ഗെയിം ഓവർ – ഭാഗം 14

ഗെയിം ഓവർ – ഭാഗം 14

നോവൽ

******

ഗെയിം ഓവർ – ഭാഗം 14

എഴുത്തുകാരൻ: ANURAG GOPINATH

കരുണന്റെ കഴുത്തിലേക്ക് തന്റെ വലതുകൈത്തണ്ടയമ൪ത്തി ഭിത്തിയോട്ചേ൪ത്ത് അയാളെ ഞെരുക്കിക്കൊണ്ട് അലോഷിപറഞ്ഞു.. അവനെന്റെ ഡേവിഡിന്റെ ചോരയാടോ… എന്റെ ചെറുമക൯.. എനിക്കാകെയുള്ള അവകാശി.!”
കരുണന്റെ കണ്ണുകള് തള്ളിവന്നു. അയാള് ശ്വാസം കിട്ടാതെ പിടഞ്ഞു .
“പിടി വിട് സോറി ” കരുണ൯ ഞരങ്ങി.
അലോഷി പിടിവിട്ടു.
“ക്ഷമിക്ക് വക്കീലേ.. ”
നാണക്കേടുസഹിക്കാതെ അന്ന് പണംകൊടുത്ത് പൈലിയുടെ തലയിലാക്കിയാണ് ഞാന് കാണിച്ച ഏറ്റവും വലിയ തെറ്റ്.. അന്നുഞാ൯ ചേ൪ത്തുപിടിച്ചതെല്ലാം എന്നെ വിട്ടുപോയി. ഇപ്പോള് അവ൯ മാത്രമാണ് ഈ കിഴവന് കൂട്ട്.
എനിക്കവനെ വേണം വക്കീലേ.. തനിക്കെത്ര പണം വേണമെന്നു പറഞ്ഞാല് മതി. ഞാന് തരും. ”
പണം എന്ന് കേട്ടതോടെ കരുണന്റെ കണ്ണുകള് തിളങ്ങി. !
അയാള് കയ്യിലിരുന്ന ഗ്ലാസ് അലോഷിയുടെ മുന്നിലേക്ക് നിരക്കിവച്ചു.
“സാഹിബ് ഒന്നൂടെ ഒഴിക്ക് .. ഞാന് ഏറ്റു…”
അലോഷി ഗ്ലാസ്സിലേക്ക് മദ്യം പക൪ന്നുകൊണ്ട് കരുണനെ നോക്കി .. കുറുക്കന്റെ നോട്ടം!!!!
കരുണ൯ അത് കണ്ടില്ല. കാരണം അയാളുടെ നോട്ടംമുഴുവനും മദ്യക്കുപ്പിയുടെമുകളിയായുരുന്നു.
“ഞാന് ചോദിക്കുന്നതുകൊണ്ട് വേറെഒന്നും കരുതരുത്.. എന്റെ കഴുത്തിന് കേറിപ്പിടിക്കുകയും ചെയ്യരുത്. ”
കരുണ൯ കഴുത്തുതടവിക്കൊണ്ടുപറഞ്ഞു.
“താ൯ ചോദിക്ക്.” അലോഷി പറഞ്ഞു.
“ഈ ക്രിസ്റ്റി ഇതിലെങ്ങിനെ കുടുങ്ങി?”
കരുണ൯ ചോദിച്ചു.
“അനുസരണക്കേട്… ” അലോഷി കൈകള്
കസേരയുടെ കൈയ്യോട് ചേ൪ത്തുചാരിവച്ചിരുന്ന ഗരുഡന്റെ മുഖം കൊത്തിയ ഊന്നുവടിയുടെ പിടിയിലമ൪ത്തി.
അലഞ്ഞുതിരിഞ്ഞ് മറൈ൯ഡ്രൈവിലും ഫോ൪ട്ടുകൊച്ചിയിലും പിള്ളാ൪ക്ക് കഞ്ചാവ് വില്പനയായിരുന്നു അവന്റെ തൊഴില്.
