ഗീതാർജ്ജുനം: ഭാഗം 5

Geetharjunam

എഴുത്തുകാരി: ധ്വനി

പറന്നുപോയ കിളികളെയെല്ലാം കൂട്ടിൽ പിടിച്ചു കേറ്റി സ്വബോധം വീണ്ടെടുത്ത് ഗീതു സാർ എന്ന് വിളിക്കാൻ തുടങ്ങിയതും അവൾക്ക് നേരെ വലിയൊരു ഫയൽ എറിഞ്ഞു കൊടുത്തിട്ട് "I need the final report before 5'o clock..." എന്ന് പറഞ്ഞു അർജുൻ അലറി.. നീ ഭയങ്കര സ്മാർട്ട്‌ അല്ലെ രാവിലത്തെ സംഭവത്തോടെ അതെനിക് മനസിലായി. വാചകംഅടിക്കാൻ മാത്രമാണോ അതോ തരുന്ന ജോലിയിലും ഈ കഴിവ് ഉണ്ടോന്ന് ഞാൻ ഒന്ന് നോക്കട്ടെ.. ഏൽപ്പിക്കുന്ന ജോലി കൃത്യമായി ചെയ്ത് തരണം അതെനിക്ക് നിർബന്ധമാണ്..അതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ പിന്നെ ഈ ജോലിയിൽ തുടരാമെന്ന് കരുതണ്ട.. മനസിലായോ?? എന്നവൻ ചോദിച്ചു മനസിലായി എന്നവൾ തലയാട്ടി.. now get out എന്ന് പറഞ്ഞതും ഉള്ള ജീവനും കൊണ്ട് ഗീതു ക്യാബിനിൽ നിന്നും ഓടിയ ഓട്ടം അവളുടെ സീറ്റിൽ വന്നിരുന്നപ്പോൾ ആണ് നിന്നത് നീട്ടി ശ്വാസം വലിച്ചുവിട്ടു അവിടെ ഇരുന്ന ഗ്ലാസിലെ വെള്ളവും അടുത്തിരുന്ന മഞ്ജുവിന്റെ സീറ്റിൽ ഇരുന്ന വെള്ളവും അവൾ അകത്താക്കി.

ഈ പരാക്രമങ്ങൾ എല്ലാം നേരത്തെ പ്രതീക്ഷിച്ചത് കൊണ്ട് തന്നെ മഞ്ജുവും അനുവും അവളുടെ ചെയ്തികൾ ഒന്നും ശ്രദ്ധിക്കാതെ ജോലി തുടർന്ന് രണ്ടിനെയും കണ്ണുരുട്ടി നോക്കി എന്തോ പറയാൻ തുടങ്ങിയതും കാറ്റുപോലെ രണ്ടുപേർ അവരുടെ അടുത്തേക്ക് വന്നു അവരുടെ ഓപ്പോസിറ്റ് ആയിരുന്നു കാർത്തിയുടെയും അഭിയുടെയും സീറ്റ്‌. അഭിയുടെ ഊറ്റികുടിക്കുന്ന നോട്ടം കണ്ടപ്പോൾ തന്നെ അനു തല ഉയർത്തി നോക്കുന്ന പരിപാടി നിർത്തി അവളുടെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു. മഞ്ജുവിനോടായി ഗീതു നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങിയതും അവൾക്ക് മുന്നേ അവൾ അതെല്ലാം ഇങ്ങോട്ട് പറഞ്ഞത് കേട്ട് ഗീതുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി.. അങ്ങനെ അനു പറഞ്ഞതെല്ലാം മഞ്ജു ഗീതുവിനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും ഇന്ന് ആരെയാണോ കണി കണ്ടതെന്നോർത് തലക്ക് കൈവെച്ചു ഇരുന്നപ്പോഴാണ് തന്റെ മുന്നിൽ കിടക്കുന്ന ആ ഫയൽ തന്നെ നോക്കി കളിയാക്കുമ്പോലെ ഗീതുവിന്‌ തോന്നിയത് അർജുനെ മനസ്സിൽ പ്രാകി കൊണ്ട് അവൾ അത് തുറന്നുനോക്കി...

