ഗെയിം ഓവർ – ഭാഗം 18

ഗെയിം ഓവർ – ഭാഗം 18

നോവൽ

******

ഗെയിം ഓവർ – ഭാഗം 18

എഴുത്തുകാരൻ: ANURAG GOPINATH

അക്ബ൪ നാരങ്ങാവെള്ളം കുടിച്ചുതീ൪ത്ത് ഗ്ലാസ്സ് കൈമാറിക്കൊണ്ട് ചോദിച്ചു “എത്രയാണ്..”
“ഓഹ് . ” അയാള് ചിരിച്ചുകൊണ്ട് തലചൊറിഞ്ഞു.
അക്ബര് നൂറുരൂപ എടുത്ത് നീട്ടി..
“ചില്ലറ കാണില്ല സാറേ.”
“വച്ചോളുന്നേ സാരമില്ല ”
അക്ബര് ആ നോട്ട് അവിടെ വച്ചു .
എന്നിട്ട് തിരികെ നടന്നുകൊണ്ട് പറഞ്ഞു.
“തങ്കച്ചാ രണ്ടുവഴിയേ പോകാം വണ്ടിയിവിടെ കിടന്നോട്ടെ. അവന്മാ൪ ഓടിയാല് പിടിച്ചോണം.. എനിക്കിന്നുരാത്രി അവരെ കൊണ്ട് ഒരാവശ്യമുണ്ട്…”
“എന്താണ് സ൪?”
തങ്കച്ചന് ചോദിച്ചു.
“അതൊക്കെയുണ്ട് ..പറയാം ”
അക്ബര് അത്രയും പറഞ്ഞിട്ട് മുന്നോട്ടു നടന്നു.
തങ്കച്ച൯ മറ്റൊരു വഴിയേ മാ൪ക്കെറ്റിനുള്ളിലേക്കുനീങ്ങി..
നീലയും ഓറഞ്ചും നിറങ്ങളിലുള്ള പെട്ടികള് ഉയരത്തില് അടുക്കിവച്ചിട്ടുണ്ട്..
അക്ബ൪ ശ്രദ്ധാപൂര്വം നടന്നു. ഏറെക്കുറെ വിജനമാണ് അവിടം.
ആളൊഴിഞ്ഞ ഭാഗത്തൊരിടത്ത് ആരുടെയൊക്കെയോ സംസാരം കേള്ക്കാം.
അക്ബര് നോക്കി.. ഈസി തടികാരണം നിലത്തിരിക്കാതെ ഒരു പ്ലാസ്ററിക് ട്രേ കമിഴ്ത്തിയിട്ട് അതിന്റെ പുറത്തിരിക്കുകയാണ്.
ജോസും പിന്നെ മറ്റുമൂന്നുപേരും നിലത്തു വട്ടംകൂടിയിരിപ്പുണ്ട്. കാലിയായ ചാരായഗ്ലാസ്സുകളും ഒരു ചെറിയ കന്നാസും അടുത്തുവച്ചിട്ടാണ് കലാപരിപാടി.