പറഞ്ഞല്ലോ അവന്റെ ജനനം … അതെനിക്ക് സങ്കല്പിക്കാ൯ പോലുമാകുമായിരുന്നില്ല. ഒരു ഇസ്ലാം മതക്കാരിയുമായി.. ജൂതന്റെ മകന്റെ ബന്ധം.. അവനെ ഞാന് നി൪ബന്ധിച്ച് വേറെ കല്യാണം കഴിപ്പിക്കുകയും ആ പെണ്ണിനെ പൈലിയുടെ തലയില് കെട്ടിവയ്ക്കുകയും ചെയ്തു. രണ്ടു വയസ്സിന്റെ വ്യത്യാസമേയുള്ളു ക്രിസ്റ്റിയും, ഗുഡ് വിനും തമ്മില് .
ഇസ്രായേലില് ജോലികിട്ടിപ്പോയ എന്റെ മകനും ഭാര്യയും ഒരു വാഹനാപകടത്തില് കൊല്ലപ്പെട്ടു. കുട്ടിയായിരുന്ന ഗുഡ് വി൯ അദ്ഭുതകരമായി രക്ഷപ്പെട്ടു. അവനെ എന്റെ കയ്യില് കിട്ടിയ അന്നുമുതല് ഞാന് മാറി. തെറ്റുകളൊരുപാട് ചെയ്ത എന്റെ കൈകള് അന്നുമുതല് അതില് നിന്നും മാറി സഞ്ചരിക്കുവാ൯ തുടങ്ങി. ക്രിസ്ററിയുടെ സംരക്ഷണവും ഞാനേറ്റെടുത്തു.
അവനറിയാം അവനും എന്റെ പേരക്കുട്ടിതന്നെയാണെന്ന്..
പക്ഷേ ഇന്നുവരെ അവനോട് ഞാനത് പറഞ്ഞിട്ടില്ലടോ.
അവനെന്നോട് ഒരു നോട്ടം കൊണ്ടുപോലും അതിനെപ്പററി ചോദ്യം ചെയ്തിട്ടുമില്ല.
പിന്നെ ഗുഡ്ഡി പഠിക്കാ൯ സമ൪ത്ഥനായിരുന്നു. ക്രിസ്ററിയെയും ഞാന് പഠിക്കാന് ചേ൪ത്തതാണ്. പക്ഷേ അവന് പഠനത്തേക്കാളിഷ്ടം മറ്റുപലതിലുമായിരുന്നു . പത്താം ക്ലാസ്സ് വരെയൊക്കെ തട്ടി മുട്ടി പോയി..
ഞാന് അവനെ പിന്നെ നി൪ബന്ധിച്ചില്ല.. എന്റെ കടയിലൊരു സഹായിയായി അവനെയും ഞാന് ഇരുത്തി. എന്നാലും എന്റെ കണ്ണുവെട്ടിച്ച് അവ൯ മുങ്ങും.. എവിടെ പോകുന്നെന്നൊ എങ്ങോട്ട് പോകുന്നെന്നോ ഞാന് ചോദിച്ചിട്ടില്ല.
അല്ല ചോദിച്ചിട്ടും കാര്യമില്ല… അവനെങ്ങനെ എന്നോട് പറയും.. കുറെ കുരുത്തംകെട്ട പിള്ളേരുമായിട്ടുള്ള കൂട്ട്..
എങ്ങനെയോ എന്റെ കൈവിട്ട് അവ൯ പോയി.
എഞ്ചിനീയറിംഗ് പഠിക്കാ൯ ഗുഡ്ഡി പോയപ്പോള് ക്രിസ്റ്റി മാത്രമായി എനിക്ക് കൂട്ട്.
പിന്നെ പിന്നെ കടയും ഈ വീടും മാത്രമായി അവന്റെ ലോകം.
ആദ്യ സെമസ്ററര് കഴിഞ്ഞുവന്ന ഗുഡ്ഡി രണ്ടുദിവസം ആരോടും മിണ്ടിയിട്ടില്ല ..
മൂന്നാംനാള് രാവിലെ ഞാന് കാണുന്നത്… ”
അലോഷി ഒരു നെടുവീര്പ്പോടെ ആ രംഗം മുന്നില് കണ്ടതുപോലെ അല്പസമയം ഇരുന്നു.
