിയില്ല എനിക്ക്.. അന്ന് കല്യാണത്തിന് പൈസ തികഞ്ഞില്ല… എന്റെ മോൾടെ കല്യാണം ഇതും കൂടെ മുടങ്ങിയാൽ… അറിയാം രണ്ടാം വിവാഹം ആണെന്ന്… പക്ഷെ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല… ഒന്ന് അണിയിക്കാതെ എന്റെ മോളേ അയക്കാൻ തോന്നിയില്ല… അതാ ഞാൻ അയാൾ പറഞ്ഞ ആ ചെറിയ വിലക്ക് നമ്മടെ വീട് പണയപെടുത്തിയത്… പക്ഷെ ഇപ്പൊ അയാൾ… അയാൾ നമ്മളെ അവസ്ഥ മുതലാക്കുവാടി … രണ്ടിരട്ടിയാ ചോദിക്കുന്നെ… ഞാൻ എന്ത് ചെയ്യും… നമ്മടെ ആയിശു അറിഞ്ഞാൽ അവള് തളർന്നു പോവില്ലെടി… നമ്മുടെ മറിയു ഡോക്ടറാവാൻ പഠിക്കുവാ അയാളുടെ മുഖത്ത് ചെറിയ പുഞ്ചിരി തെളിഞ്ഞു… പക്ഷെ അവളെ പഠിപ്പിക്കാനുള്ള പണം എവിടുന്ന് ഞാൻ…

ഈ വീട് തിരിച്ചുപിടിച്ചില്ലേൽ ഞാനും എന്റെ മോളും എവിടേക്ക് പോകും…” ആ ഫോട്ടോ നെഞ്ചോട് ചേർത്ത് അയാൾ പൊട്ടി കരഞ്ഞു… ഇതൊക്ക കേട്ട് തറഞ്ഞു നിന്നു പോയി അവള്… വാ പൊത്തി മുറിയിലേക്ക് ഓടി ബെഡിലേക്ക് വീണു പൊട്ടികരയുമ്പോൾ അവള് ഓർത്തു ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലേ എന്ന്… പെട്ടെന്ന് കയ്യ് ടേബിളിൽ വെച്ചിടിക്കുന്ന ശബ്ദം കേട്ട് അവള് ഞെട്ടി…സർ ക്ലാസ്സ്‌ വന്നത് കണ്ടു അവള് കണ്ണുകൾ തുടച്ചു… സംശയത്തോടെ ചുറ്റും നോക്കി…ശേഷം സർലേക്കും “ur നെയിം പ്ലീസ് “തന്നെ നോക്കി സർ ചോദിച്ചതും അവള് എഴുനേറ്റു നിന്നു.. “ഫാത്തിമത്തുൽ മറിയം ” “ഓക്കെ…. ബാക്കിയുള്ളവർ ഒക്കെ എവിടെ ” “ക്യാന്റീനിൽ ആണ് സർ ഇപ്പൊ ബ്രേക്ക്‌ അല്ലെ ” “ഓ താനെന്താ പിന്നെ ഒറ്റക്ക്… കഴിച്ചോ വല്ലതും ” “ഹ്മ്മ്മ് “അവള് ഒന്ന് മൂളി… “എന്നാ ഇങ് വാ ഐ നീഡ് some ഹെല്പ്… വെറുതെ ഇരിക്കുവല്ലേ താൻ ”

അയാൾ ഗൗരവത്തിൽ പറയുന്നത് കേട്ട് അവള് ഒന്ന് പേടിച്ചു “യെസ് സർ “അതും പറഞ്ഞു അവള് ബെഞ്ചിൽ നിന്നു എണീറ്റു മുന്നോട്ടു നടന്നു… സർന്റെ ടേബിളിൽ ഒരു ബുക്ക്‌ വെച്ച് അതിൽ ഓർഡറിൽ നെയിം എഴുതാൻ പറഞ്ഞു കൊണ്ട് തനിക് നേരെ ചെയർ നീട്ടി അടുത്ത ചെയറിൽ സർ വന്നിരുന്നു… അവൾക് അയാളുടെ അടുത്ത് ഇരിക്കാൻ പേടി തോന്നി അതോടപ്പം എഴുതുമ്പോൾ തെറ്റി പോകുമോ എന്നും ഭയന്ന്… ഇടക്ക് ഒളിക്കണ്ണോടെ നോക്കി മൊബൈലിൽ നോക്കി ഇരിക്കുന്നത് കണ്ടതും അവള് ഒന്ന് ദീർഘശ്വാസം വിട്ടു… അവസാന പേരും എഴുതി പെൻ ടേബിളിൽ വെച്ച് സർ നെ നോക്കി… അപ്പോഴും മൊബൈൽ നോക്കി നിക്കുവായിരുന്നു… എനി എന്താ വേണ്ടത് എന്ന് വിചാരിച്ചു നികുമ്പോൾ ആണ് സർ കണ്ണു ഉയർത്തി തന്നെ നോക്കി