ആദ്യത്തെ രണ്ട് പേജ് മറിച്ചപ്പോൾ തന്നെ വളരെ എക്സ്‌പീരിയൻസ്ഡ് ആയ ഒരാൾക്ക് മാത്രമേ ഈ വർക്ക്‌ പെർഫെക്ട് ആയി ചെയ്തു തീർക്കാൻ സാധിക്കുകയുള്ളു എന്നവൾക്ക് മനസിലായി.. എങ്കിലും പിന്മാറാൻ അവൾ തയ്യാറായില്ല .തന്റെ കഴിവിന്റെ പരമാവധി അവൾ ശ്രമിച്ചു കൊണ്ടിരുന്നു. ഈ സമയം കാർത്തിയും അഭിയും അനുവും മഞ്ജുവും തമ്മിൽ പരിചയപ്പെട്ടു കണ്ണുകൾ കൊണ്ട് അനുവിനെ നോക്കി കൊല്ലുകയാണ് അഭി എങ്കിൽ വാചകമടിച്ച് മഞ്ജുവിന്റെ ചെവി തിന്നുന്ന തിരക്കിലായിരുന്നു കാർത്തി തങ്ങളെ പോലെ തന്നെ ത്രിമൂർത്തികൾ ആണ് അർജുൻ കാർത്തിയും അഭിയും എന്നവർക്ക് മനസിലായി. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും ശല്യം കണ്ടില്ലെന്ന് നടിക്കുകയെ അവർക്ക് വഴി ഉണ്ടായിരുന്നുള്ളൂ. വൈകാതെ തന്നെ അഭിയല്ല കാർത്തിയാണ് കാട്ടുകോഴി എന്ന സത്യം അനു തിരിച്ചറിഞ്ഞു അത്പോലെയായിരുന്നു കാർത്തിയുടെ വാചകം കേട്ട് ഇരിക്കുന്ന മഞ്ജുവിന്റെ അവസ്ഥ.. ഉച്ചക്ക് ലഞ്ച് ബ്രേക്കിന്റെ ടൈമിൽ ഗീതുവിന്റെ ഒക്കെ ഒപ്പം തന്നെ അഭിയും കാർത്തിയും സ്ഥാനം പിടിച്ചു.." ഡി കുഞ്ചു വേഗം വേണം ഞാൻ ആ വർക്ക്‌ ചെയ്തുതീർന്നിട്ടില്ല.. "കുഞ്ചുവോ?? കാർത്തി സംശയത്തോടെ ചോദിച്ചു "ആഹ് അത് മഞ്ജുനെ അടുപ്പമുള്ളവർ അങ്ങനെയാ വിളിക്കാറ് "

"ഓഹോ എങ്കിൽ ഞാനും ഇനി അങ്ങനെ വിളിക്കാം കാർത്തി ഉത്സാഹത്തോടെ പറഞ്ഞു " "അയ്യോ വേണ്ട അത് അടുപ്പമുള്ളവർ മാത്രം വിളിക്കുന്നതാ.. " മഞ്ജുവിന്റെ ഡയലോഗ് കേട്ടപ്പോൾ തന്നെ കാറ്റുപോയ ബലൂൺ പോലെയായി.. അഭി പക്ഷെ ഗീതുവിനും അനുവിനും ഒപ്പം ചേർന്ന് മഞ്ജുവിന്റെ ഡയലോഗ് കേട്ട് പൊട്ടി ചിരിച്ചു അവനെ കണ്ണുരുട്ടി പേടിപ്പിച്ചു ചമ്മൽ മറച്ചു കാർത്തി പറഞ്ഞു "എന്നെ വളരെ അടുപ്പം ഉള്ളവർ മാത്രം വിളിക്കുന്നത് കുക്കു എന്നാണ് മഞ്ജുവും ഇനി അങ്ങനെ വിളിച്ചോളൂ കാർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.. " " അയ്യയ്യോ അത് ഒട്ടും വേണ്ട അത് അടുപ്പം ഉള്ളവർ മാത്രം വിളിക്കുന്നതല്ലേ അത്കൊണ്ട് വേണ്ട ഞാൻ കാർത്തിക് എന്നുതന്നെ വിളിച്ചോളാം "കാർത്തിയുടെ ആ നീക്കത്തെയും വളരെ വിദഗ്‌ധമായി മറികടന്നു മഞ്ജു പറഞ്ഞു അതുംകൂടി കേട്ടപ്പോ ഇഞ്ചി കടിച്ച അണ്ണാനെ പോലെയായി കാർത്തിയുടെ അവസ്ഥ ഗീതുവും അനുവും ഇതൊക്കെ കണ്ട് ചിരി അടക്കിപ്പിടിച്ചു ദയനീയതയോടെ അഭിയെ നോക്കിയപ്പോൾ "ഏറ്റില്ല അളിയാ ഇവളെ വളക്കാൻ നീ പാടുപെടും നീ അടുത്ത നമ്പർ ഇറക്ക് " അഭി പറഞ്ഞു പിന്നീട് കാർത്തി തന്റെ സ്കൂളിലെയും കോളേജിലെയും വീരശൂര പരാക്രമങ്ങൾ വിവരിച്ചു കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു മഞ്ജുവിന്..

