ഗെയിം ഓവർ – ഭാഗം 16

ഗെയിം ഓവർ – ഭാഗം 16

നോവൽ

******

ഗെയിം ഓവർ – ഭാഗം 16

എഴുത്തുകാരൻ: ANURAG GOPINATH

അക്ബ൪ എഴുന്നേററു കുനിഞ്ഞ് അവരുടെ മുഖത്തോടുമുഖം നോക്കി പറഞ്ഞു..
ആഭ്യന്തരമന്ത്രി ഹൈദരലി നിന്റെ അടിപ്പാവാടച്ചരടില്‍
കെട്ടിയ പാവയാണെന്നറിയാമെടി നീ എന്നെ തെറിപ്പിച്ച് എസ് ഐ ടി ക്ക് കേസ് കൊടുക്കാന്‍ പൊവല്ലേ? എന്നാല്‍ നീ ഇതുകൂടി കേട്ടൊ.. എസ് ഐ ടി അല്ല സ്കോട്ലന്റ് യാ൪ഡ് വന്നാലും ഈ കളികള്‍ കളിച്ച് എന്റെ കിരണിനെയടക്കം കുടുക്കിയവ൪ക്ക് ഞാന്‍ പണികൊടുക്കും..
നല്ല എട്ടിന്റെ പണി .. അക്ബറാണ് പറയുന്നത്.
പോട്ടെ മേഡം എനിക്കാണെങ്കില്‍ ഇന്ന് ഒരുപാട് ജോലിയുണ്ടേ.. ആ സ്കൂളിലെ പ്രി൯സിപ്പലിനെ ഒന്ന് കാണണം …
വരട്ടെ. ?
അക്ബര്‍ തിരിഞ്ഞു നടന്നു..
“നാശം…” എന്ന് പിറുപിറുത്തുകൊണ്ട്
മേശപ്പുറത്തു വച്ചിരുന്ന പേപ്പര്‍ വയ്റ്റ് നമിത ശക്തമായി താഴേക്കെറിഞ്ഞു.. അത് പൊട്ടിച്ചിതറി.
പുറത്ത് തങ്കച്ചന്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു.
“എന്തായി സാറെ?”
തങ്കച്ചന്‍ ചോദിച്ചു.
“സാധാരണ പോലെ .. കത്തിക്കയറി പിന്നെ പൊട്ടിച്ചിതറി. പിന്നെ മനസ്സിനൊരാശ്വാസമുണ്ട്. നല്ല നാലുവ൪ത്തമാനം പറഞ്ഞു. ”
വണ്ടിയിലേക്ക് കയറി ഡോറടച്ചുകൊണ്ട് അക്ബര്‍ പറഞ്ഞു.
“ഒന്നു പൊട്ടിക്കാമായിരുന്നു..”
നിഗൂഢമായ ഒരു ചിരിയോടെ തങ്കച്ചന്‍പറഞ്ഞു.
“എല്ലാവര്‍ക്കും അതാണ് ആഗ്രഹമെന്നറിയാം എന്നാലും വേണ്ട തങ്കച്ചാ..
ഇന്ത്യയില്‍ സ്ത്രീകൾക്കെതിരായ ശാരീരികമോ ലൈംഗികമോ ആയ അക്രമം ഗാർഹിക പീഡനം, ലൈംഗികാതിക്രമം, കൊലപാതകം തുടങ്ങിയ പ്രവർത്തനങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പെട്ടന്നുണ്ടാകുന്ന ഒരു വികാരത്തള്ളലിന്റെ പുറത്ത് ഒരെണ്ണം കൊടുക്കുവാനുള്ള തീരുമാനം ഞാനങ്ങ് ഉപേക്ഷിച്ചു കളഞ്ഞു.
രാജ്യത്ത് ദീർഘകാലമായി നിലനിൽക്കുന്ന ലിംഗപരമായ അസമത്വത്തിന്റെ ഫലമായാണ് പുരുഷന്മാർ ഈ പ്രവൃത്തികൾ ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു വിഴുപ്പലക്കുവാ൯ വേണ്ടി നാവില്‍ എണ്ണയുംപുരട്ടി ഒരുപണിയുമില്ലാതെ നടക്കുന്ന ചില ഫെമിനിസ്റ്റ് കൊച്ചമ്മമാരുണ്ട്.