“കഴിഞ്ഞോ ” “യെസ് സർ ” “കഴിഞ്ഞെങ്കിൽ കഴിഞ്ഞു എന്ന് പറയാൻ തന്റെ നാവ് പൊങ്ങീലെ…. അതോ താൻ കഴിയുന്നത് വരെ ഞൻ നോക്കി നിക്കും എന്ന് കരുതിയോ “അയാൾ ഞെട്ടിപ്പിച്ചു ചോദിക്കുന്നത് കേട്ട് അവള് ഒന്ന് ഞെട്ടി… “സൊ… സൊ.. റി ..സ.. ർ “അവള് വിക്കി വിക്കി പറഞ്ഞതും എന്തോ പറയാൻ നിന്ന അയാൾ ക്ലാസ്സിലേക്ക് ഇടിച് കേറി വരുന്ന സ്റുഡന്റ്സിനെ കണ്ടു അവളോടായി പോകാൻ പറഞ്ഞു… ചെയറിൽ നിന്ന് ചാടി എണീറ്റു ഒരു കാറ്റ് പോലെ അവള് അവള്ടെ സീറ്റിലേക്ക് പാഞ്ഞിരുന്നു… തല ഉയർത്തി നോക്കാൻ അവൾക് പേടി തോന്നി… വല്ലാതെ കിതച്ചുകൊണ്ട് അവള് ബുക്ക്‌ എടുത്ത് ടേബിളിൽ വെച്ച്… sir ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയതും അവള് പതിയെ തല ഉയർത്തി നോക്കി…

ക്ലാസ്സിലെ മിക്ക ഗേൾസിന്റെയും കണ്ണ് അയാളുടെ പുറത്താണ്… ഒരു കണക്ക് പറഞ്ഞാൽ ബോയ്സിന്റെയും… കാരണം വലിയ തറവാട്ടിലെ അമൻ റഹ്മാനിനെ പോലെ ഡോക്ടർ ആയും അത്പോലെ ട്യൂറ്റർ ഒരു പോലെ വർക്ക്‌ ചെയ്യാനും വേണം കഴിവ് അതും ഈ ചെറിയ പ്രായത്തിൽ…അവള് ഓർത്തു… “സ്വപ്നം കാണേണ്ടവർക്ക് പുറത്ത് പോകാം… അല്ലാതെ ക്ലാസ്സിൽ ഇരുന്ന് സ്വപ്നം കണ്ടാൽ വലിച്ചെറിയും ഞാൻ ” ടേബിളിൽ ആഞ്ഞിടിച്ചു അയാൾ പറഞ്ഞതും അവള് ഞെട്ടി നോക്കി അപ്പോഴേക്കും ബെൽ അടിച്ചു… കൂർപ്പിച്ചൊരു നോട്ടം നോക്കി അയാൾ പോയതും അവള് നെഞ്ചിൽ കയ്യ് വെച്ച്.. “പടച്ചോനെ തന്നോടാണോ ആ പറഞ്ഞത്… ശ്യെ… അങ്ങേരുടെ പുരാണം ഓർത്തു വെറുതെ അങ്ങേരുടെ കയ്യിന്ന് തന്നെ കിട്ടി.. ഭാഗ്യം തന്റെ പേര് എടുത്ത് പറയാഞ്ഞത് അല്ലേൽ ഇപ്പൊ ക്ലാസ്സിൽ ആകെ നാണംകെട്ടേനെ “അവള് ചുറ്റും നോക്കി ഓർത്തു…