ഇടക്ക് അവൾ പറ്റുന്ന രീതിയിൽ അവനിട്ടു താങ്ങുന്നും ഉണ്ടായിരുന്നു.. ഈ സമയം അഭി തന്റെ പുറകെ നടന്ന പെൺകുട്ടികളുടെ ഇല്ലാത്ത ലിസ്റ്റ് വിവരിക്കുകയായിരുന്നു അനുവിന് മുൻപിൽ ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ടിരുന്ന ഗീതുവിന്റെ മുഖത്തെ ചിരി മായ്ക്കാൻ ആയി ഒരാളുംകൂടി അവിടേക്ക് നടന്നു അടുത്തു.ആരാണെന്ന് പറയണ്ടല്ലോ അവൻ തന്നെ നമ്മുടെ ഹീറോ.. ഒടുക്കം അർജുനെയും കാർത്തിയും അഭിയും അവിടെ പിടിച്ചിരുത്തി.. ഗീതു കാര്യമായി ഒന്നും കഴിക്കാതെ ജോലിയുണ്ട് എന്നുപറഞ്ഞു അവിടുന്ന് എഴുന്നേറ്റു. അങ്ങനെ അർജുൻകൂടി വന്നപ്പോൾ മഞ്ജുവും അനുവും കൂടി നൈസ് ആയിട്ട് അവിടുന്ന് മുങ്ങി... പിന്നെ അർജുൻ അഭിയേയും കാർത്തിയെയും ഒന്ന് നോക്കി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ പോലെ കാർത്തി പറയാൻ തുടങ്ങി "അതായത് അർജുൻ അതുണ്ടല്ലോടാ അതില്ലേ " ഏതില്ലെന്ന് പറയുന്നുണ്ടേൽ പറയെടാ "അർജുൻ ശബ്ദമുയർത്തിയപ്പോൾ കാർത്തി രണ്ടും കല്പ്പിച്ചു പറയാൻ തുടങ്ങി

