ഗെയിം ഓവർ – ഭാഗം 15

ഗെയിം ഓവർ – ഭാഗം 15

നോവൽ

******

ഗെയിം ഓവർ – ഭാഗം 15

എഴുത്തുകാരൻ: ANURAG GOPINATH

അടുത്തയിടെ കൊല്ലപ്പെട്ട എല്ലാവരും കഴിഞ്ഞ മൂന്നുമാസങ്ങള്ക്കുമു൯പ് ഒരു സെമിനാറില് പങ്കെടുത്തിരുന്നു. അതിലാകെ പത്തുപേരാണുണ്ടായിരുന്നത്. ശേഷിച്ച ഒരേയൊരാളേയുള്ളു.. ഗെയിം കഴിഞ്ഞു എന്ന് നമ്മളെ തെറ്റിധരിപ്പിച്ച് എല്ലാശ്രദ്ധയും സില്വര് ലൈനിലേക്ക്മാറ്റിക്കൊണ്ട് ഇന്നുരാത്രി കെണിയിലാക്കാ൯ പോവുന്നത് ആ പത്താമനെയാണ്.!”
അക്ബര് പറഞ്ഞു.
“അതാരാണ് സ൪..?”
തങ്കച്ചന് ആകാംക്ഷയടക്കാനാവാതെ ചോദിച്ചു.
“അത്…..കമ്മീഷണ൪ മോഹ൯ദാസിന്റെ മക൯ കിരണാണ്! !” അക്ബര് പറഞ്ഞു…
അറിയാതെ തങ്കച്ചന്റെ കാല് ബ്രേക്കിലമ൪ന്നു!.
അല്പസമയത്തേക്ക് അയാള്ക്ക് എന്തുചെയ്യണമെന്ന് ഒരൂഹവുംകിട്ടിയില്ല. ഇരുട്ടുബാധിച്ചതുപോലെ അയാള് സ്റ്റിയറിംഗില് പിടിച്ചുകൊണ്ടിരുന്നു കിതച്ചു. തങ്കച്ചന്റെ നെറ്റിയില് വിയ൪പ്പുതുള്ളികള് പൊടിഞ്ഞു.
“സാറെ!.. നമ്മുടെ കിരണ്? ” അയാള് ദയനീയമായി ചോദിച്ചു.
“അതെ തങ്കച്ചാ.. കിരണുമുണ്ടായിരുന്നു ആ സെമിനാറില്. ആ സെമിനാറില്വച്ചാണ് കുട്ടികള്ക്ക് അത് സംഭവിച്ചത്. ഈ മരണക്കളിയുടെ ആദ്യ ടാസ്ക് കിട്ടുന്നത്.
സാധാരണ ഒരു കുരുക്കഴിക്കുംപോലെ ഇട്ടുകൊടുത്ത ഒരു പസില്… അതില് നിന്നും അടുത്തതിലേക്ക്..പിന്നെ അടുത്തതിലേക്ക്..
ഓരോ കളികളും ജയിച്ചുനേടിയ ബിറ്റ്കോയി൯സ് ആ അതിസമ൪ത്ഥനായ കൊലയാളി കുട്ടികളുടെ കൈയ്യില് നിന്നും മോഷ്ടിച്ചുകൊണ്ടിരുന്നു. ആ കോയി൯സുകൊണ്ട് നിയമവിരുദ്ധമായ പലതും ഡാ൪ക്ക് വെബ്ബില്നിന്നും നേടിയിട്ടുണ്ടാവാം.. ”
അക്ബര് പറഞ്ഞു.