************ ഉപ്പയും മോളും കൂടെ ടീവിക്ക് മുന്നിൽ ആണ്…. ആദിൽ ഫോണിൽ ആണേലും അവള് കയ്കോട്ടി ചിരിച്ചു അവനു ഓരോന്ന് കാണിച്ചു കൊടുക്കുന്നുണ്ട്…. അപ്പോൾ അവന് അവള്ടെ കവിളിൽ ചുണ്ട് ചേർക്കും… ചെറിയ പുഞ്ചിരിയോടെ അത് നോക്കികൊണ്ട് രാത്രിയിലെ ഭക്ഷണം എടുത്ത് വെച്ച്… “ഡാ മിന്നൂനേം കൊണ്ട് വന്നു കഴിക്ക്… നേരത്തെ ഹോർലിക്സ് കൊടുത്തപ്പോ മൊത്തം മറിച്ചു കളഞ്ഞു… അതിന്റെ വയറ്റിൽ ഒന്നുമില്ല… പിന്നെങ്ങനെ ഉഷാർ ആവനാ ” ഉമ്മ ഓരോന്ന് പറഞ്ഞു കൊണ്ട് കഴിക്കാൻ ഇരുന്നു..ഉപ്പയും വന്നിരുന്നു ടീവി ഓഫ്‌ ചെയ്ത് ആദിൽ മിന്നുമോളേം കൊണ്ട് വന്നു അവിടെ ഇരുന്ന്… “നീ ഇരിക്ക് ആയിശു ” ഉമ്മ പറഞ്ഞത് കേട്ട് ഒന്ന് തലയാട്ടി കൊണ്ട് ആദിലിനു വിളമ്പിക്കൊടുത്ത് ഞാൻ അവനു ഓപ്പോസിറ്റ് ആയി ഇരുന്നു…

“ആയിശുക്ക് ഇവിടെയൊക്കെ ഇഷ്ടായോ “കറികൾ എടുത്ത് കൊണ്ടാണ് ഉപ്പ ചോദിച്ചു…. “ആഹ്ഹ “നേരിയ പുഞ്ചിരി നൽകി തലയാട്ടി… “എന്താ മോൾക് വയ്യേ… മുഖമൊക്കെ വല്ലാതെ “ഉപ്പ വീണ്ടും തന്നെ നോക്കി ചോദിച്ചു… “ഞാനും ശ്രേധിക്കുവാ… കുട്ടീടെ മുഖത്ത് എന്തോ സങ്കടം ഉണ്ട് “ഉമ്മ “അങ്ങനെ ഒന്നും ഇല്ലാ ഉമ്മ… അത് ചെറിയ തലവേദന അത്രേ ഉള്ളൂ ” എങ്ങനെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് ഞാൻ ദോശ എടുത്ത് പ്ലേറ്റിൽ ഇട്ടു ഒരുപിടി വായിലിട്ടു… “ഉമ്മാമീ.. പുയ്യാപ്പെന്നില്ലേ കരന്ന് വാപ്പി കെന്ദ്ലോ ല്ലെ വാപ്പി “(പുതിയ പെണ്ണ് കരഞ്ഞു വാപ്പി കണ്ടല്ലോ അല്ലെ വാപ്പി ) ആദിലിനെ നോക്കി നിഷ്കളകമായി ചോദിക്കുന്ന മിന്നു മോളേ ഞാൻ ഞെട്ടി നോക്കി കൂടെ ആദിയെ നോക്കി അവനും തന്നെ നോക്കുകയായിരുന്നു

… ഒരു നിമിഷം രണ്ട് പേരുടെ കണ്ണുകളും കോർത്ത്.. നിമിഷം നേരം കൊണ്ട് കണ്ണുകൾ പിൻവലിച്ചു ഞാൻ ഭക്ഷണത്തിലേക്ക് നോക്കി… എന്തിനോ അറിയാതെ കണ്ണ് നിറഞ്ഞു… ആരും കാണാതെ തുടച്ചു മാറ്റി കൊണ്ട് പെട്ടെന്ന് കഴിക്കാൻ തുടങ്ങി… പിന്നീട് ഉപ്പയും ഉമ്മയും ഒന്നും ചോദിക്കാൻ നിന്നില്ല… വയ്യ എന്ന കാരണം കൊണ്ട് ഉമ്മ വേഗം മുറിയിലേക്ക് അയച്ചു…മുറിയിൽ ആരും ഇല്ലായിരുന്നു ആദിൽ മോൾക്കുള്ള പാൽ കൊടുക്കുന്നത് കൊണ്ട് വേഗം അറ്റത്തു ബെഡിൽ ചുരുണ്ടു കൂടി കിടന്നു… മറിയുന്റെ ശബ്ദം…കാണണം എന്നുണ്ട് എങ്ങനാ പറയും ഞാൻ ഉപ്പ… ഉപ്പ കരഞ്ഞു പോലും… ഞാൻ കാരണം ആണൊ ഇപ്പോഴും പാവം കരയുന്നെ… ഓരോന്ന് ഓർത്തു അവൾക് ശ്വാസം മുട്ടുന്നത് പോലെ തോന്നി കണ്ണുകൾ ഇറുക്കെ അടച്ച് തലയണയിൽ മുഖമർത്തി………..തുടരും…. ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്നും രാവിലെ 10 മണിക്ക് പോസ്റ്റു ചെയ്യും…

എന്‍റേത് മാത്രം: ഭാഗം 1

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story