ഗെയിം ഓവർ – ഭാഗം 17

ഗെയിം ഓവർ – ഭാഗം 17

നോവൽ

******

ഗെയിം ഓവർ – ഭാഗം 17

എഴുത്തുകാരൻ: ANURAG GOPINATH

വണ്ടിയില് കയറിയ അക്ബര് പറഞ്ഞു.
“തങ്കച്ചാ … ഇന്നലെ രാത്രിയില് നമ്മള് കിരണുമായി ഹോസ്പിററലില് പോകുമ്പോള്
അയാളവിടെയുണ്ടായിരുന്നു. പതിവുപോലെ തന്നെ.. പക്ഷേ കൈയ്യെത്തുംദൂരത്തുണ്ടായിട്ടും ഞാനയാളെ വിട്ടുകളഞ്ഞു…
ഒന്ന് എനിക്ക് കിരണിന്റെ ജീവനായിരുന്നു വലുത്…
രണ്ട്……..”
അക്ബര് അല്പസമയം ഒന്നും മിണ്ടിയില്ല..
“രണ്ട്? …അതെന്താണുസ൪.. ”
തങ്കച്ചന് ചോദിച്ചു.
രണ്ട്… എനിക്കയാളുടെ ചരിത്രമറിയണം.. അതുപിടികൂടിയിട്ട് അറിയാ൯ പറ്റില്ല..
കാരണം ഞാനയാളെ കൊന്നുകളയും..ഒരു വിചാരണയ്ക്കും വിട്ടുകൊടുക്കില്ല.. ” തന്റെ സ൪വ്വീസ് റിവോള്വറെടുത്ത് തഴുകിക്കൊണ്ടാണ് അക്ബര് അതുപറഞ്ഞത്.
തങ്കച്ചാ ഫോണെടുത്ത് ഈ നമ്പറിലൊന്നുവിളിക്ക്.. എവിടെയുണ്ടാവും ഇപ്പോള് എന്ന് ചോദിക്കണം.. പോലീസില് നിന്നാണെന്നുപറയരുത്. ഏതെങ്കിലുംസ്കൂളിന്റെ പേരുപറഞ്ഞാല് മതി.
അക്ബര് ഷെറിന്റെ നമ്പ൪ തങ്കച്ചനുനല്കിക്കൊണ്ട് പറഞ്ഞു.
~~~~~~~~~~~~~~
കൊച്ചിയിലെതന്നെ ഒരു ഫ്ലാറ്റുസമുച്ചയത്തിന്റെ രണ്ടാം നിലയിലായിരുന്നു ഷെറിന്റെ സൈക്യാട്രിക് സെന്റ൪ പ്രവ൪ത്തിച്ചിരുന്നത്.
അക്ബ൪ റിസപ്ഷനിലുണ്ടായിരുന്ന പെണ്കുട്ടിയോട് ചോദിച്ചു “മേഡം അകത്തുണ്ടോ?”
“യസ് സ൪”
ആ പെണ്കുട്ടി മറുപടി നല്കി.
വിസിറ്റേഴ്സുണ്ടോ അകത്ത്..
“ഇല്ല സ൪…”
ആ പെണ്കുട്ടി ഇന്റ൪കോം എടുത്ത് അകത്തേക്കുവിളിക്കുവാ൯ തുടങ്ങി. എന്നാല് തന്റെ ചൂണ്ടുവിരല്കൊണ്ട് ആ ഫോണിന്റെ മുകളിലമ൪ത്തി അക്ബര് ആ ശ്രമം നിരുത്സാഹപ്പെടുത്തുകയും ചൂണ്ടുവിരല് കൊണ്ട്തന്നെ ” വിളിക്കരുത്” എന്ന് ആംഗ്യംകാണിക്കുകയും ചെയ്തു.

അക്ബര് ആ മുറിയിലേക്കു കടന്നുചെന്നസമയം ഷെറി൯ ഒരു ബുക്ക് മറിച്ചുനോക്കികൊണ്ടിരിക്കുകയായിരുന്നു..
“നമസ്കാരം മിസ്. ഷെറി൯… ”
അക്ബറിന്റെ മുഴക്കമുള്ള ശബ്ദം കേട്ട് അവ൪ കൈയ്യിലുണ്ടായിരുന്ന പുസ്തകം മടക്കി മേശപ്പുറത്തു വച്ചു.
“എന്തിനുവന്നു” എന്ന അ൪ത്ഥത്തില് അവ൪ അക്ബറിനെ നോക്കി…
‘ ഇരിക്കൂ ‘എന്ന് കൈകൊണ്ട് കൊണ്ട് ആംഗ്യംകാട്ടി.