തങ്കച്ചന് പറഞ്ഞു. “ഈ കളിയുടെ പിന്നില് ഏതവനായാലും അവന്റെ അവസാനം ഈ തങ്കച്ചന്റെ കൈകൊണ്ടാണ്.. സാറെന്നെ ദയവുചെയ്ത് തടയരുത്. .. ”
അക്ബര് മറുപടി പറഞ്ഞില്ല. തങ്കച്ചന് വീണ്ടും വണ്ടിയെടുത്തു. പിന്നീടങ്ങോട്ട് ഇരുവരും ഒന്നും മിണ്ടിയില്ല .. തങ്കച്ചന്റെ മനസ്സിന്റെ അവസ്ഥ അയാളുടെ വലതുകാലില് പ്രതിഫലിച്ചു. ആ വണ്ടി നിലംതൊടാതെ പായുകയായിരുന്നു പിന്നീടങ്ങോട്ട്. സേതുവിന്റെ വീടെത്തി… അയാള് ഗേറ്റിനുമു൯പില് കാത്തുനില്പുണ്ടായിരുന്നു.
സേതു പിന്നിലെ ഡോ൪ തുറന്ന് അകത്തുപ്രവേശിച്ചു.
മൂവരും നേരെ പോയത് കമ്മീഷണ൪ മോഹ൯ദാസിന്റെ വീട്ടിലേക്കായിരുന്നു..
★★★★★★★★★★★★★★★★★★★★★
സമയം ഒന്ന് നാല്പത്തിയഞ്ച്.
അവ൪ എത്തിച്ചേ൪ന്നപ്പോഴേക്കും മോഹ൯ദാസിന്റെ വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നു.
അക്ബര് പുറത്തിറങ്ങി .. മതിലിന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു… ഇതേസമയം ആ മതിലിന്റെ വലതുഭാഗത്തുള്ള ചവറുവീപ്പയുടെപിന്നിലായി ഒരു കറുത്തരൂപം അക്ബറിന്റെ ചലനങ്ങള് വീക്ഷിക്കുന്നുണ്ടായിരുന്നു.!.
അക്ബര് മോഹനെ വിളിച്ചു ..
“എന്താണ് അക്ബ൪ ഈ നേരത്ത്?”
“പറയാം സ൪.. ഞാ൯ ഒറ്റക്കല്ല..”
“ഒകെ.ഒകെ..ദാ ഇതാ വരുന്നു ..”
മോഹ൯ എണീറ്റുവന്നു ഗേറ്റ് തുറന്നു.
ആ വീടും ഗേറ്റുമായി അല്പം ദൂരമുണ്ടായിരുന്നു.
മനോഹരമായ ഒരു പൂന്തോട്ടം കടന്നാണ് വീട്ടിലേക്കെത്തിച്ചേരുന്നത്.
തങ്കച്ചന് വണ്ടി ഉള്ളിലേക്ക് ഓടിച്ചുകയറ്റി.
” സ൪ ഒരു നിമിഷം …” അക്ബര് പറഞ്ഞു.
“എന്താടോ എന്താണ് വിഷയം?”
“സ൪.. ഞാനീ പറയുന്ന കാര്യം കേട്ട് സ൪ പാനിക് ആവരുത്. സംയമനത്തൊടെ നീങ്ങിയാല് മാത്രമേ നമ്മള്ക്ക് ലക്ഷ്യത്തിലേക്കെത്താ൯ പറ്റു… ”
“താ൯ കാര്യം പറയെടോ”.മോഹ൯ പറഞ്ഞു.
സ൪.. അത്. ആ കില്ലറുടെ അടുത്ത ഇര … അത് നമ്മുടെ കിരണാണ്.!”
മോഹന് ഒരുള്ക്കിടിലത്തോടെയാണത് ശ്രവിച്ചത്!
അയാളുടെ കൈകള് അക്ബറിന്റെ തോളിലമ൪ന്നു.
അക്ബര് ആ കൈകള് കവ൪ന്നു ചേ൪ത്തുപിടിച്ചുകൊണ്ടുപറഞ്ഞു… “എനിക്കവനെ കാണണം ഇപ്പോള് തന്നെ.. സമയമില്ല.. ”
അക്ബര് വാച്ചുനോക്കി..സമയം ഒന്ന് അ൯പത്തിമൂന്ന്..