“അതിനുശേഷം ക്രിസ്റ്റി ഈ വീട്ടില് അന്തിയുറങ്ങിയിട്ടില്ല. ആ കടയുടെ പിന്നിലൊരു ചായ്പ്പിലാണ് കിടന്നിരുന്നത്.
കഴിഞ്ഞയാഴ്ച വന്നു ബൈക്കും വാങ്ങി പോയി..ആ രാത്രിയില് അവനെന്താണ് കാട്ടിക്കൂട്ടിയത്? അറിയില്ല
ആരോ അവനെ കരുവാക്കിയതാണ്. ഇനി അവ൯ തെറ്റുചെയ്തെങ്കില്പോലും അവനെ എനിക്ക് വേണം വക്കീലേ.. എനിക്കിനി വേറെയാരുമില്ല. അവനുവേണ്ടി ഞാന് ഏതറ്റം വരെയും പോകും. ”
അലോഷി പറഞ്ഞു.
“ഞാന് പുറത്തു കൊണ്ടുവരും ക്രിസ്ററിയെ.. സാഹിബ് കണ്ടോ..”
“കൊണ്ടുവരണം.”
അലോഷി പറഞ്ഞു.
“അതല്ല എന്റെ ചെലവില് മൂക്കറ്റം വലിച്ചുകേറ്റീട്ട് കാശും വാങ്ങിപോയി എന്റെ ചെറുക്കനുവല്ല തട്ടുകേടും സംഭവിച്ചാല് … കരുണാ.. ഞാന് തന്നോട് ഞാ൯ ഒരു കരുണയും കാണിക്കില്ല കേട്ടല്ലോ. തനിക്കറിയാമല്ലോ ജൂത൯മാരെ ?”
വെളുക്കെ ചിരിച്ചുകൊണ്ട് കരുണ൯ പറഞ്ഞു ..
“ഒക്കെ അറിയാമെന്നേ… ഈ കരുണനൊരു വാക്ക് പറഞ്ഞാല് അത് പറഞ്ഞതാണ്..”
“ആണെങ്കില് തനിക്കു നല്ലത്..”
അലോഷി അതുപറഞ്ഞ് അയാളുടെ കണ്ണുകളില് നോക്കി…
*****
അക്ബറിന്റെ വിരലുകള് ലാപ്ടോപ്പിന്റെ കീപ്പാഡിലോടിനടന്നു .. ലാപ്പ്ടോപ്പ് സ്ക്രീനിലെ വെളിച്ചം അയാളുടെ മുഖത്ത് പല നിറങ്ങളില് മാറി മാറി വീശി..ആ കണ്ണുകള് വിസ്മയത്താല് വിടരുന്നുണ്ടായിരുന്നു.
“കഴിക്കുന്നില്ലെ?”
ചോദ്യം കേട്ടാണ് അക്ബ൪ ഒന്ന് തല ചലിപ്പിച്ചത്. റസിയ തലമാത്രം ആ മുറിയുടെ അകത്തേക്കിട്ട് വാതിലില് പിടിച്ചുനിന്ന് അക്ബറിനോട് ചോദിച്ചു.
“വേണ്ട നീയും മോനും കഴിച്ചുകിടന്നോ എനിക്ക് അല്പം പണിയുണ്ട്!”
“വന്നപ്പോള് തുടങ്ങിയ ഇരിപ്പാണല്ലോ അക്കു.. പുതിയ കേസ് വല്ലാത്തൊരു ഊരാക്കുടുക്കാണ് അല്ലേ?”
പതിയെ അകത്തേക്ക് പ്രവേശിച്ചുകൊണ്ടാണ് റസിയ അത് ചോദിച്ചത്.
“ഉം..” അക്ബര് കമ്പ്യൂട്ട൪ സ്ക്രീനില് നിന്നും കണ്ണെടുക്കാതെ മൂളി.
“ഞാനൊരു സംശയം പറഞ്ഞിരുന്നു.. സിക്കാഡ..”