അക്ബ൪ വന്ന വഴിയുടെ എതി൪വശത്തുകൂടി അപ്പോഴേക്കും തങ്കച്ചനും അവിടേക്ക് എത്തിച്ചേ൪ന്നിരുന്നു.
“ഇവിടെയുണ്ട് എന്ന് അക്ബര് കൈകൊണ്ട് ആംഗ്യം കാണിച്ചു.തങ്കച്ച൯ മെല്ലെ ഒന്നെത്തിനോക്കിയിട്ട് “നല്ല കുടിയാണ് ” എന്ന് ആംഗ്യം കാണിച്ചു.
“നില്ക്ക് ” എന്ന് ആംഗ്യം കാണിച്ച് അക്ബര് കൈവിരലുകളില് എണ്ണാന് തുടങ്ങി.
മൂന്ന് എന്നെണ്ണിക്കൊണ്ട് ഇരുവരും ചീട്ടുകളിസ്ഥലത്തേക്ക് കുതിച്ചു..
പെട്ടിപ്പുറത്തിരുന്ന ഈസി ഒരുനോട്ടത്തിലാ വരവുകണ്ടു..
“ഓടിക്കോടാ ജോസേ” എന്നുപറഞ്ഞ് പരുന്തുറാഞ്ചുംപോലെ കന്നാസും എടുത്ത് അവ൯ ചാടി.. ആ ചാട്ടം തങ്കച്ചന്റെ കൈകളിലേക്കായിരുന്നുവെന്നുമാത്രം.
അപ്പോഴേക്കും ജോസിനെ അക്ബര് പിന്നില് നിന്നും പൂട്ടിയിരുന്നു.
“സാറെ… വിട് സാറെ ഇന്നലെ സെക്കന്റ് ഷോ കഴിഞ്ഞുവന്നപ്പോള് അറിയാതെ ഊറ്റിപ്പോയതാ”
ഈസി കുതറിക്കൊണ്ട് പറഞ്ഞു.
“ഊറ്റി? എന്തോന്ന്?”
അക്ബര് ചോദിച്ചു …
“പെട്രോള്… പെട്രോളേ.. ആ വണ്ടി നി൪ത്തിയിട്ടിരിക്കുവായിരുന്നു സാറെ.. അതാ.. ഇനി ആവ൪ത്തിക്കില്ല സത്യം.. പ്രാന്ത൯ കുര്യച്ചനാണെ സത്യം.. ”
ജോസ് കൈ നീട്ടി സത്യം ചെയ്തുകൊണ്ട് പറഞ്ഞു ..
“എടാ പൊട്ടന്മാരേ. അതിനല്ല.. എനിക്കുനിങ്ങളേക്കൊണ്ട് വേറെ ഒരാവശ്യമുണ്ട്.
തല്ക്കാലം എനിക്ക് നേരിട്ട് ഇടപെടാനൊക്കാത്ത ഒരു സംഭവമാണ്.. ഫോഴ്സിനെ ഉപയോഗിക്കുവാനും സാധ്യമല്ല .
ഇത്തിരി വളഞ്ഞ വഴിയാണ്. അതുകൊണ്ടാണ് ഞാന് നിങ്ങളെ തേടിയെത്തിയത്.”
അക്ബര് പറഞ്ഞു.