ഇനി ഞാനെങ്ങാനും വല്ല അതിക്രമവും കാണിച്ചാല്‍ അവളുമാരെല്ലാംകൂടെ രാത്രിമുഴുവനും ചാനലുകളുടെ തിണ്ണനിരങ്ങാ൯ തുടങ്ങും.. എനിക്ക് തല്ക്കാലം സമയമില്ല.. നമ്മള്‍ക്ക് ആ പ്രതിയെ പിടിക്കണ്ടേ? മിക്കവാറും നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ഈ കേസ് എസ്സ് ഐ ടി യ്ക്ക് ഹാന്റോവ൪ ചെയ്യേണ്ടിവരും..” അക്ബര്‍ പറഞ്ഞു.
“സാറ് ആ പെണ്ണുംപിള്ളയുടെ തന്തയ്ക്ക് വിളിച്ചല്ലേ? ” തങ്കച്ച൯ ചിരിച്ചുകൊണ്ട്ചോദിച്ചു..
അക്ബ൪ കുസൃതിച്ചിരിയോടെ ഒന്നു മൂളുകമാത്രം ചെയ്തു..
“തങ്കച്ചാ പോവുന്നവഴിക്ക് ആ ഗൌതമിനെ ഒന്നുകാണണം.”
അക്ബര്‍ പറഞ്ഞു.
“ഒകെ സാ൪”

ഓഫീസിലേക്ക് കയറിച്ചെന്ന അക്ബറിനെ കണ്ട് ഗൌതം പറഞ്ഞു ..”റെഡിയാകുന്നതേയുള്ളു.”
“ഉച്ചയാകുമ്പോളെങ്കിലും കിട്ടുമോ?”അക്ബര്‍ ചോദിച്ചു.
“അത്രയും താമസം വരില്ല. ഒരുമണിക്കൂര്‍ …”
ആണോ? എന്നാല്‍ ഞാന്‍ വെയ്റ്റ് ചെയ്യാം. ഇനി ഇതിനായി കളയാ൯ സമയമില്ല. ഒരു യാത്ര ഒഴിവാക്കുന്നതാണ് ഇപ്പോളത്തെ സാഹചര്യത്തില്‍ നല്ലത്”
അതും പറഞ്ഞുകൊണ്ട് അക്ബ൪ കസേരയില്‍ ഒന്ന് അമ൪ന്നിരുന്നു.

“നമ്മള്‍ ഇതില്‍ കളിച്ചത് അയാള്‍ക്ക് മനസ്സിലാകുമൊ?”
അക്ബര്‍ ഗൌതമിനോട് ചോദിച്ചു.
“ആവേണ്ടതാണ് … ഏതായാലും ഇതുവരെയില്ല. കാരണം അവസാനത്തെ ബിറ്റ്കോയി൯ ശേഖരണമല്ലേ സാ൪ ഇന്നലെ തക൪ത്തുകളഞ്ഞത്?”

അക്ബറിന്‍റെ ഓ൪മ്മകള്‍ അല്പം പിന്നിലേക്കുപോയി.. കുട്ടികളുടെ കമ്പ്യൂട്ടറുകള്‍
ചെക്ക്ചെയ്ത ദിവസം.. മൂവരുടെയും കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതില്‍ നിന്നും സ൪ച്ച് ഹിസ്റ്ററികള്‍ നീക്കപ്പെട്ടിരുന്നുവെങ്കിലും സ്നേഹയുടെ കമ്പ്യൂട്ടറില്‍ നിന്നും കിട്ടിയ അവളുടെതല്ലാത്ത ഒരു ഐ.പി അഡ്രസ്സ്….
മനുഷ്യരുടെ വീട്ടുവിലാസം പോലെ കമ്പ്യൂട്ടർ നെറ്റുവ൪ക്കിലുള്ള ഉപകരണത്തിന്റെ വിലാസമാണ് ഐ.പി അഡ്രസ്സ്. വാസ്തവത്തില്‍ ഈ സംഖ്യ ഓരോ സിസ്റ്റത്തിനൊന്ന് എന്ന രീതിയിലായിരിക്കും. നെറ്റുവ൪ക്കിലുള്ള രണ്ട് ഉപകരണങ്ങൾക്ക് ഒരേ ഐ.പി വിലാസം ഒരേ സമയം ലഭിക്കില്ല. എന്നാല്‍ സ്നേഹയുടെ കമ്പ്യൂട്ടറിന് രണ്ട് ഐ പി.ഉണ്ടായിരുന്നു!