"ഡാ ഇവനില്ലേ ഈ അഭി ഇവൻ ആ അനാമികയോട് ഒറ്റ നോട്ടത്തിൽ തന്നെ lub ❤️അപ്പോൾ ഇവൻ ആ കൊച്ചിനെ വളക്കാൻ നോക്കുമ്പോൾ ഇവനൊരു കമ്പനി വേണോലോ ഇവൻ ഈ പെൺകുട്ടികളുടെ സൈക്കോളജി അറിയില്ലലോ അത്കൊണ്ട് ഞാൻ ഇവൻ മാതൃക ആവാമെന്ന് കരുതി " "എങ്ങനെ"അർജുൻ മനസിലാകാത്ത പോലെ ചോദിച്ചു "അതായത് അനാമികയെ പ്രേമിക്കാൻ ഞാൻ ഇവനെ സഹായിക്കും.. എങ്ങനെ പ്രേമിക്കണം എന്നും എങ്ങനെ വളച്ചെടുക്കണം എന്നും പെൺകുട്ടികളുടെ വീക്നെസ് എന്താണെന്നും ഒക്കെ ഞാൻ മഞ്ജിമയെ വളച്ചെടുത്തു കാണിച്ചുകൊടുക്കും ഒരു മാതൃകപോലെ 😁😁😁എങ്ങനെയുണ്ട്??? "മ്മ് കലക്കി അപ്പോൾ നാളെ തന്നെ രണ്ടും സ്ഥലം വിടാൻ റെഡി ആയിക്കോ ആദ്യമേ ഞാൻ പറഞ്ഞതാ കോഴിത്തരം ഇവിടെ ഇറക്കല്ലെന്ന് രണ്ടിനെയും തൂക്കിയെടുത്തു വെളിയിൽ കളയണ്ട സമയം കഴിഞ്ഞു എന്നാലും ഒറ്റദിവസം കൊണ്ട്🤔 നിനക്കൊക്കെ പ്രാന്താണോടാ പെണ്പിള്ളേരുടെ പുറകെ പോകാൻ (തണ്ണീർമത്തനിലെ മെൽവിൻ പറയുംപോലെ അർജുൻ പറഞ്ഞുനിർത്തി )

അതായത് അളിയാ ഈ love ന്റെ ശാസ്ത്രം അറിയാത്ത നിനക്ക് അതെന്താണെന്ന് മനസിലായെന്ന് വരില്ലാ കാരണം നീ കുട്ടിയാണ് മോഹൻലാൽ സ്റ്റൈലിൽ കാർത്തിയും പറഞ്ഞു.. അഭിയെ നോക്കിയപ്പോൾ അവൻ അനു പോയ വഴിയേ കണ്ണും നട്ടിരിക്കുകയായിരുന്നു.. ഡാ അർജുൻ ഒന്ന് ശബ്ദമുയർത്തിയപ്പോളേക്കും അഭി സ്വപ്നത്തിൽ എന്നപോലെ ഞെട്ടി ഉയർന്നു "നീ സീരിയസ് ആണോ ശെരിക്കും ഇഷ്ടം തോന്നിയിട്ടാണോ അതോ?? അർജുൻ മുഖാവരയില്ലാതെ അഭിയോട് ചോദിച്ചു "പൊന്നളിയ സീരിയസ് ആ ഇന്ന് രാവിലെ ആ പച്ചമുളക് ബൊക്ക നീട്ടിയപ്പോൾ പെണ്ണുകാണാൻ ചെല്ലുമ്പോൾ ചായ നീട്ടുന്ന ഫീൽ ആയിരുന്നു ഈ love at first sight ഇല്ലേ അത് തോന്നിയെടാ എനിക്ക്.. ആദ്യം ഞാൻ കാര്യമാക്കിയില്ല പക്ഷെ പിന്നെയും എന്റെ കണ്ണ് ദേ ആ കൊച്ചിന്റെ നേരെ പൊക്കോണ്ടിരിക്കുവാ എത്രെ ശ്രെമിച്ചിട്ടും പറ്റണില്ല.. നീ കേട്ടിട്ടില്ലേ പ്രണയം ചിലപ്പോൾ ഒരാളെ പ്രാന്തനാക്കാൻ വരെ കഴിയുന്ന ഒരു അത്ഭുത പ്രതിഭാസം ആണെന്ന് സത്യം ആയിട്ടും അസ്ഥിക്ക് പിടിച്ചളിയാ നീ കൂടെ നിന്നില്ലേലും പ്രശ്നം ഇല്ല വേണ്ടെന്ന് വെക്കാൻ പറയല്ല് അഭി കൈകൂപ്പി പറഞ്ഞു..ഞാനും പറഞ്ഞനോക്കിയതാ പക്ഷെ കേൾക്കുന്നില്ല അതാ " അഭി പറഞ്ഞുനിർത്തി..