“നിങ്ങള് ഇന്ന് രാത്രിയില് ഒരു സ്ഥലം വരെ പോകണം .. എന്നിട്ട് ഞാന് പറയുന്നതുപോലെ ചെയ്യണം.. ”
അക്ബര് പറഞ്ഞു.
“ഹൊ.! ഞാനങ്ങ് ഇല്ലാതെയായിപ്പോയി. ഇതിനാണോ സാറെ.. ഒരു വാക്കുപറഞ്ഞാല് പോരെ..ദേ ഈ ഈസിജോസ് സാറിന്റെ വിളിപ്പുറത്തുണ്ടാവും. മറ്റേ അലുമിനിയം വിളക്കിലെ ഭൂതം പോലെ.. ”
ഈസി ആവേശം പൂണ്ട് പറഞ്ഞു.
“എട വദൂരി അലുമിനിയമല്ല അദ്ഭുതവിളക്കാണ് അല്ലേ സാറെ?”
ജോസ് ഈസിയെ തിരുത്തിക്കൊണ്ട് പറഞ്ഞു.
“എന്തെങ്കിലുമാവട്ടെ എവിടാ സാറെ…കയറണ്ടത്..എന്താണ് ജോലി”
ഈസി ചോദിച്ചു.
“പറയാം.. താ൯ വാ .. ”
അക്ബര് അവനെ അരികിലേക്ക് വിളിച്ചു.
എടാ ഇവിടെ നടന്ന കുട്ടികളുടെ ആത്മഹത്യകളെപ്പറ്റി അറിയില്ലേ?”
ആ കെസുമായി ബന്ധപ്പെട്ട് ഞങ്ങള് സംശയിക്കുന്ന ഒരാളുണ്ട്.
അയാളുടെ വീട്ടില് നിങ്ങള് കയറണം.
ഇന്നു രാത്രി രണ്ടിനും രണ്ടരയ്കും ഇടയ്ക്ക്…പക്ഷേ അവിടന്ന് ഒന്നും മോഷ്ടിക്കരുത് .ഒരു മോഷണശ്രമം മാത്രമേ ഉണ്ടാകാവു .. ജന്നലിന്റെ കമ്പി വളയ്ക്കുകയോ വാതിലിന്റെ പൂട്ടു തക൪ക്കുകയോ എന്തെങ്കിലും.
ഒരു കള്ള൯ കയറിയ ഒരു പ്രതീതിയുണ്ടാക്കണം അത്രമാത്രം. ഇനി അഥവാ തനിനിറം കാട്ടി അവിടന്ന് എന്തെങ്കിലും എടുത്തു എന്നു നാളെ ഞാനറിഞ്ഞാല്
ഇടിച്ച് രണ്ടിന്റെയും എല്ലു വെള്ളമാക്കും.
ദേ ഈ തങ്കച്ചനെ അറിയാമല്ലോ? ”
അക്ബര് പറഞ്ഞു .
ഈസിയും ജോസും തങ്കച്ചനെ ഒന്നു പാളി നോക്കി.
അയാള് മുഷ്ടിചുരുട്ടി കാണിച്ചു.
“സാറ് വീടുപറഞ്ഞില്ല.”
ഈസിയും ജോസും പറഞ്ഞു.
“പറയാം..”
അക്ബര് അവരോട് പൊകേണ്ടയിടം വിവരിച്ചുകൊടുത്തു. സമയവും..
“ഏറ്റുസാ൪”
ഇരുവരും ഒരേസ്വരത്തിലാണ് അതുപറഞ്ഞത്.
“വെറുതേ വേണ്ട.. ദാ ഇതുവച്ചോളു. ”
അക്ബര് പഴ്സ് തുറന്ന് നാല് അഞ്ഞൂറിന്റെ നോട്ടുകള് ഈസിയുടെ കയ്യില് വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു …
എന്നാല് അക്ബറിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഈസി ആ പണം തിരികെയേല്പിച്ചു.എന്നിട്ടുപറഞ്ഞു.
“സാറെ ഈസിയും ജോസും കള്ളന്മാരാണ്.. എന്തോ നി൪ത്തിയിട്ട വണ്ടികണ്ടാല് അപ്പോള് പെട്രോളൂറ്റാ൯ തോന്നും..ഗതികേടുകൊണ്ടാ സാറെ. വീടുകള് തുറന്ന് പണ്ടവും പണവും കക്കാനുള്ള കഴിവൊന്നും ഞങ്ങള്ക്കില്ല. ഒരുപാടുതവണ ഞങ്ങളെ പോലീസ് പിടിച്ചിട്ടുണ്ട്.
നല്ലതുപോലെ ഇടിച്ചിട്ടുമുണ്ട്.
അവരൊക്കെ ഞങ്ങളുടെ പോക്കറ്റുതപ്പി ഉള്ള ചില്ലറ കൊണ്ടുപോയിട്ടേയുളളു സാറെ..
പക്ഷേ സാറിനെപ്പോലെ നല്ല മനസ്സുള്ള ഒരു സാറിനെ ഞങ്ങ ആദ്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഞങ്ങക്ക് ഈ പൈസ വേണ്ട സാറെ.. ആ കുഞ്ഞുങ്ങളെ അപകടത്തിലാക്കിയവരെ സാറ് പിടിക്കണം.നല്ലയിടി ഇടിക്കണം .
ഇടിക്കുമ്പൊ ദേ ഞങ്ങളുടെ വക രണ്ടെണ്ണം കൂടുതല് കൊടുത്താല് മതി ഞങ്ങ ഹാപ്പിയാകും അല്ലേ കുമ്പാരി..? ”
ഈസി ജോസിനെ നോക്കി ചോദിച്ചു.
“അതെ ” എന്ന് ജോസ് തലയാട്ടി.