അക്ബര് ഇരുന്നു .. ചുറ്റിലും കണ്ണോടിച്ചു. വളരെയധികം ആധുനികമായരീതിയില് മോടിപിടിപ്പിച്ച ഒരു മുറിയായിരുന്നു അത്.. മേശപ്പുറത്ത് അവ൪ വായിച്ചുമടക്കിവച്ച പുസ്തകം.”ടോണി കോറിൻഡ”എഴുതിയ “Thirteen Steps to Mentalism” എന്ന പുസ്തകമായിരുന്നു..
“എന്താണ് സ൪ ഇവിടെ? ” നേരിയ പരിഭ്രമത്തോടെ ഷെറി൯ ചോദിച്ചു.
അക്ബര് ഒരി ദീ൪ഘനിശ്വാസമെടുത്തു..
“പറയണം മിസ് ഷെറി൯..നിങ്ങള് വിദ്യാപീഠത്തില് നടത്തിയ ഐ.ക്യു ക്യാംപ് ആരുടെ തലയിലുദിച്ച ബുദ്ധിയാണ്? ആ കുട്ടികളെ നിങ്ങള് എങ്ങനെ ട്രാപ്പിലാക്കി?
അക്ബര് തന്റെ മുന്നിലിരുന്ന ഷെറി൯ സാമുവലിനോട് ആദ്യത്തെ ചൊദ്യം തൊടുത്തുവിട്ടു.
“ട്രാപ്പ്?” അവ൪ അദ്ഭുതകരമായ ഒരുഭാവം മുഖത്തുവരുത്തിക്കൊണ്ട് ചോദിച്ചു.
“അതിന്റെയാവശ്യമെന്താണ്?…”
അതുപറഞ്ഞപ്പോള് ഷെറിന്റെ മുഖത്തുമിന്നിമാഞ്ഞ പുച്ഛഭാവം അക്ബര് ശ്രദ്ധിച്ചു.

“യസ് മേഡം ഷെറി൯ .. ഒരു ഊരാക്കുടുക്കിലെക്കാണ് നിങ്ങളാകുട്ടികളെ നയിച്ചത്.. അവരുടെ നാശമാണ് അതിന്റെ അനന്തരഫലമായിട്ടുണ്ടായത്. .. അതിലൊരാളാണിനി അവശേഷിക്കുന്നത്.. ഇതിനുമു൯പ് നിങ്ങളുടെ ക്ലാസ്സ് അറ്റന്റ് ചെയ്ത ഗുഡ് വി൯ എന്നപയ്യനും ദുരൂഹസാഹചര്യത്തില് ആത്മഹത്യചെയ്യുകയാണുണ്ടായത്…
എല്ലാവരും നിങ്ങളുടെ ക്ലാസ്സ് അറ്റന്റ്ചെയ്തവ൪.. നിങ്ങളെ കേട്ടവ൪.. അവരെ സെഡ്യൂസ് ചെയ്ത് ആത്മഹത്യ വരെയെത്തിക്കുവാ൯വേണ്ടി നീ എന്തൊക്കെ ചെയ്തു? .. സത്യം മാത്രം പറയണം. അല്ലെങ്കില് എന്റെ ചോദ്യം ചെയ്യലിന്റെ രീതിമാറും…”
അക്ബ൪ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു ..
“ചോദ്യംചെയ്യുന്ന സ്ഥലവും മാറും…
ഞാനുദ്ദേശിച്ചത് മേഡത്തിന് മനസ്സിലായിക്കാണുമല്ലോ അല്ലേ….”
വിരലുകള് കൊണ്ട് മേശപ്പുറത്തു താളമിട്ടുകൊണ്ട് അക്ബര് പറഞ്ഞു.
ഷെറിന്റെ മുഖഭാവം മാറി… ആദ്യമുണ്ടായിരുന്ന ധാ൪ഷ്ട്യ ഭാവം എവിടെയോ പോയ്മറഞ്ഞു ..
അവ൪ പേടിച്ചരണ്ട മുഖത്തോടെ പറഞ്ഞു “സ൪… ഞാനല്ല.. ഞാനല്ല അതൊക്കെ ചെയ്തത്..ദയവുചെയ്ത് എന്നെ കസ്ററഡിയില് കൊണ്ടുപോകരുത്
ഞാന് സാറിന്റെ കാലുപിടിക്കാം..
നല്ലരീതിയില് നടന്നുപോകുന്ന ഒരു സ്ഥാപനമാണിത്.. ഇതിന്റെ റെപ്യൂട്ടേഷ൯ .. ഗുഡ് വില്…. പ്ലീസ് സ൪.. ഞാന് പിന്നെ ജീവിച്ചിരിക്കില്ല…”
അവ൪ കൈ കൂപ്പിക്കൊണ്ടു വിലപിച്ചു …
“ഒകെ..ഒകെ.. എന്നാല് പറയ് അവിടെ എന്താണ് അന്നുനടന്നത്?”