അക്ബര് പെട്ടന്ന് കമ്പ്യൂട്ടറില് നിന്നും നോട്ടം റസിയയുടെ മുഖത്തേക്കു മാറ്റി.
“അതിനുള്ള സാദ്ധ്യത തള്ളിക്കളയുവാ൯ പറ്റില്ല റസിയ . പക്ഷേ അവ൪ കളിച്ചത് സിക്കാഡ പോലെ ഒരു ഗെയിമല്ല. ബിറ്റ് കോയി൯സിനുവേണ്ടിയുള്ള ഒരു മരണക്കളിയാണ്.”
“ബിറ്റ് കോയി൯?” അതെന്താണ്? ”
റസിയ ചോദിച്ചു.
“അതായത് സെൻട്രൽ ബാങ്കോ സിംഗിൾ അഡ്മിനിസ്ട്രേറ്ററോ ഇല്ലാത്ത വികേന്ദ്രീകൃത ഡിജിറ്റൽ കറൻസിയാണ് ഇത്, ഇടനിലക്കാരുടെ ആവശ്യമില്ലാതെ പിയർ-ടു-പിയർ ബിറ്റ്കോയിൻ നെറ്റ്‌വർക്കിൽ ഉപയോക്താവിൽ നിന്ന് മറ്റൊരു ഉപയോക്താവിന് അയയ്ക്കാൻ കഴിയും. മൈനിംഗ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയയുടെ പ്രതിഫലമായാണ് ബിറ്റ്കോയിനുകൾ സൃഷ്ടിക്കുന്നത്.. ”
അക്ബര് പറഞ്ഞു.
“റബ്ബേ എനിക്കൊന്നുംമനസ്സിലായില്ല.”
“എടി നീ ഡാ൪ക്ക് നെറ്റ് എന്ന് കേട്ടിട്ടുണ്ടോ?”
ഉവ്വ് കേട്ടിട്ടുണ്ട്. അവിടെയല്ലേ ഈ മയക്കുമരുന്നുകളും വാടക കൊലയാളികളും പിന്നെ നിരോധിച്ച വീഡിയോസും ലൈവ് കൊലപാതകവുമൊക്കെയുള്ളത്. ?”
“ഉം.. അതുമുണ്ട്. ഈ പറഞ്ഞസംഭവങ്ങളെല്ലാംതന്നെ നേടണമെങ്കില് പണം വേണം. ഡാ൪ക്ക് വെബ്ബില് സാധാരണ കറ൯സിക്ക് പകരമുപയോഗിക്കുന്ന പണമാണ് ബിറ്റ്കോയി൯.. (bitcoin)..
അതുനേടിയാല് ഡാ൪ക്ക് വെബ്ബ് ഉപയോഗിക്കുന്നവ൪ക്ക് അതില് നിന്നും പലതും നേടാം. പക്ഷേ ഈ പലതും നിയമവിരുദ്ധമായ കാര്യങ്ങളാണെന്നുമാത്രം.”
ബിറ്റ്കോയി൯ സ്വന്തമാക്കുവാ൯ പല ടാസ്ക്കുകളുമുണ്ട്. അതാണ് മൈനിംഗ്.
പല പസിലുകളുടെയും ഉത്തരം കണ്ടെത്തണം. അ൯പതുദിവസത്തെ പസിലുകളാണ് മരിച്ചകുട്ടികള് കളിച്ചത്. അവ൪ അതില് കുറെ ബിറ്റ്കോയി൯സ് സ്വന്തമാക്കുകയും ചെയ്തു .പക്ഷേ അതിനുശേഷം,
ആ പണം വിനിമയം ചെയ്ത് അവ൪ക്ക് ഡാ൪ക്ക് വെബ്ബില്നിന്നും ഒന്നും നേടാനായില്ല.
അപ്പോഴേക്കും അവരുടെ മരണം സംഭവിച്ചിരുന്നു. അവരുടെ കമ്പ്യൂട്ടറുകളുടെ ഐ.പി അഡ്രസ്സ് ഉപയോഗിച്ച് ആ ബിറ്റ്കൊയി൯സ് സ്വന്തമാക്കിയ ഗെയിമ൪ അയാളുടെ കാര്യം നേടുകയും ചെയ്തു.”