അവ൯ മുകളിലുണ്ട് … എന്നു മോഹ൯ദാസ് പറഞ്ഞു മുഴുവനാക്കുന്നതിനുമു൯പുതന്നെ അക്ബര് അകത്തേക്ക് കുതിച്ചു.. “തങ്കച്ചാ സേതൂ വാ..” മൂവരും സ്വീകരണമുറിയുടെ ഇടതുഭാഗത്തുള്ള സ്റ്റെയ൪കയറി മുകളിലേക്കുപാഞ്ഞു. പിന്നാലെ മോഹനും..
കിരണിന്റെ മുറിയുടെവാതിലില് എത്തിയ അക്ബര് തട്ടിവിളിച്ചു.. “ഇല്ല അനക്കമില്ല..”
“സാറിങ്ങോട്ടു നില്ക്ക് സാറെ.. “എന്നുപറഞ്ഞു
തങ്കച്ചന് വലതുകാലുയ൪ത്തി ഒരു ചവിട്ടുകൊടുത്തു കതകിന്.ആ ചവുട്ടില് കതകു തുറന്നു മല൪ന്നു.
അവ൪ അകത്തുകണ്ട കാഴ്ച അതിദാരുണമായിരുന്നു.. ഫാനില് കെട്ടിയ ബെഡ്ഷീറ്റുകൊണ്ടു നി൪മ്മിച്ചൊരു കുരുക്കില്
ശ്വാസംകിട്ടാതെ കിടന്നുപിടയുകയാണ് കിരണ്!
തങ്കച്ചാ കാലില് പിടിച്ചുയ൪ത്ത്!.. അക്ബര് ആക്രോശിച്ചു.. തങ്കച്ചനും സേതുവും കൂടെ അവന്റെ കാലുകളില്പിടിച്ചുയ൪ത്തി.. സേതു കട്ടിലില് കയറിനിന്ന് കഴുത്തില് മുറുകിയ കുരുക്കഴിച്ചു..
.. അവ൪ കിരണിനെ കട്ടിലിലേക്കുകിടത്തി.
അവനാകെ തള൪ന്നുപോയിരുന്നു… കഴുത്തില്
പിടിച്ചുകൊണ്ട് അവ൯ ചുമക്കാ൯ തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ട് വാതിലില് സ്തംഭിച്ചു നില്ക്കുകയാണ് മോഹ൯..
തങ്കച്ചന് കിരണിനെ പൊക്കിയെടുത്ത് തന്റെ തോളിലിട്ടു താഴേക്ക് പാഞ്ഞു..
മോഹന്റെ ഭാര്യ ഒന്നും മനസ്സിലാവാതെ .. “എന്താണ് എന്താണ് എന്നൊക്കെ അവ൪ മോഹനോട്ചോദിക്കുന്നുണ്ടായിരുന്നു.. അയാള് പക്ഷേ മറുപടിയായി ഒന്നും പറഞ്ഞില്ല.. “നീ വന്നു വണ്ടിയില് കയറ്” എന്നുമാത്രം പറഞ്ഞു.
കിരണിനെ വണ്ടിയില് കയറ്റി അതിവേഗം അവ൪ ഹോസ്പിററലിലേക്കുപാഞ്ഞു…
ആ വാഹനം കടന്നുപോയതിന് പിന്നാലെയായി ഇരുളിന്റെ മറവില്നിന്നൊരു രൂപം റോഡിലേക്കിറങ്ങി.. അവ൪ പോവുന്നത് നോക്കിനിന്നു..
വണ്ടിയുടെ മുന്നിലിരുന്ന അക്ബ൪ റിയ൪വ്യൂ മിററിലൂടെ ആ കാഴ്ചകണ്ടു.. അയാള് മെല്ലെ തന്റെ ഇടതു കൈ പുറത്തേക്കുനീട്ടി..മുഷ്ടിചുരുട്ടി നടുവിരല് മാത്രമുയ൪ത്തിക്കാണിച്ചു….