അക്ബര് ഷെറിനോട് ചോദിച്ചു.
“പറയാം സ൪….
എന്റെ കൂടെ ആ ക്ലാസ്സുകള് നയിക്കുവാ൯ ഒരാള് കൂടിയുണ്ടായുണ്ടായിരുന്നു.
ഇസ.എന്ന ഇസബെല്ല.. അള്ജിബ്രാ ട്രെയിന൪..
അവളാണ് കുട്ടികളോട് എന്തോ ഗെയിമിനെക്കുറിച്ച് പറഞ്ഞതും ആദ്യത്തെ ലെവല് അവിടെവച്ചുതന്നെ കളിപ്പിച്ചതും.. ആദ്യലെവല് വിജയകരമായി പൂ൪ത്തിയാക്കിയത് പത്തുപേരായിരുന്നു.. അവ൪ക്ക് ഒരു സൈറ്റ് അഡ്രസ്സ് കൊടുത്ത് അവരെ അതിലേക്ക് ആക൪ഷിച്ചതും അവളാണ്.. സ൪.. ഞാനല്ല സ൪..”
ഷെറി൯ പറഞ്ഞു നി൪ത്തി.
അക്ബ൪ അവളുടെ കണ്ണുകളിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു.
ഏതാനും നിമിഷങ്ങള് അക്ബര് ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് അക്ബര് ചോദിച്ചു :
“.. എന്നിട്ട് ഇസബെല്ല എവിടെ?” ..
“അവള് ആ ക്ലാസ്സുകള് കഴിഞ്ഞ പിറ്റേന്നുതന്നെ ഇവിടന്നുപോയി.. സ൪”
ഷെറി൯ പറഞ്ഞു.
“എങ്ങോട്ട്?”
അക്ബ൪ ചോദിച്ചു.
“മുംബൈയ്ക്കാണെന്നാണ് എന്നോടവള് പറഞ്ഞത്. അവള് ഇന്ത്യമുഴുവനും സ്കൂള് കുട്ടികള്ക്ക് ക്ലാസ്സുകളെടുക്കാറുണ്ട്.. ഏതെങ്കിലും സൈക്യാട്രിക് സ്പെഷ്യലിസ്ററുകളുമായോ കോഓ൪ഡിനേറ്റ് ചെയിതിട്ടാണ് ചെയ്യാറ്. ”
“ഇസബെല്ലയുടെ ഫോട്ടോ അങ്ങനെ എന്തെങ്കിലും. ? ”
അക്ബര് ചോദിച്ചു ….
“വെയ്റ്റ്..സ൪.. ദാ നോക്കൂ…”
അവ൪ മൊബൈല് എടുത്ത് അക്ബറിന്റെ നേ൪ക്ക്നീട്ടി…
അത് ആ ക്യാംപിന്റെ ഫോട്ടോസ് ആയിരുന്നു..
അക്ബര് ആ ഫൊട്ടൊ സൂം ചെയ്ത് നോക്കി..
“നല്ല മുഖപരിചയം..!”
സ്വയം പറഞ്ഞ് അക്ബര് ഒന്നുകൂടി ആ ഫോട്ടോ ശ്രദ്ധിച്ചു .
ഇവര്ക്ക് ഫെയ്സ്ബുക്ക്, ഇ൯സ്റ്റഗ്രാം അങ്ങനെയൊന്നുമില്ലെ?.
അക്ബര് ചോദിച്ചു.
“ഇല്ല സ൪ വാട്സാപ്പ് ഉണ്ട് പക്ഷേ അതില് അങ്ങോട്ട് ബന്ധപ്പെടാന് സാധിക്കാറില്ല. ഇങ്ങോട്ട് വിളിക്കും.. അഞ്ചോ ആറോ മാസങ്ങളുടെ ഇടവേളകളില് ഇതുപോലെ സെമിനാറുകള് സംഘടിപ്പിക്കാറുണ്ട്..
കേരളത്തില് എറണാകുളം ആലപ്പുഴ പത്തനംതിട്ടയൊക്കെ എന്നെയാണ് വിളിക്കുന്നത്. എനിക്ക് രണ്ടുമണിക്കൂ൪ നേരത്തെ സൈക്കോളജി ക്ലാസ്സേയുള്ളു പിന്നീട് എല്ലാം ഹാന്റില്ചെയ്യുന്നത് ഇസയാണ്.. ”
“നിങ്ങള് അത് ശ്രദ്ധിക്കാറില്ലെ??.’
“ഏയ് ഇല്ല സ൪.. പിന്നെ ഇടക്കൊക്കെ…ജസ്റ്റ്… അത്രമാത്രം.”
“അതാണ് ചോദിച്ചത്.. എന്തെങ്കിലും ഓ൪മ്മയുണ്ടോ? നല്ലപോലെ ഓ൪ക്ക്..”
അക്ബര് ചോദിച്ചു.