അക്ബര് പറഞ്ഞു നി൪ത്തി.
“ഓഹോ അപ്പോള് കൈ നനയാതെയുള്ള മീ൯പിടുത്തം.. ഈ ഇന്റ൪നെറ്റ് തന്നെയൊരു വലയാണല്ലോ..”നെറ്റ് വ൪ക്ക്”. ഇതില് കളിക്കുന്ന പിള്ളേ൪ക്ക് ഈ ചതികളെപ്പറ്റിവല്ലതും അറിയുമോ.. കഷ്ടം..
എനിക്ക് വിശക്കുന്നു ഞാന് പോവാ…”
റസിയ അതും പറഞ്ഞ് ആ മുറിയില് നിന്നും പോയി.
അക്ബ൪ ഫോണെടുത്ത് സേതുവിനെ വിളിച്ചു.
ഏറെ നേരം ബെല്ലടിച്ചിട്ടും ഫോണ് ആരും എടുത്തുകണ്ടില്ല.
അക്ബര് വീണ്ടും വിളിച്ചു..
അവസാനത്തെ ബെല്ലിന് സേതു ഫോണെടുത്തു.
“അക്ബ൪.. ഞാന് കുളിക്കുകയായിരുന്നു. എന്തായി.. വല്ല തുമ്പും?”
സേതു അന്വേഷിച്ചു.
“ഉം. ഉണ്ട് സേതു പക്ഷേ അത് ഫോണില്കൂടി പറയുവാനാവില്ല. കാരണം നമ്മുടെ സംഭാഷണങ്ങള് മൂന്നാമതൊരാള്കൂടെ കേള്ക്കുന്നുണ്ടോ എന്നൊരു സംശയം”
അക്ബര് പറഞ്ഞു.
ഇതേസമയം ദൂരെ ഒരു പഴയവീടിന്റെ രണ്ടാം നിലയില് ലാപ്ടോപ്പിന്റെ മുന്നിലിരുന്ന് ഒരാള് എന്തൊക്കെയോ ടൈപ്പ്ചെയ്യുകയായിരുന്നു.
അവിടെ വച്ചിരിക്കുന്ന ഒരു ട്രാ൯സിസ്റററില് നിന്നും അക്ബറിന്റെയും സേതുവിന്റെയും അപ്പോഴത്തെ സംസാരം പുറത്തേക്കുവരുന്നുണ്ടായിരുന്നു.
“നമ്മുടെ സംഭാഷണങ്ങള് മൂന്നാമതൊരാള്കൂടെ കേള്ക്കുന്നുണ്ടോ എന്നൊരു സംശയം” അക്ബറിന്റെ സ്വരം അതില് മുഴങ്ങി. പെട്ടെന്നു ടൈപ്പിങ് നി൪ത്തി അയാള് ഒന്നുശ്രദ്ധിച്ചു.
“നാളെ നമ്മള്ക്കു നേരിട്ടുകാണാം സേതു…”
ആ ഫോണ് സംഭാഷണം അവിടെ അവസാനിച്ചു.
മുഷ്ടിചുരുട്ടി ഡസ്ക്കിലിടിച്ചശേഷം അയാള് മേശപ്പുറത്തു നിന്നുമെടുത്ത ഒരു സിറിഞ്ചില് എന്തോ നിറച്ചു. എന്നിട്ട് ഒരു സിലിക്കണ് ട്യൂബ് എടുത്ത് ഇടതു കൈത്തണ്ടയുടെ മുകളിലായി ഒരികെട്ടുകെട്ടി … രണ്ടോ മൂന്നോ തവണ അടിച്ചിട്ട് തിണ൪ത്തുവന്ന ഞരമ്പിലേക്ക് ആ ലഹരികടത്തിവിട്ടു…
കടുംചായങ്ങള് കലക്കിവച്ച ബക്കറ്റുകള് വീശിയെറിയുന്നുവോ? ആമുറിയുടെ ഭിത്തികളിലാ ചായങ്ങള് പറ്റിപ്പിടിച്ചു. അതിലുടെ പല്ലികളെപ്പോലെ മനുഷ്യ൪ ഇറങ്ങിവരുന്നുണ്ട്.. മുറിയില് നിന്നും തേങ്ങലുയരുംപോലെ… ആരൊക്കെയോ ഓടി മറയുന്നു..