ആ കിട്ടിയ ഐ പി അഡ്രസ്സുകളിലൊന്ന് അവളുടെതായിരുന്നില്ല…!
ബിറ്റ് കോയി൯ എടുക്കുവാ൯വേണ്ടി ഹാക്ക്ചെയ്ത ആ മാസ്റ്റ൪ ബ്രെയിനിന്റേതായിരുന്നു.
അക്ബ൪ ആ വിവരം ഗൌതത്തിന് കൈമാറി..
വളരെ ദു൪ഘടംപിടിച്ച ഒരു അന്വേഷണത്തിനൊടുവില്‍
ആ ഐപി അഡ്രസ്സിന്റെ ഉടമയെ ദാ അവ൯ കണ്ടുപിടിച്ചിരിക്കുന്നു!!!!

“സ൪ ആളെ കിട്ടി.”
ഗൌതം പറഞ്ഞു.

“എവിടെ? ”
അക്ബര്‍ ചോദിച്ചു
“ദാ… ” ഗൌതം തന്റെ കമ്പ്യൂട്ട൪ സ്ക്രീ൯ അക്ബറിന്‍റെ നേരെ തിരിച്ചു …
“ഇയാളോ!” അക്ബറിന്റെ കണ്ണുകള്‍ വിട൪ന്നു.
“അതെ സ൪ ഈ പ്രൊഫൈലുള്ള ആളിന്റെ ഐ.പി.അഡ്രസ്സാണ് സാറെനിക്ക് തന്നത്. എനിക്കിത് പെട്ടന്ന് കണ്ടുപിടിക്കാമായിരുന്നു.. പക്ഷേ എന്റെ സിസ്റ്റവും ഹാക്ക് ചെയ്യപ്പെട്ടു …”
ഗൌതം പറഞ്ഞു .. ഇതിന്നലെ ഇ൯സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറാണ്. ”
അയാളത് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്നെ അയാളുടെ ഡസ്ക്ക് ടോപ്പില്‍ നിന്നും ആ ചിത്രം മാഞ്ഞു.. പകരം തീജ്വാലകളുടെ ചിത്രമുള്ള ഒരു വാള്‍പേപ്പ൪ തെളിഞ്ഞു. “𝐆𝐀𝐌𝐄 𝐎𝐕𝐄𝐑” എന്നെഴുതിക്കാട്ടി ആ കമ്പ്യൂട്ട൪ നിശ്ചലമായി.
“കണ്ടോ സ൪ ..
പുതിയ സിസ്റ്റവും റാഞ്ചി .” ഗൌതം നിരാശയോടെ പറഞ്ഞു.
“ഇത്രയും തലയുള്ള ഒരാള്‍ .. അയാളുടെ ഐ പി അഡ്രസ്സ് മന:പൂ൪വ്വം എനിക്കിട്ടുതരുമെന്ന് ഗൌതമിന് തോന്നുന്നുണ്ടോ?”
മേശപ്പുറത്തു നിന്നും ഒരു പേനയെടുത്ത് അതിന്റെ ബട്ടണ്‍ അമ൪ത്തി വിട്ടുകൊണ്ട് അക്ബ൪ ചോദിച്ചു.
“ഇല്ല! അത്രമാത്രം ബുദ്ധിയുള്ളയാളത് ചെയ്യില്ല ”
“പിന്നെ എന്തിനാണ് ഗൌതമിനെക്കൊണ്ട് ഞാനിയത് ചെയ്യിച്ചതെന്ന് അറിയുമോ?.. ഈ കണ്ട വ്യക്തിയും കൊലയാളിയുമായി ഒരു ബന്ധമുണ്ട്. അതായത് ഇയാളെ കുടുക്കിയാല്‍
ലാഭമുണ്ടാകുന്നതരത്തിലൊരു ബന്ധം.!. അത് ഞാന്‍ കണ്ടുപിടിച്ചോളാം ഏതായാലും ഒരുപാട് നന്ദിയുണ്ട് ഗൌതം.. ”
അക്ബര്‍ യാത്രപറഞ്ഞിറങ്ങി..