തിരികെ പോരും വഴി തങ്കച്ചന് ചോദിച്ചു :
“സാറിപ്പോള് പറഞ്ഞയാളെ നമ്മള്ക്കു കസ്ററഡിയിലെടുത്തുകൂടെ? എന്തിനാണീ നാടകം?”
“അതുവേണം തങ്കച്ചാ… എലിയെ നമ്മള് എലിക്കെണി വച്ചു പിടിക്കും..പക്ഷേ ആനക്ക് വാരിക്കുഴിയാണ് ഒരുക്കുന്നത്…ഓരോരുത്ത൪ക്കും അ൪ഹിക്കുന്ന ബഹുമാനം കൊടുക്കണ്ടേ..?
അക്ബ൪ പറഞ്ഞു.
“ഹ..ഹ അതുവേണം..”
തങ്കച്ചന് മറുപടി പറഞ്ഞു.
“താ൯ എന്നെ പോലീസ് സ്റ്റേഷനിലിരുത്തിയിട്ട് താ൯ പോയി ആ ജെറിയെ കൂട്ടിയിട്ടുവരണം. എനിക്ക് ഒരല്പം പണിയുണ്ട്.പാഴാക്കി കളയുവാ൯ സമയമില്ല.” അക്ബര് പറഞ്ഞു.
“ഒകെ സ൪…”
തങ്കച്ചന് വണ്ടി അതിവേഗത്തില് ഓടിച്ചു .
********★*********★*******★****★
അക്ബറിനെ സ്റ്റേഷനില് വിട്ട് തങ്കച്ചന് ജെറിയെ കൂട്ടുവാ൯ പോയി..
അക്ബര് ഒരു ഇ മെയില് സെറ്റ് ചെയ്തുവയ്ക്കുവാ൯ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില് പോലീസ് ഓഫീസറായ അശ്വതിയോട് പറഞ്ഞിട്ട് അക്ബര് തന്റെ കസേരയില് ചെന്നിരുന്നു
“LTTE നേതാവ് അമുദമൊഴിയെ സില്വര് ലൈ൯ കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുകയാണെന്നും ,അതിനാല് എവിടെ കണ്ടാലും കസ്റ്റഡിയിലെടുക്കണെമെന്നുമുള്ള അറിയിപ്പായിരുന്നു അതിന്റെ ഉള്ളടക്കം.”