മരിച്ച കുട്ടികള് ചിരിച്ചുകൊണ്ട് കൈവീശി വലിയ പാലത്തില് നിന്നും അലയടിക്കുന്ന നദിയിലേക്ക് കൂപ്പുകുത്തുന്നു..
സിരയിലെ മയക്കുമരുന്നിന്റെ ലഹരിയില് അയാള് നൃത്തം വച്ചുതുടങ്ങി.കറുത്തനിറമുള്ള ഒരു പേ൪ഷ്യ൯ പൂച്ച ആ ലാപ്ടോപ്പിന്റെ മുകളിലൂടെ മെല്ലെ നടന്നു മാറി.ആ കമ്പ്യൂട്ട൪ സ്ക്രീനില് ParaZite എന്ന ഡാ൪ക്ക് വെബ്ബ് സെ൪ച്ച് എഞ്ചി൯ പ്രവ൪ത്തിക്കുന്നുണ്ടായിരുന്നു.
***** *****★**********★*
അക്ബര് തന്റെ മുന്നില് വിളമ്പിവച്ച ഭക്ഷണത്തില് മെല്ലെ കൈവിരലുകളിഴച്ചുകൊണ്ടിരുന്നു..
“കഴിക്കെടോ മാഷേ…” റസിയ പറഞ്ഞു.
“അല്ല റസിയ … സേതുവിന്റെ വണ്ടിയിലൊട്ടിച്ചുവച്ച സ്റ്റിക്ക൪… അതുപ്രകാരം ഈ മരണക്കളി കളിഞ്ഞെന്നാണോ? അതോ ഒരു ലെവല്കൂടി പൂ൪ത്തിയാക്കി അടുത്തതിലേക്കുള്ള ഇടവേളയോ? ഒന്നും മനസ്സിലാകുന്നില്ല. ഇനി അങ്ങനെയാണെങ്കില് തന്നെ സ്റ്റിക്ക൪ പതിപ്പിച്ച് സേതു വഴി തന്നെ അറിയിക്കുന്നതെന്തിനാണ്? പിടിക്കപ്പെടുമെന്നു നൂറുശതമാനവും ഉറപ്പുണ്ടായിട്ടും ക്രിസ്റ്റിയെ തന്റെമുന്നിലേക്കിട്ടുതന്നു.!
എന്തിന്…?
എന്നെ ചാലഞ്ച് ചെയ്യുകയാണയാള്!!!
ഈ ഗെയിം ഞങ്ങള് തമ്മിലാണ്.!!!
അക്ബറും അജ്ഞാതനായ ആ ഗെയിമറും തമ്മില്. !”
“ഓ.. കഴിക്കുമ്പോഴെങ്കിലുമൊന്നു പോലീസാവാണ്ടിരുന്നൂടെ? .. അതേ ഉമ്മച്ചി വിളിച്ചിരുന്നു ഈ ആഴ്ച അങ്ങോട്ടൊന്നു ചെല്ലുമോ എന്ന് ചോദിച്ചു . ഞാനെന്താ പറയണ്ടേ? .” റസിയ ചോദിച്ചു.
“പോവാം…” അലസമായ ഒരു മറുപടിപറഞ്ഞ് അക്ബര് എഴുന്നേററു.
“കഴിച്ചില്ലല്ലോ!” റസിയ പാത്രത്തില് നോക്കി പറഞ്ഞു.
“മതി…. കുറച്ചു ജോലികള് ബാക്കിയുണ്ട്.”
അക്ബര് വായില് വെള്ളം നിറച്ചുതുപ്പിക്കൊണ്ട് പറഞ്ഞു.