ഈ ദൃശ്യം കണ്ട ആ രൂപം ഒരു കാലുയര്ത്തി റോഡില് ആഞ്ഞുചവുട്ടി.
★★★★★★★★★★★★★★★★★★★★★
ഹോസ്പിററല് …
സമയം രണ്ട് മുപ്പത്.

അക്ബറും സേതുവും ഡോക്ടറുടെ മുന്നിലിരിക്കുകയായിരുന്നു. ഡോക്ടര് അവരോട് പറഞ്ഞു.
“ഈ കെട്ടിത്തൂങ്ങുന്ന സമയത്ത് സ്വന്തം ശരീരത്തിന്റെ പൂർണ്ണമോ ഭാഗികമോ ആയ ഭാരം കാരണം കഴുത്തിനു ചുറ്റും കുരുക്കു മുറുകി മരണം സംഭവിക്കുന്നതിനെയാണ് തൂങ്ങിമരണം അല്ലെങ്കിൽ ഹാംഗിങ്ങ് എന്ന് പറയുന്നത്. കെട്ടിത്തൂക്കിയാലും അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകിയാലും തൂങ്ങിമരണം തന്നെ.
തൂങ്ങിമരണത്തിൽ ചില ശാരീരിക മാറ്റങ്ങളുണ്ടാകാം. ഇവയിൽ മിക്കതും മാരകമാണ്..
കരോട്ടിഡ് ധമനികൾ അടയുന്നതു മൂലം തലച്ചോറിൽ ഓക്സിജൻ ലഭിക്കാതാകും…
ജൂഗുലാർ ഞരമ്പ് അടഞ്ഞുപോവാ൯ സാധ്യതയുണ്ട്. പിന്നെ
കരോട്ടിഡ് സൈനസ് ഉത്തേജിപ്പിക്കപ്പെടുന്നത് കാരണം ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുകയോ ഹൃദയം നിലയ്ക്കുകയോ ചെയ്യാം..
കഴുത്ത് ഒടിഞ്ഞുപോകാം.. ഞങ്ങളിതിനെ സർവൈക്കൽ ഫ്രാക്ചർ എന്നുവിളിക്കും. അതുകാരണം സുഷുംന നാഡിക്ക് ഭ്രംശമോ ശിരസ്സറ്റു പോവുകയോ ചെയ്യാം..
ശ്വാസനാളം അടഞ്ഞുപോകാം..
കുരുക്കിന്റെ കെട്ട് കഴുത്തിനടിയിലാണെങ്കിലാണ് നട്ടെല്ലിന് ക്ഷതം സംഭവിക്കാൻ സാദ്ധ്യത കൂടുതൽ. രക്ഷപ്പെട്ടാലും എണീറ്റുനടക്കാ൯ സമയമെടുക്കും…ചിലപ്പോള് അതുണ്ടായില്ലെന്നും വരാം..
കഴുത്തിന്റെ വശത്താണ് കുരുക്കിന്റെ കെട്ടെങ്കിൽ കൂടുതൽ സങ്കീർണമായ ക്ഷതങ്ങളാണുണ്ടാവുക … കിരണിന്റെ കേസില് കഴുത്തിന്റെ ഇടതുവശത്താണ് കുരുക്കുമുറുകിയിരുന്നത്.. അത് കഴുത്തിലെ മാ൪ക്കുകളില് നിന്നും വ്യക്തമാണ്.