“സ൪ അവളുടെ ഓ൪ഗനൈസേഷന്റെ പേര് മോം എന്നാണ് ..”
ഷെറി൯ പെട്ടന്ന്പറഞ്ഞു.
“മോം?”
അക്ബര് ആവ൪ത്തിച്ചു ..
“അതെ സ൪ MOM .. M… O…. M. എന്താണ് സ൪.. എന്തുപററി? ”
ഷെറി൯ ചോദിച്ചു.
MOM!!!! ഓഹ്… അതുതന്നേ…!!!”
ആ വാക്ക് അക്ബര് മനസ്സില് പറഞ്ഞു
ഒന്നുമില്ല. ബാക്കി പറയു..എന്നിട്ട്?”… അക്ബര് ചോദിച്ചു.
കുട്ടികളുടെ വിവരങ്ങള് ശേഖരിച്ചതിന്റെ ഒരുകോപ്പി അവരുടെ ഓ൪ഗ്ഗനൈസേഷനിലേക്ക് മെയില് ചെയ്യാറുണ്ട്.. ”
“അത്.. അതാ൪ക്കാണ്.? ചോദിച്ചിട്ടുണ്ടൊ?”
“ഇല്ല സ൪. രണ്ടുമണിക്കൂര് ക്ലാസ്സിന് എനിക്ക് നല്ലൊരു തുക റെമ്യൂണറേഷ൯ കിട്ടും പിന്നെ
ഞാനെന്തിന് അന്വേഷിക്കണം?..”
“ഒകെ..പണം ക്യാഷായിട്ടാണോ തന്നിട്ടുള്ളത്?
അതോ …?”
“അല്ല സ൪ പണം എന്റെ അക്കൌണ്ടില് വരികയാണ് പതിവ്.. ”
ഷെറി൯ പറഞ്ഞു.
“എനിക്ക് നിങ്ങളുടെ അക്കൌണ്ട് ഡീറ്റെയില്സ് വേണം..ഇതാണ് എന്റെ വാട്സാപ്പ് നമ്പ൪……..”
അക്ബ൪ നമ്പ൪ ഒരു പേപ്പര് സ്ലിപ്പിലെഴുതി ഷെറിന് നല്കി.
“ഒകെ സ൪ ഞാന് അയക്കാം.”
“ഇസബെല്ലയുടെ ഫോട്ടോയും അയക്കണം.”
ഷുവ൪ സ൪… ദാ അയച്ചു…
അവ൪ ഫോണില് നിന്നും അക്ബ൪ കൊടുത്ത നമ്പറിലേക്ക് മെസ്സേജയച്ചുകൊണ്ട് പറഞ്ഞു. .
അക്ബര് എഴുന്നേറ്റുകൊണ്ട് ചോദിച്ചു ..
“ആ ഇസബെല്ല എന്നാണ് തിരികെപോയത്?”
ക്ലാസ് നടന്നതിന്റെ പിറ്റേന്നുതന്നെ ..
ഒകെ ഒകെ.. ഞാ൯ ഇപ്പോള് പോവുന്നു
ഈ പറഞ്ഞതെല്ലാം ഞാന് വെള്ളം തൊടാതെ വിഴുങ്ങിയെന്നൊന്നും കരുതണ്ടാ.. പിന്നെ എപ്പോള് വിളിപ്പിച്ചാലും സ്റ്റേഷനിലേക്കു വരണം.. ഞാന് പറയും വരെ ജില്ലവിട്ടുപോകാ൯ പാടില്ല .. കേട്ടല്ലോ…”
അക്ബര് പറഞ്ഞു.

“കേട്ടു സ൪.. പോവില്ല ..”
ഷെറി൯ തൊഴുതുകൊണ്ടുപറഞ്ഞു.
*********★*************★****★**
തിരികെപോകുംവഴി അക്ബ൪ തങ്കച്ചനോടുപറഞ്ഞു ” തങ്കച്ചാ തന്റെ നമ്പ൪ ഞാന് ആ ഷെറിന് കൊടുത്തിട്ടുണ്ട്. അവ൪ അതിന്റെ വാട്സാപ്പിലേക്ക് ഒരു അക്കൌണ്ട് ഡീറ്റെയില്സും ഒരു ഫോട്ടോയും അയച്ചിട്ടുണ്ടാവും അതൊന്നെടുക്ക്..
എന്റെ നമ്പ൪ സേഫല്ലെന്നൊരു തോന്നല് ..ഈ കേസ് കഴിയുംവരെ അതില് ഒഫീഷ്യലായതൊന്നും വേണ്ട..കാരണം നമ്മള് തേടിനടക്കുന്നകൊലയാളി ടെക്നോളജികൊണ്ടാണ് കളിക്കുന്നത്..”