അയാള് വാഷ്ബേസിന്റെ മുകളില് സ്ഥാപിച്ചിരുന്ന കണ്ണാടിയില് തന്നെത്തന്നെ നോക്കി അല്പസമയം നിന്നു.

കൈ തുടച്ചു വന്ന് വീണ്ടും ലാപ്ടോപ്പിന്റെ മുന്നിലിരുന്നിട്ട് അക്ബര് രാജീവിനെ വിളിച്ചു..
“രാജീവ് എത്രപേരുണ്ട് ഇന്ന്? ”
“പത്തുപേരുണ്ട് സ൪.. പിന്നെ ഇന്നുരാത്രിയില്
എല്ലാകുട്ടികളും അവരുടെ രക്ഷിതാക്കളുടെകൂടെത്തന്നെയുണ്ടാവണം എന്ന് മെസ്സേജ് പാസ്സുചെയ്തിട്ടുണ്ട്.”
“പിന്നെ.. ആ ജെറി?”
“അയാളുടെ മുറിയുടെ മുന്നില് പ്രത്യേകം കാവലുണ്ട്. ”
“അയാളുടെ മേലൊരു കണ്ണുണ്ടാവണം. എന്തെങ്കിലും നീക്കമുണ്ടായാല് എന്നെ വിവരമറിയിക്കണം.”
അക്ബര് പറഞ്ഞു.
“ഒകെ സ൪”
ആ പിന്നെ ഒന്നുകൂടി എന്തെങ്കിലും ഡ്രോണോ മറ്റോ സംശയകരമായി ആകാശത്തുകണ്ടാല്
അറിയാല്ലൊ?”
അക്ബര് ചോദിച്ചു.
തന്റെ സ൪വ്വീസ് റിവോള്വറില് തടവിക്കൊണ്ട് രാജീവ് പറഞ്ഞു. “അറിയാം സ൪ ”
“അപ്പോള് ശരി ഞാനും തങ്കച്ചനും അല്പസമയത്തിനുശേഷം അവിടെയെത്താം. ഒകെ. ”
അക്ബര് ഫോണ് വച്ചിട്ടൊന്നു ചിരിച്ചു.
കാരണം തന്റെ ഫോണ് ടാപ്പുചെയ്യപ്പെടും എന്ന പൂ൪ണ്ണബോധ്യത്തോടെയാണ് അയാള് രാജീവിനെ വിളിച്ചത്..
അതൊരു വേയ്ക്കപ്പ് കോളായിരുന്നു..കൊലയാളിയെ ഒന്നുണ൪ത്തുവാനുള്ള വിളി!. അതേസമയം
അല്പമകലെയായി ആ പഴയവീട്ടില് അക്ബറിന്റെ ടെലഫോണ് സംഭാഷണം കേട്ട് മറ്റൊരാള് എന്തിനോവേണ്ടി തയ്യാറെടുക്കുന്നുണ്ടായിരുന്നു. .
**** *********
“വക്കീലേ… വക്കീലേ… ” അലോഷി വിളിച്ചു.
“ഐ പി സി മുന്നൂറ്… കൊലക്കേസാണ് ഞാനൂരും..കരുണനാണ് പറയുന്നത്..
ഐ പി സി…. ” കുഴഞ്ഞ ശബ്ദത്തില് അയാള് പറഞ്ഞുകൊണ്ടിരുന്നു.
“ഡോ.. കരുണാ” അല്പം ശബ്ദമുയര്ത്തി വക്കീല് വിളിച്ചു.
“യസ് യുവറോണ൪”
കരുണ൯ ചാടിയെഴുന്നേറ്റ് വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു ..എന്നിട്ട് വീണ്ടും കസേരയിലേക്ക് വീണു. അയാളുടെ വലതുകൈയുടെ ചൂണ്ടുവിരല് നിവ൪ന്നുതന്നെ നിന്നിരുന്നു.
അലോഷി തന്റെ ഊന്നുവടിയുടെ പിടിയില് മെല്ലെ പിടിച്ചുതിരിച്ചു.. എന്നിട്ട് വലിച്ചു .. അതൊരു വാളായിരുന്നു … അയാളുടെ കഴുക൯ കണ്ണുകള് ആ വാളിലുഴിഞ്ഞു.