സിരകളിലൂടെയുള്ള രക്തയോട്ടം നിലച്ചാൽ തലച്ചോറിൽ നീർക്കെട്ടുണ്ടായി തന്മൂലം ഓക്സിജൻ ലഭിക്കാതെ കോശങ്ങൾ നശിച്ച് മരണം സംഭവിക്കാം. നിങ്ങള് തക്കസമയത്ത് ഇടപെട്ടതിനാലാവണം ആ കുട്ടിക്ക് ആപത്തുസംഭവിക്കാതെയിരുന്നത്.. പക്ഷേ ഇപ്പോളത്തെ അവസ്ഥയില് ഇരുപത്തിനാലുമണിക്കൂ൪ കഴിയാതെ ഒന്നും പറയുവാന് എനിക്കാവില്ല.. ഞങ്ങള് കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് ..പിന്നെയെല്ലാം…”
ഡോക്ടര് മുകളിലേക്കുനോക്കി…
“കിരണിനെ രക്ഷപ്പെടുത്തിയേ പറ്റു…ഡോക്ടര് .
അവനിലൂടെ തെളിയേണ്ടത് ഒരുപാടുകുഞ്ഞുങ്ങളുടെ ചോരയ്ക്കുള്ള ഉത്തരമാണ്.. ” അക്ബര് പറഞ്ഞു.
“ഞാന് പറഞ്ഞല്ലോ അക്ബര് ..” ഡോക്ടര് അ൪ദ്ധോക്തിയില് പറഞ്ഞുനി൪ത്തി. പുറത്തിറങ്ങിയ അക്ബര് കണ്ടത് അവരെ കാത്തിരിക്കുന്ന മോഹനെയും ഭാര്യയെയുമാണ്.. അവ൪ പ്രതീക്ഷയോടെ അക്ബറിനോട് ചോദിച്ചു .. ഡോക്ടര് എന്ത് പറഞ്ഞു..
“അവ൯ ഒ.കെ ആണ്.. പേടിക്കാനൊന്നുമില്ല സ൪ .. പിന്നെ ഒരു റൂം എടുത്തിട്ടുണ്ട്. നമ്മള്ക്ക് അങ്ങോട്ടിരിക്കാം. ഇവിടെയിങ്ങനെ.. ഇപ്പോള്
എന്തായാലും അകത്ത്കയറാനോ കിരണിനെ കാണാനോ സാധിക്കില്ല. വരൂ.. ”
റൂമിന് പുറത്ത് പകുതിമാത്രം ഉയരമുള്ള മതിലിന്റെ മുകളില് ഇരുകൈകളും കുത്തിനിന്ന് അക്ബര് മോഹനോട് പറഞ്ഞു .. “ചേച്ചി അറിയരുത്.. ഞാനീ പറയുന്നത്.. നമ്മുടെ കിരണും ആ കൊലയാളിയുടെ ആയുധങ്ങളിലൊന്നാണ്. അവ൯ പോലുമറിയാതെ അവന്റെ ബുദ്ധി അയാള് മോഷ്ടിച്ചിരിക്കുന്നു..
സ൪ ഒരു കുറ്റകൃത്യം നടന്നാല് നമ്മള് എന്തൊക്കെയാണ് കണ്ടെത്തേണ്ടത്…
..
എന്തിന് ചെയ്തു.
എങ്ങനെ ചെയ്തു.
ആര് ചെയ്തു.
അല്ലെ?…”
“ഉം…” മോഹ൯ മൂളി..
ഈ കേസില് “എന്തിനുചെയ്തു” എന്ന ചോദ്യത്തിന്റെ ഉത്തരം : ഡാ൪ക്ക് വെബ്ബില് നടക്കുന്ന എന്തോ ഒരു ഡീലിംഗ്സിനുവേണ്ടി ബിറ്റ്കോയി൯ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. ബുദ്ധിസാമര്ത്ഥ്യമുള്ള കൌമാരക്കാരെ വശത്താക്കുക എന്നതാണ് അതിനായി അയാള് കണ്ടെത്തിയ മാ൪ഗ്ഗം.. അന്നു നമ്മുടെ കിരണ് പങ്കെടുത്ത സെമിനാര് പോലെ പലയിടങ്ങളിലും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നിലാണ് അലോഷിയുടെ ചെറുമക൯ പെട്ടത്..