“സാറ് നോക്കിക്കൊ”
തങ്കച്ചന് ഫോണ് ഓപ്പണാക്കി അക്ബറിന്റെ കൈകളിലേക്ക് കൊടുത്തു.
അക്ബര് ആ ഫോട്ടോ സൂം ചെയ്തുനോക്കി ..വീണ്ടും ആലോചിച്ചു.. “ഇവരെ എവിടെയാണ് കണ്ടത്… ഞാന് എവിടെയോ കണ്ടിട്ടുണ്ട് ഈ മുഖം…”
അക്ബര് ആ ഫോട്ടോ ഗൌതത്തിനും സേതുവിനും സൈബ൪ വിഭാഗത്തിനും അയച്ചുകൊടുത്തു. എന്നിട്ട് അവരെ ഐഡന്റിഫൈ ചെയ്യാ൯ പറ്റുമോ എന്ന് മെസ്സേജയച്ചു.
അക്കൌണ്ട് ഡീറ്റയില്സ് എടുക്കുവാന് സൈബ൪ വിഭാഗത്തിനും ഒരു മെസ്സേജ് കൊടുത്തു.
തന്റെ സ്വന്തം ഫോണില് അക്ബര് മോഹ൯ദാസിനെ വിളിച്ചു..
“ഹലോ സ൪. എങ്ങനെയുണ്ട് കിരണിന്? ഡോക്ടര് എന്തെങ്കിലും പറഞ്ഞോ?”
“അക്ബര് .. കിരണിന്റെ അവസ്ഥ…സ്റ്റേബിളാണ് പിന്നെ നി൪മ്മലയൊന്ന് തലകറങ്ങി വീണു.. ”
“അയ്യോ എന്നിട്ട്?”
“ഏയ് പേടിക്കാനൊന്നുമില്ല. പ്രഷ൪ അല്പം കൂടിയതാണ് ., ഇപ്പോള് ഒകെ ആയി . സേതു രാവിലെ വന്നിരുന്നു.. ദാ ഇപ്പോള് കുറെ ഭക്ഷണവുമൊക്കെയായി തന്റെ സഹധ൪മ്മിണിയും മകനും ഇവിടെയുണ്ട്…
എന്തായി മീറ്റിംഗ്.. ”
ഞാന് വൈകിട്ട് വരാം സ൪ വിശദമായി പറയാം നേരില്.. ”
“റസിയയ്ക്ക് ഫോണ് കൊടുക്കണോ?” മോഹന് ചോദിച്ചു.
“വേണ്ടസ൪ അല്പം തിരക്കിലാണ് നേരില്ക്കണ്ടു പറയാം..ഒകെ സ൪”
“അപ്പോള് ശരി അക്ബര് ..”
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ᷝ ͤ ͮ ͤ ᷝ 17
മോഹ൯ ഫോണ് വച്ചു.
“കിരണിന് എങ്ങനെയുണ്ട് സ൪..”
തങ്കച്ചന് ചോദിച്ചു ..
കിരണ് … കുഴപ്പമില്ല…. അതുപോലെ തുടരുന്നു ..ഏതായാലും കൂടുതല് വഷളായിട്ടില്ല. അതുതന്നെയൊരു ആശ്വാസം..”
അക്ബര് പറഞ്ഞു.
“എന്ത് മിടുക്കനായിരുന്നു കിരണ് അല്ലേ സാ൪? എത്രപെട്ടന്നാണ് അവനീ ചതിക്കുഴിയിലകപ്പെട്ടത്?”
“അതാണ് തങ്കച്ചാ അവരുടെ മിടുക്ക്…”
അക്ബര് പറഞ്ഞു .. മരിച്ചകുട്ടികളെല്ലാം അതീവബുദ്ധിശക്തിയുള്ളവരാണ്.. നാളത്തെ ഡോക്ടര്മാരോ ശാസ്ത്രജ്ഞന്മാരോ ഒക്കെയായി രാജ്യത്തെ സേവിക്കേണ്ടവ൪.. അവരെയാണ് തീ൪ത്തുകളഞ്ഞത്…”
കോപവും സങ്കടവുമെല്ലാം അക്ബറിന്റെ കണ്ണുകളില് നിഴലിച്ചു.

സേതുസാ൪ വിളിക്കുന്നു…
തങ്കച്ചന് തന്റെ ഫോണ് വീണ്ടും അക്ബറിന് നല്കി..
“ഹലോ സേതു.. ”
“അക്ബര് ഹിയ൪”
“ആണോ? ഉറപ്പാണോ?”
ഒകെ താങ്ക്സ് സേതു..”
“എന്താണ് സാറേ? ആളെ തിരിച്ചറിഞ്ഞൊ?”
തങ്കച്ചന് ചോദിച്ചു.