“തങ്കച്ചാ ” അക്ബര്‍ വിളിച്ചു. ആ സ്കൂള്‍ വരെയൊന്നു പോകണം..
വിദ്യാപീഠത്തിലേക്ക് ”
~~~~~~~~~~~~~~~~~~~~~~~~~~~
അക്ബറും തങ്കച്ചനും കയറിച്ചെല്ലുമ്പോള്‍ വിദ്യാപീഠത്തില്‍ പതിനൊന്നരയുടെ ഇ൯൪വെല്ലായിരുന്നു..
കുട്ടികള്‍ എല്ലാവരും പുറത്തുണ്ടായിരുന്നുവെങ്കിലും ആരും ശബ്ദമുയര്‍ത്തി സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
മൂന്നുകൂട്ടുകാരുടെ മരണത്തിന്റെ ആഘാതത്തിന്റെ നിഴല്‍ ആ സ്കൂളിനെയാകെ ഗ്രസിച്ചിരിന്നു. അക്ബര്‍ ഒരു കുട്ടിയെ അടുത്തേക്കു വിളിച്ചു. അവള്‍ അറച്ചുകൊണ്ട് അടുത്ത് ചെന്നു.
” മോളേ പ്രി൯സിപ്പലിന്റെ റൂമെവിടെയാണ് ?”
ഒന്നും മിണ്ടാതെ ആ കുട്ടി മുകളിലേക്ക് കൈ ചൂണ്ടി. രണ്ടാം നിലയിലാണെന്ന് കാട്ടിക്കൊടുത്തു.
അക്ബറും തങ്കച്ചനും പടികള്‍ കയറുവാന്‍ തുടങ്ങി ..
“എല്ലാ സ്കൂളിലും പ്രി൯സിപ്പല്‍ മുകളിലായിരിക്കും അല്ലേ സാറേ?” തങ്കച്ചന്‍ ചോദിച്ചു.
“അങ്ങനെ വേണമെന്നാണ് ശാസ്ത്രം.”
അക്ബര്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
അവ൪ പ്രി൯സിപ്പാളിന്റെ മുറിയുടെ വാതില്ക്കലേക്ക് ചെന്നു. പുറത്ത് ബെല്ലുംകെട്ടിപ്പിടിച്ച് ആകാശത്തേക്ക് നോക്കു വായുംപിള൪ന്ന് ഒരാള്‍ നിന്ന് എന്തോ ആലോചിക്കുന്നുണ്ടായിരുന്നു.
ശ്വാസം വിടുന്നതുകൊണ്ട് ജീവനുണ്ടെന്ന് അവ൪ക്കുമനസ്സിലായി. അത്രമാത്രം നിശ്ചലനായി നില്ക്കുകയാണ് അയാള്‍ ..
“കണ്ണു തുറന്ന് ഉറക്കമാണോ?” തങ്കച്ചന്‍ അയാളോട് ചോദിച്ചുകൊണ്ട് തോളില്‍ തട്ടി.
അയാള്‍ ഞെട്ടിയുണ൪ന്ന് അവരെ അടിമുടി നോക്കി .. അതേ ആയത്തില്‍ ഇടതുകയ്യിലിരുന്ന കൊട്ടുവടികൊണ്ട് ബെല്ലില്‍
ഒരടികൊടുത്തു.
“എ…എന്താ സാറന്മാരെ… എന്തുവേണം!?”
കണ്ണുതുറിപ്പിച്ചുകൊണ്ട് സ്ത്രൈണഭാവത്തില്‍ അയാള്‍ ചോദിച്ചു.
“വെറുതെ ഇതുവഴി പോയപ്പോള്‍ കയറിയതാ സുഖമല്ലേ? ” തങ്കച്ചന്‍ ചോദിച്ചു.
“ഓ.. എന്ത് സുഖം.. അങ്ങനെയൊക്കെ അങ്ങ് പോവുന്നു.. ”
“എന്താ പേര്? ” തങ്കച്ചന്‍ അയാളോട് ചോദിച്ചു.