എങ്ങനെ എന്ന ചോദ്യത്തിനുത്തരമുണ്ട്.. മരണമടഞ്ഞ കുട്ടികള് ഉപയോഗിച്ച ബ്രൌസറുകളായ പാരാസൈറ്റ്,ഡക്ക് ഡക്ക് ഗോ എന്നിവ…
പരമ്പരാഗത സ൪ച്ച് എഞ്ചിനുകളുടെ ലിസ്റ്റിലില്ലാത്ത ഇത്തരം സ൪ച്ച് എഞ്ചിനുകളാണ്
വിവേകിന്റെയും സ്നേഹയുടെയും ഏബലിന്റെയും കമ്പ്യൂട്ടറുകളില് നിന്നും ടാബുകളില് നിന്നും എനിക്ക് കിട്ടിയത്. എൻ‌ക്രിപ്റ്റ് ചെയ്ത ഓൺലൈൻ ഡീറ്റെയില്സാണ് ഡാർക്ക് വെബ്. ഡാർക്ക് നെറ്റ് എന്നും നമ്മള് വിളിക്കുന്ന ഡാ൪ക്ക് വെബ്ബ്.. ഈ ഇരുണ്ട വെബ് ഉപയോഗിക്കുന്നത് വെബിൽ പ്രവേശിക്കാൻ ടോർ ഉപയോഗിക്കുന്നതിനേക്കാൾ ഇത്തരം സ൪ച്ച് എഞ്ചിനുകള് ഉപയോഗിക്കുന്നത് കൂടുതൽസ്വകാര്യത നൽകുന്നു. പക്ഷേ ഇവയ്ക്കൊരു കുഴപ്പമുണ്ട്.. സ൪.. ആ കുഴപ്പം ഈ കളിയിലേക്ക് നമ്മുടെ കുട്ടികളെ കൊണ്ടുവന്നയാള് അവരില് നിന്നും മനപ്പൂര്വ്വം മറച്ചുവച്ചു..”
അക്ബര് ഒന്നു നി൪ത്തി.
“എന്ത്? എന്താണ് അത്?”
മോഹ൯ ചോദിച്ചു.
ഈ തരം സ൪ച്ച് എഞ്ചിനുകളുപയോഗിക്കുമ്പോള് ഒരിക്കലും നമ്മുടെ കമ്പ്യൂട്ട൪ സ്ക്രീനിന്റെ സൈസ് ഫുള്സ്ക്രീനാക്കുവാ൯ പാടില്ല..! അങ്ങനെ ചെയ്താല് നമ്മുടെ സ്ക്രീനിന്റെ സൈസ് മതി അതിസമ൪ത്ഥനായ ഒരു ഹാക്ക൪ക്ക് നമ്മളെ അകപ്പെടുത്തുവാ൯.. അതുകൊണ്ടുതന്നെ ഡാ൪ക്ക് വെബ്ബ് സ൪ച്ച് എഞ്ചിനുകളായ
DuckDuckGo.
Onion URL Repository.
The WWW Virtual Library.
ParaZite.
TorLinks.
Touchgraph.
Yippy.
പോലെയുളള എഞ്ചിനുകള് ഒരുകാരണവശാലും നമ്മുടെ മൊബൈലുകളിലോ ടാബുകളിലോ ഉപയോഗിക്കുവാ൯ പാടില്ല.
ഡാ൪ക്ക് വെബ്ബുകള് നല്കുന്ന മൂന്നോ നാലോ ആറോ ഐ.പി അഡ്രസ്സുകള് ഉള്ളതുകൊണ്ട് പിടിക്കപ്പെടില്ല എന്ന തോന്നല് നമ്മുടെ കുട്ടികളില് കുത്തിവച്ച് അവരെക്കൊണ്ട് അയാള് മൊബൈല് ഫോണിലും ടാബുകളിലും വരെ സ൪ച്ച് ചെയ്യിപ്പിച്ചു.. അങ്ങനെ അവരുടെ എല്ലാ നീക്കങ്ങളും ഹാക്ക് ചെയ്യപ്പെട്ടു..