**************
പന്ത്രണ്ടുമണി.
തങ്കച്ച൯ വണ്ടിയുമായെത്തി.
“റസിയാ ഞാന് ഇറങ്ങി …”
അക്ബര് വാതില് ചാരി പുറത്തേക്കിറങ്ങി.
“എങ്ങോട്ടാണ് സാറെ ആദ്യം.?”
“സേതു വെയിറ്റിംഗാണ് അങ്ങോട്ട് പോകാം നമ്മള്ക്ക്…”
അക്ബര് പറഞ്ഞു.
അവര് സേതുവിന്റെ വീട്ടിലേക്കുതിരിച്ചു.
“നാളെ ആ പെണ്ണുമ്പിള്ളയുമായിട്ട് മീറ്റിംഗ്പറഞ്ഞിട്ടുണ്ട്.. കാലത്ത് . എനിക്കവരെ കാണുമ്പോഴേ കൈ തരിക്കും. ഒരെണ്ണം പൊട്ടിക്കാ൯ ” അക്ബര് പറഞ്ഞു.
“ഹ. ഹ അതുതന്നെയാണ് സാറെ എനിക്കും തോന്നുന്നത്. അവ൪ക്കെന്തോ മാനസികരോഗമുണ്ട്.. അല്ലെങ്കില് ഇങ്ങനെയുണ്ടോ ഒരു പുരുഷവിദ്വേഷം?”
തങ്കച്ചന് ചിരിച്ചു.
“എന്തെങ്കിലുമാവട്ടേ..തന്റെ ഫോണില് നിന്നും താ൯ സേതുവിനെ ഒന്നുവിളിക്ക്…”
അക്ബ൪ പറഞ്ഞു.
തങ്കച്ചന് ഫോണെടുത്ത് സേതുവിനെവിളിച്ചു.
“ഹലോ… സേതുസാറെ… ആ ദാ ഞങ്ങളെത്താറായി.. റെഡിയാണോ…ഒകെ.. ”
ഫോണ്വച്ചശേഷം തങ്കച്ച൯ ചോദിച്ചു
“അല്ല സാറെ ഈ സമയത്ത് നമ്മള് ഇതെങ്ങോട്ടാണ് മൂന്നുപേരും .ദേ സസ്പെ൯സ് എനിക്കിനി താങ്ങാ൯ വയ്യാത്തതുകൊണ്ടാണ്..”
“പറയാം തങ്കച്ചാ.. നമ്മള്ക്കുകിട്ടിയ ഒ൯പതു കുട്ടികളുടെ ലിസ്റ്റില്ലേ? ആ ലിസ്ററിലുള്ളത് പലജില്ലകളിലെ കുട്ടികളായിരുന്നു.
അടുത്തയിടെ കൊല്ലപ്പെട്ട എല്ലാവരും കഴിഞ്ഞ മൂന്നുമാസങ്ങള്ക്കുമു൯പ് ഒരു സെമിനാറില് പങ്കെടുത്തിരുന്നു. അതിലാകെ പത്തുപേരാണുണ്ടായിരുന്നത്. ശേഷിച്ച ഒരേയൊരാളേയുള്ളു.. ഗെയിം കഴിഞ്ഞു എന്ന് നമ്മളെ തെറ്റിധരിപ്പിച്ച് എല്ലാശ്രദ്ധയും സില്വര് ലൈനിലേക്ക്മാറ്റിക്കൊണ്ട് ഇന്നുരാത്രി കെണിയിലാക്കാ൯ പോവുന്നത് ആ പത്താമനെയാണ്.!”
അക്ബര് പറഞ്ഞു.
“അതാരാണ് സ൪..?”
തങ്കച്ചന് ആകാംക്ഷയടക്കാനാവാതെ ചോദിച്ചു.
“അത്…..ആ പത്താമ൯ കമ്മീഷണ൪ മോഹ൯ദാസിന്റെ മക൯ കിരണാണ്! !” അക്ബര് പറഞ്ഞു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

Share this story