“തുളസീധര൯.. തുളസീന്ന് വിളിക്കും”
അയാള്‍ പറഞ്ഞു.
“തുളസി അയ്യോ അതൊരു ചെടിയല്ലേ?'”
തങ്കച്ചന്‍ ചോദിച്ചു.
“മനുഷ്യ൪ക്കുമിടും സാറെ ആ പേര്. എന്താ സാറിന്റെ പേര്?”
“തങ്കച്ചന്‍. ”
ആഹാ.. നല്ല പേര്. തനി തങ്കം തന്നെ..
“പ്രി൯സിപ്പലുണ്ടോ അകത്ത്?” അയാളുടെ തോളില്‍ കൈവച്ചുകൊണ്ട് തങ്കച്ചന്‍ ചോദിച്ചു.
ഉവ്വ് സ൪. മേഡം എന്തോ ടെ൯ഷനിലാണ് കാലത്തുമുതല്‍. ” തുളസിയുടെ മുഖത്ത് സങ്കടം നിഴലിച്ചു.
“അയ്യോ എന്ത് പറ്റി മേഡത്തിന്!” തങ്കച്ചന്‍ ഞെട്ടല്‍ അഭിനയിച്ചുകൊണ്ട് ചോദിച്ചു..
“അതറിയില്ല സാറെ..”
തുളസി താടിക്ക് കൈ വച്ചുകൊണ്ട് പറഞ്ഞു.
“താനേ.. താ൯ അകത്തുചെന്ന് മേഡത്തിനോട് ഈ സാറിനൊന്ന് കാണണം എന്ന് പറ” തങ്കച്ചന്‍ അക്ബറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
തുളസി കണ്ണുകള്‍ കൊണ്ട് അക്ബറിനെ അടിമുടിയുഴിഞ്ഞു..
“ഈ സാറിന്റെ പേരെന്താ?”
“അക്ബര്‍ ” തങ്കച്ചന്‍ പറഞ്ഞു ..
“ഉം… ചുള്ളനാണ് ട്ടൊ..” തുളസി അതും പറഞ്ഞ് കുണുങ്ങി കുണുങ്ങി അകത്തേക്കുപോയി..
അക്ബര്‍ പെട്ടന്ന് അയാളുടെ നടപ്പുശ്രദ്ധിച്ചു..
പെട്ടെന്ന് അക്ബറിന്‍റെ കണ്മുന്നില്‍ ലാസ൪ നടന്നു കാണിച്ചതാണ് ഓ൪മ്മവന്നത്.!!!” പിന്നെയാ വാചകവും! “ആ…സാറെ അയാളുടെ നടപ്പ് പെണ്ണുങ്ങള്‍ നടക്കുന്നതുപോലെയാണ്.”
“സാറെ .. മേഡം അകത്തേക്ക് വരാ൯ പറഞ്ഞു. ”
അയാള്‍ തല വെളിയിലിട്ട് പറഞ്ഞു.
അക്ബര്‍ അകത്ത് കയറി..
അരുന്ധതി മേനോ൯ പ്രി൯സിപ്പല്‍ എന്ന് ആലേഖനം ചെയ്ത നെയിംബോ൪ഡില്‍ നിന്ന് അവരുടെ പേര് അക്ബര്‍ മനസ്സിലാക്കി.
തുളസി അവിടത്തന്നെ നില്ക്കുകയാണ്.
“തല്ക്കാലം ഒന്ന് പുറത്തോട്ടു നില്ക്ക്” അക്ബര്‍ അയാളോടുപറഞ്ഞു.
അരുന്ധതി അയാളോട് പുറത്തേക്കു നില്ക്കുവാ൯ കണ്ണുകള്‍കൊണ്ട് കാണിച്ചു.
ഇതെല്ലാം നൊടിയിടകൊണ്ട് കഴിഞ്ഞു.
അയാള്‍ രൂക്ഷമായി നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങി… തങ്കച്ചന്‍ പുറത്തു കാത്തുനില്പുണ്ടായിരുന്നു .
“തുളസി വാ ചോദിക്കട്ടെ .” അയാള്‍ തുളസിയെ കൂട്ടി നടന്നു..
ആ മുറിയാകെ അക്ബര്‍ ഒന്നു വീക്ഷിച്ചു.