“അറിഞ്ഞു .. തങ്കച്ചാ …സേതുവിന് ആളെ മനസ്സിലായി…”
“അതാരാണ്? ”
“അതോ ? ഇസബെല്ല എന്ന പേരും ഐഡന്റിറ്റിയും ഒറിജിനലല്ല എന്ന് എനിക്കുണ്ടായിരുന്ന സംശയം ശരിയാണ്..
She is not a women …its a SHE-MALE…..”
“ഷി-മെയില്? എന്നുപറഞ്ഞാല് ഈ ഹിജഡ…?”
തങ്കച്ചന് ചോദിച്ചു ..
അല്ല തങ്കച്ചാ ഷിമെയില് ഹിജഡയല്ല.
പ്രീ-ഒപ്പ് ട്രാൻസ് സ്ത്രീകളെന്നു പറയും ..
പുരുഷ ജനനേന്ദ്രിയവും സ്ത്രീയുടെ ശരീരവുമുള്ളവരാണവ൪.
അത് ഹിജഡയല്ല.. ”
അക്ബ൪ പറഞ്ഞു.
“അതാരാണെന്നാണ് സേതുസാ൪ പറഞ്ഞത്?”
തങ്കച്ചന് ആകാംക്ഷാപൂ൪വ്വം ചോദിച്ചു.
“അതോ… Liberation Tigers of Tamil Eelam എന്നുകേട്ടിട്ടുണ്ടോ?തങ്കച്ചാ?”
അക്ബര് തിരിച്ചു ചോദിച്ചു.
“അത് നമ്മുടെ LTTE അല്ലേ? സാറെ?”
“അതെ..LTTE തന്നെ. സംഗതി ഇന്ത്യയിലെ നിരോധിത ഓ൪ഗ്ഗനൈസേഷനാണ് .പക്ഷേ ഇന്നും അതിന്റെ ചെറുതും വലുതുമായ അലയൊലികള് ഇവിടെ നിലനില്ക്കുന്നുണ്ട് എന്നതാണ് സത്യം.”
“അതും ഇതുമായി എന്ത് ബന്ധം?”
തങ്കച്ചന് ചോദിച്ചു.
“ബന്ധമുണ്ട് തങ്കച്ചാ…”
“ആ സംഘടനയിലെ പ്രധാനിയാണ് നമ്മള് തേടുന്ന ഇസബെല്ല എന്ന വ്യാജ ഐഡന്റിറ്റിയുള്ള അമുദമൊഴി..
മലയാളമടക്കം പതിന്നാലു ഭാഷകള് സംസാരിക്കും.
ഇസബെല്ലയുടെ രൂപത്തിലായ അമുദത്തെ തിരിച്ചറിയാ൯ അല്പം ക്ലേശിച്ചു .. അത് അവളുടെ മിടുക്കുതന്നെ!.
വാസ്തവത്തില് അവളുടെ യഥാര്ഥ ഐഡന്റിറ്റി ആ ഷെറിന് അറിയുകയുമില്ല..”
പക്ഷേ,അതിലൊക്കെ വിചിത്രമായ കാര്യം അവളിവിടെ വന്നതും ഈ ക്ലാസ്സുകള് എടുത്തു പിള്ളാരെ കുടുക്കിയതും സംഘടനയുടെ പ്രവ൪ത്തനവുമായി ബന്ധപ്പെട്ടല്ല എന്നുള്ളതാണ്. കാരണം അവരുടെ സംഘടനയ്ക്ക് അതിന്റേതായ രീതികളുണ്ട്..
ഈ കേസുമായി അമുദമൊഴിയെ ബന്ധിപ്പിക്കുന്നൊരു കണ്ണിയുണ്ട്….,”
അക്ബര് പറഞ്ഞു .
“അതെന്താണ് സാ൪…”
തങ്കച്ചന് ചോദിച്ചു.
അക്ബര് അതിനു മറുപടി പറയുവാന് നാവു വളച്ചതും തങ്കച്ചന്റെ ഫോണിലൊരു മെസ്സേജ് വന്നു. അത് ബാങ്ക് ട്രാ൯സാക്ഷ൯ ഡീറ്റയില്സ് ആയിരുന്നു.
“വെയ്റ്റ് തങ്കച്ചാ എല്ലാം പറയാം..ദാ ബാങ്ക് ഡീറ്റയില്സ് വന്നല്ലോ?”
കൊള്ളാം പ്രതീക്ഷതുപോലെതന്നെ.. ഞാന് വിചാരിച്ചയാളിന്റെ അക്കൌണ്ട് നമ്പറാണ്..”
അക്ബര് ആഹ്ലാദത്തോടെ പറഞ്ഞു.
ആരുടെയാണ് സ൪?…
അമുദമൊഴി ഇവിടെ വ്യാജപ്പേരില് വന്നതെന്തിനാണ്?
അവരാണോ ഈ കൊലപാതകങ്ങള് നടത്തിയത്?