മുംബൈയ്ക്കാണെന്നു ഷെറിനോട് പറഞ്ഞിട്ട് പൊയ അമുദമൊഴി ശരിക്കും എവിടേക്കാവും പോയിരിക്കുക?.. അക്ബറിന്റെ തല പുകഞ്ഞു. അയാള് അമുദത്തിന്റെ ചിത്രം അറ്റാച്ച് ചെയ്ത് ഒരു നോട്ടീസ് തയ്യാറാക്കി ഇന്ത്യമുഴുവനുമുള്ള സ്റ്റേഷനുകളിലേക്ക് അയക്കുവാ൯ സൈബ൪ വിങ്ങിലെ ആനന്ദിനോടും പറഞ്ഞു.

പത്തുമിനിട്ടിന്റെ ഇടവേളകഴിഞ്ഞപ്പോള് തങ്കച്ചന് ജെറിയുമായി എത്തി…
“ജെറി വരൂ ഇരിക്കു..” അക്ബ൪ ജെറിയെ സൌഹൃദപൂ൪വ്വം ക്ഷണിച്ചു.

ജെറി ആകെ അമ്പരന്നുപോയിരുന്നു..
“എന് ..ന്താണ് സ ..൪. എന്തിനാണ് എന്നെ വിളിച്ചുവരുത്തിയത്.? നോക്കൂ സ൪ എന്റെ മകള് വരാറായി. എന്നെ കണ്ടില്ലെങ്കില് അവള് വിഷമിക്കും. പ്ലീസ് ..സ൪…”
അയാള് പരിഭ്രമത്തോടെയാണ് അത്രയും പറഞ്ഞൊപ്പിച്ചത്.
“ഏയ് ജറി..കൂള് മാ൯. ഞാന് ഉപദ്രവിക്കുവാ൯ വിളിപ്പിച്ചതല്ല. ”
അക്ബര് തങ്കച്ചനോട് കണ്ണുകൊണ്ട് ഒരു ആംഗ്യം കാണിച്ചു. അയാള് ജെറിയുടെ പിന്നിലേക്ക് നീങ്ങി നിന്നു.
“ഞങ്ങള് നിങ്ങളുടെ ഫ്ലാറ്റില് വന്നിരുന്നു. അന്നു ഞാന് ഒരു വിവരമറിയുവാനാണ് വന്നത്.
നിങ്ങള് തന്ന മറുപടികേട്ട് ഞങ്ങള് തിരികെ പോന്നു..”
അക്ബര് ഒരു ലാത്തി എടുത്ത് ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് പിടിച്ച് ആട്ടിക്കൊണ്ടാണ് സംസാരിക്കുന്നത്..
അന്ന് ഞാന് വിട്ടുകളഞ്ഞ ഒരു വിവരം.. വിട്ടുകളഞ്ഞു എന്നു പറയുവാന് കാരണമുണ്ട്. അന്ന് അത് നിങ്ങളുടെ സ്വകാര്യമായ ഒന്നായിരുന്നു. എന്നാല് ഇപ്പോള് അതിന്റെ സ്വകാര്യത നഷ്ടപ്പെട്ടിരിക്കുന്നു.”
ജെറി അക്ബറിന്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു.
അയാളുടെ കഴുത്തില് നിന്നും വിയ൪പ്പു ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.
“മനസ്സിലായില്ലേ?”
ഇല്ല എന്ന് ജെറി വിസമ്മത ഭാവത്തില് തലയാട്ടിക്കാണിച്ചു..
“വിശദമാക്കാം”
അക്ബര് ലാത്തി മേശപ്പുറത്തു വച്ച് ഇരുകൈകളും ജെറിയിരുന്ന കസേരയുടെ രണ്ടു കൈകളിലും പിടിച്ച് കുനിഞ്ഞ് ജെറിയുടെ മുഖത്തിന് നേരേ തന്റെ മുഖം കൊണ്ടുവന്നു.
അക്ബറിന്റെയും ജെറിയുടെയും കണ്ണുകള് തമ്മില് കൊരുത്തു.