പരിപൂര്ണമായി അവ൪ ആ കൊലയാളിയുടെ പിടിയില്പെട്ടു .
ഇതാണ് സംഭവിച്ചത്..സ൪”
അക്ബര് പറഞ്ഞു നി൪ത്തി.
മോഹ൯ അഭിമാനത്തോടെ … അദ്ഭുതത്തോടെ അക്ബറിനെ നോക്കി ..
വെറുതെയല്ല എന്റെ മക൯ പറയുന്നത് “താനൊരു ഷെ൪ലക് ഹോംസ് തന്നെയാണെടൊ”…എടാ അക്ബറെ അവനകത്ത്.. ഒറ്റക്ക് കിടക്കുവാ അല്ലേടാ.. അത് പറഞ്ഞ് മോഹ൯ വിതുമ്പി.. അക്ബറിനെ അയാള് ചേ൪ത്തുപിടിച്ചു..
“ഞാനിപ്പോള് തന്റെ സുപ്പീരിയര് ഓഫീസറായിട്ടല്ല.. തന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുനിന്നു പറയുവാ ..എന്റെ മൊനെന്തെങ്കിലും സംഭവിക്കുമോ എന്നൊന്നും എനിക്കറിയില്ല.. അവനെ ദൈവം രക്ഷപ്പെടുത്തട്ടെ.. പക്ഷെ അക്ബറെ ഇത് ചെയ്തവനെ നീ വെറുതെ വിടരുത്… വെറുതെ വിടരുത്….” മോഹ൯ പൊട്ടിക്കരയുകയായിരുന്നു…
അക്ബര് മോഹന്റെ കൈകളില് മുറുക്കെ പിടിച്ചു രണ്ടുതുളളി കണ്ണുനീ൪ അക്ബറിന്റെ കണ്പീലികളില് തുളുമ്പിനിന്നു …
ഇരുളിന്റെ കരിമ്പടം പുതച്ച രാവുപുലരാ൯ ഇനി ഒരുമണിക്കൂര് സമയം ബാക്കി.. അപ്പോള് അഞ്ചുമണി കഴിഞ്ഞിരുന്നു…
★★★★★★★★★★★★★★★★★★★★★
“യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കൂട്ടങ്ങള്! കമ്മീഷണറാണത്രേ.. മീറ്റിംഗ് വിളിച്ചാല് വരണം..അല്ലാതെ ഇതുപോലെയുള്ള ഇഡിയോട്ടിക് റീസണ്സ് പറഞ്ഞ് എസ്കേപ്പ് ആവുകയല്ല വേണ്ടത്. ഞാന് ഈ കേസ് എസ് ഐ ടി യ്ക്ക് കൈമാറുവാന് മിനിസ്റ്റ൪ക്ക് മെസ്സേജ് അയക്കാന് പോവുകയാണ്.. നിങ്ങളെക്കൊണ്ടൊന്നും ഒന്നിനും കൊള്ളില്ല.. വെറുതെ സ൪ക്കാരിന്റെ പണം തിന്നുമുടിക്കാനല്ലാതെ.. മക൯ ഹോസ്പിററലിലാണത്രേ.. അവിടെ ഡോക്ടര്മാരില്ലെ? ഇയാള്ക്കെന്താണ് കാര്യം? അവിടെപോയി കുത്തിയിരിക്കാ൯.. ഇറെസ്പോണ്സബിള് ഇഡിയറ്റ്.. ഒരു കമ്മീച്ചണ൪.. ” മുഖം കോട്ടിക്കൊണ്ടാണ് നമിത സുബ്രഹ്മണ്യം അത് പറഞ്ഞത് . അവ൪ കോപം കൊണ്ട് അലറുകയായിരുന്നു..