" നീ വേണ്ടെന്ന് വെക്കാൻ ആരോട് പറഞ്ഞെന്നാ "കാർത്തി ചോദിച്ചു "എന്റെ മനസിനോട് തന്നെ കേൾക്കുന്നില്ലടാ " അഭി അർജുനെ നോക്കി "മ്മ് ശരി പറയുന്നില്ല പക്ഷെ വെറുതെ എന്റെ ഇമേജ് കൂടി കളയരുത് ആ പെണ്ണിന് അങ്ങനെയൊന്നും ഇല്ലേൽ പിന്നീട് ശല്യത്തിനും പോവരുത് കേട്ടല്ലോ... " എല്ലാം ഡബിൾ ok എന്ന് പറഞ്ഞു അഭി അർജുനെ കെട്ടിപിടിച്ചു. അർജുൻ കാർത്തിക്ക് നേരെ തിരിഞ്ഞു "ഡാ ഇവൻ ഇപ്പോൾ പറഞ്ഞ ഈ love at first sight ഒക്കെ നിനക്ക് ഏത് പെണ്ണിന്റെ മണമടിച്ചാലും വരുന്നതായത് കൊണ്ട് ഇവൻ പറഞ്ഞത് നിന്റെ കാര്യത്തിൽ വിശ്വസിക്കാൻ പറ്റില്ല നീ പറ എന്താ മോന്റെ ഉദ്ദേശം " "അങ്ങനെ ഉദ്ദേശം ഒന്നുമില്ല ആ കാന്താരിമുളകിനു എന്നെ ഇഷ്ടമാണേൽ കുക്കുവിന്റെ കുഞ്ചു ആവാൻ വരുന്നുണ്ടോന്നു ചോദിച്ചു ഒരു ജീവിതം കൊടുക്കണം എന്നുണ്ട് " "കുക്കുവിന്റെ കുഞ്ഞുവോ 😳😳കലിപ്പന്റെ കാന്താരി എന്നൊക്കെ കേട്ടിട്ടുണ്ട് ഇത് എന്താ സംഭവം അഭി കണ്ണുതള്ളി അതുപോട്ടെ ഈ കുഞ്ചു ?? "ഡാ അതേയ് അവളെ അവളുടെ രണ്ടുകൂട്ടുകാരികൾ കുഞ്ചു എന്നാ സ്നേഹം കൂടുമ്പോൾ വിളിക്കുന്നെ എനിക്കുപിന്നെ അവളോട് എപ്പോഴും സ്നേഹം ആണല്ലോ അതാണ്‌ ഞാൻ ആ വിളി സ്ഥിരം ആക്കി "

"മ്മ് ശരി ശരി ഇനി ഞാനായിട്ട് എതിർപ്പൊന്നും പറയുന്നില്ല പക്ഷെ ആ രണ്ടെണ്ണമില്ലേ നിന്റെ പച്ചമുളകും ഇവന്റെ കാന്താരിമുളകും അതുങ്ങളുടെ കൂടെ നടക്കുന്നവൾ ഹൈഡ്രോക്ലോറിക് അസിഡിന് സൽഫ്യൂരിക് ആസിഡിൽ ഉണ്ടായപോലത്തെ ഐറ്റം ആ അതോണ്ട് സൂക്ഷിച്ചോണം എനിക്കും കൂടെ ചീത്തപ്പേര് ഉണ്ടാക്കിവെക്കരുത്.. ഉഡായിപ്പ് വല്ലതും കാണിച്ചു കൂട്ടിയാൽ രണ്ടിനെയും തൂക്കിയെടുത്തു ഞാൻ വെളിയിൽ എറിയും എന്നുപറഞ്ഞു അർജുൻ ക്യാബിനിലേക്ക് പോയി. ഈ സമയം ആ ഫയൽ നു മുന്നിൽ തലയുംകുത്തി കിടന്ന് ഫൈനൽ റിപ്പോർട്ട്‌ പ്രിപ്പയർ ചെയ്യാനുള്ള ശ്രെമത്തിൽ ആയിരുന്നു ഗീതു അങ്ങനെ ദീർഘ നേരത്തെ കഷ്ടപ്പാടിനൊടുവിൽ അവസാനം അഞ്ചുമണിയോട് അടുക്കാറായപ്പോൾ അർജുൻ തന്ന ജോലി ചെയ്തുതീർത്തു ഫയൽ ക്യാബിനിൽ കൊണ്ടുപോയി വെക്കാനായി അനുവാദം വാങ്ങാൻ അവൾ വിളിച്ചിട്ടും പ്രതികരണം ഒന്നുമുണ്ടായില്ല അതുകൊണ്ട് മാളത്തിൽ നിന്നും എലി എത്തിനോക്കുംപോലെ അവൾ ഡോർ തുറന്ന്നോക്കി