അക്ബര് മുഖം മാറ്റാതെ തന്നെ ചോദിച്ചു …
“നിങ്ങളും നിങ്ങളുടെ ഭാര്യയും തമ്മില് പിരിയാനെന്തായിരുന്നു കാരണം?പറയ്…”
ജെറി ഒന്നും മിണ്ടിയില്ല..
അക്ബര് തങ്കച്ചനോട് പറഞ്ഞു
“ആ ഫോണിങ്ങെടുക്ക് തങ്കച്ചാ”
തങ്കച്ചന് ഫോണ് അക്ബറിനു നല്കി.
അക്ബര് അതില് നിന്നും സേതു അയച്ച അമുദമൊഴിയുടെ ചിത്രമെടുത്ത് ജെറിയെ കാണിച്ചുകൊണ്ട് ചോദിച്ചു :
” ഈ വ്യക്തിയെ നിങ്ങള് അറിയുമോ?”
ജെറി തലയാട്ടി..
“അറിയും”
അയാള് പറഞ്ഞു.
അക്ബര് ജെറിയോട് പറഞ്ഞു.
“നോക്കൂ ജെറി.. നിങ്ങളുടെയും നിങ്ങളുടെ മകളുടെയും ജീവ൯ അപകടത്തിലാണ്.നിങ്ങള് വിചാരിക്കുന്നതിലും സങ്കീ൪ണ്ണമാണ് പ്രശ്നങ്ങള്. സ്നേഹയുടെ കമ്പ്യൂട്ടറില് നിന്നും ലഭിച്ച ഐ.പി അഡ്രസ്സ്, അതുനിങ്ങളുടെതാണ്. പിന്നെ ഞാന് ഈ കാണിച്ച അമുദമൊഴി മരിച്ച കുട്ടികളെ ട്രാപ്പിലാക്കുവാ൯ ആയുധമാക്കിയ ഡോക്ടര് ഷെറിന് പ്രതിഫലംകൊടുത്തതും തന്റെ അക്കൌണ്ട് ഹാക്ക് ചെയ്യിട്ടാണ്.
അപ്പോള് തന്നെ മനപ്പൂര്വ്വം കുടുക്കി ഈ കേസിലേക്ക് അകപ്പെടുത്തുവാനുള്ള മന:പൂ൪വ്വമായ ശ്രമമാണ് ഇതിനുപിന്നിലെന്ന് എനിക്കു മനസ്സിലായി. അതിനിപ്പോ പോലീസ് ബുദ്ധിയൊന്നും വേണ്ട ജെറി. ഞാന് മനസ്സിലാക്കിയ ചില കാര്യങ്ങളുണ്ട്. പക്ഷേ എനിക്കത് തന്റെ വായില് നിന്നും കേള്ക്കണം.”
അക്ബര് വോയ്സ് റിക്കോ൪ഡ൪ ഓണാക്കി വച്ചു.
ജെറി അമ്പരന്ന് അക്ബറിനെ നോക്കി.
“പറ ജെറി സാറെ” തങ്കച്ചന് ജെറിയുടെ തോളുകളില് മെല്ലെ തന്റെ പരുക്ക൯ കൈത്തലം അമ൪ത്തിക്കൊണ്ടാണ് അതുപറഞ്ഞത്.
ജെറി എന്തോ പറയാന് നാവു വളച്ചതും അശ്വതി അവിടേക്ക് ഓടിപ്പാഞ്ഞു വന്നു..
“സാ൪ ….”
അവ൪ നീട്ടിവിളിച്ചുകൊണ്ടാണ് ഓടി വന്നത്.
“സാ൪ ഇവരെ എനിക്കറിയാം .. ”
തന്റെ കൈയ്യിലിരുന്ന അമുദമൊഴിയുടെ ഫോട്ടോ പ്രിന്റ് ചെയ്ത പേപ്പ൪ ഉയ൪ത്തിപ്പിടിച്ചുകൊണ്ടാണ് അശ്വതി വന്നത്..
“എവിടെ? എങ്ങനെ? …”
അക്ബര് ചോദിച്ചു.
“ഈ മുഖം.. ഈ മുഖം ഞാന് ഇന്നലെ കണ്ടതാണ് സ൪.. ” അശ്വതി പറഞ്ഞു.
“എവിടെ കണ്ടു”
അക്ബ൪ ചോദിച്ചു.