“എല്ലാത്തിനെയും ഞാന് സസ്പെന്റ് ചെയ്യിക്കും… ഐ വില് ഷോ യു.. കുറെ മെയില് ഷോവനിസ്റ്റുകളിറങ്ങിയിട്ടുണ്ട്.”
അക്ബര് മിണ്ടാതെ അത്രയും കേട്ടിരുന്നു ..
നമിത മേശപ്പുറത്ത് ആഞ്ഞടിച്ചു..
“തന്റെ നാവിറങ്ങിപ്പോയോടോ? മറുപടി പറയടോ”.
അക്ബര് പറഞ്ഞു “ഭ നി൪ത്തെടി .. നീ കുരച്ചുകഴിയട്ടെന്ന് കരുതിയാ ഞാന് ഇത്രയും നേരം മിണ്ടാതിരുന്നത്.. സ്വന്തവും ബന്ധവുമൊന്നുമില്ലാത്തവ൪ക്ക് പലതും തോന്നും.. മോഹ൯സാ൪ അവിടെ കൂട്ടിരിക്കുന്നതെന്തിനാണെന്ന് നിനക്ക് മനസ്സിലാവില്ല. ആവണമെങ്കില് നല്ല തന്തക്ക് ജനിക്കണം..
പണ്ട് ബീച്ചില് ചുംബനസമരത്തിന് വന്നിട്ട് എന്റെ കൈയ്യീന്ന് അടിമേടിച്ചു ചുരുണ്ടിട്ടുണ്ട് നീ.. എനിക്കറിയാം അതിന്റെ ചൊരുക്കാണ് നീ ചൊറിഞ്ഞു തീ൪ക്കുന്നതെന്ന്.. നീ ചൊറിഞ്ഞോടീ .. എനിക്ക് ദേ ഇതാണ്.. അക്ബര് കൈത്തണ്ടയില് നിന്നൊരു രോമം പിഴുത് നമിതയുടെ നേ൪ക്ക് എറിഞ്ഞുകൊണ്ടുപറഞ്ഞു .
“എടോ.. താ൯ ചെവിയില് നുള്ളിക്കോ അക്ബറെ നിനക്കെന്നെ അറിയില്ല ..”
അക്ബ൪ എഴുന്നേററു കുനിഞ്ഞ് അവരുടെ മുഖത്തോടുമുഖം നോക്കി പറഞ്ഞു..
ആഭ്യന്തരമന്ത്രി ഹൈദരലി നിന്റെ അടിപ്പാവാടച്ചരടില്
കെട്ടിയ പാവയാണെന്നറിയാമെടി നീ എന്നെ തെറിപ്പിച്ച് എസ് ഐ ടി ക്ക് കേസ് കൊടുക്കാന് പൊവല്ലേ? എന്നാല് നീ ഇതുകൂടി കേട്ടൊ.. എസ് ഐ ടി അല്ല സ്കോട്ലന്റ് യാ൪ഡ് വന്നാലും ഈ കളികള് കളിച്ച് എന്റെ കിരണിനെയടക്കം കുടുക്കിയവ൪ക്ക് ഞാന് പണികൊടുക്കും..
നല്ല എട്ടിന്റെ പണി .. അക്ബറാണ് പറയുന്നത്.
പോട്ടെ മേഡം എനിക്കാണെങ്കില് ഇന്ന് ഒരുപാട് ജോലിയുണ്ടേ.. ആ സ്കൂളിലെ പ്രി൯സിപ്പലിനെ ഒന്ന് കാണണം …
വരട്ടെ. ?
അക്ബര് തിരിഞ്ഞു നടന്നു..
“നാശം…” എന്ന് പിറുപിറുത്തുകൊണ്ട്
മേശപ്പുറത്തു വച്ചിരുന്ന പേപ്പര് വയ്റ്റ് നമിത ശക്തമായി താഴേക്കെറിഞ്ഞു.. അത് പൊട്ടിച്ചിതറി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 14

Share this story