തങ്കച്ചന് ആകാംക്ഷയടക്കാനായില്ല..
“ഇത് ചോദ്യങ്ങള് കുറെയുണ്ടല്ലൊ..
ഓരോന്നായി പറയാം. എല്ലാവരും അതിനല്ലേ കാത്തിരിക്കുന്നത്..
അമുദമൊഴി അവിടെ നില്ക്കട്ടെ.
മരിച്ച സ്നേഹയുടെ കമ്പ്യൂട്ടറില് നിന്നു കിട്ടിയ രണ്ടാമത്തെ ഐ.പി അഡ്രസ്സില് നിന്നും തുടങ്ങാം. ”
അക്ബര് മറുപടി പറഞ്ഞു.
“ആ നമ്പ൪ നമ്മള്ക്കുനല്ലതുപോലെ അറിയുന്ന ഒരാളുടെതാണ്..
ഷെറിനു പണമയച്ച അക്കൌണ്ട് നമ്പറും അതേയാളുടെ തന്നെയാണ് തങ്കച്ചാ.
പിന്നെ ,അമുദമൊഴി കേരളത്തിലെത്തിയത് അവളുടെ ഒരു ആത്മാ൪ത്ഥ സുഹൃത്തിനെ സഹായിക്കുന്നതിനുവേണ്ടിയാണ്.”
അതാരാണ് സ൪…???
തങ്കച്ചന് അക്ഷമയോടെ ചോദിച്ചു.
അത് …. അത് ജെറിയാണ് തങ്കച്ചാ.. ഫ്ലാറ്റിലെ മ്യൂസിക് ടീച്ച൪..ജെറി ഐസക്.
ഗൌതം എന്നെകാണിച്ച പ്രൊഫൈല്… അതും ജെറിയുടേതായിരുന്നു.!
ഇപ്പോള് വന്ന ബാങ്ക് ട്രാ൯സ്ഫ൪ രേഖകള് പ്രകാരം ഷെറിന് പണമയച്ച അക്കൌണ്ട് നമ്പറും ജെറിയുടേതാണ്.!!!”
“അവനെയങ്ങ് പൊക്കട്ടേ സ൪…”
തങ്കച്ചന് ചോദിച്ചു …
“വരട്ടെ തങ്കച്ചാ കുറച്ചുകൂടി ക്ഷമിക്കൂ..”
അക്ബര് പറഞ്ഞു.
“നമ്മള് ഏതാണ്ട് അടുത്തെത്തി അല്ലേ സാറെ…”
തങ്കച്ചന് ആവേശത്തോടെ പറഞ്ഞു ..

“പറയാറായിട്ടില്ല തങ്കച്ചാ, നമ്മള്ക്ക് ചിലകാര്യങ്ങളില് കൂടി വ്യക്തത വരുത്തുവാനുണ്ട്…
ഇപ്പോ തല്ക്കാലം താ൯ പള്ളുരുത്തിയിലെ ഫിഷ൪മെ൯ കോളനിയിലേക്ക് വണ്ടി വിടു..”
അക്ബര് ശാന്തനായി മറുപടി നല്കി.
തങ്കച്ചന് ഒന്നും മിണ്ടാതെ വളയം തീരിച്ചു ..

******************************

ഫിഷ൪മെ൯ കോളനി …
വണ്ടി റോഡിലൊതുക്കി അക്ബര് ഇറങ്ങി നടന്നു.. പിന്നാലെ തങ്കച്ചനും..
നല്ല വെയിലുണ്ടായിരുന്നു.
“വാ തങ്കച്ചാ നമ്മള്ക്കിത്തിരി തണുത്ത വെള്ളം കുടിക്കാം ഉള്ളൊന്നു തണുത്തോട്ടെ…”
അക്ബര് ചിരിച്ചുകൊണ്ടുപറഞ്ഞു.
അടുത്തുകണ്ട ചെറിയൊരു മാടക്കടയിലേക്ക് നടന്നുചെന്ന് അക്ബര് ചോദിച്ചു ..
“തണുത്ത സോഡയുണ്ടോ?”
ഉറക്കം തൂങ്ങിയിരുന്ന കടയുടമസ്ഥ൯ പെട്ടന്ന് ആ ചോദ്യം കേട്ട് കണ്ണുമിഴിച്ചു…
“ഉ….ഉണ്ട് സാറെ”
“എന്നാല് രണ്ട് സോഡാ നാരങ്ങ…. … ”
അക്ബര് പറഞ്ഞു.
“എന്താ ചേട്ടന്റെ പെര്?”
അക്ബര് ചോദിച്ചു …
“അ.. അന്ത്രയോസ്.”..
കടയുടമസ്ഥ൯ പെട്ടന്നു മുന്നില് പോലീസിനെ കണ്ട അമ്പരപ്പില് ആദ്യമൊന്നു വിക്കി…
അക്ബര് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു ..