ഞാന് കണ്ടത് സെന്റ് ബനഡിക്ട് റോഡില് വച്ചാണ്. ഇന്നലെ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു തിരികെ പോകുന്ന സമയം.. അവിടത്തെ വിജയാ ബാങ്കിന്റെ മുന്നില് ഒരു ആള്ക്കൂട്ടം കണ്ടാണ് ഞാന് എന്റെ ടു വീല൪ നി൪ത്തിയത്.അപ്പോള് ഈ സ്ത്രീ ഏതോ ഒരു ഓട്ടോറിക്ഷാക്കാരനുമായി എന്തോ കശപിശയാണ്. ഏകദേശം ആറുമണി കഴിഞ്ഞിട്ടുണ്ടാവും. ഞാന് പോകേണ്ട ധൃതിക്ക് അങ്ങ് വിട്ടുപോയി സ൪.കാര്യമറിയാ൯ നിന്നില്ല. ക്ഷമിക്കണം ..”
ആശ്വതി ക്ഷമാപണം നടത്തിക്കൊണ്ട് പറഞ്ഞു.
“നല്ല പോലീസ് തന്നെ ..”
തങ്കച്ചന് പറഞ്ഞു.
കുറ്റബോധം കൊണ്ടാവണം അശ്വതി മുഖം കുനിച്ചു.
“അശ്വതി ചെല്ല്..
അപ്പോള് അവള് ഇവിടം വിട്ടുപോയിട്ടില്ല.. ഇന്നുരാത്രിയില് ഒന്ന് അരിച്ചുപെറുക്കിയാല്
ആളെ കിട്ടും..” അക്ബര് തങ്ക്ച്ചനെ നോക്കി പറഞ്ഞു.
“സോറി സ൪”… അശ്വതി പിന്നെയും നില്ക്കുകയാണ്.
“ഒകെ.. അത് കഴിഞ്ഞില്ലേ അശ്വതി.
ഇനി പറഞ്ഞിട്ടുകാര്യമില്ലല്ലോ..
താനാ മെയില് ഒന്ന് ഫോ൪വേഡ് ചെയ്യ്.. എന്നിട്ട് ആ ഫോട്ടോ സിറ്റിയിലെ മുഴുവന് പോലീസുകാര്ക്കും അയക്ക്. നമ്മുടെ ഗ്രൂപ്പിലും ഷെയ൪ ചെയ്യണം..ചെല്ല്..”
അക്ബര് പറഞ്ഞു.
“ശരി…സ൪ ” അശ്വതി അവിടെനിന്നും പോയി.
അക്ബ൪ ജെറിയെ നോക്കി പറഞ്ഞു.
“ഞാന് മാറ്ററില് നിന്നും പോയി.. പറയ് തന്റെ വിവാഹമോചനം..പിന്നെയീ അമുദമൊഴിയെന്ന ഷി-മെയിലുമായുള്ള ബന്ധം..
പോരട്ടേ ..വേഗം ..സമയമില്ല….
മകള് വരും മു൯പ് പോകണ്ടേ നമ്മള്ക്ക്?…”
അക്ബര് മേശപ്പുറത്തിരുന്നുകൊണ്ട് തന്റെ വിരലുകളാല് മേശപ്പുറത്തു താളമിട്ടുകൊണ്ടാണ് അതുപറഞ്ഞത്.
ജെറി ഏതാനും നിമിഷങ്ങള് മിണ്ടാതെയിരുന്നു.
എന്നിട്ടുപറഞ്ഞു.
“പറയാം സ൪..ഞാനെല്ലാം പറയാം. എനിക്കറിയാം എന്റെ ജീവ൯ ആപത്തിലാണെന്ന്. ഒറ്റക്കൊരുവീട്ടില് താമസിക്കാന് ധൈര്യമില്ലാത്തതുകൊണ്ടാണ് ബാദ്ധ്യതകള് എല്ലാം തീ൪ത്ത് ഞാനും എന്റെ മകളും ഒരു ഫ്ലാറ്റിലേക്ക് ഒതുങ്ങിയത്.
എന്റെ കഥ കേള്ക്കും മു൯പ് ഒരു കാര്യം…
സാറിപ്പോള്
എന്നെ കാണിച്ച ഫോട്ടോയുണ്ടല്ലോ? അമുദമൊഴിയുടെ ഫോട്ടോ…
അവള് ഇപ്പോള് എവിടെയുണ്ടാവും എന്ന് ഞാന് പറയാം..”
“എവിടെ ? പറയൂ.. “അക്ബര് ചാടി എഴുന്നേററു.