അർജുൻ അകത്തില്ലെന്ന് മനസ്സിലായതും ഗീതു വേഗം ഫയൽ ടേബിളിൽ കൊണ്ടുപോയിവെച്ചു ഗീതു ഇറങ്ങാനായി തിരിഞ്ഞതും തലയുടെ മുകളിൽ ഒരു ബൾബ് കത്തുപോലെ തോന്നി പെട്ടെന്ന് തന്നെ അവൾ ആ ഫയൽ കയ്യിലെടുത്തു ഇതെങ്ങാനും ഇനി കാണാതെ പോകുന്നു... എന്നിട്ട് ഇത് important ആണ് കമ്പനിയുടെ പ്രസ്റ്റീജ് ഞാൻ തകർത്തു... എന്ന് പറഞ്ഞുവേണം എന്നെ ഇവിടുന്ന് പറഞ്ഞുവിടാൻ അങ്ങനെയിപ്പോൾ വേണ്ട എന്നും മനസിൽ ഓർത്തു ഗീതു ചുറ്റും നോക്കി ക്യാബിൻ അകത്തു തന്നെ സെറ്റ് ചെയ്ത ഷെൽഫ് അവൾ കണ്ടു സ്റ്റൂൾ വലിച്ചിട്ടു അതിനു മുകളിൽ കേറിനിന്ന് ഷെൽഫിൽ അത് ഭദ്രമായി വെച്ച് അവൾ കീ ഉപയോഗിചു അത്‌ ലോക്ക് ചെയ്തു ശേഷം എത്ര ശ്രെമിച്ചിട്ടും കീ ഊരി പോരുന്നില്ല വലിച്ചിട്ടും കറക്കിയിട്ടും ഒന്നും ഒരു രക്ഷയുമില്ല സ്റ്റക്ക് ആയി ഇരിക്കുകയാണ് എന്ന് അവൾക്ക് മനസിലായി തന്റെ സർവ്വ ശക്തിയും എടുത്ത് കീ വലിച്ചതും സ്റ്റൂളും മറിച്ചുകൊണ്ട് മുൻപോട്ട് ആഞ്ഞുവീണു പോയി വീണതോ ഡോർ തുറന്നുവന്ന അർജുന്റെ മുകളിലേക്ക് അമ്മേ... എന്നൊരു വലിയ ഒച്ചയോടെ രണ്ടും നിലം പതിച്ചു. "നിനക്കിത് തന്നെയാണോടി പണി എന്റെ നടുവ് എന്നും പറഞ്ഞു അർജുൻ രൂക്ഷമായി അവളെ നോക്കി "പറ്റിപ്പോയി എന്ന രീതിയിൽ ദയനീയമായ ഒരു നോട്ടം അവളും തിരിച്ചുംനോക്കി