“വിക്കണ്ട വിക്കണ്ട..”
പിന്നെ …ചേട്ടാ… നമ്മുടെയാ ഈസിയും ജോസും ഇതുവഴിവന്നോ?
ഒന്നു കാണാനാണ്..എവിടെയുണ്ടാവും. ?”
“അതിപ്പോള് …….”
അയാള് തെല്ലിട ഒന്നാലോചിച്ചു എന്നിട്ട് പറഞ്ഞു :
“ആ …. ആ മാ൪ക്കറ്റിലുണ്ടാവും സാറെ ചീട്ടുകളിയാണ് പകല് ..പരിപാടി..”

നാരങ്ങ മുറിച്ച് രണ്ടുഗ്ലാസ്സിലുമൊഴിച്ച് സ൪ബത്ത് ഗ്ലാസ്സുകളില് പക൪ന്ന്.. തെ൪മോകോള് പെട്ടിയില് ഐസിട്ടുവച്ചിരുന്ന
സോഡാകുപ്പി പൊട്ടിച്ച് നാരങ്ങ പിഴിഞ്ഞതിലേക്ക് ഒഴിച്ചുകൊണ്ട് പറഞ്ഞു ..
” രാത്രിയില് …… ” അയാള് അ൪ദ്ധോക്തിയില്
നി൪ത്തി…
“മനസ്സിലായി….ഇളക്ക് ഇളക്ക്” അക്ബര് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇന്നാ സാറെ…” രണ്ടുഗ്ലാസ്സും നീട്ടിക്കൊണ്ട് അയാള് പറഞ്ഞു.
തങ്കച്ചന് പെട്ടന്നുതന്നെ ഗ്ലാസ്സുകള് വാങ്ങി ..ഒരുഗ്ലാസ്സ് അക്ബറിന് നല്കി..
അതുവാങ്ങി മുഖത്തോടടുപ്പിച്ചപ്പോള് തന്നെ സോഡയുടെ ഗ്യാസിന്റെനുരകള് മുഖത്തേക്ക് തെറിച്ചു. ഒരുകവിള് കുടിച്ചുകൊണ്ട് അക്ബര് പറഞ്ഞു..” നല്ല മധുരം” ….
“നന്നാരി സ൪ബത്താ സാറെ.. വീട്ടില് കാച്ചുന്നതാ”
“ആണോ…??”ഗ്ലാസ്സ് കാലിയാക്കിക്കൊണ്ട് തങ്കച്ചന് ചോദിച്ചു ..””അതാ ഇത്ര ടേസ്റ്റ്.അല്ലേ സാറെ…”
അക്ബര് മൂളി….
അന്ത്രയോസ് കൈനീട്ടി തങ്കച്ചന്റെ കയ്യിലിരുന്ന ഗ്ലാസ്സ് വാങ്ങി .
അക്ബര് മെല്ലെ ആ പാനീയം കുടിച്ചുകൊണ്ടിരിന്നു..
“ചേട്ടാ ഇവിടെ അടുത്ത് താമസമില്ലാത്ത വലിയ വീടുകള് വല്ലതുമുണ്ടോ? ..”
അക്ബര് ചോദിച്ചു.
“അതിപ്പോ ….. ” ഇല്ല സാറെ ഇവിടെയെല്ലാം ചെറിയ ചെറിയ വീടുകളാണ് ..
അയാള് മറുപടി പറഞ്ഞു.
അക്ബ൪ നാരങ്ങാവെള്ളം കുടിച്ചുതീ൪ത്ത് ഗ്ലാസ്സ് കൈമാറിക്കൊണ്ട് ചോദിച്ചു “എത്രയാണ്..”
“ഓഹ് . ” അയാള് ചിരിച്ചുകൊണ്ട് തലചൊറിഞ്ഞു.
അക്ബര് നൂറുരൂപ എടുത്ത് നീട്ടി..
“ചില്ലറ കാണില്ല സാറേ.”
“വച്ചോളുന്നേ സാരമില്ല ”
അക്ബര് ആ നോട്ട് അവിടെ വച്ചു .
എന്നിട്ട് തിരികെ നടന്നുകൊണ്ട് പറഞ്ഞു.
“തങ്കച്ചാ രണ്ടുവഴിയേ പോകാം വണ്ടിയിവിടെ കിടന്നോട്ടെ. അവന്മാ൪ ഓടിയാല് പിടിച്ചോണം.. എനിക്കിന്നുരാത്രി അവരെ കൊണ്ട് ഒരാവശ്യമുണ്ട്…” (തുടരും)

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

ഗെയിം ഓവർ – ഭാഗം 17

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 14

ഗെയിം ഓവർ – ഭാഗം 15

ഗെയിം ഓവർ – ഭാഗം 16

Share this story