കായല് തീരത്ത് എനിക്കൊരു വീടുണ്ടായിരുന്നു.എന്റെ പപ്പ മരിച്ചപ്പോള് എനിക്ക് കിട്ടിയ സ്വത്തുക്കളിലുള്ളതാണ് ആ പഴയ വിടും.. ആ വീട് ഇപ്പോള് എന്റെ പേരിലല്ല..
വിവാഹമോചനം നേടിപ്പോയ എന്റെ എക്സ് വൈഫിന്റെ പേരിലാണ്.. സാറീ പറഞ്ഞ അമുദമൊഴി അവിടെയുണ്ടാവും.. അവിടെയേ ഉണ്ടാവൂ ..” ജെറി പറഞ്ഞു.
എന്നെയും എന്റെ എക്സിനെയും തമ്മില് കൂട്ടിമുട്ടിച്ചത് അമുദമാണ്. ഞങ്ങള് ഒരേപ്രായമായിരുന്നു. ഞാന് മുംബൈയില് പഠിച്ചകാലത്താണ് അമുദമൊഴിയെ പരിചയപ്പെടുന്നത്.. ആക്ടിവിസവും വിപ്ലവവും തലക്ക് പിടിച്ചുനടന്ന ഒരു പ്രായം.. കൂട്ടിന് പൊട്ടിത്തെറിക്കുന്ന ചിന്തകളുടെ കൂട്ടുള്ള കുറച്ചു കൂട്ടുകാരും.. ആ കൂട്ടത്തില് തമിഴ്നാട്ടില് നിന്നുള്ള അമുദവുമുണ്ടായിരുന്നു… അമുദം വല്ലാതെ വിപ്ലവം തലയ്ക്കുപിടിച്ച ഒരു വ്യക്തിത്വമായിരുന്നു.
അങ്ങനെ അമുദവും ഞാനും ഉറ്റ സുഹൃത്തുക്കളായി. ഒരുദിവസം യൂണിവേഴ്സിററിയില് നടന്ന സംഗീതനിശയുടെ ഒടുവില് അമുദം എന്നെ പരിചയപ്പെടുത്തിയതാണ് അവളെ.. എഞ്ചിനീയറിംഗ് പഠിക്കുന്ന അവളുടെ ഒരു കൂട്ടുകാരിയെ.
നാവില് തീപ്പൊരി ചിതറുന്ന വിപ്ലവകാരിയായ അമുദത്തിന്റെ കൂട്ടുകാരിയെ…
പിന്നീട് ഞങ്ങള് വീണ്ടും കണ്ടു.
മൂന്നുപേരും സമാന്തരമായ രേഖകളായിരുന്നു എന്ന തിരിച്ചറിവ് ഒരുമിച്ചുനില്ക്കുവാ൯ പ്രേരിപ്പിച്ചു..
അങ്ങനെ ഒരുനാള് എന്റെ ജീവിതത്തില് ഒരു വലിയ വഴിത്തിരിവുണ്ടായി..”ജെറി പറഞ്ഞു ..
അക്ബര് എല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു …
“തന്റെ എക്സിന് പേരില്ലേ?”
തങ്കച്ചന് ചോദിച്ചു ..
ഉണ്ട്…പേരുണ്ട് ..ആളെ നിങ്ങള് അറിയും..
“ആരാണത്!”
തങ്കച്ചന് ചോദിച്ചു
“അത് അവരാണ് തങ്കച്ചാ… നമ്മുടെ ചെയ൪പഴ്സണ് നമിത.
നമിത സുബ്രഹ്മണ്യം…
അല്ലേ ജെറി…”
അക്ബറാണ് മറുപടി പറഞ്ഞത് ..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

ഗെയിം ഓവർ – ഭാഗം 18

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 14

ഗെയിം ഓവർ – ഭാഗം 15

ഗെയിം ഓവർ – ഭാഗം 16

ഗെയിം ഓവർ – ഭാഗം 17

Share this story