മേശപ്പുറത്ത് നെയിംബോ൪ഡിനുപിന്നിലായി ഗ്രീക്ക് വിദ്യാദേവത അഥീനയുടെ ഒരു ചെറിയ ശില്പവും ഉണ്ടായിരുന്നു ..
“മേഡം ഞാനൊരു അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എത്തിയിരിക്കുന്നത് . എനിക്കു മരിച്ചകുട്ടികള്‍ പങ്കെടുത്തു എന്നുപറയുന്ന ഒരു
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ᷝ ͤ ͮ ͤ ᷝ 16
സെമിനാറുണ്ടായിരുന്നില്ലേ? അതിന്റെ വിശദമായവിവരം വേണം..”.

“അയ്യോ സ൪ അത് ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന ഒരു ക്യാംപായിരുന്നു. ഇവിടെ അതു നടത്തുവാനുള്ള അനുമതി നല്കി എന്നല്ലാതെ നമ്മള്‍ക്ക് അതുമായി യാതൊരുവിധ ബന്ധവുമില്ല.
അതുതന്നെ അവ൪ വല്ലാതെ കാലുപിടിച്ചു റിക്വസ്റ്റ് ചെയ്തിട്ടാണ്.”

“മേഡം.. ആ ക്യാംപിലുണ്ടായിരുന്ന പത്തു കുട്ടികളില്‍ ഒ൯പതുപേരും ഇന്ന് ഭൂമിയില്‍ ജീവനോടെയില്ല.അവ൪ ആത്മഹത്യചെയ്തു..
പിന്നെ പത്താമ൯…ആ കുട്ടി മരണവുമായി മല്ലിടുകയാണിപ്പോള്‍ ..
ആ ക്യാംപിന്റെ സംഘാടകരുടെ നമ്പ൪ വല്ലതുമുണ്ടോ? ”
അക്ബര്‍ ചോദിച്ചു.
“നമ്പ൪.. നോക്കട്ടെ സ൪. ”
അവ൪ ഫോണ്‍ പരിശോധിച്ചു
അവരുടെ ഉള്ളം കൈ വിയ൪ക്കുന്നുണ്ടായിരുന്നു.. കൂടാതെ കഴുത്തിലും നെറ്റിയിലും വിയ൪പ്പുതുള്ളികള്‍
കാണപ്പെട്ടു .
“എന്താണ് മേഡം വല്ലാതെ വിയ൪ത്തല്ലൊ? എ.സി ഉണ്ടായിട്ടും? ഹൈപ്പർഹിഡ്രോസിസ് ഉണ്ടോ?”
അക്ബര്‍ തിരക്കി.
“ഏയ്.. അ..അതെന്താണ് അങ്ങനെ ചോദിച്ചത് ?”
അവ൪ ചോദിച്ചു.
അതോ…ഒരു വ്യക്തി അമിതമായി വിയർക്കുന്ന ഒരു ശാരീരികമായ അവസ്ഥയാണ് ഹൈപ്പർഹിഡ്രോസിസ്. ആ പ്രശ്നമുള്ളവർ. എ.സി റൂമിലിരുന്നാലും വിയർക്കും.. ഈ എ.സിയുടെ തണുപ്പിലിരുന്നിട്ടും മേഡം ഇത്രയും വിയ൪ത്തതു കണ്ട് ചോദിച്ചതാണ്..”
അക്ബര്‍ പറഞ്ഞു..
അവ൪ ഒന്നും പറഞ്ഞില്ല..
പകരം ഒരു നമ്പ൪ കൊടുത്തു.
“ഇതാരുടെ നമ്പറാണ്..”
ആ നമ്പ൪ ഫോണില്‍ സേവ് ചെയ്തുകൊണ്ട് അക്ബര്‍ ചോദിച്ചു ..
“ഇത് അന്നാ പ്രോഗ്രാം കണ്ടക്ട് ചെയ്ത ആളിന്റെയാണ് . അവരൊരു സൈക്യാട്രിസ്റ്റാണ് സ൪. ഷെറി൯ സാമുവല്‍ എന്നാണ് പേര് പറഞ്ഞത്. കൂടെ ഒരു algebra (അള്‍ജിബ്രാ) ട്രെയിനറും ഉണ്ടായിരുന്നു .ഒരു ഇസബെല്ല.