ഒരുവിധം രണ്ടുംകൂടി എഴുന്നേറ്റ് "എന്തിനായിരുന്നു ഇപ്പോൾ ഇതിനു മുകളിൽ വലിഞ്ഞുകേറി ഒരു സാഹസം "നടുവും തിരുമ്മി അർജുൻ ചോദിച്ചു "അത് സാർ തന്ന ഫയൽ ഇതിൽവെക്കാൻ കേറിയതാ" ഇതെന്തോന്നെടി എന്റെ സ്വത്തുക്കളുടെ പ്രമാണമാണോ പൂട്ടികെട്ടി വെക്കാൻ ഈ ടേബിളിൽ വെച്ചാൽപോരെ?? അതുപിന്നെ ഇത്രെയും imporatant ആയ ഫയൽ നഷ്ടപ്പെട്ടാൽ എന്റെ ജോലി പോയാലോന്നു പേടിച്ചിട്ടാ" ഒരുവിധം ഗീതു പറഞ്ഞൊപ്പിച്ചതും ഒരു പൊട്ടിച്ചിരി ആയിരുന്നു അർജുന്റെ മറുപടി കാര്യമറിയാതെ അവൾ അർജുനെ നോക്കി ഇന്ന് ഇത്രെയും നേരം ആയിട്ടും ആദ്യമായാണ് അവനൊന്ന് ചിരിച്ചുകണ്ടത് അവൾ സംശയരൂപേണ അവനെനോക്കി നിന്നു അവളുടെ നോട്ടം മനസിലാക്കി അവൻ പറഞ്ഞു ഇത് കഴിഞ്ഞ മാസം കഴിഞ്ഞുപോയ ഒരു പ്രൊജക്റ്റ്‌ ന്റെ subreport ആണ്.ആ പ്രൊജക്റ്റ്‌ പ്രസന്റേഷനും കഴിഞ്ഞു ആ വർക്കും സ്റ്റാർട്ട്‌ ചെയ്തു... . atleast നീ ആ ഡേറ്റ് എങ്കിലും നോക്കുമെന്ന് ഞാൻ കരുതി നീ രാവിലെ എന്താ പറഞ്ഞത്‌ ഞാൻ കാട്ടാളൻ ആണെന്നോ

അതേടി കാട്ടാളനാ ഈ കാട്ടാളൻ വിചാരിച്ചാലും ചിലതൊക്കെ നടക്കും അതൊന്ന് കാണിച്ചു തരാനാ ഞാൻ നിനക്കിട്ടു ഇങ്ങനെയൊരു പണി തന്നത് എന്നും പറഞ്ഞു അവൾ ഉണ്ടാക്കിയ റിപ്പോർട്ട്‌ അവൻ വേസ്റ്റ് ബിന്നിലേക്ക് ഇട്ടു... അത് കൂടി കണ്ടപ്പോൾ ഗീതുവിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു ഉച്ചക്ക് ഭക്ഷണം പോലും മര്യാദക്ക് കഴിക്കാതെ ഇരുന്ന് prepare ചെയ്ത റിപ്പോർട്ട്‌ അവൻ വേസ്റ്റ് ബിന്നിലേക്ക് ഇട്ടത് അവളിൽ അവനോട് അമർഷം ഉണ്ടാക്കി മനപ്പൂർവം തന്നെ കഷ്ടപെടുത്താൻ തന്ന ജോലി ആണേലും ആത്മാർത്ഥമായി തന്നെയാണ് അവൾ അത് ചെയ്ത് തീർത്തത്.. ആ കഷ്ടപ്പാടിന് ഒരു വിലയും തരാത്തത് അവളെ വേദനിപ്പിച്ചു.. എത്രയൊക്കെ നിയന്ത്രിച്ചിട്ടും രണ്ടുതുള്ളി കണ്ണുനീർ അവളുടെ കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങി.. അവൾ വേഗം ക്യാബിൻ വിട്ടു പുറത്തിറങ്ങി.. ഒരു വാശിയുടെ പുറത്ത് ചെയ്തതാണെങ്കിലും ഗീതുവിന്റെ കണ്ണുനീർ അർജുനിലും ഒരുനീറ്റൽ ഉണ്ടാക്കി വേണ്ടിയിരുന്നില്ല എന്നവൻ തോന്നി പോയി... അവൾ പോയ ശേഷം അത് വേസ്റ്റ് ബിന്നിലേക്ക് ഇട്ടാൽ മതിയായിരുന്നു എന്നവൻ ചിന്തിച്ചു. ഒരു ചെറിയ കുറ്റബോധം അവനിൽ ഉടലെടുത്തു............ തുടരും...........

ഗീതാർജ്ജുനം : ഭാഗം 4

Share this story