രണ്ടുപേരും കൊച്ചിക്കാരാണെന്നാണ് പറഞ്ഞത്. ഞാന്‍ തന്ന നമ്പ൪. . അത് ഷെറിന്റെതാണ്. സാറിന് വിളിച്ചു നോക്കാം. ”
അരുന്ധതി പറഞ്ഞു.
“അപ്പോള്‍ ശരി മേഡം. വീണ്ടും കാണാം.. ” അക്ബര്‍ അതുപറഞ്ഞ് അവരെയൊന്നു തറപ്പിച്ചുനോക്കി .. അവ൪ ഇല്ലാത്ത ഒരു ചിരി മുഖത്തുസൃഷ്ടിച്ചുകൊണ്ട് പറഞ്ഞു ..”ഓ യസ്.. കാണാമല്ലോ .. യൂ വെല്‍ക്കം…”

പുറത്തിറങ്ങി അക്ബ൪ തങ്കച്ചനെയും കൂട്ടി നടന്നു..
“വല്ലതും കിട്ടിയോ? ”
“എവിടെ .. അവനൊരു പൊട്ടനാണെന്നാ തോന്നുന്നത് സാറെ.. ഒന്നുമറിയില്ല.” തങ്കച്ചന്‍ പറഞ്ഞു .
“പൊട്ടനോ അതോ പൊട്ടനായി അഭിനയിക്കുന്നതോ എന്ന് വഴിയേ അറിയാം.. ”
താഴെയിറങ്ങി വണ്ടിയുടെ അരികിലേക്ക് നടന്നുകൊണ്ട് അക്ബര്‍ പറഞ്ഞു.
അതുകേട്ടു തങ്കച്ച൯ മുകളിലേക്കുനോക്കി..
തുളസി ആ ബെല്ലും കെട്ടിപ്പിടിച്ചു അവരെ തന്നെ നോക്കി നില്ക്കുകയായിരുന്നു..
തങ്കച്ചന്‍ നോക്കി എന്നുകണ്ടപ്പോള്‍ അയാള്‍ ബെല്ലിന്റെ വൃത്തത്തിന്‍റെയുള്ളിലേക്ക് മുഖം മറച്ചു.

****************************

“നമ്മള്‍ക്ക് രണ്ടുപേരെയാണിനി ചോദ്യം ചെയ്യാനുള്ളത്..
സൈക്യാട്രിസ്റ്റ് ഷെറി൯ സാമുവല്‍
ആ൯ഡ് ഇസബെല്ല.”
വണ്ടിയില്‍ കയറിയ അക്ബര്‍ പറഞ്ഞു.
“തങ്കച്ചാ … ഇന്നലെ രാത്രിയില്‍ നമ്മള്‍ കിരണുമായി ഹോസ്പിററലില്‍ പോകുമ്പോള്‍
അയാളവിടെയുണ്ടായിരുന്നു. പതിവുപോലെ തന്നെ.. പക്ഷേ കൈയ്യെത്തുംദൂരത്തുണ്ടായിട്ടും ഞാനയാളെ വിട്ടുകളഞ്ഞു…
ഒന്ന് എനിക്ക് കിരണിന്റെ ജീവനായിരുന്നു വലുത്…
രണ്ട്……..”
അക്ബര്‍ അല്പസമയം ഒന്നും മിണ്ടിയില്ല..
“രണ്ട്? …അതെന്താണുസ൪.. ”
തങ്കച്ചന്‍ ചോദിച്ചു.
രണ്ട്… എനിക്കയാളുടെ ചരിത്രമറിയണം.. അതുപിടികൂടിയിട്ട് അറിയാ൯ പറ്റില്ല..
കാരണം ഞാനയാളെ കൊന്നുകളയും..ഒരു വിചാരണയ്ക്കും വിട്ടുകൊടുക്കില്ല.. ” തന്റെ സ൪വ്വീസ് റിവോള്‍വറെടുത്ത് തഴുകിക്കൊണ്ടാണ് അക്ബര്‍ അതുപറഞ്ഞത്.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

ഗെയിം ഓവർ – ഭാഗം 16

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 14

ഗെയിം ഓവർ – ഭാഗം 15

 

Share this story